നീല കണ്ണുള്ള രാജകുമാരൻ

ദേ വരുന്നു മോളെ..

അടുക്കളയിൽ നിന്നും ചോറ് പൊതിയുമായി സരസ്വതി ഇറങ്ങി വന്നു.. പൊതി അവളുടെ അടുത്ത് കൊടുത്തിട്ടു സരസ്വതി ദേവു നോട്‌  ചോദിച്ചു..

അച്ഛന്റെ അനുഗ്രഹം വാങ്ങിച്ചോ മോളെ..

ദേവു : വാങ്ങിച്ചു അമ്മെ..

ദേവു ഒന്നുകൂടി അച്ഛന്റെ ഫോട്ടോയിൽ നോക്കി പ്രാർത്ഥിച്ചു.  അതിനുശേഷം അവൾ അമ്മയുടെ കാലുതൊട്ട് വണങ്ങി..

മോളെ സൂക്ഷിച്ചു പോണേ.. ആദ്യത്തെ ദിവസം അല്ലെ താമസിച്ചു എത്തേണ്ട.. മോൾ ഇറങ്ങാൻ നോക്.

ശരി അമ്മെ എന്നാൽ ഞാൻ ഇറങ്ങട്ടെ..

അമ്മക്ക് ഒരു ഉമ്മയും കൊടുത്ത് ചോറും അടുത്ത് ബാഗിലെക് ഇട്ടു അവൾ പുറത്തേക്കു ഇറങ്ങി..

ദേവു പോകുന്നതും നോക്കി സരസ്വതി പടിവാതിലിൽ അങ്ങനെ നിന്നു.. പിന്നെ ഒരു നെടുവീർപ്പോടെ അകത്തേക്കു പോയി…

ഗേറ്റ് ന്റെ എവിടെ എത്തി തിരിഞ്ഞു നോക്കിയ ദേവു തന്നെ നോക്കി നിൽക്കുന്ന അമ്മയെ ആണ്..

അമ്മക്ക് എപ്പോഴും ഞാൻ കൊച്ചു കുട്ടിയന്ന വിചാരം ദേവു മനസ്സിൽ ഓർത്തു..

ഞാൻ ആരാണ് എന്നല്ലേ..  അങ്ങനെ വലിയ ആളൊന്നും അല്ലാട്ടോ.. എന്റെ പേര് ദേവു.. നേരത്തെ കണ്ടത് അമ്മ സരസ്വതി. അച്ഛൻ വാസു നേരത്തെ മരിച്ചു. ഇപ്പൊ ഞാനും അമ്മയും മാത്രം.. അച്ഛൻ ടാക്സി ഡ്രൈവർ ആയിരുന്നു.. ഞാൻ പ്ലസ് ടു വിനു പഠിക്കുമ്പോൾ അച്ഛൻ രാവിലെ ഒരു ഓട്ടം പോയതാ പിന്നെ വരുന്നത് അച്ഛന്റെ ചേതനയറ്റ ശരീരം ആയിരുന്നു..

അച്ഛനെയെയും അമ്മയുടെയും പ്രേമവിവാഹം ആയത്കൊണ്ട് ബന്ധുക്കൾ ആയിട്ട് ഒരു അടുപ്പവും ഉണ്ടായിരുന്നില്ല..

അച്ഛന്റെ മരണശേഷം ഒരു പോരാട്ടം തന്നെ ആയിരുന്നു അമ്മയുടെ. അടുത്തുള്ള വീടുകളിൽ ജോലിക് പോയി എന്നെ അമ്മ പഠിപ്പിച്ചു.. അമ്മയുടെ കഷ്ടപ്പാട് കണ്ടു പലപ്പോഴും ഞാൻ പറഞ്ഞു പഠിത്തം നിർത്താം.. എന്നിട്ട് എന്തെങ്കിലും ജോലിക് പോകാം.. അമ്മയുടെ ഈ കഷ്ടപ്പാട് കാണാൻ വയ്യ എന്നൊക്കെ..

പക്ഷെ അമ്മക്ക് ഒരു വാശി ആയിരുന്നു. എന്റെ ഗതി എന്റെ മോൾക് വരരുത്. എങ്ങനെയും ഒരു ജോലി നേടി എടുക്കണം എന്നു..

