ഇരുട്ടും നിലാവും 2

“അയ്യോ ,ഞാൻ അങ്ങനെ ചേട്ടന്റെ കൂട്ടുകാരൻ ഒന്നും അല്ല.കഴിഞ്ഞ ആഴ്ച്ച എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായി.അപ്പൊ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് മനുവേട്ടൻ ആണെന്ന് അറിഞ്ഞു.അപ്പൊ ഒന്ന് കാണാൻ വേണ്ടി വന്നതാ” പറയേണ്ട താമസം ഉണ്ടായിരുന്നുള്ളു.”ഓഹ്..മോൻ അരുൺ അല്ലെ?? ശ്രീദേവന്റെ മകൻ??..അവൻ അന്ന് പറഞ്ഞായിരുന്നു നിന്റെ കാര്യം. ഇപ്പൊ എങ്ങനെ ഉണ്ട്??എല്ലാം ശെരി ആയില്ലേ??” ഞാൻ പുഞ്ചിരിച്ചു കൊണ്ട് മൂളി. “അവൻ പിന്നെ തിരക്കിൽ ആയി പോയി അത് കൊണ്ട് അന്വേഷിക്കാനും പറ്റിയില്ല എന്ന് പറയുന്നുണ്ടായി.” അത് കേട്ടപ്പോൾ കുറച്ച സന്തോഷം ആയി.എന്നെ അങ്ങനെ മറന്നിട്ടില്ലലോ.

“മോനെ അവൻ ഇപ്പൊ ഇവിടെ ഇല്ല.ഇന്നലെ ബാംഗ്ലൂർ നിന്ന് അവന്റെ കൂട്ടുകാരൊക്കെ വന്നായിരുന്നു.അവർ എല്ലാവരും കൂടെ മൂന്നാർ പോയി.വേറെ എവിടെയൊക്കെയോ കൂടെ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു.അവൻ വിളിക്കുമ്പോ നീ വന്ന കാര്യം ഞാൻ പറയാം.മോൻ ഇരിക്ക് ഞാൻ ചായ ഇടാം.” നിരാശ എന്നെ വല്ലാതെ തളർത്തി. “വേണ്ട അമ്മെ.ഞാൻ ഇറങ്ങുവാ.വീട്ടിൽ വേഗം എത്തണം.” എന്നും പറഞ്ഞു ഞാൻ സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങി.

ആകെ വിഷമം ആയി.കാണണം എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടു കാണാനും പറ്റിയില്ല. വീട്ടിൽ എത്തി കുളിച്ചു ഞാൻ അമ്പലത്തിലേക് പോയി.എല്ലാ ദിവസവും മുടങ്ങാതെ അമ്പലത്തിൽ പോയി കൊണ്ടിരുന്ന ആളായിരുന്നു ഞാൻ.പക്ഷെ ഇപ്പൊ ഒരാഴച്ചയിൽ ഏറെ ആയി പോയിട്ട്.ഒന്നെങ്കിലും രാവിലെ അല്ലെങ്കിൽ സന്ധ്യയ്ക് .കൂടുതലും സന്ധ്യയ്ക്കാണ് പോകാറുള്ളത്.തിരിച്ചു വീട്ടിൽ എത്തി.പുള്ളിയെ കാണാൻ പറ്റാത്ത വിഷമത്തിൽ ഞാൻ നേരത്തെ തന്നെ കിടന്നു. എപ്പോളാണ് ഉറങ്ങി പോയത് എന്ന് പോലും ഓർമ്മ ഇല്ല.

എന്തായാലും രണ്ടു മൂന്ന് ദിവസത്തേക്ക് പ്രതീക്ഷ ഒന്നും വേണ്ട എന്ന് വിചാരിച്ച ഞാൻ എല്ലാം മറന്നു എന്റെ പതിവ് കാര്യങ്ങളിൽ മുഴുകി.

