The Vampire Stories

“നിങ്ങളൊക്കെ ആരാണ് ഞാൻ ഇപ്പോൾ എവിടെയാണ്”

ഡോക്ടർ : ഡോണ്ട് വറി എന്റെ പേര് ഡോക്ടർ നവാസ് നിങ്ങൾ ഇപ്പോൾ ഉള്ളത് എന്റെ ഹോസ്പിറ്റലിൽ ആണ് നിങ്ങളെ റിലേറ്റീവെസിനെ വിവരമറിയിച്ചിട്ടുണ്ട് അവർ ഉടനെ തന്നെ ഇവിടെ എത്തും

“എനിക്ക് എന്താണ് പറ്റിയത് എനിക്ക് ഒന്നും ഓർമ ഇല്ല”

ആ ചോദ്യത്തിനുള്ള മറുപടി പറയാൻ ഡോക്ടറിൻ സാധിച്ചില്ല ആ ചോദ്യത്തിനുള്ള മറുപടി അത്ര നല്ലതല്ല എന്നത് ഡോക്ടറുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ സാധിച്ചു

നിങ്ങൾ ഇപ്പോൾ റസ്റ്റ് എടുക്കു നമുക്കെല്ലാം വഴിയേ സംസാരികം

നേഴ്സിനോട് ഏതൊക്കെയോ മരുന്നുകളുടെ പേര് പറഞ്ഞു കൊടുത്തുകൊണ്ട് ഡോക്ടർ ആ റൂം വിട്ടുപോയി പിന്നാലെ നഴ്സും

റൂമിലെ വലിപ്പവും സജ്ജീകരണങ്ങളും കണ്ടപ്പോൾ അതൊരു ഐസിയു ആണെന്ന് എനിക്ക് മനസ്സിലായി റൂമിനകത്ത് നടുക്കായി ഒരു വലിയ ക്ലോക്ക് അതിൽ സമയം 12:00 എന്ന് കാണിക്കുന്നു പക്ഷേ ഏത് ദിവസം ഏതു മാസം അതെനിക്കറിയില്ല ഞാൻ എങ്ങനെ ഇവിടെ എത്തി പടച്ചോനെ ഇതെന്തു പരീക്ഷണമാണ്

പെട്ടെന്ന് ഐസിസിയുടെ റൂം തുറന്നു ഒരു സ്ത്രീ എന്റെ അടുത്തേക്ക് ഓടി വന്നു അത് നസീമതാത ആയിരുന്നു എന്റെ വകയിലെ ഒരു ഇളയമ്മ മോനേ എന്ന് വിളിച്ചു കൊണ്ട് അവർ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു അവരുടെ രണ്ടു മാറിടങ്ങളും എന്റെ നെഞ്ചിലാണ് പക്ഷേ ആ നിമിഷത്തിൽ എനിക്ക് മറ്റൊന്നും ചിന്തിക്കാൻ ആയില്ല. ” ഇങ്ങൾ എന്തിനാ ഇങ്ങനെ കരയുന്നത് മതി നിർത്തു എനിക്കൊരു കുഴപ്പവുമില്ല” എന്റെ ഉള്ളിലെ സംശയങ്ങളും സങ്കടങ്ങളും മറച്ചുപിടിച്ച് ഒരു ചെറുപുഞ്ചിരിയോടെ ഞാൻ അത് പറഞ്ഞപ്പോൾ അത്രയും നേരം കരഞ്ഞുകൊണ്ടിരുന്ന അവർ പതുക്കെ തലയുയർത്തി കണ്ണുകൾ തുടച്ചു “നിങ്ങൾ സ്ഥിതി ഇതാണെങ്കിൽ എന്റെ ഉപ്പയും ഉമ്മയും അവസ്ഥ എന്തായിരിക്കും. എല്ലാ അവരെവിടെ.”

അതിനുള്ള മറുപടിയെന്നോണം വായ പൊത്തി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് അവർ ആ റൂമിൽ നിന്നും ഓടിപ്പോയി ഇത്ത എന്താ പറ്റിയത് ഇത്ത പക്ഷേ എന്റെ വിളി അവർ കേട്ടില്ല ഇത്ത എന്തിനാണ് കരഞ്ഞുകൊണ്ട് ഓടി പോയത് ഉപ്പയും ഉമ്മയും എവിടെ അവരല്ലേ ആദ്യം വരേണ്ടത്

പടച്ചോനെ ഉപ്പ ഉമ്മ മിന്നു പടച്ചോനെ…. ആ വിളി അതൊരു അലർച്ചയായിരുന്നു അതോടൊപ്പം അവൻ ബോധരഹിതനായി ആ മയക്കത്തിൽ ആ രാത്രി അവനെ തേടി വീണ്ടും വന്നു അവന് എല്ലാം നഷ്ടപ്പെടുത്തിയ ആ നശിച്ച രാത്രി