അതിനു വേണ്ടി ഞാനും കഷ്ടപ്പെട്ടു പഠിച്ചു.. വലിയ മാർക്ക്‌ ഒന്നും ഇല്ലെങ്കിലും തറക്കേടില്ലാതെ എല്ലാം പാസ്സായി.. ഒരു അധ്യാപിക ആകണം എന്നുള്ള എന്റെ മോഹം ഇന്ന് പൂവണിയാൻ പോകുകയാണ്. അതിനാണ് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി രാവിലെ തന്നെ യാത്ര തിരിച്ചത്..

ഓടി ബസ്റ്റോപ്പിൽ എത്തിയപോഴേക്കും ബസ് വന്നു. നല്ല തിരക്കായിരുന്നു. അതിൽ കയറി. നല്ല ടെൻഷൻ ഉണ്ടായിരുന്നു, ആദ്യമായി തന്റെ സ്വപ്നം ആയ ടീച്ചർ ജോലിക്കു പോകുന്നു.

അങ്ങനെ ആകും സ്കൂൾ, കുട്ടികൾ. ദേവൂന് ആകെ ഒരു സംബ്രമം ആയിരുന്നു മനസ് നിറയെ,

അങ്ങനെ എന്തൊക്കെയോ ആലോചിച്ചു നില്കുമ്പോൾ ആണ് പെട്ടന്നു ബസ് ബ്രേക്ക്‌ പിടിച്ചത്,..ആലോചനയിൽ നിന്നും ഞെട്ടി ഉണർന്ന ദേവു എന്താണ് എന്നു നോക്കി..

പെട്ടന്നു ബസ്ന്റെ മുന്നിൽ നിന്ന കാറിന്റെ സൈഡിലേക് ഒരാൾ തെറിച്ചു വീണു.. വീണ ആളുടെ അടുത്തേക് വരുന്ന ആളിനെ കണ്ട് അവൾ സൂക്ഷിച്ചു നോക്കി..

കട്ട താടിയും മീശയും ഉള്ള ഒരാൾ.. മുടി പാറി പറന്നു കിടക്കുന്നു. ചുണ്ടിൽ എരിയുന്ന സിഗരറ്റ്..നീല കണ്ണുകൾ..  ഒരു മുണ്ടും ഷർട്ടും ആണ് വേഷം..

അയാൾ നിലത്തു വീണു കിടക്കുന്ന ആളെ തൂക്കി എടുത്തു,, വീണ ആളുടെ മുഖം മുഴുവൻ ചോര.. വീണ ആൾ അയാളുടെ കൈ വിടുവിച്ചു ഓടുവാൻ ശ്രമിച്ചു.. ഓടി ഞങ്ങളുടെ ബസിന്റെ സൈഡിൽ എത്തിയതും അയാളും ഓടി എത്തി..

ദേവു അയാളെ അടിമുടി ഒന്നുകൂടി നോക്കി.. നീല കണ്ണുകൾ ചുമന്നു കിടക്കുന്നു. ഇപ്പോഴും ചുണ്ടിൽ സിഗരറ്റ് എരിയുന്നു.

അയാൾ അടികൊണ്ട ആളെ ബസിന്റെ സൈഡിൽ ചേർത്ത് നിർത്തി മുഖത്ത് ഇടികനായി കൈ ഓങ്ങിയതും അത് കണ്ടു നിന്ന ദേവു…

അയ്യോ…. എന്നു ഉറക്കെ അവൾ നിലവിളിച്ചു..

അവളുടെ ആ വിളികേട്ട് അയാൾ അവളെ നോക്കി.. അയാൾ മാത്രം അല്ല ബസിലെ എല്ലാവരും.. അയാൾ അവളെ നോക്കി പെട്ടന്നു അയാളുടെ കണ്ണുകൾ തിളങ്ങി ഒരു സെസെക്കന്റ് നേരത്തേക്ക്.. പെട്ടന്നു തന്നെ ആ കണ്ണുകളിക്കു വീണ്ടും ക്രോധം വന്നു. അയാൾ ആ ഇടി കൊണ്ട ആളെ റോഡിന്റെ സൈഡിലേക്കു എറിഞ്ഞു..

ഇതൊക്കെ കണ്ടു പേടിച്ചു നില്കുകയായിരുന്നു ദേവു.. പെട്ടന്നു ബസ് മുന്നോട്ട് നീങ്ങി..അവൾ അവസാനം ആയി അയാളെ ഒന്നുകൂടി നോക്കി.. ആ നീല കണ്ണുകളിൽ.. പെട്ടന്നു തന്നെ കണ്ണെടുക്കുകയും ചെയ്തു..

