വൈഷ്ണവം 8

ദേ വന്നു ദാ പോയി ആ രീതിയായിരുന്നു അവന്….

പത്രം പൂമുഖത്ത് നിലത്ത് കിടക്കുന്നുണ്ട്. കണ്ണന്‍ നേരെ അതിന്‍റെയടുത്തേക്ക് ചെന്നു. അടുത്ത ഇരിക്കാന്‍ തിണ്ണ ഉണ്ടെങ്കില്‍ കുടെ ഒരു ആവേശത്തിന് നിലത്തിരുന്നു പത്രം എടുത്ത് നോക്കി.

ആദ്യപേജ് ഒന്ന് നോക്കി. അവന് പറ്റിയ വാര്‍ത്തയൊന്നുമില്ല. സ്ഥിരം കുഭകോണവും പിഡനവും കൊലയും അപകടങ്ങളും തന്നെ…

പിന്നെ പത്രം തിരിച്ച് സ്പോര്‍ട്ട് പേജിലേക്ക് കയറി. എല്ലാ വര്‍ത്തകളും സൂക്ഷ്മമായി വയിച്ചു. പിന്നെ സിനിമ പേജും…. പുതിയ വല്ല പടവും വന്നിട്ടുണ്ടോ എന്നറിയണ്ടേ….

അങ്ങിനെ വായിച്ചുകൊണ്ടിരിക്കെ ശേഖരന്‍ വീടിനുള്ളില്‍ നിന്ന് വന്നു. കുറച്ച് മാറി തിണ്ണമേല്‍ ഇരുന്നു കണ്ണനെ നോക്കി….

കണ്ണാ…. എന്താ അവിടെയിരിക്കുന്നേ…. ശേഖരന്‍ ചോദിച്ചു….

അത്…. അങ്കിളേ…. ഛെ… അച്ഛാ… പത്രം കണ്ടപ്പോ ഒന്ന് വായിച്ചിരുന്നുപോയാതാ….

ഹാ… ശേഖരന്‍റെ മുഖത്ത് കണ്ണന്‍ അങ്കിളേ മാറ്റി അച്ഛാ എന്ന വിളിച്ചതില്‍ ഒരു ചിരി വിരിഞ്ഞു.

ഉറക്കം ഒക്കെ ശരിയായോ…. ശേഖരന്‍ ചോദിച്ചു….

ഹാ… കുഴപ്പമില്ലാച്ഛാ…. കണ്ണന്‍ മറുപടി കൊടുത്തു…

ഈ നേരത്താണ് ചായ ഗ്ലാസുമായി ചിന്നു കടന്നു വരുന്നത്. തന്‍റെ കണ്ണേട്ടന്‍ താഴെയിരുന്നു അച്ഛനോട് സംസാരിക്കുന്നത് അവള്‍ക്ക് തീരെ പിടിച്ചില്ല. അവള്‍ വേഗം കണ്ണന്‍റെയടുത്തേക്ക് നിങ്ങി….

കണ്ണേട്ടാ…. ചിന്നു വിളിച്ചു….

പത്രത്തില്‍ നിന്ന് കണ്ണേടുത്ത് കണ്ണന്‍ ചിന്നുവിനെ നോക്കി…

എന്താ ചിന്നു….

എന്താ താഴത്തിരിക്കുന്നേ…. ചിന്നു ഇഷ്ടപെടാത്ത രീതിയില്‍ ചോദിച്ചു…

അത് പത്രം കണ്ടപ്പോ…. കണ്ണന്‍ മുഴുവനാക്കാതെ പറഞ്ഞു.

അതിന്…. എണിറ്റേ…. തിണ്ണ മുകളിരുന്നു വായിച്ചാ മതി…. ചിന്നു തറപ്പിച്ച് പറഞ്ഞു…..

കണ്ണന്‍ അവളെ ഒന്ന് നോക്കി…. താഴെയിരിക്കുന്നത് അവള്‍ക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല.

അവന്‍ മേലെ എണിറ്റ് അടുത്തുള്ള തിണ്ണയ്ക്ക് മേലെ കയറി ഇരുന്നു.

പോരെ…. കണ്ണന്‍ ചിരിച്ച് കൊണ്ട് അവളോട് ചോദിച്ചു….

മതി…. ഇതാ ചായ…. കയ്യിലെ ചായ ഗ്ലാസ് അവനു നേരെ നീട്ടി അവള്‍ പറഞ്ഞു….

കണ്ണന്‍ കൈയിലുള്ള പത്രം മടക്കി തിണ്ണമേല്‍ വെച്ചു.

മ്…. അച്ഛനു കൊടുക്കുന്നില്ലേ…. കണ്ണന്‍ ഗ്ലാസ് വാങ്ങി അവളോടായി ചോദിച്ചു….

അച്ഛന് ഈ രാവിലെ പരുപാടിയില്ല…. ചിന്നു അച്ഛനെ നോക്കി പറഞ്ഞു.

കണ്ണനും ശേഖരനെ നോക്കി. ശേഖരന്‍ ഒന്ന് ചിരിച്ച് അത് ശരിയാണെന്ന് ഭാവത്തിലിരുന്നു.



അല്ല, ഇന്ന് നേരത്തെ എണിറ്റോ…. ചിന്നു ചോദിച്ചു…

ഹാ… കുറച്ച് നേരത്തെയായി പോയി….

അല്‍പനേരം കൊണ്ട് ഗ്ലാസിലെ ചായ മൊത്തം കുടിച്ച് ഗ്ലാസ് അവള്‍ക്ക് നേരെ നീട്ടി.

അവളത് വാങ്ങി കണ്ണനോടായി പറഞ്ഞു.

കണ്ണേട്ടന്‍ കുളിച്ച് വാ…. ഭക്ഷണം ഒന്നിച്ച് കഴിക്കാം…

എനിക്കൊരു തോര്‍ത്ത് വേണം….

കണ്ണേട്ടന്‍ വാ…. അതൊക്കെ ഞാന്‍ എടുത്ത് തരാം…. ചിന്നു കണ്ണന്‍റെ കൈ പിടിച്ച് വലിച്ചു. കണ്ണന്‍ ശേഖരനെ ഒന്ന് നോക്കി. ശേഖരന്‍ ഇത് കണ്ട് ഒന്ന് ചിരിക്കുന്നുണ്ട്. കണ്ണന് വെറെ ഒന്നും ചെയ്യന്‍ കഴിഞ്ഞില്ല. ഒരു നൂലില്‍ ചലിക്കുന്ന പട്ടം പോലെ അവളുടെ കുടെ ചലിച്ചു. അവള്‍ അവനെ അവരുടെ മുറിയില്‍ എത്തിച്ചു.

അവനെ അവിടെ നിര്‍ത്തി ചായ ഗ്ലാസുമായി അടുക്കളയിലേക്ക് പോയി.

അല്‍പസമയത്തിനകം തിരിച്ചെത്തി. അവള്‍ മുറിയിലെ അലമാറ തുറന്ന് തോര്‍ത്ത് തപ്പി. അവന്‍ അലമാറയ്ക്ക് അരിക്കില്‍ നിന്ന് അവളെ സസുക്ഷ്മം നോക്കി…. കുളിയൊക്കെ കഴിഞ്ഞ് മുടിയൊക്കെ ഭംഗിയില്‍ ചീകി വെച്ചിട്ടുണ്ട്. എന്നത്തെയും പോലെ ചുരിദാറാണ് വേഷം. കണ്ണെഴുതി സിന്ദുരവും പൊട്ടും തൊട്ട് പൗഡറിട്ട് സുന്ദരിയായിയാണ നില്‍പ്പ്…. നോക്കി നിന്നാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. പൗഡറിന്‍റെ സുഗന്ധം അവള്‍ക്ക് ചുറ്റും പരന്നിട്ടുണ്ട്. കഴുത്തിലും കൈയിലും വിയര്‍പ്പ് തുള്ളികള്‍ ഉണ്ട്.

അവന്‍റെ ചിന്തകളും നോട്ടവും അറിയാതെ അവള്‍ അലമാറയില്‍ അടക്കി വെച്ച ഡ്രസിനിടയില്‍ തോര്‍ത്ത് തപ്പികൊണ്ടിരിക്കുകയായിരുന്നു.

ഇന്ന് പതിവിലും സുന്ദരിയായിട്ടുണ്ടല്ലോ…. കണ്ണനെ അവളെ തന്നെ നോക്കി പറഞ്ഞു….

ഉണ്ടോ…. ചിന്നു പെട്ടെന്ന് കണ്ണെടുത്ത് അവനെ നോക്കി ചോദിച്ചു.

ഉം… ഉണ്ട്…. കണ്ണന്‍ വശ്യമായി അവളുടെ കേശാദിപാദം ചൂഴ്ന്ന് ഒരു നോട്ടം നോക്കി….

അപ്പോഴെക്കും അവള്‍ക്ക് ഒരു തോര്‍ത്ത് കൈയില്‍ തടഞ്ഞു. അത് വലിച്ചെടുത്തവള്‍ അവന് നേരെ നീട്ടി….

അതേയ് കണ്ണേട്ടന് ഇങ്ങനെ സഹിക്കാന്‍ പറ്റുന്നില്ല എങ്കില്‍ ഞാന്‍ തിരിച്ച് വൈഷ്ണവത്തിലേക്ക് വരുന്നില്ല. രണ്ടു കൊല്ലം കഴിഞ്ഞ് വരാം… എന്തേയ്…

ചതിക്കല്ലേ എന്‍റെ മുത്തേ….. നീയില്ലതെ എനിക്കെന്ത് സന്തോഷം…. അവള്‍ നീട്ടിയ തോര്‍ത്ത് വാങ്ങി അവളുടെ കണ്ണിലേക്ക് നോക്കി ചിരിച്ചുകൊണ്ട് കണ്ണന്‍ പറഞ്ഞു….

എന്നാ ഈ ചുഴ്ന്നുള്ള നോട്ടം ഓക്കെ നിര്‍ത്തികൊണ്ടു…. എനിക്കത് തീരെ ഇഷ്ടപ്പെടുന്നില്ല…. ചിന്നു കണ്ണിലേക്ക് നോക്കി ഗൗരവത്തോടെ പറഞ്ഞു….


കണ്ണന് അത് കേട്ടപ്പോ ചിരി പതിയെ മാഞ്ഞു. എന്തോ ഒരു വേദന അവന്‍റെ മനസിലേക്ക് വന്നു. അവന്‍ അവളുടെ കണ്ണില്‍ നിന്ന് നോട്ടം മാറ്റി ചുരെയുള്ള ചുമരിലേക്കാക്കി.

ഒരു നിമിഷം കൊണ്ട് കണ്ണേട്ടന്‍റെ മുഖം മാറിയപ്പോള്‍ അവളുടെ മനസ്സും ഒന്ന് പിടച്ചു. തന്‍റെ വാക്കുകളിലെ സൂചിമുന അവള്‍ക്കപ്പോഴാണ് മനസിലായത്….

