വെള്ളരിപ്രാവ്‌ 6

അവൾ ആകെ പേടിച്ചിട്ടുണ്ട് എന്ന് കണ്ട തന്നെ അറിയാം. അവളുടെ മറുപടി വിക്കി വിക്കി യാണ് വന്നത്..

അവൾ : so….so…. Sorry… ഞാൻ കണ്ടില്ല…

ഞാൻ :കോറി… ഇപ്പോ തന്നെ പടം ആയേനെ…

അപ്പോയെക്കും സംഭവം നേരിൽ കണ്ടിട്ടാണെന്ന് തോന്നുന്നു.. ആ വീടിന്റെ ഉമ്മറത്തു നിന്ന് ഒരു അമ്മച്ചിയും ഒരു ചെറുക്കനും നങ്ങളുടെ അടുത്തേക്ക് ഓടി വന്നു. അമ്മച്ചി മോളെ വല്ലതും പറ്റിയോ… കുഴപ്പൊന്നുല്ലല്ലോ എന്നൊക്കെ ചോദിക്കുന്നുണ്ട്. എന്നോടും അത് തന്നെ ആവർത്തിച്ചു…

ആ ചെറുക്കൻ അവളോട്‌ എന്തൊക്കെയോ ചോദിച്ചു. പിന്നെ അവൻ എന്റെ അടുത്തേക്ക് വന്നു എന്നോട് പറഞ്ഞു.

ഞാൻ ഇവളോട് നൂറു വട്ടം പറഞ്ഞിട്ടുണ്ട് പിന്നിലേക്ക് നോക്കി യാത്ര പറഞ്ഞു പോവരുത് എന്ന്.എവിടേലും ഇടിക്കുമ്പോ പഠിക്കും എന്ന് വിചാരിച്ചിരുന്നു. അത് ഏതായാലും ഇങ്ങിനെയൊക്കെ ആയി.

ഞാൻ അത് അവന്റെ പെങ്ങളയിരിക്കും എന്ന് മനസ്സിലാക്കി. എന്നിട്ട് അവനോട്..

ഞാൻ : ഞങ്ങൾക്ക് കുഴപ്പൊന്നൂല്യ… ഇവളുടെ ക്ലാസ്സ്‌ ലേറ്റ് ആവും എന്ന് കരുതി ഞാൻ കുറച്ച് സ്പീഡുംകൂടെ ആയിരുന്നു.ഞാൻ എന്റെ തെറ്റ് സത്യസന്ധമായി പറഞ്ഞു. 😉😉 പിന്നെ തന്റെ പെങ്ങളോട് ഒന്ന് നോക്കിയും കണ്ടും റോഡ് മുറിച്ചു കടക്കാൻ പറ.ഇല്ലേ എപ്പോ വടി ആയെന്നു ചോദിച്ച മതി.

അതിനു അവൻ ഒന്നു ചിരിച്ചു….

പിന്നെ പാറുവിന് ലേറ്റ് ആവും എന്ന് കരുതി അവരോടു യാത്ര പറഞ്ഞു വണ്ടി സ്റ്റാർട്ടാക്കി .അപ്പോഴാണ് എന്റെ ഒരു നിമിഷത്തെ അന്ധാളിപ്പ് വെറുതെ ആയിപ്പോയല്ലോ എന്ന് ഞാൻ മനസ്സിലാക്കിയ അവന്റെ കമന്റ്‌ വരുന്നത്.

അവൻ : പിന്നെ ബ്രോ…. അത് എന്റെ പെങ്ങളല്ല…. ഭാര്യ ആണ്…

ഞാൻ : ങേ……😲 ഞാൻ ആകെ സ്റ്റേഷൻ പോയ അവസ്ഥയിലായിരുന്നു അത് കേട്ടപ്പോ… പാറുവും മറിച്ചല്ല. 🙄

അവളുടെ മുഖത്തേക്ക് നോക്കിയപ്പോ പെണ്ണ് നാണം കൊണ്ട് ചിരിക്കുന്നുണ്ട്…

ഞാൻ അവനോട് ഒന്ന് ചിരിച്ചു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.എനിക്ക് അവരോടു പറയാൻ ഒന്നും ഇല്ലായിരുന്നു. ഏതാണ്ട് കിളി പോയ അവസ്ഥ.ആ പെൺകുട്ടിയെ കണ്ടിട്ട് ഏറി പോയാൽ ഒരു പതിനെട്ടു അല്ലെ പത്തൊൻപത്. അവന് ഒരു ഇരുപതോ ഇരുപത്തി ഒന്നോ കാണൂ… എന്നാലും… ശ്ശോ.. അവന്റെയൊക്കെ ഒരു യോഗം.

വണ്ടി കുറച്ച് നീങ്ങിയപ്പോഴാണ് പാറുവിന്റെ ചോദ്യം.

പാറു : ചേട്ടായി അവരെ കണ്ടിട്ട് ടിക് ടോക് ജോഡി ആണെന്ന തോന്നുന്നേ.

