വൈഷ്ണവം 12

ആദ്യഭാഗങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഭാഗമായിട്ടു കുടി അതുവരെ തന്ന സപ്പോര്‍ട്ടിനേക്കാള്‍ സപ്പോര്‍ട്ട് കഴിഞ്ഞ ഭാഗത്തിന് കിട്ടിയതില്‍ അതിയായ സന്തോഷമുണ്ട്…. ഇനിയും പ്രതിക്ഷിക്കുന്നു…. മുന്‍വിധികളില്ലാതെ വായിക്കു…. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു….

കണ്ണേട്ടന്‍ അവളുടെ ചുണ്ടുകള്‍ ഉരുവിട്ടു….

അവള്‍ കാത്തിരുന്ന നിമിഷത്തിലേക്ക് അവള്‍ അടുക്കുന്നതായി അവള്‍ക്ക് തോന്നി….

(തുടര്‍ന്നു…..)

പക്ഷേ കണ്ണേട്ടന്‍റെ മനസില്‍ തനിക്ക് ഒരു സ്ഥാനവുമില്ലെങ്കില്‍…. അത്രയ്ക്ക് വിഷമത്തോടെയാണ് അന്ന് എന്‍റെ മുന്നില്‍ നിന്ന് പോയത്…. ചിലപ്പോള്‍ മനസിന് ഇഷ്ടപ്പെട്ട വെറെയൊരാളെ കല്യാണം കഴിച്ചിട്ടുണ്ടെങ്കില്‍….. ചിന്നുവിന്‍റെ മനസില്‍ കുറെ ചോദ്യങ്ങള്‍ വന്നടിഞ്ഞു….

എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ…. ഇല്ല… പോണം…. കാണാണം…. തന്‍റെ ജീവിതത്തിലെ ഒരുപിടി സുന്ദരനിമിഷങ്ങള്‍ തന്ന ആളാണ്. ഞാന്‍ കാരണം ഒരുപാട് വേദന അനുഭവിച്ച ആള്‍. കണ്ണേട്ടന്‍റെ ജിവിതം ഇപ്പോ എങ്ങിനെയാണ് എന്ന് എനിക്കറിയണം…. സന്തോഷത്തോടെയിരുന്ന മതിയായിരുന്നു ദൈവമേ…. നേരിട്ട് കാണുക തന്നെ. ചിലപ്പോള്‍ തന്നോട് മിണ്ടുകയില്ല ചിലപ്പോള്‍ മൈന്‍റ് പോലും ചെയ്യില്ല. അന്നത്തെ ദേഷ്യം ഇപ്പോഴും കാണുമോ…. ആ ദേഷ്യത്തിന് തന്നെ അടിക്കുമോ…. ഇതുവരെ തന്നെ തല്ലി നോവിച്ചിട്ടില്ല…. പക്ഷേ…. ഇപ്പോ താന്‍ അദ്ദേഹത്തിന്‍റെ ആരുമല്ല… വരുന്നിടത്തുവെച്ച് കാണാം…. അടുത്തേക്ക് ചെല്ലുക തന്നെ…. തല്ലിയാലും കുറ്റപെടുത്തിയാലും അധിക്ഷേപിച്ചാലും കുഴപ്പമില്ല…. എന്തു വന്നാലും ഞാന്‍ നേരിടും….. ചിന്നുവിന്‍റെ മനസില്‍ ആശങ്കകളും സംശയങ്ങളും നിറഞ്ഞു.

തല്ലിയോടിച്ചാലും താന്‍ കൊള്ളും എന്ന ഉറച്ച തീരുമാനത്തോടെ അവള്‍ ഇരുപ്പിടത്തില്‍ നിന്ന് എണിറ്റു…. തന്നെ നോക്കി നില്‍ക്കുന്ന വായിനോക്കി ജോംഗിങുകരോ പുച്ഛത്തോടെ അവഗണിച്ച് അവള്‍ ക്രിക്കറ്റ് നടക്കുന്ന ഗൗണ്ടിന്‍റെ ഭാഗത്തേക്ക് നടന്നു. തന്‍റെ കണ്ണേട്ടനെക്കുള്ള ദുരം കുറയുകയായി അവള്‍ക്ക് തോന്നി….

അവള്‍ കണ്ണേട്ടനെ ശരിക്കുമൊന്നു കാണാനായി പറ്റിയ ഒരു സ്ഥലം നോക്കി മുന്നോട്ട് നടന്നു. പറ്റിയ സ്ഥലത്തെത്തിയപ്പോള്‍ അവള്‍ കണ്ണു തുറന്ന് നോക്കി… രണ്ടുവര്‍ഷമായി തന്‍റെ മനസിനെ വേട്ടയാടുന്ന ആ മുഖം…

പക്ഷേ… ചിന്നു പ്രതിക്ഷ ഒരു കാഴ്ചയായിരുന്നില്ല അത്…. അവള്‍ പ്രസരിപ്പോടെ കണ്ട രൂപമല്ലായിരുന്നു അത്…. ആ രൂപത്തിലേക്ക് ഒരു നിമിഷം അവള്‍ അത് തന്‍റെ കണ്ണേട്ടന്‍ തന്നെയല്ലേ എന്ന രീതിയില്‍ പകച്ചു നോക്കി.



ജടപോലെ വളര്‍ന്നു തുങ്ങുന്ന മുടി. അത് അലക്ഷ്യമായി പിറകില്‍ കഴുത്ത് വരെ താഴ്ന്ന് കിടക്കുന്നു. മിശയും താടിയും എല്ലാം വളര്‍ന്ന് നിന്നിരുന്നു. ഷേവ് ചെയ്തിട്ട് മാസങ്ങളായ പ്രതീതി. ശരീരം ഒന്നുടെ ഉറച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് കാലം പഴക്കം. പിഞ്ഞിപൊളിയാറായി അവ ദേഹത്ത് ഒട്ടി കിടക്കുന്നു.

മുന്‍പ് ഒരിക്കലും ചിന്നു കാണാത്ത രീതിയിലായിരുന്നു കണ്ണനപ്പോള്‍. മുഖത്ത് പഴയ ആ കാന്തിയില്ല…. ഒരുപക്ഷേ ആ ചലനത്തില്‍ നിന്നല്ലാതെ മുഖം കണ്ട് ചിന്നു കണ്ണനെ മനസിലാക്കുക പോലുചെയ്യുമായിരുന്നില്ല. വളരെ അടക്കുംചിട്ടയോടെ ജീവിച്ചിരുന്ന കണ്ണന്‍ ഇപ്പോള്‍ നൂലില്ല പട്ടം പോലെ…. വസ്ത്രങ്ങളും മുഖരൂപവും എല്ലാം ദാരിദ്രത്തില്‍ ജിവിക്കുന്ന ഒരാളെപോലെ…. ചിന്നു അങ്ങിനെ നോക്കി നിന്നു.

ഉയര്‍ന്ന് പൊങ്ങിയവന്ന ഒരു ബൗണ്‍സര്‍ തന്‍റെ സ്വരസിദ്ധമായ ശൈലിയില്‍ ഒറ്റകാലില്‍ നിന്ന ലെഗ്സൈഡിലേക്ക് പുള്‍ചെയ്ത് വിട്ടപ്പോഴാണ് ദൂരെ തന്നെ നോക്കി നില്‍ക്കുന്ന ഒരു രൂപത്തെ കണ്ണന്‍ കണ്ണുന്നത്…. ഒരിക്കാലും മറക്കാനാക്കത്ത ആ രൂപത്തെ അവന് മനസിലാക്കാന്‍ അധികം നേരമൊന്നും വേണ്ടി വന്നില്ല.

അവന്‍ കുറച്ച് നേരം അങ്ങോട്ട് തന്നെ നോക്കി നിന്നു. രണ്ടുവര്‍ഷത്തിനപ്പുറം ആ രൂപത്തിലേക്ക് കേശാദിപദം നോക്കി. അന്നത്തെക്കാള്‍ സുന്ദരിയായിരിക്കുന്നവള്‍. ശരീരവടിവിലും മുഖകാന്തിയിലുമെല്ലാം ഒരു പുതിയ രൂപം….

ഡാ… വൈഷ്ണവേ…. അവിടെ നോക്കി നില്‍ക്കാതെ ബാറ്റ് ചെയ്യടാ…. കിപ്പിര്‍ നിന്നവന്‍ വിളിച്ചു കൂവി…. എതോ ചിന്തയില്‍ നിന്നിരുന്ന കണ്ണന്‍ ശ്രദ്ധ മാറ്റി… അടുത്ത ബോളിനായി ബാറ്റിംഗ് പോസിഷനില്‍ നിന്നു.

തൊട്ട് മുന്‍പ് കണ്ട കാഴ്ച തന്‍റെ ഏകഗ്രത കളഞ്ഞിരുന്നു. ശ്രദ്ധ മാറ്റിയെങ്കിലും മനസും ശരീരവും അവളെ നോക്കാന്‍ പ്രേരിപ്പിക്കുന്നു.

ദൂരെ നിന്ന് ബോളര്‍ ഓടി വരുന്ന കാഴ്ച….. അവന്‍ ബൗളിംഗ് എന്‍ഡില്‍ ഒരു ചമ്പെടുത്ത് കൈ കറക്കി ബോള്‍ ചെയ്യുന്നു. എതോ ലോകത്തെന്ന പോലെ കണ്ണന്‍ അത് അറിയുന്നു. ബോള്‍ തന്‍റെ ബാറ്റിന്‍റെ ചുവാട്ടിലേക്കായി വരുന്നത് അവന്‍ അറിയുന്നുണ്ട്…. പക്ഷേ എന്തുചെയ്യണമെന്ന് തലചോര്‍ ഇപ്പോഴും പറയുന്നില്ല…. കണ്ട കാഴ്ചയുടെ വിസ്മൃതിയില്‍ അവന്‍ അങ്ങിനെ നിന്നു. പന്ത് അടുത്തെത്തറായപ്പോള്‍ തലചോറില്‍ നിന്ന് തിരുമാനം വന്നു…. ഡീഫെന്‍സ്…. അവന്‍ പന്തിന് നേരയായി ബാറ്റ് വെച്ച് മുട്ടിയിടാന്‍ നോക്കി. പക്ഷേ അപ്പോഴെക്കും അവന്‍റെ ടൈമിംഗ് തെറ്റിയിരുന്നു. അവന്‍ പ്രതിക്ഷിച്ചതിലും വേഗത്തില്‍ വന്ന പന്ത് അവന്‍റെ ബാറ്റിന്‍റെയും കാലിന്‍റെയും ഇടയില്‍ പിച്ച് ചെയ്ത് മിഡില്‍ സ്റ്റംമ്പ് തകര്‍ത്തിരുന്നു.
അതിന്‍റെ മുകളില്‍ വെച്ച ബേയ്ല്‍സ് താഴെ ക്രിസില്‍ വന്ന് വീണു…. ഒറ്റ നോട്ടത്തില്‍ ക്ലീന്‍ ബൗള്‍ഡ്….