എന്റെ ചേട്ടൻ ഇന്ഫോപാർക്കിൽ ജോലി ചെയ്യുവാണ്.വരുൺ. രാത്രി ചേട്ടൻ വന്നപ്പോ മനുവേട്ടനെ കുറിച്ച ഞാൻ അയാളോടും ചോദിച്ചു.ചേട്ടനും മനുവേട്ടനെ കുറിച്ച് നല്ല മതിപ്പാണ്. “സ്കൂളിൽ വച്ച്  തന്നെ അവനെ കുറെ പേര് വളയ്ക്കാൻ നോക്കിയതാ.പക്ഷെ അവൻ അങ്ങനെ ആർക്കും പിടി കൊടുത്തിട്ടില്ല.അവൻ വേറെ ലെവൽ ആണ്.ഹ്മ്മമ്മ എന്താ ഇലപ്പോ അവനെ കുറിച്ച് അന്വേഷണം” ചേട്ടന്റെ ആ ചോദ്യം എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടില്ല. ഒന്നുമില്ല എന്നും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്കു പോയി. വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ ഞാൻ ദിവസങ്ങൾ തള്ളി നീക്കി.എന്നെങ്കിലും ഒരു ദിവസം കാണാൻ പറ്റും എന്നാ വിശ്വാസത്തോടെ….

.

ഞായറാഴച്ചകളിൽ സാധാരണ അമ്മ എന്നെ നേരത്തെ എഴുന്നേല്പിക്കറില്ല.പക്ഷെ അന്ന് അമ്മ വിളിച്ചു എഴുന്നേൽപ്പിച്ചു അമ്പലത്തിൽ പോകാൻ പറഞ്ഞു.അപ്പോളാണ് ഞാൻ ഓർത്തത് അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷിക ദിവസം ആയിരുന്നു എന്ന്.ജോലി തിരക്ക് കാരണം ആയിരിക്കും ചേട്ടനും മറന്നു പോയത്.ചാടി എഴുനേറ്റു രണ്ടുപേരോടും മറന്നു പോയതിൽ ക്ഷമ ചോദിച്ചിട്ട് ആശംസകൾ അറിയിച്ചു.. അമ്മയ്ക്ക് അമ്പലത്തിൽ പോകാൻ പറ്റാത്തത് കൊണ്ട് എന്നോട് പോയി വഴിപാട് കഴിക്കാൻ പറഞ്ഞു.കുളിച്ചൊരുങ്ങി ഞാൻ അമ്പലത്തിലേക് പോയി.

അമ്പലത്തിന്റെ മുമ്പിൽ ഒരു അടിപൊളി ബുള്ളറ്റ് ഇരിക്കുന്നത് കണ്ടു.ബുള്ളറ്റിനോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടം ആയിരുന്നു.ബുള്ളറ്റിൽ ആര് പോയാലും ഞാൻ ഒന്ന് നോക്കുമായിരുന്നു.

കുറച്ചു നടന്നു ഒരു വയലിന്റെ അടുത്തുള്ള പാലത്തിന്റെ അരികിൽ എത്തിയപ്പോൾ പുറകിൽ നിന്ന് ഒരു ബുള്ളെട്ടിന്റെ ശബ്ദം.തീരുഞ്ഞു നോക്കിയപ്പോൾ അമ്പലത്തിൽ വച്ച് കണ്ട മൊഞ്ചൻ. പെട്ടെന്ന് ആ ബുള്ളറ്റ് എന്റെ മുന്നിൽ വന്നു നിന്ന്.. “നിനക്ക് എന്താ ചെവി കേട്ടുടെ???? എത്ര തവണ വിളിക്കണം. ഇനി അന്നത്തെ  ആക്‌സിഡന്റിൽ നിന്റെ ചെവി അടിച്ചു പോയോ?????” എന്നും പറഞ്ഞു അയാൾ കളിയാക്കി ചിരിച്ചു.. മനു…!! ഞാൻ ഇത്രയും ദിവസം കാണാൻ കാത്തിരുന്ന മനുവേട്ടൻ. അയാളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പറ്റാത്ത വിധം ഞാൻ അമ്പരന്നു നില്കുവായിരുന്നു. പാടത്തു നിന്ന് വീശുന്ന കാറ്റ് എന്റെ മുടിയിൽ തഴുകി പോകുന്നുണ്ടായിരുന്നു.ഇളം വെയിലിൽ അയാൾക്ക് സ്വർണ നിറം ഉള്ളത് പോലെയാണ് എനിക്ക് തോന്നിയത്. “ഡാ.പൊട്ടാ.. നിന്നോടാ ചോദിക്കുന്നെ.. എന്താ കേൾക്കുന്നില്ലന്നുണ്ടോ??? ഇവൻ എന്താ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ?? ഡാ ചെക്കാ…” “ആഹ്..സോറി ചേട്ടാ. ഞാൻ വിളിച്ചത് കേട്ടില്ല. സോറി.” തുപ്പൽ വിഴുങ്ങി കൊണ്ട് ഞാൻ മറുപടി പറഞ്ഞു. അയാൾ കൈ നീട്ടി ” I am Manu . ഇനി പരിചയപ്പെട്ടില്ല എന്ന് വേണ്ട” എന്ന് പറഞ്ഞപ്പോ ഞാൻ ഒന്നും നോക്കിയില്ല.തിരിച്ചും കൈ കൊടുത്തു പറഞ്ഞു, “I am Arun. Nice to meet You” . മുഖത്ത് പുഞ്ചിരി വിരിച്ചു കൊണ്ട് അയാൾ എന്നോട് വണ്ടിയിലേക് കയറു ഞാൻ വീട്ടിലേക്ക് കൊണ്ടുപോയി വിടാം എന്ന് പറഞ്ഞു. “അയോ.വേണ്ട..ഞാൻ നടന്നു പൊയ്കോളാം. എനിക്ക് ഒന്ന് കടയിലും പോകണം ഒരു കേക്ക് വാങ്ങാൻ ഉണ്ടായിരുന്നു.”