അപ്പോഴാണ് ദേവു ശ്രദ്ധിക്കുന്നത് ബസിൽ ഉള്ള മിക്കവരും അവളെ ആണ് ശ്രദ്ധിക്കുന്നത് എന്നു.. താൻ വിളിച്ചത് കൊണ്ടാകും,, അവൾക് ഒരു ചമ്മൽ വന്നു.. അല്ലെങ്കിലേ തനിക്കു ഈ അടി ഇടി ഓകെ പേടി ആണ്.. അവൾ ഒന്നു ശ്വാസം അടുത്തിട് നേരെ നോക്കി നിന്നു..

അപ്പോഴേക്കും അവൾക് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തിയിരുന്നു.. അവൾ ഇറങ്ങി.. നടന്നു സ്കൂളിന്റെ ഉള്ളിൽ കയറി നല്ല അന്തരീക്ഷം കുട്ടികൾ ഒക്കെ എത്തികൊണ്ട് ഇരിക്കുന്നതേ ഉള്ളു. അവൾ നേരെ ഓഫീസ് കെട്ടിടത്തിലേക്കു കയറി..അവിടെ പ്രിൻസിപ്പൽ ന്റെ റൂം ലക്ഷ്യം ആക്കി നടന്നു..

സമയം 9.30 ആയതേ ഉള്ളു അവൾ പതിയെ പ്രിൻസിപ്പൽ ന്റെ റൂമിൽന്റെ വാതിലിൽ കൊട്ടി.. അപ്പോൾ അകത്തു നിന്നും ഒരാൾ ഇറങ്ങി വന്നു

ആരാ.
.

ദേവു : ഞാൻ ഇവിടെ പുതിയതായി ജോയിൻ ചെയ്യാൻ വന്നതാ പേര് ദേവു.. പ്രിൻസിപ്പൽ ഇല്ലേ..

അയ്യോ ടീച്ചറെ ഞാൻ രാജു പ്യുൺ ആണ്..

ദേവു : സർ ഉണ്ടോ അകത്തു??

രാജു : ഇല്ല ടീച്ചറെ 9.30 ആയല്ലേ ഉള്ളു 10 മണി ആകും സർ വരാൻ ടീച്ചർ ഉള്ളിൽ കയറി ഇരിക്ക്..

അയാൾ അവൾക് അകത്തു കിടന്ന കസേര ചൂണ്ടി കൊണ്ട് പറഞ്ഞു.. ദേവു ഉള്ളിലേക്കു കയറി ഇരുന്നു..

രാജു : ടീച്ചറെ ഞാൻ എന്നാൽ ഞാൻ ചെല്ലട്ടെ കുറച്ചു പണി ഉണ്ട്..

ശരി.. അവൾ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു..

രാജു പോയി കഴിഞ്ഞു ദേവു അവിടെ ഇരിക്കുക ആയിരുന്നു.. പെട്ടന്ന് അവളുടെ മനസിലേക്ക് രാവിലത്തെ സംഭവങ്ങൾ ഓടി എത്തി..

എന്തൊരു അടിയ അയാൾ അടിച്ചത്.. കൊണ്ട ആളു ചത്തില്ലെങ്കിൽ ഭാഗ്യം.. എന്നാലും അയാളുടെ ആ മുഖം മനസ്സിൽ നിന്നും മായുന്നില്ല.. എന്ത് കണ്ണുകൾ ആണ് അയാൾക്. ആരെയും മയക്കാൻ കഴിവുള്ള നീല കണ്ണുകൾ.. താൻ പോലും ഒരു നിമിഷം നോക്കി നിന്നുപോയി ആ കണ്ണുകളിൽ..

അല്ലെങ്കിൽ തന്നെ താൻ എന്തിനാ ഏതെങ്കിലും റൗഡിയെ പറ്റി ചിന്തിക്കുന്നെ.. ദേവൂന്റെ മനസ്സിൽ കൂടി ഒരായിരം ചിന്തകൾ കടന്നു പോയി..

എന്നാലും ആ കണ്ണുകൾ തനിക്കു മറക്കാൻ പറ്റുന്നില്ല.. അങ്ങനെ ഓരോന്നു ആലോചിച്ചു ഇരുന്നപ്പോൾ ആണ്..

