അലീന

“കഴിഞ്ഞ കാര്യങ്ങൾ മറക്കണം. കഴിഞ്ഞിട്ട് മൂന്ന് വർഷമായില്ലേ. പിരിഞ്ഞിരിക്കുന്നതിൽ വിഷമമുണ്ട് നിന്റെ വാശിയല്ലേ നടക്കട്ടെ . ഇവിടെ നടന്ന പോലെ കടുംകയ്യൊന്നും ചെയ്യരുത്. എന്നാൽ ശരി വയ്ക്കുന്നു.”

“ശരി അമ്മേ” ഞാൻ ഫോൺ വെച്ചു.

ജീവിതത്തിൽ എന്തൊക്കെയാണ് നടന്നത് എല്ലാം മറക്കാൻ എല്ലാരും പറയുമ്പോഴും അവളുടെ ഓർമ്മക്കൾ എന്നെ തളർന്നത്തുന്നു.

എന്റെ പേര് എബി (28)കേരളത്തിൽ നിന്നും ബാങ്ക് മാനേജരായി ജോലി കിട്ടി ചെന്നൈയ്യിൽ എത്തിയത് ഇന്നലെയാണ്. നാളെ പുതിയ ജോലിയിൽ പ്രവേശിക്കണം. പഴയ ഓർമ്മകൾ എന്നെ തളർത്താൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. ജീവനു തുല്യം സ്നേഹിച്ച പെണ്ണ് മണ്ണോടലിഞ്ഞിട്ട് മൂന്ന് വർഷമാകാൻ പോകുന്നു. എല്ലാം ഓർത്തു നിന്ന് കണ്ണ് നിറഞ്ഞു . ഇപ്പോൾ ഞാനൊരു ഷോപ്പിംഗ് കോംപ്ലക്സിലാണ് കുറച്ച് ട്രെസ്സ് എടുക്കണം. എല്ലാം കഴിഞ്ഞില്ലേ ഇനി നീ ഒരു വിവാഹം കഴിക്കണമെന്ന അമ്മയുടെ പിടിവാശിയിൽ നിന്ന് രക്ഷപ്പെടാനാണ് ദൂരോട്ട് ജോലിക്ക് വന്നത്. അല്ലെങ്കിലും ഒന്ന് മാറി നിൽക്കണമെന്ന് ഞാനും ആലോചിച്ചിരുന്നു.

ഷോപ്പിംഗ് കോംപ്ലക്സിന്റെ പടികൾ കയറിയപ്പോഴാണ് അവളുടെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞത് .അലീന അതാണ് അവുടെ പേര് . സ്നേഹിച്ച പെണ്ണ് മരിച്ചു പോകുമ്പോഴുള്ള വേദന ഞാൻ അനുഭവത്തിലൂടെ മനസ്സിലാക്കി. പടികൾ കയറുമ്പോൾ അവൾ അടുത്തെവിടെയോ ഉണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു .അത് ഒരിക്കലും നടക്കില്ലെന്ന് ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു. എന്നാലും അവൾ അടുത്തെവിടെയോ ഉണ്ടെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ട് ഇരുന്നു. നേരെ പോയത് ഡ്രസ് സെക്ഷനിലാണ് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരിച്ചാണ് ഇവിടെ ഡ്രസ് സെക്ഷൻ ഉള്ളത്. ഷർട്ടുകൾ നോക്കുമ്പോഴാണ് ഒരു പെൺകുട്ടി ചുരിദാരിന്റെ  ടോപ്പുകൾ നോക്കുന്നത് കണ്ടത്. അവർ തിരിഞ്ഞണ് നിൽക്കുന്നത് എവിടെയോ കണ്ട രൂപം. മനസ്സിൽ വീണ്ടു അലീനയുടെ സാന്നിദ്ധ്യം വന്നു മൂടി . അവൾ തിരിഞ്ഞപ്പോൾ അവളുടെ മുഖം കണ്ട് ഞാൻ ഞ്ഞെട്ടി. അലീനയുടെ അതേ മുഖം . ഇതെങ്ങനെ സാധിക്കും അവൾ മരിച്ചു പോയില്ലേ . ഒരു നിമിഷം കൊണ്ട് ആയിരം ചിന്തകൾ മനസ്സിൽ വന്നടിഞ്ഞു. ഞാനാകെ മരവിച്ച അവസ്ഥയിലായി. ഞാൻ അവളുടെ അടുത്തു പോയി കൈയ്യിൽ പിടിച്ചു ” അലീന അണോ ?” അവൾ മരിച്ചു പോയെന്നറിയാമെങ്കിലും എന്റെ മനസ്സ് അത് കേട്ടില്ല. ” ഠോ,,” എന്റെ മുഖത്ത് വീണ അവുടെ  കയ്യായിരുന്നു അതിന്റെ മറുപടി. “Who are you?”