അയാൾ ചേട്ടനോട് സംസാരിച്ചിരുന്നപ്പോൾ ഞാൻ അയാളുടെ പൗരുഷം ആസ്വദിച്ചു. കുറെ നേരം.അയാളിൽ തന്നെ മിഴിച്ചിരുന്നു.ആദ്യമായിട്ടാ ഇങ്ങനെ ഒരു നിയന്ത്രണം ഇല്ലാതെ സൗന്ദര്യാസ്വാദനം.
ആഗ്രഹിച്ചു കിട്ടാതെ കിട്ടിയപ്പോൾ ഉള്ള ആവേശം.അല്ലാതെ എന്ത് പറയാൻ. അയാൾ ഇറങ്ങാൻ ആയപ്പോൾ ,കേക്ക് മുറിച്ചു ഭക്ഷണം ഒക്കെ കഴിഞ്ഞിട്ട് പോകാം എന്ന് അമ്മ പറന്നു.പക്ഷെ വേണ്ട.ഉച്ചക്ക് വീട്ടിൽ വിരുന്നുകാർ ഉണ്ടാകും.അത് കൊണ്ട് വീട്ടിൽ പോകണം എന്നും പറഞ്ഞു അയാൾ ഇറങ്ങി. ഇറങ്ങിയപ്പോൾ എന്റെ തോളിൽ തട്ടി പത്താം ക്ലാസ് അല്ലെ.. നന്നായി പഠിക്കണം, ഇടക്കൊക്കെ വീട്ടിലേക്ക് ഇറങ്ങു എന്നും പറഞ്ഞു്. രണ്ടാമത് പറഞ്ഞത് ഞാൻ എന്തായാലും ചെയ്തോളാം എന്ന് മനസ്സിൽ പറഞ്ഞു. ബുള്ളറ്റ് സ്റ്റാർട്ട് ചയ്തു അയാൾ പാഞ്ഞു.ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.പക്ഷെ അതുണ്ടായില്ല.. ബുള്ളെട്ടിന്റെ ശബ്ദം എന്റെ ഞെഞ്ചിന്റെ ഇടിപ്പിന് താളമേകി… നടന്നതൊക്കെ ഒരു സ്വപ്നം ആണോ എന്നോർത്ത് ഞാൻ അമ്പരന്നു വീടിന്റെ ഉമ്മറത്ത് തന്നെ നിന്നു……

പരീക്ഷ അടുത്ത് വരുന്നത്  കൊണ്ട്  എല്ലായിടത്തു നിന്നും നല്ല സമ്മർദ്ധമായിരുന്നു.ചിലപ്പോൾ സമനില തെറ്റി ദേഷ്യം വരുമായിരുന്നു.പഠനത്തിൽ ഞാൻ അങ്ങനെ ഉഴപ്പു കാണിച്ചിട്ടില്ല.എങ്കിലും എല്ലാവരും വെറുതെ ഓരോന്നും പറഞ്ഞു വരും. അത് ദേഷ്യത്തിൽ കലാശിച്ചിട്ടുള്ളു. ഇതിനിടയിൽ ഒരു ആശ്വാസം ആയിരുന്നു മനുവേട്ടൻ.

