♥️ മിഥുനമാസത്തിലെ കാറ്റ് ♥️

♥️“ഇനിയൊരോ വട്ടം ഓർക്കുമ്പോളും നിനക്ക് മനസിലാകും ഞാൻ ഒഴിവാക്കിയ പതിനൊന്നു വട്ടവും പറയാതെ പറഞ്ഞ എന്റെ ഇഷ്ടത്തെ പറ്റി..നീ അറിയാതെ നിന്റെ നെഞ്ചിൽ അമർന്ന എന്റെ ഒരിക്കലും വിടരാത്ത താമരമൊട്ടുകളെ പറ്റി.. നിനക്കായ് വിടരാൻ കൊതിച്ച എന്റെ പനിനീർ ഇതളുകളെ പറ്റി”♥️ കൃഷ്ണപ്രിയ…

എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങൾ ആണ് പ്രണയവും അതീന്ദ്രിയവും.. ദൈവദൂതൻ സിനിമ തന്ന പ്രണയത്തിന്റെ ആവേശത്തോടൊപ്പം ജെഡി തന്നെ ലഹരിയും ചേർത്ത് വീണ്ടും ഒരു പരീക്ഷണം. പ്രണയം കാമത്തിലും അധികം ലഹരിയിൽ എന്റെ മനസിനെ ഭരിച്ചപ്പോൾ എഴുതിയത് കൊണ്ട് ഇതിൽ കാമമില്ല..

അൽപ്പം മനസിരുത്തി വായിക്കാൻ അഭ്യർത്ഥന.. എനിക്ക് തന്നെ മനസിലാക്കി എടുക്കാൻ ബുദ്ദിമുട്ട് തോന്നുന്നു. മനസിലാകാത്ത സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ ചോദിക്കാം… തെറ്റുകൾ ഉണ്ട് ഉണ്ടാകും ചൂണ്ടി കാട്ടും എന്നു പ്രതീക്ഷ..

കൂടുതലും പാസ്റ്റിൽ നടക്കുന്ന കഥയിൽ പാസ്റ്റിലേക്ക് പല സമയങ്ങളിലേക്ക് പലവട്ടം പോകുന്നു. അത് ശ്രദ്ധിക്കുമല്ലോ..

“നിങ്ങൾക്ക് വട്ടാണ്… ഈ കാലത്തും ചാത്തൻ, മറുത എന്നൊക്ക പറഞ്ഞു നടക്കാൻ…”

“പിന്നെ ഇതൊക്കെ മനുഷ്യൻ ചെയ്യുന്നതാണെന്ന് ആണോ നീ പറയുന്നേ??”

“ഏതോ പഠിച്ച കള്ളന്മാരുടെ പണി ആവും..”

“ഏതു കള്ളന്മാർക്ക് ആണ് കൊടുങ്കാറ്റ് ഉണ്ടാക്കാൻ കഴിയാ??”

മുത്തപ്പൻ കുന്നിനു താഴെ അൽപ്പം മാറി കുമാരേട്ടന്റെ ചായക്കടയിൽ ചർച്ച ഘോരഘോരം പൊടിപൊടിക്കുന്നു.. ഒരു വശത്തു പ്രായം കൊണ്ട് ഭക്തിയേറിയവരും മറുവശത്തു നിരീശ്വര വാദവുമായി നടക്കുന്ന ഏതാനും യുവജനങ്ങളും.. കുമാരേട്ടൻ പക്ഷെ ഇരുകണ്ടത്തിലും മാറി മാറി ചവിട്ടും.. രണ്ട് വിഭാഗവും ഒരുമിച്ചു വന്നാലേ അയാളുടെ ചായ ചിലവാകൂ..

“നിങ്ങൾ അങ്ങനെ ചിന്തിക്കാതെ.. കൊടുംകാറ്റ് ഉള്ള ദിവസങ്ങളിൽ ആരും പുറത്തിറങ്ങില്ല. കുമാരേട്ടൻ പോലും കട പൂട്ടും.. ഒരാളും അറിയാതെ കൊല ചെയ്യാൻ എളുപ്പം ആ ദിവസം അല്ലെ.. കൊലപാതകി അതറിഞ്ഞു ആ ദിവസം തിരഞ്ഞെടുക്കുന്നത് ആണെങ്കിലോ??”

“ഈ കാറ്റ്. മുത്തപ്പൻ പാറക്ക് ചുറ്റും മാത്രം വീശുന്ന കാറ്റ്..അതിൽ തന്നെ പ്രശ്നമില്ലേ?? ”

“അത് അന്ന് തെളിഞ്ഞത് ആണല്ലോ.. ഈ മലക്ക് ചുറ്റുമുള്ള മാഗ്നറ്റിക് പോൾ വേരിയേഷൻ.. അത് കാരണം ആണ് കാറ്റു വീശുന്നത്”

“വായിൽ കൊള്ളാത്ത പേര് ഇട്ടു ഓരോന്ന് പറഞ്ഞാൽ പോരെ.. നിങ്ങൾക്കും നിങ്ങളുടെ ശാസ്ത്രജ്ഞർക്കും..”

അപ്പോളേക്കും ശവം കാണാൻ പോയ ചിലർ തിരിച്ചു വന്നു.

.

“ശത്രുസംഹാരത്തിന് ഇട്ട ഒരു നാളികേരം കുറവുണ്ട്… ഇനി രണ്ടേ ബാക്കി ഒള്ളു.. ”

“ഏഴു നാളികേരം ഉണ്ടായതാ. അഞ്ചേണ്ണം കാണാനില്ല.. അഞ്ചു ബോഡിയും കിട്ടി.. ഇതിനെ കുറിച്ച് എന്താ പറയാനുള്ളത് സഖാക്കൾക്ക്?”

“ഇതാണോ വലിയ കഥ.. അഞ്ചല്ല ആറു ജഡങ്ങൾ കിട്ടിയിട്ടുണ്ട്.. ഒരു പെണ്ണിന്റെയും അഞ്ചു ആണുങ്ങളുടെയും.. കാര്യം അതൊന്നും അല്ല.. ആ നാളികേരത്തിന്റെ കഥ ഈ കൊലപാതകവുമായി ചേർന്നപ്പോൾ എന്താ വരുമാനം ക്ഷേത്രത്തിനു..ഇത്തിരി കാശ് കിട്ടിയാൽ പുളിക്കോ?? വരുമാനം കൂട്ടാൻ ആ മലയൻമാര് ചെയ്ത പണി ആവും.. എന്തിനാ പറയുന്നേ? കുമാരേട്ടന് വരെ എത്ര ഇരട്ടി ചായ പോവുന്നുണ്ട് ഇപ്പോൾ? ഇനി കുമാരേട്ടൻ എങ്ങാനും ചെയ്ത പണി ആണോന്നു സംശയിച്ചാലും തെറ്റില്ല.”

കുമാരേട്ടൻ ദേഷ്യത്തിൽ അയാളുടെ മുഖത്തൊഴിക്കാൻ ചൂടുവെള്ളം എടുത്തെങ്കിലും അവിടെ കയറി വന്ന നാലഞ്ചു പോലിസ്കാരെ കണ്ടു പതുങ്ങി.

“കുമാരേട്ടാ അഞ്ചു ചായ..”

“എന്തായി സാറെ..”

“എല്ലാം പതിവ് പോലെ.. ശവം കിട്ടിയ സ്ഥലം പോലും മാറ്റമില്ല…”

“വേറെ എന്തെങ്കിലും?”

“എല്ലാം പഴയ പോലെ തന്നെടോ.. എന്നത്തേയും പോലെ വൃഷണവും ലിംഗവും മിസിങ്..”

“അല്ല സാർ ഈ കൊലപാതകിക്ക് വൃഷണം കൊണ്ട് പോയിട്ട് എന്ത് ചെയാനാ? ഇനി വല്ല അമാനുഷശക്തിയും??”

“അതിന് ഇത് കൊലപാതകമാണെന്ന് നിന്നോട് ആരാ പറഞ്ഞെ? നീ കണ്ടോ? ഇനി നീ ആണോ കൊന്നത്?? സുദീപേ ഇയാളെ പൊക്കിക്കോ.. എന്തൊക്കെയോ അറിയാം..”

“ഇല്ല സാർ ഞാൻ വെറുതെ പറഞ്ഞതാ..”

അയാൾ രക്ഷപെടാൻ നോക്കി..

“ചേട്ടാ എനിക്കൊരു ചായ തരോ?? ഇന്നാ കാശുണ്ട് ”

അകത്തു കയറാതെ മടിച്ചു മടിച്ചു ഒരു ഭ്രാന്തൻ ചോദിച്ചു..

“ചായില കഴിഞ്ഞു.”

അതിനിടെ ചായ കുടിച്ചു എഴുന്നേറ്റ ഒരാൾ എസ് ഐ യുടെ അടുത്ത് ചെന്നു പറഞ്ഞു.

“സാർ ഈ ഭ്രാന്തന് എന്തോ ബന്ധമുണ്ട്.. എന്നൊക്കെ അയാളെ ഇവിടെ കണ്ടിട്ടുണ്ടോ അന്നൊക്കെ കൊല നടന്നിട്ടുണ്ട്..”

“ഈ നാട്ടുകാർക്കൊക്കെ ഭ്രാന്താണോ? ഇതും പറഞ്ഞല്ലേ കഴിഞ്ഞ വട്ടം നിങ്ങളൊക്കെ കാറ്റ് വീശി തുടങ്ങിയപ്പോൾ അയാളെ തല്ലി കൊല്ലാറാക്കി സ്റ്റേഷനിൽ കൊണ്ടിട്ടത്? അയാൾ സെല്ലിൽ കിടന്നിട്ടും ചാവേണ്ടവൻ ചത്തു..”

“അപ്പോളല്ലേ കാറ്റ് സ്റ്റേഷനിൽ വീശിയതും പോലീസുകാരുടെ ബോധം പോയതും.. ആ സമയം !!”

“വെറും പതിനഞ്ചു മിനിറ്റ്.. തളർന്നു കിടന്ന അയാൾ മൂന്നുകിലോമീറ്റർ പോയി ഒരാളെ കൊന്നു തിരിച്ചു സ്റ്റേഷനിൽ ചെന്നു എങ്കിൽ അയാളാരാ ദൈവമാണോ? മനുഷ്യനെ കൊണ്ട് പറ്റില്ല.


“പിന്നേ എങ്ങനെ അയാളെ കൊലപാതകസമയത്ത് മാത്രം കാണുന്നു..”

“എടൊ ആ കാറ്റടിക്കുന്നതിനടുത്ത് വല്ല പൊത്തിലൊ മറ്റൊ ആവും താമസം.. കാറ്റു പേടിച്ചു നാട്ടിൽ ഇറങ്ങുന്നതാവും..”

അപ്പോളേക്കും അൽപ്പം മടിച്ച് ഭ്രാന്തൻ വീണ്ടും ചോദിച്ചു..

“എന്നാ ഇത്തിരി ചൂട് വെള്ളം തരോ”

“ഒരു തുള്ളി വെള്ളം തരില്ല ഞാൻ.. നിന്നെ എന്നൊക്കെ ഇവിടെ കണ്ടിട്ടുണ്ടോ അന്നൊക്കെ ഓരോ ദുർമരണം നടന്നിട്ടുണ്ട്..അവലക്ഷണം! പൊക്കോ കൺമുന്നീന്ന്”

“എന്താടോ ഇത്, അയാളും മനുഷ്യൻ അല്ലെ?? താൻ ഇങ്ങു വന്നേ.”

ചായക്കടക്കാരൻ കുമാരേട്ടനെ ശാസിച്ച ശേഷം എസ് ഐ ഭ്രാന്തനെ അടുത്ത് വിളിച്ചു. പക്ഷെ സംശയിച്ചു നിൽക്കുന്ന കണ്ട അവനെ അയാൾ വീണ്ടും വിളിച്ചു…

മടിച്ചു മടിച്ചു അകത്തു ചെന്ന ഭ്രാന്തന് അദേഹം ഒരു പഴംപൊരിയും ചായയും നൽകി..

“പഴംപൊരി എനിക്ക് വേണ്ട സാർ.. സാർ വീട്ടിലേക്ക് വാങ്ങി കൊണ്ട് ചെല്ല്..”

“എന്തിനാടോ ഇപ്പൊ വീട്ടിൽ പഴംപൊരി?”

“ഇപ്പോളാണ് ആവശ്യം.. കൊണ്ട് ചെല്ല് സാറേ… ഞാൻ പറഞ്ഞാ തെറ്റൂലാ..”