ദേണ്ടടാ ചെക്കന്‍റെ കുറ്റി പോയി…. ഇവിടെ കളിക്കാന്‍ വന്നിട്ട് ആദ്യമായാണ് ഇവന്‍റെല്‍ നിന്ന ഇങ്ങനെ ഒരു സംഭവം…. പിറകില്‍ നിന്ന് കീപ്പര്‍ വിളിച്ചുകൂവി…..

കണ്ണന്‍ ബാറ്റ് അടുത്ത ബാറ്റ്സ്മാന് കൈമാറി…. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ…. അവന്‍ അവളെ നോക്കി…. അവള്‍ ഇപ്പോഴും ആ നില്‍പ്പ് തന്നെയാണ്…. തന്നെ നഷ്ടവാതിലില്‍ തള്ളിയിട്ട് കടന്നുപോയവളാണ്…. ദേഷ്യത്തോടെ നോക്കണമെന്ന് താന്‍ വിചാരിച്ച മുഖം പക്ഷേ അങ്ങോട്ട് നോക്കുമ്പോ ആ കണ്ണുകള്‍ കാണുമ്പോ…. അവന്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി….

ഇനി നിന്നാല്‍ താന്‍ തളര്‍ന്നു പോകും…. വയ്യ… അവന്‍ അവളില്‍ നിന്ന് ശ്രദ്ധ മാറ്റി തല കുനിച്ച് നടന്നു….

ചിന്നു ഇതുവരെ ഇപ്പോഴും അങ്ങോട്ട് തന്നെ നോക്കി നില്‍ക്കുകയായിരുന്നു. കണ്ണേട്ടന്‍ ബാറ്റചെയ്യുന്നതും ഔട്ടായി പോകുന്നതും അവള്‍ കണ്ടറിഞ്ഞു.

ആദ്യം കണ്ണേട്ടന്‍ നോക്കി ആ നോട്ടം….. ഈശ്വരാ…. പണ്ട് ആ മുഖത്ത് നോക്കിയാല്‍ ഒരോ നിമിഷവും കണ്ണേട്ടന്‍റെ മനസിലുള്ള വായിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു… പക്ഷേ…. അലക്ഷ്യമായി വളര്‍ന്ന മുടിയും താടിയും മീശയും മുഖത്തെ ഭാവം മനസിലാക്കാന്‍ സാധിക്കാതെയാക്കിയിരുന്നു. പക്ഷേ ആ മുഖത്തേക്ക് നോക്കിയപ്പോ മുഖം തിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല…. എത്ര നാളിന് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്…. ഔട്ടായി പോകുമ്പോള്‍ വീണ്ടും കണ്ണേട്ടന്‍ തന്നെ നോക്കി…. ഈശ്വരാ… എന്താവും ഇപ്പോ ആ മനസില്‍…. സന്തോഷമാവുമോ…. ഹേയ്…. അതിന് സാധ്യതയില്ല…. ദേഷ്യമായിരിക്കും…. തന്നെ തല്ലിക്കൊല്ലാനുള്ള ദേഷ്യം കാണും….. അവള്‍ ഓരോന്ന് ചിന്തിച്ചു.

പക്ഷേ ഒരു വാക്ക് പറയാതെ…. ഒന്ന് അടുത്തുവരിക പോലും ചെയ്യാതെ തല കുനിച്ച് പോകുന്നത് കണ്ടപ്പോള്‍ വീണ്ടും അവളുടെ ഉള്ള് ഒന്ന് നീറി…. തന്നെ മനപൂര്‍വ്വം ഒഴുവാക്കി പോകുയാണെന്നവള്‍ക്ക് മനസിലായി….

പക്ഷേ ഒഴിഞ്ഞു പോകാന്‍ അവള്‍ തയ്യറായിരുന്നില്ല…. അവള്‍ അവന്‍ നടന്നു പോകുന്ന ഭാഗത്തേക്ക് നടന്നു. അവന്‍ ഒന്നും ശ്രദ്ധിക്കാതെ താഴെ നോക്കിയാണ് നടക്കുന്നത്…. ചിന്നു തന്‍റെ അടുത്തേക്ക് വരുന്നുണ്ടെന്ന് പോലും അവന്‍ അറിഞ്ഞ മട്ടില്ല….

അവന്‍ കുറച്ച് ദുരം തലകുനിച്ച് നടന്നപ്പോള്‍ നിലത്ത് രണ്ട് കാലുകള്‍ കണ്ടു…. അതാരുടെയാണെന്നറിയാന്‍ താന്‍ ആ കാലില്‍ കെട്ടി കൊടുത്ത പാദസ്വരം തന്നെ മതിയായിരുന്നു.
അവന്‍ ഒരു നിമിഷം അവിടെ നിന്നു. തലയുയര്‍ത്തി നോക്കാന്‍ എന്തോ ഒരു പ്രയാസം…. ഇനിയും ആ മുഖത്തേക്ക് നോക്കാന്‍ വയ്യ…. അവന്‍ അങ്ങിനെ തന്നെ നിന്നു….

കണ്ണേട്ടാ…. ചിന്നു വിളിച്ചു….

ഒരുപാടു നാളിന് ശേഷം ആ ശബ്ദം കേട്ടതിന്‍റെ ഒരരനുഭുതിയില്‍ അവന് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല…. അവന്‍റെ മുഖം പതിയെ ഉയര്‍ന്നു. അവളുടെ കണ്ണിലേക്ക് നോക്കി. പണ്ടും അവന് പ്രിയം അവളുടെ ആ താമരയിതള്‍ കണ്ണിനോടായിരുന്നു. പക്ഷേ അതെല്ലാം തനിക്ക് നഷ്ടമായി…. ഇനി അതിനെ നോക്കരുത്…. അവന്‍ മനസിനെ നിയന്ത്രിച്ചു. മനസ് അവന്‍റെ മുഖത്തേയും…. അവന്‍ നോട്ടം അവളില്‍ നിന്ന് മറ്റൊരു ദിശയിലേക്ക് മാറ്റി. അവിടെയുള്ള മരത്തിന്‍റെ പച്ചിലകളിലേക്ക് നോക്കിയിരുന്നു.

കണ്ണേട്ടാ…. ചിന്നു വീണ്ടും വിളിച്ചു….

അവന് അവളുടെ വിളിയില്‍ ചെവിയോര്‍ക്കാതിരിക്കാന്‍ സാധിച്ചില്ല…. അവന്‍റെ മുഖം യാന്ത്രികമായി അവളുടെ മുഖത്തേക്ക് തിരിഞ്ഞ് വന്നു….

കണ്ണേട്ടാ…. എന്നോട് ദേഷ്യമാണോ….. ചിന്നു ചോദിച്ചു….

അവന്‍ ഒന്നും പറഞ്ഞില്ല…. മുഖം ലക്ഷ്യമില്ലാതെ ചുറ്റും ചലിച്ച് കൊണ്ടിരുന്നു. ഒന്നിലും മുഴുകി നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ….

പറ കണ്ണേട്ടാ…. ദേഷ്യമാണോ…. ഇപ്പോഴും…. മറുപടി കിട്ടാതെയായപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു….

ദേഷ്യമായിരുന്നു അപ്പോള്‍…. പിന്നെ തനിക്ക് ഞാന്‍ ആരുമല്ലന്നുള്ള കാര്യം മനസിനെ ബോധ്യപ്പെടുത്തി. പിന്നെന്തിന് ഞാന്‍ ദേഷ്യം കാണിക്കണം…. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയാതെ അവന്‍ പറഞ്ഞു.

പറഞ്ഞത് തന്നെ വേദനിപ്പിക്കുന്ന കാര്യങ്ങളാണെങ്കിലും തന്നോട് സംസാരിക്കാന്‍ കണ്ണേട്ടന്‍ നിന്നു തന്നു എന്നത് അവള്‍ക്ക് സന്തോഷമേകി….

കണ്ണേട്ടന്‍റെ അച്ഛനും അമ്മയും….. ഒരുപാട് ചോദിക്കാനുണ്ടെങ്കിലും വാക്കുകള്‍ കിട്ടാതെയായപ്പോള്‍ അവള്‍ ആ അച്ഛനെയും അമ്മയേയും കുറിച്ച് ചോദിച്ചു. പക്ഷേ ഞെട്ടിയപ്പോലൊരു ചലനമായിരുന്നു കണ്ണനില്‍ നിന്ന്…. അതുവരെ ചുറ്റും നോക്കിയിരുന്ന അവന്‍ അവളിലേക്ക് നോക്കി…. പിന്നെ പറഞ്ഞു…

ഗ്രിഷ്മ…. കണ്ണന്‍ വിളിച്ചു…. ചിന്നുവിനത് അത്ര പിടിച്ചില്ല…. അവളുടെ മുഖം അതിനെ വിളിച്ചുകാണിച്ചു. കാരണം അവള്‍ ചിന്നു എന്നുള്ള കണ്ണേട്ടന്‍റെ ഒരു വിളിയ്ക്കായാണ് ഇത്രയും നേരം അവിടെ നിന്നത്…. പക്ഷേ അവളുടെ അല്ല അവളുടെതായിരുന്ന കണ്ണേട്ടന്‍ അതിന് മുതിര്‍ന്നില്ല…. കണ്ണന്‍ തുടര്‍ന്നു…

നീയിപ്പോ ചോദിച്ചത് ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ആണ്.
അതിനാല്‍ ഞാന്‍ അതിനെപ്പറ്റിയൊന്നും പറയുന്നില്ല…. കണ്ണന്‍ പറഞ്ഞു നിര്‍ത്തി….

