കല വിപ്ലവം പ്രണയം 4

പ്രിയപ്പെട്ട വായനക്കാരെ.. ഒരു കാര്യം ഞാൻ വീണ്ടും നിങ്ങളെ ഓർമ്മിപ്പിക്കുന്നു. ഈ കഥയ്ക്കോ, ഇതിലെ കഥാപാത്രങ്ങൾക്കോ ഏതെങ്കിലും വ്യക്തികളുമായോ, പ്രസ്ഥാനമയോ യാഥൊരു വിധ ബന്ധവുമില്ല. ഇനി നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ അത് തികച്ചും യാഥ്യശ്ചികം മാത്രം. കൂടാതെ ഈ കഥയുടെ കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ വളരെ നല്ല സപ്പോർട്ടാണ് നൽകിയത്. അതിനുള്ള നന്ദി ഞാൻ ഈ അവസരത്തിൽ എല്ലാവരെയും അറിയിക്കുന്നു. കൂടാതെ ഈ കഥയ്ക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കണം. ഞാൻ അത് പരമാവധി തിരുത്തുവാൻ ശ്രമിക്കുന്നതായിരിക്കും.

പിന്നെ ഒരു കാര്യം കൂടിയറിയിക്കുവാനുണ്ടെ.. നമ്മുടെ പ്രണയ കഥകളുടെ സുൽത്താനായ MK യുടെ നിയോഗത്തിലെ കഥാപാത്രത്തെ നമ്മുടെ കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർക്കെങ്കിലും അത് ആരാണെന്ന് ഊഹിക്കുവാൻ കഴിയുമെങ്കിൽ അത് കമന്റ്‌ ബോക്സിൽ അറിയിക്കണേ.. ഈ ഭാഗത്ത്‌ പേജ് കുറവാണ് എല്ലാവരും ഷെമിക്കുക. —————————————————————–

അവൾ നടന്ന് ICU വാർഡിനടുത്തേക്കെത്താറയപ്പോഴാണ് ICU വാർഡിലേക്ക് പ്രവേശിക്കുന്ന ഡോറിനു മുൻപിൽ എല്ലാവരും തടിച്ചു കൂടുന്നത് കണ്ടത്. എന്തോ പന്തികേടാണെന്ന് മനസ്സിലായതിനാൽ അവൾ വേഗം അവിടേക്കോടി. അവൾ ഓടിയെത്തിയതും ഒരു സ്ത്രീയുടെ നിലവിളി അവളുടെ കാതിൽ പതിഞ്ഞു. അയ്യോ..എൻ്റെ പൊന്നുമോനെ… ആ അമ്മ ഹരിയുടെ അടുത്തിരുന്നു കൊണ്ടു പൊട്ടിക്കരഞ്ഞു. പതിയെ അവരുടെ തോളിൽ ഒരു കൈ പതിഞ്ഞു. കരയല്ലെ ലക്ഷ്മി ഒന്നില്ലെങ്കിലും നമുക്കവനെ തിരികെ കിട്ടിയില്ലെ.. അങ്ങനെ സമാധാനിക്ക് താൻ. എന്നാലും എൻ്റെ കുഞ്ഞിൻ്റെ ഈ അവസ്ഥ കണ്ടിട്ടെനിക്ക് സഹിക്കണിലേട്ടാ.. ഒന്നിലേലും ഞാനവൻ്റെ പെറ്റമ്മയല്ലെ… എന്തോരം വേദന തിന്നിട്ടുണ്ടാവും എൻ്റെ കുഞ്ഞ്. കരയല്ലെയമ്മേ.. എനിക്കൊന്നുല്ലാ.. അമ്മ വെറുതെ ആദി പിടിച്ച് അസുഖോന്നും വരുത്തിവെക്കണ്ട. ഹരി അമ്മയുടെ കവിളുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികൾ തുടച്ചു കൊണ്ടു പറഞ്ഞു. അവനെ വെറുതെ വിഷമിപ്പിക്കലെ ലക്ഷ്മി… അവനെ ഒട്ടും സ്ട്രെയിൻ ചെയ്യിക്കരുതെന്നല്ലെ ഡോക്ടർ പറഞ്ഞത്. മാധവൻ ലക്ഷ്മിയമ്മയെ ഓർമ്മപ്പെടുതുവാൻ എന്നവണ്ണം പറഞ്ഞു.

പിറ്റേ ദിവസം എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണാ വാർത്ത പത്രങ്ങളിൽ വന്നത്. നാലര ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവാവ് അറസ്റ്റിൽ

കൊച്ചി: നാലര ലക്ഷം രൂപയുടെ കള്ളനോട്ടുമായ് എബി എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ സേലത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. ഹരി മാധവൻ കൊലപാതക ശ്രമത്തിലെ മുഖ്യപ്രതിയാണിയാൾ.

ഹരി മാധവനെ കൊലപെടുത്തുന്നതിനു വേണ്ടി പ്രതിഫലമായ് കൈപ്പറ്റിയതാണീ തുകയെന്നാണ് ഇയാൾ പേലീസിനു നൽകിയ മൊഴി. ഹരി മാധവനോടുള്ള മുൻ വൈരാഗ്യമാണ്. താൻ കൊലപാതകത്തിന് ശ്രമിച്ചതെന്നും പറഞ്ഞു. മറ്റു പ്രതികളെ പോലീസ് ഉടൻ കണ്ടെത്തുമെന്നും SP മെറിൻ തോമസ് മാധ്യമങ്ങളെ അറിയിച്ചു.