“ഇപ്പോൾ അങ്ങനെ പോവാൻ പറ്റൂലടോ… ഇനി അയാളെ പോസ്റ്റ്‌ മോർട്ടം ചെയ്തു കഴിഞ്ഞിട്ടേ പറ്റൂ.. എന്തായാലും നീ പറഞ്ഞത് അല്ലെ..”

അയാൾ മാറി നിന്ന് ഫോൺ ചെയ്തു.. ഒരു മിനിറ്റ് കഴിഞ്ഞു തിരിച്ചു വന്ന അയാൾ ഭ്രാന്തനെ തിരയുമ്പോളേക്കും അയാൾ അപ്രത്യക്ഷമായിരുന്നു..

“എന്ത് പറ്റി സാർ??”

എസ് ഐ അയാളെ തിരയുന്നത് കണ്ടു പിസി ചോദിച്ചു.

“അയാളുടെ നാവ് പൊന്നാണെടോ.. ഞാൻ ഒരു അച്ഛൻ ആവാൻ പോവാണ്. ഏഴു വർഷങ്ങൾക്ക് ശേഷം…. ”

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

“ടാ ഞാനൊരു കാര്യം ചോദിക്കട്ടെ??”

“വീണ്ടും മണ്ടത്തരം ആണോ??”

“നോക്കിക്കോ.. ഞാൻ ഇല്ലാതാവുമ്പോളെ ഞാൻ പറയുന്നത് മണ്ടത്തരം ആണോ അല്ലയോ എന്നൊക്കെ നിനക്ക് മനസ്സിലാവൂ…”

അവൾ മുഖം വീർപ്പിച്ചു പിണക്കം നടിച്ചു അവനെ സ്പർശിക്കാതെ അകന്നിരുന്നു…

“നീ പറയെടി.. ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ? നിന്റെ പിണങ്ങിയ മുഖം കാണാൻ നല്ല ഭംഗിയുണ്ട് .. അത് കാണാനല്ലേ ഞാൻ പറഞ്ഞത്..”

“ശരിക്കും?? പിണങ്ങുമ്പോൾ എന്നെ കാണാൻ തമന്നയെ പോലെ ഉണ്ടോ.”

ഐസ് ക്രീം കണ്ട കുട്ടിയെപ്പോലെ ആ മുഖം തിളങ്ങി..

“എന്റെ കുട്ടി തമന്നയെക്കാൾ സുന്ദരി അല്ലേടാ.. നീ കാര്യം പറയ്..”

“”എനിക്ക് പേടിയാവുന്നെടാ. ആരൊക്കെയോ എന്നെ കാത്തിരിക്കുന്ന പോലെ”

“അതാരാ ഞാൻ അറിയാതെ ഒരാൾ ”

“പോടാ ചെറ്റേ,, ഞാൻ കാര്യായിട്ട് പറയുമ്പോ അവനു കളി.
. എന്നും ഉറങ്ങുമ്പോ ആരൊക്കെയോ വന്നു വിളിക്കുന്നപോലെ. പക്ഷെ എല്ലാം മരിച്ചവരാ. ഇന്നലെ രാത്രി അമ്മ വന്നു വിളിച്ചപോലെ തോന്നി എണീറ്റപ്പോ ചുവരിലെ അമ്മയുടെ ചിത്രത്തിലെ ചില്ലു പൊട്ടി അതിലിട്ട മാല താഴെ വീണു കിടക്കുന്നു.”

“ഈ മരിച്ചവർ എല്ലാം നിന്നെ അത്രക്കിഷ്ടപെടുന്നവരല്ലേ അവർ നിന്നെ സംരക്ഷിക്കും”

“അതൊക്കെ പോട്ടെ. ഇനി കാണില്ലല്ലോ നമ്മൾ.. നീ മറക്കുമോ എന്നെ?”

“മറക്കാൻ കഴിയില്ല എനിക്ക്.. പക്ഷെ മറക്കണം.. മറക്കാൻ ശ്രമിക്കാണ് ഞാൻ.. അമ്മയുടെ ആഗ്രഹം ആയിരുന്നു കണ്ണടയും മുൻപ് എന്റെ കല്യാണം കാണാൻ.. അന്ന് പറഞ്ഞ ആ കുട്ടിയുടെ ആലോചന ചേച്ചി വീണ്ടും പറഞ്ഞു.. നിന്നെയും മനസ്സിൽ വച്ച് അവളുടെ മുഖത്ത് നോക്കാൻ എനിക്ക് ആവില്ല”

അവൾ അത് ശ്രദ്ധിക്കാത്ത പോലെ തോന്നി.. അമ്പിളിമാമനെ കയ്യെത്തിച്ച് കിട്ടാത്ത കുട്ടിയെ പോലെ അവൾ അവന്റെ മുഖത്ത് നോക്കി കണ്ണുകൾ ഇടഞ്ഞപ്പോൾ വേഗം മുഖം കുനിച്ചു..

“ഇനിയും അവസരം ഉണ്ട്… ഈ വട്ടം നമ്മൾ പിരിയുന്നത് വരെയെങ്കിലും…

ഇനിയെങ്കിലും എന്നോട് സമ്മതിച്ചു കൂടെ? സത്യം പറഞ്ഞുകൂടേ??”

ലജ്ജയാണോ സങ്കടമാണോ അതോ ഭയമാണോ എന്നറിയില്ല അവളുടെ മുഖം ചുവന്നു തുടുത്തു.. അവന്റെ നേരെ നോക്കാൻ മടിച്ച് അവൾ ദൂരെ ഒരു പൊട്ടുപോലെ കാണാവുന്ന തേനാടുംകുന്നു പള്ളിയുടെ ഉയർന്നു കാണുന്ന കുരിശിൽ ദൃഷ്ടി ഉറപ്പിച്ചു..

“നമുക്ക് തിരിച്ചു പോയാലോടാ??”

“അതിനും മാത്രം സമയം ആയില്ലല്ലോ…”

“എങ്കിലും പോവാം. അൽപ്പം ആശ്വാസം ലഭിക്കും എന്നു കരുതി ആണ് ഇവിടെ വന്നത്.. പക്ഷെ വല്ലാതെ ഭയം തോന്നുന്നു.. എവിടേക്ക് എന്നില്ലാതെ ഓടി രക്ഷപെടാൻ തോന്നുന്നു. എന്നെ വേട്ടയാടുന്നവർ തൊട്ടടുത്തു നിന്നും ഏതു നിമിഷവും ചാടി വീഴും എന്ന പോലെ..”

“ഞാൻ ഉള്ളപ്പോളോ നിനക്ക് ഭയം…”

“എനിക്ക് ചിലപ്പോൾ നിന്നേയും ഭയമാണ്. സ്നേഹത്തിന്റെ മറുവശം ചിലർക്ക് സ്വാർത്ഥത ചിലർക്ക് കാമം എനിക്ക് പക്ഷെ ഭയമാണ്..”

“അതിനർത്ഥം നീ എന്നെ സ്നേഹിക്കുന്നു എന്നല്ലേ..”

അവളുടെ കവിളുകൾ അൽപ്പം തുടിച്ചെന്നു തോന്നിച്ചെങ്കിലും അവളത് സമർത്ഥമായി മറച്ചു..

“നമുക്ക് പോകാം”

“അതിനു മുൻപ് നീ പോയി താലി കെട്ടി തൂക്കിയിട്ട് വായോ..”

“മടുത്തു.. ഇനിയും കെട്ടുന്നില്ല..”

അവൾ പതിവില്ലാതെ ഖിന്ന ആയി കാണപ്പെട്ടു.. പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് നീങ്ങുന്ന അസ്തമയ സൂര്യന്റെ വെയിൽ മുഖത്തടിച്ചപ്പോൾ മുഖത്തേക്ക് വീണു കിടക്കുന്ന മുടികൾക്കിടയിലൂടെ അവളുടെ കണ്ണുകൾ നിറഞ്ഞു കാണപ്പെട്ട പോലെ അവനു തോന്നി.
.

“പിന്നെന്തിനാ നീ താലിചരട് വാങ്ങികൊണ്ട് വന്നേ???”

അവളുടെ കൈകൾ പിണച്ചു കളിക്കുന്ന മഞ്ഞച്ചരടിലെ ആലിലതാലി ചൂണ്ടി അവൻ ചോദിച്ചു…

“എന്നാൽ നീയും കൂടി വായോ..”

അവൾ എണിറ്റു അവനെ പിടിച്ചു വലിച്ചു. അവളുടെ നിർബന്ധത്തിനു വഴങ്ങി അവനും ആ പാറക്കെട്ടുകൾക്ക് ഇടയിലൂടെ മുകളിലേക്ക് വലിഞ്ഞു കയറി…

മുകളിലെത്തി അവൾ അരയാലിനു അടുത്തേക്ക് നടന്നു അവൻ ചുറ്റുമുള്ള എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകൾ കൺ കുളിർക്കെ നോക്കി നിന്നു.. തേനാടും കുന്നു പള്ളിയുടെ കുരിശും ബീഡിയിൽ നിന്നെന്ന പോലെ മുകളിലേക്ക് പുക വിടുന്ന ഓട്ടു ഫാക്ടറിയും നോക്കെത്താ ദൂരത്തോളം വിരിച്ച പച്ചപുതപ്പിൽ കിഴക്കു ഭാഗത്തു മനോഹര ദൃശ്യമെങ്കിൽ കടലോളം വിരിച്ച പച്ചപ്പ് അതിമനോഹരം ആണ് പടിഞ്ഞാറ്..

മുത്തപ്പൻ പാറ.. അവളുടെ ഗ്രാമമായ തേനാടുംകുന്നിന്റെ അതിർത്തിയിലെ സഹ്യന്റെ വാലായ കുഞ്ഞു മലനിരക്കും തേനാടും കുന്ന് എന്ന് തന്നെ ആണ് പേര്. ഇപ്പോളും വികസനം വരാത്ത മണ്ണിട്ട ഇടവഴിയിൽ നിന്നും ഒരു കിലോമീറ്റർ മലയിലൂടെ കയറിയും ഇറങ്ങിയും നടന്നാൽ മുത്തപ്പൻ പാറ എത്തും.. അതിനു വശത്തുള്ള പാറയിലെ എടുപ്പുകളിലൂടെ കയറിയാൽ മുത്തപ്പന്റെ അമ്പലം..

അമ്പലം എന്നു പറയാൻ വലുതായി ഒന്നുമില്ല.. വിരിച്ച പാറയിൽ ശിവലിംഗത്തോട് സാമ്യമുള്ള ഒരു ഉയർച്ച.. അതിനു തൊട്ടു അടുത്തായി ഒരു ചെറിയ കുഴി കല്ലിനുള്ളിൽ തന്നെ.. കറുത്തതെങ്കിലും വറ്റാത്ത വെള്ളം.. അതിനു അൽപ്പം നീങ്ങി എപ്പോളും വിഗ്രഹത്തെ തണലിൽ സൂക്ഷിക്കാൻ ഉതകുമാറ് ഒരു പടുകൂറ്റൻ അരയാൽ മരം.. പാറയുടെ ഇടുക്കിലെ അൽപ്പം മണ്ണിൽ വളർന്ന അതിന്റെ വേരുകൾ വെള്ളവും വളവും തേടി പാറക്കു താഴെ മണ്ണിലേക്ക് വളർന്നത് അൽപ്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു….

പക്ഷെ യുഗാന്തരങ്ങളായി അവിടെ വിശേഷദിവസങ്ങളിൽ ആദിവാസികൾ വിളക്ക് വച്ചു പ്രാർത്ഥിച്ചു പോന്നുവത്രെ… ഈ അടുത്തു അതിനു ചുറ്റും മട്ടികല്ല് കൊണ്ട് മതിൽ കെട്ടി നടയിൽ കമ്പി അഴി ഇട്ടിട്ടുണ്ട്..

“ഇയാൾ എന്താലോചിച്ചു നില്ക്കാ അവിടെ??”

അവൾ തിരിച്ചു വന്നു അവന്റെ കൈയിൽ പിടിച്ചു വലിച്ചു അരയാലിനെ ചുറ്റാൻ തുടങ്ങി.. ഇടക്ക് താഴേക്ക് വളർന്ന വേരുകളിലൊന്നിൽ ചവിട്ടി വഴുക്കി അവൾ പുറകോട്ട് അവന്റെ നെഞ്ചിലേക്ക് വീണു..

“നീ ഉണ്ടായത് നന്നായി.. ഇല്ലേൽ ഇപ്പോൾ അമ്മ വന്നു കൊണ്ട് പോയേനെ എന്നെ….”