ചിന്നു ഒന്നും മനസിലാവാതെ നിന്നു. അച്ഛനും അമ്മയേയും കണ്ണേട്ടന്‍ എന്തിന് മറക്കണം…. അവള്‍ അതിശയത്തോടെ നിന്നു.

കണ്ണേട്ടന് എന്നോട് ഒന്നും പറയാനില്ലേ…. ചിന്നു ചോദിച്ചു….

ഞാന്‍ അത് അഗ്രഹിച്ച സമയത്ത് നീ നിന്നില്ലലോ…. പഴയതൊന്നും ഞാന്‍ ഇപ്പോ ഓര്‍ക്കുന്നില്ല…. ഓര്‍മകളെ ഞാന്‍ സ്വയം കടിഞ്ഞാണ്‍ ഇട്ട് പുട്ടിയിരിക്കുകയാണ്…. കണ്ണന്‍ മറുപടി പറഞ്ഞു….

അവളുടെ മുഖം ദുഃഖം നിറഞ്ഞ് പൊന്തി…. എന്ത് പറയണമെന്നറിയാകെ കണ്ടം ഇടറി….. ഈശ്വരാ ഇനി എന്ത് ചോദിക്കും….

ഗ്രിഷ്മ…. ഗള്‍ഫിലായിരുന്നല്ലേ…. എന്ന് വന്നു…. നിണ്ട നേരത്തെ നിശബ്ദതയ്ക്ക് ശേഷം കണ്ണന്‍ അവളോട് ചോദിച്ചു… അവളുടെ കണ്ണുകളില്‍ സന്തോഷം നിറഞ്ഞു….

ഞാന്‍ സൗദിയിലായിരുന്നു. അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാ…. ഒരു രണ്ടാഴ്ചയായി ഇങ്ങോട്ട് വന്നിട്ട്….. ചിന്നു സന്തോഷത്തോടെ പറഞ്ഞു… പക്ഷേ കണ്ണന്‍റെ മുഖത്ത് ഇപ്പോഴും നിര്‍വികാരമായി നില്‍ക്കുകയായിരുന്നു.

ഹാ…. നന്നായി…. നല്ല രീതിയിലായല്ലോ….. കല്യാണം കഴിഞ്ഞോ…. കണ്ണന്‍ ചോദിച്ചു….. ആ ചോദ്യം ചിന്നുവിന്‍റെ അത്രയും നേരമുണ്ടായിരുന്ന സന്തോഷത്തെ തല്ലികെടുത്തി. കാരണം ചിന്നു ഇതുവരെ കണ്ണനെയല്ലാതെ മറ്റൊരു പുരുഷനെ കുറിച്ച് ചിന്തിച്ചിട്ട് കുടെ ഉണ്ടായിരുന്നില്ല…..

കണ്ണേട്ടാ…. അത്…. ഞാന്‍…. അന്ന്….. ചിന്നുവിന് പറയാനുള്ളത് മുറിഞ്ഞ് മുറിഞ്ഞ് പോയി….

വേണ്ട ഗ്രിഷ്മ….. പഴയ കാര്യത്തെപ്പറ്റിയാണേല്‍ ഒന്നും താന്‍ പറയണമെന്നില്ല…. അതുകൊണ്ട് തനിക്ക് നല്ലത് മാത്രമല്ലേ ഉണ്ടായിട്ടുള്ളു…. ഈ കൊള്ളരുതത്തവനും പെണുപിടിയനുമായ ഒരാളില്‍ നിന്ന് സ്വന്തമായി ഒരു ജോലിലും മറ്റുമായില്ലേ…. സന്തോഷമായി…. താനെങ്കിലും നന്നായി കണ്ടല്ലോ…. കണ്ണന്‍ അവള്‍ പറയാന്‍ തുടങ്ങിയത് ഇടയ്ക്ക് കയറി തടഞ്ഞുകൊണ്ട് പറഞ്ഞു… ചിന്നു വിണ്ടും നിശബ്ദമായി…. കണ്ണന്‍ തുടര്‍ന്നു….

ഗ്രിഷ്മ ആ ഇരുപ്പിടം കണ്ടോ…. ചിന്നു നേരത്തെ ഇരുന്ന ഇരുപിടം ചുണ്ടി കണ്ണന്‍ പറഞ്ഞു തുടങ്ങി… ചിന്നു അങ്ങോട്ട് നോക്കി….. കണ്ണന്‍ തുടര്‍ന്നു…

അവിടെ വെച്ചാണ് എന്‍റെ നഷ്ടങ്ങള്‍ തുടങ്ങുന്നത്…. സ്വന്തമെന്നും എന്നും കുടെയുണ്ടാവും എന്നും കരുതിയ പലതും അവിടെ നിന്നാണ് കൈ വിട്ടു പോയാത്…. എനിക്കറിയാം താന്‍ വേറെ കല്യാണം കഴിച്ചിട്ടില്ല എന്ന്…. പക്ഷേ…. കഴിഞ്ഞ പോയ ഒരു മോശം ജീവിതത്തെ കരുതി ഒരിക്കലും നിന്‍റെ ജീവിതം കളയരുത്…. നല്ല ഒരു ആളെ കണ്ടെത്തി കല്യാണം കഴിച്ച് സുഖമായി ജീവിക്കണം…. കണ്ണന്‍ പറഞ്ഞു നിര്‍ത്തി…..

ചിന്നു കേട്ടിരുന്നത് മാത്രമേ ഉള്ളു…. പക്ഷേ കണ്ണു അവളറിയാതെ നിറഞ്ഞിരുന്നു. കണ്ണന്‍ അത് നോക്കാതെ തുടര്‍ന്നു…..

താനിപ്പോ ജോംഗിങ്ങിന് ഇറങ്ങിയതാണല്ലേ…. എന്നും ഇതിലെയാണ് ജോഗിംങ്ങേങ്കില്‍ ഞാന്‍ ഇന്നത്തോടെ ഇവിടെ കളി നിര്‍ത്തിക്കോളാം…. കാരണം ഇനിന്‍റെ വഴികളിലോ ജീവിതത്തിലോ ഞാനെന്ന ശല്യം ഉണ്ടാവുകയില്ല…. അതാണ് തന്‍റെ ഭാവിയ്ക്ക് നല്ലത്….. കണ്ണന്‍ പറഞ്ഞു.

ചിന്നു പറ്റില്ല എന്നര്‍ത്ഥത്തില്‍ തല ഇരുവശത്തേക്കും ആട്ടി…. കണ്ണില്‍ നുരങ്ങ് പൊങ്ങി നിന്നിരുന്ന കണ്ണുനീര്‍ ആ അനക്കത്തില്‍ ഇരുവശത്തിലുടെ ഭൂമിയിലേക്ക് പതിച്ചു…. കണ്ണന്‍ പക്ഷേ അത് ശ്രദ്ധിച്ചില്ല….

ഡാ…. ബാറ്റ് ചെയ്ത് മുങ്ങാന്‍ നോക്കാതെ വന്ന് ഫീല്‍ഡ് ചെയ്യടാ…. പിറകില്‍ ഗൗണ്ടില്‍ നിന്നാരോ വിളിച്ചു പറഞ്ഞു…. കണ്ണന്‍ തിരിഞ്ഞ് നിന്ന് കൈ പൊക്കി കാണിച്ചു….. പിന്നെ ചിന്നുവിനോടായി പറഞ്ഞു….

ജീവിതം എനിക്ക് തന്നെ അല്ലെങ്കില്‍ തന്നുകൊണ്ടിരിക്കുന്ന കൈപേറിയ അനുഭവത്തില്‍ നിന്ന് എനിക്ക് ഇത്തിരി ആശ്വാസം തരുന്നത് ഈ കളിയാണ്…. പക്ഷേ ഇതും തന്‍റെ ജീവിതത്തിന് ഒരു ശല്യമാണെങ്കില്‍ ഇതും ഞാന്‍ അവസാനിപ്പിക്കും…. അപ്പോള്‍ അവസാനമായി ഒരു ബായ്…. എന്നെന്നക്കുമായി…. ഇനി നിന്‍റെ വഴികളില്‍ ഈ വൈഷ്ണവുണ്ടാവില്ല….. ആ കണ്ണുകള്‍ നിറഞ്ഞ് വന്നു പക്ഷേ അവന്‍ അത് തുടച്ച് മാറ്റി അവളില്‍ നിന്ന് തിരിഞ്ഞ് ഗൗണ്ടിലേക്ക് ഓടി….. ചിന്നു അങ്ങനെ കുറച്ച് നേരം അവിടെ നിന്നു….

ആ വാക്കുകള്‍ ഇപ്പോഴും അവളെ വേട്ടയാടുകയായിരുന്നു. താന്‍ അടുക്കാന്‍ ശ്രമിച്ചപ്പോഴും കണ്ണേട്ടന്‍ അകലുന്നതായി അവള്‍ക്ക് തോന്നി….

കണ്ണില്‍ കണ്ണില്‍ പ്രവാഹം…. എന്തിനെന്നറിയില്ല…. മനസ് നീറുന്നു എന്തിനെന്നറിയില്ല…. എല്ലാം താന്‍ ചെയ്ത പ്രവര്‍ത്തിയുടെ ഫലം തന്നെയാണ്. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മറ്റയാള്‍ നിന്നുതരാത്തതിന്‍റെ വിഷമം താന്‍ ഇപ്പോ അറിയുന്നു. അപ്പോ അന്ന് കണ്ണേട്ടന്‍ എത്ര മാത്രം വിഷമിച്ചു കാണും…. ആ മനസ് കേള്‍ക്കാതെ പോയ ആ നിമിഷത്തെ അവള്‍ ശപിച്ചു….. തനിക്ക് തന്‍റെ കണ്ണേട്ടനെ നഷ്ടമാക്കുന്ന വിധിയെയും….

അവള്‍ നിറഞ്ഞ കണ്ണുകളോടെ വീട്ടിലേക്ക് നടന്നു. പോകും വഴിയെല്ലാം അവളുടെ കണ്ണുകള്‍ കണ്ണിര്‍ ഒഴുക്കി നനച്ചിരുന്നു. ഇന്നത്തെ ഓരോ വാക്കും അവളുടെ മനസില്‍ എക്കോ പോലെ അലയടിച്ചു….

