അശ്വതി അച്ചു

*    അശ്വതി അച്ചു    *

എയർപോർട്ടിൽ  വന്നു ഇറങ്ങിയത്  മുതൽ സർക്കാർ ക്വാറന്റൈൻ  കഴിഞ്ഞു വീട്ടിലേക് ഉള്ള ഈ യാത്ര തുടങ്ങുന്നത് വരെ എങ്ങനെ കയിച്ചു കൂട്ടി എന്ന് അശ്വതിക്ക്  ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരു വർഷം മുൻപ് അങ്കിൾ ന്റെ  കൂടെ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക്  പോകുമ്പോൾ ആദ്യ തിരിച്ചുവരവ് ഇങ്ങനെ ആയിരിക്കും എന്ന് അവൾ വിചാരിച്ചിരുന്നില്ല. ഇനി വീട്ടിൽ എത്തിയാലും വീണ്ടും ഒരു 14 ദിവസം വീട്ടുതടങ്കലിൽ ആയിരിക്കും അതുകഴിഞ്ഞു മാത്രമേ അവൾക്ക് അവളുടെ അച്ചുവേട്ടനെ കാണാൻ കഴിയു.

ഇപ്പോൾ അവൾ അവളുടെ അച്ചുവേട്ടൻ പിച്ചവെച്ചു   നടന്ന വീട്ടിൽ ആണ് ക്വാറന്റൈൻലിൽ ഇരിക്കുന്നത്.

വർഷങ്ങൾക്ക്  മുൻപ് അച്ചുവിന്റെ അച്ഛൻ അച്യുതൻ പണയമായി നൽകിയ വീടായിരുന്നു ഇത്. പക്ഷെ അയാൾക്ക് അത് തിരിച്ചു  വെടിക്കാൻ  സാധിച്ചില്ല.

അശ്വതിയെ കത്ത്‌ അവളുടെ അമ്മയും അമ്മായിയും  ആ വീടിനു മുൻപിൽ ഉണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ അശ്വതിയെ കണ്ട അമ്മ മുന്നിലോട്ട് നടന്നു. പക്ഷെ അമ്മായി അവരെ തടഞ്ഞു

അമ്മ : മോളെ

അശ്വതി : അമ്മയോട് ഞാൻ പറഞ്ഞതല്ലേ അവിടെ   വരുമ്പോൾ കാണാം എന്ന്

അമ്മായി : നീ അങ്ങ്  തടിച്ചുപോയല്ലോ പെണ്ണെ. അവിടെ തീറ്റയും കുടിയും മാത്രമേയുണ്ടായിന്നുള്ളു?

അശ്വതി :  സാധാരണ മെലിഞ്ഞുപോയി കോലംകെട്ടുപോയി എന്നക്കെ ആണല്ലോ പറയാറ്

അമ്മായി : ഞാൻ നിനക്ക് ഇഷ്ട്ടപെട്ട ഫുഡ്‌ ഒക്കെ ഉണ്ടാക്കാൻ തുടങ്ങുവായിരുന്നു ഇനി ഇപ്പൊ അതും കൂടെ തിന്നു നീ തടിക്കണ്ട എനിക്ക് ലാഭം

അമ്മ :പുറത്ത് അങ്ങനെ നിൽക്കണ്ട ആരേലും കണ്ടാൽ അത് മതി. മോളെ കതക് തുറന്ന് കിടക്കുകയാണ് നീ വരുന്നെന്നു പറഞ്ഞപ്പോൾ തന്നെ എവിടെ എല്ലാം ഒരിക്കിയിരിക്കുവാ

അമ്മായി :എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി അമ്മായി അപ്പുറത്ത് തന്നെ ഉണ്ട് കേട്ടോ