ഗുഡ് മോർണിംഗ്..

ശബ്ദം കേട്ടു അവൾ ചാടി എണിറ്റു..

ദേവൂന്റെ ആ ഞെട്ടൽ കണ്ടു അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു..

രാവിലെ എന്താ സ്വപ്നം കാണുകയാണോ..?

ദേവു അയാളെ നോക്കി പ്രിൻസിപ്പൽ ശേഖരൻ സർ..

ദേവു : ഇല്ല സർ ഞാൻ ചുമ്മാ ഓരോന്നു ആലോചിച്ചു.. ആദ്യ ദിവസം അല്ലെ അതിന്റെ ഒരു..

അവൾ നിന്നു പരുങ്ങി.

ശേഖരൻ : അത് മനസിലായി ഞാൻ വന്നു ഈ കസേരയിൽ ഇരുന്നു ടീച്ചറോട് ഗുഡ്മോർണിംഗ് വരെ പറഞ്ഞു എന്നിട്ടാ താൻ അറിഞ്ഞത്..

ദേവു :സോറി സർ ഞാൻ.. അവൾക് ആകെ വിഷമം ആയി. ആദ്യ ദിവസം തന്നെ ഒരു നെഗറ്റീവ് കേൾക്കേണ്ടി വന്നതുകൊണ്ട്..

അത് മനസിലായെന്നോണം ശേഖരൻ പറഞ്ഞു..

ഞാൻ ഒരു തമാശ പറഞ്ഞതാ ടീച്ചറെ.. വിഷമിക്കണ്ട.. ആ അപ്പോയ്ന്റ്മെന്റ് ലെറ്റർ ഇങ്ങു തന്നെ..

ദേവു വേഗം ബാഗിൽ നിന്നും ലെറ്റർ അടുത്ത് ശേഖരന് കൊടുത്തു..

ശേഖരൻ :ടീച്ചർ എന്തിനാ നില്കുന്നെ ഇരിക്ക്..

ദേവു അവിടെ ഇരുന്നു..

ശേഖരൻ : എന്താ ടീച്ചറെ ഗവണ്മെന്റിൽ ഒന്നും ട്രൈ ചെയ്യാഞ്ഞേ??

ദേവു :കുറേ ടെസ്റ്റ്‌ ഒക്കെ എഴുതിയതാ.. കുറച്ചു ലിസ്റ്റിൽ ഒക്കെ പേരും ഉണ്ടായിരുന്നു.
പക്ഷെ സംവരണവും എല്ലാം കഴിഞ്ഞു വരുമ്പഴേക്കും നമ്മൾ ഔട്ട്‌ ആകും.. അല്ലെങ്കിൽ പിന്നെ നല്ല പിടിപാട് ഒക്കെ ഉണ്ടെങ്കിൽ.. അത് ഒന്നും എന്നെ കൊണ്ട്..

അവൾ അത്രയും പറഞ്ഞു നിർത്തി. അവളുടെ മുഖത്തെ നിരാശാ കണ്ടു ശേഖരൻ പറഞ്ഞു..

സാരമില്ല എവിടെ ആയാലും കുട്ടികൾ അല്ലെ നമുക്ക് വലുത്.. പിന്നെ ഇതും ഗവണ്മെന്റ് തന്നെ ആണല്ലോ ശമ്പളം തരുന്നത്.. പറയുമ്പോ ആൺ എയിഡഡ് അത്രേ ഉള്ളു.. അതും പറഞ്ഞു ശേഖരൻ മെസേപുരത്തു ഇരുന്ന ഫയലുകൾ എടുത്തു കുറച്ചു പേപ്പർറുകളിൽ ദേവൂനെ കൊണ്ട് ഒപ്പിടിപ്പിച്ചു..

ശേഖരൻ : ടീച്ചർ ഒരു കാര്യം ചെയ്യു ആ മാനേജർ കൂടെ ഒന്നു കണ്ടേക്.. അല്ലെങ്കിൽ പിന്നെ എനിക്ക് സമാദാനം ഉണ്ടാകില്ല..

അതും പറഞ്ഞു ശേഖരൻ രാജു നെ വിളിച്ചു..

ശേഖരൻ : ആ രാജു ടീച്ചറെ ഒന്നു മാനേജരുടെ റൂം കാണിച്ചു കൊടുക്കു… അത് കഴിഞ്ഞു സ്റ്റാഫ്റൂമിൽ കൊണ്ട് ആകു..