അവള്‍ നിറഞ്ഞ കണ്ണുകളോടെ വീട്ടിലെത്തി. ആദ്യം കണ്ണിലെ കണ്ണുനീര്‍ തുടച്ച് നേരേ അമ്മയുടെ മുറിയിലേക്ക് പോയി…. അന്‍ജിയോഗ്രം കഴിഞ്ഞ് ഒരാഴ്ചത്തെ പൂര്‍ണ്ണ ബെഡ്റെസ്റ്റിലാണ് വിശ്രമത്തിലാണ് ലക്ഷ്മി…..

ജോഗിങ് കഴിഞ്ഞ് വരുന്ന ചിന്നുവിന്‍റെ മുഖം വാടിയിരിക്കുന്നത് ലക്ഷ്മി ശ്രദ്ധിച്ചു. പക്ഷേ അപ്പോള്‍ ചോദിക്കാന്‍ തോന്നിയില്ല. ചിന്നു കുറച്ച് നേരം അമ്മയോടൊപ്പം ചിലവഴിച്ച് അടുക്കളയിലേക്ക് പോയി. അതു വരെ ആ മുറി നിശബ്ദമായിരുന്നു.

പിന്നെയവള്‍ ആ മുറിയിലേക്ക് വരുന്നത് രാവിലത്തെ ഭക്ഷണസമയത്തായിരുന്നു. ഡോക്ടര്‍ നല്‍കിയ ലിസ്റ്റ് പ്രകാരമാണ് ഭക്ഷണമെല്ലാം. അതില്‍ ചിന്നു നന്നായി ശ്രദ്ധിച്ചു. ലക്ഷ്മി ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴും ചിന്നുവിന്‍റെ മുഖം ശോകമായി ഇരിക്കുകയായിരുന്നു. ആ മുഖം തന്നെയും ടെന്‍ഷനടിപ്പിക്കും എന്ന് മനസിലാക്കി ലക്ഷ്മി കാര്യം ചോദിച്ചു….

ചിന്നു…. എന്തുപറ്റി…. മുഖത്ത് ഒരു സന്തോഷം കാണുന്നില്ലലോ…. അത്, ഒന്നുമില്ല അമ്മേ…. അമ്മയ്ക്ക് തോന്നുന്നതാവും…. ചിന്നു മറുപടി നല്‍കി…. ന്‍റെ കുട്ടിയെ ഞാന്‍ ഇന്നും ഇന്നലെയും കണ്ടു തുടങ്ങിയതല്ലലോ…. ആ മുഖം ഒന്ന് മാറിയാല്‍ അമ്മയ്ക്കറിയാന്‍ പറ്റും…. ലക്ഷ്മി പറഞ്ഞു….

ചിന്നു അപ്പോഴെക്കും രാവിലെ ആഹാരത്തിന് ശേഷമുള്ള മരുന്നുകളും ഒരു ഗ്ലാസ് വെള്ളവും കൊണ്ട് ലക്ഷ്മിയുടെ അടുത്തെത്തി…. അവിടെയുള്ള സ്റ്റൂളില്‍ ഇരുന്ന്ു. മരുന്നും വെള്ളവും ലക്ഷ്മിയ്ക്ക് നല്‍കി….

അമ്മ ആദ്യം മരുന്ന് കഴിക്കു…. ചിന്നു പറഞ്ഞു….

മരുന്ന് വാങ്ങിയ ലക്ഷ്മി വെള്ളത്തോടൊപ്പം കുടിച്ചിറക്കി. പിന്നെ ഗ്ലാസ് തിരിച്ച് ചിന്നുവിന് നല്‍കി….

ഇനി പറ…. ന്താ എന്‍റെ കുട്ടിടെ വിഷമത്തിന് കാരണം….ലക്ഷ്മി ചിന്നുവിന്‍റെ കവിളില്‍ തലോടി ചോദിച്ചു.

അത്…. അമ്മേ…. ഞാനിന്ന് കണ്ണേട്ടനെ കണ്ടു…. ചിന്നു ഗ്ലാസ് വാങ്ങികൊണ്ട് പറഞ്ഞു….

കണ്ണനെയോ…. എവിടെ വെച്ച്…..

ജോഗിങിന് പോയപ്പോള്‍ ഗൗണ്ടില്‍ വെച്ച്…..

എന്നിട്ട് നിങ്ങള്‍ സംസാരിച്ചോ…. ലക്ഷ്മി ചോദിച്ചു….

ഉം…. ചിന്നു തല താഴ്ത്തി പറഞ്ഞു….

അവന്‍ എന്ത് പറഞ്ഞാലും മോള്‍ വിഷമിക്കണ്ട….. അന്ന് അവന്‍ അത്രയ്ക്ക് അനുഭവിച്ചു…. അതിന്‍റെ വിഷമത്തിലാവും….. ലക്ഷ്മി അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു….

അതെങ്ങനെ അമ്മയ്ക്കറിയാം…. ചിന്നു സംശയഭാവത്തില്‍ ചോദിച്ചു…. അത്…. അവന്‍ എന്നെ കാണാന്‍ വന്നിരുന്നു. അന്നവന്‍ നടന്നതൊക്കെ പറഞ്ഞു…. ലക്ഷ്മി പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു പറഞ്ഞു.

അമ്മയേ കാണാന്‍ വന്നോ…. എന്നാ വന്നെ… ചിന്നു ആശ്ചര്യപൂര്‍വ്വം ചോദിച്ചു….

അത് രണ്ടുകൊല്ലം മുമ്പത്തെ നിന്‍റെ പിറന്നാള്‍ ദിനത്തില്‍…. അന്ന് നിന്‍റെ പേരില്‍ പ്രാര്‍ത്ഥിക്കാന്‍ ഇവിടെത്തെ അമ്പലത്തില്‍ പോയപ്പോ…. തൊഴുത് പുറത്തിറങ്ങിയപ്പോഴാണ് ആല്‍ത്തറയില്‍ ഇരിക്കുന്ന അവനെ കണ്ടത്…. ഞാന്‍ അതുവരെ കാണാത്ത ഒരു രൂപമായിരുന്നു അന്ന്…. കുടെ ആ ഫോട്ടോയില്‍ കണ്ട പെണ്‍കുട്ടിയും ഉണ്ടായിരുന്നു….

അവളോ….. ചിന്നുവിന്‍റെ ശ്രദ്ധ ആ പെണ്‍കുട്ടിലേക്ക് പോയി….

ഹാ…. പക്ഷേ…. എന്‍റെ മോള് വിചാരിക്കും പോലെ അവളും കണ്ണനും തമ്മില്‍ ഒരു ബന്ധവുമില്ല. അവനെ ഒരാള്‍ ചതിയില്‍ കുടുക്കിയതാ…. ലക്ഷ്മി പറഞ്ഞു….

എന്നിട്ട് കണ്ണേട്ടന്‍ എന്താ പറഞ്ഞെ….. ചിന്നുവിന് കേള്‍ക്കാന്‍ ആവേശമായി…. അവള്‍ ലക്ഷ്മി നോക്കിയിരുന്നു…..

അത് മോളോട് എനിക്ക് ഇപ്പോ പറയാന്‍ പറ്റില്ല…. കാരണം അതറിഞ്ഞാ എന്‍റെ മോള്‍ക്ക് അത് താങ്ങാന്‍ കഴിയില്ല…. അത് കണ്ടാല്‍ എനിക്കും…. ഈ അവസ്ഥയില്‍ അത് ഞാന്‍ പറയില്ല….. ലക്ഷ്മി ചിന്നുവിനെ നോക്കി ദയനീയമായി പറഞ്ഞു….. ചിന്നു എന്തുപറയണമെന്നറിയാതെ നിന്നു.

അമ്മ എല്ലാം അറിഞ്ഞിട്ടും തന്നോട് മറച്ച് വെച്ചുലേ…. ചിന്നു ചോദിച്ചു….

ആ കാര്യം നടക്കുമ്പോഴേക്കും നീ നിധിന്‍റെ അടുത്തെത്തിയിരുന്നു… സത്യം പറഞ്ഞാല്‍ നിന്നോട് ഏറ്റുപറയാനാണ് കണ്ണന്‍ വന്നത്…. പക്ഷേ…. നീ പോയ കാര്യം ഞാന്‍ പറയുമ്പോഴാണ് അവന്‍ അറിഞ്ഞത്…. എല്ലാം അറിഞ്ഞപ്പോ നിന്നെ വിളിച്ച് പറയണമെന്നെനിക്ക് തോന്നിയിരുന്നു. പക്ഷേ…. അത് പ്രിതയുടെ ഡെലിവറി ടൈം ആയിരുന്നു. ആ കാര്യം നിയറിഞ്ഞ നീ ഇങ്ങോട്ട് പോരാന്‍ വാശി പിടിക്കും… അത് നിനക്ക് അങ്ങനെയൊരു സമയത്ത് സന്ത്വനവും അഭയവും തന്ന നിധിനേയും പ്രിതയേയും ബാധിക്കും…. അതോര്‍ത്ത് ഞാന്‍ മൗനം പാലിച്ചു…. ലക്ഷ്മി പറഞ്ഞു നിര്‍ത്തി…

ചിന്നുവിന്‍റെ കണ്ണുകള്‍ അപ്പോഴെക്കും നിറഞ്ഞിരുന്നു…. എന്തു പറയണമെന്നറിയാതെ അവിടെയിരുന്നു.

മോളെ കുറ്റം പറയാനാല്ല ഞാനിത്രയും പറഞ്ഞത്. മോളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ചിലപ്പോ ഞാനും ഇങ്ങനെയൊക്കെ ചെയ്യുമായുരുന്നു. പക്ഷേ കണ്ണനെ ഒരു മകനായി കണ്ട എനിക്ക് അവന്‍ പറയുന്നത്

കേള്‍ക്കാതിരിക്കാന്‍ സാധിച്ചില്ല…. ഒരു പക്ഷേ അന്ന് ഞാന്‍ ഈ കട്ടിലില്‍ അകപ്പെട്ടു പോയില്ലെങ്കില്‍ ഞാന്‍ അന്നേ പോയി ചോദിച്ചേനെ…. എന്‍റെ മകള്‍ക്ക് വേണ്ടി…. പക്ഷേ…. അന്ന് ദൈവം എനിക്ക് അതിനുള്ള അവസരം തന്നില്ല…. ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞു….