ഒരു മിനിറ്റോളം നിശബ്ദമായി ആ മുറി തുടര്‍ന്നു. ചലനങ്ങളോ സംഭഷണങ്ങളോ അവിടെയുണ്ടായില്ല.

കണ്ണേട്ടാ…. ചിന്നു പതിയെ വിളിച്ചു.

കണ്ണന്‍ അവളെ നോക്കി. അവന്‍റെ മുഖം ആകെ വിഷമത്തിലായിരുന്നു.

സോറി കണ്ണേട്ടാ…. ചിന്നു പിന്നെയും പറഞ്ഞു ഒന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു.

കണ്ണേട്ടന്‍ ഇങ്ങനെ നോക്കുമ്പോള്‍ എന്തെലും തെറ്റു പറ്റി പോവുമോ എന്ന ഭയം എനിക്കുണ്ട്. തല്‍ക്കാലം നമ്മുക്ക് വേറെ വഴിയില്ല. കുറച്ച് കാലം സഹിച്ച് ജീവിച്ചാലെ പറ്റു… അതാ ഞാന്‍ അങ്ങിനെ പറഞ്ഞത്….

കണ്ണന്‍ അവളെ നോക്കി നിന്നു. വേറെ ഭാവമാറ്റമൊന്നുമില്ല…. അവളുടെ കണ്ണുകള്‍ ഇപ്പോ നിറയും എന്ന അവസ്ഥയിലായി….

ഇങ്ങനെ നോക്കല്ലേ കണ്ണേട്ടാ…. എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല…. കണ്‍മഷി ഉള്ള കണ്ണുകളില്‍ നിന്ന് ഒരിറ്റ് കണ്ണുനീര്‍ കവിളിലേക്ക് ഊര്‍ന്നിറങ്ങി….

പെട്ടെന്ന് കണ്ണന്‍ ഒന്ന് പകച്ചു…. പിന്നെ സ്വബോധം തിരിച്ചെടുത്തുകൊണ്ട് അവളുടെ അടുത്തെക്ക് ചെര്‍ന്ന് നിന്നു.

അവന്‍ ഇരു കൈകളും അവളുടെ കവിളില്‍ വെച്ച് കണ്ണുനീര്‍ തുടച്ചു. അവളെ കവിളുകള്‍ ചേര്‍ത്ത് അവനിലേക്ക് അടുപ്പിച്ചു….

ചിന്നു. ഇങ്ങനെ കരയല്ലേ…. എനിക്കെന്തോ പോലെ….. നീ പറഞ്ഞത് ശരിയാണ്…. പക്ഷേ…. എനിക്ക് പറ്റുമോ എന്നറിയില്ല…. പക്ഷേ നിനക്ക് വേണ്ടി ഞാന്‍ ശ്രമിക്കാം….. നീ എന്‍റെ കുടെ ഉണ്ടാവില്ലേ….. കണ്ണന്‍ ചോദിച്ചു…..

നിറഞ്ഞ കണ്ണുകളോടെ തന്നെ ചിന്നു കണ്ണനെ നോക്കി.

ശ്രമിച്ച പോരാ… നടക്കണം…. എനിക്ക് എന്നും കണ്ണേട്ടന്‍റെ കുടെ ജീവിക്കണം…. ഇങ്ങനെ ഒരുപാട് കാലം കണ്ണേട്ടന്‍റെ കുടെ ജീവിക്കണം…. ചിന്നു പയ്യെ പറഞ്ഞു….

ഹാ…. നമ്മുക്ക് ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കണം…. നീ പോ എന്നു പറയും വരെ നിന്‍റെ കുടെയുണ്ടാവും….. ഇത്രയും പറഞ്ഞ് അവളെ അവന്‍ തന്‍റെ ശരിരത്തിലേക്ക് അടുപ്പിച്ച് കെട്ടിപിടിച്ചു.

ഇതുവരെ അവളോട് തോന്നാത്ത ഒരു സ്നേഹവും ബഹുമാനവും ഒക്കെ വന്നത് പോലെ…. എന്നാല്‍ അതൊരിക്കലും അവളുടെ ശരീരത്തോടുള്ള ആഗ്രഹമായി തോന്നിയില്ല…. ശരീരത്തെക്കാള്‍ അവളുടെ മനസിനെ അവന്‍ കെട്ടിപിടിക്കാന്‍ തോന്നി….


അവളും അവന്‍റെ കൈവലങ്ങള്‍ക്കിടയിലുടെ അവന്‍റെ മാറില്‍ അടങ്ങി നിന്നു. ഇതുവരെ കിട്ടാത്ത ഒരു സുരക്ഷിത്വം അവിടെ കിട്ടിയ പോലെ തോന്നി. പെട്ടന്ന് അവള്‍ക്ക് വിലാസിനിയമ്മയുടെ വാക്കുകള്‍ ഓര്‍മ്മയിലേക്ക് വന്നു.

കണ്ണേട്ടാ മതി…. വിട്….. കണ്ണേട്ടാ….

അവള്‍ അവന്‍റെ കൈയില്‍ നിന്ന് കുതറാന്‍ ഇരുകൈകള്‍ ഉപയോഗിച്ച് അവന്‍റെ നെഞ്ചില്‍ പിടിച്ച് പിന്നിലേക്ക് തള്ളാനും നോക്കി…

ഏതോ ഒരു അനുഭുതിയില്‍ നിന്നിരുന്ന കണ്ണന് അവളുടെ വാക്കുകളോ സ്പര്‍ശനമോ അറിയാന്‍ സാധിച്ചില്ല…

വേറെ വഴിയില്ലാതെ ചിന്നു കണ്ണന്‍റെ ഇടുപ്പില്‍ നഖം ഉപയോഗിച്ച് ഒന്ന് പിച്ചി…

അയ്യോ…. ഡീ….

പെട്ടെന്ന് വേദന ശരീരത്തിലേക്ക് കയറിയ കണ്ണന്‍ അവളെ പിടിച്ച് തന്നില്‍ നിന്ന് അകത്തി. വേദന കടിച്ചമര്‍ത്തി അവളെ തുറിച്ച് നോക്കി. പക്ഷേ അവളില്‍ നാണം മാത്രമായിരുന്നു. അവള്‍ തല കുമ്പിട്ട് നില്‍ക്കുകയായിരുന്നു.

നീയെന്ത് പരുപാടിയാ കാണിച്ചേ….. എന്‍റെ ജീവനങ്ങ് പോയി….

അവളുടെ താടിയ്ക്ക് പിടിച്ച് മുഖമുയര്‍ത്തി അവന്‍ അവളോട് ചോദിച്ചു.

അത്… കണ്ണേട്ടാ…. ഇങ്ങനെ കെട്ടിപിടിച്ച് നില്‍ക്കുമ്പോ എനിക്കെന്തോ പോലെ…. നാണത്തില്‍ കുതിര്‍ന്ന വാക്കുകളോടെ അവള്‍ പറഞ്ഞു.

എന്ത് പോലെ…. കണ്ണന്‍ ചോദിച്ചു….

പോ…. കണ്ണേട്ടാ…. എന്‍റെ കണ്ട്രോള്‍ കുടെ കളയാതെ…. പോയെ പോയി കുളിക്ക്…. ചിന്നു നാണത്തില്‍ തന്നെ പറഞ്ഞു….

ഇതെന്ത് കൂത്ത് എന്ന മട്ടില്‍ കണ്ണന്‍ ചിന്നുവിനെ നോക്കി. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഇതില്‍ നിന്നെല്ലാം ഒഴുവാക്കാന്‍ നിന്നവള്‍ തന്‍റെ സാമീപത്തിനായി അല്ലെങ്കില്‍ തന്‍റെ സ്പര്‍ശനത്തിനായി കാത്തിരിക്കുന്നവള്‍ ആയിരുന്നോ…. അത് അവന്‍ പ്രതിക്ഷിച്ചില്ല. ഒരു പക്ഷേ അങ്ങിനെ ചിന്തിക്കാന്‍ അവള്‍ സമ്മതിച്ചില്ല എന്നുവേണം പറയാന്‍….

എങ്ങനെ…. കണ്ണന്‍ ചിരിയോടെ ചോദിച്ചു….

അങ്ങനെ തന്നെ…. പോയി കുളിക്ക് കള്ള കണ്ണാ…. കുളിച്ച് ഡ്രെസ് മാറി അങ്ങ് വന്നേക്ക്,

ഞാന്‍ അടുക്കളയില്‍ കാണും….. ഇത്രയും പറഞ്ഞ് ഒരു ചിരിയും തന്ന് അവള്‍ റുമിന് പുറത്തേക്ക് ഓടി….

കണ്ണന്‍ അവളുടെ മാറ്റത്തില്‍ ഞെട്ടി നിന്നു. പിന്നെ അവള്‍ പോയ് മറഞ്ഞപ്പോള്‍ കുളിക്കാനായി ബാത്ത്റൂമില്‍ കയറി. കുളി കഴിഞ്ഞ് ഡ്രെസ് മാറി ഡൈനിംഗ് ടെബിളിനടുത്ത് പോയപ്പോള്‍ ലക്ഷ്മിയമ്മയും ചിന്നുവും അടുക്കളയില്‍ നിന്ന് സംസാരിക്കുന്നുണ്ട്.

കണ്ണന്‍ ടെബിളിന്‍റെ അടുത്തുള്ള ചെയര്‍ നിക്കി അതില്‍ ഇരുന്നു.
ശബ്ദം കേട്ടാട്ടാവണം ചിന്നു അടുക്കളയില്‍ നിന്ന് തലയിട്ട് നോക്കി. കണ്ണനെ കണ്ടപ്പോ അവള്‍ അങ്ങോട്ട് കയറി ചെന്നു. മുഖത്ത് നേരത്തെ കാര്യങ്ങളുടെ ഒരു നാണവും ചമ്മലും ഉണ്ട്….

അവള്‍ കണ്ണന്‍റെ മുന്നിലേക്ക് ഒരു പ്ലേറ്റ് വെച്ചു. അന്നത്തെ പ്രാതലായ പുട്ട് എടുത്ത് വെച്ചു. കടലകറിയില്‍ അതിന് മേലെ ഒഴിച്ച് കൊടുത്തു. പിന്നെ തന്‍റെ മുന്നില്‍ അടുത്ത പ്ലേറ്റ് വെച്ച് അതിലേക്കും അവശ്യത്തിന് പ്രാതല്‍ എടുത്തു.

അവള്‍ അവന്‍റെ ഇടതുവശത്തായി ഇരുന്നു. ഭക്ഷണം കിട്ടി കഴിഞ്ഞാല്‍ ചിന്നു ഉമ്മച്ചിക്കുട്ടിയെ കണ്ട നായര് ചെക്കനെ പോലെയാണ്…. ചുറ്റുമുള്ളതൊന്നും കാണില്ല….

ചിന്നു പുട്ടിനെ തവിടുപൊടിയാക്കി കഴിക്കാന്‍ തുടങ്ങി. ഭക്ഷണത്തില്‍ അവളുടെ വേഗതയെ മറിക്കടക്കാന്‍ കണ്ണന് സാധിച്ചില്ല.