അവന്റെ ചോദ്യം ഈ തല്ല് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാകി തന്നു.

അവന്റെ കൂടെ വന്നവരും എന്നെ പെരുമാറി. മനസ്സ് തകർന്നവന് എങ്ങനെ തിരിച്ചടിക്കാൻ പറ്റും . .

“ഇനി എന്റെ പെങ്ങളുടെ മുൻപിൽ കാണരുത് ”

അവൻ ഒരു വാണിഗ് കൂടെ തന്ന് എന്നെ റോഡിലിട്ടിട്ട് വണ്ടിയും എടുത്ത് അവർ അവിടുന്ന് പോയി. ഭാഗ്യത്തിന് എല്ലെന്നും പൊട്ടിയില്ല. ശരീരത്തിൽ ച തവുണ്ട്. ഞാൻ അടുത്തുള്ള ഹോസ്റ്റിപിറ്റലിൽ പോയി , തിരക്കിയപ്പോൾ ബൈക്കിൽ നിന്നും വീണതാണെന്നു പറഞ്ഞു. ഒരാഴ്ച ബാങ്കിൽ നിന്നും ലീവെടുത്തു. ഫുഡ് ഓഡർ ചെയ്ത് വരുത്തി കഴിച്ചു , പുറത്തെങ്ങും പോയില്ല നല്ല വേദന ഉണ്ടായിരുന്നു. നാളെ ബാങ്കിൽ പോണം ഞായറാഴ്ച ആയതു കൊണ്ട് ഒന്നു കറങ്ങി വരാമെന്ന് വിചാരിച്ചു. ഇനിയും ഇവിടെ ഇരുന്നാൽ പ്രാന്ത് പിടിക്കും . ആ ഒരാഴ്ച മനസ്സിൽ പഴയ കാര്യങ്ങളോർത്ത് പതിവുപോലെ കരച്ചിലായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി ഒരു മാളിൽ പോയി അതിനുള്ളിലെ ഒരു കോഫി ഷോപ്പിൽ ഒഴിഞ്ഞ ഒരു ടേബിളിൽ ഇരുന്നു ഒരു ചായ ഓഡർ ചെയ്ത് തല കുനിച്ച് ഇരുന്നു.

” നല്ലതുപോലെ കിട്ടിയല്ലോ , ഇനി എങ്കിലും എന്നെ ഫോളോ ചെയ്യരുത് “.

വാക്കുകൾ കേട്ട് ഞാൻ മുയർത്തി നോക്കി. അതെ എന്റെ അലീനയുടെ മുഖമുള്ള പെൺകുട്ടി .

“എന്തിനാ എന്നെ ഫോളോ ചെയ്തതും കൈയ്യിൽ പിടിച്ചതും ? ആരാ അനീല ?”

അവളുടെ ആ ചോദ്യങ്ങൾ എന്നെ ഉണർത്തി എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ടേബിളിൽ വീണുകൊണ്ടിരുന്നു.

“എന്താ ? എന്തിനാ കരയുന്നേ?”

ഞാൻ എന്റെ ഫോണെടുത്ത് അലീനയും ഞാനും ഒരുമിച്ചുള്ള ഒരു ഫോട്ടോ എടുത്ത് മൊബൈൽ ഫോൺ അവൾക്കു നൽകി. അവൾ ഞെട്ടി വിറച്ചിരിക്കുന്നതാണ് ഞാൻ കണ്ടത്. എനിക്ക് കരച്ചിൽ നിർത്താൻ സാധിച്ചില്ല. ഞാൻ ഫോൺ വാങ്ങി പുറത്തിറങ്ങി ബൈക്കെടുത്ത് വീട്ടിലേക്ക് പോയി . പുറത്തിറങ്ങിയപ്പോഴും അവൾ ഞെട്ടി ഇരിക്കുന്നതാണ് ഞാൻ കണ്ടത്. ഓരോന്നാലോചിച്ച് കിടന്നു ,ഒന്നും കഴിച്ചില്ല. അലീനയുടെ മുഖം മനസ്സിൽ നിന്നു അവളുടെ ചിന്തകളും. എങ്ങനെയോ പുലർച്ചേ ഉറങ്ങി.

“ഏട്ടാ എന്റെ അവസാന ആഗ്രഹമാണ് ഒരു താലി എന്റെ കഴുത്തിൽ കെട്ടണം ”

അലീനയുടെ അവസാന നിമിഷങ്ങൾ സ്വപ്നം കണ്ടാണ് ഞാൻ ഞെട്ടി ഉണർന്നത് .അതെ അവൾ എന്നെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് മൂന്ന് വർഷമാകുന്നു. റെഡിയായി ബാങ്കിലേക്ക് വിട്ടു. പോകാൻ ഒട്ടും താൽപര്യമില്ല എന്നാലും ഇന്നലെ ലീവ് തീർന്നിരുന്നു ,മനസ്സ് കലങ്ങിമറങ്ങി ഇരിക്കുന്നു. ബാങ്കിൽ ഒരു കാര്യത്തിലും ശ്രമിക്കാൻ പറ്റിയില്ല.