അമ്മ കരയല്ലേ… ഈ സമയത്ത് വേദനിക്കുന്ന ഒന്നും ചിന്തിക്കണ്ട…. അമ്മ കിടന്നോ… മരുന്നിന്‍റെ ക്ഷീണം കാണും… നിറ കണ്ണുകളോടെ ചിന്നു പറഞ്ഞൊപ്പിച്ചു…. ലക്ഷ്മിയെ കിടത്തി അവള്‍ എണിറ്റു പോകാന്‍ നോക്കിയപ്പോ ലക്ഷ്മി ചിന്നുവിന്‍റെ കൈയില്‍ പിടിച്ചു…. ചിന്നു തിരിഞ്ഞ് അമ്മയേ നോക്കി…

മോളെ…. ഇനി ഒരു അവസരം കിട്ടിയാണെങ്കില്‍ കണ്ണന് നിന്നെ ഇഷ്ടമാണെങ്കില്‍ ആരെതിര്‍ത്താലും മോള്‍ അവന്‍റെ കുടെ പോവണം…. കാരണം എന്‍റെ സ്ഥിതി വെച്ച് നോക്കുമ്പോള്‍ നിനക്ക് കിട്ടിയിരുന്നത് എത്രയോ നല്ല ഭര്‍ത്താവിനെ ആയിരുന്നു…. അത്രയേ അമ്മയിപ്പോ പറയുന്നുള്ളു….

ശരിയമ്മേ…. അമ്മയേ കുടുതല്‍ വിഷമിപ്പിക്കാതിരിക്കാന്‍ അവള്‍ അത് സമ്മതിച്ചു. അമ്മയെ കിടക്കാന്‍ അനുവദിച്ച് ചിന്നു പുറത്തേക്ക് നടന്നു. ഇന്നത്തെ സംഭവത്തിന്‍റെ ഫലത്തില്‍ ഇനി ഒരു അവസരം കിട്ടുമെന്നതില്‍ ചിന്നുവിന് ഒരുറപ്പുമുണ്ടായിരുന്നില്ല….

ചിന്നുവിന് അമ്മ പറഞ്ഞതെല്ലാം കുടുതല്‍ കാര്യമായി ചിന്തിച്ചു. തനിക്ക് അമ്മയെപോലെ അല്‍പനേരം കണ്ണേട്ടന് ചെവികൊടുത്തിരുന്നെങ്കില്‍ ഇന്ന് തന്നോടൊപ്പം കണ്ണേട്ടനുമുണ്ടാവുമായിരുന്നു. എന്നാലും അമ്മ പറഞ്ഞ ചതി എന്തായിരുന്നു ആവോ…. അത് കണ്ടുപിടിക്കണമെങ്കില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ…..

എന്തൊക്കെ വന്നാലും കണ്ണേട്ടനെ ഇനിയും കാണാണം…. ആട്ടിപായിച്ചാലും ചോദിക്കണം…. ഇല്ലാതെ തനിക്ക് ഇനി ഒരു സമാധാനം കിട്ടില്ല. ഇനി തനിക്ക് ഇവിടെ കഷ്ടിച്ച് മൂന്ന് ആഴ്ച കുടെ ഉള്ളു. അതിന് മുന്‍പ് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ ചതിയുടെ കാര്യം അറിയാന്‍ നോക്കണം…. കണ്ണേട്ടന്‍റെ മനസില്‍ ഇനി ഒരിത്തിരി സ്നേഹം തന്നോടുണ്ടെങ്കില്‍ ഒരു അവസരം കിട്ടുമോ എന്ന് നോക്കണം…. ചിന്നു മനസില്‍ ഉറപ്പിച്ചു….

അന്ന് ചിന്നുവിന്‍റെ മനസില്‍ ഇത്തരം കാര്യങ്ങള്‍ മാത്രമായിരുന്നു. എങ്ങിനെയും കണ്ണേട്ടനെ കാണാണം പഴയതോക്കെ മനസിലാക്കണം… അവള്‍ അതിനുള്ള വഴികള്‍ ചിന്തിച്ചിരുന്നു. അവള്‍ക്ക് അതിന് ആദ്യം മുന്നില്‍ വന്നത് പിറ്റേന്ന് രാവിലെ പാര്‍ക്കില്‍ വെച്ച് കാണുന്നതായിരുന്നു. അവള്‍ അങ്ങനെ തന്നെ കാണാം എന്ന് തിരുമാനിച്ചു…..

പിറ്റേന്ന് അവള്‍ വളരെ സന്തോഷത്തോടെയാണ് ജോഗിങിന് പാര്‍ക്കിലേക്ക് പോയത്. ഇന്നെന്തായും കണ്ണേട്ടനെ കണ്ട് സംസാരിക്കാനാവും എന്ന ഉറപ്പില്‍ അവള്‍ പാര്‍ക്കിലെത്തി. കുറച്ച് ക്രിക്കറ്റ് പ്രാന്തന്‍മാര്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ അവളുടെ കണ്ണേട്ടന്‍ ഉണ്ടായിരുന്നില്ല…. അവള്‍ താന്‍ ഇന്നലെ ഇരുന്ന ഇരിപ്പിടത്തില്‍ നിന്ന് മാറി മാറ്റൊരു ഇരിപ്പിടത്തില്‍ ക്ഷമയോടെ കണ്ണേട്ടനെ കാത്തിരുന്നു. എന്നാല്‍ നിരാശയായിരുന്നു അന്ന് അവള്‍ക്കുണ്ടായത്. കഴിഞ്ഞ ദിവസം പറഞ്ഞ പോലെ അവളുടെ വഴിയില്‍ വിലങ്ങാവതിരിക്കാന്‍ കണ്ണന്‍ ക്രിക്കറ്റ് കളിക്കാന്‍ എത്തിയില്ല…. നിരാശയോടെ അവള്‍ തിരിച്ച് പോന്നു. പക്ഷേ അവള്‍ക്ക് കണ്ണനോട് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇനിയെന്തെന്ന് അവള്‍ ആലോചിച്ചു…. ഇനി അവള്‍ക്ക് കണ്ണേട്ടനെ കാണാന്‍ കഴിയുമെന്ന് വിശ്വാസമുള്ള അവള്‍ അറിയാവുന്ന രണ്ടു സ്ഥലങ്ങളിലാണ്. ഒന്ന് വൈഷ്ണവത്തിലും മറ്റൊന്ന് അച്ഛന്‍റെ കമ്പനിയിലും…. വൈഷ്ണവത്തിലേക്ക് പോകുന്നുള്ള ധൈര്യം അവള്‍ക്കുണ്ടായിരുന്നില്ല…. കാരണം ആ അമ്മയുടെ മുന്നില്‍ എന്തു പറഞ്ഞ് ചെല്ലുമെന്ന് ഒരു പിടിയുമില്ല.

അന്ന് രാവിലെ ലക്ഷ്മിയ്ക്കുള്ള ഭക്ഷണവും മരുന്നും കൊടുത്ത് തന്‍റെ കാര്യങ്ങളെല്ലാം കഴിഞ്ഞ് ചിന്നു കണ്ണന്‍റെ അച്ഛന്‍റെ കമ്പനിയായ ജി.കെ ഗ്രുപ്പിലേക്ക് വെച്ചു പിടിച്ചു. കണ്ണേട്ടന്‍റെ അച്ഛനോട് എന്തുപറയുമെന്നുമറിയില്ല പക്ഷേ കണ്ണേട്ടനെ കാണാണം എല്ലാം അറിയണമെന്നുള്ള ലക്ഷ്യത്തില്‍ നിന്ന് പിന്‍തിരിയാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല. ഇതുവരെ ഉള്ളിലേക്ക് കയറിയിട്ടില്ലങ്കിലും കറുപ്പും ചുവപ്പും നിറത്തില്‍ പേരേഴുതിയ ആ കമ്പനി ഓഫിസ് പല വട്ടം കണ്ടിട്ടുണ്ട്…. അവള്‍ ഒരു ഓട്ടോ വിളിച്ച് അങ്ങോട്ട് പോയി….

നാടാകെ വികസിച്ചതുപോലെ അവിടെ മറ്റൊരു മാറ്റം കുടെ അവളറിഞ്ഞു. ആ കെട്ടിടത്തില്‍ പഴയ ഓഫിസിന് പകരം ഇപ്പോഴൊരു ബാങ്കാണ് പ്രവര്‍ത്തിക്കുന്നത്. ചുറ്റുമുള്ള കെട്ടിടങ്ങളില്ലെല്ലാം പരതിയെങ്കിലും അവള്‍ അന്വേഷിച്ച് വന്ന ഓഫിസ് മാത്രം അവള്‍ക്ക് കാണാന്‍ സാധിച്ചില്ല.

ചിന്നുവിനാണെങ്കില്‍ ആ ഓഫിസല്ലാതെ മറ്റൊരു ഓഫിസിനെ പറ്റിയോ ഓഫിസ് മാറുന്നതിനെ പറ്റി പറഞ്ഞതോ അറിയില്ല…. പുതിയ ഓഫിസ് എവിടെയാണെന്ന് അറിയാന്‍ എന്താ വഴിയെന്ന് ആ റോഡ് സൈഡില്‍ നിന്ന് ആലോചിച്ചപ്പോഴാണ് അടുത്തുള്ള പെട്ടി പിഡിക അവള്‍ ശ്രദ്ധിച്ചത്….

കാദറിക്കന്‍റെ പെട്ടികട…. അല്‍പം പഴക്കം തൊന്നിക്കുന്ന പെട്ടിപിഡിക. അതിനുള്ളില്‍ അമ്പതു വയസിന് മുകളില്‍ പ്രായമുള്ള ഒരാള്‍ പത്രം വായിക്കുന്നുണ്ട്. വെള്ളയും വെള്ളയും ഇട്ടാ അദ്ദേഹത്തിന്‍റെ തലയില്‍ ഒരു വെള്ള വട്ട തൊപ്പിയും നെറ്റിയില്‍ നിസ്കാരതഴമ്പുമുണ്ട്. അയാളുടെ തലമുടിയും താടിയുമെല്ലാം വെള്ളുത്തിട്ടുണ്ട്….പിഡികയുടെ കാലില്‍ തുക്കിയിട്ടിരിക്കുന്ന റെഡിയോയില്‍ നിന്ന് പാട്ടുകള്‍ ഉയരുന്നുണ്ട്…..