അപ്പോഴെക്കും ലക്ഷ്മിയമ്മ ചായയുമായി എത്തി. കണ്ണന്‍ ലക്ഷ്മിയമ്മയെ നോക്കി ചിരിച്ചു. ലക്ഷ്മിയമ്മ തിരിച്ചും. ചിന്നു അമ്മ വന്നത് അറിഞ്ഞ ഭാവം കാണിച്ചില്ല. അവള്‍ ചെയ്യുന്ന പണിയില്‍ കോണ്‍സട്രേഷന്‍ കൊടുത്തു.

അമ്മ കഴിക്കുന്നില്ലേ….

കണ്ണന്‍ ലക്ഷ്മിയോട് ചോദിച്ചു…

ഇല്ല… നിങ്ങള്‍ കഴിച്ചോ…. ഞാന്‍ പിന്നെ കഴിച്ചോളാം….

ലക്ഷ്മി മറുപടി നല്‍കി.

ഇന്നെന്താ രണ്ടാള്‍ക്കും പരുപാടി എന്തോ ഓര്‍മ്മ വന്ന പോലെ ലക്ഷ്മിയമ്മ വീണ്ടും ചോദിച്ചു….

അറിയില്ല…. ചിന്നു പറയും പോലെ…. അല്ലേ…. കണ്ണന്‍ ചിന്നുവിനെ നോക്കി പറഞ്ഞു.

എവിടെ…. ചിന്നു അതറിഞ്ഞത് പോലുമില്ല…. കോണ്‍സട്രേഷന്‍…..

ചിന്നു മറുപടി പറയാതെയായപ്പോള്‍ കണ്ണന്‍ അവളുടെ തുടയില്‍ ഒന്ന് പിടിച്ച്

ചെറുതായിട്ട് പിച്ചു. അതെന്തായാലും ഏറ്റു. പെണ്‍ ഞെട്ടി തിരിഞ്ഞു.

എന്താ… കണ്ണേട്ടാ…. അവള്‍ ചോദിച്ചു….

മോള്‍ ഏത് ലോകത്താ…. കണ്ണന്‍ ചോദിച്ചത് കേട്ടില്ലേ…. ഇന്നെന്താ പരുപാടിന്ന്….

ലക്ഷ്മിയമ്മ അവരുടെ ഇടയിലേക്ക് കയറി ചോദിച്ചു.

ഹാ… അതാണോ…. ഇന്ന് രമ്യയുടെ വീട്ടില്‍ പോണം. അവള്‍ ക്ഷണിച്ചിരുന്നു. ഇത്രയും പറഞ്ഞ് ചിന്നു ഇടയ്ക്ക് നിര്‍ത്തിയ കഴിക്കല്‍ പുനരരംഭിച്ചു.

അവള്‍ മിനിറ്റുകള്‍കൊണ്ട് പ്ലേറ്റ് ക്ലീനാക്കി… പിന്നെയാണ് ശ്രദ്ധ ഒന്നു തിരിച്ചത്…. അവള്‍ അടുത്തിരിക്കുന്ന കണ്ണന്‍റെ കഴിക്കല്‍ തീരാനായി കാത്തിരുന്നു.

അസ്വദിച്ച് കഴിച്ചിരുന്ന അവന് പിന്നെയും സമയം അവശ്യമായി വന്നു. അവന്‍ കഴിച്ച് കഴിഞ്ഞ് എണിക്കാന്‍ ഭാവിച്ചപ്പോ ചിന്നു കഴുകാനായി അവന്‍റെ പ്ലേറ്റ് എടുത്തു. കണ്ണന്‍ എന്താ എന്ന ഭാവത്തില്‍ ഒന്ന് നോക്കിയെങ്കിലും ഇതെന്‍റെ അവകാശമാണ് എന്ന ഭാവത്തില്‍ അവള്‍ അതെടുത്ത് കൈ കഴുകാന്‍ നടന്നു.

പ്രതലിന് ശേഷം അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞവര്‍ രമ്യയുടെ വിട്ടിലേക്ക് തിരിച്ചു. കണ്ണനും ചിന്നുവും രമ്യയെ പറ്റിയായിരുന്നു കാറില്‍ പോവുമ്പോള്‍ പറഞ്ഞത്. അന്ന് ആദ്യമായി അവളെ കണ്ടതും അവളെ കാണാനല്ല വന്നത് എന്നറിഞ്ഞപ്പോഴുള്ള എക്സപെര്‍ഷനുമൊക്കെ ഓര്‍മയില്‍ നിന്നെടുത്ത് കണ്ണന്‍ ചിന്നുവിനോട് പറഞ്ഞു. അത് കേട്ട് ചിന്നു കുറച്ച് നേരം നിര്‍ത്താതെ ചിരിച്ചു പോയി. ചിന്നുവും അവളെ ആദ്യമായി കണ്ടതും അവളുടെ കുടെ കറങ്ങി നടന്നതും ഒക്കെ പറഞ്ഞുകൊണ്ടിരിക്കെ കാര്‍ രമ്യയുടെ വീടിന് മുന്നിലെത്തി.

അന്ന് നാടകം കഴിഞ്ഞ് കൊണ്ടാക്കിയത് കൊണ്ട് കണ്ണന് വഴി ഏകദേശം പിടുത്തമുണ്ടായിരുന്നു. വീടിന്‍റെ വാതിലില്‍ തന്നെ രമ്യ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. വണ്ടി വീട്ടുമുറ്റത്ത് നിര്‍ത്തിയ ഉടനെ ചിന്നു ഇറങ്ങി ചെന്ന് അവളെ കെട്ടിപിടിച്ചു. പിന്നെ കണ്ണന്‍റെ കുടെ അകത്തേക്ക് കയറി.

വിരുന്നുകളുടെ തുടക്കമായിരുന്നു അത്. അന്ന് തൊട്ട് ഓരാഴ്ചകാലം വിരുന്ന തന്നെയായിരുന്നു പരുപാടി. അതിനിടയില്‍ അവര്‍ അവരുടെ ഹണിമൂണ്‍ പ്ലാന്‍ ചെയ്തു. പഞ്ചാബ്, ഡെല്‍ഹി, ഷിംല, അഗ്ര. ആകെ പത്ത് ദിവസത്തെ ട്രിപ്പ്. ബൈ റോഡ് ഇത്തിരി റിസ്കായത് കൊണ്ട് ഫ്ലൈറ്റാണ് തീരുമാനിച്ചത്. ആദ്യമായാണ് ഫ്ലൈറ്റില്‍ കയറുന്നത് എന്ന് പറഞ്ഞ് ചിന്നു തന്‍റെ പേടി അറിയിച്ചെങ്കിലും വേറെ വഴിയില്ലാതെ അവള്‍ വഴങ്ങുകയായിരുന്നു.

ഒരാഴ്ചയായി ചിന്നുവും കണ്ണനും വൈഷ്ണവത്തിലെ അന്തിയുറക്കത്തിന് എത്തുന്ന ആള്‍ക്കാരെ പോലെയായിരുന്നു. രാവിലെ പോയാല്‍ എത്താന്‍ രാത്രിയാവും. പിന്നെ ഭക്ഷണം, ഉറക്കം….

കണ്ണന് ഇടയ്ക്ക് കണ്ട്രോള്‍ പോവുമെങ്കിലും ചിന്നു അതിസമര്‍ഥമായി അവനെ പിടിച്ച് കെട്ടും. എന്നാലും രണ്ടുപേരും ഒരുപാടങ്ങ് അടുത്തു വരികയായിരുന്നു. ചിന്നുവിന്‍റെ ചിരിയും കളിയും പരിഭവങ്ങളും നിയന്ത്രണങ്ങളും കണ്ണന്‍ അസ്വദിക്കുകയായിരുന്നു. അവള്‍ തിരിച്ചും.

ഒരാഴ്ചത്തെ നാടുചുറ്റലിന് ശേഷം അവര്‍ വൈഷ്ണവത്തിലെത്തി. ഇനി രണ്ടു ദിവസം വൈഷ്ണവത്തില്‍ റെസ്റ്റ്…..

വന്ന അന്ന് രാത്രി റൂമിലെത്തിയ ചിന്നുവിനെ ബെഡില്‍ കാത്തിരിക്കുകയായിരുന്നു കണ്ണന്‍…. കണ്ണന്‍ പല കാര്യങ്ങളും ചിന്തിച്ചങ്ങനെയിരിക്കുകയായിരുന്നു… ചിന്നു റൂമിലെത്തി വാതിലടച്ച് ബെഡിലേക്കിരുന്നു.

അങ്ങനെ ആ പരുപാടി കഴിഞ്ഞു. വിരുന്ന് കഴിഞ്ഞ കാര്യം ചിന്നു കണ്ണനോടായി പറഞ്ഞു….

പക്ഷേ കണ്ണന്‍ എന്തോ ചിന്തിച്ചിരിക്കുന്നതിനാല്‍ അവളുടെ വാക്കുകള്‍ ശ്രദ്ധിച്ചതെയില്ല. അതേയ്…. ഞാന്‍ പറഞ്ഞത് കേട്ടോ….

ചിന്നു കണ്ണനെ തട്ടികൊണ്ട് ചോദിച്ചു.

ങേ…. എന്താ…. എന്താ കാര്യം…. പെട്ടെന്ന് ചിന്തമണ്ഡലത്തില്‍ നിന്ന് ഇറങ്ങി വന്ന കണ്ണന്‍ ചിന്നുവിനോടായി ചോദിച്ചു….

കുന്തം…. എന്താ ഇത്ര കാര്യമായി ചിന്തിക്കുന്നേ….. ചിന്നു ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു…

ഞാനാലോചിക്കുകയായിരുന്നു. നിനക്ക് ഈ കല്യാണം കൊണ്ട് ഒരുപാട് നഷ്ടമുണ്ടായി ലെ…. കണ്ണന്‍ അവളോടായി ചോദിച്ചു….

എന്ത് നഷ്ടം…. ചിന്നു കാര്യം മനസിലാവാത്തതിനാല്‍ തിരിച്ച് ചോദിച്ചു…

അല്ല…. നിനക്ക് കല്യാണം കഴിഞ്ഞിട്ടും ഒരു ഭര്‍ത്താവില്‍ നിന്ന് കിട്ടേണ്ട പലതും കിട്ടാതെ ഇങ്ങനെ ജീവിക്കാന്‍….. കണ്ണന്‍ പറഞ്ഞ് മുഴുവനാക്കാതെ അവളെ നോക്കി….

അതിന്….. എന്നാല്‍ എനിക്കും ചോദിച്ചുടെ…. കണ്ണേട്ടനും ഒരു ഭാര്യയില്‍ നിന്ന് കിട്ടേണ്ട പലതും കിട്ടുന്നില്ലലോ….