ഞാൻ :ടിക് ടോക് ജോഡിയോ🤔…. ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു….

പാറു :ആ അതെന്നെ….

.” കൊട്ടും കുരവയും ആളുകളില്ലേലും പെണ്ണാളേ കെട്ടിയിടാനൊരു താലി ചെരടായെ…..പാറു നല്ല ഈണത്തിൽ പാടി…

അതിനു ഒരു പൊട്ടിച്ചിരിയായിരുന്നു നങ്ങൾ രണ്ടു പേരും….. ( ഇവിടെ ഒരാളെയും കളിയാക്കാനും വിഷമിപ്പിക്കാനും കരുതിയിട്ടില്ല. അങ്ങിനെ ആർക്കേലും ഫീലായെങ്കി….. Sorry. )

പാറുവിനെ നേരെ സ്കൂളിൽ വിട്ടു ഞാൻ നേരെ കോളേജിലേക്ക് വെച്ചു പിടിച്ചു. അതിനിടയിൽ അവമ്മാരോട് കോളേജിലേക്ക് എത്തിയേക്കാനും മനുവിനെ ഞാൻ പിക് ചെയ്തോളാം എന്നും പറഞ്ഞിരുന്നു.

അങ്ങനെ ആശാനെ എടുത്തു നേരെ കോളേജിൽ എത്തിയപ്പോയേക്കും സമയം ഒരുപാട് ആയിരുന്നു.പിന്നെ അവന്മാരെ വിളിച്ചപ്പോ അവര് ക്ലാസ്സിൽ കയറിയിട്ടുണ്ട് എന്ന് പറഞ്ഞു.നങ്ങൾ പിന്നെ ഒന്നും നോക്കിയില്ല നേരെ ക്ലാസ്സിലേക്ക് വിട്ടു.ചെന്ന് കേറുമ്പോയെ കാണുന്നത് ഏതോ കുട്ടിയുമായി സംസാരിച്ചു നിൽക്കുന്ന അവളെയാണ്. എന്നെ കണ്ടപ്പോ സ്വിച്ച് ഇട്ടപോലെ അവിടെ നിന്നു അവളുടെ സംസാരം.അത് മനുവും ശ്രദ്ധിച്ചിരുന്നു. ഞാൻ അവളെ മൈൻഡ് ചെയ്യാതെ അവമ്മാരുടെ അടുത്തേക്ക് വിട്ടു. കുറച്ചു നേരം പണിപ്പെട്ടു അവമ്മാരുടെ തെറിവിളി നിർത്തിക്കാൻ വേണ്ടി. ഒരു അഞ്ചു മിനുട്ട് കൈഞ്ഞില്ല അപ്പോയെക്കും മഞ്ജുമിസ്സ്‌ ക്ലാസ്സിലേക്ക് വന്നു.കുറച്ചു നേരം ബ്രാഞ്ചിനെ പറ്റിയും വിഷയത്തെ പറ്റിയും തൊഴിലിനെ പറ്റിയുമൊക്കെ ആയിരുന്നു ചർച്ച.മിസ്സിന്റെ സംസാരത്തിൽ ലയിച്ചു ഇരുന്നുപോയി. അത് കൊണ്ട് തന്നെ സമയം പോയതും അറിഞ്ഞില്ല..

ബ്രേക്ക്‌ ആയപ്പോ ഇന്നലത്തെ പോലെ നേരെ ലക്ഷ്മികുട്ടിയുടെ അടുത്തേക്ക് വിട്ടു.അമ്മയുടെ പലഹാരം എല്ലാം കഴിച്ചു കഴിഞ്ഞപ്പോഴാണ്.

അമ്മ : നിനക്ക് മീനുവിനെയും കൂടെ വിളിച്ചൂടായിരുന്നോ…

ഞാൻ: എന്തിന് ?

അമ്മ : ഇത് കഴിക്കാൻ…. അല്ലാണ്ടെന്തിനാ.

ഞാൻ : അമ്മ ഇത് എനിക്ക് കൊണ്ട് വന്നതാണോ അതോ അവൾക്ക് കൊണ്ട് വന്നതോ…

അമ്മ : ഞാൻ നിനക്കല്ലാതെ പിന്നെ വേറെ ആർക്കാ ചെക്കാ ഇതൊക്കെ കെട്ടി പൊതിഞ്ഞു കൊണ്ട് വരാ… നിനക്ക് തന്നെ..

ഞാൻ : ആ.. ആണല്ലോ…. എന്നാ എനിക്കുള്ളത് ഞാൻ തന്നെ കഴിച്ചോളാം.. വല്ലവരെയും വിളിച്ചു അതിനായി വാര്തണ്ട. അതും പറഞ്ഞു ഞാൻ അമ്മേന്റെ അടുത്ത് നിന്ന് ഇറങ്ങി.

എന്റെ കൃഷ്ണ എന്നാണാവോ ഇവന് അതിനോടുള്ള ദേശ്യം തീരാ….. അമ്മ ഒരു നെടു വീർപ്പിട്ട് പറയുന്നത് ഞാൻ കേട്ടു.

