ഞാൻ 2

എന്റെ കഴിഞ്ഞ കഥയായ പ്രഹേളികയ്ക്ക് നിങ്ങൾ നൽകിയ സപ്പോർട്ടിന് ഒരുപാടു നന്ദി ഉണ്ട്. ടൈപ്പ് ചെയ്യാൻ കഴിയാത്തതിനാലാണ് കമെന്റുകൾക്ക് മറുപടി നൽകാഞ്ഞത്. അതിനു ക്ഷമ ചോദിക്കുന്നു. വോയിസ് ടൈപ്പിംഗ് ആപ്പ് ഉപയോഗിച്ചാണ് ഈ കഥ കൂടുതൽ ഭാഗങ്ങളും എഴുതിയിരിക്കുന്നത്. അക്ഷരതെറ്റുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.

.

.

ദേവിക ബലി ഇടുവാനായി വർക്കല പാവനാശത്തുള്ള ബലി മണ്ഡപത്തിലേക്ക് കയറി പോകുമ്പോൾ അറിയാതെ എന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം തെളിഞ്ഞ് വന്നു.

വെളുത്തു സുന്ദരമായ സദാ സമയവും ഒരു ചെറുപുഞ്ചിരി ചുണ്ടിൽ തെളിഞ്ഞ് നിന്നിരുന്ന സുന്ദരമായ മുഖം. പക്ഷെ മനസിലെ വേദനകൾ മറ്റുള്ളവരിൽ നിന്നും മറയ്ക്കാനുള്ള ഒരു കപടത മാത്രമായിരുന്നു ആ പുഞ്ചിരി. ഭർത്താവ് മരിച്ചിട്ടും മകൾക്കായി മാത്രം ജീവിച്ചു. പക്ഷെ ആ മകൾ സമ്മാനിച്ചതോ പരാജയ ജീവിതത്തിന്റെ കയ്പ്പ് നിറഞ്ഞ രുചികൾ മാത്രം. ആ അമ്മ ഇപ്പോഴും മുകളിൽ ഇരുന്നു മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ടാകും തന്റെ മകൾക്ക് ഇനിയെങ്കിലും സന്തോഷകരമായ ഒരു നല്ല ജീവിതം ഉണ്ടാകണമേ എന്ന്.

ദേവുവിന്റെ അമ്മ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. എന്നാൽ എനിക്ക്  ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. ആ അമ്മ എന്തിനായിരിക്കും തന്റെ മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിരുന്നപ്പോൾ അവളുടെ കൂട്ടുകാരൻ മാത്രമായിരുന്ന എന്നോടുകൂടി അഭിപ്രായങ്ങൾ ചോദിച്ചിരുന്നത്. പലപ്പോഴും തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്രം എനിക്കായി മാത്രം വിട്ടു തരുകയും ചെയ്തിരുന്നു.

ബലി മണ്ഡപത്തിന്റെ അടുത്ത് നിന്നും മാറി ഞാൻ കടൽ തീരത്തേക്ക് നടന്നു. ഇളം വെയിലിന്റെ ചൂട് വർധിച്ചു വരുന്നു.

രാവിലെ ആയതിനാൽ ബലി ഇടാനായി വന്നവരും നടക്കാനായി വന്നവരും പിന്നെ കുറച്ച് പട്ടികളും അല്ലാതെ വേറാരും അവിടെ ഇല്ല.

രണ്ടു വർഷങ്ങൾക്ക് മുൻപ് ഇതേ കടൽ തീരത്ത് വച്ചായിരുന്നു ഞാനും ദേവുവും ബിബിനെ കുറിച്ച് സംസാരിക്കുന്നത്. ഒരുപക്ഷെ അവളുടെ ആദ്യ ഭർത്താവായ രാജീവിന്റെ ചതിയേക്കാൾ ദേവുവിനെ തളർത്തിയത് ബിബിന്റെ വഞ്ചനയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാനും ദേവുവും മാസങ്ങളോളം പിണങ്ങി മിണ്ടാതിരിക്കാനും ഉള്ള കാരണവും മറ്റാരുമല്ലായിരുന്നല്ലോ.

പിന്നീടൊരിക്കലെന്നോ അവൾ എന്നോട് പറഞ്ഞിട്ടുണ്ട്.. ജീവിതത്തിൽ ഇത്രയേറെ ഒറ്റപ്പെട്ടുപോയ സമയം അവൾക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന്.

ഒരു നനുത്ത കൈ തോളിൽ പതിഞ്ഞപ്പോൾ തിരിഞ്ഞ് നോക്കി.

ദേവിക ആണ്. ബലി ഇട്ടു കഴിഞ്ഞു. സൂക്ഷിച്ചു നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ചെറുതായി കലങ്ങിയിരിക്കുന്നത് കണ്ടു. ചിലപ്പോൾ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ കാരണമാകാം.

“കഴിഞ്ഞു.. പോകാം നമുക്ക്.”

കൈയിൽ ഉണ്ടായിരുന്ന അവളുടെ മൊബൈലും ബാഗും കൈമാറി ഞാൻ ബൈക്കിനടുത്തേക്ക് നടന്നു. ഒപ്പം അവളും.

കഴിഞ്ഞ രണ്ടു വർഷങ്ങൾ അവളുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ആവിശ്യത്തിന് മാത്രം വലിപ്പമുള്ള ഒതുങ്ങിയ ശരീരം. ചെറിയ മങ്ങിയ വെളുപ്പ് നിറം. പിന്നെ എന്നും എന്റെ കളിയാക്കലുകൾ ഏറ്റു വാങ്ങുന്ന തോളിനു കുറച്ച് താഴെ നിൽക്കുന്ന മുടി. അവൾ ആ മുടിയുടെ നീളം കൂട്ടാനായി ഏതൊക്കെയോ എണ്ണകൾ വാങ്ങി തേയ്ക്കുന്നുണ്ട്. പക്ഷെ വലിയ മാറ്റമൊന്നും ഉണ്ടാകുന്നില്ല. സത്യത്തിൽ മുടിക്ക് നീളം വേണമെന്ന് അവൾക്ക് വലിയ ആഗ്രഹം ഒന്നും ഇല്ല. പിന്നെ മുടി വളർത്തി എന്നെ കാണിക്കാനുള്ള വാശിക്ക് കാണിക്കുന്നതാണ് ഈ പ്രഹസനമൊക്കെ.

ഞാൻ അവളോട് സമ്മതിച്ച് കൊടുക്കാത്ത ഒരു കാര്യം ഉണ്ട്. സാധാരണ പെൺപിള്ളേർക്ക് ഉള്ള മുടിയുടെ നീളമൊക്കെ അവൾക്കുണ്ട്. പക്ഷെ അവളെ ചുമ്മാ ദേഷ്യം പിടിപ്പിക്കാനായി അഞ്ജുവിനോടും മായയോടുമൊക്കെ താരതമ്യം ചെയ്യുന്നതാണ്.

ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോഴേക്കും അവൾ പിന്നിൽ കയറി ഇരുന്നു.

രാവിലെ ഇറങ്ങിയതാണ്. എനിക്ക് നന്നേ വിശന്നു തുടങ്ങിയിരുന്നു.

“ദേവൂ.. വീട്ടിൽ കഴിക്കാൻ എന്തെങ്കിലും ഇരിപ്പുണ്ടോ?”

“ഇല്ല.. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം.”

“എങ്കിൽ നമുക്ക് എന്റെ വീട്ടിൽ പോയി കഴിക്കാം.”

“വേണ്ടടാ.. നമുക്ക് ഹോട്ടലിൽ നിന്നും കഴിച്ചിട്ട് പോകാം.”

അവൾ അങ്ങനെ പറഞ്ഞതിന്റെ കാരണം എനിക്ക് മനസിലായി.

വർക്കല മൈതാനം എത്തിയ ഞാൻ ബൈക്ക് റോഡരിലേക്ക് നിർത്തി. ബൈക്കിൽ നിന്നും ഇറങ്ങിയ അവളുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.

ചുരിദാറിന്റെ ഷാൾ നേരെ ഇട്ട അവൾ എന്നോടൊപ്പം സുപ്രഭാതം ഹോട്ടലിലേക്ക് നടന്നു.

അവളോടൊപ്പം വർക്കല വന്നാൽ ഉള്ള പതിവാണ് സുപ്രഭാതം ഹോട്ടലിൽ നിന്നും ഒരു മസാല ദോശ. അതിനു വേണ്ടി തന്നെയാണ് അവൾ ഹോട്ടലിൽ നിന്നും കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞതും.

ഹോട്ടലിൽ ചെറിയ രീതിയിലുള്ള തിരക്കുണ്ടായിരുന്നു.

എന്റെ പോലെ തന്നെ അവളുടെയും ഏറ്റവും പ്രിയപ്പെട്ട ആഹാരങ്ങളിൽ ഒന്നായിരുന്നു മസാല ദോശ. അതുകൊണ്ട് തന്നെ ഞങ്ങൾ പതുക്കെ ആസ്വദിച്ചേ അതെപ്പോഴും കഴിക്കുക ഉള്ളു.


കഴിക്കുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു.

“നീ നാളെ തന്നെ തിരിച്ച് പോകുന്നുണ്ടോ?”

“മ്മ്.. കഴിഞ്ഞ മാസം കുറച്ചധികം ലീവ് എടുത്തോണ്ട് ഈ മാസം ലീവിന്റെ കാര്യം നോക്കേ വേണ്ട.”

ഞാൻ ഒന്ന് മൂളി.

കഴിഞ്ഞ മാസം ഞാനും ദേവുവും കൂടി രാജസ്ഥാനിലെ ജയ്പൂരിൽ പോയിരുന്നു. അതിനാലാണ് അവൾക്ക് കുറച്ച് ലീവ് എടുക്കേണ്ടി വന്നത്.  വല്ലപ്പോഴും കൂടി ഒരു യാത്ര ഞങ്ങളുടെ പതിവാണ് ഇപ്പോൾ. പുതിയ പുതിയ സ്ഥലങ്ങൾ കാണുന്നതിന് പുറമെ അവിടത്തെ ആഹാരങ്ങളുടെ രുചി അറിയുന്നതും ഞങ്ങളുടെ ഇഷ്ട്ട പരിപാടി ആണ്. പിന്നെ നോർത്ത് ഇന്ത്യയിലേക്കുള്ള യാത്രയിൽ അവളെ കൂടെ കൂട്ടുന്നതിൽ ഒരു ഉപയോഗം കൂടി ഉണ്ട്. ഹിന്ദിയും. ഇംഗ്ലീഷും അവൾ നല്ലപോലെ കൈകാര്യം ചെയ്യും. ഹിന്ദി ഞാൻ തപ്പി പിടിച്ച് നിൽക്കുമെങ്കിലും ഇംഗ്ലീഷിൽ പണ്ടേ ഞാൻ ഒരുപാടു പിറകിലാണ്. പണ്ട് കുറച്ച് നാൾ ബാംഗ്ളൂർ ഉണ്ടായിരുന്നതിനാലാണ് ഹിന്ദിയിൽ കുറച്ച് എങ്കിലും എനിക്ക് പിടിച്ച് നിൽക്കാൻ കഴിയുന്നത്.

“നമുക്ക് എന്റെ വീട്ടിൽ ഒന്ന് കയറിയിട്ട് നിന്റെ വീട്ടിൽ പോകാം. കഴിഞ്ഞ ഞായറാഴ്ച നീ നാട്ടിൽ വന്നിട്ട് വീട്ടിലേക്ക് വന്നില്ലല്ലോ എന്ന് അമ്മ ചോദിച്ചിരുന്നു.”

“കഴിഞ്ഞ ഞായറാഴ്ച എന്താ ഇപ്പോൾ അങ്ങോട്ട് വരാൻ പറ്റാഞ്ഞേ?”

അവൾ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.

“അന്ന് നമ്മൾ സുബിയുടെ കല്യാണത്തിന് പോയിരിക്കയല്ലായിരുന്നോടാ. ആകെക്കൂടെ ഒരു ഞായറാഴ്ച ആണ് അവധി കിട്ടുന്നെ. അതാണേൽ ഒന്നിനും തികയില്ല.”

ദേവിക ഇപ്പോൾ കോട്ടയത്ത് ആണ് വർക്ക് ചെയ്യുന്നത്. എല്ലാ ശനിയാഴ്ചയും ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി ട്രെയിൻ പിടിച്ച് വൈകുന്നേരം 6 മണി കഴിയുമ്പോൾ വർക്കല വന്നിറങ്ങും. അവിടെ നിന്നും ഞാൻ വീട്ടിൽ കൊണ്ടാക്കും. അതാണ് പതിവ്. അവൾ വീട്ടിൽ നിൽക്കുന്ന ദിവസം അയലത്തുള്ള ഒരു അമ്മുമ്മ അവൾക്ക് കൂട്ട് കിടക്കാനായി വരും.

കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ഹോട്ടലിൽ നിന്നും ഇറങ്ങി. ഫുഡിന്റെ പൈസ അവളാണ് കൊടുത്തത്. അല്ലെങ്കിലും അതാണ് പതിവ്, ഹോട്ടലിൽ കഴിക്കാൻ കയറിയാൽ ബിൽ അവൾ കൊടുത്തോളും.

ബൈക്കിൽ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ പ്രതീക്ഷിക്കാതെ ഒരു ചോദ്യം അവളിൽ നിന്നും എത്തി.

“എന്താടാ നീ കല്യാണത്തെ കുറിച്ച് ചിന്തിക്കാത്തെ?”

എന്നിൽ നിന്നും ഒരു ഉത്തരം പ്രതീക്ഷിച്ചിട്ടെന്നവണ്ണം അവൾ എന്റെ തോളിലേക്ക് തല ചേർത്തു.

“ആദ്യം നിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകട്ടെ. എന്നിട്ടാകാം എന്റെ.


മനസ്സിൽ മായയുടെ രൂപമാണ് തെളിഞ്ഞ് വന്നതെങ്കിലും എന്തുകൊണ്ടോ അങ്ങനെ ഒരു ഉത്തരം നൽകാനാണ് എനിക്ക് തോന്നിയത്.

“ഞാൻ ഇങ്ങനെ നിൽക്കുന്നത് ആണ് നിനക്ക് പ്രശ്നമെങ്കിൽ എനിക്കൊരാളെ കണ്ടു പിടിച്ച് തന്നോ. ഞാൻ കെട്ടിക്കൊള്ളാം.”

സത്യത്തിൽ ഞാൻ ദേവികയുടെ കല്യാണത്തെ കുറച്ച് നാളായി ചിന്തിക്കുന്നുണ്ടായിരുന്നു. പക്ഷെ മനസിനുള്ളിൽ അപ്പോഴെല്ലാം ഒരു ഭയമാണ്. അവളുടെ ജീവിതത്തിൽ കടന്നു വന്നവരെല്ലാം അവളെ ചതിച്ചിട്ടേ ഉള്ളു. ഇനി ഒരു വേദന കൂടി സഹിക്കാൻ അവൾക്കായെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇനി ഒരാളെ അവൾക്കായി കണ്ടെത്തുമ്പോൾ അത്രയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

വിഷയം മാറ്റാനായി ഞാൻ സ്വരമൊന്നു കടിപ്പിച്ച് പറഞ്ഞു.

“നമുക്ക് അതിനെക്കുറിച്ച് പിന്നെ സംസാരിക്കാം.”

എന്റെ കല്യാണത്തെക്കുറിച്ച് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല എന്ന് വിചാരിച്ചിട്ടാകും അവൾ പിന്നെ ഒന്നും മിണ്ടിയില്ല.

വീട് എത്തുന്നത് വരെയും മായയുടെ രൂപം മാത്രമായിരുന്നു മനസ്സിൽ നിറയെ. എന്നെ മനസിലാക്കി എനിക്കായി മാത്രം കാത്തിരുന്ന പെണ്ണ്. അവളെയൊന്നു സ്നേഹിച്ച് തുടങ്ങിയപ്പോഴേക്കും ദൈവം ഒറ്റ നിമിഷം കൊണ്ട് എല്ലാം ഇല്ലാതാക്കി കളഞ്ഞു.

എന്താണെന്നറിയില്ല.. എല്ലായിപ്പോഴും ഞാനും ദേവുവും ആരെയൊക്കെ സ്നേഹിക്കുമോ അവരിൽ നിന്നെല്ലാം വേദന മാത്രം ആണ് കിട്ടിയിട്ടുള്ളത്. ചിലപ്പോൾ ഞങ്ങൾ ജനിച്ച ദിവസത്തിന്റെ കുഴപ്പമാകാം.

ഞാൻ എന്റെ വീട്ടു മുറ്റത്ത് ബൈക്ക് നിർത്തിയപ്പോഴേ ദേവൂ ബൈക്കിൽ നിന്നും ഇറങ്ങി അമ്മ എന്നും വിളിച്ച് വീട്ടിനകത്തേക്ക് നടന്നു. നാട്ടിൽ വന്ന് നിൽക്കുന്ന മിക്ക ദിവസവും അവളുടെ എന്റെ വീട്ടിലേക്കുള്ള ഒരു സന്ദർശനം ഉറപ്പാണ്. അതുകൊണ്ട് തന്നെ ദേവുവും അമ്മയും നല്ല കൂട്ടും ആണ്.

ദേവു ഇപ്പോൾ പഴയപോലെ ആയിട്ട് കുറച്ച് മാസങ്ങളെ ആകുന്നുള്ളു. ഒന്നര വർഷം മുൻപ് ഞാൻ അവളെ ഹോസ്പിറ്റലിൽ നിന്നും കൂട്ടികൊണ്ട് വരുമ്പോൾ അവൾ അധികം സംസാരിക്കാതൊന്നും ഇല്ലായിരുന്നു. ചോദിക്കുന്നതിനു ഉത്തരം പറയും, അത്ര മാത്രം. ഇപ്പോഴും ഗഗനമായ എന്തോ ആലോചനയിലായിരുന്നു. മുഖത്തെപ്പോഴും  ഒരു മ്ലാനത തളം കെട്ടി കിടന്നിരുന്നു. പക്ഷെ അവൾ കരയുന്നത് ഞാൻ കണ്ടിരുന്നില്ല. പതുക്കെ പതുക്കെ അവളിൽ മാറ്റങ്ങൾ വന്നു തുടങ്ങി. സംസാരിച്ച് തുടങ്ങി, ചിരിച്ച് തുടങ്ങി. പിന്നെ പിന്നെ അവളെന്റെ തമാശകൾ പറയുന്ന വാ തോരാതെ സംസാരിക്കുന്ന പഴയ ദേവു ആയി മാറി.

.

.

ദേവികയെ വീട്ടിൽ ആക്കി തിരിച്ച് വരുമ്പോഴാണ് മായയുടെ വീട്ടിൽ പോയല്ലോ എന്നുള്ള ചിന്ത വരുന്നത്.
കുറച്ച് നാളുകൾ ആയി അവിടേക്ക് പോയിട്ട്. ദേവു രാവിലെ കല്യാണക്കാര്യം പറഞ്ഞത് മുതൽ മനസ് നിറയെ മായയുടെ രൂപമാണ്.

മായയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മാവൻ അവിടെ ഉണ്ടായിരുന്നു.

പ്രതീക്ഷിച്ച ചോദ്യം തന്നെ അമ്മാവനിൽ നിന്നും എത്തി.

“നിന്നെ കണ്ടിട്ട് ഒരുപാടു ദിവസം ആയല്ലോ. എന്താ ഇപ്പോൾ ഇവിടെക്കൊന്നും ഇറങ്ങാത്തെ?”

“ജോലിത്തിരക്കുകൾ ആയി പോയി. ഒന്നിനും സമയം കിട്ടുന്നില്ല.”

അറിയാതെ എന്റെ കണ്ണുകൾ അകത്തെ വാതിലിലേക്ക് നീണ്ടു. മായാ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ എന്റെ ശബ്‌ദം കേട്ടയുടനെ ഓടി വന്നേനെ.

“അഹ്.. ഇപ്പോൾ കല്യാണത്തിന്റെ സമയം ആണല്ലോ. നല്ല വർക്ക് കിട്ടുന്നുണ്ടോ?”

അമ്മാവന്റെ ശബ്‌ദം എന്റെ  ശ്രദ്ധ വാതിലിൽ നിന്നും മാറ്റി.

“കുഴപ്പമില്ലാത്ത രീതിയിൽ വർക്ക് കിട്ടുന്നുണ്ട്..”

അപ്പോഴാണ് അമ്മായി അവിടേക്ക് വന്നത്.

“നീയായിരുന്നോ.. ശബ്‌ദം കേട്ട് ഞാൻ ആരായിരുന്നെന്ന് നോക്കുവായിരുന്നു.”

ഞാനൊന്നു ചിരിച്ചു.

“നീ കഴിഞ്ഞ മാസം എവിടേയോ പോയേക്കുവായിരുന്നെന്ന് നിന്റെ അമ്മ പറഞ്ഞല്ലോ.”

കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“രാജസ്ഥാൻ വരെ ഒന്ന് പോയിരുന്നു. ചുമ്മാ ഒരു യാത്ര.”

“നീ ഇങ്ങനെ കറങ്ങി നടന്ന് പൈസ മൊത്തം കളയാതെ ഒരു പെണ്ണ് കെട്ടാൻ നോക്കടാ.”

ഇത്തിരി കർക്കശമായിട്ടാണ് അമ്മായി പറഞ്ഞതെങ്കിലും അവരുടെ സ്വരം ഇടറിയിരുന്നു. മായയെ ഓർത്തു കാണും.

ഞാൻ മറുപടി ഒന്നും പറയാതെ മിണ്ടാതിരുന്നപ്പോൾ അമ്മാവൻ പറഞ്ഞു.

“നിന്റെ അച്ഛനും അമ്മയ്ക്കും നിന്റെ കാര്യമോർത്ത് നല്ല വിഷമം ഉണ്ട്. മായ പോയി. അത് ദൈവ നിച്ഛയം ആയിരിക്കും. ഒന്നും നമ്മുടെ കൈയിൽ അല്ലല്ലോ.”

ഒരു നിമിഷം നിർത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

“നീയൊരു കല്യാണമൊക്കെ കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാകും അവളും ഇപ്പോൾ ആഗ്രഹിക്കുന്നത്.”

ആ സംസാരം നീട്ടികൊണ്ടു പോകാൻ മനസ് ആഗ്രഹിച്ചിരുന്നില്ല.