“എന്താ സർ എന്തുപറ്റി ”

ക്ലർക്കിന്റെ വാക്കുകൾ എന്നെ ചിന്തയിൽ നിന്ന് ഉണർത്തി.
“ഒന്നുമില്ല ഞാൻ നേരത്തെ പോകും ” ഞാൻ പറഞ്ഞു കുറച്ച് നേരം കൂടി ഇരുന്ന് ഞാൻ ഇറങ്ങി. ഒരു ചെറിയ ടെക്സ്റ്റയിൽസിൽ നിന്നും  ഒരു പാന്റും ഷർട്ടും വാങ്ങി നേരെ കടപ്പുറത്തുപോയി മനസ്സ് കടലിലെ തിരപോലെ ആടി ഉലഞ്ഞു കൊണ്ടിരുന്നു. കാമുകി കാമുകന്മാർ കടപ്പുറത്ത് കൈകോർത്ത് ഇരിക്കുന്നത് കണ്ടപ്പോൾ എന്നെ വർഷങ്ങൾ പിന്നോട്ടെടുപ്പിച്ചു , ഞാനും അലീനയും കടപ്പുറത്ത് ഇരുന്ന കാര്യങ്ങൾ ആലോചിച്ച് കണ്ണു നിറഞ്ഞു . കടലിൽ കുളിക്കണം സങ്കടം ഒരു നിമിഷത്തേക്കെങ്കിലും കഴുകി കളയണം . മൊബൈലും വാച്ചും എടുത്ത് മണലിലിരുന്ന ഒരു പയ്യന്റെ അടുത്തേക്ക് നടന്നു. ഞാൻ അവനെ ലക്ഷ്യമാക്കുന്നത് കണ്ട് അവൻ ഒന്നു പേടിച്ചു കാരണം അവന്റെ കൂടെ ഒരു പെൺകുട്ടും ഉണ്ട് അവന്റെ കാമുകി ആകണം . “ഞങ്ങളെ അറിയുമോ ?” അവൻ എന്നോട് ചോദിച്ചു. “ഇല്ല. ഒരു ഹെൽപ് ചെയ്യാമോ ?” “‘എന്താ ” അവൻ തിരക്കി “ഈ കവറും മൊബൈലും വാച്ചും ഒന്ന് കുറച്ചു നേരത്തേക്ക് വച്ചിക്കുവോ ഞാൻ ഒന്ന് കടലിൽ കുളിച്ച് വരാം ” ഞാൻ പറഞ്ഞു ” അതിനെന്താ ഞാൻ വച്ചിക്കാം ” അവൻ സന്തോഷപൂർവ്വം പറഞ്ഞു. ഞാൻ ഡ്രസ് അടങ്ങിയ കവറും മൊബൈലും വാച്ചും കൊടുത്ത് കടലിലേക്ക് ഇറങ്ങി. സങ്കടം കരഞ്ഞ് തീർത്ത് കടലിൽ മുങ്ങി കുളിച്ച് തിരിച്ചു വന്ന് ഡ്രസ് മാത്രം വാങ്ങി അടുത്തുള്ള ഒരു ബാത്ത്റൂമിൽ പോയി തല തോർത്തി ഡ്രസ് മാറി. നല്ല ബീച്ച് ആണ് ഇവിടെ അതു കൊണ്ട് നല്ല ബാത്ത്റൂമും റ്റോയിലറ്റും ഒക്കെ ഉണ്ട്. ഡ്രസ് മാറി ഞാൻ മൊബൈൽ ഏൽപ്പിച്ചിരുന്ന പയ്യന്റെ അടുത്ത് പോയി . മൊബൈൽ ചോദിച്ചു.

” ചേട്ടാ ചേട്ടന്റെ ഫ്രണ്ട് മൊബൈൽ വാങ്ങി പാർക്കിംഗ് ഏരിയയിലേക്ക് പോയി ”

“ഏത് ഫ്രണ്ട് ” ഞാൻ തിരക്കി.