നേരെ അവൻ മാരുടെ അടുത്തേക്ക് ചെന്നപ്പോ ഇന്നലത്തെ പോലെ ദേണ്ടെ അവര് എന്റെ നേരെ വരുന്നു. ക്ലാസ്സിൽ കയറാനായി എന്ന് കിച്ചു പറഞ്ഞു.
ഇനി ഇത് പറ്റില്ല. അമ്മയോട് ഇനി മോർണിംഗ് ബ്രെക്കിലെ ഫുഡടി ഒഴിവാക്കിപ്പിക്കണം. ഇല്ലേ സംഗതി ശരിയാവില്ല എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു.

ഇന്നും ക്ലാസ് ഉച്ചവരെ ഒള്ളു. അത് കൊണ്ട് വല്യ കുഴപ്പമില്ലാതെ മിസ്സിന്റെ വാജകമടിയും പിള്ളേരുടെ കളിചിരിയുമെല്ലാം മുറക്ക് നടന്നു പോയി.അത് കൊണ്ട് തന്നെ ഉച്ചക്ക് ഉള്ള അവസാന ബെല്ലും അടിച്ചു.നങ്ങൾ നേരെ വീടിലേക്ക് പോകാൻ വേണ്ടി ഇറങ്ങുമ്പോഴാണ് ഒരു കിളിനാദം.

“കിരൺ ”

ശബ്ദം കേട്ടു നങ്ങൾ തിരിഞ്ഞു നോക്കി.അപ്പൊ ദേ നിക്കുന്നു മീനാക്ഷിയും ഗോപികയും കൂടെ.അവളെ കണ്ടാൽ എനിക്ക് പിന്നെ പറയണോ നിങ്ങൾക്ക് അറിയാലോ എന്റെ സ്വഭാവം.

ഞാൻ : എന്താ 😡

മീനു : അ…… അത്.. എന്റെ ചോദ്യത്തിൽ അവൾ ഒന്ന് പരുങ്ങി.

കിച്ചു : നീ ഒന്ന് മിണ്ടാതിരുന്നേ അച്ചു… അവൾ എന്നെ അല്ലെ വിളിച്ചത്.നിന്നെ അല്ലല്ലോ. ഞാൻ ചോദിച്ചോളാം.

ഞാൻ : ഓ… ഞാൻ അവനൊരു പുച്ഛമിട്ട് മാറി കൊടുത്തു.

കിച്ചു : എന്താ മീനാക്ഷി…. ഓ എന്താ ഒലിപ്പീര്.. ഞാൻ മനസ്സിൽ പിറുപിറുത്തു.

മീനു :അത്…. കിരൺ നമുക്കൊന്ന് മാറി നിന്ന് സംസാരിച്ചാലോ…

കിച്ചു :ഓ… അതിനെന്താ.. മീനാക്ഷി വാ.. നമുക്ക് അങ്ങോട്ടേക്ക് നിൽക്കാം.. അവൻ വരാന്തയിലെ ഒരു തൂണിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.

അവര് രണ്ടു പേരും സംസാരിക്കാൻ വേണ്ടി മാറി നിന്നു. എന്നാലും അവൾക്ക് എന്താ അവനോട് ഇത്രമാത്രം രഹസ്യം പറയാനുണ്ടാവുക. ഞാൻ എന്റെ മനസ്സിൽ ഓരോന്നു ചിന്തിച്ചു കൂട്ടി. അല്ല ഞാൻ എന്തിനാ അവളുടെ കാര്യത്തിൽ ചിന്തിക്കുന്നത്. എനിക്ക് അവളുടെ ഒരു കാര്യവും അറിയണ്ട.ചെ… എന്താണ് അശ്വിൻ നിനക്ക് പറ്റിയത്..ഞാൻ അവര് രണ്ടുപേരും സംസാരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കിയില്ല. അതിനിടക്ക് നങ്ങൾ ഗോപികയെ പരിചയപെട്ടു.ആള് തൃശ്ശൂർ സ്വദേശിയാണ്. ഇവിടെ അടുത്താണ് അവളുടെ അമ്മവീട്. അത് കൊണ്ട് ഇവിടെ അമ്മവീട്ടിൽ നിന്നാണ് അവൾ പഠിക്കാൻ പോകുന്നത് എന്ന് അറിഞ്ഞു.അവളാണേ ഇടക്കിടക്ക് എന്നെ ഇടകണ്ണിട്ട് നോക്കുന്നും ഉണ്ട്.

അങ്ങനെ കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ കിച്ചുവും മീനാക്ഷിയും നങ്ങൾ നിന്നിടത്തേക്ക് വന്നു.

ഞാൻ : ഡി ….. പന്നി… തെണ്ടി…. പൂ….

രാധു : ഡാ……

ഞാൻ : അല്ലേ… അത് വേണ്ട….. ഡി പുന്നാര മോളെ…. എന്തൊരു ആടിയാടി അടിച്ചത്.