“ഞാൻ ആലോചിക്കുന്നുണ്ട്.. ഇപ്പോൾ ഞാൻ ഇറങ്ങട്ടെ, കുറച്ച് തിരക്കുണ്ടായിരുന്നു.”

അമ്മായി പെട്ടെന്ന് പറഞ്ഞു.

“ഡാ.. കഴിച്ചിട്ട് പോകാം.”

“വേണ്ട.. പോയിട്ടൊരു അത്യാവിശം ഉണ്ടായിരുന്നു.”

മാറ്റത്തേക്കിറങ്ങിയപ്പോൾ നോട്ടം ആദ്യം പോയത് വലതു വശത്തുള്ള മാവിന്റെ അടുത്തേക്കാണ്. ആ മാവിന്റെ അരികിലാണ് മായയെ അടക്കിയിരിക്കുന്നത്. കണ്ണൊന്നു നിറഞ്ഞു.

അമ്മാവനും അമ്മായിയും എന്നെ നോക്കുന്നുണ്ട്. കണ്ണ് നിറഞ്ഞത്  അവർ കാണാതിരിക്കാൻ തല കുനിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവിടെ നിന്നും പോയി.

.

.

ദിവസങ്ങൾ പെട്ടെന്നാണ് കടന്നു പോകുന്നത്. ജീവിതം ഒരു മാറ്റവും ഇല്ലാതെ തുടരുകയും ചെയ്യുന്നു.

രാത്രി വാട്ട്സ്അപ്പും, ഫേസ്ബുക്കും നോക്കി കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോഴേക്കും 11 മണി ആയിരുന്നു. കണ്ണിൽ ഉറക്കം പിടിച്ച് തുടങ്ങിയപ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത്.

ഫോണെടുത്ത് നോക്കുമ്പോൾ ദേവിക ആണ്.

കാൾ എടുത്തുടൻ ഞാൻ ചോദിച്ചു.

“നിനക്ക് ഉറക്കം ഒന്നും ഇല്ലേ?”

“ഇല്ല.. എന്തേ ഇപ്പോൾ?”

നല്ല മൂഡിൽ ആണെങ്കിൽ തർക്കുത്തരം പറയാൻ അവളെ കഴിഞ്ഞേ ആരും കാണുകയുള്ളു. ഞാനും അതിനനിസരിച്ചുള്ള മറുപടി കൊടുത്തു.

“അല്ലേലും യക്ഷികൾ രാത്രി ഉറങ്ങാറില്ലല്ലോ.”

“യക്ഷി നിന്റെ മറ്റവൾ.. ഞാൻ ഇവിടെ ഒറ്റക്കെ ഉള്ളു. നീ വീട്ടിലേക്ക് വാ.”

ഒരു നിമിഷം ചെറിയൊരു ഭയം മനസ്സിൽ കൂടി കടന്നു പോകാതിരുന്നില്ല. രാത്രി പെട്ടെന്ന് വീട്ടിലേക്ക് ചെല്ലാൻ വിളിക്കുന്നു. ഇനി അടുത്തവല്ല കുരുക്കും ഒപ്പിച്ചോന്ന് അറിയില്ല.

“അപ്പോൾ അമ്മുമ്മയോ?”

“അമ്മുമ്മയോട് ഞാൻ ഇന്ന് വരേണ്ടെന്ന് പറഞ്ഞു. നീ എങ്ങോട്ട് വാ.”

“നീ നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുമോ?”

ഒരു പുച്ഛത്തോടെ അവൾ പറഞ്ഞു.

“പിന്നേ.. ഒരു നാട്ടുകാര്.. നീ ഇങ്ങോട്ട് വാടാ.”

“എന്താടി കാര്യം?”

“നീ കാര്യം അറിഞ്ഞാലേ ഇങ്ങോട്ട് വരുള്ളൂ.. മര്യാദക്ക് ഇങ്ങോട്ട് വാടാ. ഞാൻ ഫോൺ വയ്ക്കുവാ.”

എനിക്കെന്തെങ്കിലും പറയാൻ കഴിയും മുൻപ് ആജ്ഞ നിറഞ്ഞ സ്വരത്തിൽ അതും പറഞ്ഞ് ദേവു ഫോൺ വച്ചപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. കാരണം ആ ആജ്ഞ നിറഞ്ഞ സ്വരത്തിൽ മറ്റാർക്കും മനസിലാക്കാൻ പറ്റാത്ത എന്നോടുള്ള ഒരു സ്നേഹം എനിക്ക് മനസിലാകും.

ഡ്രസ്സ് മാറി റൂമിൽ നിന്നും ഇറങ്ങുമ്പോൾ ഹാളിലും എല്ലാം ലൈറ്റ് ഓഫ് ആണ്. മിക്കവാറും അമ്മയും അച്ഛനും ഉറങ്ങി കാണും. ഞാൻ അവരെ ഉണർത്താതെ പുറത്തിറങ്ങി ബൈക്കും എടുത്ത് ദേവികയുടെ വീട്ടിലേക്ക് ഓടിച്ചു.

അമ്മ എപ്പോഴെങ്കിലും ഉണർന്ന് ഞാൻ എവിടെയെങ്കിലും പോയിരിക്കുന്നു എന്ന് മനസിലായാലും ഫോൺ വിളി ഒന്നും വരില്ല. കാരണം കല്യാണ വർക്ക് ഉള്ളപ്പോഴൊക്കെ ഞാൻ രാത്രി ഇങ്ങനെ പോകുന്നത് പതിവാണ്.

എന്റെ വീട്ടിൽ നിന്നും ദേവികയുടെ വീട്ടിലേക്ക് ബൈക്കിൽ 10 മിനിട്ടത്തെ യാത്രയെ ഉള്ളു.

തണുപ്പുള്ള അന്തരീക്ഷത്തിൽ ബൈക്കും ഓടിച്ച് അങ്ങെത്തുമ്പോൾ അവളുടെ വീടിന്റെ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. പുറത്തും ഹാളിലും മുറിയിലും ലൈറ്റ് തെളിഞ്ഞ് കിടക്കുന്നത് കാണാം.

അവളെ വിളിക്കാനായി ഫോൺ കൈയിൽ എടുത്തപ്പോഴേക്കും അവൾ ഓടിവന്ന് ഗേറ്റ് തുറന്നു. ഞാൻ വരുന്നതും നോക്കി കാത്തിരിക്കുകയായിരുന്നെന്ന് തോന്നുന്നു.

ഒരു കറുത്ത പാവാടയും ബനിയൻ മോഡൽ നീല ടോപ്പും ആണ് അവളുടെ വേഷം. മുടി പിരിത്തിട്ടിരിക്കുവാന്. ആകെക്കൂടി കാണാൻ ഒരു ചന്തമുണ്ട്.

ബൈക്ക് അകത്തേക്ക് ഓടിച്ച് കേറ്റി സ്റ്റാൻഡ് അടിച്ചിട്ട് അതിൽ നിന്നും ഇറങ്ങുന്നതിനിടയിൽ ഞാൻ ചോദിച്ചു.

“എന്താടി ഇപ്പോൾ വരാൻ പറഞ്ഞത്.”

ഗേറ്റ് അടച്ച് എന്റെ അടുത്തേക്ക് വന്ന അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു.

“ഞാൻ ഇന്ന് കേക്ക് ഉണ്ടാക്കി. അത് കഴിക്കാൻ വിളിച്ചതാണ്.”

എനിക്ക് പെട്ടെന്ന് പിടിത്തം കിട്ടിയത് അവളുടെ കാതിൽ ആണ്. ചെവിയിൽ കിഴുക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

“നിനക്ക് വട്ടാണോടി?”

എന്റെ കൈ തണ്ടയിൽ അവളുടെ വളർത്തി ഇട്ടിരിക്കുന്ന നഖം ആഴ്ത്തി ഇറക്കി തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു.

“വിടെടാ.. വേദനിക്കുന്നു.”

അവളുടെ സ്വരത്തിൽ നിന്നും ചെറുതായി വേദനിച്ചു എന്ന് എനിക്ക് മനസിലായി.

ഒരു ചിരിയോടെ ഞാൻ ചോദിച്ചു.

“വേദന ഉണ്ടോടി?”

ചെവി തടവിക്കൊണ്ട് അവൾ പറഞ്ഞു.

“ഇല്ല.. നല്ല സുഖമുണ്ട്… നാളെ നമ്മുടെ ബർത്ത്ഡേ ആയോണ്ട് കേക്ക് ഉണ്ടാക്കി 12 മണിക്ക് അത് മുറിക്കാനായി വിളിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ.”

അപ്പോഴാണ് നാളെയാണ് ഞങ്ങളുടെ ബർത്ത്ഡേ എന്ന് ഞാൻ ഓർക്കുന്നത്. അല്ലെങ്കിലും ഞാനോ എന്റെ വീട്ടുകാരോ എന്റെ ബർത്ത്ഡേ ഓർക്കാറില്ല. എല്ലാ പ്രാവിശ്യവും രാത്രി 12 ആകുമ്പോൾ ദേവു വിളിച്ച് വിഷ് ചെയ്യുമ്പോൾ ഓർക്കാറാണ് പതിവ്.

“അയ്യോ.. നാളെയാണോ നമ്മുടെ ബർത്ത്ഡേ.”

അവളുടെ ചെവി തടവുമായി ഞാൻ കൈ നീട്ടിയതും എന്റെ കൈ തണ്ട പിടിച്ച് അവൾ കടിച്ചതും ഒരുമിച്ചായിരുന്നു.

ചിരിച്ച് കൊണ്ട് അകത്തേക്ക് ഓടുന്നതിനിടയിൽ അവൾ വിളിച്ച് പറഞ്ഞു.

“എന്നെ വേദനിപ്പിച്ചാൽ ഇങ്ങനിരിക്കും.”

ഞാൻ കൈ തണ്ടയിൽ നോക്കുമ്പോൾ പല്ലുകൾ ആഴത്തിൽ പതിഞ്ഞ പാട് കിടപ്പുണ്ട്.

വയസ് ഇരുപത്തെട്ടായിട്ടും ഇപ്പോഴും കൊച്ചു പിള്ളേരുടെ സ്വഭാവത്തെ ആണ് അവൾക്ക്.

കൈ കുടഞ്ഞ് കൊണ്ട് വീടിനകത്തേക്ക് കയറി ചെല്ലുമ്പോൾ സോഫയിൽ ഇരുന്നു ചിരിക്കുവാണവൾ.

ഹാളിൽ മേശമേൽ ഒരു കേക്കിൽ മെഴുകുതിരി കുത്തി വച്ചിട്ടുണ്ട്.

“12 മണി ആകാൻ ഇനിയും സമയം ഉണ്ട്. നീ ഇവിടെ വന്നിരിക്ക്.”

ഞാൻ ദേവുവിന്റെ അടുത്ത്‌ ചെന്നിരുന്ന് അവളുടെ പാവാടയുടെ തുമ്പു വലിച്ചെടുത്ത് കൈ തുടക്കുന്നതിനിടയിൽ ചോദിച്ചു.

“സത്യത്തിൽ നീ യക്ഷിയുടെ ജന്മം വല്ലോം ആണോടി. പല്ലു കുറച്ച് കൂടി ആഴത്തിൽ ഇറക്കിയിരുന്നേൽ രക്തം വന്നേനെ.”

“യക്ഷി ആണോന്ന് അറിയാനാണോ നീ എന്റെ പാവാട പൊക്കി നോക്കുന്നെ?”

അവളുടെ മുഖത്ത് ഒരു കുസൃതി ചിരി ഉണ്ടായിരുന്നു.

കൈ തുടയ്ക്കാനായി  പാവാടയുടെ തുഞ്ച് വലിച്ചെടുത്തപ്പോൾ പാവാടയുടെ ഒരു വശം അവളുടെ മുട്ടുവരെ പൊങ്ങിയതിനാണ് ഈ ചോദ്യം.

“ഓഹോ.. എങ്കിൽ ഞാൻ മൊത്തം പൊക്കി നോക്കട്ടെ?”

അവൾ പെട്ടെന്ന് സോഫയിൽ നിന്നും എഴുന്നേറ്റ് നിന്നു.

“നിനക്ക് അത്രക്ക് ധൈര്യം ഉണ്ടേൽ ഒന്ന് പൊക്കി നോക്കിയേ.”

പാവാട താഴേക്കിട്ടുകൊണ്ടു ഞാൻ പറഞ്ഞു.

“നിന്റെ അമ്മയെ ഓർത്ത് മാത്രം ഞാൻ അത് ചെയ്യുന്നില്ല.”

അവൾ എന്നെ കളിയാക്കി ചിരിച്ച ശേഷം അടുത്തുണ്ടായിരുന്ന ചെറിയ പില്ലോ എടുത്ത് എന്റെ മടിയും ഇട്ട് അതിലേക്ക് തലവച്ച് സോഫയിൽ കിടന്നുകൊണ്ട് പറഞ്ഞു.

“അല്ലായിരുന്നേൽ നീ എന്നെ അങ്ങ് റേപ്പ് ചെയ്യുമായിരുന്നു. ഒന്ന് പോടാ ചെറുക്കാ.”

എന്റെ മടിയിൽ കിടക്കുന്ന അവളുടെ മാറിടത്തിന് മുകളിലായി കൈ ഉയർത്തി കാണിച്ച് കൊണ്ട് ഞാൻ ചോദിച്ചു.

“റേപ്പ് ചെയ്യട്ടെ ഞാൻ?”

“ആദ്യം നീ ഒന്ന് അതിൽ പിടിക്ക്.. എന്നിട്ട് നമുക്ക് റേപ്പ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാം.”

ഞാൻ കൈ സാവധാനം താഴ്ത്തികൊണ്ടു വന്നു. അപ്പോഴും അവളുടെ മുഖത്തെ ചിരിക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല.

താഴേക്ക് കൊണ്ട് വന്ന കൈ ഞാൻ മാറിടത്തിന് മുകളിൽ നിന്നും മാറ്റി അവളുടെ കഴുത്തിന് തൊട്ടു താഴെയായി വച്ചു.

ദേവുവിന്റെ കഴുത്തിനും മാറിടത്തിനും എടക്കായി ഇരുന്ന എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടവൾ പറഞ്ഞു.

“എനിക്കറിയില്ലേടാ നിന്നെ.”

ഈ പ്രാവിശ്യം അവളുടെ സ്വരത്തിൽ കളിയാക്കലിന്റെ ധ്വനി ഇല്ലായിരുന്നു. എന്നോടുള്ള സ്നേഹവും വിശ്വാസവും ആണ് നിറഞ്ഞ് നിന്നത്.

കുറച്ച് നേരത്തേക്ക് ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല. പിന്നെ അവളെന്റെ കൈ പിടിച്ചുയർത്തി പല്ലു പതിഞ്ഞ പാടിലൂടെ വിരലോടിച്ച് കൊണ്ട് ചോദിച്ചു.

“വേദനിച്ചോടാ നിനക്ക്.”

“ഇതിനേക്കാളേറെ നീ ഇതിനു മുൻപ് എന്നെ വേദനിപ്പിച്ചിട്ടുണ്ടല്ലോ.”

അവൾ കുറച്ച് നേരത്തേക്ക് എന്റെ മുഖത്തേക്ക് നോക്കി കിടന്നു. എന്നിട്ട് ചോദിച്ചു.

“ഞാൻ നിന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിട്ടുള്ളത് എപ്പോഴാണെടാ?”

അപ്പോഴാണ് ഞാൻ പറഞ്ഞ വാക്കുകൾ അവൾ സീരിയസ് ആയിട്ട് എടുത്തു എന്ന് എനിക്ക് മനസിലായത്.

“ഡീ കൊരങ്ങി, ഞാൻ ചുമ്മാ പറഞ്ഞതാ അങ്ങനെ.”

മുഖത്ത് ഒരു ചിരി വരുത്തി അവൾ പറഞ്ഞു.

“ഇല്ലെടാ.. എനിക്ക് സങ്കടം ഒന്നും ഇല്ല.. നീ എന്നോടെല്ലാം പറയാറില്ലേ. അപ്പോൾ ഇതും അറിയാനെനിക്കൊരു ആഗ്രഹം. “

മുഖത്ത് ചിരി ഉണ്ടാകിലും അവളുടെ കണ്ണുകളിലെ സങ്കടം എനിക്ക് തിരിച്ചറിയാമായിരുന്നു. അവൾ ഇനി എന്തായാലും എന്നെകൊണ്ട് പറയിക്കും എന്നറിയുന്നതിനാൽ ഞാൻ പറഞ്ഞു.

“രണ്ടു പ്രാവിശ്യം ആണ് നീ എന്നെ ഏറ്റവുമധികം വേദനിപ്പിച്ചിട്ടുള്ളത്.”

അവളൊന്നു മൂളി.

“അന്നൊരിക്കൽ നിനക്ക് വേണ്ടി ബിബിനുമായി സംസാരിക്കാൻ ഞാൻ പാർക്കിൽ വന്നില്ലായിരുന്നോ?.. അന്ന് ബിബിനുമായി ഞാൻ വഴക്കായപ്പോൾ നീ എന്നോട് ചോദിച്ചു… ഞാൻ നിന്റെ ജീവിതം നശിപ്പിക്കാനാണോ വന്നതെന്ന്…”

എന്റെ ശബ്‌ദം ചെറുതായി ഇടറി.

“ഞാൻ എന്നും നിന്റെ നല്ലത് മാത്രേ ആഗ്രഹിച്ചിട്ടുള്ളയിരുന്നു. എന്നിട്ടും നീ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലായിരുന്നു.”

ദേവു എന്റെ കൈ തിരികെ അവളുടെ നെഞ്ചിനു കുറച്ച് മുകളിലായി കൊണ്ട് വച്ചു. എന്റെ കൈ അവളുടെ ഹൃദയത്തിനു മുകളിൽ അല്ലാഞ്ഞിട്ടും ദേവുവിന്റെ ഹൃദയം ശക്തമായി മുഴങ്ങുന്നത് എനിക്കറിയാൻ കഴിഞ്ഞിരുന്നു.

പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

“രണ്ടാമത്തേതോ?”

എന്റെ നോട്ടം ജനലിലൂടെ ഇരുട്ടിലേക്കാഴ്ന്നു.

“മായ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ നിന്നെ ഞാൻ ഫോൺ ചെയ്തിരുന്നു. അപ്പോൾ നീ കാൾ എടുത്തില്ല. പിന്നീട് നീ വിളിച്ച് പറഞ്ഞു ബിബിൻ കൂടെ ഉണ്ടായിരുന്നതിനാലാണ് കാൾ എടുക്കാഞ്ഞതെന്ന്. വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ ആ സമയത്ത്. നിന്റെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ…”

ഞാൻ വാക്കുകൾ പൂർത്തിയാക്കിയില്ല.

കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.

“സോറി ഡാ.. ഞാൻ ഇനി ഒരിക്കലും നിന്നെ വിഷമിപ്പിക്കില്ല.”

വിഷയം മാറ്റുവാനായി ഞാൻ പറഞ്ഞു.

“അതൊക്കെ വിട്.. ഈ കേക്ക് നീ ഉണ്ടാക്കിയത് തന്നെയാണോ അതോ കടയിൽ നിന്നും വാങ്ങിയിട്ട് നീ ഉണ്ടാക്കി എന്നും പറഞ്ഞ് എന്നെ പറ്റിക്കുന്നതോ?”

അവൾ പെട്ടെന്ന് എന്റെ കൈ പിടിച്ച് വലിച്ചു കൊണ്ട് ചോദിച്ചു.

“നിനക്കിനിയും കടി വേണോ?”

ഞാൻ കൈ വലിച്ചെടുത്ത് അവളെ മടിയിൽ നിന്നും തള്ളി എഴുന്നേൽപ്പിച്ചു.

“12 മണി ആയടി.”

അവൾ വാച്ചിലേക്കൊന്ന് നോക്കിയിട്ട് പറഞ്ഞു.

“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ മൈ ഗാർഡിയൻ.”

ഒരു ചിരിയോടെ ഞാനും പറഞ്ഞു.

“സെയിം ടു യു മൈ ക്രൈം പാർട്ണർ.”

ഞങ്ങൾ മാത്രം ഉള്ള ഞങ്ങളുടെ ബർത്ത്ഡേ ആഘോഷം. മെഴുകുതിരി കത്തിച്ച് ഞങ്ങൾ ഒരുമിച്ച് ഊതി അണച്ചു. എന്നിട്ട് ഒരുമിച്ച് കേക്ക് മുറിച്ച് ഞങ്ങൾ പരസ്പരം വായിൽ വച്ചു.

ഞാൻ കൈയും വായും കഴുകി വന്നപ്പോൾ അവൾ ചോദിച്ചു.

“നിനക്ക് ഉറക്കം വരുന്നുണ്ടോ?”

അവൾക്ക് ഉറക്കം വരാത്തതിനാൽ ആണ് ആ ചോദ്യമെന്ന എനിക്ക് മനസിലായി.

“ഇല്ലടി.”

“എങ്കിൽ നമുക്ക് കുറച്ച് നേരം കൂടി സംസാരിച്ചിരിക്കാം.”

ഞങ്ങൾ സിറ്റ്ഔട്ടിൽ പടിയിൽ പോയിരുന്നു. അവളുടെ അമ്മ ഉള്ളപ്പോഴും ഞാൻ അവിടെ വരുമ്പോൾ ഞാനും ദേവുവും കൂടി ഇരുന്നു സംസാരിക്കുന്നത് ആ പടിയിൽ ആണ്.

ഗേറ്റിനു വെളിയിൽ ഒന്നും കാണാൻ വയ്യ. നല്ല ഇരുട്ടാണ്. ആകാശത്തും നക്ഷത്രങ്ങൾ കുറവാണ്. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്.

കുറച്ച് നേരമായി ദേവു എന്റെ തോളിൽ തല ചേർത്ത് ഇരുപ്പുണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടുന്നില്ലായിരുന്നു.

അവളുടെ ഇടുപ്പിൽ കൈ ചേർത്ത് എന്നോടടുപ്പിച്ച കൊണ്ട് ഞാൻ ചോദിച്ചു.

“ദേവു.. നീ ഹാപ്പി തന്നെയാണോ?”

“അമ്മയെ മിസ് ചെയ്യുന്നെടാ.”