അപ്പോ ശരി ടീച്ചറെ ആൾ ദി ബെസ്റ്റ്.. ഇന്ന് ക്ലാസ്സ്‌ അടുക്കണ്ട ടൈം ടേബിൾ ഒക്കെ നാളെ ശരി ആകാം..

ദേവു :ശരി സർ….

അവൾ അയാളെ നോക്കി ഒന്നു ചിരിച്ചിട് രാജുവിന്റെ ഒപ്പം പുറത്തേക്കു ഇറങ്ങി..

രാജു :ടീച്ചറുടെ പേരെന്താ??

ദേവു അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..

രാജു :കല്യാണം കഴിഞ്ഞോ??

ദേവു :ഇല്ലാലോ ചേട്ടാ.. എന്തേയ്???

രാജു : ഒന്നും ഇല്ല ടീച്ചറെ ചോദിച്ചതാ.. പിന്നെ ടീച്ചർ പൈസ എല്ലാം കൊടുത്തായിരുന്നോ?

ദേവു :ഇല്ല.. ഇനി കുറച്ചു കൂടി ഉണ്ട്.. ആറ് മാസത്തിനുള്ളിൽ ബാക്കി കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്..

രാജു : അയാൾ ഒരു മുരടനാ ടീച്ചറെ. അയാളുടെ നടപ്പും ഭാവവും കണ്ടാൽ അയാളുടെയാ ഈ സ്കൂൾ എന്നാ വിചാരം.. നമ്മളെ പോലെ അയാളും..

ദേവു :എനിക്ക് അറിയാം അന്ന് ഇന്റർവ്യൂ വിനു വന്നപ്പോൾ സംസാരിച്ചിട്ടുണ്ട്..

ദേവു ഒരു ചിരിയോടെ മറുപടി പറഞ്ഞു..

അപ്പോഴേക്കും അവർ മാനേജരുടെ റൂമിന്റെ മുൻപിൽ എത്തി..

രാജു : ടീച്ചർ ഇവിടെ നിൽക്..

അതും പറഞ്ഞു അയാൾ ഉള്ളിലേക്കു പോയി.. പെട്ടന്നു തന്നെ പുറത്തേക്കു വന്നു അവളോട് ഉള്ളിലേക്കു വരാൻ പറഞ്ഞു..

അവൾ ഉള്ളിലേക്കു കയറി..

സുകുമാരൻ : ആ ടീച്ചർ ജോയിൻ ചെയ്തു അല്ലെ??

ദേവു : അതെ സർ രാവിലെ വന്നു പ്രിൻസിപ്പൽ നെ കണ്ടു..

സുകുമാരൻ : അപ്പോ സ്റ്റാഫ്‌റൂമിലോട് പൊക്കോ..

ദേവു പോകാനായി എണിറ്റു തിരിഞ്ഞപ്പോൾ സുകുമാരൻ പറഞ്ഞു..

ടീച്ചറെ ബാക്കി ഉള്ള പൈസയുടെ കാര്യം മറക്കണ്ട.
.എത്രയും പെട്ടന്നു അടക്കണം..

ദേവു : മറന്നിട്ടില്ല സർ.. എത്രയും പെട്ടന്നു തരാം..

അവൾ അത് പറയുമ്പോഴും ഉള്ളിൽ വല്ലാത്ത ഭയം ഉണ്ടായിരുന്നു എങ്ങനെ കൊടുക്കുമെന്ന്..

പ്യുൺ രാജുവിന്റെ ഒപ്പം നടന്നു സ്റ്റാഫ് റൂമിൽ കയറി.. അവിടെ ഉണ്ടായിരുന്ന എല്ലാവരും ദേവൂനെ നോക്കി..

രാജു : ഇത് പുതിയ ടീച്ചർ. നമ്മുടെ നന്ദൻ സർ നു പകരം വന്നതാ..

അയാൾ എല്ലാവരോടും ആയി പറഞ്ഞു അത് കഴിഞ്ഞു ദേവൂന്നോട് പറഞ്ഞു..

എന്നാൽ ഞാൻ പോട്ടെ ടീച്ചറെ..

ദേവു തലകുലുക്കി..

അവിടെ ഉണ്ടായിരുന്ന എല്ലാവരും ദേവും ആയി പരിചയപെട്ടു അവളുടെ സ്ഥലം കാണിച്ചു കൊടുത്തു..