രാധു : ഹി ഹി… വേദന ഉണ്ടോടാ….

ഞാൻ : ഏയ്.. ഇല്ല….പുറം പൊളിയുന്ന അടി അടിച്ച പിന്നെ നല്ല സുഗാണല്ലോ….
എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട…. അല്ല നീ ഒരാഴ്ച കൈഞ്ഞേ ഇരിങ്ങാലകുടെന്നു ഇങ്ങോട്ട് കെട്ടിയെടുക്കുന്നോള്ളൂ എന്നല്ലേ ഇന്നലത്തെ ചാറ്റിങ്ങിൽ എഴുന്നളിച്ചത്. പിന്നെ ഇത് എവിടുന്നു ചാടി കുറ്റീം പറിച്ചോണ്ട്.

രാധു : അത് നിനക്ക് ഒരു സർപ്രൈസ്‌ തരാൻ വേണ്ടി പറഞ്ഞതല്ലേ മണ്ട…. പിന്നെ ഈ എടി പോടീ വിളിയൊന്നും ഇനി നടക്കൂലട്ടോ… ഞാനെ നിന്റെ സീനിയർ ആണ് മോനെ. അത് കൊണ്ട് അതിനുള്ള ബഹുമാനം കാണിച്ചോണ്ടു…അവൾ വല്യ ഗമയിൽ പറഞ്ഞു.

ഞാൻ : ഓ പിന്നെ ഒരു വല്യ സീനിയർ വന്നേക്കുന്നു. ഒന്ന് പോടീ…

അത് കേട്ട അവൾ ഡാ… എന്നും പറഞ്ഞു എന്റെ ചെവിക്കു പിടിച്ചു ഞെരിച്ചു.വേദന എടുത്തപ്പോൾ ഞാൻ അവളുടെ കയ്യ് എന്റെ ചെവിയിൽ നിന്നും വിടിവിച്ചപ്പോൾ അവൾ അവളുടെ കയ്യ് എന്റെ കഴുത്തിലൂടെ ചുറ്റി. ഇപ്പോൾ എന്റെ കഴുത്ത് അവളുടെ വലത്തേ കയ്യിന്റെ ഇടയിലാണ്.

ഞാൻ : വിടെടി…. ശ്വാസം മുട്ടുന്നു…

രാധു :ഇനി നിനക്ക് ബഹുമാനം കുറയോ.. പറ കുറയൊന്ന്…

ഞാൻ :ഇല്ല ഇല്ല.. ഒന്ന് വിട്… പെണ്ണേ ആളുകൾ ശ്രദ്ധിക്കും..

രാധു : ആണോ.. എന്നാ പൊന്നു മോൻ എന്നെ ചേച്ചി എന്നൊന്ന് വിളിച്ചേ..

ഞാൻ : ങേ…. ചേച്ചിയോ…. ഒന്ന് പോടീ.. ഒരു ചേച്ചി… ഹി ഹി ഹി.. ഞാൻ കുലുങ്ങി ചിരിച്ചപ്പോൾ അവൾ പിടുത്തം മുറുക്കി.

ഞാൻ : ok ok പ്ലീസ് ചേച്ചി വിട് വിട്… ഇല്ലേ ഈ തെണ്ടി കോളേജ് മുഴുവൻ എന്നെ നാറ്റിക്കും. അവൾ പതുക്കെ എന്റെ കഴുത്തിൽ നിന്നും അവളുടെ കയ്യ് എടുത്തു. എന്നാൽ പുറകെ നിന്ന് ചിരിക്കുന്ന അവമ്മാരെ കണ്ടപ്പോഴാണ് അവമ്മാര് ഇത് വരെ ഇതെല്ലാം കാണുന്നുണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത്.അപ്പോഴാണ് ഞാൻ അവമ്മാരുടെ പിന്നിൽ നിൽക്കുന്ന മീനാക്ഷിയെ ശ്രദ്ധിച്ചത്. ഇവിടെ നടന്ന കോപ്രായങ്ങൾ എല്ലാം കണ്ടിട്ടാവണം അവളുടെ മുഖം ഒരു കടന്നൽ കുത്തിയ പരുവത്തിൽ വീർത്തു നിൽക്കുന്നുണ്ട്.മുഖമെല്ലാം ചുവന്ന് കണ്ണെല്ലാം കലങ്ങിയ പോലെ.ഇവളിത് എന്നാത്തിനാ ഇങ്ങിനെ മുഖം വീർപ്പിച്ചിരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. അപ്പോഴാണ് അവളുടെ നോട്ടം എന്റെ തോളിലേക്ക് ആണ് എന്ന് എനിക്ക് മനസ്സിലായത്. വേറെ ഒന്നും അല്ല അവമ്മാര് വന്നതൊന്നും ഒരു വിഷയമേ അല്ല എന്നുള്ള മട്ടിലാണ് നമ്മടെ രാധമ്മ. അവൾ എന്റെ തോളിൽ കയ്യിട്ടു നിലക്കാണ് 😎😎.അതാണ് പെണ്ണ് കുശുമ്പോടെ നോക്കുന്നത്.അത് മനസ്സിലായപ്പോ ഞാൻ അവളോട്‌ ഒന്നും കൂടെ ചേർന്ന് നിന്നു.ഇത് കണ്ട അമൽ എന്നെ ഒന്ന് ഇരുത്തി നോക്കി.ഞാൻ അവനെ ഒന്ന് ഇളിച്ചു കാണിച്ചു മീനാക്ഷിയുടെ മുഖത്തേക്ക് നോക്കാൻ വേണ്ടി എന്റെ പുരികം ഇളക്കി പറഞ്ഞു.
അവൻ അവളുടെ മുഖത്തേക്ക് നോക്കി.അവനും കണ്ടു അവൾ മുഖം വീർപ്പിച്ചു നിൽക്കുന്നത്.അവൻ എന്റെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.പിന്നെ അവൾ അവിടെ നിന്നില്ല.ഗോപികയെയും വിളിച് വേഗം നടന്നു പോയി. അത് കണ്ട കിച്ചു എന്റെ മുഖത്തേക്ക് ഒരു ദേഷ്യത്തോടെ നോക്കുന്നുണ്ട്. അമലിന്റെ പുഞ്ചിരി കണ്ടിട്ടാണ് എന്ന് തോന്നുന്നു രാധമ്മ പെട്ടന്ന് ടെറർ ആയി.