എനിക്കതിനു കൊടുക്കുവാൻ ഒരു മറുപടിയും ഇല്ലായിരുന്നു.

“അമ്മയ്ക്ക് നിന്നോട് ഭയങ്കര സ്നേഹം ആയിരുന്നെടാ. അതെന്താണ് എനിക്കറിയില്ല… ചിലപ്പോൾ ഞാൻ എന്തൊക്കെ കുരുത്തക്കേട് ഒപ്പിച്ച് വന്നാലും നീ എന്നെ തള്ളിപ്പറയാത്തതിനാലാകും… മരിക്കുന്നതിന് കുറച്ച് നാൾ മുൻപ് അമ്മ എന്നോട് പറഞ്ഞിരുന്നു രാജീവിന്റെ കാര്യത്തിലും ബിജുവിന്റെ കാര്യത്തിലും എനിക്ക് തെറ്റ് പറ്റി ഡിപ്രെഷനിൽ എത്തി ആത്മഹത്യക്ക്‌വരെ ശ്രമിച്ചപ്പോഴും നീ ആണ് കൂടെ നിന്ന് എന്നെ തിരികെ കൊണ്ട് വന്നത്.. ആ നിന്നെ തള്ളിപ്പറഞ്ഞ് ഞാൻ ബിബിന്റെ കൂടെ പോയി വീണ്ടും അതെന്റെ   ഒരു തെറ്റായ തീരുമാനം ആയി മാറുവാണെങ്കിൽ അമ്മ പോലും ആഗ്രഹിച്ച് പോകും എന്ന് നീ എന്റെ കൂടെ വീണ്ടും വരരുതെന്ന്. എന്നിട്ട് അമ്മ ഒരു കാര്യം കൂടി പറഞ്ഞു… അമ്മ അങ്ങനെ ആഗ്രഹിച്ചാലും എനിക്കെന്തെങ്കിലും പറ്റിയെന്നറിഞ്ഞാൽ  നീ വീണ്ടും എന്റെ അരികിലേക്ക് വരുമെന്ന് അമ്മയ്ക്ക് ഉറപ്പാണെന്ന്.”

എന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഞാൻ ഉള്ളപ്പോൾ ദേവു ഒറ്റക്കാകില്ലെന്ന് അമ്മ മരിക്കുമ്പോഴും കരുതിയിട്ടുണ്ടാകും എന്ന്.

ദേവു അവളുടെ കണ്ണ് തുടച്ച ശേഷം ഒരു ചെറു ചിരിയോടെ പറഞ്ഞു.

“ഒരിക്കൽ അടുക്കളയിൽ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ ഞാൻ അമ്മയോട് തമാശയായി പറഞ്ഞു ഒരിക്കൽ ഞാൻ ഇന്ത്യ മൊത്തം യാത്ര ചെയ്യുമെന്ന്. അതുകേട്ട അമ്മ എന്നോട് തിരിച്ച് ചോദിച്ചത് ഞാൻ കൂട്ടിന് നിന്നെയാണോ കൊണ്ട് പോകുന്നതെന്നാണ്… അമ്മയ്ക്ക് നിന്നെ ഒടുക്കത്തെ വിശ്വാസം ആണല്ലോടാ.”

അവളുടെ മുടിയിൽ കൂടി എന്റെ വിരലുകളോടി.

“ദേവു.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

അവൾ ജിജ്ഞാസയോടെ എന്നെ നോക്കി.

“ഞാൻ എപ്പോഴാ നിന്നെ ഏറ്റവും അധികം വേദനിപ്പിച്ചത്.”

ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.

“നീ എന്നെ അത്രയധികം വേദനിപ്പിച്ചത് വാക്കുകൾ കൊണ്ടൊന്നും അല്ലായിരുന്നു. ഒരു നോട്ടം കൊണ്ട് മാത്രം ആയിരുന്നു.”

അവൾ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല.

“മായ മരിച്ച അന്ന് ഞാൻ മരണ വീട്ടിൽ വന്നപ്പോൾ നീ അവളുടെ ബോഡിയുടെ അരികിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എന്നെ തല ഉയർത്തി എന്നെ ഒന്ന് നോക്കി. ഒരു നിമിഷം മാത്രം ഉണ്ടായിരുന്ന ഒരു നോട്ടം. ആ നോട്ടത്തിൽ ഉണ്ടായിരുന്നത് എന്നോടുള്ള ദേഷ്യമാണോ, വെറുപ്പാണോ, പകയാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. എനിക്കപ്പോൾ ഓടി വന്ന് നിന്നെ കെട്ടിപ്പിടിക്കണമെന്ന് ഉണ്ടായിരുന്നു.. കാലിൽ വീണ് മാപ്പ് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്കൊന്നിനും കഴിയുമായിരുന്നില്ല. കാരണം എല്ലാം എന്റെ തെറ്റ് തന്നെ ആയിരുന്നു… എന്റെ ഓരോ വീഴ്ചയിലും താങ്ങായി നിന്ന നിനക്ക് അത്തരം ഒരു അവസ്ഥ ഉണ്ടായപ്പോൾ മാസങ്ങൾ മാത്രം പരിചയമുള്ള ഒരുത്തനു വേണ്ടി ഞാൻ…”

ദേവു വാക്കുകൾ പൂർത്തിയാക്കാതെ പെട്ടെന്ന് പൊട്ടിക്കരഞ്ഞു.

ഞാൻ പെട്ടെന്ന് എന്റെ തോളിലേക്കമർന്ന അവളുടെ മുഖം പിടിച്ചുയർത്തി.

“ഏയ്.. എന്താ ദേവു ഇത്. എന്തിനാ ഇപ്പോൾ കരയുന്നെ.. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ.  ഇപ്പോൾ എന്റെ പഴയ ദേവു ആയി നീ എന്നോടൊപ്പം തന്നെ ഇല്ലേ?”

അവൾ എന്നിട്ടും ഏങ്ങിയേങ്ങി കരയുകയായിരുന്നു.

“നീ കുറച്ച് മുൻപ് എനിക്ക് വാക്ക് തന്നതാണ് ഇനി എന്നെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യില്ലെന്ന്.. നീ കരയുന്നതാണ് എന്നെ ഏറ്റവും അധികം വിഷമിപ്പിക്കുന്നെ.”

അതുകേട്ട ദേവു എന്റെ തോളിൽ മുഖം അമർത്തി അവളുടെ കണ്ണുനീർ തുടച്ചു. എന്നിട്ട് അവളുടെ ഫോൺ എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു.

“ഞാൻ മുഖം കഴുകിയിട്ട് വരാം.”

അവൾ അകത്തേക്ക് പോയപ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്തു. ആരെങ്കിലും മെസ്സേജ് അയച്ചതാകും എന്ന് മനസിലായി. പവർ ബട്ടൺ ഞെക്കിയപ്പോൾ സ്‌ക്രീനിന്ന് ദേവുവും അവളുടെ അമ്മയും കൂടി നിൽക്കുന്ന ഒരു ഫോട്ടോ. മുകളിൽ വാട്ട്സ്അപ്പ്  നോട്ടിഫിക്കേഷൻ കിടപ്പുണ്ട്.

ഫിംഗർപ്രിന്റ് ലോക്ക് ആണ് ദേവുവിന്റെ ഫോൺ. എന്റെ ഫിംഗർപ്രിന്റും അവൾ ആഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ലോക്ക് എടുത്തു. സ്‌ക്രീനിൽ വോൾപേപ്പർ ആയി ദേവു എന്റെ തോളിൽ തല ചാരി ഇരിക്കുന്ന ഒരു ഫോട്ടോ തെളിഞ്ഞു. ഈ പടിയിൽ ഇരുന്ന് തന്നെ ഞങ്ങൾ ഒരിക്കൽ എടുത്ത ഒരു ഫോട്ടോ ആയിരുന്നു അത്.

വാട്ട്സ്അപ്പ് ഓപ്പൺ ചെയ്തപ്പോൾ കുറച്ച് പേർ ബർത്ത്ഡേ വിഷസ് അയച്ചേക്കുന്നു. അഞ്ജലിയും  അയച്ചിട്ടുണ്ട്. അപ്പോൾ എനിക്കും അവൾ അയച്ചിട്ടുണ്ടാകും. ഫോൺ സൈലന്റ് ചെയ്ത് അകത്ത് സോഫയിൽ കിടക്കയാണ്. അഞ്ജലിയുമായുള്ള സൗഹൃദം ഞാൻ ഇപ്പോഴും തുടരുന്നുണ്ട്.

പെട്ടെന്ന് ഒരു നനുത്ത കൈ എന്റെ തോളിൽ പതിഞ്ഞു. അത് ദേവു ആണെന്ന് അറിയാവുന്നതിനാൽ കളിയാക്കികൊണ്ട് ചോദിച്ചു.

“കരഞ്ഞു തീർന്നോ മാഡം?”

തോളിൽ കൂർത്ത നഖം കുത്തികൊണ്ട് അവൾ പറഞ്ഞു.

“പെട്ടെന്ന് മനസ് കൈ വിട്ടു പോയി.”

കാലുകൾ രണ്ടും എന്റെ ഇരുവശത്തും വച്ച്എന്റെ പിന്നിൽ പടിയിൽ ഇരുന്ന ശേഷം താടിയെല്ല് എന്റെ തോളിൽ അമർത്തി ഫോണിലേക്ക് നോക്കികൊണ്ട്‌ അവൾ ചോദിച്ചു.

“ഫോൺ ചെക്കിങ് ആണോ?”

“അതേല്ലോ.. ആരോടെക്കെയാണ് ചാറ്റിങ് എന്നറിയണമല്ലോ.”

“ഓക്കേ ഓക്കേ.. നടക്കട്ടെ ചെക്കിങ്.. ഞാനും നിന്റെ ഫോൺ ഒന്ന് നോക്കുന്നുണ്ട്.”

അത് പറയുമ്പോൾ അവളിൽ ഒരു ചിരി ഉണ്ടായിരുന്നു.

“അയ്യോ.. വേണ്ടായേ.”

മുൻപൊരിക്കൽ അവൾ എന്റെ ഫോൺ എടുത്ത് നോക്കുമ്പോൾ അതിൽ കുറെ പോൺ വീഡിയോസ് കിടക്കുന്നത് കണ്ട് അവളിൽ നിന്നും കുറെ അടിയും നുള്ളും കിട്ടിയതാണ് എനിക്ക്.

ദേവു എന്നോട് നന്നേ ചേർന്ന് ഇരിക്കുന്നതിനാൽ അവളുടെ മാറിടങ്ങൾ എന്റെ പിന്നിൽ അമരുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.

“ആ റോഡിൽ കൂടി പോകുന്ന ആരെങ്കിലും കാണണം നമ്മൾ ഇങ്ങനെ ഇരിക്കുന്നത്.”

അത് കേട്ട അവൾ ചോദിച്ചു.

“ഏകദേശം നമ്മൾ ഇപ്പോൾ ഇരിക്കുന്ന അതെ പോലെ തന്നാണ് ബൈക്കിൽ പോകുമോൾ ഇരിക്കുന്നതും. അപ്പോൾ നമ്മളെ കാണുന്നവരിൽ 60  ശതമാനം ആൾക്കാർ അതിൽ തെറ്റ് കാണും ബാക്കി 40 ശതമാനം ആൾക്കാർ കൂട്ടുകാർ അല്ലെന്നും വിചാരിച്ച് അതങ്ങ് കളയും.. ബൈക്കിൽ ഇരിക്കുന്ന അതെ രീതിയിൽ തന്നെയാണ് നമ്മൾ ഇപ്പോൾ ഈ പടിയിൽ ഇരിക്കുന്നതും. ബൈക്കിൽ പോകുന്നതിൽ കുറ്റം പറയാത്ത 40 ശതമാനം പേർ ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ അതിൽ പകുതി പേരും ഇതിൽ കുറ്റം പറയും… നമ്മൾ ഇപ്പോൾ ഇരിക്കുന്ന അതേപോലെ തന്നെ ചുമ്മാ നമ്മൾ ബെഡിൽ കിടക്കുകയാണെന്ന് വച്ചോ.. അത് കാണുന്ന എല്ലാരും അതിൽ തെറ്റ് മാത്രം പറയും.. അതെന്താടാ അങ്ങനെ?”

അവൾ പറഞ്ഞത് ആലോചിച്ചപ്പോൾ ശരിയാണ്. എങ്കിലും ഞാൻ ചോദിച്ചു.

“നിനക്ക് പരിചയം ഉള്ള ഒരു പെണ്ണും ചെറുക്കനും നീ പറഞ്ഞ രീതിയിൽ ബെഡിൽ കിടക്കുന്നത് കണ്ടാൽ നീ എന്താകും കരുതുക.”

കുറച്ച് നേരം ആലോചിച്ച ശേഷം അവൾ പറഞ്ഞു.

“അതും ശരിയാണ്.”

“നമ്മൾ മലയാളികൾ അങ്ങനല്ലേ മോളെ..”

ഒന്ന് മൂളിയ ശേഷം അവൾ ചോദിച്ചു.

“നീ എന്താടാ എനിക്കിപ്പോൾ ചോക്ലേറ്റ് വാങ്ങി തരാത്തത്.”

“അത്.. മുൻപ് നമ്മൾ വല്ലപ്പോഴും അല്ലായിരുന്നോ കാണുന്നത്. അപ്പോൾ സ്നേഹം കൊണ്ട് വാങ്ങി തരുന്നതായിരുന്നു. ഇപ്പോൾ എല്ലാ ആഴ്ചയിലും നമ്മൾ കാണാറുണ്ടല്ലോ.”

അവൾ പെട്ടെന്ന് എന്റെ കഴുത്തിൽ രണ്ടു കൈയും ഇറുക്കി കൊണ്ട് ചോദിച്ചു.

“ഡാ പട്ടി.. അപ്പോൾ നിനക്കെന്നോട് ഇപ്പോൾ സ്നേഹം ഇല്ലേ?”

ഞാൻ അവളുടെ കൈ പിടിച്ച് മാറ്റാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു.

“അങ്ങനല്ലടി.. നിനക്ക് ഇനി മുതൽ ചോക്ലേറ്റ് തന്നാൽ പോരെ?”

“എല്ലാ ശനിയാഴ്ചയും എന്നെ വിളിക്കാൻ വരുമ്പോൾ ചോക്ലേറ്റ് കൊണ്ട് തരുമോ?”

“അഹ്, തരാം.”

ദേവു എന്റെ കഴുത്തിലെ പിടി വിട്ട് ഒരു വിജയിയെ പോലെ ചിരിച്ചു.

അപ്പോഴാണ് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്. വാട്ട്സ്അപ്പ് തുറന്ന് നോക്കുമ്പോൾ അഭിലാഷ് ഓഫീസ് എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നും ബർത്ത്ഡേ വിഷസ് വന്നതാണ്.

“ആരാടി ഈ അഭിലാഷ്.”

അവൾ പിന്നിൽ നിന്നും എഴുന്നേറ്റ് എന്റെ അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

“അത് ഞാൻ പറയാൻ ഇരിക്കുവായിരുന്നു. എന്റെ കൂടെ വർക്ക് ചെയ്യുന്ന ആളാണ് അഭിലാഷേട്ടൻ.. കൊല്ലത്ത് ആണ് വീട്. ഞങ്ങൾ ഒരുമിച്ച് ആണ് ട്രെയിനിൽ വരുന്നത്.. ഈ ഇടയായി പുള്ളിക്കാരന് എന്റെ അടുത്ത്‌ കിടന്ന് കറക്കം കൂടുതലാണ്.  അനുഭവം കുറെ ആയോണ്ട് ആളുടെപോക്ക് എങ്ങോട്ടാണെന്ന് എനിക്കപ്പോഴേ മനസിലായി. ഞാൻ അപ്പോഴേ പറഞ്ഞു ഡിവോഴ്‌സും ആയി മറ്റൊരുത്തന്റെന്നു തേപ്പും കിട്ടി നിൽക്കുകയാണ്. അതുകൊണ്ട് ഇഷ്ടമാണെന്നും പറഞ്ഞൊന്നും വന്നേക്കല്ലും എന്ന്.”

ഞാൻ വാട്ട്സപ്പിൽ അവന്റെ ഫോട്ടോ നോക്കി. കാണാനൊക്കെ തരക്കേടില്ലാത്ത ഒരാളാണ്.

“അടുത്ത വള്ളി വല്ലോം ആണോടി.”

“എന്ത് വള്ളി ആയാലും കാലിൽ ചുറ്റാതെ നോക്കിയാൽ പോരെ.”

“ആളുടെ സ്വഭാവം എങ്ങനാടി?”

അവൾ എന്നെ നോക്കി തൊഴുത് ഒരു ചിരിയോടെ പറഞ്ഞു.

“എന്റെ പൊന്നെ.. ആണുങ്ങളുടെ സ്വഭാവം മനസിലാക്കുന്ന പരിപാടി ഞാൻ നിർത്തി. രാജീവ്, ബിജു, ബിബിൻ മൂന്നു പേരെ മനസിലാക്കുന്നതിലും എനിക്ക് തെറ്റ് പറ്റി.. അതിൽ ഞാൻ വേണ്ടുവോളം അനുഭവിക്കയും ചെയ്തു. ആകെക്കൂടി നിന്റെ കാര്യത്തിൽ മാത്രമാണ് എനിക്ക് തെറ്റ് പറ്റാതിരുന്നത്.”

ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.

“ഇപ്പോൾ ആര് കൂട്ടുകൂടാൻ വന്നാലും ഒരു ഹായ്, ബൈ ബന്ധം. അതിൽ കൂടുതൽ അടുക്കാൻ ഞാൻ സമ്മതിക്കില്ല.”

“ദേവു.. നീ കല്യാണത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലേ?”

അവൾ എന്റെ തോളിലേക്ക് തല ചേർത്ത് വച്ചു.

“അങ്ങനെ ചോദിച്ചാൽ.. കല്യാണ കാര്യത്തിൽ എനിക്ക് ഒറ്റ തീരുമാനമേ ഉള്ളു.”

“എന്താ അത്?”

“എന്റെ കല്യാണത്തിന് സമയം ആയി എന്ന് നിനക്ക് തോന്നുമ്പോൾ നീ ഒരാളെ കണ്ടു പിടിക്കും അയ്യാളെ ഞാൻ കെട്ടും… അന്ന് ഹോസ്പിറ്റലിൽ നിന്നും നിന്നോടൊപ്പം വരുമ്പോഴേ ഇത് ഞാൻ തീരുമാനിച്ചതാണ്.”

“അപ്പോൾ കെട്ടുന്നവർ എങ്ങനെ ഉള്ളവനായിരിക്കണമെന്ന് നിനക്ക് ആഗ്രഹങ്ങൾ ഒന്നും ഇല്ലേ?”

“എന്റെ ആഗ്രഹത്തിനനുസരിച്ച് ഞാൻ രണ്ടു പേരെ കണ്ടു പിടിച്ചതായിരുന്നല്ലോ. എന്നിട്ടെന്താ ഉണ്ടായത്. ഇനി നിനക്ക് ഇഷ്ട്ടമുള്ള ഒരാളെ നീ കണ്ടു പിടിക്ക്. എങ്ങാനുണ്ടെന്ന് നമുക്ക് നോക്കാം.”

അവൾ അതും പറഞ്ഞ് ചിരിക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു തീ കനൽ എരിഞ്ഞ് തുടങ്ങുവായിരുന്നു. ജീവിതത്തിൽ ഒരു പെണ്ണ് അനുഭവിക്കാവുന്നതിലേറെ എന്റെ ദേവു അനുഭവിച്ചിട്ടുണ്ട്. ഇനി ഞാൻ കണ്ടെത്തുന്ന ആൾ കൂടി ഒരു തെറ്റായി മാറിയാൽ അവൾക്ക് സഹിക്കാനാകില്ല എന്ന ചിന്ത ആയിരുന്നു എന്റെ മനസ്സിൽ.

ഞാൻ ഫോണിൽ ഫോട്ടോസ് നോക്കി തുടങ്ങി.

അവൾ പെട്ടെന്ന് പറഞ്ഞു.

“ഫോണിലെ ക്യാമെറയിൽ എടുത്ത ഫോട്ടോസ് ഒന്നും നോക്കല്ലേ?”

“അതെന്താ?”

“ഹോസ്റ്റലിൽ റൂമിൽ നിൽക്കുന്ന കോലത്തിൽ ഓരോ ഫോട്ടോസ് എടുത്തിട്ടുണ്ട്. ഞാൻ മാത്രം ആയിരുന്നെങ്കിൽ നീ കാണുന്നതിൽ കുഴപ്പമില്ലായിരുന്നു. ഇത് കൂടെ പ്രിയയും ഉണ്ട്.”

കോട്ടയത്ത് ദേവികയുടെ കൂടെ ഹോസ്റ്റലിൽ നിൽക്കുന്ന പെണ്ണാണ് പ്രിയ. കൊല്ലത്താണ് വീട്.

ഞാൻ പിന്നെ ഫോട്ടോസ് നോക്കാൻ നിന്നില്ല. ഫോൺ അവളുടെ കൈയിലേക്ക് കൊടുത്തു.

“നീ എന്താടാ കല്യാണം കഴിക്കാത്തത്.. ഇപ്പോഴും മായയെ ഓർത്തിരിക്കുവാനോ?”

ഞാൻ ഒന്നും മിണ്ടിയില്ല.

“ഞാൻ പ്രിയയെ നിനക്ക് വേണ്ടി നോക്കട്ടെ. നമ്മളെക്കാൾ 3 വയസ് ഇളയതാണ്. ഇടയ്ക്ക് ഒരു കിളി പോയ സാധനം ആണോന്ന് തോന്നുമെങ്കിലും ആള് പാവമാണ്.”

പ്രിയയുടെ ഫോട്ടോസ് ഞാൻ കണ്ടിട്ടുള്ളതാണ്. വെളുത്ത് നല്ലൊരു സുന്ദരി പെണ്ണാണ്. എങ്കിലും ഞാൻ പറഞ്ഞു.

“നിന്റേത് ആദ്യം കഴിയട്ടെ. എന്നിട്ട് എനിക്ക് നോക്കാം.”

“എന്റെ കഴിഞ്ഞിട്ട് നിന്റെ നടത്താനിരിക്കുവാണേൽ എനിക്കൊരാളെ പെട്ടെന്ന് കണ്ടു പിടിച്ചോ.. ഞാൻ എന്തിനും റെഡി ആണ്.”