“ചേട്ടന്റെ കൂടെ മൊബൈലിൽ വാൾ പേപ്പറിലുള്ള ആ ചേച്ചി ആണ് വാങ്ങിയത്. ഞാൻ മൊബൈൽ ഓൺ ആക്കി ഉറപ്പ് വരുത്തിയശേഷമാണ് കെടുത്തത്. ഹോം സ്ക്രീനിലുള്ള ഫോട്ടോ ”

ഞാൻ ഒരു നിമിഷത്തേക്ക് നടുങ്ങി , ഞാനും അലീനയും കൂടെ നിൽക്കുന്ന ഒരു ഫോട്ടൊ ആണ് മൊബൈലിലെ വാൾ പേപ്പർ . ഞാൻ പയ്യന് ഒരു നന്ദി പറഞ്ഞ് പാർക്കിംഗ് ഏരിയയിലേക്ക് പോയി. ഞാൻ ഞെട്ടി, എന്റെ അലീനയുടെ മുഖമുള്ള ആ പെൺകുട്ടി എന്റെ ബൈക്കിന്റെ അടുത്ത് നിൽക്കുന്നു.  ഞാൻ അവിടേക്ക് പോയി , ഞാൻ അടുത്തെത്തിയതും അവൾ മൊബൈൽ ഫോൺ എന്റെ നേരെ നീട്ടി ഞാൻ അതു വാങ്ങി പോക്കറ്റിൽ ഇട്ട് നനഞ്ഞ തുണി ഉള്ള കവർ ബൈക്കിൽ തൂക്കി . അവൾ എന്റെ അടുത്ത് നിന്നെങ്കിലും എനിക്കൊന്നും തോന്നിയില്ല.കാരണം അവൾ എന്റെ അലീന അല്ല എന്ന് ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിരുന്നു.


അവൾ എന്റെ കയ്യിൽ പിടിച്ച് വലിച്ച്എന്നെയും കൊണ്ട് തീരത്തേക്ക് നടന്നു ,ഞാൻ ഒന്ന് ഞെട്ടി. അവളുടെ കയ്യിൽ പിടിച്ചതിനും ഫോളോ ചെയ്തതിനും ഏട്ടനെ കൊണ്ട് തല്ലിച്ചവളാണ്. അവർ എന്റെ കയ്യിൽ പിടിച്ച് എന്നെയും വലിച്ചോണ്ട് പോകുന്നു. തീരത്തിനുത്തുള്ള ഒരു കല്ലു കെട്ടിൽ അവൾ ഇരുന്നു.

“ഇരിക്ക് ” അവൾ ആവശ്യപ്പെട്ടു.

ഞാൻ ഇരുന്നു ,ഒരു സിസ്റ്റൻസ് ഇട്ടു തന്നെ .

“അരാ അവൾ അലീന ” ,അവൾ തിരക്കി. ഒരേ മുഖമുള്ള അലീനയെ കുറിച്ച് അറിയാൻ അവൾക്ക് ആകാംഷ ഉണ്ടായിരുന്നു. ” അത് ” ഞാൻ നിർത്തി “പറയൂ ” അത് ഒരു അപേക്ഷ ആയിരുന്നു.

“അവൾ അലീന എന്റെ എല്ലാം ആയിരുന്നു. എന്റെ കാമുകി, പ്രണയിനി, എന്റെമനസ്സ്, ഒരു നിമിഷത്തേക്കെങ്കിലും എന്റെ ഭാര്യ ” . ഞാൻ നിർത്തി “അവൾ എവിടെയാണ് ? എന്തു പറ്റി ” അവളുട ചോദ്യം ഒരു അമ്പു പോലെ മനസ്സിൽ തുളച്ച് കയറി. ” അവൾ മരിച്ചു ഇന്നേക്ക് മൂന്ന് വർഷം ആകുന്നു” . എന്റെ കണ്ണ് നനഞ്ഞ് പെയ്ത് തുടങ്ങിയിരുന്നു. ” സോറി കരയരുത് ” ” അത് കുഴപ്പമില്ല മൂന്ന് വർഷമായി അവളെ ഓർത്ത് കരയാത്ത ഒരു ദിവസം പോലും എന്റെ ഓർമയിൽ ഇല്ല ” ഞാൻ എങ്ങനെയോ പറഞ്ഞു.

“എന്താണ് സംഭവിച്ചത് പറയാൻ വിരോധമുണ്ടോ”

അത് എന്നെ 8 വർഷം പുറകോട്ട് ചിന്തിപ്പിച്ചു.

ഡ്രിഗ്രി നല്ല രീതിയിൽ പാസ്സായി നല്ലൊരു കോളേജിൽ MBA ക്ക് അഡ്മിഷൻ എടുത്തു. വീട്ടിൽ നിന്നും 12 കിലോമീറ്റർ ദൂരമുണ്ട് കോളേജിലേക്ക് പപ്പ വാങ്ങി നൽകിയ പുത്തൻ പാഷൻ പ്രൊ ബൈക്കും എടുത്ത് കോളേജിലേക്ക് പോയി ഫസ്റ്റ് ഡേ ഇൻ മൈ ന്യൂ കോളേജ് . പുതിയ കോളേജ് പതിയ ഫ്രണ്ട്സ് മനസ്സ് മൊത്തം ഹാപ്പി ആയിരുന്നു. ബൈക്ക് ഒതുക്കി , വലിയ കോളേജ് ആണ് . എങ്ങനെയൊക്കെ ക്ലാസ് കണ്ടുപിടിച്ചു .