ഡീ…. മണ്ടി…. ഇത് എന്‍റെ വിധിയാണ്…. നിനക്ക് വേറെ കല്യാണം കഴിച്ച് പോയാല്‍ എല്ലാ രീതിയിലും ഒരു ഭാര്യയായി കഴിയാമായിരുന്നു…. പക്ഷേ എനിക്ക് നിനക്ക് പകരം ആര് വന്നാലും ഈ അവസ്ഥ തന്നെയായിരിക്കും… കണ്ണന്‍ അവളെ നോക്കി വിഷമത്തോടെ പറഞ്ഞു….

ന്‍റെ കൃഷ്ണാ…. എന്തിനാ കണ്ണേട്ടാ ഇങ്ങനെയൊക്കെ ചിന്തിച്ച് കൂട്ടുന്നേ…. എനിക്ക് ഇത് നഷ്ടകച്ചവടമാണെല്‍ ഞാന്‍ അങ്ങ് സഹിച്ചു…. എനിക്ക് ഈ വൈഷ്ണവും അച്ഛനും അമ്മയും കണ്ണേട്ടനെയും ഒക്കെ മതി…. ഇതിനെക്കാള്‍ വലിയ എന്ത് കിട്ടിയാലും എനിക്ക് വേണ്ട… ചിന്നു ഉറച്ച ശബ്ദത്തോടെ പറഞ്ഞു…

കണ്ണന്‍ അവളെ അത്ഭുതത്തോടെ നോക്കി.

മതി നോക്കി നിന്നത് കിടക്കാന്‍ നോക്ക്…. ചിന്നു ഇടയ്ക്ക് തലയണ വെച്ച് കൊണ്ട് പറഞ്ഞു.

ഇനിയും ഇതിന്‍റെ അവശ്യമുണ്ടോ…. കണ്ണന്‍ തലയണ ചുണ്ടി ചോദിച്ചു…

ഉണ്ട്… ഇടയ്ക്ക് മോന്‍റെ നോട്ടവും പ്രവര്‍ത്തിയൊന്നും ശരിയല്ല…. ചിന്നു അവനെ നോക്കാതെ കട്ടിലിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു….

പിന്നെ കണ്ണനൊന്നും ചോദിക്കാന്‍ പോയില്ല… അവന്‍ ലൈറ്റണച്ച് കണ്ണടച്ച് കിടന്നു.

പിറ്റേന്ന് ചിന്നു വിലാസിനിയുടെ അസിസ്റ്റന്‍റായി അടുക്കളയില്‍ കയറി. പാചകം വല്യ പിടിയില്ലാത്തതിനാല്‍ എല്ലാം പഠിപ്പിക്കാം എന്ന് വിലാസിനി പറഞ്ഞു. അതു പ്രകാരം ഇനിയുള്ള ദിവസം അവള്‍ക്ക് അടുക്കള ഡ്യൂട്ടിയുണ്ട്.

അന്ന് രാത്രിയാണ് ഹണിമൂണിന്‍റെ കാര്യം വൈഷ്ണവത്തില്‍ അറിയിക്കുന്നത്. ഭക്ഷണസമയത്താണ് കണ്ണന്‍ അച്ഛനോടും അമ്മയോടും ഇത് പറയുന്നത്. കേട്ടപാടെ വിലാസിനി നോ പറഞ്ഞു. പത്ത് ദിവസം അവരെ തനിച്ച് വിടുന്നത് നല്ലതായി വിലാസിനിയ്ക്ക് തോന്നിയില്ല. മക്കളെ പ്രായം ശരിയല്ല. അത് കേട്ട് ചിന്നുവിനും കണ്ണനും ചെറിയ വിഷമമുണ്ടായെങ്കിലും കണ്ണന്‍ പിന്നിട് തരത്തില്‍ ഗോപകുമാറിനെ സോപ്പിട്ടു.

ഗോപകുമാര്‍ വഴി വിലാസിനിയെയും. അങ്ങിനെ അവിടെ നിന്നുള്ള അനുമതിയും കിട്ടി. അടുത്ത തിങ്കളാഴ്ചയായിരുന്നു അവര്‍ ഹണിമൂണിന്‍റെ തുടക്കത്തിനായി തിരഞ്ഞെടുത്തത്. തലേന്ന് തന്നെ ഡ്രെസെല്ലാം പാക്ക് ചെയ്തിരുന്നു.

അന്ന് രാവിലെ ഒരുങ്ങി കഴിഞ്ഞ് കണ്ണന്‍ താഴെക്ക് വന്നപ്പോള്‍ ചെന്ന് പെട്ടത് ഒരു സിംഹത്തിന്‍റെ മടയില്‍. ദേ നില്‍ക്കുന്നു വൈഷ്ണവത്തിലെ മഹാറാണി മുന്നില്‍. കുറച്ചപ്പുറത്തായി രാജകുമാരിയുമുണ്ട്.

കണ്ണാ…. വിലാസിനി വിളിച്ചു….

എന്താ അമ്മേ….

നീയിങ്ങ് അടുത്ത് വന്നേ…. വിലാസിനി കണ്ണനെ വിളിച്ചു.

കണ്ണന്‍ പതിയെ അമ്മയുടെ അടുത്തേക്ക് ചെര്‍ന്ന് നിന്നു.

ആദ്യം കുറച്ച് സാധാരണ ഉപദേശങ്ങളായിരുന്നു. പണ്ടത്തെ പോലെ അല്ല ചിന്നു കുടെ ഉണ്ട്. സുക്ഷിച്ച് പോണം. പറത്തുന്നുള്ള ഭക്ഷണം വാരി വലിച്ച് കഴിക്കുകയൊന്നും ചെയ്യരുത്… എന്നും വിളിക്കണം അങ്ങനെ ഒരുപാട് കാര്യങ്ങള്‍…

ഉപദേശങ്ങള്‍ കേള്‍ക്കാന്‍ വല്യ രസമില്ലെങ്കിലും വെറെ വഴിയില്ലാത്തത് കൊണ്ട് കേട്ടു നിന്നു. പിന്നയാണ് മെയിന്‍ കാര്യത്തിലേക്ക് വന്നത്…

വിലാസിനി കണ്ണന്‍റെ കൈ പിടിച്ച് അമ്മയുടെ തലയില്‍ വെച്ചു…

ഇനി സത്യം ചെയ്യ്… കുരുത്തകേട്ടൊന്നും കാണിക്കില്ല എന്ന്…. വിലാസിനി അവനെ നോക്കി സത്യം ചെയ്യാന്‍ പറഞ്ഞു.

കണ്ണന്‍ ഒരു നിമിഷം ഞെട്ടി. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ… അവന്‍ ചിന്നുവിനെ നോക്കിയപ്പോ അവള്‍ കൈ കൊണ്ട് വായ പൊത്തി ചിരിയ്ക്കുന്നു. കണ്ണന്‍ ദേഷ്യമോ വിഷമമോ എന്തക്കെയോ വന്നു…

അമ്മേ ഞാന്‍ മാത്രം മതിയോ…. ഇവളും വേണ്ടേ….

കണ്ണന്‍ ചിന്നുവിനെ നോക്കി ഒരു പണി അങ്ങ് കൊടുത്തു. പെട്ടന്ന് ചിന്നുവിന്‍റെ ചിരിയടങ്ങി. അവള്‍ കണ്ണനെ നോക്കി കണ്ണുരുട്ടി. വിലാസിനി ചിന്നുവിനെ നോക്കി. പിന്നെ അവളോടു തന്‍റെ മുന്നില്‍ കണ്ണന്‍റെ അടുത്ത് വന്ന് നില്‍ക്കാന്‍ പറഞ്ഞു. അവള്‍ വേറെ വഴിയില്ലാതെ കണ്ണന്‍റെ അടുത്ത് വന്നു നിന്നു.

വിലാസിനി രണ്ടു പേരോടും തലയില്‍ കൈ വെച്ച് സത്യം ചെയ്യിപ്പിച്ചു.

പ്രതലിന് ശേഷം അവര്‍ എയര്‍പോട്ടിലേക്കിറങ്ങി. കാറില്‍ ഡ്രെസും മറ്റും പാക്ക് ചെയ്ത് ബാഗുകള്‍ കയറ്റി. കോഴിക്കോട് നിന്നാണ് ഫ്ലൈറ്റ്. ആദ്യം മുംബൈലേക്ക് അവിടെ നിന്ന് പഞ്ചാബിലെ ലുധിയാന എയര്‍പോര്‍ട്ടിലേക്ക്.

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് ചെക്കിന്‍ കഴിഞ്ഞ് ഫ്ലൈറ്റിലേക്ക് കയറി. ആദ്യമായി ഏയര്‍പോര്‍ട്ടും വിമാനത്തിനെ കാണുന്നതിന്‍റെയും അടുത്ത് നിന്ന് കാണുന്നതിന്‍റെയും വിമാനത്തിന്‍റെ ഉള്‍വശവും കാണുന്നതിന്‍റെയും അത്ഭുതവും സന്തോഷവും ചിന്നുവില്‍ പ്രകടമായിരുന്നു.

അവര്‍ അവര്‍ക്ക് നല്‍കിയ സീറ്റില്‍ പോയി ഇരുന്നു. ചിന്നുവിന് വിന്‍ഡോ സീറ്റായിരുന്നു. അവള്‍ അതിലുടെ ഏയര്‍പോര്‍ട്ടും റണ്‍വേും നോക്കി ഇരുന്നു. അധികം വൈകാതെ ഫ്ലൈറ്റ് പുറപ്പെടുന്നതിനുള്ള അനോണ്‍സ്മെന്‍റ് വന്നു.

അതുവരെ സന്തോഷത്തോടെ ഇരുന്നിരുന്ന ചിന്നുവിന്‍റെ മുഖം മാറാന്‍ തുടങ്ങി. അവളില്‍ പേടി ചെറുതായി വന്നു തുടങ്ങി. അവള്‍ അടുത്തിരുന്ന കണ്ണന്‍റെ കൈപത്തിയില്‍ മുറുക്കി പിടിച്ചു.

കണ്ണന്‍ അവളെ നോക്കി. മുഖത്ത് ഒരു പേടി നിഴലടിച്ചിരിക്കുന്നു. എയര്‍ഹോഴ്സ് വന്നു സീറ്റ് ബെല്‍റ്റിടാന്‍ പറഞ്ഞു. അവളുടെ പരിഭ്രമം കണ്ട് കണ്ണന്‍ തന്നെ അവള്‍ക്ക് സീറ്റ് ബെല്‍ട്ടിട്ടു കൊടുത്തു.

ഫ്ലൈറ്റ് റണ്‍വേയിലേക്കായി ചലിച്ച് തുടങ്ങി. കണ്ണന്‍റെ കൈയില്‍ ചിന്നുവിന്‍റെ കൈ ശക്തിയില്‍ അമരാന്‍ തുടങ്ങി. അവളുടെ മുഖത്ത് ഭയഭാവം….

ചിന്നു…. കണ്ണന്‍ വിളിച്ചു….

ചിന്നു തിരിഞ്ഞ് നോക്കി….