അതിൽ പല്ലവി ടീച്ചറുമായി ദേവു പെട്ടന്നു അടുത്തു..  ദേവൂന്റെ പ്രായം ആയിരുന്നു പല്ലവിക്കും..

ഉച്ചക്ക് ഒരുമിച്ച് ആണ് അവർ ഭക്ഷണം കഴിച്ചത്.. ഉച്ചക്ക് ശേഷം ഒരു സർ ലീവ് ആയിരുന്നു. അത് കൊണ്ട് ദേവൂന്റെ അടുത്ത് ക്ലാസ്സ്‌ എടുക്കാൻ പ്രിൻസിപ്പൽ പറഞ്ഞു..

അവൾ ക്ലാസ്സിൽ പോയി. പ്രാർത്ഥിച്ചിട്ടാണ് ദേവു ക്ലാസ്സിൽ കയറിയത്.. ഹയർ സെക്കന്റെറി ആയത് കൊണ്ട് പിള്ളേരൊക്കെ കുറച്ചു തരികിട ആണെന്ന് അറിയാം.. എല്ലാരേയും പരിചയപെട്ടു ദേവു ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.. വലിയ കുഴപ്പം ഒന്നും ഇല്ലാതെ ക്ലാസ്സ്‌ കഴിഞ്ഞു..

ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റാഫ്‌ റൂമിലേക്ക് നടക്കുമ്പോൾ പല്ലവിയെ കണ്ടു..

പല്ലവി :എങ്ങനെ ഉണ്ടായിരുന്നു ടീച്ചറെ ആദ്യത്തെ ക്ലാസ്സ്‌??

ദേവു : കുഴപ്പമില്ല ടീച്ചറെ നല്ല കുട്ടികള..

പല്ലവി : സൂക്ഷിച്ചോ അല്ലെങ്കിൽ തലയിൽ കയറും..

ഓരോന്നു പറഞ്ഞു സ്റ്റാഫ്‌ റൂമിന്റെ ഉള്ളിലേക്കു കയറിയപ്പോൾ ആണ് അകത്തു നിന്നും ഒരാൾ ഇറങ്ങി വന്നത് ദേവു കണ്ടിരുന്നില്ല.. അയാളും..

രണ്ടുപേരും കൂട്ടി ഇടിച്ചു.. ദേവൂന്റെ കൈയിൽ നിന്നും ബുക്ക്‌ താഴെ പോയി.. അവൾ അത് അടുത്ത് ഇടിച്ച ആളുടെ നേരെ നോക്കിയപ്പോൾ ദേവു ശരിക്കും ഞെട്ടിയത്..

അതെ നീല കണ്ണുകൾ.. അയാൾ… ഇന്ന് തല്ലു ഉണ്ടാക്കിയ ആൾ..

സോറി അതും പറഞ്ഞു അയാൾ പുറത്തേക്കു ഇറങ്ങി പോയി..

ദേവു അപ്പോഴും അവിടെ തന്നെ അന്തംവിട്ട് നില്കുവായിരുന്നു.

പല്ലവി വിളിച്ചപ്പോൾ ആണ് അവൾക് ബോധം വന്നത്.. പല്ലവി : ദേവു  എന്ത് സ്വപ്നം കാണുകയാ??

ദേവു പെട്ടന്നു ഞെട്ടി ഒന്നും ഇല്ലെന്നു പറഞ്ഞു അവൾ അവിടെ പോയി ഇരുന്നു.. എന്നിട്ടും അവൾക് ഒരു സമാദാനവും ഉണ്ടായില്ല.. ആരാ അയാൾ. അയാൾ എന്താ ഇവിടെ.. എന്ത് കണ്ണുകളാണ് അയാളുടെ.. ആ കണ്ണിൽ നിന്നും മുഖം അടുക്കനെ തോന്നുന്നില്ല.. അത്രക്കു ആകർഷിക്കുന്ന കണ്ണുകൾ..

എന്താ ടീച്ചറെ സ്വപ്നം കാണുകയാണോ.. പല്ലവിയുടെ ചോദ്യം ആണ് ദേവൂനെ ചിന്തയിൽ നിന്നും ഉണർത്തിയത്.

ദേവു : ആരാ ടീച്ചറെ അത്??

തുടരും… ലച്ചു

Comments:

No comments!

Please sign up or log in to post a comment!