രാധു : എന്താടാ ചെക്കാ…അവൾ അമലിനോട് ചോദിച്ചു.

അവൻ ചുമൽ കുലുക്കി ഒന്നുമില്ല എന്ന് പറഞ്ഞ് അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു. അത് കണ്ട രാധമ്മ ആകെ നാണിച്ചു. എന്റെ തോളിന്നെല്ലാം കയ്യ് എടുത്തു. അവനെ നോക്കി ചിരിക്കുന്നുണ്ട്. ഇത് കണ്ട മനു എന്താപ്പോ ഇത് എന്ന മട്ടിലാണ് 😁

കിച്ചു : നീ എന്തിനാ കോപ്പേ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്. അവൻ രാധമ്മയെ നോക്കി ഒന്ന് ചീറി.

രാധമ്മ : എന്താടാ…. നിന്റെ അനുവാദം കിട്ടിയിട്ട് വേണല്ലോ ഞാൻ ഇങ്ങോട്ട് വരാൻ. ഒന്ന് പോടാ മാക്രി. ഞാനെ എന്റെ ചെക്കനെ കാണാൻ വന്നതല്ലേ. അല്ലാതെ ആരാ നിന്നെ കാണാൻ വന്നത്. അതും പറഞ്ഞു രാധമ്മ നേരെ അമലിന്റെ അടുത്തേക്ക് പോയി അവന്റെ കയ്യിൽ അവളുടെ കയ്യ് കോർത്തു തൊട്ടുരുമ്മി നിന്നു ചരിച്ചു.

കിച്ചു : ഇവിടെ ഓരോരുത്തർ വള്ളം കരക്ക് അടുപ്പിക്കാൻ നോക്കുമ്പോഴാ അവളുടെ ഒരു കോപ്പിലെ.. അവൻ പിറുപിറുത്തു. എന്നാൽ അവൻ പറഞ്ഞത് ഞാൻ ഒഴിച്ച് ബാക്കിയുള്ളൊൽ എല്ലാം കേട്ടു. രാധു അവനോട് എന്താന്ന് പുരികം ഇളക്കി ചോദിച്ചപ്പോ കിച്ചു അവളോട്‌ പിന്നെ പറയാം എന്ന് പറഞ്ഞു. അങ്ങിനെ രാധമ്മക്ക് മനുവിനെയും മനുവിന് രാധമ്മയെയും പരിചയപ്പെടുത്തി കൊടുത്തു.പരിചയപെടലിനൊടുവിൽ മനുവിന് രാധു കിച്ചുവിന്റെ മുറപ്പെന്നാണ് എന്നും രണ്ടുവയസ്സിന് മൂത്തതും അവര് തമ്മിൽ ഇഷ്ട്ടത്തിലും അവൾ ഇവിടെ തേർഡ്ഇയർ ഇലക്ട്രിക്കൽ ഡിപ്പാർട്മെന് ആണ് എന്നും മനസ്സിലായി. കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ നങ്ങൾ എല്ലാവരും അവിടുന്ന് പിരിഞ്ഞു. രാധു അവളുടെ വെസ്പ കൊണ്ട് വന്നത് കൊണ്ട് അവൾ അതിൽ കയറി വീട്ടിലേക്ക് വിട്ടു.നങ്ങളും പിന്നെ അവിടെ നിന്നില്ല നേരെ വീട് പിടിച്ചു.

ചേട്ടായി… ചേട്ടായി…

ജാനുവിന്റെ വിളികേട്ടാണ് ഞാൻ ഉച്ച മയക്കത്തിന്ന് എഴുന്നേറ്റത്.