എന്ത് പറ്റീ…. കണ്ണന്‍ ചോദിച്ചു….

അറിയില്ല…. എന്തോ ഒരു പേടി…. കണ്ണേട്ടാ…. എനിക്ക് ഇപ്പോ ബാത്ത്റൂമില്‍ പോണം….

ദേ… പെണ്ണേ…. വിമാനം മുകളില്‍ എത്തട്ടെ…. അത് വരെ പിടിച്ച് നില്‍ക്ക്….

കണ്ണന്‍ അവളുടെ അസ്ഥാനത്തുള്ള ആവശ്യം കേട്ട് സ്വല്‍പം മുഖം വീര്‍പ്പിച്ച് പറഞ്ഞു.

ഇത്രയും നേരം ന്നും തോന്നിയില്ല…. ഇപ്പോ എന്തോ അങ്ങിനെയൊക്കെ തോന്നുന്നു. പേടി കൊണ്ടാണവോ…. ചിന്നു നിസഹയതയോടെ പറഞ്ഞു.

ആദ്യമായത് കൊണ്ടാണ്…. നീ കണ്ണടച്ചിരുന്നോ…. കണ്ണേട്ടന്‍ കുടെയുണ്ട്…..

കണ്ണന്‍ അവളെ സമാധാനിപ്പിച്ചു. ചിന്നു കണ്ണന്‍റെ കൈകളെ മുറുകെ പിടിച്ച് കണ്ണടച്ചിരുന്നു. അടുത്തിരിക്കുന്ന റോയിലെ രണ്ടുപേര്‍ ഇത് കണ്ട് ചിരിക്കുന്നുണ്ട്. കണ്ണന്‍ രണ്ടു കണ്ണും ചിമ്മി ചിരിച്ച് കാണിച്ചു.

ഫ്ലൈറ്റ് പതിയെ റണ്‍വേയിലുടെ ചലിച്ച് പയ്യെ പൊങ്ങി തുടങ്ങി. പയ്യെ പയ്യെ ആകാശത്തെത്തി. ചിന്നു ഇപ്പോഴും കണ്ണടച്ചിരിക്കുകയാണ്. അത്യവശ്യം മുകളിലെത്തിയപ്പോ കണ്ണന്‍ ചിന്നുവിന്‍റെ ചെവിയില്‍ പറഞ്ഞു….

ചിന്നൂ…. ഇനി കണ്ണ് തുറന്നോ….. ചിന്നു കണ്ണുകള്‍ തുറന്നു. കണ്ണന്‍ ഒരു ചിരി പാസാക്കി. അവള്‍ കണ്ണനെ തന്നെ നോക്കി ഇരുന്നു.

ഡീ…. എന്‍റെ മുഖത്ത് നോക്കാതെ പുറത്തേക്ക് നോക്ക്….. അവിടെയാ നിനക്കുള്ള കാഴ്ച….. അവള്‍ ചെറിയ പേടിയോടെ തന്നെ വിന്‍ഡോയിലുടെ പുറത്തേക്ക് നോക്കി. നിമിഷനേരം കൊണ്ട് ഭയം നിറഞ്ഞിരുന്ന അവളുടെ കണ്ണുകള്‍ അത്ഭുതം നിറഞ്ഞു.

മേഘശകലങ്ങള്‍ക്കിടയിലുടെ ഫ്ലൈറ്റ് പറന്നുകന്നപ്പോള്‍ മേഘങ്ങളെ അടുത്ത് കണ്ട സന്തോഷത്തില്‍ ചിന്നു സന്തോഷിച്ചിരുന്നു….

അതേയ്…. ബാത്ത്റൂമില്‍ പോണ്ടേ…. കണ്ണന്‍ ചോദിച്ചു….

വേണ്ട…. ഇങ്ങനെയിരുന്ന മതി…. ചിന്നു പുറത്തേക്ക് നോക്കി തന്നെ മറുപടി കൊടുത്തു… രണ്ടു മണിക്കുര്‍ കൊണ്ട് ഫ്ലൈറ്റ് മുംബൈയിലെത്തി.

ചിന്നു…. ഫ്ലൈറ്റ് ഇനി താഴെ ഇറങ്ങും…. റണ്‍വേ തട്ടുമ്പോ കുലുക്കമൊക്കെ ഉണ്ടാവും… അപ്പോ വിളിച്ചു കാറി നാണം കെടുത്തരുത്…

അപ്പോ എന്തെലും പറ്റുമോ…. ചിന്നു പേടിയോടെ ചോദിച്ചു….

ഇല്ല…. നീ നേരത്തെ പോലെ എന്‍റെ കൈ പിടിച്ച് കണ്ണടച്ചിരുന്നോ…. എന്തു പറ്റിയാലും നമ്മള്‍ ഒന്നിച്ച് പോരെ….. കണ്ണന്‍ ധൈര്യം പകര്‍ന്നു…

വിമാനം ഇറങ്ങുന്നതിന് മുമ്പ് കണ്ണന്‍ ഇങ്ങനെ ചിന്നുവിന് നിര്‍ദ്ദേശം കൊടുത്തു. അവള്‍ പറഞ്ഞ പോലെ അനുസരിച്ചിരുന്നു.

മുംബൈ എയര്‍പോര്‍ട്ടില്‍ ഒരു മണിക്കുര്‍ ടൈം ഉണ്ടായിരുന്നു. ഈ സമയം കണ്ണന്‍ ചിന്നുവിനെ എയര്‍പോര്‍ട്ട് ചുറ്റി കാണിച്ചു.

ഒരു കൊട്ടാരം പോലെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്‍റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട്…. കാഴ്ചകള്‍ കണ്ട് ചിന്നുവും കണ്ണനും കൈകള്‍ കോര്‍ത്തുപിടിച്ച് നടന്നു നിങ്ങി…. പിന്നെ സമയമായപ്പോള്‍ മുംബൈ ലുധിയാന ഫ്ലൈറ്റിലേക്ക് ചെന്നു…

അത് ഇത്തിരി സമയമെടുത്ത ട്രിപ്പായിരുന്നു… ഏഴു മണിക്കുറെടുത്തു ലുധിയാനയില്‍ എത്താന്‍…. ഭക്ഷണം ഫ്ലൈറ്റില്‍ നിന്ന് കഴിച്ചു. അങ്ങനെ രാത്രി എഴു മണിയോടെ ലുധിയാനയില്‍ എത്തി.

അവിടെ കണ്ണന്‍റെ ഒരു കുട്ടുകാരനുണ്ട്. സുര്‍ബദ്ദര്‍ സിംഗ്. പണ്ട് ട്രിപ്പ് പോയപ്പോ പരിചയപ്പെട്ടതാണ്. ഇതാണ് യാത്രകളുടെ സൗഭാഗ്യം. അറിയാത്ത നാട്ടില്‍ ഇതുവരെ കാണാത്ത ആളുകളെ പരിചയപ്പെടാനും അവരെ അറിയാനും സാധിക്കും. സുര്‍ബദ്ദര്‍ അവിടെ ഒരു ട്രവലര്‍ ഏജന്‍സി നടത്തുകയാണ്. അവന്‍ ഏയര്‍പോര്‍ട്ടില്‍ വന്നിരുന്നു. പഞ്ചാബില്‍ ചുറ്റിയടിക്കാന്‍ അവനോട് ഒരു കാര്‍ ഏര്‍പാട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. സുര്‍ബദ്ദര്‍ ഇരുവരെയും ഏക്സിറ്റ് ഗേറ്റില്‍ കാത്തിരുന്നിരുന്നു. കണ്ണന്‍ പഴയ ഫ്രണ്ടിന്‍റെ അലിംഗനം ചെയ്തു. പിന്നെ തന്‍റെ സഹധര്‍മ്മിണിയെ പരിചയപ്പെടുത്തി. സുര്‍ബദ്ദറിന് ഹിന്ദിയും ഇംഗ്ലീഷും നന്നായി അറിയാം. അതുകൊണ്ട് ആശയവിനിമയം ഒരു പ്രശ്നമായില്ല.

ആദ്യം അവര്‍ ഒന്നിച്ച് പോയത് സുര്‍ബദ്ദറിന്‍റെ വീട്ടിലേക്കാണ്. അവിടെ സുര്‍ബദ്ദറിന്‍റെ അച്ഛനും അമ്മയും ഭാര്യയും ഒരാള്‍ കുട്ടിയും ഉണ്ട്. എല്ലാവരും പരമ്പരാഗതമായ സിക്ക് വേഷത്തിലാണ്. സുര്‍ബദ്ദറിനെ പരിചയമുണ്ടെങ്കിലും അയാളുടെ വീട്ടില്‍ കണ്ണന്‍ പോകുന്നത് ആദ്യമായാണ്.

അവിടെ നിന്നായിരുന്നു രാത്രി ഭക്ഷണം… ചപ്പാത്തിയും ധാല്‍കറിയും. അവിടെത്തെ സ്ത്രീ ജനങ്ങളോട് അധികം സംസാരിക്കാന്‍ നിന്നില്ല. ഭാഷ അതാണ് മുഖ്യ കാരണം.

സുര്‍ബദ്ദറിന്‍റെ അച്ഛന്‍ പഴയ പട്ടാളകാരനായിരുന്നു അയാള്‍ക്ക് ഹിന്ദി അറിയാം. കുറച്ച് നേരം അയാളുടെ പഴയ അതിര്‍ത്ഥി തള്ളും കേട്ട് അവര്‍ ഇറങ്ങി.

രാത്രിയിലേക്ക് അവിടെത്തെ ഒരു ഫോട്ടലില്‍ റൂം ബുക്ക് ചെയ്തത് കൊണ്ട് രാത്രി അവിടെ തങ്ങാന്‍ അവര്‍ പറഞ്ഞത് നിരസിക്കേണ്ടി വന്നു.

പോരാന്‍ നേരം സുര്‍ബദ്ദര്‍ ഏയര്‍പോര്‍ട്ടില്‍ നിന്ന് അവരെ കുട്ടി കൊണ്ടു വന്ന കാറിന്‍റെ കീ കണ്ണനെ സുര്‍ബദ്ദര്‍ ഏല്‍പിച്ചു. ഇനി രണ്ടു ദിവസം പഞ്ചാബിലെ യാത്ര അതിലാണ്. രാത്രി പത്ത് മണിയോടെ ഹോട്ടലിലെത്തി. ബുക്കിംഗ് മേസേജ് കാണിച്ച് മറ്റു ഫോര്‍മാലിറ്റി തീര്‍ത്ത് റൂമിലെത്തി. നല്ല യാത്ര ക്ഷീണമുണ്ട് രണ്ടാള്‍ക്കും. അതുകൊണ്ട് ഫ്രഷായി കിടക്കാന്‍ തിരുമാനിച്ചു. കണ്ണന്‍ അലറാം റെഡിയാക്കി ബെഡില്‍ കിടന്നു. അപ്പോഴാണ് ചിന്നു എന്തോ തിരയുന്ന പോലെ കണ്ണന് തോന്നിയത്….