അശ്വതി : നിങ്ങൾ പൊക്കോ. ഞാൻ വിളിക്കാം

അശ്വതി കതകുതുറന്നു ആഗത്തു കയറി. മുകളിൽ ആണ്‌ അവൾക്കുള്ള മുറി ഒരുക്കിയിരുന്നത്. ബാത്‌റൂമിൽ നിന്നും ഇറങ്ങിയ ഉടൻ തന്നെ അവൾ അച്ചുവിനെ വിളിച്ചു പക്ഷെ അവൻ ഫോൺ എടുത്തില്ല. യാത്രാഷീണം കൊണ്ട് അവൾ ഒന്നു മയങ്ങി

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അവൾ എഴുന്നേറ്റത് അച്ചു ആയിരിക്കും എന്നുവിചാരിച്ച അവൾക്ക് തെറ്റി അമ്മായി ആയിരുന്നു അത് ഫുഡ്‌ കൊണ്ട് വെച്ചു എന്നുപറയാനയിരുന്നു വിളിച്ചത്

അവൾ ഫുഡ്‌ കഴിച്ചു റൂമിൽ എത്തിയ അവൾ വീണ്ടും അച്ചുവിനെ വിളിച്ചു പക്ഷെ അപ്പോഴും അവൻ ഫോൺ എടുത്തില്ല

എന്തോ ആലോചിച്ചു നിന്ന അവൾ ജന്നലിന്റെ അടുത്തേക്ക് നടന്നു “ക്വാറന്റൈലിൽ ഇരിക്കുമ്പോൾ ജന്നൽ തുറക്കാമോ “(mind voice )

ജന്നൽ തുറന്ന അവൾ ഞെട്ടി പുറകോട്ട് മാറി

അശ്വതി : ഞാൻ വിചാരിച്ചു വല്ല കള്ളനും ആയിരിക്കുമെന്ന്

അച്ചു :പിന്നെ കള്ളൻ കൊറോണ കൊണ്ട് പോവാൻ വരുമായിരിക്കും

അശ്വതി : ഞാൻ വിളിച്ചിട്ട് എടുക്കാതിരുന്നത്  എന്താ .

ഇവിടെ അങ്ങനെ നിൽക്കണ്ട എന്തേലും ഉണ്ടെങ്കിൽ   ……  ഞാൻ കാരണം ഇനി കൊറോണ വന്നു എന്നു പറയാനാണോ

അച്ചു : ഫോൺ എവിടെയോ വെച്ചു മറന്നു (അവളെ നോക്കി ചിരിച് കൊണ്ട് )

അശ്വതി :അത് എന്ത് മറവി ആണ്‌…..  ഞാൻ പറഞ്ഞത് അല്ലെ ക്വാറന്റൈലിൻ ആയതു കൊണ്ട്  ഫോൺ മാത്രമേ ഒരു രക്ഷ ഉള്ളു എന്ന്

അച്ചു : ( ഇതിനു ഇടക് മതിൽ കയറി നിന്ന് കൊണ്ട് ) അത് ഒന്നുകിൽ നമ്മുടെ ആമ്പൽ കുളത്തിന്റെ അവിടെ കാണും അല്ലേൽ  കണ്ണന്റെ  വണ്ടിയിൽ കാണും

അശ്വതി : കണ്ണന്റെ വണ്ടിയിൽ പിന്നെ വേറെ എന്തെക്കെ കാണും

അച്ചു : മുൻപ് ആയിരുന്നേൽ സിനിമ ടിക്കറ്റ് ഉം നീ തരാറുണ്ടായിരുന്ന വല്ലതും ഒക്കെ കണ്ടേനെ

അശ്വതി : സിഗരറ്റ്, സെൻട്രൽ ഫ്രഷ്, ഒക്കെയോ…… പിന്നെ ഞാൻ തരാറുണ്ടായിരുന്ന ഗിഫ്റ്റ് ഉം മാറ്റുമെക്കെ അവന്റെ  വണ്ടിയിൽ  എന്തിനാ കൊണ്ട് വെയ്കുന്നേ