ഒരു വശത്തു കിഴ്ക്കാംതൂക്കായ പാറയുടെ അടിഭാഗം നോക്കി അവൾ പറഞ്ഞു..

“നിന്നെ അങ്ങനെ വിട്ടു കൊടുക്കാതിരിക്കാൻ അല്ലെ ഞാൻ എന്നും കൂടെ ഉണ്ടാവാം എന്ന് പറഞ്ഞത്…”

“നിനക്ക് ഓർമ ഉണ്ടോ ഇതുവരെ എത്ര വട്ടം നീ എന്നോട് ഇഷ്ടം പറഞ്ഞു എന്നു??”

“ഏഴോ എട്ടോ വട്ടം..”

“നിനക്ക് തെറ്റി.. പതിനൊന്നു വട്ടം.. ഓരോ വട്ടവും എന്നോട് നിന്റെ ഇഷ്ടം പറയുന്നത് എനിക്ക് ഈ നിമിഷം കഴിഞ്ഞത് എന്ന പോലെ ഓർമ ഉണ്ട്… കുറെ ഏറെ പ്രതീക്ഷകളോടെ എന്നോട് നിന്റെ പ്രണയം പറയും.. പക്ഷെ ഓരോ വട്ടവും ഞാൻ അപമാനിക്കുമ്പോൾ മുഖം കുനിച്ചു നിരാശപെടും അല്ലെ…”

“പക്ഷെ എനിക്ക്..”

താൻ ഓരോ വട്ടവും പറഞ്ഞത് അവൾ ഓർത്തു വയ്ക്കുന്നെന്ന് അറിഞ്ഞപ്പോൾ പറയാൻ വന്നതെന്തോ അവൻ വിഴുങ്ങി… ആദ്യവട്ടം അവളോട് പറഞ്ഞ ഇഷ്ടം അവന്റെ മനസിലെത്തി..

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

ഏറെ നേരം ലൈബ്രറിയിൽ ചെലവഴിച്ചിരുന്നു മഹേശ്വർ.. മിക്കവാറും ലൈബ്രറി അടക്കുമ്പോൾ മാത്രം പോകുന്ന അവസാനത്തെ വിദ്യാർഥി.. അങ്ങനെ ഒരിക്കൽ ഇറങ്ങുമ്പോൾ കണ്ടു ഒരു മൂലയിൽ ആരോ മറന്നു വച്ച ഡയറി.. ഒരു കൗതുകം കൊണ്ട് അവനത് ബാഗിൽ തിരുകി..

അവനും പുറത്തിറങ്ങിയതോടെ ലൈറ്റുകൾ ഓഫ് ചെയ്തു കതക് പൂട്ടുന്ന ലൈബ്രെറിയനെ മറികടന്നു അവൻ മുൻപോട്ട് നടന്നു..

അൽപ്പം നടന്നതും അകലെ നിന്നും ഓടിവരുന്ന ഒരു ഉണ്ടക്കണ്ണിയെ അവൻ കണ്ടു.. അവനവളെ മറികടന്നു നടന്നു..

“അതേ,, ലൈബ്രറി അടച്ചോ??”

“ഉവ്വ് കുട്ടീ.. അത് അടച്ചപ്പോളാണ് ഞാൻ ഇറങ്ങിയത്.”

അൽപ്പം നിരാശയോടെ അവൾ അവനു പുറകെ നടന്നു..

“എന്തുപറ്റി ഈ നേരത്തു ലൈബ്രറിയിൽ പോകാൻ…”

“എന്റെ റെക്കോഡ് ബുക്ക് മറന്ന് വച്ചു..”

“അതിനു വിഷമിക്കണ്ട. പേര് ഉള്ളതല്ലേ വിഷമിക്കണ്ട. ആരും കൊണ്ടുപോവില്ല…”

അത് കേട്ടിട്ടും അവളുടെ മുഖം ഒട്ടും തെളിഞ്ഞില്ല..

പക്ഷെ പിന്നീട് അവൾ അവനുള്ളപ്പോൾ ഒരിക്കൽ പോലും ലൈബ്രറിയിൽ വന്നില്ല. പലപ്പോഴും ക്യാമ്പസ്സിൽ വച്ച് അവരുടെ കണ്ണുകൾ തമ്മിൽ ഇടഞെങ്കിലും..

ആ വർഷത്തെ കോളേജ് മാഗസിനിൽ ആ ഡയറിയിലെ ആഞ്ജലീന എന്ന തൂലികാ നാമത്തിൽ വന്ന ♥️എന്റെ ഗന്ധർവ്വൻ♥️ എന്ന കവിത പുതിയ ഒരു കവയിത്രിയെ ക്യാമ്പസിനു സമ്മാനിച്ചു..

മാഗസിൻ ഇറങ്ങിയതിനു പിറ്റേന്ന് ലൈബ്രറിയിലെ ഒരു മൂലയിൽ ഇരുന്ന അവന്റെ മുൻപിലേക്ക് അവൾ കടന്നു ചെന്നു..

“ഇരിക്ക് കുട്ടീ.. ഇവിടെ അനാവശ്യമായി നിൽക്കാനോ സംസാരിക്കാനോ പാടില്ല..”

ചുറ്റും നിന്നുയരുന്ന കലപില ശബ്ദത്തെ ഗൗനിക്കാതെ അവൻ പറഞ്ഞു..

അൽപ്പം മടിച്ചു അവൾ അവന്റെ മുൻപിൽ ഇരുന്നു..

“എന്റെ ഡയറി…”

അവന്റെ നേരെ കൈ നീട്ടിയ അവളുടെ മുഖത്തെ ഭാവം അവനു മനസിലായില്ല..

“കുട്ടി ദൈവദൂതൻ സിനിമ കണ്ടിട്ടുണ്ടോ??”

നിശബ്ദ എങ്കിലും അവളുടെ തിളങ്ങുന്ന കണ്ണുകളും വിറക്കുന്ന ചുണ്ടും അവനുള്ള മറുപടി നൽകി..

“തന്നെ പോലെ തന്നെ എന്റെയും ഫേവറിറ്റ് മൂവി.. ഒരിക്കലും തിരിച്ചു വരാത്ത കാമുകനെ കാത്തിരിക്കുന്ന നായിക.. ആഞ്ജലീന.. അലീന…”

അവന്റെ കണ്ണിൽ തന്നെ നോക്കി അവൾ നിശബ്ദ ആയിരുന്നു..

“എന്റെ പേര് മഹേശ്വർ. സിനിമയിലെ പോലെ നോക്കി ഇരുന്നു കണ്ണു കഴക്കാൻ അല്ലാതെ എന്റെ നല്ല പാതി ആവാമോ താൻ??”

പരിഭ്രമത്തോടെ വിറയാർന്ന ശബ്ദത്തിൽ അവളോട് ചോദിച്ചു കഴിഞ്ഞതും അവന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരായിരം തിരിവെട്ടം തെളിഞ്ഞു..

“എന്നിട്ട് വേണം എന്നെ കിളിയെ പ്രേമിക്കുന്നു എന്നും പറഞ്ഞു എല്ലാവരും കളിയാക്കാൻ…”

അവൻ ബാഗുമെടുത്തു അതിവേഗം പുറത്തേക്ക് നടന്നു.. അവന്റെ സ്ത്രീശബ്ദത്തിനു ലോകം നൽകിയ പേര് കിളിശബ്ദം.. അവനെ മൗനി ആക്കിയ, അന്തർമുഖൻ ആക്കിയ അതേ പേര് അവളിൽ നിന്നുകൂടെ അവൻ കേട്ടു..

വീട്ടിൽ അമ്മയുടെ മടിയിൽ കിടന്നപ്പോൾ അവന്റെ തലയിൽ തലോടി ഒന്നും അറിയാത്ത അമ്മ പറഞ്ഞു.

“അവൾ നിനക്കുള്ളതാണെങ്കിൽ തേടി വരും നിന്നെ…”

♥️♥️♥️♥️♥️♥️♥️♥️♥️

“എന്താ ഇയാൾ ആലോചിക്കുന്നേ ഇത്രയും??”

“ഏയ്‌ ചെറുപ്പത്തിലേ ഓരോ ചാപല്യങ്ങൾ…”

“എല്ലാം ചാപല്യം ആയിരുന്നു അല്ലെ?? പക്ഷെ ഒരൊറ്റ വട്ടം ഞാൻ ചെയ്തത് മാത്രമേ ചാപല്യം ആയി എനിക്ക് തോന്നിയുള്ളൂ..”

“എന്ത് ചെയ്‌തത്‌??”

“ഏയ്‌..”

അൽപ്പം നിറുത്തി അവന്റെ കണ്ണിലേക്കു നോക്കി അവൾ അപേക്ഷിച്ചു..

” ഒരു വട്ടം കൂടെ പറയുമോ..പന്ത്രണ്ടാം വട്ടം.. ഈ നടയിൽ വച്ചു.. ചുമ്മാ അത് പറയുമ്പോളുള്ള മുഖം കാണാനാ. ഇത്രയും വട്ടം പറഞ്ഞിട്ടും ഒടുങ്ങാത്ത നിന്റെ പ്രതീക്ഷയോടെ ഉള്ള പരിഭ്രമം കാണാൻ ഒരു കൊതി..”

ഈ വട്ടം അവളോട് ഇഷ്ടം പറയാനുള്ള അവന്റെ ധൈര്യം പക്ഷെ ചോർന്നു പോയിരുന്നു…

“അയ്യേ പറയാതെ തന്നെ എനിക്ക് കാണാം ഇയാളുടെ പരിഭ്രമം.. ”

അവനെ കളിയാക്കുമ്പോളും നിരാശ ആയിരുന്നു അവളുടെ മുഖഭാവം..

അപ്പോളേക്കും ആ അരയാലിനെ മൂന്നുവട്ടം ചുറ്റി കഴിഞ്ഞു അവർ.. അവന്റെ കൈ പിടിച്ചു അമ്പലനടയിലേക്ക് നടന്നു അവൾ…

ആ നടയിലെ നെടുകെ ഉള്ള രണ്ട് കമ്പിയഴികൾക്ക് ഇടയിലെ ഏറ്റവും താഴെ കുറുകെ ഉള്ള കമ്പിയിൽ ഏഴു താലി ചരട് കെട്ടിത്തൂക്കിയിട്ടുണ്ട്..

“ഏഴു ഗന്ധർവന്മാർ.. ഇതിൽ എത്ര പേർ തേടി വന്നു നിന്നെ ഇതുവരെ ”

“ഇനിയും സമയമുണ്ട്.. നോക്കു. ഇപ്പോളും പോയിട്ടില്ല ഒരു ചരടിലെ താലി പോലും…”

ഏഴു മഞ്ഞ നൂലിലും കോർത്ത ആലില അപ്പോളും അതിൽ നിന്നും പൂർണമായും ദ്രവിച്ചു പോയിട്ടില്ല… ആ ചരടുകളിൽ ആദ്യം കെട്ടിയവ മുതൽ കഴിഞ്ഞ മാസം കെട്ടിയത് വരെ കാലത്തിനനുസരിച്ചു മങ്ങി നിറം മാറി എങ്കിലും ഇപ്പോളും ബലവത്താണ്..

“ഏഴു മാസം ഏഴു താലി.. ഇനി ഇവയൊക്കെ പോയാലും എന്റെ എട്ടാമത്തെ താലി.. അതെനിക്ക് ഗന്ധർവനെ നൽകും… ഞാൻ കാത്തിരിക്കുന്ന ഗന്ധർവൻ വരും… ”

അവൻ അൽപ്പം നിരാശയോടെ അവളെ നോക്കുമ്പോൾ അവൾ ആ താലിയും കെട്ടാൻ കുനിയുക ആയിരുന്നു.. അവന്റെ നോട്ടം കണ്ട അവൾ താലിച്ചരടിന്റെ രണ്ടറ്റവും വലംകൈ കൊണ്ട് പിടിച്ചു മറുകൈ കൊണ്ട് അവളുടെ താഴ്ന്നു പോയ ചുരിദാറിന്റെ കഴുത്തിലെ വിടവ് മറച്ചു..

“ഞാൻ താലി ആണ് നോക്കിയത്.. തന്റെ സ്ഥാനചലനം സംഭവിച്ച വസ്ത്രത്തിലെ ശരീരമല്ല.. രണ്ട് കയും കൊണ്ട് കെട്ടിക്കോ..”

“എനിക്ക് വിശ്വാസം ഇല്ല നിന്നെ.. പറ്റുമെങ്കിൽ എന്നെ ഹെല്പ് ചെയ്യൂ.”