ക്ലാസ്സിൽ കുറേ പേർ വന്നിട്ടുണ്ട് ഞാൻ ഒരോരുത്തരും പരിചയപ്പെട്ടു. അതിൽ ഒരു പെൺകുട്ടിയുടെ മുഖം മനസ്സിൽ ഉടക്കി. അലീന അതായിരുന്നു അവുടെ പേര് ഒന്ന് ചിരിക്കുക മാത്രം ചെയ്തു. മുൻ ജന്മ സൂഹൃദം പോലെ നല്ല ഒരു ആകാംഷ എനിക്ക് അവളിൽ തോന്നി. ക്ലാസിൽ  ടീച്ചർ പഠിപ്പിക്കുന്ന സമയം ഞാൻ അവളെ നോക്കി പക്ഷെ അവൾ ബോർഡിൽ ശ്രദ്ധ കൊടുത്ത് ഇരിക്കുകയാണ്. ഒരു മാസം കടന്നുപോയി ഞാൻ ആൺകുട്ടികളോട് കളിയും പറഞ്ഞ് ഇരിക്കും പെൺകുട്ടികളോട് എനിക്ക് വലിയ കമ്പനി ഇല്ല. പക്ഷെ ഉച്ചക്ക് ചോറ് പൊതി തുറക്കുമ്പോൾ സ്പെഷ്യൽ സാധനങ്ങൾ എടുത്തു കൊണ്ട് പോകുന്നത് ചില പെൺകുട്ടികളാണ് . അവർ വന്ന് എന്റെ പൊതിയിൽ നിന്നും എടുക്കുമ്പോൾ ചില സമയം അലീനയിൽ ഒരു അസൂയ കണ്ടിരിന്നു.


നല്ല വെളുത്ത സ്വർണ്ണ നിറമായിരുന്നു അവൾക്ക് . അര് കണ്ടാലും ഇഷ്ടപ്പെടുന്ന മുഖകാന്തി, എപ്പോഴും ചിരിച്ച മുഖം . എനിക്ക് അവളോട് പ്രേമവും ആരാധനയും ഇഷ്ടവും എല്ലാം ഉണ്ടായിരുന്നു. പക്ഷെ എന്റെ സ്‌നേഹം അവളോട് പറയാൻ ഒരു പേടി ആയിരുന്നു. ഒരു പക്ഷെ അവർക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ ഞാൻ തളർന്നു പോകും. എന്റെ ഇഷ്ടം മനസ്റ്റിലിട്ട് ദിവസങ്ങൾ നീങ്ങി. ഫസ്റ്റ് ഇയർ വാലന്റൻസ് ഡേ ക്കാണ് അതു സംഭവിച്ചത്.

ഏതൊരു പരിപാടിക്കും ഫസ്റ്റ് ഇയർ പിളേർക്ക് ഇട്ട് പണിയുന്നത് സിനിയേഴ്സിന്റെ ഹോബിയാണല്ലോ. പതിവു പോലെ സീനിയേഴ്സ് വാലന്റൻസ് ഡേ യുടെ അന്ന് ക്ലാസ്സിൽ വന്നു.

ഏതെങ്കിലും ഒരു പെൺകുട്ടി ക്ലാസ്സിലെ ഒരു ആൺകുട്ടിയ സെലക്ട് ചെയ്യണം ആ ആൺകുട്ടിക്ത പെൺകുട്ടിയോട പ്രേമാഭ്യർത്ഥന നടത്തണം അതും ക്ലാസിലെ എല്ലാവരുടെയും മുന്നിൽ വച്ച് ,ഇതാണ് അവർ ഞങ്ങൾക്കു തന്ന ടാസ്ക് . ക്ലാസ്സിലെ എല്ലാവരും ചമ്മി നാറി ഇരുന്നു. സീനിയേർസിലെ ഒരു ചേട്ടൻ വന്നു ആദ്യം വിളിച്ചത് അലീനയെ ആണ്.

“”നീ ഒരു പയ്യനെ സെലക്ട് ചെയ്”

സീനിയർ ചേട്ടൻ ആൺകുട്ടികളുടെ വശം ചൂണ്ടികാണിച്ച് പറഞ്ഞു. എല്ലാവരും ആകാംശയോടെ ഇരുന്നു. കാരണം ഒരുപാട് ചെറുക്കന്മാർ അവളുടെ പുറകേ നടന്നതാണ് എല്ലാവരെയും അവൾ സഹോദരാ എന്ന് വിളിച്ച് ഒഴിവാക്കി. ഒരു നിമിഷം ക്ലാസ്സിൽ നിശംബ്ദത നിറഞ്ഞു . അവൾ വിരൽ ചൂണ്ടി. ഞാൻ ഒരു നിമിഷം നിശ്ചലമായി. അവൾ എന്നെയാണ് ചൂണ്ടിയത “വാ ”