ഞാൻ : എന്താടി പെണ്ണേ…. നല്ല സ്വപ്നം ആയിരുന്നു. ആ ഫ്ലോ അങ്ങ് പോക്കി കുരുപ്.

ജാനു : ഹി ഹി ഹി…. ഇവിടെ സ്വപ്നം കണ്ട് കിടന്നോ. ദേ കിച്ചുചേട്ടൻ വന്നിട്ടുണ്ട്.

ഞാൻ : ആ ഞാൻ ഇപ്പൊ വരാം.. നീ ചെല്ല്.

വേഗം വന്നേക്കണേ എന്നും പറഞ്ഞു കൊണ്ട് അവൾ ബെഡിൽ നിന്നും ചാടി വേഗം റൂമിൽ നിന്ന് പുറത്തേക്കു ഇറങ്ങി ഓടി. ഞാൻ അത് കണ്ടു ഒന്ന് പുഞ്ചിരിച്ചു. ഇവൻ ഇതെന്തിനാ ഇപ്പൊ ഇങ്ങോട്ടേക്കു വന്നത്. ആ എന്തരോ എന്തോ.. ഞാൻ മനസ്സിൽ ഒരു ആത്മഗതം പറഞ്ഞു നേരെ ബാത്റൂമിലേക്ക് വിട്ടു.

ഉമ്മറത്തേക്ക് ചെന്നപ്പോ കിച്ചു പാറുവിനോട് എന്തോ കാര്യമായിട്ടുള്ള സംസാരത്തിലാണ്. ആ ചിലപ്പോൾ അമ്മുവുമായി വല്ല പിണക്കത്തിലും ആയിരിക്കും പഹയൻ. ഇവറ്റകൾക്ക് രണ്ടിനും ഏത് നേരത്തും വഴക്കുണ്ടാക്കുന്നതാണോ ദൈവമേ പണി. ഞാൻ ഒന്ന് ചിന്തിച്ചു പോയി.അവരുടെ അടുത്തേക്ക് നീങ്ങിയപ്പോ

കിച്ചു : നീ അവിടെ നിക്ക് ഞങ്ങൾക്ക് കുറച്ച് പേഴ്‌സണൽ കാര്യങ്ങൾ ഡിസ്കസ് ചെയ്യാനുണ്ട്.

ഞാൻ : ഓ ആയിക്കോട്ടെ. ഞാനൊരു ശല്യവുന്നില്ലേ…

കിച്ചു : mm എന്ന അങ്ങിനെ ആവട്ടെ… മോൻ വിട്ടോ വിട്ടോ…

ഞാൻ : വീണ്ടും അടി ആയല്ലേ…. ഞാൻ അവനെ നോക്കി കളിയാക്കി ചിരിച്ചു. 😀

കിച്ചു : ഒന്ന് പോടാ 😁😁

ഞാൻ നേരെ അമ്മന്റെ അടുത്ത് പോയി. ചായ ഒക്കെ കുടിച്ചു വന്നപ്പോഴത്തേക്ക് അവരുടെ ഡിസ്കഷൻ എല്ലാം കഴിഞ്ഞിട്ടുണ്ട്.

അവനോട് വിട്ടാലോ എന്ന് ചോദിച്ചപ്പോ അവൻ പോകാം എന്ന് പറഞ്ഞു.ഞാൻ ബൈക്കിൽ കയറി മിററിലൂടെ മുടി ഒന്ന് റെഡിയാക്കാൻ വേണ്ടി നോക്കിയപ്പോ കിച്ചു പാറുവിനോട് എന്തൊക്കെയോ കണ്ണ് കൊണ്ട് കാണിക്കുന്നുണ്ട്. ഇവന്റെ ഒരു കാര്യം….. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടേക്ക് എടുത്തപ്പോഴാണ് ലക്ഷ്മിക്കുട്ടിയുടെ പുറകീന്നുള്ള വിളി.

അമ്മ :ഡാ…

ഞാൻ :ഓ… ഈ അമ്മ. എന്താണ്..

അമ്മ :നീ ഇത് എവിടെക്കാ..

ഞാൻ : എവിടേക്കാണ് എന്ന് അമ്മക്കറിയൂലെ പിന്നെന്തിനാ ചോയിക്കണേ.

അമ്മ : എന്നാ സന്ധ്യക്ക്‌ മുൻപ് ഇങ് എത്തികൊണ്ടു.വൈകിട്ട് സീതേടെ അവിടെ പോവണം.

ഞാൻ : അതിനു ഞാൻ എന്തിനാ വരുന്നത്. രാമേട്ടൻ വരില്ലേ. പിന്നെന്താ.

അമ്മ : രാമേട്ടനൊന്നും വരില്ല.മൂപര് അച്ഛന്റെ കൂടെ പാലക്കാട്‌ പോയേക്കുവാണ്. വൈകിയേ അവര് വരാത്തൊള്ളൂ. അത് കൊണ്ട് പൊന്നുമോൻ നേരെത്തെ ഇങ് എത്തിയേക്ക്.