അതൊരു വെള്ളിയാഴ്ച രാത്രിയായിരുന്നു അടുത്ത ആഴ്ച മിന്നു വിന്റെ നിക്കാഹ് ആണ്. അതിന്റെ പർച്ചേസിംഗ് വന്നതായിരുന്നു ഞാനും ഉപ്പയും ഉമ്മയും പിന്നെ അവളും അവരെ ഷോപ്പിൽ കയറി തക്കംനോക്കി അടുത്തുള്ള ബാറിൽ കയറി ഞാൻ 2 ബിയർ അടിച്ചു

പർച്ചേസിംഗ് കയ്യാൻ ഒരുപാടുനേരം എടുത്തിരുന്നു അതോടൊപ്പം ബീറിന്റെ എണ്ണവും കൂടിക്കൊണ്ടിരുന്നു പർച്ചേസ് എല്ലാം കഴിഞ്ഞു കാറിൽ കയറിയപ്പോൾ മിന്നു എന്നെ കയ്യോടെ പിടിച്ചു എന്റെ കള്ളത്തരങ്ങൾ എല്ലാം അറിയുന്നതുകൊണ്ട് അവൾ അത് ഉപ്പാനോട് ഉമ്മാനോട് പറഞ്ഞില്ല പകരം മുഖം വീർപ്പിച്ച് കാറിന്റെ മുൻ സീറ്റിൽ കയറിയിരുന്നു “ഉപ്പാ ഇക്കാനെ കൊണ്ട് വണ്ടി ഓടിപിക്കേണ്ട ഇങ്ങൾ വന്ന് എടുക്ക്” ” എനിക്ക് വയ്യ മോളെ ഇവിടുന്ന് അത്രയേ ഉള്ളൂ അവൻ തന്നെ വണ്ടി ഓടികട്ട് ” അതും പറഞ്ഞ് ഉപ്പയും ഉമ്മയും പിന്നിലേക്ക് കയറിയിരുന്നു ഞാൻ അവളെ നോക്കി കണ്ണിറുക്കി കൈകൂപ്പി കാണിച്ചു സോറി പണി തരരുത് ഉപ്പ കേൾക്കാതെ ഞാൻ അവളോട് പറഞ്ഞു കൊണ്ട് ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു പതുക്കെ പോയാ മതി മുഖം വീർപ്പിച്ച് ഒരു കപട ദേഷ്യത്തോടെ അവൾ എന്നെ നോക്കി പറഞ്ഞു ഞാൻ മറുപടിയൊന്നും പറയാതെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു അല്ലെങ്കിലും അവൾ അങ്ങനെയാണ് ഞാൻ രണ്ടെണ്ണം അടിക്കുന്നത് അവൾക്ക് ഇഷ്ടമല്ല പക്ഷേ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ തന്നെ എനിക്ക് തല പെരുക്കാൻ തുടങ്ങിയിരുന്നു പെട്ടെന്നൊരു നായ വണ്ടിക കുറുകെ ചാടി ഞാൻ പെട്ടെന്ന് തന്നെ വണ്ടി വെട്ടിച്ചു ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല നോക്കി ഓടികടാ ഇക്കാക്ക അതും പറഞ്ഞ് അവൾ എന്റെ തുടയിൽ നുള്ളി ഉപ്പയും ഉമ്മയും നല്ല ഉറക്കമായിരുന്നു അതുകൊണ്ടുതന്നെ അവർ ഞങ്ങളുടെ അടിപിടി കാണുന്നില്ല ആയിരുന്നു അത്രക്കായോ നീ എന്നാ കാണിച്ചു തരാം അതും പറഞ്ഞ് ഞാൻ അവളെ ഇടതുകൈ നീട്ടി അടിക്കാൻ ഓങ്ങി ഇക്കാ……….

അവൾ മുന്നിലേക്ക് നോക്കിക്കൊണ്ട് അലറിവിളിച്ചു മുഖം തിരിച്ച് ഞാൻ മുന്നിലേക്ക് നോക്കി ഒരു സ്ത്രീരൂപം മുന്നിൽ നിൽക്കുകയായിരുന്നു അവരെ കാർ ഇടിക്കാതിരിക്കാൻ ഞാൻ ബ്രേക്ക് ചവിട്ടി എങ്കിലും അപ്പോഴേക്കും താമസിച്ചിരുന്നു അവരെ അടിച്ചതിനുശേഷം കാർ കൺട്രോൾ തെറ്റി നേരെ പോയി അടിച്ചു നിന്നത് ഒരു മരത്തിൽ ആയിരുന്നു

“റഫ്നാസ് പ്ലീസ് വേക് അപ്പ്‌ ആരൊക്കെ വന്നിരിക്കുന്നു നോക്കൂ can you recognise them”( അവർ ആരൊക്കെയായിരുന്നു എന്നുള്ളത് നമുക്ക് വഴിയെ പരിചയപ്പെടാം)