എന്താ ചിന്നു തിരയുന്നത്, കിടക്കുന്നില്ലേ… കണ്ണന്‍ ചോദിച്ചു.

കണ്ണേട്ടാ…. ഇവിടെ രണ്ട് തലയണയേ ഉള്ളു…. ചിന്നു ഇത്തിരി വിഷമത്തോടെ പറഞ്ഞു.

കണ്ണന്‍ അപ്പോഴാണ് കാര്യം മനസിലായത്. ഇന്ന് അവര്‍ക്കിടയില്‍ തലയണ മതില്‍ ഇല്ല. എന്നാല്‍ അവന്‍ അമ്മയ്ക്ക് കൊടുത്ത വാക്ക് തെറ്റിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിനാല്‍ അധികം പറയാന്‍ നിന്നില്ല….

ഞാന്‍ നിന്നെ കയറി പിടിക്കാനൊന്നും വരുന്നില്ല… നീ കിടന്നോ… കണ്ണന്‍ ക്ഷീണം അഭിനയിച്ച് പറഞ്ഞു.

അതോടെ വേറെ വഴിയില്ലാതെ ചിന്നു കട്ടിലിന്‍റെ അറ്റത്തോട് ചേര്‍ന്ന് കിടന്നു. ക്ഷീണം രണ്ടു പേരേയും പെട്ടെന്ന് ഉറക്കി….

പിറ്റേന്ന് പുലര്‍ച്ചേ നാലു മണിക്ക് ഫോണില്‍ അലറാം അടിച്ചു. കണ്ണന്‍ ശബ്ദം കേട്ടപ്പോഴെ കണ്ണു തുറന്നു. നോക്കുമ്പോള്‍ തന്‍റെ നെഞ്ചില്‍ ഒരു ഭാരം. കണ്ണന്‍ ലൈറ്റിട്ട് നോക്കിയപ്പോ ദേ കിടക്കുന്നു അവന്‍റെ നെഞ്ചില്‍ കൈയും വെച്ച് ചിന്നു തന്നോടു ചേര്‍ന്നു കിടക്കുന്നു. പല ചിന്തകളും മനസില്‍ വന്നേങ്കിലും അവന്‍ ഉറച്ച തീരുമാനം എടുത്തിരുന്നു.

അവന്‍ അവളുടെ കൈ പതിയെ എടുത്ത് ബെഡിലേക്ക് വെച്ചു. അവള്‍ അത് അറിഞ്ഞ മട്ടില്ല. ശാന്തവും സുന്ദരവുമായ ഉറക്കത്തിലാണ് കക്ഷി.

അവന്‍ എണിറ്റ് ബാത്ത് റൂമില്‍ പോയി പല്ലുതേപ്പും അനുബന്ധപരുപാടിയും തീര്‍ത്തു. തിരിച്ച് ബെഡിനടുത്തേക്ക് വന്നപ്പോഴും ചിന്നു നല്ല ഉറക്കത്തിലാണ്. കണ്ണന്‍ ബെഡില്‍ ഇരുന്ന് അവളെ തട്ടിവിളിച്ചു.

ചിന്നു…. ചിന്നു….

എന്താ…. കണ്ണേട്ടാ…. ചിന്നു ഉറക്കച്ചുവയില്‍ ചോദിച്ചു.

വാ…. എണിക്ക് ദുര്‍ഗ്ഗസ്ഥാനില്‍ പോവാം…. കണ്ണന്‍ വീണ്ടും അവളുടെ ഷോള്‍ഡില്‍ തട്ടികൊണ്ട് പറഞ്ഞു. അവള്‍ പതിയെ കണ്ണ് തുറന്ന് ജനലിലുടെ പുറത്തേക്ക് നോക്കി…. ആകെ ഇരുട്ട്….

നേരം വെളുക്കട്ടെ…. കണ്ണേട്ടാ…. അവള്‍ ചുണുങ്ങി കൊണ്ട് വീണ്ടും കണ്ണടച്ച് കിടന്നു.

പോരാ…. രാവിലെ നേരത്തെ അവിടെയെത്തണ്ണം…. നീ എണിക്ക്…. കണ്ണന്‍ വിടുന്ന ലക്ഷണമില്ല.

അവളുടെ ഭാഗത്ത് നിന്ന് അനുകൂല മറുപടി കാണാതെ വന്നപ്പോ അവന്‍ അവളുടെ ഇടുപ്പില്‍ വിരലിട്ട് ഇക്കിളിയാക്കി. ചിന്നു പെട്ടെന്ന് ചാടി എണിറ്റിരുന്നു. ദേഷ്യത്തോടെ കണ്ണനെ നോക്കി….

എന്താ കണ്ണേട്ടാ ഇത്…. ഒന്ന് ഉറങ്ങാന്‍ സമ്മതിക്കുമോ…. അവള്‍ ദേഷ്യത്തോടെ ചോദിച്ചു….

നീ എണിറ്റ് ഫ്രഷാവ്…. നമ്മുക്ക് നേരത്തെ ഇറങ്ങണം…. കണ്ണന്‍ പറഞ്ഞു…

അതോടെ വേറെ വഴിയില്ലാതെ അവള്‍ കണ്ണുതിരുമ്മി പിന്നെ ഡ്രസെടുത്ത് ബാത്ത്റൂമിലേക്ക് നടന്നു.

അരമണിക്കുറിലധികം എടുത്തു അവള്‍ ഇറങ്ങാന്‍. അപ്പോഴെക്കും കണ്ണന്‍ അവനുള്ള ഡ്രസ് എടുത്ത് വെച്ചിരുന്നു. അവള്‍ ഇറങ്ങിയ ശേഷമാണ് അവന്‍ കുളിക്കാന്‍ കയറിയത്. പത്ത് മിനിറ്റെ അവന്‍ എടുത്തുള്ളു.

ഒരുക്കങ്ങള്‍ കഴിഞ്ഞ് അഞ്ചുമണിയോടെ അവര്‍ റൂമില്‍ നിന്നിറങ്ങി. കാറില്‍ കയറി ദുര്‍ഗ്ഗസ്ഥാനിലേക്ക് വെച്ചു പിടിച്ചു.

പതിനഞ്ച് മിനിറ്റേ കാറില്‍ ഉണ്ടായിരുന്നുള്ളു. കാര്‍ ഒരു മരത്തിന്‍റെ ചുവട്ടില്‍ ചെന്ന് നിര്‍ത്തി. ചിന്നു കണ്ണനെ നോക്കി. അവന്‍ അവളോട് ഇറങ്ങാന്‍ പറഞ്ഞു. ചുറ്റും ആകെ ഇരുട്ട്…. ചുറ്റും മരങ്ങള്‍ കാണാം… വേറെയൊന്നുമില്ല. അവര്‍ തങ്ങളുടെ ഫോണിലെ ഫ്ളാഷ് ഓണാക്കി.

കണ്ണന്‍ തോളില്‍ ചെറിയ ഒരു ഹാന്‍ബാഗുമിട്ട് മുന്നില്‍ നടന്നു. ചിന്നു പിറകെയും….

കണ്ണേട്ടാ…. എങ്ങോട്ടാ ഈ പോകുന്നേ….

ദുര്‍ഗ്ഗസ്ഥാനിലേക്ക്…..

കാറില്‍ പോയികുടെ…..

ഇല്ല…. ഇതുവരെ കാര്‍ പോകു…

ഇനി കുറെ ഉണ്ടോ….

ഹാ…. കുറച്ച് ഉണ്ട്…. നീ വാ….

കുറച്ച് കഴിഞ്ഞപ്പോ കല്ലില്‍ കൊത്തി ശരിയാക്കിയ പടികള്‍ കണ്ടു. കണ്ണന്‍ അവളുടെ കൈ പിടിച്ച് കയറാന്‍ തുടങ്ങി. മുകളിലേക്ക്….

ചിന്നു പതിയെ നോക്കി നോക്കി പടികള്‍ കയറി. പടികള്‍ വളഞ്ഞ് തിരിഞ്ഞ് പോകുന്നു. ഇരുട്ടായത് കൊണ്ട് എത്ര ഉയരമുണ്ടേന്ന് അറിയില്ല….

കണ്ണേട്ടാ…. ഈ പടികള്‍ കുറയുണ്ടോ…. ചിന്നു സ്വല്‍പം പേടിയില്‍ ചോദിച്ചു… ഹാ…. ഉണ്ട്…. ഒരു ആയിരത്തോളം ഉണ്ടാവും…. കണ്ണന്‍ നിസരമെന്ന രീതിയില്‍ മറുപടി നല്‍കി….

ന്‍റെ കൃഷ്ണ….. ആയിരമോ…. പെട്ടെന്ന് നടത്തം നിര്‍ത്തി ചിന്നു കണ്ണനോടായി ചോദിച്ചു….

ഹാ…. അത്രയല്ലേ ഉള്ളു…. നമ്മുക്ക മിണ്ടിയും പറഞ്ഞും നടന്നു കയറമെന്നെയ്….

ഞാന്‍ മുഴുവന്‍ കയറുമെന്ന് തോന്നുന്നില്ല…. ചിന്നു സംശയം പ്രകടിപ്പിച്ചു….

പറ്റുന്നത്ര കയറ്…. ബാക്കി ഞാന്‍ എടുക്കാം…. കണ്ണന്‍ ആശ്വാസകരമായി പറഞ്ഞു….

അവര്‍ വീണ്ടും മലകയറ്റം തുടങ്ങി…. രാത്രിയില്‍ തണുത്ത കല്ലുകളില്‍ നിന്ന് തണുപ്പ് കാലിലേക്ക് കയറുന്നുണ്ട്. ഫോണിന്‍റെ ഫ്ലാഷ് ലൈറ്റില്‍ മുന്നിലെ കുറച്ച് പടികള്‍ കാണാം…. മുകളിലേക്ക് എത്രയുണ്ടെന്നോ… എത്രയെണ്ണം കയറിയെന്നോ കാണാന്‍ കഴിയില്ല….

കയറി പോകുന്നതിനനുസരിച്ച് ഇരുവരും കിതച്ചു തുടങ്ങി. എങ്കിലും ഇപ്പോ തീരും എന്ന് വിചാരിച്ച് ചിന്നു കണ്ണനൊപ്പം നടന്നു.

മുക്കാല്‍ മണിക്കുറായി കയറ്റം കയറി തുടങ്ങിട്ട്… ഇതുവരെ മുകളിലെത്തിയില്ല. ഉള്ള ആരോഗ്യം മൊത്തം ക്ഷയിച്ച് തുടങ്ങി. ചിന്നു ആകെ തളര്‍ന്ന പോലെയായി. അവള്‍ ഒരിടത്ത് നിന്ന് കിതച്ച് കൊണ്ട് ചോദിച്ചു….

ഹോ…. ഹോ….. കണ്ണേട്ടാ…. ഹാ…. ഇനിയും ഉണ്ടോ….

ഇല്ല കുറച്ചേ ഉള്ളു…. കണ്ണന്‍ മറുപടി നല്‍കി….