ഞാൻ : അമ്മ പ്ലീസ്..

അമ്മ : ഒരു പ്ളീസും ഇല്ല… ഞാൻ പറഞ്ഞത് കെട്ടാൽ മതി. നിന്റെ സൂക്കേട് ഞാൻ ഇന്നത്തോടെ മറ്റും.

ഞാൻ : ഓ…. ഞാൻ അമ്മേന്റെ മുഖത്തേക്ക് നോക്കി ഒരു ആക്കിയ ഇളി പാസാക്കി.സമ്മതിച്ചില്ലേൽ ലക്ഷ്മിക്കുട്ടി തനി പ്രൊഫസർ ആകും.നങ്ങൾ വണ്ടിയും എടുത്തു നേരെ ജലനിധി പിടിച്ചു.

“ഡാ ഞാൻ പറഞ്ഞത് മറക്കണ്ട….

അങ്ങിനെ പോവുന്ന വഴിക്ക് ഇന്ന് രാവിലെ നടന്ന സംഭവവും. പിന്നെ ആ പെൺകുട്ടിയെ പറ്റിയും എല്ലാം കിച്ചുവിന് ഞാൻ വിവരിച്ചു കൊടുത്തു.

ഞാൻ : എന്നാലും എന്ന ക്ലാമാറാണെടാ ആ കൊച്ചിനെ കാണാൻ.

കിച്ചു : മീനാക്ഷിയെകാളും

ഞാൻ : ഡാ കോപ്പേ ഒരു മാതിരി മറ്റേടത്തെ വർത്താനം പറഞ്ഞാലുണ്ടല്ലോ. അവന്റെ ഒരു മീനാക്ഷി. അല്ല ഞാൻ നിന്നോട് ചോദിക്കാൻ നിൽക്കാരുന്നു. എന്താ രണ്ടും കൂടെ ഒരു രഹസ്യം പറച്ചിൽ. എന്താ മീനാക്ഷി നിന്നോട് എഴുന്നള്ളിച്ചത്.

കിച്ചു : അത് നങ്ങൾ തമ്മിലുള്ള കാര്യമല്ലേ മോനെ. രഹസ്യങ്ങൾ എന്നും രഹസ്യങ്ങൾ തന്നെ അല്ലെ.

ഞാൻ :ഓ ആയിക്കോട്ടെ.. ഇന്നലെ വന്ന അവളോടാണ് ഇപ്പൊ മോന് കൂർ. നമ്മ പുറത്തും ലെ…

കിച്ചു : ഡാ മൈരേ ഞാൻ അങ്ങിനെ ആണോ ഉദേശിച്ചേ.നീ വെറുതെ എഴുതാപ്പുറം വായിക്കല്ലേ കേട്ടോ അച്ചുവേ..

ഞാൻ : പിന്നെ എന്താ പന്നി അവൾ നിന്നോട് പറഞ്ഞ കാര്യങ്ങൾ നിനക്ക് എന്നോടും കൂടെ പറഞ്ഞാൽ.

കിച്ചു : ഞാൻ പറയും. അത് ഇപ്പോഴല്ല. പറയാൻ സമയം ആകുമ്പോൾ.

ഞാൻ : mm mm

അങ്ങിനെ നങ്ങൾ വേറെയും കുറെ കാര്യങ്ങൾ സംസാരിച്ചു ജലനിധി എത്തി.അവിടെ എത്തിയപ്പോ ഒറ്റൊരണത്തിനെയും അവിടെ എങ്ങും കാണാനില്ല. പിന്നെ അമലിനെ വിളിച്ചപ്പോളാണ് ഇന്ന് ക്രിക്കറ്റ്‌ മാച്ച് ഉള്ള കാര്യം അറിയുന്നത്. പിന്നെ ഒന്നും നോക്കിയില്ല നേരെ സ്കൂൾ ഗ്രൗണ്ടിലേക്ക് വിട്ടു.കുറച്ചു നേരം ക്രിക്കറ്റ്‌ ഒക്കെ കണ്ടു ഒരു ആറുമണി ഒക്കെ ആയപ്പോ അവമ്മാരോട് യാത്രയും പറഞ്ഞു ഞാൻ അവിടുന്ന് സ്കൂട്ടായി.വീട്ടിലേക് പോകുന്ന വഴി

ഞാൻ : എന്താണ് മോനെ അശ്വിനെ.എന്താ നിനക്ക് പറ്റിയത്.ഞാൻ കണ്ണിയുടെ മുന്നിൽ നിന്ന് എന്റെ സ്വന്തം പ്രതിബിംബത്തോട് തന്നെ ചോദിച്ചു. രാധമ്മ എന്നെ ഇടിക്കുമ്പോഴും എന്റെ തോളിൽ കയ്യിട്ടു നിന്നപ്പോഴും എല്ലാം മീനാക്ഷി എന്നെ നോക്കിയ നോട്ടം.പെണ്ണ് എന്തിനാപ്പൊ അതിനു മുഖം വീർപ്പിച്ചതാവോ.ആ അത് എന്തേലും ആവട്ടെ.സത്യത്തിൽ ഞാൻ കാണാൻ അടിപൊളി തന്നെ. ഞാൻ എന്റെ മുടിയൊക്കെ കൈ കൊണ്ട് ഒന്ന് ഒതുക്കി ഒന്ന് SP അടിച്ചു.