അച്ചു : എല്ലാം കൂടെ ഷർട്ട്‌ ന്റെ  പോക്കറ്റിൽ വെക്കാൻ പറ്റുമോ… അവന്റെ വണ്ടിയിൽ അല്ലെ കറക്കം മൊത്തവും അതുകൊണ്ട് ആ ബാഗിൽ വെയ്കുന്നേ ( ഒരു കല്  പൊക്കി ചൊറിയാൻ നോക്കുമ്പോൾ ബാലൻസ് തെറ്റി വിഴൻപോകുന്നു )

അശ്വതി :യ്യയ് യോ   വീണു പണി വെടിക്കണ്ട

അച്ചു : നീ വരുന്നത് പ്രമാണിച്ചു നിന്റെ അമ്മായി ഒക്കെ വീട് വിർത്തിആക്കി ഇട്ട് എന്നു പറഞ്ഞിട്ട്  ഇവിടെ മുഴുവൻ ഉറുമ്പു ആണല്ലോ

അശ്വതി : അതിനു വീടിന്റെ അകവും മുറിയും ഒക്കെ അല്ലെ അവര് വിർത്തി ആക്കിയത് …. പിന്നെ    പഞ്ചാര കണ്ടാൽ  ഉറുമ്പ് വരും

അച്ചു : വീടിന്റെ  പുറവും വിർത്തിആക്കില്ല എങ്കിൽ  വല്ല പാമ്പും ജന്നൽ വഴി അങ്ങ് കേറി വരും

അശ്വതി : എന്റെ അച്ഛൻ ആണ്‌ ഈ വീടു വെച്ചത് എങ്കിൽ പാമ്പ് കേറാത്ത രീതിയിൽ ജന്നൽ ലും ഐർഹോൾ ഒക്കെ വെച്ചേനെ

അച്ചു : എന്റെ അച്ഛൻ ഈ വീടു വെച്ചത് കൊണ്ട ഈ മതിലിൽ ഇങ്ങനെ നില്കാൻ പറ്റുന്നേ…. അതുകൊണ്ടാ നിന്നെ  ഇതുപോലെ എങ്കിലും കാണാൻ പറ്റുന്നെ….   നിന്റെ അച്ഛൻ വെച്ച വിടർന്നേൽ എപ്പോ ഇത് ഇടിഞ്ഞു വീണു എന്ന് ചോദിച്ചാൽ മതി

അശ്വതി : അതൊക്കെ പോട്ടേ എപ്പോൾ ഇവിടെ വന്നു… ഞാൻ വിളിച്ചു വിളിച്ചു തളർന്ന്……. ഇവിടെ  അനങ്ങാതെ  നിൽക്കുക ആയിരുന്നല്ലോ  ഇവിടെ നിന്ന് വിളിക്കുക എങ്കിലും ചെയ്യാമായിരുന്നല്ലോ

അച്ചു : നീ ലോകം മൊത്തോം കറങ്ങി വന്നു  തളർന്ന് കിടന്ന് ഉറങ്ങുമെന്ന് എനിക്ക് അറിയാം

അശ്വതി : ഞാൻ ഇപ്പൊ  ഈ ജന്നൽ തുറന്നില്ലരുന്നുഎങ്കിലൊ…  ഈ രാത്രി ഫുൾ  ഇവിടെ നിന്നേനെ

അച്ചു : ഞാൻ ജന്നല് എറിഞ്ഞു പൊട്ടിച്ചേനെ….
.  നീ  എസി ഇല്ലാതെ കിടക്കില്ലലോ  …….. അങ്ങനെ ശുദ്ധവായു ഒക്കെ  ശോസിച്ചു കിടക്ക് (ചിരി ച്ചുകൊണ്ട് )  നീ ജന്നല് തുറക്കുമെന്ന് എനിക്ക് അറിയാം…..  നിന്റെ അച്ഛൻ എസി വെക്കാൻ വേണ്ടി ഐർഹോൾ ഒക്കെ അടച്ചു വെച്ചിരിക്കുവാ പിന്നെ എസി വെച്ചിട്ട് ഇല്ലാ…. ഉണ്ടാരുന്നേൽ പുറത്ത് അതിന്റെ സോനാപ്പി കണ്ടേനെ….. അകത്തു  വായു സഞ്ചാരം  ഇല്ലേൽ  ഫാൻ ഒക്കെ വെറുതയാണ്