“ഡോക്ടർ എന്റെ ഉപ്പയും ഉമ്മയും എന്റെ മിന്നു മോള് അവരെവിടെ ഡോക്ടർ അവർക്ക് കുഴപ്പമൊന്നുമില്ലല്ലോ പ്ലീസ് ഡോക്ടർ എനിക്ക് അവരെ ഒന്ന് കാണണം പ്ലീസ്”

“അയാം സോറി റഫ്നാസ് ഞങ്ങൾക്ക് നിന്നെ മാത്രമേ രക്ഷിക്കാൻ പറ്റിയുള്ളൂ”

എനിക്ക് വാവിട്ട് കരയണം എന്നുണ്ട് പക്ഷെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നില്ല എന്റെ ശരീരം ഒരുതരം മരവിച്ച അവസ്ഥ

“ഡോക്ടർ എനിക്കവരെ കാണണം”

“റഫ്നാസ് നിങ്ങൾക്ക് ആക്സിഡന്റ് സംഭവിച്ചിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലം നിങ്ങൾ കോമ സ്റ്റേജിൽ ആയിരുന്നു”

ചുറ്റുമുള്ളവർ കരയുകയാണ് എനിക്കും കരയണം പക്ഷേ സാധിക്കുന്നില്ല എന്റെ ഉപ്പ ഉമ്മ മിന്നു എല്ലാം എന്റെ ഒരൊറ്റ നേരത്തെ അശ്രദ്ധകൊണ്ട് എനിക്ക് നഷ്ടമായിരിക്കുന്നു ആരോടും ഒന്നും പറയാനില്ലായിരുന്നു അവസാനമായി ഒരു നോക്ക് കാണാൻ പോലും എനിക്ക് സാധിച്ചില്ല എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ധാരധാരയായി ഒഴുകി വന്നു ആ കണ്ണുനീറുകൾ കൊണ്ട് അവിടെ ഒരു പുഴ രൂപപ്പെട്ടു എന്റെ സങ്കടങ്ങളുടെ പുഴ എന്റെ സന്തോഷങ്ങൾ ഇല്ലാതായ പുഴ ഞാനെന്ന മനുഷ്യൻ മുങ്ങിത്താഴ്ന്ന പുഴ

2 മാസങ്ങൾക് ശേഷം

ഇന്ന് ഞാൻ തിരിച്ചു പോവുകയാണ് എന്റെ വീട്ടിലേക്ക് പക്ഷേ അവിടെ എന്നെ കാത്ത് ആരുമില്ല രണ്ടു മാസങ്ങൾക്കിടയിൽ പലരും വന്നു കണ്ടു സങ്കടങ്ങൾ അറിയിച്ചു ചിലർ സംസാരിച്ചു ചിലർ ഉള് തട്ടി കരഞ്ഞു ചിലർ കരഞ്ഞുകൊണ്ട് ചിരിച്ചു പലരുടെയും കണ്ണ് സ്വത്തിലേക്കാണ് എന്റെ രണ്ട് തലമുറക്ക് ജീവിക്കാനുള്ള സ്വത്ത് ഉപ്പ ഉണ്ടാക്കി വച്ചിട്ടുണ്ട്

രണ്ടുമാസക്കാലം എന്നെ നോക്കാൻ ഉണ്ടായിരുന്നത് നസീമതയും അവരുടെ മകൾ സാനിയയും ആണ്

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ഞാൻ വീട്ടിലെത്തി ഒരുപാടുപേർ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു പക്ഷേ അവരൊന്നും എനിക്ക് കാണേണ്ടിയിരുന്നില്ല

കാറിൽനിന്ന് ഇറങ്ങി ഞാൻ നേരെ റൂമിലേക്ക് നടന്നു.
അവർ ആരെയും കാണാൻ എനിക്ക് മനസ്സിലായിരുന്നു ഞാൻ നേരെ പോയി ബെഡിൽ കിടന്നു… “മോനെ നിനക്ക് ഭക്ഷണം വേണ്ട അവർ ആരും കഴിച്ചില്ല നിന്നെ കാത്ത് നിൽക്കുകയായിരുന്നു” “എനിക്ക് വേണ്ട നസീംത്ത നിങ്ങൾ കായിച്ചുകൊള്ളു.. ” “അവറ്റകൾ ഒക്കെ മോന്റെ സങ്കടം കണ്ട് സന്തോഷിക്കാൻ വന്നതാ മോൻ പൊറത് ഇറങ്ങേണ്ട മോന്റെ ഭക്ഷണം ഞാൻ സാന്നി മോളുടെ അടുത് കൊടുത്ത് വിടാം.. ” അതിന് മറുപടി കേൾക്കാൻ നില്കാതെ ഇത്ത പുറത്തേക്ക് പോയി ഞാൻ പതിയെ ഒരു മയക്കത്തിലേക്ക് വീണിരുന്നു..

Comments:

No comments!

Please sign up or log in to post a comment!