മനുവേട്ടൻ പറഞ്ഞത് പോലെ ഒരു അവധി ദിവസം വൈകുന്നേരം ആയപ്പോൾ ഞാൻ സൈക്കിൾ എടുത്ത് മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.വീട്ടിൽ കള്ളം ഒന്നും പറയേണ്ടി വന്നില്ല.കാരണം ഇപ്പോൾ വീട്ടിൽ എല്ലാവര്ക്കും പുള്ളിയെ വലിയ കാര്യമാണ്. വീടിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ മനുവേട്ടനെ പ്രതേകിച്ചു തിരഞ്ഞു നടക്കേണ്ട ആവശ്യം വന്നില്ല.പുള്ളി മുമ്പിൽ ഉള്ള കുളത്തിൽ നീരാടുകയാണ്.ഞാൻ ഉച്ചത്തിൽ ഹായ് എന്ന് കൂകി.

എന്റെ ചേട്ടന് മഞ്ഞ തവള എന്നാ ഒരു പേരുണ്ട് എന്ന് അറിയുന്നത് തന്നെ അപ്പോളാണ്.അയാളുടെ മുറി ഒരു പോലീസ് റെയ്ഡ് എന്ന പോലെ ഞാൻ മുക്കും മൂലയും അരിച്ചു പിറക്കി.അതിനിടയിൽ ഞങ്ങൾ കുറെ വിശേഷങ്ങളും പങ്കുവച്ചു.ചേട്ടന്റെ കോളേജിലെ കാര്യങ്ങൾ,കൂട്ടുകാർ,കറക്കം അങ്ങാനൊക്കെ.ഞാനും അത് പോലെ എന്റെ കാര്യങ്ങളും വാതോരാതെ പറഞ്ഞു. പൂട്ടി കിടക്കുന്ന ഒരു പെട്ടി കണ്ടപ്പോൾ ആകാംഷയോടെ ഞാൻ അത് തുറക്കാൻ നോക്കി. “ഡാ..അത് തുറക്കാൻ നോക്കണ്ട.അതിന്റെ താക്കോൽ എന്റെ കയ്യിലാ.അത് ഞാൻ മാത്രമേ തുറക്കാറുള്ളൂ.എന്റെ ഡയറിയും പിന്നെ കുറച്ചു രഹസ്യങ്ങളും സൂക്ഷിക്കുന്ന പെട്ടിയാണ് അത്” ആകാംഷ വർധിച്ചെങ്കിലും ,വേണ്ട എന്ന് കരുതി ഞാൻ അത് വിട്ടു.ഓരോന്നും പറഞ്ഞു ഞാൻ കട്ടിലിൽ വന്നു ഇരുന്നപ്പോൾ  അയാളും എന്റെ അരുകിൽ വന്നിരുന്നു .
ആദ്യരാത്രിയിൽ ഭർത്താവിനരുകിൽ ഇരിക്കുന്ന ഭാര്യയുടെ നാണമാണ് എനിക്ക് അപ്പോൾ തോന്നിയത്.

അവിടന്നുമിവടന്നും കേട്ട് അറിഞ്ഞ അയാളുടെ പ്രണയ കഥകളെ കുറച്ചു ഞാൻ ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ടു  അതൊക്കെ ചുമ്മാ പറയുന്നതാ.അയാൾക്കു അങ്ങനെ പ്രേമം ഒന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു.ആ വാക്കുകൾ എന്റെ മനസ്സിനെ തണുപ്പിക്കാൻ ഏറെ സഹായിച്ചു. പത്താം ക്ലാസ്സ് ആയതു കൊണ്ട് പരീക്ഷ സമയത്തു എന്തെങ്കിലും സംശയം ഒക്കെ ഉണ്ടെങ്കിൽ ചേട്ടന്റെ അടുത്ത് വന്നാൽ മതി.ഇവിടെ ഇരുന്നു പഠിക്കാം എന്ന് പറന്നു.സന്തോഷത്തിടെ ഞാൻ വരം എന്നും മറുപടി നൽകി്.