സീനിയർ ചേട്ടൻ വക കമന്റടിയും കഴിഞ്ഞു. ‘എന്തുവാടെ ഇത് , എന്നാണ് എന്റെ ഫ്രണ്ട്സിന്റെ ഭാവം. അപ്പോഴേക്കും അവൾ എന്റെ കയ്യിൽ നിന്നും റോസാപ്പു വാങ്ങിയിരുന്നു. രണ്ടു പേരും സീറ്റിൽ പോയി ഇരുന്നു. അവളുടെ മുഖത്ത് ചിരി മിന്നിമറയുന്നുണ്ടായിരുന്നു. ഉച്ചവരെ അങ്ങനെ പോയി. ഒരു പാട് ചിരിക്കാനും പറ്റി. ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ കൈകഴുകാൻ പോകാൻ നേരം അലീന എന്റെ അടുത്തു വന്നു റോസാപ്പു എന്റെ നേരെ നീട്ടി ” I love You” അവളുടെ വാക്കുകൾ കേട്ട് യുദ്ധം ജയിച്ച വീരനെ പോലെ നിന്നു. ക്ലാസ്സിലെ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട്. അന്ന് തുടങ്ങിയ പ്രണയം ഇരുവരുടെയും മനസ്സിനെ ഒന്നാക്കി. ഒന്നിച്ച് കറങ്ങാനും ബീച്ചിൽ പോകും തുടങ്ങി. അവളുടെ കയ്യിൽ മാത്രമേ ഞാൻ സ്പർശിച്ചിരുന്നുള്ളൂ. എല്ലാം വിവാഹ ശേഷം മതി എന്നത് ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനമാണ്. പക്ഷെ മനസ്സുകൾ തമ്മിൽ കയ്മാറിയിരുന്നു. പഠനമൊക്കെ കഴിഞ്ഞ് വീട്ടിൽ പറയാം എന്നായിരുന്നു തീരുമാനം. എംബിഎ നല്ല രീതിയിൽ ഞങ്ങൾ റാങ്കോടെ പാസ്സായി.Mcom   നും അവിടെ ഒന്നിച്ചു ചേർന്നു. നാല് വർഷം ഞങ്ങൾ പ്രണയിച്ചു. മറ്റെന്തിനെക്കാളും മനസ്സിനെ . പഠനം പൂർത്തിയായി റിസൾട്ട് വന്നപ്പോൾ Mcom ഞങ്ങൾ നല്ല രീതിയിൽ റാങ്കോടെ പാസ്സായി. അന്ന് തന്നെ ഞാൻ വീട്ടിൽ അവളുടെ കാര്യം പറഞ്ഞു. ജാതിയും മതവും ഒന്നായതിനാൽ പപ്പ എതിർത്തില്ല. ”നിന്റെ ജീവിതം നിന്റെ ഇഷ്ടം” എന്നായരുന്നു പപ്പയുടെ മറുപടി. പെങ്ങൾ പിന്നെ പണ്ടേ എന്റെ സൈഡാണ്. അമ്മ ഒന്ന് എതിർത്തു എങ്കിലും അലീനയുടെ ഫോട്ടോ കണ്ടതോടെ അമ്മയ്ക്കും സന്തോഷമായി. ഞാൻ അവളെ വിളിച്ച് കര്യം പറഞ്ഞു. നാളെ ഞാൻ വീട്ടിൽ പറഞ്ഞ് വൈകിട്ട് കാണാം എന്നായിരുന്നു അവളുടെ മറുപടി. പറ്റേന്ന് വൈകുന്നേരം അവൾ വിളിച്ചു.

“എനിക്ക് നിന്നെ കാണണം , ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ട് നമ്മൾ സ്ഥിരം കാണുന്ന ബീച്ചിൽ വാ .”

ഞാൻ വേഗം വണ്ടിയെടുത്ത് ബീച്ചിലേക്ക് വിട്ടു. അവളെ കാത്ത് നിന്ന എനിക്കു വന്നത് ഒരു ദുരന്ത വാർത്തയാണ്. അവളുടെ സ്കൂട്ടി ആക്സിഡന്റിൽപെട്ടു സീരിയസ്സായി ഹോസ്പിറ്റലിലാണ്.

അവൾ എങ്ങനയൊ അത് പറഞ്ഞു. എന്റെ ഹൃദയം നുറുങ്ങി കണ്ണ്നീർ ഒഴുകുകയായിരുന്നു.