ആ മഞ്ഞ ചരടിന്റെ ഒരു ഇതൾ അവനു നേരെ വലംകയ്യിൽ വച്ച് തന്നെ നീട്ടി അവൾ പ്രതീക്ഷയോടെ നോക്കി..

ഒരുകാൽ പാറയിൽ കുത്തി അവൾക്കരികിലേക്ക് ഇരുന്നു അവളുടെ കയ്യിലിരുന്ന ആലില കോർത്ത മഞ്ഞച്ചരടുമായി കെട്ടു കൂട്ടുമ്പോൾ അവർ ഇരുവരുടെയും തല മുട്ടി നെറ്റി ചേർന്നിരുന്നു.. ഇന്നത്തെ ദിവസം ആദ്യമായി അവളുടെ കണ്ണുകൾ ഉയർന്നു അവനു നേരെ.. വാലിട്ടെഴുതിയ ആ കണ്ണുകളിലെ തിളക്കം നേരിടാൻ കഴിയാതെ അവന്റെ മുഖം കുനിഞ്ഞു…

അവന്റെ കണ്ണിൽ തന്നെ നോക്കി നിശ്ചല ആയി താലി കെട്ടാൻ മറന്നിരിക്കുന്ന അവളെ നോക്കാൻ അവനായില്ല. അവളുടെ വിരലിലെ ചരടിൽ വിറയാർന്ന വിരലുകൾ കൊണ്ട് താലി ചരടിന്റെ മറുഭാഗം കോർത്തു അവൻ എണീറ്റു മാറി..

“പ്രാർത്ഥിച്ചിട്ടു വേണം ഇറങ്ങാൻ.. ”

അവൾ ഓർമപ്പെടുത്തി

അവനു ഒന്നും പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നില്ല.. ഏതാനും നിമിഷങ്ങൾ കഴിഞ്ഞു ഒരുപക്ഷെ എന്നെന്നേക്കുമായി അകലുന്ന അവളെ സ്വന്തമായി തരണം എന്ന് ഇനിയും പ്രാർത്ഥിക്കുന്നതിൽ അർഥം ഇല്ലാലോ.. കൈകൾ കൂപ്പി ഏതൊരു സാധാരണ പുരുഷനെ പോലെയും അവളുടെ ഒരു വശത്തു നിന്നുള്ള സൗന്ദര്യം ആസ്വദിച്ചു അവൻ നിന്നു.. അവൻ ഉപാസിക്കുന്നത് ഈ ദേവിയെ ആണല്ലോ…

“ഇറങ്ങാം നമുക്ക്..”

ആദ്യം അവനും പുറകിൽ അവളും പാറയിടുക്കിലൂടെ ഇറങ്ങി..

എന്നും അവർ ഇരിക്കുന്ന ഇഞ്ചപ്പുല്ലു വളർന്നു നിൽക്കുന്നതിനടുത്തെ പരന്ന കല്ലിൽ അവൾ വീണ്ടും ഇരുന്നു..

“ഇറങ്ങണ്ടേ??”

“തിരക്കായോ എന്നെ പറഞ്ഞു വിടാൻ?? ഇനിയും ഏതാനും മിനുട്ടുകൾ ബാക്കി ഉണ്ട്..”

അവൻ അവൾക്ക് അരികിലേക്ക് ഇരുന്നു..

“”ചേച്ചിയുടെ ഭർത്താവിന്റെ അനിയത്തിയുടെ മോൾ അല്ലെ.. ആതിര? നല്ല കുട്ടി ആവും… നിനക്ക് ചേരും എന്ന് മനസ്സ് പറയുന്നു.. ഇനിയും ഉടക്കുപറയാതെ അവളെ കെട്ടി കുറെ ഏറെ പിള്ളേരെ ഉണ്ടാക്കു.. ആദ്യത്തെ മോൾക്ക് നല്ലൊരു പേര് ഞാൻ സജസ്റ്റ് ചെയ്യാം. കൃഷ്ണപ്രിയ…”

മുഖത്ത് നോക്കാതെ ആരും അടുത്തില്ലെങ്കിൽ കൂടി, മറ്റൊരാൾ കേൾക്കാതിരിക്കാൻ എന്നവണ്ണം നേർത്ത ശബ്ദത്തിൽ അവൾ മന്ത്രിച്ചു..

“ഒന്നും മറന്നിട്ടില്ല?? നാല് മാസം മുൻപ് പറഞ്ഞ പേര് പോലും?”

“എനിക്ക് മറക്കാൻ ശ്രമിക്കേണ്ടല്ലോ നിന്നെപ്പോലെ.. ഓർക്കാനും വേറെ ആരുണ്ട്??”

പെട്ടെന്ന് അവളുടെ ചുവന്നു. കണ്ണുകൾ വല്ലാതെ മിടിച്ചു. അവളുടെ ഹൃദയം മിടിക്കുന്നത് അവനു കേൾക്കാൻ മാത്രം ഉച്ചത്തിലായി..

“നിന്റെ അമ്മക്ക് ക്ഷമ ഉണ്ടാവോ അസ്ഥിത്തറയിൽ വിളക്ക് വയ്ക്കാൻ വരുന്ന പെണ്ണിനായി ഒരു വർഷം കാക്കാൻ?”

“എന്ത്?”

അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി.. അവളുടെ കവിളുകൾ അവസാന സൂര്യരശ്മിയിൽ സൂര്യനിലും മനോഹരമായി ചുവന്നു തിളങ്ങി..

അവൾ അവന്റെ നേരെ തിരിഞ്ഞു രണ്ടുകൈ കൊണ്ടും അവനെ തുടർച്ചയായി ഇടിച്ചു… പതിയെ ആ ഇടിയുടെ ശക്തി കുറയുന്നതോടൊപ്പം അവന്റെ നെഞ്ചിൽ അവൾ തല ചാരി..

“താൻ എന്താ പറഞ്ഞത്??”

“ഇയാളോട് ഞാൻ ആവശ്യപെട്ടില്ലേ പന്ത്രണ്ടാം വട്ടം ഇഷ്ടമാണെന്ന് പറയാൻ.. എന്നിട്ട് പറഞ്ഞില്ലല്ലോ..”

“പറഞ്ഞിരുന്നെങ്കിൽ?”

“പറഞ്ഞില്ലല്ലോ… ”

“എങ്കിലും പറയൂ പറഞ്ഞു എങ്കിൽ എന്ത് സംഭവിക്കും എന്ന്…”

“എങ്കിൽ എട്ടാമത്തെ താലി എന്റെ കഴുത്തിൽ കിടന്നേനെ… ഞാൻ ഇയാളുടെ തലയിലും… ”

“ഇപ്പോൾ പറഞ്ഞാൽ??”

“ഇനിയും താലി ബാക്കിയില്ലല്ലോ.. നമുക്ക് പോകാം..”

അവൾ പോകാനായി എണിറ്റു.. പിറകെ അവനും.. ഒരടി മാത്രം മുൻപിലേക്ക് വച്ച് പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു. അപ്പോൾ ആദ്യമായി അവനും അവളും കണ്ണോടു കണ്ണു നോക്കി നിന്നു ഇമവെട്ടാതെ. അവന്റെ കണ്ണിൽ നോക്കാൻ അവളോ അവളുടെ കണ്ണിൽ നോക്കാൻ അവനോ ഭയപെട്ടില്ല.. അവളുടെ കൈകൾ അവന്റെ കഴുത്തിൽ ചുറ്റി കാൽ വിരലിൽ അവൾ അവനിലേക്ക് ഉയർന്നു…..

അവർക്ക് ചുറ്റും പ്രകൃതി കൊടുങ്കാറ്റ് കൊണ്ട് ഒരു വന്മതിൽ തീർത്തു.. പക്ഷെ ആ കാറ്റിന് അവരുടെ ഒരു മുടിയിഴ പോലും ചലിപ്പിക്കാൻ മാത്രം കഴിഞ്ഞില്ല..

♥️♥️♥️♥️♥️♥️♥️♥️

മേദസ് തുടച്ച തുണി അവളിൽ നിന്നും വാങ്ങിയപ്പോൾ അവൾ പറഞ്ഞു…

“അത് കത്തിച്ചു കളയണം എന്റെ രക്തം പുരണ്ടതാ…”

“ഇല്ല, ഇതെനിക്ക് വേണം..”

മറുപടി പറയാതെ വസ്ത്രം ധരിക്കുന്ന അവളോട്‌ അവൻ തിരക്കി..

“ഇത് സംഭവിക്കും എന്നായിരുന്നോ നിനക്ക് എന്നോടുണ്ടായിരുന്ന ഭയം??”

“ഇതിൽ നിന്ന് നീ ഒഴിഞ്ഞു മാറുമോ എന്നായിരുന്നു എന്റെ ഭയം..”

പൂർണ സംതൃപ്തിയിൽ അവളുടെ വാക്കുകൾ തിളങ്ങി..

“ഇനിയും വീട്ടിൽ ചെന്നു നീ ആതിരയെ ഓർക്കുമോ??”

“ഇല്ല.. എനിക്ക് ഓർക്കാൻ നീ ഉണ്ടല്ലോ.. ഈ ദിവസം മാത്രം ഓർത്തു ഞാൻ ജീവിക്കാം തിരിച്ചു വരും വരെ…”

“ഇത് ഇനിയും ഓർക്കേണ്ട.. എന്റെ ഡയറി തിരിച്ചു തന്നത് മുതൽ ഇങ്ങോട്ട് ഓർത്തോളൂ.. ഇനിയൊരോ വട്ടം ഓർക്കുമ്പോളും നിനക്ക് മനസിലാകും ഞാൻ ഒഴിവാക്കിയ പതിനൊന്നു വട്ടവും പറയാതെ പറഞ്ഞ എന്റെ ഇഷ്ടത്തെ പറ്റി..നീ അറിയാതെ നിന്റെ നെഞ്ചിൽ അമർന്ന എന്റെ ഒരിക്കലും വിടരാത്ത താമരമൊട്ടുകളെ പറ്റി.. നിനക്കായ് വിടരാൻ കൊതിച്ച എന്റെ പനിനീർ ഇതളുകളെ പറ്റി”

വസ്ത്രം ധരിച്ചു അവർ പരസ്പരം കൈകൾ കോർത്തു പിടിച്ചു ആ പരന്ന കല്ലിൽ നിന്നും താഴേക്ക് ഇറങ്ങി.. ചുറ്റുപാടും വീശി അടിച്ച കാറ്റ് അവരെയും തഴുകി തുടങ്ങി..

ആ കാറ്റിൽ അരയാലിന്റെ ചെറുകൊമ്പു അടർന്നു അമ്പലത്തിന്റെ കമ്പി വാതിലിന്റെ ഏറ്റവും കീഴിൽ കുറുകെ ഉള്ള കമ്പിയിൽ വീണു ഏറ്റവും പുതിയ താലി ചരടടക്കം ഭേദിച്ചത് അവർ അറിഞ്ഞില്ല..

താഴേക്ക് ഇറങ്ങുമ്പോൾ അവൾ അവന്റെ കയ്യിൽ നിന്നും കൈ വലിച്ചു.

“എന്ത് പറ്റി ഇയാൾക്ക് ..”

“കൈ ഭയങ്കര ചൂട്.. പൊള്ളുന്ന പോലെ..”

“കുറെ നേരം കാറ്റു കൊണ്ടതല്ലെ അതാകും… ”

“എന്തോ..”

നിശബ്ദരായി അവർ താഴെ മണ്ണിടവഴിയിൽ എത്തി.

പെട്ടെന്ന് അവൾ ഒന്ന് നിന്നു. പിന്നിലേക്ക് രണ്ടടി വച്ചു..

“എന്ത് പറ്റി പെണ്ണെ നിനക്ക്??”

“ദേ എന്റെ മുൻപിൽ അമ്മ വന്നു നിൽക്കുന്നു..”

“നിനക്ക് തോന്നുന്നത് ആവും..”

“അല്ലേടാ.. മുൻപൊക്കെ ഉറക്കത്തിൽ മാത്രം ആയിരുന്നു.. ഇപ്പോൾ ആദ്യായിട്ടാ ബോധത്തോടെ തന്നെ..”

“വായോ ഞാൻ കൊണ്ടു വിടാം.. നേരം ഇരുട്ടി..”

അവൻ അവളുടെ തോളിൽ കൈ വച്ചു.

അവൾ പെട്ടെന്ന് ഞെട്ടി അകന്നു മാറി..പൊള്ളലേറ്റെന്ന പോലെ അവളുടെ മുഖം വേദന കൊണ്ട് ചുളുങ്ങി. എങ്കിലും ചുണ്ടിൽ അവനു നേരെ ഒരു പുഞ്ചിരി അവൾ നൽകി..