അശ്വതി : ഇവിടെ ഇങ്ങനെ നിന്ന് മഞ്ഞു കോള്ളണ്ട വീട്ടിൽ പോയിട്ട് വിളിക്ക്

അച്ചു : നിന്നെ എത്ര നാളുകുടിയ കാണുന്നത്  നീ ആ ബാൽക്കണി യിൽ  ഒന്നു വന്നു നില്ക്കു

അശ്വതി : വേണ്ട  ഇപ്പൊ  ഇങ്ങനെ കണ്ടാൽ  മതി

അച്ചു :  ഇപ്പൊ കണ്ടില്ലെങ്കിൽ പിന്നെ കാണാൻ പറ്റില്ല… ഇവിടുന്നു ഇറങ്ങിയാൽ  പിന്നെ  നിന്റെ  വീട്ടിൽ തന്നെ ആയിരിക്കും…. പിന്നെ ഫ്ലൈറ്റ് ഒക്കെ ഉള്ളത് കൊണ്ട് നീ ചിലപ്പോൾ ഉടനെ പോകുകയും ചെയ്യും

അശ്വതി : അങ്ങനെ പോകുവാണേൽ ഒരുദിവസം  നമ്മൾ കണ്ടിട്ടേ പോകു

അച്ചു : എവിടെ പോകൻ ഈ കൊറോണ ടെ ഇടയിൽ…..  ഞാൻ അകത്തു കേറി വരട്ടെ   കൊറോണ പിടിക്കുന്നെങ്കിൽ പിടിക്കട്ടെ

അശ്വതി : എന്തിനാ നാട്ടുകാർക്ക് മൊത്തോം കൊറോണ കൊടുക്കാനോ

അച്ചു : ഞാൻ വെളിയിൽ എവിടെയും പോകതിർന്നാൽ പോരേ   ……നീ ഈ പേടിക്കുന്നത് എന്തണു നീ വന്നിട്ട് കുറച്ചു ദിവസം ആയില്ലേ

അശ്വതി : ഇപ്പോൾ അങ്ങനെ ദിവസം ഒന്നും ഇല്ലാ ചിലപ്പോൾ ലാക്ഷണം പോലും കാണില്ല……….  പിന്നെ മോൻ  ഇപ്പോൾ ഇങ്ങോട്ട് കേറി വന്നാലും പ്രശ്നം ആണ്‌  …..  അവിടെ നിന്നോ…….  വേണ്ട   പൊക്കോ ഞാൻ  വിളിക്കാം

അച്ചു :  നമുക്ക്  സോഷ്യൽ ഡിസ്റ്റൻസ് ഒക്കെ  മൈന്റൈൻ ചെയ്ത്  ആ  ആമ്പൽ കുളത്തിന്റെ അവിടെ പോകാം

അശ്വതി : ആ ഞാൻ പോകുന്നതിനു മുൻപ് നോക്കാം

അച്ചു : അതല്ല  ഇപ്പോൾ

അശ്വതി : ഈ രാത്രിയിൽ ലോ

അച്ചു : അതാവുമ്പോൾ ആരും കാണില്ല…. ആരേലും കണ്ടാലും  നീ  ആണെന്ന് ആരും വിചാരിക്കില്ല ……. നീ ക്വാറന്റൈൻ ലിൽ അല്ലെ .

അശ്വതി : എനിക്ക്  എന്തോ ……..    വേണ്ട   ഇന്ന്  വേണ്ട  ഞാൻ  ഇറങ്ങിട്ട്  പോകാം  ഒരുദിവസം  ……   ഇപ്പോൾ  പൊക്കോ    സമയം  ഒരുപാട്  ആയി     വീട്ടിൽ ചെന്നിട്ട്  വിളിക്ക്

അച്ചു : ഇന്ന്  ഇനി  വിളിക്കാൻ  ഒന്നും  പറ്റില്ല   ഞാൻ നാളെ ഫോൺ  എടുത്തിട്ട്  വിളിക്കാം….  പിന്നെ  സിഗരറ്റ് ഒന്നും ഇപ്പോൾ  ഇല്ലാ……. ( മതിലിൽ നിന്ന്   ചാടി കയിഞ്ഞ് )

ജന്നൽ അടച്ചു കിടന്നോ …  പാമ്പ്  കേറണ്ട…………….