“അങ്ങനെ എനിക്ക് കല്യാണം കഴിക്കാനായി നിന്നെ പെട്ടെന്നൊന്നും അങ്ങനെ കെട്ടിച്ച് വിടുന്നില്ല.. അഭിലാഷ് ഇനിയും പിന്നാലെ വരുവാണേൽ എന്റടുത്ത് സംസാരിക്കാൻ പറഞ്ഞേക്ക്.”

ദേവു തല ചരിച്ച് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

“അത് വേണോടാ?”

“ഇനിയും വരുവാണേൽ നമുക്ക് ആളെങ്ങനെ ഉണ്ടെന്ന് സംസാരിച്ച് നോക്കാന്നെ”

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

.

.

എന്റെ കൂടെ പഠിച്ച ജിനുവിന്റെ സഹോദരിയുടെ കല്യാണമാണ് നാളെ. കല്യാണത്തിന്റെ വർക്ക് എനിക്ക് തന്നെയാണ് കിട്ടിയിരിക്കുന്നത്. തലേ ദിവസം കൂടെ പഠിച്ച മിക്കപേരും വന്നിട്ടുണ്ട്. ഞാൻ കല്യാണത്തിന്റെ തിരക്കിൽ ഓടുന്നതിന്റെ ഇടയിൽ പഴയ കൂട്ടുകാരെയൊക്കെ കണ്ടു സംസാരിക്കുനുള്ള സമയം കണ്ടെത്താൻ നന്നേ പാട് പെട്ടു.

രാത്രി 9 മണി കഴിഞ്ഞപ്പോഴേക്കും എല്ലാം ഒന്ന് ഒതുങ്ങി. ആഡിറ്റോറിയത്തിൽ പാചകത്തിനുള്ള വിറകും എത്തിച്ച് ജിനുവിന്റെ വീട്ടിൽ എത്തിയപ്പോൾ മിക്കപേരും പോയിരുന്നു.

കൂടെ പഠിച്ച ഏഴ് എട്ടുപേർ മാത്രമാണ് അവിടെ ബാക്കി ഉണ്ടായിരുന്നത്. അവരാണേൽ ജിനു കൊടുത്ത കുപ്പി അടിച്ച് തീർക്കാനുള്ള തന്ത്രപ്പാടിലും.

ജോലിയൊക്കെ ഒരുവിധം ഒതുങ്ങിയതിനാൽ അവരോടൊപ്പം ടെറസിൽ ഇരുന്നു. അവർ കുടിക്കാൻ നിർബന്ധിക്കുന്നുണ്ടെങ്കിലും ഞാൻ പരമാവധി ഒഴിഞ്ഞ് മാറി. പണ്ടേ എനിക്ക് കുടിക്കുന്നതിനോട് വലിയ താല്പര്യം ഇല്ല. വല്ലപ്പോഴും കൂടി കുടിക്കും. അതും ദേവുവിനോട് പറഞ്ഞ ശേഷം മാത്രം. മാസത്തിൽ രണ്ടു തവണയേ  അവൾ കുടിക്കാൻ അനുവദിക്കൂ. അവളുടെ ആ നിയന്ത്രണം ഉള്ളത് ഒരുകണക്കിന് എനിക്കും നല്ലത് തന്നെയാണ്. കാരണം മിക്ക കല്യാണ വർക്ക് കഴിയുമ്പോഴും എനിക്ക് ഒരു കുപ്പി കിട്ടുക പതിവാണ്. ദേവുവിന്റെ നിയന്ത്രണം ഉള്ളതുകൊണ്ട് ഞാൻ ആ കുപ്പികൾ കൂട്ടുകാർക്ക് കൊടുക്കുകയാണ് പതിവ്. അല്ലെങ്കിലും ചിലപ്പോൾ ഞാൻ നല്ലൊരു കുടിയനായി മാറിയേനെ.

ഈ മാസത്തിൽ കുടിക്കാൻ കിട്ടിയ രണ്ടു അവസരവും ഞാൻ തീർത്തിരുന്നു. അത് കൊണ്ടാണ് അവന്മാർ നിർബന്ധിച്ചിട്ടും ഞാൻ ഒഴിഞ്ഞ് മാറിയത്. രണ്ടു റൌണ്ട് ഗ്ലാസ് ഓടിക്കഴിഞ്ഞപ്പോഴേക്കും പഴയ കഥകളൊക്കെ പറഞ്ഞ് എല്ലാരും നല്ല മൂഡിൽ ആയി.

അവരുടെ തമാശകൾ ആസ്വദിച്ച് ഇരിക്കുകയായിരുന്ന എന്റടുത്തേക്ക് മൂന്നാമത്തെ പെഗ് കുടിച്ച് തീർത്ത ഗ്ലാസ് താഴേക്ക് വച്ച് അച്ചു എഴുന്നേറ്റ് വന്നു.

“ഡാ നീ ഇങ്ങു വന്നേ.. ഒരു കാര്യം പറയാനുണ്ട്.”

ഞങ്ങളുടെ കൂടെ പഠിച്ചതാണ് അച്ചുവും. അവന്റെ വീട് ദേവുവിന്റെ വീടിന് അടുത്തും ആണ്. അങ്ങനെ അധികം സംസാരിക്കുന്ന ഒരു ആളല്ല അവൻ. കുടിച്ച് കഴിഞ്ഞാലും ഒരു പ്രശ്നത്തിനും പോകാതെ വീട്ടിൽ എത്തുന്ന ഒരുത്തൻ.

അവൻ ഇങ്ങനെ മാറ്റി നിർത്തി സംസാരിക്കാൻ വിളിക്കുമ്പോൾ എന്തെങ്കിലും കാര്യം ഉണ്ടാകും എന്ന് എനിക്ക് തോന്നി.

ഞാൻ അവനോടൊപ്പം പടികൾ ഇറങ്ങി താഴെ പന്തലിലേക്ക് നടന്നു. പന്തലിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.

കസേരയിലേക്ക് ഇരുന്ന അവൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് വലിച്ച് തുടങ്ങി.

ഞാനും അവന് എതിരെ ഇരുന്നു.

“എന്താ അളിയാ പറയാനുള്ളത്?”

അവൻ രണ്ടു പഫ് കൂടി വലിച്ചു.

“ഞാൻ ഇതിപ്പോൾ നിന്നോട് എങ്ങനെ പറയും എന്ന് ആലോചിക്കുവായിരുന്നു.”

അവൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ ഉള്ളിലും ആകാംഷ കൂടി.

“എന്താടാ കാര്യം?”

“നിന്നെയും ദേവികയെയും ചേർത്ത് അവളുടെ വീടിനടുത്തുള്ളവർ ചില സംസാരങ്ങളൊക്കെ തുടങ്ങിയിട്ടുണ്ട്.”

എന്നെങ്കിലും ഇത്തരം സംസാരം ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ ഇപ്പോൾ ഒരുത്തന്റെ വായിൽ നിന്നും അത് നേരിട്ട് കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ നിറഞ്ഞു.

“അളിയാ എനിക്ക് നിന്നെയും അവളെയും പണ്ട് തൊട്ടേ അറിയാവുന്നതാണ്. നിങ്ങൾക്കിടയിൽ ഉള്ള ബന്ധം എന്താന്നും അവളുടെ അമ്മ ഉണ്ടായിരുന്ന കാലത്തേ നിനക്ക് ആ വീട്ടിൽ ഉണ്ടായിരുന്ന സ്ഥാനം എന്താന്നും എനിക്ക് മനസിലാകും. പക്ഷെ ഈ നാട്ടുകാരെന്ന് പറയുന്ന മൈരുകൾക്ക് കഥകൾ എങ്ങനെ വേണമെങ്കിലും പറഞ്ഞ് പരത്താല്ലോ.”

എനിക്ക് മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. എല്ലാം കേട്ട് കൊണ്ട് മാത്രം ഞാൻ നിന്നു.

“അവളുടെ അമ്മ മരിച്ച ശേഷം അവൾക്ക് ഒരു സഹായത്തിന് നീയേ ഉണ്ടായിരുന്നുള്ളു. ഈ കഥകൾ പറഞ്ഞ് പരത്തുന്ന ഒറ്റ മൈരുകളും ആരുമില്ലാത്ത അവൾ എങ്ങനെ കഴിയുന്നു എന്ന് പോലും തിരക്കിയിട്ടില്ല. പക്ഷെ അളിയാ.. ഒരു കല്യാണവും ജീവിതവുമൊക്കെ അവൾക്കിനിയും ബാക്കി കിടപ്പുണ്ട്. അതുകൊണ്ടു ഇതൊക്കെ നീ ഒന്ന് അറിഞ്ഞിരിക്കണമെന്ന് വിചാരിച്ച് പറഞ്ഞതാണ്.”

ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ട അച്ചു പറഞ്ഞു.

“എന്നാൽ ഞാൻ ഇറങ്ങുന്നടാ.. നീ അവന്മാരോട് പറഞ്ഞേക്ക് ഞാൻ പോയെന്ന്.”

അച്ചു പോയി കഴിഞ്ഞും ഞാൻ കുറച്ച് നേരം ഞാൻ ആ പന്തലിൽ തന്നെ ഇരുന്നു. എന്നോടൊപ്പം വേറെ ഏത് പെണ്ണിന്റെ പേരായിരുന്നേലും എനിക്ക് പ്രശ്നം അല്ലായിരുന്നു. പക്ഷെ ദേവു… മനസ് ആകെ തകർന്ന് പോയി.

നേരെ മുകളിലേക്ക് പോയ ഞാൻ ആകാശിൻറെയിൽ നിന്നും ഗ്ലാസ് വാങ്ങി അടുപ്പിച്ച് മൂന്ന് പെഗ് ഒഴിച്ചങ്ങ് കുടിച്ചു. അവന്മാർ എന്നെ തന്നെ മിഴിച്ച് നോക്കുന്നുണ്ടായിരുന്നു. അവരോട് ഒന്നും സംസാരിക്കാനും നിന്നില്ല. അവിടെ നിന്നും ഇറങ്ങി നേരെ ബൈക്കും എടുത്ത് വീട്ടിലേക്ക് പോയി.

അച്ഛനും അമ്മയ്ക്കും മുഖം കൊടുക്കാതെ റൂമിലേക്ക് പോയ ഞാൻ ഡ്രസ്സ് പോലും മാറാതെ ബെഡിലേക്ക് മലർന്ന് കിടന്നു.

പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്. ദേവിക ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു.

എല്ലാ ദിവസവും ഉള്ള പതിവ് വിളി ആണിത്. എനിക്ക് കല്യാണ വർക്ക് ഉള്ള ദിവസങ്ങളിൽ ഞാൻ തിരക്കായിരിക്കും എന്നറിയാവുന്നതിനാൽ അവൾ ലേറ്റ് ആയി ഈ സമയത്താണ് വിളിക്കാറുള്ളത്.

ഫോൺ എടുത്തില്ലെങ്കിൽ ഇനിയും വിളി വന്നുകൊണ്ടിരിക്കും എന്നറിയാവുന്നതിനാൽ കാൾ അറ്റൻഡ് ചെയ്തു.

“ഹലോ..”

“നീ വീട്ടിൽ എത്തിയോടാ?”

“അഹ്..”

“ഫുഡ് കഴിച്ചോ?”

“ഹമ്..”

എന്റെ മറുപടികൾ മൂളലിൽ ഒതുങ്ങിയപ്പോൾ അവൾ കുറച്ച് നേരം മിണ്ടാതിരുന്നിട്ട് ചോദിച്ചു.

“നീ കുടിച്ചിട്ടുണ്ടോടാ?”

കള്ളം പറയാൻ തോന്നിയില്ല. ഉണ്ട് എന്ന അർഥത്തിൽ മൂളി.

“നീ ആരോട് ചോദിച്ചിട്ടാടാ കുടിച്ചത്.. ഇനി എന്നെ വിളിച്ച് പോകരുത്.”

ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ കാൾ കട്ട് ചെയ്തു.

ഞാൻ ഫോൺ ബെഡിലേക്ക് ഇട്ട് കണ്ണടച്ച് കിടന്നു. ഒരു 5 മിനിറ്റ് കഴിഞ്ഞ് കാണണം ദേവുവിന്റെ കാൾ എന്നെ തേടി എത്തി.

സാധാരണ അവൾ ഇങ്ങനെ പിണങ്ങി പോയാൽ ഫോൺ എടുക്കുന്നവരെയും ഞാൻ പിന്നാലെ വിളിച്ച് തുടങ്ങിയിരിക്കും. ഇന്ന് അങ്ങനെ കാണാഞ്ഞൊണ്ടാണ് തിരികെ ഉള്ള ഈ വിളി.

കാൾ എടുത്തുടൻ അവളുടെ ചോദ്യം വന്നു.

“എന്താടാ പറ്റിയെ?”

“ഏയ്.. ഒന്നും ഇല്ല.”

“എന്തോ ഉണ്ട്. മര്യാദക്ക് പറയുന്നുണ്ടോ നീ. എനിക്ക് നിന്നെ നന്നായി അറിയാവുന്നതാണ്.”

അവളുടെ സ്വരത്തിൽ വാശി കടന്നു കൂടിയിരുന്നു. ഇനി പറയാതിരിക്കാൻ കഴിയില്ല. അച്ചു എന്നോട് പറഞ്ഞതെല്ലാം ഞാൻ അവളോട് പറഞ്ഞു.

എല്ലാം കേട്ടുകഴിഞ്ഞ ശേഷം അവൾ നിസാരം പോലെ പറഞ്ഞു.

“ഇതിനാണോ നീ ഇങ്ങനെ മൂഡോഫ് ആയത്.”

എനിക്ക് ദേഷ്യം വരാതിരുന്നില്ല.

“ഇതെന്താ.. അത്ര ചെറിയ കാര്യമാണോ നിനക്ക്?”

“നീ ഇങ്ങനെ ചൂടാകാതെ.. നാട്ടുകാർ എന്ത് പറയും എന്ന് ഞാൻ ഇപ്പോൾ ചിന്തിക്കാറില്ല.. പണ്ടൊരിക്കൽ കൂടെ പഠിച്ചവരുടെ വായിൽ നിന്നും വീണത് കേട്ടിട്ടാണ് പാതിവഴിയിൽ ഇവിടെത്തെ കോളേജ് ജീവിതം

അവസാനിപ്പിച്ച് ഞാൻ ചെന്നൈയിലേക്ക് പോയത്. ഇനിയും മറ്റുള്ളവർ എന്ത് പറയും എന്നാലോചിച്ച് പേടിച്ച് ജീവിക്കാൻ എന്നെ കിട്ടില്ല.”

“ചിലതൊക്കെ നമ്മൾ പേടിക്കണം ദേവു.. നിനക്കൊരു കല്യാണ ആലോചന വരുമ്പോൾ…”

“എന്നെ വിശ്വാസം ഉള്ളവൻ എന്നെ കെട്ടിയാൽ മതി.. എനിക്ക് കല്യാണം കഴിക്കണമെന്നും വലിയ ആഗ്രഹം ഒന്നും ഇല്ല.”

“ദേവു എന്താ നീ ഈ പറയുന്നത്?”

“ഡാ.. നീ എന്റെ ആരാണെന്ന് എനിക്കും ഞാൻ നിന്റെ ആരാണെന്ന് നിനക്കും അറിയാം. എന്റെ അമ്മയ്ക്കും ഇതേക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നു. എനിക്ക് അത് മാത്രം മതി. ഒരു നാട്ടുകാരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. മോനിപ്പോൾ തല്ക്കാലം പോയി കിടന്ന് ഉറങ്ങാൻ നോക്കിക്കേ.”

അവൾ ഫോൺ കട്ട് ചെയ്ത് പോയിട്ടും എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.

പതിവ് പോലെ ശനിയാഴ്ച അവളെ വിളിക്കാനായി ഞാൻ വൈകുന്നേരം റെയിൽവേ സ്റ്റേഷനിൽ പോയി. സാധാരണ ഞാൻ ബൈക്കിൽ ആണ് പോകാറ്. പക്ഷേ ഇന്ന് ഞാൻ കാറിൽ ആണ് പോയത്.

ഞാൻ പതിവായി നിൽക്കാരുള്ളിടത്താണ് കാർ നിർത്തി ഇട്ടത്. അത് കൊണ്ട് തന്നെ ട്രെയിൻ വന്നിറങ്ങിയ അവൾ നേരെ പതിവ് ചിരിയോടെ വന്ന് കാറിൽ കയറി.

“ഇന്നെന്താടാ കാറിൽ.”

“ബൈക്കിന് എന്തോ കംപ്ലൈന്റ്റ്.”

അവൾക്ക് ഞാൻ പറഞ്ഞത് കള്ളം ആണെന്ന് മനസ്സിലായില്ലെന്ന് തോന്നുന്നു.. ദേവു വേറെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി.

ഞാൻ അവിടെ നിന്നും നേരെ ഹോട്ടലിൽ പോയി ഫുഡും കഴിച്ചിട്ടാണ് അവളുടെ വീട്ടിലേക്ക് പോയത്. വീട്ടിൽ എത്തി അവൾ കാറിൽ നിന്നും ഇറങ്ങിയിട്ടും ഞാൻ കാർ ഓഫ് ചെയ്യാത്തത് കണ്ട് ദേവു തല വിൻഡോയിൽ കൂടി അകത്തേക്ക് ഇട്ട് ചോദിച്ചു.

“നീ എന്താ ഇറങ്ങുന്നില്ലേ?”

“ഇല്ലടി.. പോയിട്ട് കുറച്ച് പരിപാടികൾ ഉണ്ടായിരുന്നു.”

അവൾ എന്റെ മുഖത്തേക്ക് തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.

ഞാൻ പെട്ടെന്ന് ഡാഷ് തുറന്ന് ഒരു ഡയറി മിൽക്ക് എടുത്ത് അവളുടെ കൈയിലേക്ക് കൊടുത്തു. ചോക്ലേറ്റ് കൊടുക്കുന്ന പരിപാടി വീണ്ടും തുടങ്ങിയിട്ട് കുറച്ച് ആഴ്ചകൾ ആയിരുന്നു.

ചോക്ലേറ്റ് വാങ്ങിയെങ്കിലും അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്.

“തിരക്കായത് കൊണ്ടാണെടി.”

അവൾ കടിപ്പിച്ച് ഒന്ന് മൂളിയ ശേഷം തല പുറത്തേക്ക് എടുത്തു. അവൾക്ക് എന്തോ മനസിലായെന്ന് തോന്നുന്നു.

ഞാൻ കാർ അവിടെ നിന്നും ഓടിച്ച് പോകുമ്പോഴും മിററിലേക്ക് നോക്കിയപ്പോൾ കാണുന്നത് എന്നെ തന്നെ നോക്കി നിൽക്കുന്ന ദേവുവിനെയാണ്.

പിറ്റേ ദിവസം പ്രതേകിച്ച് പരിപാടികൾ ഒന്നും ഇല്ലാഞ്ഞതിനാൽ 8 മണിയൊക്കെ കഴിഞ്ഞാണ് എഴുന്നേറ്റത്. ഒരു കട്ടനും കുടിച്ച് പത്രം വായിച്ചിരിക്കുമ്പോഴാണ് ദേവുവിന്റെ കാൾ വന്നത്.

ഫോൺ എടുത്തുടനെ ഞാൻ ചോദിച്ചു.

“എന്താടി?”

“നിനക്ക് ഇന്ന് വർക്ക് ഒന്നും ഇല്ലല്ലോ. നീ ഇങ്ങോട്ട് വാ.. നമുക്ക് ഫ്രൈഡ് റൈസ് ഉണ്ടാക്കാം.”

ഒരു നിമിഷത്തേക്ക് ഞാൻ എന്ത് പറയണമെന്ന് ഒന്ന് ചിന്തിച്ചു.

“ഇല്ലടി.. എനിക്ക് ഒന്ന് രണ്ടുപേരെ കാണാൻ പോകാനുണ്ടായിരുന്നു.”

കുറച്ച് നേരത്തേക്ക് അവളിൽ നിന്നും മറുപടി ഒന്നും വന്നില്ല. പിന്നെ ഒന്നും മിണ്ടാതെ തന്നെ അവൾ കാൾ കട്ട് ചെയ്തു.

ഞാൻ അവിടേക്ക് ചെല്ലാതെ ഒഴിഞ്ഞ് മാറുകയാണെന്ന് അവൾക്ക് വ്യക്തമായെന്ന് എനിക്ക് മനസിലായി.

ആഹാരം കഴിച്ചു നേരെ റൂമിലേക്ക് പോയി കിടന്നു. ഉറക്കമൊന്നും വരുന്നില്ല, എങ്കിലും ചുമ്മാ അങ്ങനെ കിടന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞെന്ന് തോന്നുന്നു. അമ്മ റൂമിന്റെ വാതുക്കൽ വന്ന് നിന്ന് ചോദിച്ചു.

“ഉറങ്ങുവാണോടാ നീ.”

“അല്ല.. എന്താ അമ്മ.”

“ദാ ദേവു വന്ന് പുറത്ത് നിൽക്കുന്നു നിന്നോട് സംസാരിക്കണം എന്നും പറഞ്ഞു. വിളിച്ചിട്ട് വീടിനകത്തോട്ട് കയറുന്നില്ല.”

അവൾ വീടിനകത്തോട്ട് കയറുന്നില്ലെന്ന് അമ്മ പറഞ്ഞപ്പോഴേ അവൾ എന്തോ തീരുമാനിച്ച് ഉറപ്പിച്ച് വന്നതാണെന്ന് എനിക്ക് തോന്നി.

ഞാൻ പെട്ടെന്ന് പുറത്തേക്ക് ചെല്ലുമ്പോൾ പടിയിൽ നിൽക്കുകയാണ് അവൾ. ഒരു ചുരിദാറാണ് വേഷം. മുഖം ആകെ വാടിയിട്ടുണ്ട്. കരഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

“ദേവു.. നീ എന്താ അവിടെ നിൽക്കുന്നെ. അകത്തേക്ക് കയറി വാ.”

“ആദ്യം നീ എന്റെ വീട്ടിലേക്ക് വരാത്തതെന്താണ് പറ.”

അവൾ പറഞ്ഞത് കേട്ട് അമ്മ എന്നെ ഒന്ന് നോക്കി.