“കോപാണ് ”

ഞാൻ : ഇതേതാ ഈ വള്ളി ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കി.കുഞ്ഞു കുപ്പായവും പാട്ടുപാവാട യും അണിഞ്ഞു ഇളിച്ചോണ്ട് നിക്കാണ് ജാനു പെണ്ണ്.

ഞാൻ :പിന്നെ.. നീയാര് ഐശ്വര്യ റായിയോ.ഞാൻ അവളോട് എന്റെ പുരികം പൊക്കി ചോദിച്ചു.

ജാനു : ഹി ഹി…പെണ്ണ് ഇളിച്ചു കാട്ടി നിൽക്കാണ്. ചേട്ടായി എല്ലാരും റെഡി ആയി വല്യമ്മ വിളിക്കണൂ ..

ഞാൻ : ആ നീ ചെല്ല്. ഞാൻ വരാം.

ജാനു കേട്ടപാതി വേഗം റൂമിന്ന് ഓടി. ഞാൻ പിന്നെ ലക്ഷ്മി കുട്ടിയെ വെറുപ്പിക്കാൻ നിന്നില്ല.ഞാനും അവൾ പോയ പിറകെ താഴേക്കു ചെന്നു.എല്ലാവരെയും കൂട്ടി നേരെ സീതാന്റിയുടെ വീടിലേക്ക്.വീട് പൂട്ടിയാണ് പോക്ക്.spare കീ അച്ഛന്റെ കയ്യിൽ ഉള്ളോണ്ട് മൂപര് വന്നാലും പ്രശനം ഒന്നും

പാറു : അത് ഏട്ടാ… അത് പിന്നെ…

ഞാൻ : ആ പോരട്ടെ…

പാറു : അത് ഏട്ടാ.. ഞാൻ മീനു ചേച്ചിയോട് സംസാരിക്കൊക്കെ ചെയ്യും. ഏട്ടൻ അതിനു അവിടുന്ന് ദേഷ്യപ്പെടരുത് കേട്ടോ.

ഞാൻ : മീനു….. ചേച്ചിയാ…… നിന്റെ മീനാക്ഷി വിളി എന്തെ പെട്ടന്ന് മീനു ചേച്ചി. ഞാൻ അവളുടെ മറുപടിയിൽ വിശ്വാസം വരാതെ ചോദിച്ചു

പാറു : അത് ഏട്ടൻ എന്നോട് ഒന്നും ചോദിക്കല്ലേ. ഇപ്പൊ ഞാൻ ഒന്നും പറയില്ല.കിച്ചേട്ടൻ പറഞ്ഞപ്പോഴാ ഞാനും എല്ലാം ഒന്ന് ഇരുത്തി ചിന്തിച്ചത്.

ഞാൻ :കിച്ചുവോ… അവൻ എന്ത് പറഞ്ഞു.

പാറു :ഞാൻ വീട്ടിൽ ചെന്നിട്ടു ഏട്ടനോട് ഏല്ലാം പറയാം. എനിക്ക് എന്തായാലും മീനു ചേച്ചിയോട് ദേഷ്യം ഇല്ല. എന്റെ ഏട്ടനും കേട്ടല്ലോ.. എന്നാ വാ…

അവൾ അതും പറഞ്ഞു സീതാന്റിയുടെ വീടിലേക്ക് നടന്നു.

ഞാൻ : അത് ഡി…. ഡി.. എവിടെ കേൾക്കാൻ..

“എന്നാലുംഈ പെണ്ണിന് ഇത് എന്താ സംഭവിച്ചേ ”

അല്ല എന്താ മീനാക്ഷി കിച്ചുവിനോട് പറഞ്ഞത്. കിച്ചു എന്താ ഇപ്പൊ പാറുവിന്റെ മനസ്സ് മാറാൻ വേണ്ടിമാത്രം ഇപ്പൊ പറഞ്ഞത്.

ഞാൻ ഓരോന്ന് ആലോചിച്ചു ആ മുറ്റത്തു നിന്നു.

സീതാന്റി : അച്ചു നീ എന്ത അവിടെ നിൽക്കുന്നെ. കയറി വാടാ…

ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു അവരുടെ വീടിലേക്ക് കയറി ചെന്നു. അപ്പോഴും എന്റെ മനസ്സിൽ പാറുവിന്റെ മനം മാറ്റത്തിനുള്ള കാരണം തന്നെ ആയിരുന്നു ഉരുണ്ടു കളിച്ചിരുന്നത്.

തുടരും….

Comments:

No comments!

Please sign up or log in to post a comment!