പിന്നെ എന്നോട് പറ   ഐ ലവ് യു ന്ന്

അശ്വതി :  അത്  ഇങ്ങനെ  എപ്പോഴും പറഞ്ഞു കൊണ്ട്  ഇരിക്കാനോ…….    i missed you alot

അച്ചു : i love you

പിന്നീട് ഉള്ള ദിവസങ്ങൾ അവർ  ഫോണിൽ വിളിച്ചും  ചിലദിവസങ്ങളിൽ  അച്ചു  ആ  വീടിന്റെ ബാൽക്കണി യിൽ കിടന്നും കഴിച്ചു കൂട്ടി  സർക്കാർ ന്റെ കണക്ക് പ്രകരം ഉള്ള  ദിവസങ്ങൾ  കഴിഞ്ഞു  അവൾ അവളുടെ  വീട്ടിലൊക്ക്  മാറി

അശ്വതി : ഹലോ  അച്ചുവേട്ടാ  എവിടെയാ

അച്ചു : ആമ്പൽ കുളക്കരയിൽ

അശ്വതി : എണ്ണിച്ചു  വീട്ടിൽ പോ….  കണ്ണൻ ഉണ്ടോ  കൂടെ

അച്ചു : ഞാൻ വേറെ  എവിടെ  പോകൻ  വീട്ടിൽ  ഇരുന്നാൽ പ്രാന്ത്  എടുക്കും . കൊറോണ  ആയോണ്ട്  കണ്ണൻ  ഉണ്ട്  അല്ലേൽ  അവനെ വർഷ    ടെ  കൂടെ  നോക്കിയാൽ  മതി

അശ്വതി : മിക്കവാറും  ഞാൻ  അടുത്ത  വീക്ക്‌  പോകും  ആപ്പ്  വഴി  രജിസ്റ്റർ ചെയ്തിരുന്നു  ഇന്നലെ  അവർ  വിളിച്ചിരുന്നു

അച്ചു  : നമ്മൾ  നേരിട്ട് കാണും  എന്ന്  പറഞ്ഞിട്ട്

അശ്വതി  : അത്  പറയാനാ  വിളിച്ചത്.  മറ്റന്നാൾ   അച്ഛന്റെ  ഒരു  റിലേറ്റീവ് ന്റെ  കല്ല്യാണം  ആണ്‌  .  അമ്മക്  പകരം  ഞാൻ  ആണ്‌  പോണേ അച്ഛന്റെ കൂടെ പോകും അവിടെ  എത്തിയാൽ  അച്ഛൻ  എന്നെ  ശ്രെദ്ധിക്കുല്ല    ഞാൻ  പാടത്തിൻറെ  അവിടെ  വന്നു  നിൽക്കാം

അച്ചു : ഫൈനലി…

അശ്വതി  : പിന്നെ  ഒരുപാട്  നേരം  ഒന്നും  പറ്റില്ല കേട്ടോ

അച്ചു : മുൻകൂർജാമ്യം???