“നീ അകത്തേക്ക് കയറ്.. നമുക്ക് സംസാരിക്കാം.”

“ഇല്ല.. നീ ഇനി എന്റെ വീട്ടിലേക്ക് കയറുമോ ഇല്ലയോ എന്ന് അറിഞ്ഞിട്ടേ ഞാനും ഈ വീട്ടിൽ കയറുന്നുള്ളു.”

കാര്യമായിട്ട് എന്തോ പ്രശനം ഉണ്ടെന്ന് അമ്മയ്ക്ക് തോന്നി കാണണം.

“മോള് എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ. എന്താ ഇപ്പോ ഇവൻ  അവിടേക്ക് വരാതിരിക്കാൻ ഉണ്ടായേ?”

ദേവു പെട്ടെന്ന് പറഞ്ഞു.

“ഇവൻ എന്റെ വീട്ടിൽ വരുന്നതിന് ആരോ എന്തോ പറഞ്ഞതിന് ഇവൻ ഇപ്പോൾ എന്റെ വീട്ടിൽ കയറുന്നില്ല.”

അത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവൾ കരഞ്ഞ് തുടങ്ങിയിരുന്നു.

അമ്മയ്ക്ക് കാര്യങ്ങൾ ഏകദേശം മനസിലായി. അമ്മ എന്നെ ഒന്ന് നോക്കി. ഞാൻ ചെയ്‍തതിൽ തെറ്റ് പറയാനും അമ്മയ്ക്ക് കഴിയുന്നില്ല.

അമ്മ അവളുടെ അടുത്തേക്ക് ചെന്ന് കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.

“മോള് അകത്തേക്ക് കയറി വാ.”

“ഇല്ല.. ഇവൻ ഇനി എന്റെ വീട്ടിൽ വരുമോ ഇല്ലയോ എന്ന് പറയട്ടെ.”

“അവൻ നിന്റെ വീട്ടിൽ വന്നോളും. പക്ഷെ എനിക്ക് മോളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. കയറി വാ.”

അമ്മ നിർബന്ധിച്ച് പറഞ്ഞപ്പോൾ അവൾ അമ്മയോടൊപ്പം അകത്തേക്ക് നടന്നു.

ഞാൻ പുറത്ത് തന്നെ നിന്നതേ ഉള്ളു. പക്ഷെ അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

“മോളെ അവൻ ചെയ്തതിൽ തെറ്റ് പറയാൻ എനിക്കാകില്ല. മോളുടെ നല്ലതിനെ കരുതിയാണ് അവൻ അങ്ങനെ ചെയ്തേ.”

“അമ്മ മരിച്ച ഞാൻ ഒറ്റക്കായിട്ടും എന്നെ പറ്റി ഒന്ന് തിരക്കപോലും ചെയ്തിട്ടില്ലാത്ത നാട്ടുകാർ പറയുന്നത് കേട്ട് അവനും കൂടി എന്നെ ഒറ്റപെടുത്തുന്നതാണോ അവൻ എനിക്ക് ചെയ്യുന്ന നന്മ.”

“മോള് ആ വീട്ടിൽ ഒറ്റക്കാണ്. അത് തന്നാണ് പ്രശ്നവും… അവിടേക്ക് അവൻ എപ്പോഴും വന്നാൽ നാട്ടുകാർക്ക് പറയാൻ ഓരോ കഥകൾ ഉണ്ടാകും. പക്ഷെ മോൾക്ക് ഈ വീട്ടിൽ വരാല്ലോ.. ഇവിടെ അവനോടൊപ്പം ഞാനും അവന്റെ അച്ഛനും ഉണ്ട്. അതുകൊണ്ട്‌ ആർക്കും ഒരു കഥയും പറയാൻ ഉണ്ടാകില്ല.”

അവൾ നിശബ്ദത ആയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

“എന്നും പറഞ്ഞു അവൻ അവിടേക്ക് വരാതിരിക്കയൊന്നും ഇല്ല. പക്ഷെ പഴയപോലെ ഉള്ള വരക്കം ഇത്തിരി കുറയ്ക്കും. പകരം മോള് എല്ലാ ഞായറാഴ്ചയും ഇങ്ങു വന്നാൽ മതി. അതിന് ആര് എന്ത് കഥ പറയുമെന്ന് നമുക്ക് ഒന്ന് നോക്കാല്ലോ.”

അവളിൽ നിന്നും ഇപ്പോൾ വലിയ പൊട്ടിത്തെറി ഒന്നും കേൾക്കുന്നില്ല. അമ്മ സമാധാനത്തിൽ കാര്യങ്ങൾ പറഞ്ഞപ്പോൾ അവൾക്ക് കാര്യങ്ങൾ മനസിലായെന്ന് തോന്നുന്നു.

കുറച്ച് നേരം കൂടി കഴിഞ്ഞപ്പോൾ ദേവിക പുറത്തേക്ക് ഇറങ്ങി വന്നു.

പറയാൻ തീരുമാനിച്ച് ഉറപ്പിച്ചിരുന്ന സോറി ഞാൻ പറയുന്നതിന് മുൻപ് തന്നെ അവൾ പറഞ്ഞു.

“നീ ഇങ്ങു വന്നേ..”

ഞാൻ അവൾക്കൊപ്പം എന്റെ റൂമിലേക്ക് നടന്നു.

റൂമിലേക്ക് കയറിയ ഉടനെ എന്റെ ബനിയനിൽ ചുരുട്ടിപ്പിടിച്ച് കൊണ്ട് അവൾ ചോദിച്ചു.

“നീ ആരോട് ചോദിച്ചട്ടാടാ കഴിഞ്ഞ വ്യാഴാഴ്ച കുടിച്ചത്.”

ദേവുവിന്റെ ആ ചോദ്യം കേട്ടപ്പോഴേ അവളുടെ ദേഷ്യമൊക്കെ മാറി മൂഡ് ശരിയായെന്ന് എനിക്ക് മനസിലായി. അത് എനിക്ക് പകുതിആശ്വാസം നൽകി.

“ഡി.. അത്… അപ്പോഴെന്റെ മൂഡ് ശരിയല്ലാഞ്ഞപ്പോൾ..”

“ഓഹോ.. മൂഡോഫ് ആകുമ്പോഴൊക്കെ അപ്പോൾ നീ കുടിക്കുമോ?”‘

“ഒരൊറ്റ പെഗ്ഗെ കുടിച്ചുല്ലെടി.”

അവളുടെ നഖം എന്റെ കൈയിൽ ആഴ്ന്നിറങ്ങി.

“ഒരൊറ്റ പെഗ്ഗോ?”

“മൂന്ന് പെഗ്ഗ്..”

അവളുടെ നഖം വീണ്ടും തൊലിയിൽ ആഴ്ന്നു.

“മൂന്നോ?”

വേദനയിൽ കൈ വലിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“നീയാണ സത്യം.. മൂന്നേ ഉള്ളു.”

അവൾ കൈയിൽ നിന്നുള്ള പിടി വിട്ടു.

“അപ്പോൾ ശിക്ഷയായിട്ട് നാളെ എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടുമ്പോൾ മൂന്ന് ഡയറി മിൽക്ക് കിട്ടണം.”

ഞാൻ കണ്ണ് മിഴിച്ച് അവളെ നോക്കി.

“മൂന്നെണ്ണമോ?”

“മൂന്ന് പെഗ്ഗ് അല്ലെ നീ കഴിച്ചത്.. അപ്പോൾ എനിക്ക് ഡയറി മിൽക്കും അത്രേം കിട്ടണം.”

“വല്ല ഷുഗറും വരും കൊച്ചെ..”

“അത് ഞാൻ അങ്ങ് സഹിച്ചു.”

ഞാൻ ബെഡിലേക്ക് ഇരുന്നപ്പോൾ അവളും എന്നോടൊപ്പം ഇരുന്നു.

നേരത്തെ പറയാൻ വച്ചിരുന്ന സോറി ഞാൻ അവളോട് പറഞ്ഞു.

“ദേവു.. സോറി ഡി.”

അവൾ എന്റെ തോളിലേക്ക് തല ചായ്ച്ചു.

“അത് വിട്ടേക്ക് നീ.”

അന്നത്തെ പകൽ മൊത്തം അവൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.

വൈകുന്നേരം ദേവുവിനെ വീട്ടിൽ കൊണ്ടാക്കാനായി ഇറങ്ങുമ്പോൾ അച്ഛൻ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു.

ഞാൻ ബൈക്കിനടുത്തേക്ക് നടന്നപ്പോൾ അച്ഛൻ പെട്ടെന്ന് പറഞ്ഞു.

“ഡാ.. നമുക്ക് ദേവൂന് നല്ല ആലോചനകളൊക്കെ ഇനി നോക്കി തുടങ്ങാം.”

അമ്മ അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ടാകും എന്ന് എനിക്ക് മനസിലായി.

“മോളെന്ത് പറയുന്നു?”

അച്ഛന്റെ ചോദ്യത്തിന് മറുപടിയായി അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

.

.

കൊല്ലം RP മാളിന്റെ പാർക്കിങ്ങിൽ  കാറിനുള്ളിൽ ദേവികയ്‌ക്കൊപ്പം ഇരിക്കുകയായിരുന്നു ഞാൻ.

മനസിനുള്ളിൽ വല്ലാത്ത ഒരു ടെൻഷൻ നിറയുന്നത് പോലെ. ദേവുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവളിൽ ടെൻഷന്റെ യാതൊരുവിധ ലക്ഷണവും കാണുന്നില്ല.

ഇന്നലത്തെ രംഗങ്ങൾ മനസിലേക്ക് ഓടിയെത്തി.

ശനിയാഴ്ച ആയതിനാൽ പതിവുപോലെ ദേവികയെ വിളിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ഞാൻ. പതിവ് സ്ഥലത്ത് ബൈക്കുമായി അവളെ കാത്തു നിന്നു. എല്ലാ ശനിയാഴ്ചയും ഈ സമയത്തൊക്കെ റെയിൽവേ സ്റ്റേഷനിൽ നല്ല തിരക്കാണ്. മിക്കപേരും ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്ത് ഒരു ഞായറാഴ്ച വീട്ടിൽ നിൽക്കാനായി വരുന്ന യാത്രക്കാരാണ്. റെയിൽവേ സ്റ്റേഷന്റെ നേരെ ഓപ്പോസിറ്റ് തന്നെയാണ് വർക്കല ബസ്റ്റാൻഡും. എന്നും ഈ സമയം ബസിൽ നല്ല തിരക്കാണ്.  കുറച്ച് സമയം കഴിഞ്ഞപ്പോൾ ദേവു എന്റെ അടുത്തേക്ക് നടന്ന് വരുന്നത് കാണാൻ കഴിഞ്ഞു.

ഒരു ബ്ലാക്ക് ജീൻസും നീല ടോപ്പും ആണ് വേഷം. യാത്രയുടെ ക്ഷീണം മുഖത്ത് കാണാൻ ഉണ്ട്. എന്തോ ചിന്തിച്ച് കൊണ്ടാണ് നടന്ന് വരുന്നത്.

എന്റെ അടുത്തേക്ക് വന്ന അവൾ ഒരു ചെറു ചിരി സമ്മാനിച്ച് കൊണ്ട് ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു.

ഞാൻ ബൈക്ക് മുന്നോട്ട് എടുത്തിട്ടും ആള് ഒന്നും മിണ്ടുന്നില്ല. സാധാരണ ഇതിനകം എന്തെങ്കിലുമൊക്കെ സംസാരിക്കേണ്ടതാണ്.

“ദേവു.. നമുക്ക് ഇന്ന് ദ്വാരക ഹോട്ടലിൽ കയറിയാലോ?”

അവിടത്തെ ചിക്കൻ കറിക്കൊക്കെ എരിവ് കൂടുതൽ ആണ് എന്നാണ് ദേവുവിന്റെ അഭിപ്രായം. എങ്കിലും ഞങ്ങൾ ഇടക്കൊക്കെ അവിടെ കയറി കഴിക്കാറുണ്ട്.

എന്റെ തോളിലേക്ക് താടിയെല്ല് അമർത്തി ഇരുന്ന് അവൾ പറഞ്ഞു.

“വേണ്ടടാ.. നമുക്ക് നേരെ വീട്ടിൽ പോകാം. ഞാൻ രാത്രി എന്തെങ്കിലും ഉണ്ടാക്കിക്കൊള്ളാം.”

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

പിന്നും ദേവു നിശ്ശബ്ദതയായി. ഞാൻ ഗ്ലാസിൽ കൂടി എന്റെ തോളിൽ അമർന്നിരിക്കുന്ന ദേവുവിന്റെ മുഖം നോക്കുമ്പോൾ അവൾ മറ്റേതോ ലോകത്താണ്.

“ദേവു..”

അവൾ പെട്ടെന്ന് ഞെട്ടി കൊണ്ട് ഒന്ന് മൂളി.

“എന്ത് പറ്റി നിനക്ക്?”

“ഒരു കാര്യം ഉണ്ട്.. ഞാൻ വീട്ടിൽ എത്തിയിട്ട് പറയാം എന്നും വിചാരിച്ച് ഇരിക്കുകയായിരുന്നു.”

“എന്താ കാര്യം.. നീ ഇപ്പോൾ തന്നെ പറഞ്ഞോ..”

അവൾ എന്നിലേക്ക് ഒന്നുകൂടി ചേർന്ന് ഇരുന്നുകൊണ്ട് പറഞ്ഞു.

“അഭിലാഷേട്ടൻ  ഇന്ന് ട്രെയിനിൽ വച്ച് എന്നോട് പറഞ്ഞു… പുള്ളിക്കാരന് എന്നെ ഇഷ്ട്ടമാണ്. ഡിവോഴ്സ് ആയതൊന്നും ആൾക്ക് കുഴപ്പമില്ലെന്ന്.”

ഞാൻ ഒന്ന് മൂളി.

“അഭിലാഷേട്ടൻ  ഇത്രയും നാൾ ചില സൂചനകളൊക്കെ തന്ന് കിടന്ന് കറങ്ങുന്നുണ്ടായിരുന്നെങ്കിലും തുറന്നുള്ള ഒരു പറച്ചിൽ ഇന്ന് ആദ്യമായിട്ടായിരുന്നു.”

“എന്നിട്ട് നീ എന്ത് പറഞ്ഞു.”

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുള്ളിക്കാരൻ എന്റെ കാര്യത്തിൽ ഇത്തിരി സീരിയസ് ആണെന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ എല്ലാ കാര്യങ്ങളും ഇന്നത്തെ പ്രൊപ്പോസിങ്ങിന് മുൻപ് ആളോട് പറഞ്ഞിട്ടുണ്ടായിരുന്നു.”

“ഇന്നിപ്പോൾ പ്രൊപ്പോസ് ചെയ്തപ്പോൾ നീ എന്താ പറഞ്ഞത്.”

“നിന്റെ നമ്പർ കൊടുത്തു. നിന്നോട് എന്താണ് വച്ചാൽ സംസാരിച്ചോളാൻ പറഞ്ഞു.”

“നമ്പർ കൊടുത്തല്ലോ.. അപ്പോൾ പിന്നെ എന്നെ വിളിച്ചോളും.. നീ അതിനെന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്.”

അവൾ കുറച്ച് നേരം മിണ്ടാതിരിന്നിട്ട് പറഞ്ഞു.

“അഭിലാഷേട്ടൻ  പ്രൊപ്പോസ് ചെയ്തപ്പോൾ എനിക്ക് പെട്ടെന്ന് ബിബിനെ ഓർമ വന്നു. അവനും ഇതുപോലെ തന്നെ ഡിവോഴ്സ് ആയതൊന്നും പ്രശ്നമില്ല എന്നും പറഞ്ഞല്ലേ പ്രൊപ്പോസ് ചെയ്തത്.”

“എല്ലാരും അവനെ പോലെ ആകണമെന്നില്ലല്ലോ ദേവു.”

അവൾ പിന്നെ ഒന്നും മിണ്ടിയില്ല.

അവളുടെ വീട്ടിൽ എത്തി ദേവു ബൈക്കിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ ബൈക്കിലെ ബാഗിൽ വച്ചിരുന്ന ഡയറി മിൽക്ക് എടുത്ത് അവൾക്ക് കൊടുത്തു.

അത് കിട്ടിയപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു.

“ഒരു മറുവീടിന്റെ വർക്ക് നടന്നുകൊണ്ടിരിക്കയാണ്. ഞാൻ പോകട്ടെ.”

അവൾ എനിക്ക് കൈ വീശി ബൈ പറഞ്ഞു.

ബൈക്ക് മുന്നോട്ട് എടുക്കുന്നതിനു മുൻപായി ഞാൻ പറഞ്ഞു.

“ഫുഡ് വയ്ക്കാൻ മടി തോന്നുവാണേൽ വിളിച്ച് പറഞ്ഞാൽ മതി. ഞാൻ കൊണ്ട് വരാം.”

അവൾ ശരിയെന്ന അർഥത്തിൽ തലയാട്ടി.

അന്ന് രാത്രി തന്നെ ഞാൻ പ്രധീക്ഷിച്ചപോലെ അഭിലാഷിന്റെ കാൾ എന്നെ തേടി എത്തി. ഫോണിൽ സംസാരിക്കുന്നതിനേക്കാൾ നേരിട്ട് സംസാരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാൽ ഞാൻ തന്നെയാണ് അഭിലാഷിനോട് നാളെ കൊല്ലത്ത് RP മാളിൽ വച്ച് കാണാം എന്ന് പറഞ്ഞത്.

കാറിലിരുന്ന ഞാൻ ദേവുവിന്റെ മുഖത്തേക്ക് തന്നെ നോക്കി. ഇന്നലെ അവൾ കണ്ട ടെൻഷന്റെ ഒരു ലക്ഷണവും ഇന്ന് അവളിൽ കാണാനേ ഇല്ല. അവൾ വളരെ കൂൾ ആയി മൊബൈലിൽ കുത്തി കളിച്ച് കൊണ്ടിരിക്കുകയാണ്.

പക്ഷെ എന്നിൽ ഇന്ന് നല്ല ടെൻഷൻ നിറഞ്ഞിട്ടുണ്ട്. കാരണം രണ്ടര വർഷങ്ങൾക്ക് മുൻപ് ബിബിനോട് സംസാരിക്കാനും ഞാൻ ഇതുപോലെ പോയിട്ടുള്ളതാണ്. അതിനു ശേഷം ഉണ്ടായ കാര്യങ്ങളൊക്കെ ഒരിക്കലും ഓർക്കാൻ ഇഷ്ട്ടപെടാത്തവ ആയിരുന്നു.

പെട്ടെന്ന് ദേവു പറഞ്ഞു.

“ഡാ. അഭിലാഷേട്ടൻ മെസ്സേജ് അയച്ചു. ഇവിടെ മക് ഡൊണാൾസിൽ ഇരിപ്പുണ്ടെന്ന്.”

ഞാൻ അവളുമായി കാറിൽ നിന്നും ഇറങ്ങി അഭിലാഷ് പറഞ്ഞിടത്തേക്ക് നടന്നു.

മക് ഡൊണാൾസിലേക്ക് കയറിയ ദേവുവിന്റെ കണ്ണുകൾ ചുറ്റുമൊന്ന് പരതി. പെട്ടെന്ന് എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടവൾ പറഞ്ഞു.

“അഭിലാഷേട്ടൻ  ദേ അവിടെ ഇരിക്കുന്നു.”

ദേവു നോക്കി നിൽക്കുന്നിടത്തേക്ക് ഞാൻ തല തിരിച്ചപ്പോൾ ഒരു ടേബിളിൽ ഒറ്റയ്ക്ക്  ഞങ്ങളെ നോക്കി പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന ഒരാളെ കണ്ടു.

കാണാൻ തരക്കേടില്ലാത്ത ഒരാൾ. ഇരു നിറമാണ്. കണ്ടാൽ ആരും കുറ്റം പറയില്ല.

ഞങ്ങൾ അഭിലാഷിന്റെ അടുത്തേക്ക് നടന്നു. ഞങ്ങൾ അടുത്ത് ചെന്നതും അഭിലാഷ് എഴുന്നേറ്റ് എനിക്ക് നേരെ കൈ നീട്ടി.

“അഭിലാഷ്..”

കൈ കൊടുക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അഭിലാഷിന്റെ പൊക്കമാണ്. ദേവുവിനെക്കാളും ശകലം കൂടി പൊക്കം ഉണ്ട്. അതികം വണ്ണിച്ചിട്ടില്ലാത്ത ശരീരവും. ദേവുവുമായി നല്ല ചേർച്ച ഉണ്ട്.

ഞാൻ എന്തെകിലും പറയുന്നതിന് മുൻപ് തന്നെ ദേവിക ചിരിച്ചുകൊണ്ട് അഭിലാഷിനോട് പറഞ്ഞു.

“ഇതാണ് ഞാൻ പറയാറുള്ള എന്റെ ഇപ്പോഴത്തെ ഗാർഡിയൻ.”

ഒരു ചിരിയോടെ ഞാനും അഭിലാഷും കസേരയിലേക്ക് ഇരുന്നു.

രാജീവിന്റെയും ബിജുവിനെയും ബിബിനെയും ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയ നെഗറ്റീവ് ഫീലിംഗ് ഇത്തവണ അഭിലാഷിനെ കണ്ടപ്പോൾ എനിക്ക് തോന്നിയില്ല. അത് ചെറിയൊരു തരത്തിൽ മനസ്സിനൊരു ആശ്വാസം പകർന്നു.

“ഞാൻ കഴിക്കാനെന്തെങ്കിലും വാങ്ങിയിട്ട് വരാം.”

ദേവു അവിടെ നിന്നും ഫുഡ് ഓർഡർ ചെയ്യാനായി പോയി.

അഭിലാഷ് തന്നെ സംസാരത്തിനു തുടക്കം ഇട്ടു.

“നിങ്ങൾ കോളേജിൽ പഠിക്കുമ്പോൾ ആണല്ലേ പരിചയപ്പെടുന്നത്?”

ഞാൻ ചിരിച്ച് കൊണ്ട് അതെ എന്ന അർഥത്തിൽ മൂളി. എന്നിട്ട് പറഞ്ഞു.

“ഒരു കൂട്ടുകാരനായ ഞാൻ അവളുടെ കല്യാണക്കാര്യം സംസാരിക്കാൻ വരുന്നത് കൊണ്ട് അഭിലാഷ് ഒന്നും വിചാരിക്കരുത്.”