ഞാൻ ഇറങ്ങി പുറത്തേക്ക് ഓടി , എല്ലാവരും നോക്കി നിന്നു. പുറത്തിറങ്ങി ഒരു ചരടും താലിയും വാങ്ങി തിരിച്ച് ഓടി. ICU വിൽ അവൾ എന്നെയും പ്രതീക്ഷിച്ച് കിടക്കുകയായിരുന്നു. ഞാൻ ദൈവത്തെ സാക്ഷിയാക്കി അവളെ താലി കെട്ടി അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു .പതിയെ ആ പുഞ്ചിരി അവളുടെ മുഖത്തു നിന്നു മാറി കണ്ണുകൾ ആടഞ്ഞു. അവളെയും എന്നെയും മരണം തോൽപ്പിച്ചു എന്നെനിക്ക് മനസിലായി. ICU വിൽ ഒരു നിലവിളി മുഴങ്ങി അവുടെ വീട്ടുകരാണ് എന്നെനിക്ക് മനസ്സിലായി. എന്റെ കണ്ണിൽ നിന്നും കണ്ണു നീർ തളം കെട്ടി നിന്നു. ഒരാഴ്ച മരവിച്ച അവസ്ഥ ആയിരുന്നു എനിക്ക് . ബോധം വന്നപ്പോൾ തോന്നിയത് ആത്മഹത്വ ചെയ്യാനാണ് . മൂന്ന് ശ്രമങ്ങൾ മൂന്നും പരാജയപ്പെട്ടു. കയ്യിലെ തുന്നി കെട്ട് മാത്രം മിച്ചമായി.

“മൂന്നു വർഷമായി അവളുടെ ഓർമ്മകൾ കൂടിയതല്ലാതെ കുറഞ്ഞില്ല. വീട്ടുകാർ അവളെ മറക്കാൻ പറഞ്ഞു പറ്റിയില്ല. വേറെ വഴിയില്ലാതെ അമ്മ മറ്റൊരു വിവാഹത്തിനു നിർബദ്ധിച്ചു. അതിനീ ജന്മത്ത് കഴിയാത്തതിനാലും വീട് ഒരു തടവറയായതിനാലും ഒരു കൂട്ടുകാരൻ വഴി ഈ ജോലി നേടി ഇങ്ങു വന്നു. ഇവിടെ തന്നെ കണ്ടപ്പോൾ അവൾ ! ദൈവം തിരിച്ചു തന്നുന്ന് വിജാരിച്ചു. പക്ഷെ അത് വെറും നടക്കാനാകത്ത അഗഹമാണെന്ന് മനസ്സിലാക്കുന്നതിനു മുൻപേ തന്റെ കയ്യിൽ ഞാൻ പിടിച്ചു സോറി , മാപ്പ് ”

ഞാൻ പറഞ്ഞു തീർന്നു അവളുടെ മുഖത്ത് നോക്കിയപ്പോൾ കലങ്ങി  മറഞ്ഞ കണ്ണുകളുമായി ഇരിക്കുകയാണ് ” ഞാൻ ” അവൾ പറയുന്നതു കേൾക്കാൻ എനിക്ക് ആകുന്നില്ലായിരുന്നു. പഴയ കാര്യങ്ങൾ തികട്ടി വന്നു. ഞാൻ നടന്ന് ബൈക്കെടുത്ത് വീട്ടിലേക്ക് തിരിച്ചു ,അവൾ അപ്പോഴും അവിടെ ഇരുന്ന് കരയുകയാണ്.

എന്റെ മനസ്സിൽ പഴയാ അനുഭവങ്ങൾ വന്ന് നിറഞ്ഞു . അന്ന് അനുഭവിച്ച ഏകാന്തത വീണ്ടും എന്റെ മനന്നസ്സിനെ ഇരുട്ടാക്കി. മുൻപിൽ കണ്ടത് BAR എന്ന ബോർഡാണ് ,ജീവിതത്തിൽ ഒരിക്കലും കുടിക്കില്ല എന്ന് ഓർമ്മ വച്ച നാളിൽ എടുത്ത തീരുമാനമാണ് പക്ഷെ ആ ഏകാന്തത എന്നെ അവിടേക്ക് നയിച്ചു. ഏതാണ് എന്നറിയില്ല കുടിച്ചു. വയറുനിറഞ്ഞിട്ടും ആ ഓർമ്മകൾ എന്നെ നോവിച്ചു , വീണ്ടും കുടിച്ചു. തറയിൽ നിൽക്കാനാകാത്ത ഞാൻ ബൈക്കടുത്ത് വീട്ടിലേക്ക് . കയ്യിൽ ബൈക്ക് നിൽക്കുന്നില്ല. എന്നാലും. ഇടവഴി വരെ എത്തി. മുൻപോട്ടു പോയപ്പോൾ  ഒരു ജീപ്പ് അവിടെ നിൽക്കുന്നുണ്ട് ,ഹെഡ് ലൈറ്റ് തെളിച്ചു. ” ഇവൻമാർക്ക് ഇനിയും തല്ലണമായിക്കും ” ബൈക്ക് സ്റ്റാന്റിൽ വച്ച് ഇറങ്ങിയതും ബോധം പോയി നിലത്തു വീണതും ഒരുമിച്ചായിരുന്നു.