ചിന്നു അയാളുടെ കടയിലേക്ക് ചെന്നു. കടയിലേക്ക് വരുന്ന പെണ്‍കുട്ടിയെ പേപ്പറില്‍ നിന്ന് കണ്ണെടുത്ത് നോക്കി. പിന്നെ പത്രം അവിടെ മടക്കി വെച്ച് വന്ന ആളോട് ചോദിച്ചു…. ന്താ മോളെ വേണ്ടത്….. അദ്ദേഹം ചിരിയോടെ ചോദിച്ചു….

ഇക്കാ…. ഒരു സര്‍ബത്ത്….. ചിന്നു മറുപടി നല്‍കി…. രാവിലെത്തെ ചുടില്‍ എന്തെലും തണുത്തത് കഴിക്കാന്‍ അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ ഈ അവസരം അതിനുകുടെ അവളെ സജ്ജമാക്കി….

ഇപ്പോ തരാ…. ഇങ്ങള് അബടെ ഇരിക്കി…. പിഡികയ്ക്ക് മുന്നില്‍ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് സ്റ്റൂള്‍ ചുണ്ടി അയാള്‍ പറഞ്ഞു.. ചിന്നു അവിടെ പോയി ഇരുന്നു. കൈയടക്കം വന്ന ആളെ പോലെ ആ കടക്കാരന്‍ പെട്ടെന്ന് തന്നെ സര്‍ബത്ത് റെഡിയാക്കി കൊടുത്തു…. ചിന്നു ഒറ്റയടിക്ക് കുടിച്ച് തീര്‍ക്കുകയും ചെയ്തു….. എണിറ്റ് ഗ്ലാസ് പിഡികയുടെ തിണ്ണമേല്‍ വെച്ചു….

കടി വല്ലതും വേണോ മോളേ…. ഇക്ക ചോദിച്ചു….

വേണ്ട ഇക്ക…. ഇപ്പോ എത്രയായി….

അത് പത്ത് രൂപ മോളെ….. ഇക്ക കുലി പറഞ്ഞു….

ചിന്നു ഹാന്‍ബാഗില്‍ നിന്ന് പത്ത് രൂപയുടെ നോട്ടെടുത്ത് കൊടുത്തു…. അയാള്‍ സന്തോഷത്തോടെ അത് വാങ്ങി അയാളുടെ പൈസപെട്ടിയില്‍ ഇട്ടു.

ഇക്ക…. ഇവിടെ ജി.കെ ഗ്രുപ്പിന്‍റെ ഓഫിസുണ്ടായിരുന്നില്ലേ… അത് എങ്ങോട്ടാ മാറ്റിയത്…. ചിന്നു ചോദിച്ചു….

ഓ…. അതോ…. ഓല് ബിസിനസ്സ് ഒക്കെ പൂട്ടിപോയല്ലോ മോളെ…. ഇക്ക മറുപടി നല്‍കി…..

പൂട്ടി പോയോ….. എന്തു പറ്റി….. ചിന്നു ചോദിച്ചു….

മോള് ഇവിടെ അടുത്ത ഉള്ള ആളാല്ല ലെ…

ഇക്കാ ഞാന്‍ കുറച്ച് നാള് ഗള്‍ഫിലായിരുന്നു… എന്താ അവര് പൂട്ടി പോവാന്‍ കാരണം…. ചിന്നു സംശയം തീര്‍ത്ത് പഴയ ചോദ്യം ചോദിച്ചു….

അത് മോളെ….. അതിന്‍റെ മുതലാളി ഗോപകുമാര്‍ സാറും മൂപ്പരെ ബിവിയും ഒരു അക്സെന്‍റില്‍ മരിച്ചു… അതോടെ അവര് ആ ബിസിനസ് നിര്‍ത്തി…..

കേട്ട വാര്‍ത്ത വിശ്വസിക്കനാവതെ ചിന്നു നിന്ന് തരിച്ചു…. ഒരു മിന്നല്‍ പിണര്‍പ്പ് വന്നടിച്ച പോലെ അവള്‍ക്ക് തോന്നി. അവള്‍ ഒരിക്കലും പ്രതിക്ഷിക്കാത്ത ഒരു വാര്‍ത്തയായിരുന്നു അത്…..

മരിച്ചോ…. എപ്പോ….. അറിയാതെ ചിന്നുവില്‍ നിന്ന് ചോദ്യം ഉയര്‍ന്നു…. അതിപ്പോ…. രണ്ടുകൊല്ലമാവാറായിണ്ടാവും…. അതോടെ മൂപ്പരെ പയ്യന്‍ വന്ന് ബിസിനസ് നിര്‍ത്തിപോയി….

ചിന്നുവിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല…. അവള്‍ തരിപ്പ് മാറാതെ അങ്ങനെ തന്നെ നിന്നു….

നല്ല മനുഷ്യനായിരുന്നു ഗോപകുമാര്‍ സാര്‍…. എന്താ ചെയ്യാ…. പടച്ചോന്‍ നല്ല ആളുകളെ നേരത്തെ വിളിക്കുമെന്നല്ലേ…. അത് കഴിഞ്ഞ് വേറെ ഒരു ഒഫിസ് ഇവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ കൊല്ലമാണ് ആ ഹോട്ടലിന്‍റെ മുകളില്‍ ഉണ്ടായിരുന്ന ഈ ബാങ്ക് ഇങ്ങോട്ട് മാറ്റിയത്…. എന്താ മോളെ ആ കാര്യം ചോദിച്ചത്…. ഇക്ക കാര്യങ്ങളെല്ലാം പറഞ്ഞു….

എന്തോക്കെയോ കേട്ടത് പോലെ നില്‍ക്കാനെ ചിന്നുവിന് സാധിച്ചിരുന്നുള്ളു. അവള്‍ എന്ത് പറയണമെന്നറിയാതെ നിന്നു. അവസാനത്തെ ചോദ്യം മാത്രമാണ് പിന്നെ അവള്‍ ശരിക്ക് കേട്ടത്….

ഒന്നുമില്ല ഇക്ക…. ഞാന്‍ പോട്ടെ…. ചിന്നു യാത്ര പറഞ്ഞ് അവിടെ നിന്ന് തിരിച്ച് നടന്നു. ചുറ്റും നടക്കുന്നതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെലും ഒന്നും അറിയുന്നില്ല…. മനസിപ്പോഴും കേട്ട കാര്യം വിശ്വാസമാകാന്‍ പാടുപെടുകയായിരുന്നു…. അവള്‍ ആ ബാങ്ക് ഓഫിസിലേക്ക് നോക്കി നിന്നു.

ഒരു ബസ് അടുത്ത് ഹോണടിച്ച് നിന്നു. പലരും ഇറങ്ങി പലരും കയറി… എല്ലാം എതോ ലോകത്തിലെന്ന പോലെ അവള്‍ അറിഞ്ഞു…. മനസില്‍ ഇപ്പോഴും പഴയ ജി. കെ ഗ്രുപ്പിന്‍റെ ബോര്‍ഡും ചിരിക്കുന്ന ഗോപകുമാറും വിലാസിനിയുമാണ്….

ചിന്നു…. പിറകില്‍ നിന്ന് ഒരു കൈ തന്‍റെ തോളില്‍ വന്ന് പിടിച്ചു…. എതോ ലോകത്തായിരുന്ന ചിന്നു പെട്ടെന്ന് ഞെട്ടിതിരിഞ്ഞ് പോയി…. മുന്നില്‍ രണ്ടുകൊല്ലം മുമ്പ് കണ്ട ഒരു മുഖം….

രമ്യ…. ചിന്നുവിന്‍റെ ചുണ്ടുകള്‍ ശബ്ദിച്ചു…. ചിന്നു രമ്യയെ സ്ഥലകാലബോധം നോക്കാതെ കെട്ടിപിടിച്ചു…. അത്രയും നേരത്തെ സങ്കടം ഇതോടെ കരച്ചിലായി പുറത്തേക്ക് വന്നു.

വീട് പെണ്ണേ…. നാടുകാര്‍ നോക്കുന്നു…. രമ്യ അവളെ പിടിച്ച് മാറ്റികൊണ്ട് പറഞ്ഞു…. നനഞ്ഞ കണ്ണുകളോടെ ചിന്നു രമ്യയേ നോക്കി….

മതി കരഞ്ഞത്…. നാടും വീടും വിട്ട് പുറത്തേക്ക് പോയപ്പോ ഞങ്ങളെടോന്നും പറഞ്ഞില്ലലോ…. പോട്ടെ അവിടെയെത്തിയിട്ട് ഒന്ന് വിളിക്കുക പോലും ചെയ്തില്ലലോ…. രമ്യ പരിഭവം പറയാന്‍ തുടങ്ങി….

എടീ…. അത് അന്നത്തെ സഹചര്യത്തില്‍ ഇവിടെ നില്‍ക്കാന്‍ തോന്നിയില്ലേടീ…. അതാ ഞാന്‍….. ചിന്നു നിറഞ്ഞ കണ്ണുകള്‍ തുടച്ച് പറഞ്ഞു…

മതി…. ഇനി അത് പറഞ്ഞ് കരയാന്‍ നിക്കണ്ട…..

അല്ലാ…. നീയെന്താ ഇവിടെ….. ചിന്നു ചോദിച്ചു…..

ഹാ…. ടീ…. ഞാന്‍ ഈ ബാങ്കിലെ ജോലി ചെയ്യുന്നേ…. ഇന്ന് ഇത്തിരി ലേറ്റായി…. ചാടിപിടിച്ച് വന്നപ്പോ ദേ അന്തംവിട്ട് നില്‍ക്കുന്നു നീ…. രമ്യ ചിരിയോടെ പറഞ്ഞു….

ശ്ശോ…. ഇനി എന്ത് ചെയ്യും…. നിന്നോട് എനിക്ക് കുറച്ച് കാര്യം പറയാനുണ്ട്…. ചിന്നു പറഞ്ഞു…..

ഇന്ന് നടക്കില്ല മോളെ…. ഇപ്പോഴെ ലേറ്റാണ്….. നീ നിന്‍റെ പുതിയ നമ്പര്‍ താ…. ഞാന്‍ വിളിക്കാം…. രമ്യ തന്‍റെ ഫോണ്‍ കാണിച്ച് പറഞ്ഞു….