അയ്യോ…. അമ്മേ…. ന്‍റെ കൃഷ്ണ…. എനിക്ക് വയ്യായേ…. ചിന്നു ശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു…. അവളുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളി വരുന്നത് പോലെ തോന്നി. ആകെ വിയര്‍ത്തു കുളിച്ച ശരീരം…

ചിന്നു അവിടെ നിക്കാതെ വാ ചിന്നു…. കുറച്ചുടെ ഉള്ളു…. ഒരു നൂറ് പടികള്‍ കുടെ…..

അയ്യോ…. ഇതിന് അവസാനമില്ലേ…. കയറി കയറി ആകാശത്തെത്താറായി….

ഇപ്പോ തീരും നീ ഇങ്ങു വാ…. കണ്ണന്‍ പിറകിലുടെ അവളുടെ ഇടുപ്പിലുടെ കയ്യിട്ട് അവളെ തന്‍റെ ഒപ്പം വലിച്ച് കയ്യറ്റാന്‍ തുടങ്ങി. അവള്‍ അവന്‍റെ പിറകിലെ കൈയിന്‍റെ ചലനത്തില്‍ കയറി കൊണ്ടിരുന്നു…. ശ്വാസശ്വാസത്തിന്‍റെ ശബ്ദം മാത്രം…. ഇപ്പോഴും ഇരുട്ട് മാറിയിട്ടില്ല…. സുര്യന്‍ വരാന്‍ ലേറ്റാണെന്ന് തോന്നുന്നു…

കുറച്ച് പടികള്‍ കയറിയപ്പോഴെക്കും അവര്‍ മുകളില്‍ എത്തി. അവിടെയാകെ ചെമ്പകത്തിന്‍റെയും മുല്ലയുടെയും സുഗന്ധം…. ആകെ കാറ്റു വിളയാടുന്ന ഏരിയ….

കാര്യമായി കാഴ്ചയൊന്നും കാണുന്നില്ല. കുറച്ചകലെ ഒരു മണ്ഡപവും ദീപസ്തംഭവും കാണാം. അതിനു പിറകില്‍ കുറച്ച് മരങ്ങളും ഒരു പാറയും.

ചിന്നു ചുറ്റും നോക്കി. കിതപ്പ് മാറിയിട്ടില്ല…. സുഗന്ധം മുക്കിലേക്ക് അടിച്ച് കയറുന്നുണ്ട്. ഇടയ്ക്ക് ഒരു സംഗീതം വരുന്നുണ്ട്. കുറച്ചധികം പഴയ സംഗീതോപകരണങ്ങളുടെ ശബ്ദം ഓരേ സമയം കേള്‍ക്കുന്നുണ്ട്. മറ്റു പ്രത്യകതയൊന്നും കാണുന്നില്ല….

ഇ…. ഇവിടെയെന്താ ക… കണ്ണേട്ടാ…. കാ… കാണാനുള്ളത്…. കിതപ്പിന്‍റെ കുടെ ചിന്നു ചോദിച്ചു.

നീ… വാ കാണിച്ചു തരാം…. കണ്ണന്‍ ഇത്രയും പറഞ്ഞ് അവളുടെ കൈ പിടിച്ച് മണ്ഡപത്തിന്‍റെ ഭാഗത്തേക്ക് നടന്നു. മണ്ഡപത്തിനടത്തെത്തിയപ്പോഴാണ് അതൊരു കല്ലില്‍ കൊത്തിയ ക്ഷേത്രമാണെന്ന് മനസിലായത്. അതിന്‍റെ വാതില്‍ അടഞ്ഞു കിടക്കുകയാണ്. അവന്‍ അവളെയും കൊണ്ട് ക്ഷേത്രം കടന്ന് പിറകിലേക്ക് നടന്നു. അവിടെ പാറയില്‍ നിന്ന് വെള്ളം പാറയിലുടെ ഇറ്റിറ്റ് വീഴുന്നുണ്ട്. ചിന്നുവിന് അത് കണ്ടപ്പോ വെള്ളത്തോട് അതീവ ആര്‍ത്തി തോന്നി. അവള്‍ കണ്ണന്‍റെ കൈ വീടിപ്പിച്ച് ഓടി പോയി ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികളെ കൈകുമ്പിളില്‍ എറ്റു വാങ്ങി… പിന്നെ കൈ നിറയുമ്പോ വായിലേക്ക് കൊണ്ടുപോയി.

ഹോ…. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്വാദ്…. പച്ചവെള്ളത്തിന് ഇത്രയും സ്വാദ് ഇതാദ്യമായാണ്… ആവശ്യത്തിലധികം കുടിച്ച് കഴിഞ്ഞപ്പോ അവള്‍ പറഞ്ഞു….

ശുദ്ധമായ വെള്ളമാണ്. കുടിക്കുന്നത് നല്ലതാ…. കണ്ണന്‍ ഇത്രയും പറഞ്ഞ് അവളെ മാറ്റി കൈകുമ്പിളില്‍ വെള്ളം ശേഖരിച്ചു. വയറുനിറയെ കുടിച്ചു.

പിന്നെ അവിടെ നിന്ന് ചിന്നുവിന്‍റെ കൈ പിടിച്ച് അതിനപ്പുറത്തുള്ള കരിങ്കല്ലില്‍ തീര്‍ത്ത ഇരുപ്പിടത്തിലേക്ക് ചെന്നു.

കിഴക്കെ ചക്രവാളം ചുവന്നു തുടങ്ങിയിരുന്നു. അവളെ ഇരുപ്പിടത്തില്‍ ഒറ്റയ്ക്കിരുത്തി കിഴക്കെ ചക്രവാളത്തിലെക്ക് നോക്കി നില്‍ക്കാന്‍ പറഞ്ഞു.

കാഴ്ചകളുടെ വസന്തം അവിടെ തുടങ്ങുകയായിരുന്നു.

നേരെ മേഘങ്ങള്‍ ഒരു പട്ടുമെത്ത പോലെ നിങ്ങുന്നു. അതിന് അറ്റത്തായി രണ്ടു പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്ന് അരുണകീരണം ഉയരുന്നു. ചുവന്ന ചക്രവാളത്തിന് വെള്ളുത്ത മേഘത്തിന്‍റെ മണിമെത്ത….

പയ്യെ ഉയര്‍ന്നു വരുന്ന സൂര്യനെ കണ്ട് ചിന്നുവിന്‍റെ കണ്ണ് അത്ഭുതം കൊണ്ട് വിടര്‍ന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭുതി. പ്രകൃതിസൗന്ദര്യം മനസിനെ സന്തോഷിപ്പിക്കുന്നു.

വൗ….. നയനസുഖത്തില്‍ ചിന്നു പതിയെ പറഞ്ഞു പോയി…

അപ്പോഴെക്കും തെക്കു നിന്ന് ചൂടുകാറ്റടിച്ചു തുടങ്ങി. അത് മുന്നിലെ പരവതാനി പോലുള്ള മേഘങ്ങളെ തഴുകി കൊണ്ടു പോയി. അതോടെ താഴ് വരയിലെ സൗന്ദര്യവും കണ്ണില്‍ തെളിഞ്ഞു. കാറ്റടിക്കുമ്പോള്‍ ചെമ്പകത്തിന്‍റെ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറി വരുന്നു.

പുറകില്‍ നിന്ന് പല തരത്തിലുള്ള സംഗീതഉപകരണത്തിന്‍റെ ശബ്ദം കേള്‍ക്കുന്നുണ്ട്. മുന്നിലെ മേഘപടലം മാറിയപ്പോ താഴ് വരയിലെ ഹരിതഭംഗി തെളിഞ്ഞു വന്നു.

നോക്കത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന ഗോതവ് പാടങ്ങള്‍… അതിനിടയിലുടെയുള്ള മണ്‍പാതകള്‍. അങ്ങിങ്ങായി വീടുകള്‍. ആരാധാനലയങ്ങള്‍, ചന്തകള്‍. എങ്ങും പഞ്ചാബിന്‍റെ കണ്ണിന് കുളിര്‍മയുള്ള കാഴ്ചകള്‍ മാത്രം….

പാടങ്ങള്‍ക്ക് ഇടയിലെ റെയില്‍ പാതയിലുടെ ഒരു ട്രയിന്‍ പോവുന്നുണ്ടായിരുന്നു. പച്ച വിരിച്ച് കിടക്കുന്ന പാടങ്ങളെ കീറി മുറിക്കുന്ന പോലെ ട്രെയിന്‍ കുതിച്ചുപായുന്നു. ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ സാധിക്കാത്ത ദൃശ്യഭംഗി. ചുവന്ന ആകാശം, വെള്ള മേഘതടം, പച്ച ഭൂമി….

നാവില്‍ ഇപ്പോഴും നെരെത്ത കുടിച്ച വെള്ളത്തിന്‍റെ സ്വാദ് നില്‍ക്കുന്നുണ്ട്.

മന്ദമാരുതന്‍ ശരീരത്തെ കോരി തരിപ്പിക്കുന്നു.

കാതില്‍ പാറയില്‍ നിന്ന് ഇറ്റിറ്റ് വീഴുന്ന വെള്ളത്തിന്‍റെയും കുറച്ച് സംഗീതോപകരണത്തിന്‍റെ സുന്ദരനാദം….

ചെമ്പകത്തിന്‍റെ മനംമയക്കുന്ന സുഗന്ധം നാസികയില്‍….

പഞ്ചേന്ദ്രീയങ്ങളെ ഉദ്ദീപിപ്പിക്കുന്ന അവസ്ഥ…. സ്വര്‍ഗ്ഗം താഴെയിറങ്ങി വന്ന പോലെ…. മനസ്സും ശരീരവും ഒരുവേള നീയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ….

സമയം കൊഴിഞ്ഞു പോകുന്നത് അറിയുന്നില്ല…. രാവിലെ പടികള്‍ കയറിയ ക്ഷീണം എങ്ങോ പോയ പോലെ…. ചിന്നു ആ ഇരിപ്പിടത്തില്‍ ഇരുന്ന് ആ പ്രദേശത്തിന്‍റെ ഭംഗി കണ്ണും കാതും മൂക്കും കൊണ്ട് ആവോളം അസ്വദിച്ചുകൊണ്ടിരുന്നു.

ചിന്നു….

വേറെയെതോ ലോകത്തെത്തിയ ചിന്നുവിനെ കണ്ണന്‍ വിളിച്ചുണര്‍ത്തി….

ചിന്നു പതിയെ കണ്ണനെ നോക്കി…..

എങ്ങനെയുണ്ട്……

അടിപൊളി….. എന്താ പറയുകാ…. വേറെയൊന്നും ശ്രദ്ധിക്കാന്‍ തോന്നുന്നില്ല…. ഗംഭീരം….. ചിന്നു വാചലമായി….

കണ്ണന്‍ അവളെ നോക്കി ചിരിച്ചു….

വാ…. കുറച്ച് പരുപാടി കുടി ഉണ്ട്…. കണ്ണന്‍ അവളോട് പറഞ്ഞു….