“വേണ്ടെടാ. ദാ ആ കാണുന്ന വെളിച്ചം ആണ് വീട്.. നീ പൊയ്ക്കോ ലാസ്റ്റ് ബസ് മിസ്സ്‌ ആകണ്ട.”

അവനെ നോക്കി കൈ വീശി നടന്നകലുന്ന അവൾ ഇരുട്ടിൽ മറയുന്ന വരെ നോക്കി നിന്ന അവൻ അവസാന ബസിനായി ഓടി..

അവനെത്തുന്നതും കാത്ത് എന്നപോലെ അവസാന ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു.. അതിൽ കയറി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതും അവനെ ഒരു നിമിഷം കൂടി ആ ഗ്രാമത്തിൽ നിര്ത്തിക്കില്ലെന്ന പോലെ ട്രെയിനും കാത്തു കിടന്നു..

ജനറൽ കമ്പാർട്ട്മെന്റിൽ കരകരാ ശബ്ദത്തിൽ തിരിയുന്ന ഫാനിന്റെ അടുത്ത് ഒരു ബർത്ത് മാത്രം അവനായെന്ന പോലെ ഒഴിഞ്ഞു കിടന്നു..

അതിൽ ഇരുന്നു നിക്കോളാസ് സ്പാർക്കിന്റെ ദി ലാസ്റ്റ് സോങ് നോവലിലെ അടയാളമിട്ട പേജ് തുറന്നെങ്കിലും അവനു കാണാനായത് കൃഷ്ണയെ ആണ്.. അതിൽ പക്ഷെ ഇന്ന് നടന്ന ലൈംഗിക ബന്ധത്തിന്റെ തിരുശേഷിപ്പുകൾ ആയിരുന്നില്ല.. അവൾ പറഞ്ഞത് പോലെ ഡയറി തിരിച്ചു അവൾക്ക് നൽകിയത് മുതലുള്ള അയവിറക്കലുകൾ ഒട്ടും മങ്ങലില്ലാതെ അവനു മുൻപിൽ തെളിഞ്ഞു….

♥️♥️♥️♥️♥️♥️♥️♥️

അന്ന് അവൻ ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞതിന് അടുത്ത ദിവസം ആരും ശ്രദ്ധിക്കാതെ അവൻ ഇരിക്കാറുള്ള മൂലയിലെ മേശയിൽ അവന്റെ സീറ്റിൽ അവൾ ഉണ്ടായിരുന്നു അവനെയും കാത്ത്..

തലേന്ന് നൽകാൻ മറന്ന ഡയറി അവൾക്ക് നേരെ നീട്ടി.. അത് വാങ്ങിയ അവൾ എണീക്കുന്നതു ഒരു നിമിഷം കാത്തുനിന്നെങ്കിലും അവൾ എനിക്കില്ലെന്ന് ബോധ്യമായതോടെ അവൻ മറ്റൊരു ടേബിളിലേക്ക് നീങ്ങി..

അടുത്ത ദിവസവും അവനിരിക്കാറുള്ള ടേബിൾ സ്വന്തമാക്കിയ അവൾ അവനു അരോചകമായെങ്കിലും വീണ്ടും വേറൊരു ടേബിളിൽ അവൻ അഭയം കണ്ടെത്തി.. അൽപനേരം കഴിഞ്ഞു അവനിരുന്ന ടേബിളിലെ എതിർവശത്തെ കസേര അനങ്ങുന്നത് അവൾ ഇരിക്കുന്നത് കൊണ്ടാണെന്ന് മനസിലാക്കാൻ അവനു തല ഉയർത്തേണ്ടി വന്നില്ല..

“എന്റെ പേര് ആഞ്ജലീന എന്നല്ല. അലീന എന്നുമല്ല.. കൃഷ്ണപ്രിയ..ആ ഡയറിയിൽ എഴുതാൻ ഞാൻ കടമെടുത്ത പേരു മാത്രമാണ് ആഞ്ജലീന…”

മൈലാഞ്ചി കളം വരച്ച കുപ്പിവള ഇട്ട കൈകൾ അവനു നേരെ നീണ്ടപ്പോൾ അവൻ എണിറ്റു നടന്നു..

പക്ഷെ അടുത്തദിവസവും അതിനടുത്ത ദിവസവും എന്നുവേണ്ട എല്ലാദിവസവും അവന്റെ ഫേവറൈറ് സീറ്റിൽ ഇരിക്കുന്ന അവളും അവൻ എവിടെ വന്നിരുന്നാലും എതിരെ ചെന്നിരിക്കുന്ന അവളും സ്ഥിരം സംഭവമായി.. പതിയെ അവന്റെ മടുപ്പ് മാറി.. അവന്റെ അടുത്തു വന്നിരിക്കുന്ന അവൾക്കെതിരെ അവന്റെ ഫേവറിറ്റ് ടേബിളിൽ അവൻ ചെന്നിരുന്നു തുടങ്ങി..

ലൈബ്രറിയിൽ ബുക്ക് എടുക്കാനും വയ്ക്കാനും സൊറ പറയാനും പ്രേമിക്കാനും വരുന്നവരുടെ ശബ്ദങ്ങൾക്കിടയിലും അവർ തമ്മിൽ നിലനിന്ന മൗനം തന്നെ ആയിരുന്നു അവരുടെ ഏറ്റവും വലിയ സംഗീതം..

അവൾക്കെതിരെ ബെഞ്ചിൽ വെളിച്ചക്കുറവ് വരുത്തുന്ന നിഴൽ അവളെ ആ ചെറിയ ബെഞ്ചിൽ ഒരു വശത്തേക്ക് നീക്കി അവനും അതേ വശത്തു സ്ഥാനം നൽകി.. പതിയെ അത് ഒരു ബുക്ക്‌ ഒരാൾ വായിച്ചു കഴിഞ്ഞത് മറ്റൊരാൾക്ക് നൽകുന്നതും അതും കഴിഞ്ഞു ഒരേ ബുക്ക്‌ ഒരുമിച്ചു വായിക്കുന്നതും വരെ എത്തി.

ഒരു ദിവസം അവൾ വന്നില്ല.. അതിനടുത്ത ദിവസവും.. രണ്ടാഴ്ച അവൾ തുടർച്ച ആയി മുടങ്ങി.. ലൈബ്രറിയിൽ മാത്രമല്ല കോളേജിലും.. എന്നും ലൈബ്രറിയുടെ കവാടത്തിൽ വന്നു ഉള്ളിലേക്ക് നോക്കി തിരിഞ്ഞു നടക്കുന്ന അയാളെ ലൈബ്രെറിയൻ അൽപ്പം അതിശയത്തോടെ നോക്കി.. പുസ്തകങ്ങളെ…

എഴുത്തിനെ പ്രണയിക്കുന്ന അവനോട് അയാൾക്ക് ബഹുമാനം ആയിരുന്നു…

അടുത്ത ദിവസം പ്രതീക്ഷയോടെ അകത്തേക്ക് നോക്കി നിരാശയോടെ പുറത്തേക്ക് തിരിഞ്ഞ അവനു തൊട്ടുമുന്പിൽ ആ വിഷാദം നിറഞ്ഞ കണ്ണുകൾ ഉണ്ടായിരുന്നു.. പതിവിലും കവിഞ്ഞ ശോകം അവളെ കൂടുതൽ സുന്ദരി ആക്കിയതായി അവനു തോന്നി..

അവനുപുറകിൽ അവളും അകത്തേക്ക് നടന്നു… ഒരായിരം ആവർത്തി വായിച്ചു വരികൾ പോലും മനഃപാഠമാക്കിയ നീർമാതളം പൂത്തപ്പോൾ അവൾക്ക് കൂടി നീക്കി വച്ചു അവൻ ഇരുന്നു..

“അമ്മ മരിച്ചു. ഞാൻ അനാഥ ആയ പോലെ..”

കാലങ്ങൾക്ക് ശേഷം… അന്ന് സ്വന്തം പേര് പറഞ്ഞതിന് ശേഷം ആദ്യമായി അവൾ സംസാരിച്ചു..

അന്ന് അവൻ അവളുടെ കയ്യിൽ അനുവാദം ഇല്ലാതെ പിടിച്ചു.. പക്ഷെ അതിൽ കുപ്പിവളകൾ ഇല്ലായിരുന്നു.. മൈലാഞ്ചി നിറം മങ്ങിയും തുടങ്ങിയിരുന്നു..

“തനിക്ക് ഇഷ്ടമെങ്കിൽ ഞാനുണ്ട്.. അനാഥ ആക്കില്ല.. സ്നേഹം മാത്രം നൽകാൻ അറിയുന്ന ഒരു അച്ഛനും അമ്മയും അനുജത്തിയും കൂടെ കിട്ടും തനിക്ക്….”

അൽപ്പം പരിഭ്രമം കലർന്ന പ്രതീക്ഷയോടെ അവൻ അവളെ നോക്കി..

അവളുടെ കൈവിരലുകൾ ഒരു നിമിഷം അൽപ്പം ബലമായി അവന്റെ കയ്യിൽ അമർന്നു.. ശേഷം അവന്റെ കൈകൾ വിടുവിച്ചു അവൾ എണിറ്റു പോയി… പക്ഷെ പിന്നീട് ഉള്ള ദിവസങ്ങളിൽ എല്ലാം അവർ പതിവുപോലെ ലൈബ്രറിയിലെ ഒരേ ബെഞ്ചിൽ പുസ്തകം പങ്കുവച്ചു പോന്നു..

പിന്നീടൊരിക്കൽ ഒരേ ബുക്കിൽ തല പൂഴ്ത്തി ഇരിക്കുമ്പോൾ അവൾ അൽപ്പം നീങ്ങി ഇരുന്നു.. എന്തെന്ന് സംശയത്തോടെ അവളെ നോക്കിയ അവനിൽ നിന്നും മുഖം കുനിച്ച അവൾ അൽപ്പം കഴിഞ്ഞു ഒരു തുണ്ട് കടലാസ് അവന്റെ മുൻപിൽ ബുക്കിലേക്ക് ഇട്ടു..

കോളേജിന് പുറത്തെ കടയിലേക്ക് ഓടി നാണം മറന്ന്, ചുറ്റും പരിഹസിക്കുന്ന മുഖങ്ങൾ ഗൗനിക്കാതെ, ഒരു പാക്കറ്റ് സ്റ്റെഫ്രീ വാങ്ങി അവളിലേക്ക് ഓടിയെത്തുമ്പോൾ വേദന കൊണ്ട് പുളയുന്ന ആ മുഖത്തു അവനു നേരെ നന്ദിയുടെ ഒരു പുഞ്ചിരി മിന്നിമറഞ്ഞു..

പുറകിലെ ഷെൽഫിനു ഇടയിലേക്ക് ഊളിയിട്ട അവൾക്കരികിലേക്ക് ആരെങ്കിലും വരുമോ എന്ന പരിഭ്രമത്തിൽ നോക്കി ഇരിക്കുന്ന അവനെ അവൾ കളിയാക്കി..

“വേറെ ആരെങ്കിലും ആണെങ്കിലവസരം ഉപയോഗപ്പെടുത്തി ഞാൻ എന്ത് ചെയ്യുന്നെന്ന് ഒളിഞ്ഞു നോക്കിയേനെ.. ഇയാൾ ഇതെന്തു പുരുഷനാ…”

“എന്റെ ഭാര്യ ആവാൻ സമ്മതം ആണെങ്കിൽ ഞാൻ വന്നേനെ ഒളിഞ്ഞു നോക്കാൻ അല്ല.. വേദന കൊണ്ട് പുളയുന്ന ഇയാൾക്ക് അത് വച്ചു തരാൻ..”

“ഞാൻ തന്ന തുണ്ട് കടലാസ്??”

പോക്കറ്റിൽ കിടന്ന എനിക്കൊരു പാഡ് വേണം എന്നെഴുതിയ തുണ്ട് കടലാസ് അവനെ നോക്കി കണ്ണിറുക്കുന്നത് ഗൗനിക്കാതെ അവൻ മറുപടി പറഞ്ഞു

“അത് ഞാൻ കളഞ്ഞു..”

“നുണ.. എനിക്കറിയാം കളഞ്ഞില്ലെന്ന്… അതെനിക്ക് തിരിച്ചു തായോ…”

“അതിനു പുറകിൽ ഞാൻ എഴുതിക്കോട്ടെ എനിക്ക് ഇയാളെ ഇഷ്ടമാണെന്ന്??”