അശ്വതി : ഒക്കെ  ആരോ  വരുന്നുണ്ട് ****** സൂര്യാസ്‌തമയം – സൂര്യോദയം – സൂര്യാസ്‌തമയം ***** അശ്വതി : ഹലോ   അച്ചുവേട്ടാ  ഇത്  എവിടെയാ ഞാൻ  എത്ര  നേരമായി  ഇവിടെ  നിൽക്കുന്നു അച്ഛൻ  ഇറങ്ങുന്നതിനു മുൻപ്  എനിക്ക്  തിരിച് പോണം

അച്ചു : നീ തിരിച്ചു  പൊക്കോ  എനിക്ക്  വരാൻ പറ്റുമെന്ന്  തോന്നുന്നില്ല

അശ്വതി : എന്ത് പറ്റി

അച്ചു :വർഷക്ക്  പനി  ആണെന്ന്  പറഞ്ഞു  കാമുകൻ  അസുഖം അറിയാൻ  പോയതാ  അവൻ  പിന്നെ  പിറ്റേന്നാ  വന്നത്   അങ്ങനെ  ആണ്‌   കാമുകികാമുകന്മാർ…. നീ അടുത്ത് വന്ന  അപ്പോൾ  മയ്യത്താകും  എന്ന് പറഞ്ഞു  നിൽക്കുക  അല്ലെ

അശ്വതി : ഇപ്പോൾ  എന്ത് പറ്റി !!!!

അച്ചു : അവളുടെ  അച്ഛന്റെ  കടയിൽ  വന്ന  ആർക്കോ  കൊറോണ  പോസിറ്റീവ്  ആയി അങ്ങേർക്ക്  കുഴപ്പം  ഇല്ല  പക്ഷെ  വർഷ ക്ക്  സിംറ്റംസ്‌ ഉണ്ട്….. ഹെൽത് ഇൽ  നിന്ന് വിളിച്ചിരുന്നു…… അന്ന്  അവനെ  കൊണ്ട്  അവിടെ  ആക്കിയത് ഞാൻ  ആണ്‌.  അത്  കണ്ടവർ  ഉണ്ട് എന്നോടും  ക്വാറന്റൈൻ ഇൽ  പോകൻ  പറഞ്ഞിരിക്കുവാ

അശ്വതി  : ഞാൻ  അന്നേ  പറഞ്ഞതാ  വീട്ടിൽ  പോയി  ഇരിക്കാൻ….
  ശെരി  ഞാൻ  പോണു ….  വിളിക്കാം

അച്ചു : ഓക്കേ ***********************

അശ്വതി : ഹലോ

അച്ചു : ഹാലോ

അശ്വതി : ഞാൻ  ഇന്ന്  പോകും അച്ചു  : എപ്പോൾ

അശ്വതി :  വൈകിട്ട്

അച്ചു : നീ ഇറങ്ങുമ്പോൾ   വിളിക്ക്

അശ്വതി : ഓക്കേ

******** കൊറോണ  ആയത്  കൊണ്ട്   ഡ്രൈവർ നേ  ഒഴിവാക്കി  അശ്വതി  യുടെ  അച്ഛൻ  തന്നെ ആണ്‌ അവളെ  എയർപോർട്ടിൽ കൊണ്ടുപോകുന്നത്. അവർ  ജംഗ്ഷൻ ഇൽ എത്തുന്നതിനു തൊട്ട് മുൻപ്   ഒരു പരിജയം  ഉള്ള  മുഗം  കണ്ടത്  പോലെ തോന്നി  അവൾ  തിരിഞ്ഞു  നോക്കി അതേ അച്ചുവേട്ടൻ തന്നെ ആണ്‌ അത് പോകുന്നതിനു  മുൻപ്  അവളെ അവസാനം  ആയികാണുവാൻ  അവൻ  വെളിയിൽ  ചാടിയത്  ആണ്‌

ഓരോ ഒരാൾ : (അടുത്ത്  ഉള്ള പോലീസ് നോട്‌ )

സർ അവൻ  നിരീക്ഷണത്തിൽ  ഉള്ളവൻ  ആണ്‌.  അവനെ  പിടിക്ക്   ഇവനെ  പോലെ ഉള്ളവർ  ആണ്‌ ഈ നാട്  നശിപ്പിക്കുന്നത്

അച്ഛൻ : (വണ്ടി  സ്ലോ  ചെയ്ത് )  ഇവനെ  കൊണ്ട്  വലിയ  തലവേദന  ആയല്ലോ

(തുടരണോ )

Comments:

No comments!

Please sign up or log in to post a comment!