അവര്‍ തിരിച്ച് നടന്നു.

അവന്‍ ആ ക്ഷേത്രത്തിന് മുന്നില്‍ അവളെ കൊണ്ടു പോയി നിര്‍ത്തി. പിന്നെ കൈയിലെ ബാന്‍ഡ് ബാഗില്‍ നിന്ന് ഒരു കുപ്പി എണ്ണയും ഒരു കെട്ട് തിരിയും ലൈറ്ററും എടുത്ത് ബാഗ് അവള്‍ക്ക് കൊടുത്തു.

ചെരുപ്പുരി കണ്ണന്‍ ആ ക്ഷേത്രത്തിന് ഉള്ളിലേക്ക് വാതില്‍ തുറന്ന് കയറി. ഉള്ളില്‍ ഒരു ദേവി വിഗ്രഹം. അതിന് മുന്നില്‍ ഒരു കല്‍വിളക്ക്…. ചിന്നു കണ്ണന്‍ ചെയ്യുന്നത് നോക്കി നിന്നു.

കണ്ണന്‍ വിഗ്രഹത്തിനടുത്തെത്തി കയ്യിലെ എണ്ണ കല്‍വിളക്കില്‍ ഒഴിച്ച് തിരിയിട്ട് കത്തിച്ചു. കല്‍മണ്ഡപം നിറയെ പ്രകാശം വന്നു. അവന്‍ തിരിച്ചിറങ്ങി ചിന്നുവിനടുത്ത് വന്നു. പിന്നെ ബാക്കിയുള്ള എണ്ണയും തിരിയും എടുത്ത് ദീപസ്തംഭത്തില്‍ തിരി തെളിയിച്ചു. പിന്നെ രണ്ടു പേരും ചേര്‍ന്ന് ദേവിയെ പൂജിച്ചു….

ഏത് ദേവിയാ ഇത്…. ചിന്നു കണ്ണനോട് ചോദിച്ചു…

ദുര്‍ഗ്ഗ ദേവിയാണ്…. കണ്ണന്‍ പറഞ്ഞു….

അവള്‍ വീണ്ടും കണ്ണടച്ച് പ്രര്‍ത്ഥിച്ചു…

പ്രര്‍ത്ഥനയ്ക്ക് ശേഷം കണ്ണന്‍ ചിന്നുവിനെ കൂട്ടി ആ കുന്നിന്‍റെ നാലു വശവും ചുറ്റി കാണിച്ചു. അവള്‍ അത്ഭുതത്തോടെ നോക്കി കണ്ടു. പിന്നെ കുറച്ച് നേരം കുടി അവിടെ ചിലവഴിച്ച് തിരിച്ചു പൊന്നു…. ഫോട്ടോസെടുക്കാനും സെല്‍ഫിക്ക് പോസ് ചെയ്യാനും അവര്‍ മറന്നില്ല.

അപ്പോഴെക്കും ചൂട് കഠിനമായികൊണ്ടിരുന്നു. അതോടെ അവിടെ നില്‍ക്കുന്നത് പ്രയാസകരമായി. അവര്‍ തിരിച്ച് പടികള്‍ ഇറങ്ങാന്‍ തിരുമാനിച്ചു.

ചിന്നു… ക്ഷീണം മാറിയോ… കണ്ണന്‍ ചോദിച്ചു….

ഹാ…. അവിടെയെത്തിയപ്പോ എല്ലാം പമ്പ കടന്നു…. എന്തൊരു സ്ഥലമാണത്…. ഹോ…. കണ്ട് കൊതി തീര്‍ന്നില്ല….

കണ്ണന്‍ ചിരിച്ചു….

അതെന്താ…. അവിടെ ഒരു സംഗീതോപകരണ ശബ്ദം….. ചിന്നു സംശയത്തിന്‍റെ കെട്ടഴിച്ചു….

ആ ക്ഷേത്രമണ്ഡപം നാന്നൂറ് വര്‍ഷത്തോളം പഴക്കമുള്ളതാണ്. പണ്ട് ഇവിടെ ഭരിച്ചിരുന്ന ഒരു രാജാവിന് മക്കളില്ലാത്തതിന്‍റെ വിഷമത്തില്‍ സങ്കടപ്പെട്ടിരിക്കുകയായിരുന്നു. അന്ന് ഇവിടെത്തെ വലിയ ജ്യോത്സനെ കണ്ട് സംസാരിച്ചപ്പോള്‍ അദ്ദേഹമാണ് ഇവിടെ ഒരു ദുര്‍ഗ്ഗദേവി ക്ഷേത്രം കല്ലില്‍ പണിയാന്‍ പറഞ്ഞത്…

അതിനായി രാജാവ് ഇവിടെയുള്ള വലിയൊരു തച്ചനെ ഏര്‍പ്പാട് ചെയ്തു…. അദ്ദേഹമാണ് ആ ക്ഷേത്രം പണിതത്. പിറകിലെ പാറിയില്‍ നിന്ന് വലിയൊരു ഭാഗം അടര്‍ത്തിയെടുത്ത് അതിലാണ് ആ മണ്ഡപം മൊത്തം പണി കഴിപ്പിച്ചത്. അതിന് മുകളില്‍ തച്ചന്‍ ഒപ്പിച്ച പണിയാണ് ആ സംഗീതം….

എന്ത് പണി…. ചിന്നു കേട്ടിരിക്കുന്നതിനിടെ ചോദിച്ചു….

അത് അയാള്‍ മണ്ഡപത്തിന് മുകളില്‍ ഒമ്പത് ദ്വാരങ്ങള്‍ ഉണ്ടാക്കി അതില്‍ ഓരോ ഓരോ സംഗീതോപകരണങ്ങള്‍ വെച്ചു. തെക്ക് രാജാസ്ഥാനില്‍ നിന്ന് സ്ഥിരം കാറ്റടിക്കുന്ന പ്രദേശമായതിനാല്‍ ആ കാറ്റ് ഈ ദ്വാരങ്ങില്‍ കുടെ സഞ്ചരിച്ച് സംഗീതം പുറപ്പെടിക്കും…. അതാണ് ആ സംഗീതത്തിന്‍റെ രഹസ്യം….

ചിന്നു അത്ഭുതത്തോടെ കണ്ണന്‍ പറഞ്ഞത് കേട്ടിരുന്നു…. പിന്നെയും സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.

അപ്പോ കണ്ണേട്ടന്‍ മണ്ഡപത്തിനുള്ളില്‍ തിരി കത്തിച്ചതോ….

അത് ഇവിടെത്തെ നിയമമാണ്. ദിവസത്തില്‍ ഇവിടെ ആദ്യം വരുന്നയാള്‍ ആ അമ്പലം തുറന്ന് വിളക്ക് വെക്കണം….

അങ്ങിനെ ചരിത്രവും കാര്യങ്ങളും മറ്റുമായി അവര്‍ മതിയെ പടികള്‍ ഇറങ്ങി. തിരിച്ച് കാറിനടുത്തെത്തിയപ്പോള്‍ പത്ത് മണിയോടടുത്തായി.

ചിന്നുവിന് പതിവ് വേദന തുടങ്ങി…. വിശപ്പിന്‍റെയാണ്…

അവിടെ നിന്ന് കാറെടുത്ത് ഒരു സൗത്ത് ഇന്ത്യന്‍ ഫുഡ് ഡാബയില്‍ പോയി മസാലദോശ കഴിച്ചു.

പിന്നെ അവിടെ നിന്ന് ലുധിയാനയിലെ ലോധി ഫോര്‍ട്ടും വാര്‍ മ്യൂസിയവും അവര്‍ ചുറ്റിയടിച്ചു. ആദ്യമായി പുതിയ സ്ഥലം കണ്ടതിന്‍റെ സന്തോഷത്തോടെ കണ്ടു നടന്നു. എന്നാല്‍ നാലു വര്‍ഷം കൊണ്ട് അവയിലുണ്ടായ മാറ്റം അസ്വദിച്ചാണ് അവന്‍ നടന്നത്. രാത്രി രാവിലെ ഇറങ്ങിയ ഫോട്ടലിലേക്ക് തന്നെ തിരിച്ചു പോയി. പിറ്റേന്ന് അവര്‍ ലുധിയനയില്‍ നിന്ന് അമൃതസറുലേക്ക് പോകും. അവിടെ സുവര്‍ണക്ഷേത്രം കാണിച്ചു കൊടുക്കാനാണ് യാത്ര.

എല്ലാം പ്ലാന്‍ പോലെയായിരുന്നു.

ഹണിമൂണ്‍ ദിനങ്ങള്‍ ബുള്ളറ്റ് ട്രെയിന്‍ പോലെ കുതിച്ചു പാഞ്ഞു. ഡെല്‍ഹിയും ഷിംലയും അഗ്രയുമായി ബാക്കിയുള്ള എട്ടുദിനങ്ങള്‍ പെട്ടെന്നങ്ങ് പോയി.

പരസ്പരം കൈകള്‍ കോര്‍ത്ത് പിടിച്ചും ഇടയ്ക്ക് തോളില്‍ കയ്യിട്ടും അവര്‍ ഈ ദിനങ്ങള്‍ അസ്വദിച്ചു. ഷിംലയുടെ തണുപ്പില്‍ വികാരങ്ങള്‍ പൊട്ടി മുളച്ചെങ്കിലും ചിന്നു ചുറുചുറുപ്പോടെ അതെല്ലാം തല്ലി കെടുത്തി. രാത്രി തലയണ ഇല്ലാത്തതിനാല്‍ നേരം വെളുക്കമ്പോള്‍ അവളുടെ കൈകള്‍ അവന്‍റെ ശരീരത്തില്‍ എത്തിയിട്ടുണ്ടാവും…. അവളോടൊപ്പമുള്ള ഒരോ നിമിഷവും അവന്‍ അസ്വദിക്കാന്‍ തുടങ്ങി. ഒരു ദിവസം അവളെ കാണാതെ എങ്ങിനെ കഴിയും എന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം അവര്‍ അടുത്തുകൊണ്ടിരുന്നു.

ആ ബന്ധത്തില്‍ വികാരങ്ങള്‍ പതിയെ ഒഴുകിയാകാലാന്‍ തുടങ്ങി. അവളെ സന്തോഷിപ്പിക്കുന്നതില്‍ അവന്‍ ലഹരി കണ്ടെത്തി. ഹണിമൂണ്‍ ദിനങ്ങളില്‍ പുതിയ സ്ഥലങ്ങളെ പരിച്ചയപ്പെടുത്തുമ്പോള്‍ അവളില്‍ ഉണ്ടാകുന്ന സന്തോഷം അവനെ വിവശനാക്കി.

അങ്ങിനെ പത്ത് ദിവസത്തെ ഹണിമൂണ്‍ ദിനങ്ങള്‍ക്ക് ശേഷം അവര്‍ വൈഷ്ണവത്തിലെത്തി…..

(തുടരും)

Comments:

No comments!

Please sign up or log in to post a comment!