“ആ കടലാസ് താൻ തന്നെ വച്ചോആരെയും കാണിക്കാതെ…”

നേർത്ത അവൾ എഴുനേറ്റ് നടന്നു.. അൽപ്പം നടന്ന അവൾ തിരിച്ചു വന്നു…

“എന്റെ കൂടെ ബസ് സ്റ്റോപ്പ്‌ വരെ വരുമോ.. നല്ല ക്ഷീണം തളർന്നു വീഴുമോ എന്നൊരു പേടി..”

ലൈബ്രറിയിൽ നിന്ന് പുറത്ത് കടന്നതും അവൾ അവന്റെ കൈ കോർത്തു പിടിച്ചു.. അൽപ്പം കഴിഞ്ഞു അവൾ അവന്റെ കൈ അവളുടെ പുറകിലൂടെ ചുറ്റി മറുവശത്തെ കൈകളിൽ ചുറ്റി..

ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവൾ ഒഴിഞ്ഞു കിടന്ന സ്റ്റോപ്പിലെ ബെഞ്ചിലേക്ക് ഇരുന്നു അവന്റെ പിടി വിടാതെ..

“വീട്ടിൽ കൊണ്ട് വിടണോ ഞാൻ??”

മറുപടി പറയാതെ ബസ് വന്നപ്പോൾ എണിറ്റു അവൾ ബസിനു നേരെ നടന്നു.. അവന്റെ കൈ അപ്പോളും വിടാതെ..

മുൻപിലൂടെ കയറി, ഒഴിഞ്ഞു കിടക്കുന്ന സ്ത്രീകളുടെ സീറ്റിൽ ഇരിക്കാതെ പുറകിൽ പുരുഷന്മാരുടെ ഇരട്ട സീറ്റിൽ ജനലിനരുകിൽ ഇരുന്നു പരന്നു കിടന്ന ചുരിദാർ ഒതുക്കി അവനു സ്ഥലം നൽകി..

കണ്ടക്ടർ വന്ന് തേനാടുംകുന്നിലേക്ക് രണ്ട് ടിക്കറ്റ് എടുത്തു കഴിഞ്ഞു അവൾ മടിയിലെ ബാഗ് അല്പം ഉയർത്തി അവന്റെ കൈ പിടിച്ചു അതിനടിയിലേക്ക് വച്ച് ഷാൾ അൽപ്പം വിടർത്തി ഇട്ടു മറച്ചു..

അവന്റെ കൈകൾ അവൾ തന്നെ അവളുടെ വയറിനു മുകളിലൂടെ ഒരു വട്ടം പിടിച്ചു തഴുകി.. അവൾ അവന്റെ കയ്യിൽ നിന്നും കൈ മാറ്റിയെങ്കിലും അവൻ അവളുടെ വയറ്റിൽ തഴുകികൊണ്ടിരുന്നു..

വയറിനു മുകളിലെ ഇരട്ടനിധിക്ക് താഴെ മുതൽ ചുരിദാർ പാന്റിന്റെ കെട്ടും കടന്നു അടിവയറു വരെ അവൻ അവളെ തഴുകി.. ഇടക്ക് അവന്റെ കൈ ചുരിദാർ കെട്ടിൽ അമര്ന്നപ്പോള് അവൾ പറഞ്ഞു

“കെട്ടിൽ ബലം കൊടുക്കല്ലേ.. ചിലപ്പോൾ അഴിഞ്ഞുപോകും..”

അൽപ്പം കഴിഞ്ഞു അവൾ അവന്റെ കൈ എടുത്തു മാറ്റി ചുരിദാർ വള്ളിയുടെ ബലം പരിശോധിച്ച് എഴുനേറ്റു.. അപ്പോളേക്കും ബസ് വീതി കുറഞ്ഞ വലഞ്ഞുതിരിഞ്ഞു പോകുന്ന വഴിയിലേക്ക് പ്രവേശിച്ചിരുന്നു.

“അടുത്ത സ്റ്റോപ്പിൽ നമുക്ക് ഇറങ്ങാം..”

അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ബസ് പോയ വശത്തേക്ക് അൽപ്പം നടന്നു വിശാലമായ മുറ്റത്തിന് പുറകിൽ കണ്ട പഴയ ഇരുനില ഓട് വീടിലേക്ക് അവർ കയറി..

“കയറി വായോ… ആരും ഉണ്ടാവില്ല വീട്ടിൽ….”

പഴയ ഇരുപാളി വാതിലിന്റെ സാക്ഷ അകത്തി വാതിൽ തുറന്നു അവൾ ക്ഷണിച്ചു..

ഉയരം കുറഞ്ഞ എപ്പോളും വെളിച്ചം വീശുന്ന പഴമയുടെ ഗന്ധം പേറുന്ന മുറിയിൽ ബാഗ് അവൾ കൊണ്ട് വച്ചു.. അമ്മ അനിയത്തിക്ക് ചെയ്തു കൊടുക്കുന്നത് കണ്ട ഓർമയിൽ അവൻ ചോദിച്ചു..

“ഞാൻ വെള്ളം തിളപ്പിച്ച്‌ തരട്ടെ ആവി പിടിക്കാൻ??”

“ഞാൻ ഇപ്പോൾ വരാം.”

അവൻ ചോദിച്ചതിന് വേണം എന്നോ വേണ്ട എന്നോ മറുപടി പറയാതെ അവൾ ബാഗിൽ നിന്നും പാഡിന്റെ പൊതി എടുത്തു പുറകുവശത്തേയ്ക്ക് നീങ്ങിയപ്പോൾ അവൻ അടുക്കള തിരഞ്ഞു നടന്നു…

ഒരു അലുമിനിയം കലത്തിൽ വെള്ളം തിളപ്പിച്ച്‌ മുൻപ് കയറിയ റൂമിൽ അവൻ ചെന്നപ്പോൾ ചെറിയ പ്ലാസ്റ്റിക് നെയ്ത കട്ടിലിൽ അവൾ കിടന്നിരുന്നു.. അവൾ കിടന്നുകൊണ്ട് തന്നെ അയയിലേക്ക് കൈ ചൂണ്ടി.. അവിടെ നിന്നും ഒരു തോര്തെടുത്തു അവൾക്ക് നൽകി അവൻ തിരിഞ്ഞു..

“ഇത്രയേറെ ചെയ്ത ആൾക്ക് എനിക്ക് ആവി പിടിച്ചു നൽകാൻ കഴിയില്ലേ??”

അവൻ തിരിഞ്ഞപ്പോൾ അവൾ തന്നെ ചുരിദാർ വയറ്റിൽ നിന്നും പൊന്തിച്ചു.. പാന്റ്സിന്റെ ഉള്ളിലേക്ക് കയറി കിടന്ന പെറ്റിക്കോട്ട് അവൾ വലിച്ചൂരി മുകളിലേക്ക് ഉയർത്തിമാറ്റി പൊക്കിളിനു ഒപ്പം കെട്ടിയ ചുരിദാർ പാന്റ് മുതൽ മുകളിലേക്ക് വയർ നഗ്നമാക്കി…

അവൻ കുനിഞ്ഞു തോർത്തുമുണ്ട് ചൂടുവെള്ളത്തിൽ മുക്കി പകുതി പിഴിഞ്ഞു..

“വരട്ടെ മാഷേ, ഇയാൾ എന്റെ നെഞ്ചിലാണോ കൊണ്ട് ആവി പിടിക്കാൻ പോകുന്നത്??”

അവൾ വീണ്ടും അഴയ്ക്ക് നേരെ കൈ നീട്ടി. അവൻ ഒരു തോർത്തു കൂടെ എടുത്തു അവൾക്ക് നൽകി.. അവൾ അത് അവളുടെ അരക്ക് മുകളിൽ വിരിച്ചു അതിനടിയിൽ കൈ കൊണ്ട് പോയി..

അൽപ്പം കഴിഞ്ഞു അവൾ ആ തോർത്തു ശ്രദ്ധാപൂർവം താഴേക്ക് നീക്കി.. ചുരിദാർ വള്ളി അവളുടെ വയറിൽ സമ്മാനിച്ച ചുവന്നു തിണിർത്ത നേർത്ത വരയും കഴിഞ്ഞു അത് അവളുടെ അടിവയറു നഗ്നമാക്കി നിന്നു..

തോർത്തിൽ നിന്നും രക്ഷപെട്ടു പുറത്തുവന്ന ഒന്നോ രണ്ടോ കുറ്റിമുടികളുടെ ക്ഷണം ഗൗനിക്കാതെ ചൂടുവെള്ളത്തിൽ മുക്കിയ തോർത്തു അവളുടെ അടിവയറ്റിലേക്ക് അവൻ വച്ചു നൽകി..

ചൂട് കൂടിയത് കാരണം അവന്റെ കയ്യിൽ ബലമായി അമർന്ന അവളുടെ കൈകളുടെ അർഥം മനസിലായ അവൻ തോർത്തു അൽപ്പം വിടർത്തി ചൂട് മിതമാക്കി അവൾക്ക് ആവി പിടിച്ചു നൽകി..

ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് പോലും സ്ഥാനചലനം സംഭവിക്കാവുന്ന വെറുമൊരു തോർത്തിന്റെ വലയത്തിൽ മാത്രമാണ് താനെന്ന് അറിഞ്ഞിട്ടും കൈ കൊണ്ട് അതൊന്ന് ബലമായി പിടിക്കാൻ പോലും തയ്യാറാകാതെ അമ്മ പോയതിന് ശേഷം ആദ്യമായി കിട്ടുന്ന സുരക്ഷിതത്വ ബോധത്തോടെ കണ്ണുകളടച്ചു കിടന്ന അവളുടെ മുഖത്ത് അത് വരെ ഇല്ലാത്ത ശാന്തിയും ചൈതന്യവും കളിയാടി..

“മതിയെടാ ആവി പിടിച്ചത്..”

“എങ്കിൽ ഞാൻ പൊയ്ക്കോട്ടേ? നിനക്ക് എണിറ്റു കതക് അടക്കാൻ കഴിയുമോ??”

“തിരക്കായോ പോവാൻ??”

മറുപടി പറയാതെ അവളെ നോക്കിയ അവനു നേരെ കണ്ണു തുറന്നു അവൾ അവന്റെ കൈ പിടിച്ചു അവളിലേക്ക് താഴ്ത്തി.. അവളുടെ മുഖത്തിന്റെ നേരെ മുകളിൽ അവന്റെ മുഖം എത്തിയപ്പോൾ അവൾ അവന്റെ മുഖത്തേക്ക് അൽപ്പം ഉയർന്നു നെറ്റിയിൽ ചുണ്ടമർത്തി..

“താങ്ക്സ്.. നീ കെട്ടാൻ പോകുന്ന പെണ്ണിന്റെ ഭാഗ്യം..”

ആ ഭാഗ്യം നിനക്ക് നേരെ നീട്ടട്ടെ എന്നവൻ ചോദിക്കാൻ ആഞ്ഞെങ്കിലും അവനവസരം നൽകാതെ അവൾ തുടർന്നു..

“എന്റെ അമ്മയുടെ സ്നേഹം ഞാൻ ഇന്ന് കണ്ടു.. അമ്മയുടെ സ്നേഹം അല്ല അമ്മയെ തന്നെ..”

അവനു വാക്കുകൾ പുറത്ത് വന്നില്ല. അമ്മയെ പോലെ തന്നെ കണ്ട ഒരു പെണ്ണിനോട് പ്രണയം പറയാൻ അവനിലെ ജ്യേഷ്‌ഠനു,, മകന് കഴിഞ്ഞില്ല..

അവളുടെ ഇടംകണ്ണിന്റെ തുമ്പിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അടർന്നു വശത്തുകൂടെ ചെവിയിലേക്ക് പടർന്നു.. അവൻ കൈനീട്ടി അത് തുടച്ചപ്പോൾ ആ കയ്യിൽ അവളുടെ ചുണ്ട് അമർന്നു വീണ്ടും..

അവന്റെ മുഖം അവളുടെ നെറ്റിയിലേക്ക് താഴ്ന്നു.. അത് പക്ഷെ അകത്തിമാറ്റി അവൾ അവന്റെ മുഖം അവളുടെ വയറ്റിലേക്ക് താഴ്ത്തി..

“എന്റെ വേദനയിൽ ആശ്വാസമാകാൻ എന്റെ അടിവയറ്റിൽ വേണം നിന്റെ ചുംബനം..”

അവളുടെ പൊക്കിളിനു കീഴെ അവനെ മുൻപ് ക്ഷണിച്ച കുറ്റിരോമത്തിന്റെ ക്ഷണം സ്വീകരിച്ചു അവന്റെ മുഖം അമർന്നു..