ഒരു നടുക്കത്തോടെയാണ് എല്ലാവരും ആ വാർത്ത വായിച്ചത്. എബി. അവനാണോ..? ഇത് ചെയ്തത്? ആർക്കും ആ വാർത്ത വിശ്വസിക്കാനായില്ല. ഈ വാർത്ത അറിഞ്ഞതുമുതൽ ഹരിയുടെ നേർക്കായി എല്ലാവരുടെയും ചോദ്യം മുഴുവനും. ഹരീ.. അവനാണോ… ഇതു ചെയ്തത് പറ മോനെ.. അവനാണോന്ന്. ലക്ഷ്മിയമ്മയുടെ ചോദ്യത്തിന് അവന് അധികം പിടിച്ചു നിൽക്കാൻ സാധിക്കുമായിരുന്നില്ല. ഒടുവിൽ അവൻ ആ സത്യം സമ്മതിച്ചു. അവനാണ് അത് ചെയ്തതെന്നും എന്തിനാണതു ചെയ്തതെന്നും അവന് അവരുടെ മുൻപിൽ പറയേണ്ടി വന്നു. അത് അറിഞ്ഞ നിമിഷം ലക്ഷ്മിയമ്മ. ആകെ മരവിച്ച അവസ്ഥയിലായ് തീർന്നു. അവർക്കൊന്ന് പൊട്ടിക്കരയാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. തൻ്റെ മകനെ പോലെ കണ്ടിരുന്ന ആൾ തന്നെ തൻ്റെ മകൻ്റെ കാലനാവാൻ ശ്രമിച്ചലോ.. എന്നോർത്തപ്പോൾ നെഞ്ചു തകരുന്നതുപോലെ തോന്നിപ്പോയി അവർക്ക്. ശ്യാം ഈ വാർത്ത അറിഞ്ഞ നിമിഷം തന്നെ SI രാജനെ വിളിച്ചനേക്ഷിച്ചു. സാർ.. ശ്യാമാണ്. ആ.. ശ്യാമ്മേ.. പറ. സാർ. ഞാൻ എബിയെക്കുറിച്ചുള്ള വാർത്തയറിഞ്ഞിട്ട്. വിളിച്ചതാണ്. സംഗതി. സത്യമാണ്. ശ്യമ്മേ.. അവൻ തന്നെയാണ് ഹരിയെ കൊല്ലാൻ ശ്രമിച്ചത്. മാത്രമല്ല വേറെ ചിലരുടെ കൈയ്യിൽ നിന്നും അവൻ പ്രതിഫലമായി പണം വാങ്ങുകയും ചെയ്തു. പക്ഷേ ഒരു തരത്തിൽ ആ പണം കൊടുത്തവർ അവനെ പറ്റിക്കുകയായിരുന്നു. അതിൽ നാലരലക്ഷ ത്തോളം രൂപ കള്ളനോട്ടായിരുന്നു. പിന്നെ എങ്ങനെയെങ്കിലും ഹരിയെക്കൊണ്ട് പരാതിയിൽ ഒപ്പിടീപ്പിക്കണം. എങ്കിൽ മാത്രമേ ഈ കേസിന് ഒരു ബലം കിട്ടൂ.. അല്ലെങ്കിൽ ഇത് ഒരു കള്ളനോട്ടു കേസിൽ മാത്രം ഒതുങ്ങി പോവും. അത് ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം സാർ. ഹരിക്ക് എബിയെന്നു പറഞ്ഞാൽ അത്രയും ജീവനായിരുന്നു. അതു കൊണ്ടാണ് അവൻ ഈ കേസിൽ നിന്നു പോലും അവനെ രക്ഷപ്പെടുത്തുവാൻ നോക്കിയത്. എത്രയെക്കെ സ്നേഹിച്ചിട്ടെന്തു കാര്യം ശ്യാമേ.. ഒടുവിൽ. തിരിച്ചു കിട്ടിയത് കണ്ടില്ലെ.. പക്ഷെ ഒരു കാര്യമുണ്ട്. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കുമെന്നൊരു ചൊല്ലുണ്ട്. അത് സത്യമാണെന്ന് ഇന്നെനിക്ക് ഭോധ്യമായി. അങ്ങനെ രണ്ടു ദിവസങ്ങൾക്കു ശേഷം. ഹരി ഹോസ്പ്പിറ്റലിൽ നിന്നും ഡിസ്ച്ചാർജായ്. അങ്ങനെ ഒരു വൈകുന്നേരം വീടിൻ്റെ വരാന്തയിൽ എല്ലാവരുമൊന്നിച്ച് സംസാരിച്ചിരിക്കുമ്പോഴാണ് ശ്യാം അവിടേക്ക് വന്നത്.
ഹാ.. നീയോ.. എന്തായി മോനെ.. ഹോസ്പ്പിറ്റലിൽ നിന്നും വന്നേപ്പിന്നെ നിന്നെ ഈ വഴിക്കൊന്നും കണ്ടിട്ടില്ലല്ലോ.. എന്താടാ നിൻ്റെ മുഖം വല്ലാതിരിക്കുന്നെ.. പെട്ടെന്നാണ് ഹരി അവൻ്റെ മുഖം ശ്രദ്ധിച്ചത്. എടാ.. അത്.. എബി. എബി. എബിക്കെന്താ.. അവനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന്. അതു കേട്ടതും എല്ലാവരും ഒരു പോലെ നടുങ്ങിപ്പോയ്.

Comments:

No comments!

Please sign up or log in to post a comment!