എന്നെക്കാളും പ്രായത്തിൽ മൂത്തതായിട്ടും ഞാൻ പേര് വിളിച്ച് തന്നെയാണ് സംസാരിച്ചത്.

“ഏയ്.. ദേവു എന്നോടെല്ലാം പറഞ്ഞിട്ടുള്ളതുമാണ്. പിന്നെ അവളെ പരിചയപ്പെട്ട കാലം തൊട്ട് കേട്ട് തുടങ്ങിയതും ആണ് തന്റെ പേര്.”

“എല്ലാപേരും ഞങ്ങളുടെ ഫ്രണ്ട്ഷിപ് നല്ല വശത്തോടെ തന്നെ കാണണമെന്നില്ല. അത് കൊണ്ടാണ് തുടക്കത്തിലെ ഞാൻ അങ്ങനെ  പറഞ്ഞത്.”

ഫുഡ് ഓർഡർ ചെയ്തിട്ട് ടോക്കൺ നമ്പർ വിളിക്കുന്നതിനായി വെയ്റ്റ് ചെയ്യുന്ന ദേവുവിനെ നോക്കി അഭിലാഷ് പറഞ്ഞു.

“ദേവു പറഞ്ഞ് എനിക്കറിയാം.. അവളുടെ അമ്മ മരിച്ചതിൽ പിന്നെ താൻ മാത്രമാണ് അവൾക്കൊരു സഹായത്തിന് ഉണ്ടായിരുന്നതെന്ന്.”

“ഞാൻ അങ്ങനെ അവളെ സഹായിക്കുന്നത് എല്ലാപേരും നല്ല അർധത്തോടെ ആണ് എടുത്തിരിക്കന്നത് എന്ന് എനിക്ക് തോന്നുന്നില്ല…”

ദേവു രണ്ടു ബർഗറും കോളയും ആയി ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ ഞാൻ പെട്ടെന്ന് സംസാരം നിർത്തി.

അവൾ അത് ടേബിളിലേക്ക് വച്ചപ്പോൾ ഞാൻ ചോദിച്ചു.

“ഇതെന്താ രണ്ടെണ്ണം മാത്രം?”

“എനിക്ക് വേണ്ടടാ.. ഞാൻ പോയി എനിക്ക് കുറച്ച് ഡ്രസ്സ് നോക്കട്ടെ.”

അഭിലാഷിനെ നോക്കി പുഞ്ചിരിയോടെ അവൾ പറഞ്ഞു.

“അഭിലാഷേട്ടാ നിങ്ങൾ സംസാരിച്ചിരിക്ക്.”

അവൾ അവിടെ നിന്നും നടന്നകന്നു. എനിക്കും അഭിലാഷിനും ഒറ്റക്ക് സംസാരിക്കാൻ അവൾ അവസരം ഉണ്ടാക്കിയതാണെന്ന് ഞങ്ങൾക്ക് മനസിലായി.

അവൾ പോയി കഴിഞ്ഞപ്പോൾ അഭിലാഷ് പറഞ്ഞു.

“കുറച്ച് ആഴ്ചകൾക്ക് മുൻപ് നാട്ടിൽ നിങ്ങളെ കുറിച്ച് സംസാരം ഉണ്ടായതും അതിന്റെ പേരിൽ നിങ്ങൾ തമ്മിൽ പിണങ്ങിയതുമൊക്കെ അവൾ പറഞ്ഞിരുന്നു….. അവൾ എനിക്ക് മുന്നിൽ വച്ച ഒരേ ഒരു ഡിമാൻഡ് അഥവാ കല്യാണം നടക്കുകയാണെങ്കിൽ തന്റെ പേരിൽ ഞങ്ങളുടെ ലൈഫിൽ ഒരു പ്രോബ്ലം ഉണ്ടാകരുത് എന്ന് മാത്രം ആണ്.”

“എനിക്കും അതാണ് ആഗ്രഹം. അതുകൊണ്ടാണ് അഭിലാഷിന്റെ ഡീറ്റെയിൽസ് ചോദിക്കുന്നതിനു മുൻപ് ഈ കാര്യങ്ങളൊക്കെ ഞാൻ തുറന്ന് പറഞ്ഞത്… അവളുടെ ജീവിതത്തിൽ ഉണ്ടായതൊക്കെ ദേവു പറഞ്ഞ് അറിയാമായിരിക്കുമല്ലോ?.. ഇനി ഒരു ദുരന്തം കൂടി ഉണ്ടാകാൻ ഞാനോ അവളോ ആലോചിക്കുന്നില്ല. അതുകൊണ്ട് അവളെ കണ്ടത് കൊണ്ട് തോന്നിയ ആകർഷണത്തിന്റെ പുറത്ത് മാത്രം ആകരുത് ഇങ്ങനെ ഒരു ആലോചന.. എല്ലാം നല്ലത് പോലെ ചിന്തിക്കണം.”

അഭിലാഷ് ഒന്ന് ചിരിച്ചു.

“എനിക്ക് അവളോട് ഒരു താല്പര്യം ഉണ്ടെന്ന് ദേവുവിന് തോന്നിയപ്പോൾ തന്നെ അവൾ എന്നോട് പറഞ്ഞിരുന്നു അവൾക്ക് ഇനി ഒരിക്കൽ കൂടി കരയാൻ വയ്യെന്ന്… അതിനു ശേഷം മാസങ്ങൾ എടുത്തു ഞാൻ അവളോട് കല്യാണത്തെ കുറിച്ച് സംസാരിക്കാൻ. ഈ കാലമത്രയെയും ഞാൻ ഇതിനെക്കുറിച്ച് നല്ലപോലെ ആലോചിക്കുക തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ തോന്നിയ തോന്നലിന്റെ പുറത്തല്ല ഞാൻ ഇപ്പോൾ തന്റെ മുന്നിൽ ഇരിക്കുന്നത്.”

ഒരു നിമിഷം നിർത്തിയ ശേഷം അഭിലാഷ് തുടർന്നു.

“കോട്ടയത്ത് ദേവു വന്ന നാൾ തൊട്ട് ഞാൻ അവളെ ശ്രദ്ധിക്കുകയാണ്. ഒരു പരുതിയിൽ കൂടുതൽ അടുപ്പത്തിൽ അവൾ ഒരു ആണിനോടുപോലും സംസാരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ദേവു അവളുടെ കഴിഞ്ഞുപോയ ജീവിതത്തെ കുറിച്ച് പറയുമ്പോഴാണ് ഞാൻ അതിന്റെ കാരണം മനസിലാക്കുന്നത്… പിന്നെ  താനും ദേവുവും തമ്മിലുള്ള ബന്ധം.. “

അഭിലാഷ് എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം പറഞ്ഞു.

“നിങ്ങളെക്കുറിച്ചും ഞാൻ അന്വേഷിച്ചിട്ടുണ്ടെന്ന് കരുതിക്കോ…

നാട്ടുകാരോടല്ല, മറ്റു ചിലരോട്.. അപ്പോൾ പറയാനുള്ളത് എല്ലാം പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് മറ്റു കാര്യങ്ങളിലേക്ക് കടക്കാം?”

ഞാൻ ഒരു ചിരിയോടെ ചോദിച്ചു.

“അഭിലാഷിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്.”

“അച്ഛൻ 3 വർഷം മുൻപ് മരിച്ചു. ഇപ്പോൾ അമ്മ ആണ് ഒപ്പം ഉള്ളത്. അനിയത്തി ആതിര.. അവളുടെ കല്യാണം കഴിഞ്ഞു.”

“ദേവുവിന് ഇപ്പോൾ പറയത്തക്ക ബന്ധുക്കളൊന്നും ഇല്ല. അവളുടെ അമ്മയ്ക്ക് സഹോദരങ്ങളൊന്നും ഇല്ലായിരുന്നു. പിന്നെ അച്ഛൻ കൂട്ടത്തിൽ ഉള്ളവർ പണ്ടേ എന്തോ സ്വത്ത് തർക്കത്തിന്റെ പേരിൽ ഇവരുമായി അകൽച്ചയിൽ ആയതാണ്.”

അഭിലാഷ് ഒന്ന് മൂളി.

“അഭിലാഷിന്റെ വീട്ടിൽ ഈ കല്യാണത്തിന് സമ്മതമാണോ? ഒരു രണ്ടാം കല്യാണം അല്ലെ അവളുടേത്?”

“വീട്ടിൽ കുഴപ്പമൊന്നും ഇല്ല. ആദ്യ കല്യാണത്തിൽ സംഭവിച്ചതൊക്കെ ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്… ഗ്രഹനില തമ്മിൽ ചേരണമെന്ന് മാത്രമാണ് അമ്മയുടെ ഒരേയൊരു ആവിശ്യം.”

“ഗ്രഹനില ഞാൻ വീട്ടിൽ ചെന്നിട്ട് വാട്ട്സ്അപ്പ് ചെയ്തേക്കാം.”

അഭിലാഷ് പോക്കെറ്റിൽ നിന്നും ഒരു പേപ്പർ എടുത്ത് എന്റെ നേരെ നീട്ടി.

“എന്റെ ഗ്രഹനില ഞാൻ കൊണ്ട് വന്നിട്ടുണ്ട്. നിങ്ങളും ഒന്ന് നോക്കിയേക്ക്.”

കുറച്ച് നേരം കൂടി ഞാനും അഭിലാഷും സംസാരിച്ച് ഇരുന്നപ്പോൾ ദേവു ഡ്രെസ്സും വാങ്ങി അവിടേക്ക് തിരിച്ച് വന്നു.

അഭിലാഷിനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് കാറിൽ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

“ഞങ്ങൾ സംസാരിച്ചതിന് കുറിച്ച് എന്താ നീ ഒന്നും ചോദിക്കാത്തത്.”

അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.

“നിങ്ങൾ എന്താ സംസാരിച്ചിരിക്കുക എന്ന് എനിക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളു… നിനക്ക് സംസാരിച്ചിട്ട് എന്ത് തോന്നുന്നു?”

“സംസാരിച്ചിട്ട് കുഴപ്പമൊന്നുമില്ല.. ആളെ കുറിച്ച് നിനക്ക് എന്താ അഭിപ്രായം.”

“അങ്ങനെ ചോദിച്ചാൽ… എനിക്കാറില്ലടാ… ആളുകളെ മനസിലാക്കുന്ന കാര്യത്തിൽ ഞാൻ ഒരു പരാജയം ആണ്.”

“നിനക്ക് ഈ ബന്ധത്തിൽ താല്പര്യം ഉണ്ടോ?”

അവൾ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.

“നിനക്ക് എന്ത് തോന്നുന്നു എന്ന് വച്ചാൽ ചെയ്തോ. എനിക്കെന്തിനും സമ്മതം ആണ്.”

ഞാൻ കാർ റോഡ് സൈഡിലേക്ക് ഒതുക്കി.

“ദേവു.. നീ ആണ് കല്യാണം കഴിക്കുന്നത്.. എനിക്ക് നിന്റെ മനസാണ് അറിയേണ്ടത്.”

അവൾ ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കി ഇരുന്നു പറഞ്ഞു.

“സത്യം പറഞ്ഞാൽ എനിക്ക് ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പേടിയാടാ ഇപ്പോൾ.”

“എന്നായാലും ഒരു കല്യാണം വേണ്ടേ ദേവു?”

“ഡാ, ഞാൻ ഇപ്പോൾ എന്താടാ പറയുക.”

“നിനക്ക് പുള്ളിക്കാരൻ കുറിച്ച് മനസ്സിൽ ഒരു അഭിപ്രായം ഉണ്ടായിരിക്കുമല്ലോ. അതെന്താണ് പറ.”

അവൾ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.

“എന്നോടും മറ്റുള്ളവരോടും അഭിലാഷേട്ടൻ  ഇതുവരെ മോശമായി പെരുമാറി ഞാൻ കണ്ടിട്ടില്ല. നല്ല സ്വഭാവം ആണെന്ന് തോന്നുന്നു.”

“അപ്പോൾ ആളെ കുറിച്ച് നിനക്ക് നല്ല അഭിപ്രായം ആണ്. ഞാനും തിരക്കാം.. നല്ല ബന്ധം ആണെങ്കിൽ നമുക്കിത് നടത്താടി.”

“നിനക്ക് നല്ലതാണെന്ന് തോന്നിയാൽ എനിക്കും കുഴപ്പം ഇല്ല.”

“അപ്പോൾ നമുക്ക് ഇത് ഇന്ന് തന്നെ വീട്ടിൽ അവതരിപ്പിക്കാം.”

അവൾ സമ്മതം എന്ന രീതിയിൽ പുഞ്ചിരിയോടെ തലയാട്ടി.

വീട്ടിൽ എത്തിയ ഞങ്ങൾ അച്ഛനോട് ഇതേപ്പറ്റി സംസാരിച്ചു.

പിന്നെ കാര്യങ്ങളൊക്കെ നല്ല വേഗതയിൽ ആയിരുന്നു.

രണ്ടു കൂട്ടരും ഗ്രഹനില നോക്കിയപ്പോൾ നല്ല ചേർച്ച ഉണ്ട്. തുടർന്ന് ഞാൻ അഭിലാഷിനെ കുറിച്ച് അവന്റെ നാട്ടിൽ തിരക്കി. ആർക്കും മോശമായ അഭിപ്രായം ഒന്നും ഇല്ലായിരുന്നു. ഒരു ഇടത്തരം കുടുംബം ആയിരുന്നു. ദേവുവിനും അഭിലാഷിനും ജോലി ഉള്ളതുകൊണ്ട് വലിയ കുഴപ്പമില്ലെന്ന് ഞാൻ കണക്ക് കൂട്ടി.

ദേവുവിന്റെ കാര്യങ്ങളൊക്കെ ഇടക്കൊക്കെ വന്ന് തിരക്കാറുള്ള അവളുടെ ഒരു മാമൻ ഉണ്ടായിരുന്നു. അവളുടെ അമ്മയുടെ വകയിലുള്ള ഒരു സഹോദരൻ ആയിരുന്നു ആ മാമൻ. അദ്ദേഹം മാത്രമായിരുന്നു അമ്മ മരിച്ച ശേഷവും അവളെ വന്ന് കാണാറും വിവരങ്ങൾ അന്വേഷിക്കാരും ഉണ്ടായിരുന്നത്.

അഭിലാഷിന്റെ വീട്ടിൽ ഉള്ളവർ ദേവുവിനെ കാണാൻ വന്നപ്പോഴും ഇവിടന്ന് അഭിലാഷിന്റെ വീട്ടിലേക്ക് പോയപ്പോഴും ആ മാമൻ മാത്രമാണ് എനിക്കും അച്ഛനും ഒപ്പം കൂടെ ഉണ്ടായിരുന്നത്. എല്ലാർക്കും പരസ്പരം ഇഷ്ട്ടപെട്ട് ഏപ്രിൽ 26 നു കല്യാണം ഉറപ്പിക്കുകയും ചെയ്തു. ഇതെല്ലം ഒരു മാസത്തിനകം നടന്ന കാര്യങ്ങളായിരുന്നു.

കാര്യങ്ങളെല്ലാം നല്ല രീതിയിൽ സന്തോഷകരമായ രീതിയിൽ മുന്നോട്ട് പോകുന്നതിനിടയിൽ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. കൊറോണയുടെ രൂപത്തിൽ.

ലോക്ക്ഡൌൺ  പ്രഖ്യാപിച്ചതോടെ കല്യാണത്തിന്റെ കാര്യം അനിശ്ചിതത്തിൽ ആയി. കല്യാണത്തിന്റെ തീയതി അടുത്ത് വന്നിട്ടും ലോക്ക്ഡൌൺ പിൻവലിക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല. അവസാനം കല്യാണം നീട്ടി വയ്ക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ദേവുവിന്റെ ഓഫീസും അടച്ചു. അതോടുകൂടി അവൾ എന്റെ വീട്ടിൽ ആയി താമസം. അവളെ എന്റെ വീട്ടിൽ നിർത്തുന്നതിനെക്കുറിച്ച് അച്ഛൻ തന്നെയാണ് അഭിലാഷിനോട് വിളിച്ച് സംസാരിച്ചത്. നിശ്ചയം കഴിഞ്ഞതിനാൽ ഇത്രേം ദിവസം ദേവു ഞങ്ങളുടെ വീട്ടിൽ നിൽക്കുന്നതിനെ കുറിച്ച് അഭിലാഷിനോട് ചോദിക്കണമെന്ന് അച്ഛൻ പറഞ്ഞപ്പോൾ അതാണ് നല്ലതെന്ന് എനിക്കും തോന്നിയിരുന്നു.

എന്തായാലും അച്ഛൻ അഭിലാഷിനോട് സംസാരിച്ചപ്പോൾ അവൾ ഒറ്റക്ക് വീട്ടിൽ നിൽക്കുന്നതിനേക്കാൾ നല്ലത് ഇവിടെ നിൽക്കുന്നതാണെന്ന് അഭിലാഷിനും തോന്നി.

അഭിലാഷ് അവന്റെ ബന്ധുക്കൾക്ക് ഞാൻ ദേവുവിന്റെ ഒരു അകന്ന സ്വന്തത്തിൽ ഉള്ള സഹോദരൻ എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ചില ചോദ്യങ്ങൾ ബന്ധുക്കളിൽ നിന്നും ഒഴുവാക്കാൻ അതാണ് നല്ലതെന്ന് എനിക്കും അവനും തോന്നിയിരുന്നു.

എന്തായാലും ദേവു ഇപ്പോൾ ഹാപ്പി തന്നെയാണ്. എല്ലാ ദിവസവും അഭിലാഷുമായി ഫോണിൽ സംസാരിക്കുന്നത് കാണാറുണ്ട്.

ലോക്ക്ഡൗൺ ആയതിനാൽ ഞാനും ഫുൾ ടൈം വീട്ടിൽ തന്നെ ആയിരുന്നു.

വിരസമായ ദിനങ്ങൾ കിടന്ന് പോകുന്ന ഒരു ദിവസം ഞാൻ ബൈക്ക് കഴുകുകയായിരുന്നു. വേറെ ഒരു പണിയും ഇല്ലാത്തതിനാൽ ദേവുവും കത്തി അടിച്ച് കൊണ്ട് കൂടെ തന്നെ ഉണ്ട്.

പഴയ ഒരു സംഭവം ഓർത്ത് ഞാൻ അറിയാതെ ചിരിച്ച് പോയി.

അത് കണ്ട് അവൾ ചോദിച്ചു.

“എന്താടാ ചുമ്മാ ഇരുന്നു ചിരിക്കുന്നത്.”

“അമ്മ നമ്മളെ തമ്മിൽ കല്യാണം കഴിക്കാൻ പറഞ്ഞത് ഓർത്ത് ചിരിച്ച് പോയതാണ്.”

നാട്ടുകാർ ഓരോന്ന് പറഞ്ഞത് കേട്ട് ഞാനും ദേവുവും പിണങ്ങി കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ദേവു വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് അമ്മ ചോദിച്ച ചോദ്യമായിരുന്നു നിങ്ങൾക്ക് തമ്മിൽ കല്യാണം കഴിച്ചൂടെന്ന്.

അന്ന് ഞാനും ദേവുവും കുറെ ചിരിച്ച് മറിഞ്ഞതാണ്. എന്താണെന്ന് അറിയില്ല, ഞങ്ങൾക്ക് ഇടയിൽ ഒരിക്കലും അങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടില്ലായിരുന്നു.

അന്ന് അവളെ വീട്ടിൽ കൊണ്ടാക്കുന്ന സമയം ബൈക്ക് ഓടിക്കുമ്പോൾ ഞാൻ അവളോട് തമാശയായി ചോദിച്ചു.

“അമ്മ പറഞ്ഞപോലെ നമ്മൾ തമ്മിൽ കെട്ടുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കടി.”

അവൾ ഒരൊറ്റ ചോദ്യമേ എന്നോട് തിരിച്ച് ചോദിച്ചുള്ളൂ… അങ്ങനെ കല്യാണം കഴിച്ചാൽ നിനക്ക് എന്നോട് സെക്സ് ചെയ്യാൻ പറ്റുമോ എന്നൊന്ന് ചിന്തിച്ച് നോക്കാൻ.

ശരിയാണ്.. എനിക്കൊരിക്കലും അതിനു കഴിയുമെന്ന് തോന്നുന്നില്ല.

ബൈക്കിന്റെ സെല്ഫ് അടിച്ച് സ്റ്റാർട്ട് ചെയ്തും ഓഫ് ചെയ്തും കളിക്കുന്നതിനിടയിൽ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“പാവം അമ്മ. മോന് അങ്ങനെ എങ്കിലും ഒരു ജീവിതം ഉണ്ടായിക്കോട്ടെ എന്ന് വിചാരിച്ച് പറഞ്ഞതായിരിക്കും.”

ചെയിൻ കഴുകുന്നതിനിടയിൽ അത് കേട്ട് ഞാനും ചിരിച്ചു.

പെട്ടെന്നാണ് എന്തോ അബദ്ധത്തിൽ സ്റ്റാർട്ട് ആയി ഇരുന്ന ബൈക്കിന്റെ ഗിയർ അവൾ അറിയാതെ ചവിട്ടി ഇടുന്നതും ആക്‌സിലേറ്ററിൽ കൈ കൊടുക്കുന്നതും.

എല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞിരുന്നു. എന്റെ വിരലുകൾ ചെയിനിന്‌ ഇടയിൽ കുടുങ്ങി.  കൈ വലിച്ചെടുത്ത് ഞാൻ വിരലിലേക്ക് നോക്കുമ്പോൾ രക്തം സ്പ്രേ ചെയ്യന്നപോലെ തെറിക്കുകയാണ്. രണ്ടു വിരലുകൾ ചതഞ്ഞരഞ്ഞിട്ടുണ്ട്. മാംസം കുറച്ചേറെ പോയതിനാൽ വിരലിലുകളിൽ എല്ലിന്റെ വെളുത്ത നിറം ചെറുതായി കാണാനാകുന്നുണ്ട്. ഒരു നിമിഷം ദേവുവിനെ നോക്കിയപ്പോൾ അപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടി തരിച്ചിരിക്കുകയാണ്. കൈ ആകെ മരവിച്ച അവസ്ഥയിൽ ആണ്. അതുകൊണ്ട് വേദന വലുതായി അറിയുന്നില്ല. പക്ഷെ കൈ കാലുകൾ വിറയ്ക്കുന്നുണ്ട്. കുറച്ച് നേരത്തേക്ക് സ്തംഭിച്ച് നിന്ന ദേവു അവളുടെ ചുരിദാർ ടോപ് കൊണ്ട് വിരൽ ചുറ്റിപ്പിടിച്ച് കരച്ചിലും നിലവിളിയും തുടങ്ങി.