അങ്ങനെ സംസാരിച്ചിരുന്നപ്പോളാണ് അയാളുടെ ഒരു കൂട്ടുകാരൻ വീട്ടിലേക്ക് കേറി വന്നത്.വന്ന ഉടനെ ഡാ എന്നും പറഞ്ഞു അയാൾ മനുവേട്ടനെ കെട്ടിപ്പിച്ചു. കാണാൻ നല്ല ഭംഗിയുണ്ട്.വഴിയിൽ വച്ചൊക്കെ ഞാൻ അയാളെ കുറെ

മനുവേട്ടനും ആ കൂട്ടുകാരും ഒരേ കുടക്കിഴിൽ പോകുന്നു.എന്നെ ദേഷ്യം പിടിപ്പിച്ചത് അതൊന്നും അല്ലായിരുന്നു. അയാൾ ഇടക്കിടക് മനുവേട്ടൻറെ നിതംബത്തിൽ കൈകൊണ്ടു എന്തൊക്കെയോ ചെയ്യുന്നുണ്ടായി.മനുവേട്ടൻ അത് തടയുന്നു പോലും ഇല്ലായിരുന്നു.തിരിച്ചും മനുവേട്ടൻ അയാളുടെ നിതംബത്തിൽ കയ്യ് കൊണ്ട് അടിക്കുന്നുണ്ടായിരുന്നു. എന്നിട്ട് രണ്ടാളും പൊട്ടി ചിരിക്കുന്നും ഉണ്ടായിരുന്നു.അതെന്നെ ദേഷ്യത്തിലേക്കാണു എത്തിച്ചത്.അവർ എന്നെ കാണരുതേ എന്ന് പറഞ്ഞ് തിരിഞ്ഞ് നടപ്പോൾ പുറകിൽ നിന്നൊരു വിളി. “ഡാ…നീ എന്താ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോകുന്നേ?????”

മനുവേട്ടന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഞാൻ ഒന്നുമില്ല എന്ന് ഉച്ചത്തിൽ പറഞ്ഞോണ്ട് തിരിഞ്ഞ് നടന്നു.. ദേഷ്യം പിടിച്ചു വക്കാൻ പറ്റാതെ ഞാൻ വീട്ടിലേക്ക് ത എത്തിയത്.വീട്ടിൽ എല്ലാവരോടും ഞാൻ ആ ദേഷ്യം തീർത്തു.. ഇനി ഒരിക്കലും മനുവേട്ടനെ കാണില്ല എന്ന് മനസ്സിൽ നൂറു തവണ പറന്നു. ദേഷ്യം കൊണ്ടാണെന്ന് തോന്നുന്നു..കുറച്ചു ദിവസത്തേക്ക് ഞാൻ അയാളെ തിരിഞ്ഞ് പോലും നോക്കാത്ത അവസ്ഥയിൽ ആയി.വഴിയിൽ വച്ച് അയാളെ കണ്ടാലും ഞാൻ മിണ്ടാതെ തിരിഞ്ഞു നടക്കുമായിരുന്നു..ഞാൻ ഒന്നും വക വച്ചില്ല… എല്ലാ രാത്രിയും ഞാൻ ആലോചിക്കും എന്തിനാ അന്ന് കണ്ട ആ കാഴ്ച്ചയിൽ വെറുതെ അയാളോട് ദേഷ്യപ്പെടുന്നെ,അയാൾ എന്റെ കാമുകൻ അല്ലാലോ..അയാൾ ഇതുവരെ എന്നോട് ഒന്ന് മര്യാദയ്ക് സംസാരിച്ചിട്ടു പോലും ഇല്ല…എന്നിട്ടും എന്തേ എനിക്ക് ഇത്ര ദേഷ്യം. നാളെ ആകട്ടെ നേരിൽ കണ്ടാൽ ചിരിക്കാം എന്നൊക്കെ കരുതും.പക്ഷെ നേരിട്ട് കാണുമ്പോ മനസിൽ ഉള്ള ദേഷ്യം മുളച്ചു പൊന്തി വരും… അങ്ങനെ ദിവസങ്ങൾ കടന്നു പോയി…… പരീക്ഷ അടുത്ത ഒരു ദിവസം രാത്രി ചേട്ടൻ എന്നെ ഉച്ചത്തിൽ വിളിച്ചു.
. “ഡാ..നിനക്ക് ഒരു ഫോൺ കാൾ ഉണ്ട്………” (തുടരും )

Comments:

No comments!

Please sign up or log in to post a comment!