ബോധം വന്നപ്പോൾ മുകളിൽ ഒരു നല്ല സീലിംഗ് ഫാൻ പതിയെ കറങ്ങുന്നുണ്ട് , അതിൽ നിന്ന് തന്നെ പ്രകാശവും വരുന്നുണ്ട്. ഏതോ കൂടിയ ഫാനാണ് .

“എന്റെ പേര് ഗായത്രി ,പിന്നെ താൻ ഇവിടെ എങ്ങനെ എത്തി എന്നുള്ളത് പിന്നെ പറയാം , ഇപ്പോഴും തന്നിൽ നിന്ന് മദ്യത്തിന്റെ ഗന്ധം വരുന്നുണ്ട് പോയി ഒന്നു ഫ്രഷ് ആയി വാ .” അവൾ ബാത്ത് റും ചൂണ്ടി പറഞ്ഞു.

“ഇല്ല എനിക്ക് പോണം” എന്ന് പറഞ്ഞ് പുറത്തേക്ക് നടക്കാൻ ഞാൻ തിരിഞ്ഞു , പക്ഷെ ഇന്നലത്തെ മദ്യലഹരിയിൽ നടക്കാൻ സാധിക്കുന്നില്ല. കൈയ്യും കാലും വിറക്കുന്നുണ്ട്. ” പറഞ്ഞാൽ കേൾക്കില്ല അല്ലേ ” അവൾ ഇതും പറഞ്ഞ് എന്നെ ബാത്ത്റൂമിലേക്ക് തള്ളി കയറ്റി. ഒന്ന് കുളിക്കാതെ ഇനി കാലുറച്ച് നിൽക്കാൻ പറ്റില്ല ,ഞാനൊന്നു ഫ്രഷായി. ഇടക്ക് അവൾ ഡോറിൽ മുട്ടി ഞാൻ അല്പം ഡോറ് തുറന്നു . ഒരു പാന്റും ഷർട്ടും കയ്യിൽ വച്ച് എന്റെ നേരെ നീട്ടി തിരിഞ്ഞ് നിരക്കുകയാണവൾ ഗായത്രി . “ദാ ഇത് ഇട്ടോളു ” അവൾ പറഞ്ഞു. ഞാനത് വാങ്ങി ഡോറ് അടച്ചു . ഡ്രസ് മാറി പുറത്ത് വന്നു. “താഴേക്ക് വാ” . അതും പറഞ്ഞ് അവൾ ഡോറ് തുറന്ന് പുറത്തേക്ക് പോയി. ഞാൻ അവിടെ ഇരുന്ന് അലോചിച്ചു ,എന്താണ് നടക്കുന്നത്. ഞാൻ ഡോറ് തുറന്ന് താഴേക്ക് പോയി. അവിടെ ഡൈനിംഗ് റ്റേബിളിനു ചുറ്റും ചിലർ ഇരിക്കുന്നുണ്ട്. ഗായത്രി പിന്നെ എന്നെ അന്ന് തല്ലിയ അവളുടെ ചേട്ടൻ പിന്നെ മദ്യവയസ്കരായ ഒരു സ്ത്രീയും പുരുഷനും അത് അവളുടെ അച്ഛനും അമ്മയും ആണെന്ന് എനിക്ക് മനസ്സിലായി. താഴെ എത്തിയ ഉടനേ അവളുടെ ചേട്ടൻ എന്നെ വന്ന് കെട്ടിപ്പിടിച്ചു. “സോറി അന്ന് ഒരു തെറ്റിദ്ധാരണ കൊണ്ടാണ് തല്ലിയത് സോറി ” അവളുടെ ഏട്ടൻ എന്നോട് പറഞ്ഞു. “വാ മോനേ വന്ന് ഇരിക്ക് ” അവളുടെ അച്ഛനാണ്. ഞാൻ ഒരു ചെയറിൽ ഇരുന്നു. “മോൻ ADI ബാങ്കിലെ മാനേജരാണ് അല്ലേ ” ” അതെ ” “അത് എന്റെ കൂട്ടുകാരന്റെ ബാങ്ക് ആണ് . ” അവളുടെ അച്ഛൻ ചിരിച്ചു കൊണ്ടു പറഞ്ഞു. ” ഇവൾ എല്ലാം ഞങ്ങളോടെ പറഞ്ഞു. എന്നാലും ഒരു പോലുള്ള മുഖം എങ്ങനെ കിട്ടി രണ്ടു പേർക്കും ,എല്ലാം ദൈവത്തിന്റെ വികൃതി ” അവളുടെ അച്ഛൻ ഒരു

അവൾ ഒരു പുഞ്ചിരി സമ്മാനിച്ച് കാറിൽ കയറി പോയി. എന്റെ അലീനയെ തിരികെ കിട്ടിയെന്ന് എന്റെ മനസ്സ് പറഞ്ഞു.

ശുഭം.

Comments:

No comments!

Please sign up or log in to post a comment!