ചിന്നു അവളുടെ പുതിയ നമ്പര്‍ കൊടുത്തു. രമ്യ അത് ഡയല്‍ ചെയ്ത് ചിന്നുവിന് ഒരു മിസ് കോള്‍ കൊടുത്തു…. ഒന്നുടെ കെട്ടിപിടിച്ച് രണ്ടുപേരും പിരിഞ്ഞു….

പഴയ കുട്ടുകാരിയെ കണ്ടതിന്‍റെ സന്തോഷത്തേക്കാള്‍ ചിന്നുവിനെ തന്നെ മോളെ പോലെ കണ്ട ഒരു അച്ഛന്‍റെയും അമ്മയുടെയും പ്രതിക്ഷിക്കാതെയുള്ള വിയോഗമായിരുന്നു.

എന്നാലും കണ്ണേട്ടന്‍റെ അമ്മയും അച്ഛനും എന്തെ അന്ന് എന്നെ വിളിച്ചില്ല എന്ന് ഞാന്‍ ആലോചിച്ചിരുന്നു. പക്ഷേ ഇങ്ങനെയാവും എന്ന് ഞാന്‍ ചിന്തിച്ചില്ല…. ആരും പറഞ്ഞതുമില്ല….

സ്വന്തമെന്നും എന്നും കുടെയുണ്ടാവും എന്നും കരുതിയ പലതും ആ ഇരുപ്പിടത്തില്‍ നിന്നാണ് കൈ വിട്ടു പോയാതെന്ന് കണ്ണേട്ടന്‍ ഇന്നലെ അവളോട് പറഞ്ഞതിന്‍റെ പോരുള്‍ അവള്‍ക്ക് ഇപ്പോഴാണ് ശരിക്കും മനസിലായത്….

ഇന്ന് കണ്ണേട്ടന്‍റെയൊപ്പം ആരുമില്ല…. അച്ഛന്‍, അമ്മ, ഭാര്യ…. ഇനി കണ്ണേട്ടന്‍ വേറെ വിവാഹം കഴിച്ചു കാണുമോ…. ചോദിക്കാന്‍ മറന്ന ഒരു കാര്യം അവള്‍ ഓര്‍ത്തെടുത്തു. ഇന്നലത്തെ വാക്കുകളിലൊന്നും അങ്ങിനെയൊരു കാര്യം വന്നിട്ടില്ല….

ചിന്നുവിന് ഓരോ കാര്യങ്ങള്‍ ചിന്തിച്ചിട്ട് തല പൊട്ടി തെറിക്കുന്ന പോലെ തോന്നി പോയി…. അവള്‍ പിന്നെ അവിടെ ചുറ്റിതിരിയാതെ വേഗം ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി…. രാവിലെ ഇറങ്ങിയ ശേഖരന്‍ ഇതുവരെ എത്തിയിട്ടില്ല…. അല്ല വന്നാലും ചിന്നു അധികം മിണ്ടാന്‍ പോകാറൊന്നുമില്ല…. ഇപ്പോഴും മനസില്‍ ഒരു ഭയമാണ്…. വിട്ടിലെത്തി ചിന്നു മുഖം ഒന്ന് കഴുകി…. ഇല്ലെങ്കില്‍ ലക്ഷ്മി ചോദിച്ചറിയും… അവള്‍ ലക്ഷ്മിയുടെ റൂമിലേക്ക് ഓടി കയറി. അവടെ കണ്ണും തുറന്ന് കിടക്കുന്ന അമ്മയുടെ സൈഡില്‍ ചാടി കയറി അമ്മയെ കെട്ടിപിടിച്ച് കിടന്നു. ലക്ഷ്മിയും അതിനെ സ്വാഗതം ചെയ്ത് കെട്ടിപിടിച്ചു. ഇനി ദിവസങ്ങള്‍ കുടിയെ ബാക്കിയുള്ളു. അതു കഴിഞ്ഞ വീണ്ടും രണ്ടാളും പിരിഞ്ഞ് പോകും….

എത്രനേരം അങ്ങിനെ കെട്ടിപിടിച്ച് കിടന്നു എന്ന് നിശ്ചയമില്ല…. വളര്‍ന്ന് വലുതായാലും അമ്മയുടെ ചുടും പറ്റി കിടക്കാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. മനസില്‍ മറ്റൊരമ്മയുടെ വിയോഗത്തിന്‍റെ സങ്കടം നീറി വരുന്നുണ്ട്…. ഇനി തന്നെ സ്നേഹിക്കാന്‍ ഈ അമ്മ മാത്രമേ ഉള്ളു…. കണ്ണേട്ടന് സ്നേഹം ഉണ്ടോ ഇല്ലേ എന്ന് അറിയുക പോലുമില്ല….

എന്താ ചിന്നു…. ഇന്നൊരു സ്നേഹം കൂടുതല്‍….. കുറച്ച് നേരത്തിന് ശേഷം ലക്ഷ്മി ചോദിച്ചു….

അത്…. ഇനി കുറച്ചു ദിവസമല്ലേ അമ്മയുടെ കുടെയുള്ളു…. അപ്പോ ഒരു കൊതി…. ചിന്നു പറഞ്ഞൊപ്പിച്ചു….

മ്…. അതല്ലലോ…. വെറെ എന്തോ ഉണ്ടോ…. പറ…. ലക്ഷ്മി ചോദിച്ചു.

അത്….. ചിന്നു പറയാന്‍ കഴിയാതെ നിന്നു.

അപ്പോ ഉണ്ട്…. പറ…. എന്തായാലും…. ലക്ഷ്മി നിര്‍ബന്ധിച്ചു….

അത്…. കണ്ണേട്ടന്‍റെ അച്ഛനും അമ്മയും….. ചിന്നു പറഞ്ഞു നിര്‍ത്തി….

ഹാ…. അത് ഞാനും അറിഞ്ഞിരുന്നു….. പാവം അവന്‍ ഇപ്പോ ഒറ്റയ്ക്കായ്…. ഒരു നെടുവിര്‍പ്പിന് ശേഷം ലക്ഷ്മി പറഞ്ഞു….

അമ്മേ…. ഒരു പക്ഷേ ഞാന്‍ പോയത് കൊണ്ടാണോ കണ്ണേട്ടന് എല്ലാ നഷ്ടവും ആരംഭിച്ചത്…. ചിന്നു ചോദിച്ചു….

ചിലപ്പോള്‍ ആവും…. പക്ഷേ… ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ല…. മോള് ഇനി അത് ആലോചിച്ച് വിഷമിക്കണ്ട…. ലക്ഷ്മി ചിന്നുവിന്‍റെ തലയില്‍ തലോടി പറഞ്ഞു….

ഉം….. ചിന്നു ഒന്ന് മുളിയ ശേഷം അമ്മയേ കുടുതല്‍ അടുപ്പിച്ചു കിടന്നു….

മതി പെണ്ണേ ഇറുക്കിയത്…. എണിറ്റേ…. നേരം ഉച്ചയായി. ഭക്ഷണത്തിന്‍റെ കാര്യം നോക്ക്…..

അത് കേട്ടതോടെ ചിന്നു കട്ടിലില്‍ നിന്ന് എണിറ്റു. പിന്നെ ഉച്ചയ്ക്കിലേക്കുള്ള ഭക്ഷണവും മരുന്നും ചെറിയ മയക്കവുമായി സമയം പോയി… രാത്രി എഴുമണിയായപ്പോള്‍ രമ്യ വിളിച്ചു…. രണ്ടുവര്‍ഷത്തെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.

രമ്യ ഡിഗ്രി കഴിഞ്ഞപ്പോ ബാങ്ക് കോച്ചിംഗിന് പോയി ഒരു കൊല്ലം കൊണ്ട് ബാങ്കില്‍ കയറി. പിന്നെ ഇപ്പോഴാത്തെ ബ്രാഞ്ചിലേക്ക് ട്രാന്‍ഫര്‍ വാങ്ങി വന്നു. ഇവിടെ വെച്ച് മാനേജറുമായി ചെറിയ പ്രണയവും അത് കല്യാണം വരെയും എത്തി. നിശ്ചയം കഴിഞ്ഞു ഇനി വരുന്ന ഓണം വെക്കേഷനില്‍ കല്യാണം….

പിറ്റേ ദിവസങ്ങളിലും പതിവുപോലെ ചിന്നു ജോഗിംങിന് പാര്‍ക്കില്‍ പോവുമെങ്കിലും കണ്ണനെ കാണാന്‍ സാധിച്ചില്ല. രണ്ടു ദിനങ്ങള്‍ കുടെ കൊഴിഞ്ഞുപോയെങ്കിലും കണ്ണനെ കാണാനുമായി അവള്‍ക്ക് അടുക്കാനുള്ള ഒരു വഴിയും ഉണ്ടായില്ല…. മനസ് ദിനം കുടും തോറും വേദനാജനകമായി തുടങ്ങി.

ചിന്നു വേറെ വഴിയില്ലത്തത് കൊണ്ട് വൈഷ്ണവത്തിലേക്ക് ചെല്ലാന്‍ നിര്‍ബന്ധിതയായി. അവിടെ അമ്മയും അച്ഛനുമില്ല…. കണ്ണനേട്ടനെ കാണാനും ചിലപ്പോഴെ പറ്റു… എന്നാലും ചെന്നു നോക്കാതിരിക്കാന്‍ പോവാന്‍ തിരുമാനിച്ചു.

അവള്‍ ഓട്ടോ വിളിച്ച് വൈഷ്ണവത്തിലെത്തി. പക്ഷേ ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് ചെന്ന ചിന്നു ഒരു നിമിഷം പകച്ച് നിന്നുപോയി…. രണ്ടുകൊല്ലം മുമ്പ് താന്‍ പോകുമ്പോഴുള്ള വൈഷ്ണവം ആയിരുന്നില്ല അവിടെ….