ദേവുവിന്റെ നിലവിളി കേട്ട് അച്ഛനും അമ്മയും ഓടി വരുമ്പോൾ അവൾ എന്റെ കൈയിൽ പിടിച്ച് കരയുകയാണ്. അവളുടെ ഡ്രസ്സ് മൊത്തം ചോരയും. എന്താ സംഭവം എന്നറിയാതെ അരികിലേക്ക് ഓടി വന്ന അമ്മ അവളുടെ ടോപ് പിടിച്ച് മാറ്റി കൈയിലേക്ക് നോക്കി. അടുത്ത നിമിഷം അമ്മയും കരച്ചിൽ തുടങ്ങി. അച്ഛൻ പെട്ടെന്ന് എവിടന്നോ ഒരു തോർത്ത് എടുത്തുകൊണ്ട് വന്ന് വിരലിൽ ചുറ്റിപ്പിടിച്ചു.. അയലത്തെ വീട്ടിൽ ഉള്ളവരും നിലവിളി കേട്ട് ഓടി വന്നു.

ഒരു ചേട്ടൻ പെട്ടെന്ന് തന്നെ കാർ സ്റ്റാർട്ട് ചെയ്തു. അച്ഛനും ഞാനും കാറിൽ കയറിയപ്പോൾ ദേവുവും കരഞ്ഞ് വിളിച്ച് കൂടെ കാറിൽ കയറി.

അപ്പോഴത്തേക്കും എനിക്കും വേദന എടുത്ത് തുടങ്ങിയിരുന്നു. ആ വേദനക്കിടയിലും ഞാൻ ദേവുവിനോട് കരച്ചിൽ നിർത്താൻ പറയുന്നുണ്ടായിരുന്നു. പക്ഷെ അവൾ കരച്ചിൽ തുടന്ന്കൊണ്ടേ ഇരുന്നു.

.

.

ചെയിനിടയിൽ കൈ കുടുങ്ങിയ സംഭവം നടന്നിട്ട് ഇപ്പോൾ ഒരു മാസം ആകാറായി. താൻ കാരണം ആണ് അങ്ങനെ നടന്നതെന്ന് ദേവുവിന് നല്ല കുറ്റബോധം ഉണ്ട്. അതുകൊണ്ട് തന്നെ അന്ന് മുതൽ ഏതു സമയവും അവൾ എന്റെ കൂടെ തന്നെയാണ്. ആഹാരം വാരി തരുന്നതൊക്കെ അവൾ തന്നെയാണ്.

ആദ്യ കുറച്ച് നാളുകളിൽ കൈ നല്ല വേദന തന്നെ ആയിരുന്നു. വിരലനങ്ങിയാൽ ജീവൻ പോകുന്നത് പോലെ തോന്നും. എനിക്ക് വേദനിക്കുന്നു എന്ന് മനസിലായാൽ ദേവുവിന്റെ കണ്ണ് നിറഞ്ഞു തുടങ്ങും. അതുകൊണ്ട് തന്നെ പരമാവധി ഞാൻ വേദന പുറത്തു കാണിക്കാറില്ലായിരുന്നു.

മാംസം കുറച്ചധികൾ പോയതിനാൽ മുറിവുണങ്ങാൻ കുറച്ചധികം നാൾ എടുക്കുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. മാസം ഒന്നാകാറായെങ്കിലും ഇപ്പോഴും വിരൽ അനങ്ങിയാൽ ആദ്യ നാളുകളിൽ ഉള്ളത്ര ഇല്ലെങ്കിലും വേദന ഉണ്ട്.

വാട്ട്സ്അപ്പ് ചാറ്റിങ് ഒക്കെ ഫുൾ വോയിസ് മെസ്സേജിലേക്ക് മാറ്റി ഞാൻ. പിന്നെ ഇടക്കൊക്കെ ഞാൻ പറയുന്നത് ദേവു ടൈപ്പ് ചെയ്ത് സെൻറ് ചെയ്യും. അത് കൊണ്ടെന്താ വീഡിയോസ് വരുന്ന കുറച്ച് ഗ്രൂപ്പുകളിൽ നിന്നും ലെഫ്റ് അടിക്കേണ്ടിയും വന്നു.

അമ്മ ഇന്ന് അടുക്കളയിൽ എന്തൊക്കെയോ സ്പഷ്യൽ കറികൾ  ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. അഭിലാഷ് എന്നെ കാണാനായി വരുന്നുണ്ട്. അതിനാലാണ് അമ്മ ഈ തന്ത്രപ്പാടിൽ ഏർപ്പെട്ടിരിക്കുന്നത്. ദേവുവും അമ്മയെ അടുക്കളയിൽ സഹായിക്കുന്നുണ്ട്. എങ്കിലും ഇടക്കിടക്ക് എന്റെ അടുത്തേക്ക് ഓടി വരും.

ലോക്ക്ഡൗൺ ആയതിനാലാണ് അഭിലാഷ് ഇത്രയും നാളും എന്നെ കാണാൻ വരാതിരുന്നത്. ഇപ്പോൾ അടുത്തുള്ള ജില്ലയിൽ പോകാം എന്നുള്ള ഒരു ഇളവ് വന്നിട്ടുണ്ട്. അത് കൊണ്ടാണ് അവൻ വരുന്നത്.

ഒരു 10 മണി കഴിഞ്ഞപ്പോഴേക്കും അഭിലാഷ് വീട്ടിൽ എത്തി. ഒറ്റക്കാണ് വന്നത്. കൂടെ ആരും ഉണ്ടായിരുന്നില്ല.

ഹാളിലെ കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ അഭിലാഷ് ചോദിച്ചു.

“ദേവു എവിടെ?”

“അവൾ അമ്മയോടൊപ്പം അടുക്കളയിൽ ആണ്.”

ഞാൻ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.

“ദേവു.. അഭിലാഷ് വന്നിട്ടുണ്ട്.”

കുറച്ച് സമയത്തിനകം ദേവു അവിടേക്ക് വന്നു.

“അഭിയേട്ടൻ 9 മണിക്ക് മുൻപേ ഇറങ്ങിയെന്നാണല്ലോ പറഞ്ഞത്. എന്നിട്ടെന്താ ഇത്രേം ടൈം എടുത്തത്.”

“മേവറത്ത് പോലീസ് ചെക്കിങ് ഉണ്ടായിരുന്നു.. അവിടെ കുറച്ച് നേരം പെട്ട് പോയി.”

അതുകേട്ട് കൊണ്ട് അവിടേക്ക് വന്ന അമ്മ പറഞ്ഞു.

“9 മണിക്ക് മുൻപേ ഇറങ്ങിയതാണ്..എന്നിട്ടും ഇതുവരെ എത്തിയില്ലല്ലോ എന്ന് മോളിങ്ങനെ പറയുന്നുണ്ടായിരുന്നു.”

അഭിലാഷ് പുഞ്ചിരിയോടെ പറഞ്ഞു.

“പുറത്തിറങ്ങിയാൽ പിന്നെ പോലീസിന്റെ ചോദ്യം ചെയ്യലാണ്.. ഈ കൊറോണ കാരണം ആണ് ഇത്രേം ദിവസം ആയിട്ടും ഇങ്ങോട്ടൊന്നു വരാൻ പറ്റാഞ്ഞത്.”

അമ്മ ദേവുവിനോട് പറഞ്ഞു.

“മോളെ.. കുടിക്കാൻ വെള്ളം കൊണ്ട് കൊടുക്ക്.”

ദേവു അപ്പോൾ തന്നെ അടുക്കളയിലേക്ക് പോയി.

“കറിയൊക്കെ അടുപ്പത്ത് ഇരിക്കയാണ്. ഞാനും അങ്ങോട്ട് പോകട്ടെ.”

അമ്മയും അവിടെ നിന്നും പിൻവലിഞ്ഞു.

“കൈ ഇപ്പോൾ എങ്ങനെ ഉണ്ട്?”

“മുറിവ് ഉണങ്ങിയിട്ടില്ല.. അതിനിനിയും കുറച്ച് ദിവസം എടുക്കും.. മാംസം കുറച്ചങ്ങു പോയിരുന്നു.”

“വിരൽ അനക്കണ്ട.. അനങ്ങും തോറും മുറിവുണങ്ങാനും ലേറ്റ് ആകും.”

“വിരലനങ്ങിയാൽ ഇപ്പോഴും  വേദനയുണ്ട്.”

അപ്പോഴേക്കും ദേവു നാരങ്ങാ വെള്ളവുമായി അവിടേക്ക് വന്നു.

അവളുടെന്ന വെള്ളം വാങ്ങി കൊണ്ട് അഭിലാഷ് പറഞ്ഞു.

“ഇത് സംഭവിച്ച ദിവസം ഞാൻ ഇവളെ വിളിച്ചപ്പോൾ കുറെ കരച്ചിലും നിലവിളിയും മാത്രം.. എന്താ സംഭവം എന്ന് വച്ചാൽ പറയുന്നുണ്ടോ, അതും ഇല്ല.. നിന്നെ വിളിച്ചപ്പോൾ ഫോണും എടുക്കുന്നില്ല. ഞാനാകെ പേടിച്ചു പോയി.. പിന്നെ അച്ഛനെ വിളിച്ചപ്പോഴാണ് വിവരങ്ങൾ അറിയുന്നത്.”

ദേവുവിന്റെ മുഖത്ത് ചെറിയ ജാള്യത നിറഞ്ഞു.

“അത് ഞാൻ അന്ന് ശരിക്കും പേടിച്ചു പോയി. ഇവന്റെ വിരലൊന്ന് കാണണമായിരുന്നു.. എന്റെ ഡ്രസ്സ് മൊത്തം ബ്ലഡ് ആയിരുന്നു.”

ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

“രണ്ടു ദിവസം എടുത്തു ഇവൾ കരച്ചിൽ നിർത്താൻ. എന്നെ കാണുമ്പോൾ കാണുമ്പോൾ കരച്ചിൽ ആയിരുന്നു.”

ദേവുവിനെ സപ്പോർട്ട് ചെയ്തുകൊണ്ട് അഭിലാഷ് പറഞ്ഞു.

“അബദ്ധത്തിലായാലും ദേവു കാരണം അല്ലെ അങ്ങനെ സംഭവിച്ചത്. അതിന്റെ വിഷമത്തിൽ കരഞ്ഞതാകും.”

അപ്പൊഴേക്കും കടവരെ പോയിരുന്ന അച്ഛനും വീട്ടിൽ എത്തി.

പിന്നെ എല്ലാപേരും കൂടി ഒരുമിച്ചിരുന്നായി സംസാരം.

ഉച്ചയ്ക്ക് ചോറ് കഴിച്ച് കഴിഞ്ഞാണ് അഭിലാഷ് വീട്ടിൽ നിന്നും പോയത്. ഇതിനിടയിൽ അഭിലാഷിനും ദേവുവിനും മാത്രം ആയി സംസാരിക്കാനുള്ള അവസരവും ഞങ്ങൾ കൊടുത്തിരുന്നു. അവർ തമ്മിൽ സംസാരിക്കുന്ന സമയത്ത് ഞാൻ അവളെ ശ്രദ്ധിച്ചിരുന്നു. അവൾ നല്ല സന്തോഷവതി ആയിരുന്നു അപ്പോഴെല്ലാം. ദേവു മനസുകൊണ്ട് അഭിലാഷിനെ അംഗീകരിച്ചു തുടങ്ങിയെന്ന് ഇന്നത്തെ ഒരു ദിവസം കൊണ്ട് എനിക്ക് പൂർണമായും മനസിലായി. അത് എനിക്കും സന്തോഷം പകർന്നു.

ദേവുവിന്റെ വീടിന്റെ പടിയിൽ നിന്നുകൊണ്ട് ഞാൻ  ചുറ്റുമൊന്ന് നോക്കി. മണ്ഡപത്തിൽ കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി കഴിഞ്ഞിരുന്നു. കുറച്ച് സമയത്തിനകം പെണ്ണും ചെറുക്കനും മണ്ഡപത്തിലേക്ക് വരും.

പന്തലിൽ ഒരു എഴുപതിൽ താഴെ ആൾക്കാരെ ഉള്ളു.

കൊറോണ കഴിഞ്ഞിട്ട് കല്യാണം നടത്താം എന്നും വിചാരിച്ചിരുന്നാൽ അടുത്തൊന്നും കല്യാണം നടക്കില്ലെന്ന് മനസിലായതിനാൽ രണ്ടു കൂട്ടരും ചേർന്ന് എടുത്ത തീരുമാനം ആയിരുന്നു ഗവണ്മെന്റ് അനുവദിച്ചപോലെ വളരെക്കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ച് കല്യാണം നടത്താം എന്ന്.

എന്നെ സംബന്ധിച്ച് എന്ന് കല്യാണം നടത്തുന്നതിലും എനിക്കും അച്ഛനും ബുദ്ധിമുട്ടില്ലായിരുന്നു.

കാരണം.. ആദ്യ വിവാഹം ഡിവോഴ്സ് ആയപ്പോൾ  തിരിച്ച് കിട്ടിയ സ്വർണം അതുപോലെ ബാങ്ക് ലോക്കറിൽ വച്ചിരിക്കുകയാണ്. അതുകൊണ്ട് സ്വർണം എടുക്കാൻ പോയി സമയം കളയണ്ട. പിന്നെ കല്യാണ വർക്ക് ഫുൾ എടുത്ത് ചെയ്തോണ്ടിരുന്ന എനിക്ക് ബാക്കി കാര്യങ്ങൾ നടത്തുന്നതിലും ഒരു ബുദ്ധിമുട്ടും ഒന്നും ഇല്ലായിരുന്നു. പിള്ളേരെ വിളിച്ച് പറഞ്ഞാൽ മതി അവർ വന്നു എല്ലാം ഭംഗിയായി ചെയ്തോളും. വളരെ കുറച്ച് ആൾക്കാർ മാത്രം പങ്കെടുക്കുന്ന കല്യാണം ആയതിനാൽ വീട്ടിൽ വച്ചുതന്നെ നടത്താമെന്നും ഞങ്ങൾ തീരുമാനിച്ചു.

ഇന്ന് കല്യാണത്തിന്റെ അന്ന് പൊട്ടിമുളച്ച ദേവുവിന്റെ സ്വന്തത്തിൽ ഉള്ള രണ്ടു കാരണവന്മാർ രക്ഷാധികാരം സ്ഥാപിക്കാനായി ഓരോ നിർദ്ദേശങ്ങളുമായി നടക്കുന്നുണ്ട്. എന്നാൽ എന്തോ വാശിയിലെന്നപോലെ എന്റെ അച്ഛൻ എല്ലായിടത്തും ഓടി നടന്ന് അവർക്ക് മുന്നേ ചെയ്യേണ്ട കാര്യങ്ങൾ ഓരോരുത്തരോടും നിർദ്ദേശിക്കുന്നുണ്ട്.

എന്റെ ചുണ്ടിൽ ചെറുതായി ചിരി നിറഞ്ഞു.

കല്യാണ വർക്കിൽ ഉള്ളത് മൊത്തം എന്റെ ആൾക്കാർ ആയതിനാൽ എന്റെ അച്ഛൻ പറയുന്നതേ അവർ കേൾക്കുകയുള്ളു. ദേവുവിന്റെ കരണവന്മാർക്ക് ചുമ്മാ ഓരോന്ന് പറഞ്ഞ് നടക്കാം എന്ന് മാത്രം.

വിരലിലെ മുറിവ് ഭേദമായി വരുന്നതേ ഉള്ളു. അതുകൊണ്ട് എല്ലാം ഇങ്ങനെ മേൽനോട്ടം വഹിച്ച്‌ നിൽക്കുകമാത്രമാണ് എന്റെ ചുമതല. എന്റെ നിർദ്ദേശം അനുസരിച്ച് കാര്യങ്ങൾ പിള്ളേർ ചെയ്തോളും.

കുറച്ച് മുൻപാണ് അഭിലാഷും കൂട്ടരും എത്തിയത്. അവരെ സ്വീകരിച്ച് ഇരുത്തി അഭിലാഷിനെ വീട്ടിനകത്തെ ഒരു മുറിയിൽ ആക്കിയിട്ട് വരുകയായിരുന്നു ഞാൻ.

പടികൾ ഇറങ്ങി പന്തലിലേക്ക് നടക്കുമ്പോഴാണ് ഒരു പെൺകുട്ടി എന്നെ മറികടന്ന് പോയത്.. എവിടേയോ കണ്ട് നല്ല പരിചയം പോലെ.

തിരിഞ്ഞ് നോക്കുമ്പോൾ അവളും എന്നെ നോക്കി നിൽക്കുകയാണ്.

ഒരു നീലയും ഗോൾഡും കലർന്ന കളറിൽ ഉള്ള സാരി ആണ് ഉടുത്തിരുന്നത്. മുടിയിൽ മുല്ലപ്പൂ കൂടിയിട്ടുണ്ട്. ഒരു വെളുത്ത സുന്ദരി കുട്ടി.

ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നതിനിടയിൽ അവളിൽ നിന്നും ചോദ്യം വന്നു.

“ഏട്ടന് എന്നെ മനസ്സിലായോ?”

അപ്പോഴേക്കും എനിക്ക് ആളെ മനസ്സിലായിരുന്നു. എങ്കിലും ഞാൻ സംശയത്തോടെ ചോദിച്ചു.

“പ്രിയ അല്ലെ?”

പുഞ്ചിരിയോടെ അവൾ അതെ എന്ന അർഥത്തിൽ തലയാട്ടി.

ദേവു ഒരിക്കൽ എനിക്കുവേണ്ടി ആലോചിക്കാം എന്ന് പറഞ്ഞ അവളുടെ ഹോസ്റ്റൽ റൂം മേറ്റ് ആണ് പ്രിയ. ഫോണിൽ ഫോട്ടോസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമായിട്ടായിരുന്നു.

“നേരിട്ട് കണ്ടിട്ടില്ലെന്ന് ഉള്ളു, ദേവു ചേച്ചി പറഞ്ഞ് ഏട്ടനെ നന്നായിട്ടറിയാം. ചേച്ചി എന്ത് പറഞ്ഞ് തുടങ്ങിയാലും അവസാനം വന്ന് നിൽക്കുന്നത് ഏട്ടനിൽ ആയിരിക്കും.

“ദേവു പ്രിയയെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ നേരിട്ട് കൊണ്ടുവന്ന് കാണിക്കാം എന്നൊക്കെ പറഞ്ഞതായിരുന്നു.”

ഒരു ചിരിയോടെ അവൾ പറഞ്ഞു.

“ഇപ്പോൾ എന്തായാലും ചേച്ചി കാരണം തന്നെ നമ്മൾ നേരിട്ട് കണ്ടില്ലേ..”

അവളുടെ മറുപടി കേട്ട് ഞാനും ചിരിച്ചു.

“ചേച്ചി എവിടെ?”

“അവൾ അകത്തെ റൂമിൽ ഉണ്ട്. ഒരുങ്ങി കഴിഞ്ഞു.”

“ഞാനൊന്ന് പോയി ചേച്ചിയെ കാണട്ടെ. തിരക്കിപ്പിടിച്ച് ഇങ്ങ് എത്തിയപ്പോഴേക്കും കുറച്ച് ലേറ്റ് ആയി പോയി.”

ശരിയെന്ന അർഥത്തിൽ ഞാൻ പുഞ്ചിരിയോടെ തലയാട്ടി. എല്ലാരോടും പെട്ടെന്ന് കൂട്ടാകുന്ന ഒരു കാരക്ടർ ആണെന്ന് തോന്നുന്നു.

ഞാൻ നേരെ സദ്യ വിളമ്പുന്ന പന്തലിലേക്ക് നടന്നു.

അവിടെ ഇലയെല്ലാം ഇട്ട് തൊടുകറി വിളമ്പി തുടങ്ങിയിരുന്നു. താലികെട്ട് കഴിഞ്ഞയുടൻ ആൾക്കാർ കഴിക്കാൻ കയറും. അതുകൊണ്ട് ഇപ്പോഴേ വിളമ്പി വയ്ക്കുകയാണ്.

സാമ്പാർ കോരി വിളമ്പാനുള്ള തൊട്ടിയിലേക്ക് ഒഴിക്കുന്ന അപ്പുവിന്റെ അടുത്തേക്ക് ചെന്ന് ഞാൻ പറഞ്ഞു.

“അപ്പു.. എല്ലാം നോക്കി ചെയ്തേക്കണം, എനിക്ക് ഇടക്ക് വന്ന് ഇവിടെ ശ്രദ്ധിക്കാൻ പറ്റില്ല.”

കാറ്ററിങ് വരുന്ന പിള്ളേരുടെ ലീഡർ ആണ് അപ്പു. അവനാണ് കാറ്ററിങ്ങിനുള്ള പിള്ളേരെ സെറ്റ് ചെയ്തുകൊണ്ട് വരുന്നത്.

എന്റെ കല്യാണ വർക്കുകൾക്ക് സ്ഥിരമായി വിളമ്പുന്നത് അപ്പുവും അവന്റെ ടീമും ആണ്.

“ചേട്ടൻ ദൈര്യമായിട്ട് പൊയ്ക്കോ.. ഇതൊരു 60 , 70 പേർക്കുള്ള സദ്യ അല്ലെ?.. നമ്മളൊക്കെ 1500 , 2000 പേർക്കുള്ള വർക്ക് ചെയ്തുട്ടുള്ളതല്ലേ.”

ഞാൻ ഒരു ചിരിയോടെ ചോദിച്ചു.

“പിന്നെ വേറെ കുഴപ്പം ഒന്നും ഇല്ലാല്ലേ ഇവിടിപ്പോൾ?”

“രണ്ടു കിളവന്മാർ ഇടക്കിടക്ക് കൊട്ടേഷൻ അടിയുമായി വരുന്നുണ്ട്. അവരോടു പിള്ളേർ കേറി ചൊറിയുമോ എന്നെ എനിക്ക് ഡൌട്ട് ഉള്ളു.”