അരക്കു മുകളിലെ തോർത്തു നീങ്ങിമാറാതെ അൽപ്പം നീങ്ങി കിടന്നു അവൾ അവനോട് ചോദിച്ചു.

“കിടക്കാമോ അൽപനേരം എന്റെ അടുത്ത്??”

“ആരെങ്കിലും വന്നാൽ??”

“ഇവിടെ ആകെ എന്റെ മുത്തശ്ശി മാത്രമേ വരാനൊള്ളു. അത് കുഴപ്പമില്ല..”

അവൽക്കരികിൽ കിടന്ന അവനിലേക്ക് അവൾ അൽപ്പം ചെരിഞ്ഞു കിടന്നു.. അവളുടെ അരയിൽ നിന്നും സ്ഥാനചലനം സംഭവിച്ച തോർത്ത്‌ മുണ്ടിലേക്ക് അവളുടെയും അവന്റെയും കയ്യോ കണ്ണോ എത്തിയില്ല..

അവന്റെ കൈ അവളുടെ നഗ്നമായ പുറത്ത് എടുത്തു വയ്പ്പിച്ചു അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു അവൾ സ്വസ്ഥമായി ഉറങ്ങി..

ഏറെ വൈകി തിരിച്ചു പോകുമ്പോൾ അവളോടൊപ്പം അപ്രതീക്ഷിതമായി കിട്ടിയ അസുലഭ നിമിഷങ്ങളിൽ അവൻ അതീവ സന്തുഷ്ടനായി. അതോടൊപ്പം അവളോട്‌ ഇഷ്ടം വീണ്ടും തുറന്ന് പറയാൻ സാധിക്കാത്തതിൽ ഇച്ഛാഭംഗവും തോന്നി.. ദിവസങ്ങൾ കൊഴിഞ്ഞ് പോയിക്കൊണ്ടിരുന്നു.. സെക്കൻഡ് പിജി വിദ്യാർഥി ആയ അവനു തന്റെ അവളുമൊന്നിച്ചുള്ള അവസാനദിനങ്ങളിലേക്ക് അടുക്കുന്നത് മനസിലായി. എങ്കിലും നിസ്സഹായൻ ആയി മാറി അവൻ.. എന്നും ഒരുമിച്ചു ഇരിക്കുമ്പോളും ലൈബ്രറിയിൽ വച്ച് വീണ്ടും അവളോട്‌ തന്റെ പ്രണയം പറയാൻ അവൻ ഭയപ്പെട്ടു..

അവളുടെ അവസാനദിവസം പക്ഷെ ചുറ്റും കൂടിയ അവളുടെ ഫ്രണ്ട്സ് ബസ് കയറുന്നത് വരെ ഒപ്പം കൂടിയപ്പോൾ ഇടക്ക് കൂട്ടിമുട്ടുന്ന കണ്ണുകൾ മാത്രം ചില കാര്യങ്ങൾ പറഞ്ഞും ചിലത് പറയാതെയും ബാക്കി വച്ചു..

അവസാന എക്സാം കഴിഞ്ഞു അടഞ്ഞു കിടക്കുന്ന ലൈബ്രറിക്ക് മുൻപിലേക്ക് അവൻ വെറുതെ നടന്നു..അവിടെ അവൾ ലൈബ്രറിയുടെ അടഞ്ഞ വാതിൽ ചാരി നിന്നിരുന്നു..

“എനിക്ക് തോന്നി ഇവിടെ വരാതെ ഇയാൾക്ക് പോകില്ലെന്ന്.. അതാ കാത്ത് നിന്നത്.. ”

അവളുടെ കൈ കോർത്തു പിടിച്ചു കോളേജിന്റെ ഇടനാഴിയിൽ കൂടെ വെറുതെ നടന്നു..

“അന്ന് എന്തോ സംസാരിക്കാൻ ഉള്ളത് പോലെ തോന്നി.. എന്താ പറയാൻ ഉള്ളത്??”

“ഇനിയും നമ്മൾ കാണുക എന്നത് ഉണ്ടാവുമോ എന്നറിയില്ല.. എന്നെ ഇഷ്ടമല്ലേ ഇപ്പോളും??”

അവന്റെ നാലാമത്തെ പ്രണയാഭ്യർത്ഥന..

“ഇനിയും നമുക്ക് കാണാലോ.. ഈ മാസം ഇരുപത്തി അഞ്ചിന് മേടമാസത്തിലെ പൗർണമി ആണ്. അന്ന് വീടിനടുത്തുള്ള മുത്തപ്പൻ പാറ അമ്പലത്തിൽ പോണം എനിക്ക്.. കൂടെ വരില്ലേ??”

അവന്റെ ചോദ്യത്തിന് മറുപടി പറയാത്തതിൽ വിഷമം ഉണ്ടെങ്കിലും അവൻ സമ്മതം മൂളി..

♥️♥️♥️♥️♥️♥️

രാവിലെ അവളുടെ വീട്ടിലെത്തിയ അവൻ അവൾ വെച്ചുണ്ടാക്കിയ ചോറും സാമ്പാറും കാളനും മെഴുക്കുവരട്ടിയും രസവും അടക്കമുള്ള നാടൻ സദ്യ കഴിച്ചു വെയിൽ തളർന്നു തുടങ്ങിയ മൂന്നുമണിക്ക് ശേഷമാണ് മുത്തപ്പൻ പാറ കയറിയത്..

അമ്പലനടയിൽ ആദ്യമായി അവരുടെ ഇടയിലെ മൗനത്തിന്റെ മൂടുപടം അഴിഞ്ഞു വീണു.

“സ്വയംഭൂവായ ശിവൻ ആണ് പ്രതിഷ്ഠ… വിളിച്ചാൽ വിളി കേൾക്കുന്ന മുത്തപ്പൻ ആണ് ഞങ്ങളുടെ അമ്പലത്തിൽ…”

“ഈ സ്വയംഭൂ എന്നു വച്ചാൽ..”

“നോക്കൂ പാറയിൽ നിന്നും ഉയർന്നു വന്ന ശിവലിംഗം. മലയന്മാരാണ് ആദ്യം കണ്ടു ആരാധിച്ചു തുടങ്ങിയത്.. ”

“എന്നിട്ട്??”

അവളുടെ നിഷ്കളങ്കമായ സംസാരം കേൾക്കാനുള്ള കൊതി കൊണ്ട് അവൻ ചോദിച്ചു

“ആൽമാർത്ഥമായി പ്രാർത്ഥിച്ചാൽ എന്തും നടത്തി തരുന്ന ഈശ്വരചൈതന്യം ആണ്.. കാമുകനും കാമുകിയും ഒരുമിച്ചു നടയിൽ അടഞ്ഞുകിടക്കുന്ന കമ്പിയഴിയിൽ കെട്ടുന്ന മഞ്ഞച്ചരടിൽ കോർത്ത ആലില കല്യാണഭാഗ്യം നൽകും.. അതേ ആലില തൊട്ടിൽ പോലെ ഇരുവശവും കെട്ടിയിട്ടാൽ പുത്രഭാഗ്യം..”

“എന്ത് ആഗ്രഹിച്ചാലും ലഭിക്കുമോ??”

അവൻ എന്ത് പ്രാർത്ഥിക്കും എന്ന് അറിയാവുന്നത് കൊണ്ട് അവളുടെ മുഖം ലജ്ജയിൽ കുതിർന്നു..

കുനിഞ്ഞ മുഖത്തോടെ അവൾ പറഞ്ഞു..

“എന്ത് ആഗ്രഹിച്ചാലും സാധിക്കും.. മുത്തപ്പൻ കനിയണം എന്നെ ഒള്ളു..”

“ഒരാളെ കൊല്ലണം എന്നു പ്രാർത്ഥിച്ചാലോ?”

“വിശ്വസിച്ചാ അതും സാധിക്കും.. പൊതിച്ച നാളികേരത്തിന്റെ കണ്ണിൽ രക്തചെത്തി കോർത്തു കമ്പിയഴിക്ക് അകത്തേക്ക് ഇടണം… പക്ഷെ അതിന്റെ കാരണം നന്മ ആകണം.. അല്ലെങ്കിൽ തിന്മയെ ഇല്ലാതാക്കാൻ ആവണം….”

“അത് നല്ല പരിപാടി ആണ്.. ഇങ്ങനെ ഒക്കെ പ്രാർത്ഥിച്ചിട്ട് സാധിച്ചാൽ മുത്തപ്പന് ക്രെഡിറ്റ്‌.. ഇല്ലേൽ മുത്തപ്പൻ കനിഞ്ഞില്ല എന്നു പറഞ്ഞാൽ പോരെ??”

അപ്പോളേക്കും അവൾ അരയാലിനെ മൂന്നുവട്ടം വലം വച്ചു കയ്യിലിരുന്ന അരയാലില കോർത്ത മഞ്ഞ ചരട് നടയിലെ കമ്പിയഴിയിൽ കെട്ടി.. നടയ്ക്ക് നേരെ നിന്നു പ്രാർത്ഥിച്ചശേഷം അവൾ അവനു നേരെ തിരിഞ്ഞു വിയർത്ത അവന്റെ മൂക്കിൽ പിച്ചി പറഞ്ഞു

“അങ്ങനെ അല്ല ബുദ്ദൂസേ, മുത്തപ്പൻ പ്രസാദിച്ചില്ലേൽ ശത്രുസംഹാരത്തിനായി ഇടുന്ന നാളികേരം അടുത്ത പൗര്ണമിക്ക് മുൻപ് ഉടയും.. താലിയിലെയും തൊട്ടിലിലേയും ആലില നശിച്ചു പോകും..”

“ഒക്കെ ശരി സമ്മതിച്ചു. പക്ഷെ താൻ പറഞ്ഞത് കാമുകനും കാമുകിയും ചേർന്നു താലി കെട്ടണം എന്നല്ലേ.. എന്നിട്ടെന്താ തനിച്ചു കെട്ടിയത്?”

പെട്ടെന്ന് വന്ന അപ്രതീക്ഷിതചോദ്യത്തിൽ അവൾ ആദ്യം പതറി എങ്കിലും വിക്കി പറഞ്ഞൊപ്പിച്ചു..

“അതിനു, അതിന്… ഞാൻ അതിന്.. ഗന്ധർവന് വേണ്ടി കെട്ടിയതാടോ.. അതാ തനിച്ചു കെട്ടുന്നേ.. അത് പോട്ടെ ഇയാൾ പ്രവർത്തിക്കുന്നില്ലെ? ശത്രുസംഹാരത്തിന് ആണോ പ്രാർത്ഥന?”

“എനിക്ക് അതിനും മാത്രം ശത്രുക്കൾ ഇല്ലല്ലോ.. വേറെ എന്തെങ്കിലും പ്രാർഥിക്കാം എന്നു വച്ചാൽ എനിക്കും വളരെ മുൻപേ പ്രാർത്ഥിക്കുന്ന ഒരാളുടെ പ്രാർത്ഥനയും ആയി ക്‌ളാഷ് ആയി മുത്തപ്പനെ കൺഫ്യുസ് ആക്കണ്ട..”

കടക്കണ്ണു കൊണ്ട് അവനു നേരെ ഒരു നോട്ടമെറിഞ്ഞു അവൾ തിരിഞ്ഞു നടന്നു..

പക്ഷെ ആ കയ്യിൽ പിടിച്ചു അവളെ തിരിച്ചു നിറുത്തി അവൻ ചോദിച്ചു..

“ഈ അമ്പലനടയിൽ ഇയാൾ എന്റെ താലിക്ക് തല കുനിച്ചു തരാൻ ഞാൻ പ്രാർത്ഥിച്ചോട്ടെ??”

“എനിക്ക് പോണം..”

ആ കൈ വിടുവിച്ചു അവൾ തിരിച്ചു നടന്നു.. അൽപ്പം നടന്ന ശേഷം നിന്നു തിരിയാതെ തന്നെ അവനോട് ചോദിച്ചു

“അടുത്ത പൗർണമിക്കും വരുമോ തേനാടും കുന്നിൽ എനിക്കൊപ്പം മുത്തപ്പൻ പാറ കയറാൻ??”

പതിനഞ്ചു മാസങ്ങൾ.. കുളിതെറ്റി ഒഴിവാക്കേണ്ടി വന്നത് ഒഴിച്ചുള്ള ഏഴുപൗര്ണമിക്കും അവർ അവിടെ ഒത്തുചേർന്നു അവൻ അവളോട് പ്രണയാഭ്യർത്ഥന നടത്തി…

ഇന്ന് എട്ടാം വട്ടം അവരുടെ മുത്തപ്പൻപാറ സന്ദർശനം കഴിഞ്ഞു.. മിഥുനമാസത്തിലെ പൗർണമി ദിവസം…. ഇന്ന് പക്ഷെ അവൾ ചോദിച്ചിട്ടും അവളോട്‌ ഇഷ്ടം പറയാൻ തന്റെ നാവു അനങ്ങിയില്ല. അവനു നിരാശ തോന്നി..

“ഇയാൾ പറഞ്ഞില്ലെങ്കിൽ എന്താടാ പൊട്ടാ നമ്മൾ ഇന്ന് ഇഷ്ടം പരസ്പരം പങ്കുവച്ചില്ലേ?? ”

ഞെട്ടി കൺ‌തുറന്നു നോക്കിയപ്പോൾ ട്രെയിൻ അസാധാരണമായി ഒന്ന് കുലുങ്ങി.. ആ ബോഗിയിലെ ലൈറ്റുകൾ മിന്നി കെട്ടു എങ്കിലും അൽപ്പം കഴിഞ്ഞു വീണ്ടും തെളിഞ്ഞു.. അവന്റെ അടുത്ത് കര കര ശബ്ദം ഉണ്ടാക്കിയ ഫാൻ മാത്രം പൂർണമായും നിലച്ചു…

♥️♥️♥️♥️♥️♥️♥️♥️♥️

“വെളിച്ചപാടെ എന്തെങ്കിലും പ്രതീക്ഷ?”

മുത്തപ്പൻ പാറയിൽ നിന്നും അതിദ്രുതം ഇറങ്ങിവരുന്ന വെളിച്ചപ്പാടിനു നേരെ അക്ഷമയോടെ കാത്തു നിന്ന നാട്ടുകാർ ചോദിച്ചു

“ദുര്മരണം വരിച്ച ആത്മാവ് ഉണ്ടത്രേ.. എന്നാലും പ്രതീക്ഷക്ക് വക ഉണ്ട്.. ഈ വരുന്ന പൗർണമിക്ക് തലേന്ന് മുതൽ പൗർണമി തീരുന്ന വരെ നീളുന്ന ഉച്ചാടനത്തിൽ എല്ലാം ശരിയാകും എന്നാ പറയുന്നേ..”

“എന്തൊക്കെ ആകുമോ എന്തോ.. ഏഴു ദുർമരണങ്ങൾ.. ഇനിയും ഒരു നാളികേരം കൂടി… ആ പെൺകുട്ടിക്ക് ശേഷം ആറുപേർ തുടരെ തുടരെ.. എല്ലാം മുത്തപ്പൻ കാക്കട്ടെ..”

ഇതൊക്കെ കേട്ട് വെറും മണ്ണിൽ ചടഞ്ഞിരുന്ന ഭ്രാന്തൻ എവിടെ നിന്നോ കിട്ടിയ പഴയൊരു ഉടുക്ക് കൊട്ടുന്നുണ്ടായിരുന്നു.

♥️♥️♥️♥️♥️♥️♥️♥️♥️♥️

ഒൻപതു മാസങ്ങൾക്കു ശേഷം ആണ് അവൻ അവളെ കാണാൻ പിന്നെ പോകുന്നത്.. പിന്നീടുള്ള രണ്ട് മാസങ്ങളിൽ അവൻ അവളെ കാണാൻ ആറു വട്ടം പോയി..

അവസാനവട്ടം നട ഇറങ്ങുമ്പോൾ അവൾ പറഞ്ഞു

“അയാളെ മാത്രം എനിക്ക് ഓർമ ഇല്ല ഏട്ടാ ഒന്നും.. ഇടക്കെപ്പോളോ നെറ്റിയിൽ വസൂരി കല കണ്ട ഓർമ മാത്രം ഉണ്ട്..”

“അത് മതി പെണ്ണെ.. അധികം പേര് കാണില്ല വസൂരി ബാധിച്ചവർ.. അന്ന് നീ എന്നെ കളിയാക്കിയ ശബ്ദം കൊണ്ട് അയാളെയും ഇവിടെ വരുത്തും ഞാൻ…”

“നമുക്ക് സമയമില്ലട്ടോ…. ഈ പൗര്ണമിക്ക് മുൻപ് എന്റെ കഴുത്തിൽ താലി കെട്ടണം…ഇയാളുടെ അമ്മയും കാത്തിരിക്കുന്നു എന്ന് പറയാൻ പറഞ്ഞു ”

♥️♥️♥️♥️♥️♥️♥️♥️♥️♥️

ആ പൗര്ണമിയുടെ തലേന്ന് മുത്തപ്പൻ കുന്നിന്റെ പരിസരങ്ങളിൽ കൊടുങ്കാറ്റു അലയടിച്ചു.. ഒരാൾക്ക് പോലും കുന്നിനു മുകളിൽ കയറുന്നത് ചിന്തിക്കാൻ പോലും കഴിയാത്തത്ര വേഗതയിൽ..

അവനോടൊപ്പം തന്നെ ഉണ്ടായിരുന്നു അവൾ.. പലപ്പോഴും നാണം കൊണ്ട് നമ്രമുഖി ആയി… ഇടക്ക് ഉച്ചമയക്കത്തിന് അവൻ കണ്ണടച്ചപ്പോൾ അമ്മ അവനെ കൈ നീട്ടി വിളിക്കുന്ന പോലെ തോന്നി.. എങ്കിലും അവളെ പോലെ അവൻ ഭയന്നില്ല.. സന്തോഷം തോന്നി..

അതേസമയം ഉച്ചാടനത്തിന് വില്ലടത്ത് ഭദ്രൻ തിരുമേനിഅടിവാരത്ത്. ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പക്ഷെ കൊടും കാറ്റ് അവരെ മുകളിലേക്ക് കയറുന്നതിൽ നിന്ന് തടഞ്ഞു.

“മിഥുനത്തിൽ കാറ്റ് ഉണ്ടാവാറുണ്ട്.. പക്ഷെ ഇത്ര ശക്തമായി.. അതും ഇവിടെ മാത്രം.. എന്താ തിരുമേനി ഇനി ചെയ്യാ??”

“പൂജ മുടങ്ങാൻ പാടില്ല.. ഒരു കാര്യം ചെയ്യാ…. താഴെ തെളിയിക്കാ ഹോമകുണ്ഡം.. ഇന്ന് ഇവിടെ പൂജ… നാളെ സൂര്യോദയതിനു മുൻപ് മുകളിലെത്തി പൂജ തുടങ്ങണം…”

♥️♥️♥️♥️♥️♥️♥️♥️

“എണീറ്റില്ലേ ഇതുവരെ? മുഹൂർത്തം അടുക്കുന്നു.. വേഗം എണിറ്റു കുളിച്ചു വരൂ എന്റെ പ്രാണയെശ്വരാ….”

പിറ്റേന്ന് നേരം വെളുക്കും മുൻപേ കാറ്റു അടങ്ങി എല്ലാം ശാന്തമായി..

മുത്തപ്പന്റെ നടയിൽ ചെന്നു ഉള്ളിലേക്ക് നോക്കിയ വെളിച്ചപ്പാട് അത്ഭുതം കൂറി..

“തീരുമേനി, ശത്രു സംഹാരത്തിനു നിക്ഷേപിച്ച ഏഴാമത്തെ നാളികേരവും കാണാനില്ല..”

“പ്രതികാരം തീർന്നു എന്ന് തോന്നുന്നു. എങ്കിൽ ഉച്ചാടനം എളുപ്പമാകും.”

അപ്പോളേക്കും ഹോമകുണ്ഡം ഒരുക്കി കഴിഞ്ഞു സഹായികൾ തിരുമേനിക്ക് പുറകിലേക്ക് മാറി..

തലേന്ന് താഴെ ആരംഭിച്ച പൂജയിലെ ഹോമകുണ്ഡത്തിൽ നിന്നും കൊണ്ട് വന്ന അഗ്നിയുമായി തീരുമേനി ഹോമകുണ്ഡത്തിലേക്ക് നടന്നു.. പക്ഷെ പെട്ടെന്ന് വന്ന ചെറുകാറ്റിൽ എങ്ങുനിന്നോ വന്ന ഒരു തീപ്പൊരി ഹോമകുണ്ഡത്തെ പുകഞ്ഞു കത്തിച്ചു…

അതിലേക്ക് ഒരു മങ്ങിയ കറ പുരണ്ട തുണി വീണു കത്തി.. അതിൽ നിന്നും വമിച്ച ദുർഗന്ധവും പുകയും അവരെ അവിടെ നിന്നും അകറ്റി..

അൽപനേരം കഴിഞ്ഞു ഹോമകുണ്ഡം നൂലിഴ പുക പോലും ഉയർത്താതെ കത്തി ജ്വലിക്കാൻ തുടങ്ങി.. നേരത്തെ വന്ന ദുർഗന്ധം മാറി അനിർവജനീയമായ സുഗന്ധം എങ്ങും പരന്നു..

“എല്ലാവരും പുറകിലോട്ട് മാറ്വാ.. ദേവചൈതന്യം കാണുന്നു നാം.. ആസുരജന്മങ്ങൾ ഒടുങ്ങി ദേവവിജയം പോലെ.. ആരും ഒന്നും തൊട്ട് അശുദ്ധമാക്കരുത്.. ഒന്ന് പ്രശ്നം വച്ച് നോക്കിയിട്ട് മതി ഇനിയെല്ലാം…”

പ്രശ്നം വക്കാൻ പലകയിൽ കവടി ചെരിഞ്ഞപ്പോൾ അവ സ്വയം നീങ്ങി കളത്തിൽ നിരന്നു.. അൽപനേരം കഴിഞ്ഞു അദ്ദേഹം പറഞ്ഞു..

“എല്ലാം ശുഭം.. ഇനി ഒരു പൂജയുടെയും ആവശ്യം പോലും കാണുന്നില്ല….. ഭഗവാൻ ശിവൻ ഗന്ധർവരൂപത്തിൽ നേരിട്ട് അവതരിച്ചു എന്നാ കാണിക്കുന്നേ… കൂടെ നാരീസാനിധ്യവും ഉണ്ട്.. ശിവപ്രതിഷ്ഠയോട് ചേർന്നു പാർവതിക്കും സ്ഥലം നൽകിയാൽ ബഹുകേമം..”

അതുകേട്ടു അവരെ തഴുകി പോയ ഇളംതെന്നലിൽ മഞ്ഞച്ചരടിൽ കോർത്ത ആലിലത്താലി അരയാലിന്റെ ശിഖിരത്തിൽ നിന്നും ശിവലിംഗത്തിലേക്ക് വീണു..

അതെ സമയം മുത്തപ്പൻപാറക്ക് മറുവശം ശവം കണ്ട കഴുകന്മാർ വട്ടമിട്ടു പറക്കാൻ തുടങ്ങി.. അധികം വൈകാതെ അവിടെ നിന്നും കണ്ടെടുത്ത വൃഷണവും ലിംഗവും നഷ്ടപ്പെട്ട വസൂരികലയുള്ള ആളെ ഐഡന്റിഫൈ ചെയ്യാനുള്ള ശ്രമം തുടങ്ങി പോലീസ്.

അപ്പോളേക്കും അമ്പലത്തിനു താഴെ കൂട്ടം കൂടി നിന്നു സംസാരിക്കുന്ന ജനത്തിന്റെ ഇടയിൽ നിന്നൊരാൾ വളർന്നു നിൽക്കുന്ന ഇഞ്ച പുല്ലുകൾക്കിടയിലേക്ക് ചൂണ്ടിയത്..

ഇതാ തനിച്ചു സംസാരിച്ചു കൊണ്ട് നടക്കുന്ന ഭ്രാന്തന്റെ ജഡമല്ലേ??

ശാന്തമായി ഉറങ്ങുന്ന പോലെ കിടന്ന ആ ജഡത്തിന്റെ കഴുത്തിലും ഒരു മഞ്ഞ ചരടിൽ കോർത്ത ആലില ആടി കളിച്ചു..

♥️♥️♥️♥️♥️♥️♥️

സ്വയംവരം ഒരാഴ്ചക്ക് ഉള്ളിൽ അടുത്ത പാർട്ട് പേജ് കൂട്ടി അയക്കാം. വൈകുന്നതിൽ എല്ലാവരോടും  ക്ഷമാപണം..

വിത്ത്‌ ലോട്ട്സ് ഓഫ് ലവ്,

പ്രവാസി…

Comments:

No comments!

Please sign up or log in to post a comment!