അപ്പു പറഞ്ഞപ്പോഴേ എനിക്ക് ആളുകളെ മനസിലായി.

“ദേവുവിന്റെ രണ്ടു അമ്മാവന്മാർ ആണ് അത്. നീ പിള്ളേരോട് ഒരു മയത്തിൽ നില്ക്കാൻ പറ. ഉടക്കുണ്ടാക്കാൻ എന്തെങ്കിലും കാരണം നോക്കി നടക്കുവായിരിക്കും രണ്ടും.

ഞാൻ അവിടെ നിന്നും മണ്ഡപത്തിലേക്ക് നടക്കുമ്പോഴാണ് പന്തലിന്റെ ഒരു മൂലയിൽ ഇരിക്കുന്ന അഞ്ജലിയെ കണ്ടത്. അവൾ എന്നെയും ഇതിനകം കണ്ടിരുന്നു.

ഞാൻ നേരെ അവളുടെ അടുത്തേക്ക് നടന്നു.

“നീ വരില്ലെന്ന് പറഞ്ഞിട്ട്?”

ചുരിദാറാണ് അഞ്ജുവിന്റെ വേഷം.. ശകലം തടിച്ചിട്ടുണ്ടവൾ.

“കല്യാണത്തിന് വന്നില്ലെങ്കിൽ പിന്നെ മിണ്ടില്ലെന്നും പറഞ്ഞ് ദേവു പിണങ്ങി. അങ്ങനെ പിന്നെ കൊച്ചിനെ അമ്മയെ ഏൽപ്പിച്ച് വന്നതാണ്.”

“ഇവിടെ വന്നിട്ട് കട്ട പോസ്റ്റ് ആയല്ലേ?”

അവൾ നിരാശയോടെ പറഞ്ഞു.

“ആടാ.. പരിചയം ഉള്ള ആരും ഇല്ല.”

“ദേവു ആരെയും അങ്ങനെ വിളിച്ചില്ലടി. അവൾക്ക് ഏറ്റവും അടുപ്പം ഉള്ളവരെ വിളിച്ചുള്ളൂ… നീ അങ്ങ് തടിച്ചല്ലോടി.”

“പ്രസവം കഴിഞ്ഞപ്പോൾ ഇതിനും തടി ഉണ്ടായിരുന്നു. ഞാൻ ഇപ്പോൾ കുറച്ച് കൊണ്ട് വരുകയാണ്.”

ഞാൻ ഒന്ന് പുഞ്ചിരിച്ചു.

അവൾ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

“നിന്നെപ്പോലൊരു കൂട്ടുകാരനെ കിട്ടിയത്ത് ദേവുവിന്റെ ഭാഗ്യമാണ്. നീ കൂടി അവൾക്കൊപ്പം ഇല്ലായിരുന്നു എങ്കിൽ അവളിന്ന് ജീവനോടെ ഉണ്ടാകുമോ എന്ന് പോലും എനിക്ക് സംശയമാണ്.”

ഞങ്ങൾക്കിടയിൽ ഉണ്ടായ കാര്യങ്ങളെല്ലാം അഞ്ജലിക്ക് അറിയാവുന്നതാണ്.

“എത്രയൊക്കെ  അടികൂടിയാലും പിണങ്ങിയാലും എനിക്ക് അവളെ അങ്ങനങ്ങു തള്ളിക്കളയാൻ പറ്റുമോ?”

“അവൾക്ക് നീയും അങ്ങനെ തന്നെ ആയിരുന്നു.”

അപ്പോഴാണ് അച്ഛൻ മണ്ഡപത്തിൽ നിന്നും എന്നെ കൈ കാണിച്ച്‌ വിളിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.

“അച്ഛൻ വിളിക്കുന്നു.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ.”

“ശരി ഡാ.”

പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം അവൾ ചോദിച്ചു.

“നിന്റെ കൈ ഇപ്പോൾ എങ്ങനുണ്ട്.”

“കുഴപ്പം ഇല്ല.. ഉണങ്ങി തുടങ്ങിയിട്ടുണ്ട്.

ഞാൻ കല്യാണ മണ്ഡപത്തിലേക്ക് നടന്നു.

കുറച്ച് സമയത്തിനുള്ളിൽ തന്നെ കല്യാണത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു.

ആദ്യം അഭിലാഷ് എല്ലാരുടെയും അനുഗ്രഹം വാങ്ങി കല്യാണ മണ്ഡപത്തിലേക്ക് കയറി ഇരുന്നു. പിന്നാലെ ദേവു അവിടേക്ക് വന്നു.

എന്റെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം മണ്ഡപത്തിലേക്ക് കയറുന്നതിനു മുൻപായി അവൾ എന്നെ ഒന്ന് നോക്കി.

ഒരു ചുവന്ന പട്ടു സാരി ആണ് ദേവു ഉടുത്തിരുന്നത്.കൈയിലും കഴുത്തിലുമൊക്കെയായി ഒരുപാട് സ്വർണാഭരണങ്ങൾ ഉണ്ട്. എല്ലാം ദേവുവിന്റെ അമ്മ അവൾക്കായി കരുതി വച്ചിരുന്നത് തന്നെയാണ്.മുടിയിൽ ഒരുപാട് മുല്ലപ്പൂ ചൂടിയിട്ടുണ്ട്. മുഖത്ത് ഒരുപാട് മേക്കപ്പ് ഒന്നും ഇല്ല.

എന്നെ നോക്കിയാ അവൾക്ക് ഞാൻ മനസ് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു.

മണ്ഡപത്തിലേക്ക് കയറാനായി എന്നോട് ചോദിച്ച സമ്മതമാണ് ആ നോട്ടമെന്ന് എനിക്കറിയാം.

ദേവു മണ്ഡപത്തിൽ കയറി അഭിലാഷിനരികിലായി ഇരുന്നു.

കുറച്ച് ചടങ്ങുകൾക്ക് ശേഷം അഭിലാഷ് ദേവുവിന്റെ കഴുത്തിൽ താലി ചാർത്തിയതോടെ എന്റെ ദേവു അഭിലാഷിന്റെ ഭാര്യയായി മാറി. എന്റെ കൈയിൽ ഇരുന്ന പൂ അവർക്ക് നേരെ വിതറുമ്പോൾ..

അവളുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ എന്റെ മനസിന് എന്നും ഒരു വേദന തന്നെ ആയിരുന്നു. ആ വേദനകൾക്കൊക്കെ തൽക്കാലത്തേക്ക് ഒരു ശമനം ഉണ്ടായത് പോലെ.

എനിക്കിനി മണ്ഡപത്തിൽ വലിയ റോൾ ഒന്നും ഇല്ല. ഞാൻ പതുക്കെ സദ്യാലയത്തിലേക്ക് നീങ്ങി.അവിടെ ചെല്ലുമ്പോൾ ഊണ് വിളമ്പി തുടങ്ങിയിരുന്നു.

പെണ്ണും ചെറുക്കനും അടുത്ത പന്തിയിൽ ആണ് ഇരിക്കുന്നത്. ഞാൻ പാചകപ്പുരയിൽ ഒരു ഒഴിഞ്ഞ കസേരയിൽ പോയി ഇരുന്നു.

താലികെട്ട് കഴിഞ്ഞപ്പോൾ മുതൽ എന്തോ ഒരു ഭാരം മനസ്സിൽ നിന്നും ഇറക്കി വച്ചത് പോലെ. സത്യത്തിൽ ഈ കല്യാണം എന്തെങ്കിലും കാരണം കൊണ്ട് മുടങ്ങുമെന്ന്‌ ഞാൻ ഭയപ്പെട്ടിരുന്നുവോ?”

കൊറോണ കാരണം ആദ്യം നിശ്ചയിച്ച കല്യാണ ഡേറ്റിൽ വിവാഹം നടക്കാതെ വന്നപ്പോഴേ മനസ്സിൽ എന്തൊക്കെയോ ആകുലതകൾ കടന്നു കൂടിയിരുന്നു. കല്യാണത്തെ കുറിച്ചേ ചിന്തിക്കാതിരുന്ന ദേവു ഇപ്പോൾ ഒരു വൈവാഹിക ജീവിതത്തിനു മനസ് പാകപ്പെടുത്തിയിരിക്കുകയാണ്. വീണ്ടും എന്തെങ്കിലും കാരണത്താൽ കല്യാണം മുടങ്ങുകയാണെകിൽ ചിലപ്പോൾ അവൾക്ക് താങ്ങാൻ കഴിയില്ല എന്ന ചിന്ത ആയിരുന്നു മനസ് നിറയെ.

എന്തായാലും ഈ നിമിഷം വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു.

ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുൻപായി ഞാനും ദേവുവും മാത്രമായി കുറച്ച് നേരം തനിച്ചിരുന്നായിരുന്നു. അവളുടെ വീടിന്റെ പടിയിൽ.ഇനി എന്നാണ് അങ്ങനെ ഒന്ന് ഇരിക്കാൻ കഴിയുക എന്ന് അറിയില്ലല്ലോ.

ആ സമയം എന്റെ തോളിലേക്ക് തല ചേർത്ത് ദേവു ചോദിച്ചു.

“അങ്ങനെ എന്നെ കൊണ്ടുള്ള ഭാരം നാളത്തോടെ നിനക്ക് തീരുവാണല്ലേ?”

“നീ എനിക്ക് ഒരു ഭാരമായിരുന്നോ ദേവൂ?”

“എന്റെ ഭാഗത്ത് നിന്നും നോക്കിയാൽ അങ്ങനെ ആണ് തോന്നുക. നിന്റെ വാക്കുകൾ കേൾക്കാതെ നിന്നെ വിഷമിപ്പിച്ച്‌ അവസാനം ആരോരും ഇല്ലാതെ നിനക്ക് തന്നെ എന്നെ ഏറ്റെടുക്കേണ്ടി വന്നില്ലേ?”

അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറിയാൽ എനിക്കറിയാൻ കഴിഞ്ഞു.

“ദേവൂ.. നീ എനിക്ക് ഒരിക്കലും എനിക്ക് ഒരു ഭാരം ആയിരുന്നില്ല. നമ്മൾ പരിചയപ്പെട്ട കാലം തൊട്ടേ നമ്മളെ തമ്മിൽ അടുപ്പിച്ച് നിർത്തുന്ന എന്തോ ഒരു ബന്ധം നമുക്കിടയിൽ ഉണ്ട്. നാളെ നീ അഭിലാഷിനൊപ്പം പോയാലും നീ എനിക്കെന്റെ പഴയ ദേവൂ തന്നെ ആയിരിക്കും.

എന്റെ മുറിവുള്ള കൈ അവളുടെ മടിയിലേക്ക് എടുത്ത് വച്ചുകൊണ്ടു ദേവു ചോദിച്ചു.

“നീ പറ്റുമ്പോഴൊക്കെ എന്നെ കാണാൻ വരില്ലേടാ?”

“ഞാൻ വരാതിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

അവൾ മറുപടി ഒന്നും നൽകാതെ എന്റെ മുറിവ് ഡ്രസ്സ് ചെയ്തിരിക്കുന്നതിനു മുകളിൽ കൂടി വിരലോടിക്കുക മാത്രം ചെയ്തു.

“ദേവു ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”

“എന്താടാ?”

“നീ എനിക്ക് വേണ്ടി മാത്രമാണോ ഈ വിവാഹത്തിന് സമ്മതിച്ചത്?”

അവൾ ഒന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞു.

“തുടക്കത്തിൽ ഏകദേശം അങ്ങനെയൊക്കെ തന്നെ ആയിരുന്നടാ. പക്ഷെ ഇപ്പോൾ എനിക്ക് ഈ വിവാഹത്തിൽ പൂർണ സമ്മതം ആണ്. അഭിയേട്ടൻ എന്നെ നന്നായി മനസിലാക്കിയിട്ടുണ്ട് എന്ന് എനിക്കിപ്പോൾ അറിയാം. മാത്രമല്ല ഞാനും നീയും തമ്മിലുള്ള ബന്ധം എന്താന്നും പുള്ളിക്കാരന് വ്യക്തമായി അറിയാം. അതിൽ കൂടുതൽ എനിക്ക് എന്താണ് വേണുന്നത്.”

അവൾക്ക് വിവാഹത്തിന് പൂർണ സമ്മതമാണെന്ന് മനസിലായപ്പോൾ എന്റെ മനസ് നിറഞ്ഞു. ഇത്രയും നാളും അതൊരു ചെറിയ സംശയമായി എന്റെ മനസ്സിൽ കിടക്കുകയായിരുന്നു.

“നിനക്കൊരു കല്യാണമൊക്കെ വേണ്ടേ ഡാ ?”

“ആദ്യം നിന്റേത് ഒന്ന് കഴിയട്ടെ.. എന്നിട്ട് നീ തന്നെ എനിക്ക് ഒരാളെ തപ്പി കണ്ട് പിടിച്ചോ.”

അവളുടെ മുഖത്ത് ചിരി വിടർന്നു.

“അത് ഞാൻ ഏറ്റു.”

കുറച്ച് നേരം കൂടി ഞങ്ങൾ അങ്ങനെ ഇരുന്നിട്ടായിരുന്നു ഉറങ്ങാൻ പോയത്.

സത്യത്തിൽ അവൾ എനിക്കൊരു കൂട്ടുകാരി മാത്രം ആയിരുന്നോ?…

പെട്ടെന്നാണ് ആരോ എന്റെ തോളിൽ തട്ടുന്നത് ഞാൻ അറിയുന്നത്. ചിന്തയിൽ നിന്നും ഉണർന്ന് ഞെട്ടി നോക്കുമ്പോൾ അച്ഛനാണ്.

“നിന്നെ എവിടെയൊക്കെ നോക്കി.. അവർ കഴിക്കാനിരുന്നു.”

അച്ഛൻ കഴിക്കാൻ വിളിക്കാൻ വന്നതായിരുന്നു.

“ഞാൻ പിന്നെ അകത്തുനിന്നു വല്ലോം കഴിക്കാം. സ്പൂൺ വച്ച് അവിടെ ഇരുന്നെങ്ങനാ കഴിക്കുന്നത്.”

അത് ശരിയാണെന്ന് തോന്നിയതിനാലാകും അച്ഛനും പിന്നെ ഒന്നും പറയാതെ അവിടെ നിന്നും പോയി.

ഞാൻ തൽക്കാലത്തേക്ക് അവിടെ നിന്ന ഒരു പയ്യനെ കൊണ്ട് ഒരു ഗ്ലാസിൽ പായസം ഒഴിപ്പിച്ചു കുടിച്ചു.

അവിടെ നിന്നും പന്തലിൽ പോയി ഇരുന്നു കുറച്ച് കഴിഞ്ഞപ്പോഴേക്കും ആഹാരം കഴിച്ച് കഴിഞ്ഞ ദേവു എന്റെ അടുത്തേക്ക് വന്നു. നന്നായി വിയർത്തിട്ടുണ്ട് അവൾ. രാവിലെ മുതൽ ഒരുങ്ങി നിൽക്കുകയല്ലേ.

“ഡാ.. നീ കഴിച്ചോ?”

“അഹ്.. കഴിച്ചൂടി..”

അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.

“പായസം കുടിച്ചൂടി.”

അവൾ എന്റെ കൈയിൽ പിടിച്ചു.

“വാ.. നമുക്ക് അകത്ത് പോയി ചോറ് കഴിക്കാം.”

എനിക്ക് വാരി തരാനുള്ള പരിപാടി ആണ്.

“എനിക്ക് വിശപ്പില്ലടി.. രണ്ടു ഗ്ലാസ് പായസം കുടിച്ചു പിന്നെ പഴവും തിന്നായിരുന്നു.”

“നീ മര്യാദക്ക്  വരുന്നുണ്ടോ?”

“ദേവു.. നീയാണ സത്യം എനിക്കിപ്പോൾ വിശപ്പില്ല.”

അത് കേട്ടപ്പോൾ അവൾക്കിത്തിരി വിശ്വാസം ആയെന്ന് തോന്നുന്നു. അവളൊന്ന് അടങ്ങി.

അപ്പോഴേക്കും അഭിലാഷും അവിടേക്ക് വന്നു. പിന്നെ ഞങ്ങൾ മൂന്നുപേരും കൂടി അവിടെ കുറച്ച് വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു.

ഒരു അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ അഭിലാഷിന്റെ ബന്ധത്തിൽ ഉള്ള ഒരാൾ വന്ന് ഇറങ്ങാൻ സമയം ആയെന്ന് അറിയിച്ചു.

അത്രയും നേരം സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു ദേവുവിന്റെ മുഖം അത് കേട്ടപ്പോൾ ചെറുതായിട്ടൊന്ന് വാടി.

എന്റെ കൈയിൽ പിടിച്ചാണ് ദേവു കാറിനടുത്തേക്ക് നടന്നത്.

കാറിനടുത്ത് എത്തിയ അവൾ എന്റെ അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചു. കൂടുതൽ യാത്ര ചോദിയ്ക്കാൻ അവൾക്ക് വേറെ ആരും ഉണ്ടായിരുന്നില്ല.

പിന്നെ അവൾ എന്നെ ഒന്ന് നോക്കി. മുൻപൊരിക്കലും അവൾ ഇങ്ങനെ ഒരു കാറിൽ കയറി പോകുന്നത് ഞാൻ കണ്ടതാണ്. അന്ന് അവൾക്ക് യാത്ര ചോദിയ്ക്കാൻ എന്റെ അരികിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ഒരു നോട്ടം കൊണ്ട് മാത്രം ആയിരുന്നു അന്ന് അവൾ യാത്ര ചോദിച്ചത്.

അതുപോലൊരു നോട്ടം ആണ് അവൾ ഇപ്പോഴും എന്നെ നോക്കിയത്. പക്ഷെ ഈ പ്രാവിശ്യം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പെട്ടെന്ന് ഒരു കരച്ചിലോടുകൂടി അവൾ എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി. ദേവു എന്നെ കെട്ടിപിടിച്ചിരുന്നില്ല. പക്ഷെ അവളുടെ മുഖം എന്റെ തന്നെ ആയിരുന്നു. ഞാൻ അവളെ എന്നിൽ നിന്നും പിടിച്ചകർത്തി. എന്റെ കണ്ണും നിറഞ്ഞ് തുടങ്ങിയിരുന്നു. ഞാൻ ഒന്നും അവളോട് പറഞ്ഞില്ല. എന്തെങ്കിലും മിണ്ടിയാൽ ഞാൻ ചിലപ്പോൾ കരഞ്ഞു പോകും. സങ്കടം നെഞ്ചിൽ നിറഞ്ഞ് നിൽക്കുകയാണ്.

അഭിലാഷ് എന്റെ കൈയിൽ ഒന്ന് അമർത്തിയ ശേഷം കാറിലേക്ക് ആദ്യം കയറി. ഞാൻ നിന്റെ ദേവുവിനെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്നുള്ള ഒരു ഉറപ്പായിരിക്കിരിക്കണം അത്.

കരയുകയായിരുന്നു ദേവുവിനെയും ഞാൻ അഭിലാഷിന് പിന്നാലെ കാറിലേക്ക് കയറ്റി.

കാർ മുന്നോട്ട് നീങ്ങിയതും ഞാൻ പന്തലിലേക്ക് നടന്നു. മൂലയിൽ ഒഴിഞ്ഞ് കിടന്ന കസേരയിൽ പോയിരുന്നു കണ്ണിൽ നിന്നും ഒഴുകാൻ തുടങ്ങിയിരുന്ന കണ്ണുനീർ പെട്ടെന്ന് തുടച്ച് മാറ്റി. ആരെങ്കിലും എന്നെ ശ്രദ്ധിച്ചിരുന്നോ എന്നെനിക്കറിയില്ല.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ആരോ എന്റെ അടുത്തുള്ള കസേരയിൽ വന്നിരുന്നു എന്ന് എനിക്ക് മനസിലായി. തല ചരിച്ച് നോക്കുമ്പോൾ അഞ്ജലി ആണ്.

“നീ പോയില്ലായിരുന്നോ?”

“ഹസ്ബൻഡ് വിളിക്കാൻ വരും. വെയ്റ്റിംഗ് ആണ്.”

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. വേറെ ഒന്നും ചോദിയ്ക്കാൻ ഉണ്ടായിരുന്നില്ല.

അഞ്ജു ഒന്ന് മുരടനാക്കിയപ്പോൾ ഞാൻ വീണ്ടും അവളെ നോക്കി.

“ദേവുവിന് ചെയ്യാനുള്ളതെല്ലാം നീ ചെയ്തു കഴിഞ്ഞു. ഇനി നിനക്കൊരു കൂട്ട് വേണ്ടേ?”

വിധിയുടെ വിരോധാഭാസം. എനിക്ക് ജീവിതത്തിൽ ആദ്യമായി ഇഷ്ട്ടം തോന്നിയ പെണ്ണാണ് എന്നോട് ഇപ്പോൾ ഈ ചോദ്യം ചോദിക്കുന്നത്.

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അതിലെ വോൾപേപ്പറിലേക്ക് നോക്കി.

എന്റെ ഇരുവശത്തും ആയി മായയും ദേവുവും നിൽക്കുന്ന ഫോട്ടോ ആണത്. ഞാൻ ചിരിച്ച് കൊണ്ടിരിക്കുന്ന മായയുടെ മുഖത്തേക്ക് നോക്കി.

ചിലപ്പോൾ മായയും ആഗ്രഹിക്കുണ്ടാകാം എനിക്ക് ഇനി ഒരു കൂട്ട് വേണമെന്ന്. അല്ലെ?…

അവസാനിച്ചു…

നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാൻ മറക്കരുത്.  ഞാൻ മറുപടി നൽകും.

ഞാൻ താൽക്കാലികമായി എഴുത്ത് നിർത്തുകയാണ്. രണ്ടാമതൊരാൾ എന്ന കഥ തുടങ്ങി വച്ചിരിക്കുകയാണെന്ന് എനിക്കറിയാം. കുറച്ച് വൈകിയിട്ടാണെങ്കിലും രണ്ടാമതൊരാൾ പൂർത്തിയാക്കി ഞാൻ തിരിച്ചു വരും. ഒപ്പം തന്നെ നിങ്ങളുടെ എല്ലാ ആഗ്രഹപ്രകാരം നിലാപക്ഷിയും ഉണ്ടാകും.

Comments:

No comments!

Please sign up or log in to post a comment!