അന്ന് ശോഭയോടെ നിന്നിരുന്ന വൈഷ്ണവം ഇന്ന് ഒരു പ്രേതനിലയം പോലെ ആയിരുന്നു. ചുമരുകളിലേ ചായങ്ങളെല്ലാം പൊടിയടിച്ച് നിറം മങ്ങിയിരുന്നു. പൂമുഖത്തായി പോളിഷ് ചെയ്ത മരകഷ്ണത്തില്‍ വൈഷ്ണവം എന്ന് കൊത്തി വെച്ചിരിക്കുന്നത് ചിതലരിച്ച് തുടങ്ങിയിരുന്നു. റോഡില്‍ നിന്ന് മുറ്റം വരെ ഇരുക്കിയ തിണ്ടുകളിലെ പൂച്ചെടികളെല്ലാം വാടിപോയിരുന്നു. സദാ പുക്കളാല്‍ നിറഞ്ഞിരുന്ന പൂന്തോട്ടം പലതരം വള്ളികള്‍ കൊണ്ട് കാടുപിടിച്ച് കിടക്കുകയായിരുന്നു. അടുക്കള കഴിഞ്ഞാല്‍ വിലസിനിയമ്മയ്ക്ക് എറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു ആ പൂന്തോട്ടം. പക്ഷേ ഇന്നത്തെ അവസ്ഥ വെച്ച് അവിടെ ഒരു പുന്തോട്ടമുണ്ടായിരുനെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പോലെയാണ്. വീടിന്‍റെ മുറ്റത്തും പുല്ലുകള്‍ മുളച്ചിരുന്നു. കരിയിലകള്‍ നിറഞ്ഞ് കിടക്കുകയായിരുന്നു. വീടിന്‍റെ വലതു ഭാഗത്തുള്ള മാവിന്‍റെ ഒരു വലിയ ചില്ല താഴേക്ക് വീണിട്ടുണ്ട്…. അതിന്‍റെ കിടത്തം കണ്ടിട്ട് വീണിട്ട് ഒരുപാട് ദിവസമായത് പോലെയുണ്ട്….

തന്‍റെ ജീവിതത്തില്‍ എറ്റവും സുന്ദരമായി തോന്നിയ നിമിഷങ്ങള്‍ തന്ന അന്ന് താന്‍ സ്വര്‍ഗ്ഗമാണെന്ന് വിശ്വസിച്ചിരുന്ന ആ ഭവനം ഇന്ന് ആര്‍ക്കും വേണ്ടാത്ത കാടുപിടിച്ച വെറുമൊരു കോണ്‍ക്രിറ്റ് കെട്ടിടത്തിന് സമമായി മാറിയിരുന്നു. ചിന്നു ഒരിക്കാലും കാണാന്‍ പ്രതിക്ഷിച്ച പോലെയായിരുന്നില്ല അവിടെ. അവിടെത്തെ ഓരോ കാഴ്ചകളും ചിന്നുവിന്‍റെ മനസിനെ നീറ്റികൊണ്ടിരുന്നു.

എന്നോ വീണ് ജീര്‍ണിക്കാറായിരുന്ന കരിയിലകളെ ചവിട്ടി ചിന്നു

വീടിനടുത്തേക്ക് ചെന്നു. വീടിന്‍റെ മുന്‍വശം കണ്ടിട്ട് ആളനക്കമുള്ളതായി തോന്നുന്നില്ല. ഇനി അവിടെ നിന്നിട്ട് തനിക്ക് വേണ്ട ആളെ കാണുമെന്നുള്ള പ്രതിക്ഷ അപ്പോഴെക്കും അവളില്‍ നിന്ന് തച്ചുടച്ചിരുന്നു. തകര്‍ന്ന മനസുമായി കുടുതല്‍ നേരം അവിടെ നില്‍ക്കാന്‍ അവള്‍ക്ക് മനസ് വന്നില്ല…. അവള്‍ തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോഴാണ് വീടിന്‍റെ തെക്ക് ഭാഗത്ത് രണ്ട് കോണ്‍ക്രിറ്റ് രൂപം കണ്ടത്…. അവളുടെ കാലുകള്‍ അറിയാതെ അങ്ങോട്ട് ചലിച്ചു….

മുപ്പതോളം വര്‍ഷം ഒന്നിച്ച് ജീവിച്ച് മരണത്തില്‍ പോലും ഒന്നിച്ചു യാത്രയായ രണ്ടുപേരുടെ അസ്ഥിത്തറ. ചിന്നു അവളുടെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ദമ്പതിമാര്‍…. അവരുടെ അസ്ഥിത്തറയ്ക്ക് മുന്നിലെത്തിയപ്പോള്‍ ചിന്നുവിന്‍റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ ആ ഭൂമിയിലേക്ക് പതിച്ചു….

വിലാസിനി എന്നെഴുതിയ അസ്ഥിത്തറയിലേക്ക് ചിന്നു നോക്കി നിന്നു. തന്നെ കണ്ണേട്ടനെക്കാള്‍ മനസിലാക്കി ഒരാളായിരുന്നു. ഒരിക്കല്‍ പോലും തന്നെ വിഷമിച്ചിട്ടില്ലാത്ത തന്‍റെ അമ്മായിയമ്മ. ചിന്നുവിന്‍റെ ഓര്‍മ്മകളിലേക്ക് വിലാസിനി ആദ്യരാത്രിയ്ക്ക് മുറിയിലേക്ക് പോകും മുമ്പ് തന്നോട് മാത്രമായി പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മ വന്നു.

മോളേ… നിനക്കറിയമല്ലോ…. അവന്‍റെ ജാതകപ്രശ്നമൊക്കെ…. പക്ഷേ അതിന നിങ്ങളെ എതിര്‍ക്കാനൊന്നുമുള്ള ശക്തി ഈ അമ്മയ്ക്കില്ല…. നിങ്ങള്‍ തന്നെ നോക്കിയും കണ്ടും ചെയ്യണം…. നിങ്ങളെ രണ്ടു മുറില്‍ കിടത്താനുള്ള മനസ്സ് എനിക്കും ഗോപേട്ടനും ഇപ്പോഴും ഇല്ല…. അതു കൊണ്ടാണ്….. മോള്‍ക്ക് എന്തു ബുദ്ധിമുട്ടുണ്ടെലും എന്നോട് പറഞ്ഞ മതി…. പിന്നെ അവന്, സ്നേഹമുള്ളവര്‍ എതിര്‍ത്താലെ അവന്‍ കേള്‍ക്കു. ഞാന്‍ എതിര്‍ത്തിട്ടുണ്ടു. മോളും എതിര്‍ത്ത് പറയണം…. മോളും അവനും സന്തോഷത്തോടെ ഈ വൈഷ്ണവത്തില്‍ കുറെ കാലം ജീവിക്കുന്നത് ഞങ്ങള്‍ക്ക് കാണണം…. അതിപ്പോ ഞങ്ങളുടെ മരണശേഷവും…. എന്നും അവന്‍റെ കുടെയുണ്ടാവണം അതിപ്പോ എത് അവസ്ഥയിലായാലും…. പിന്നെ അവിടെ ഞാന്‍ ഒരു എക്ട്ര തലയണ വെച്ചിട്ടുണ്ട്…. മോള് അത് നിങ്ങളുടെ ഇടയില്‍ വെച്ച് കിടന്നോ…. ഇപ്പോ മോള് ചെല്ല്…. അവന്‍ കാത്തിരിക്കുന്നുണ്ടാവും….

എന്നും കണ്ണേട്ടന്‍റെ കുടെയുണ്ടാവണം തന്നോട് പറഞ്ഞിട്ട് ഇപ്പോള്‍ തനിക്ക് അത് നിറവേറ്റന്‍ സാധിച്ചിട്ടില്ല… ഇങ്ങനെ ഒരു അവസ്ഥയില്‍ കണ്ണേട്ടനെ തനിച്ചാക്കിയ തന്നോട് അവര്‍ പൊറുക്കുക കുടെ ഇല്ല…. ചിന്നു ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു. മനസിന്‍റെ വിങ്ങല്‍ കണ്ണിരായി പുറത്തേക്ക് വന്നു.

പിന്നെയും അവിടെ തുടരാന്‍ അവള്‍ക്ക് മനസ് വന്നില്ല… അവള്‍ തന്‍റെ വീട്ടിലേക്ക് തിരിച്ചുപോന്നു. സങ്കടങ്ങള്‍ അവസാനിക്കാതെ…..

തന്‍റെ വിഷമങ്ങളെല്ലാം ലക്ഷ്മിയമ്മയോട് പറഞ്ഞെങ്കില്‍ മനസ് അന്ന് അസ്വസ്തമായി തന്നെ നിന്നു. അന്ന് രാത്രി ലക്ഷ്മിയമ്മയോടൊപ്പം കിടന്നു. എങ്ങിനെയോ മനസിനെ ശാന്തമാക്കാന്‍ ശ്രമിച്ചു…. ദിവസങ്ങള്‍ വീണ്ടും കഴിഞ്ഞുപോയികൊണ്ടിരുന്നു. എങ്കിലും ചിന്നു രാവിലെ പാര്‍ക്കില്‍ പോയിയിരിക്കും പ്രതിക്ഷയോടെ…. ഇന്നെങ്കിലും കണ്ണേട്ടന്‍ വന്നെങ്കില്‍ എന്ന് ആശിച്ച്….

അന്നൊരു സെക്കന്‍റ് സറ്റര്‍ഡേ ആയിരുന്നു. ലക്ഷ്മിയുടെ ബെഡ് റെസ്റ്റ് അവസാനിച്ചിരുന്നു. മനസില്‍ സന്തോഷകരമായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതുകൊണ്ട് ലക്ഷ്മി അടുക്കളയില്‍ കയറി. ചിന്നു

എതിര്‍ത്തെങ്കിലും ലക്ഷ്മിയുടെ വാശിയ്ക്കു മുമ്പില്‍ അവള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. പോരാത്തതിന് കടുപ്പിച്ച് പറഞ്ഞാല്‍ ചിലപ്പോ അമ്മയ്ക്ക് അത് വേദനിക്കുകയും ചെയ്യും. അതിനാല്‍ അവള്‍ ഭാരപ്പെട്ട പണിയൊന്നും ചെയ്യില്ല എന്ന ഉറപ്പില്‍ സമ്മതം നല്‍കി.

അന്ന് രമ്യയ്ക്ക് ലീവായിരുന്നു. രാവിലത്തെ ജോഗിംങിനും പതിവ് നിരാശ നല്‍കി കാത്തിരിപ്പിനും ശേഷം ചിന്നു രമ്യയുടെ ക്ഷണപ്രകാരം അവളുടെ വീടിലേക്ക് പോയി. അവളുടെ അച്ഛനെയും അമ്മയേയും കണ്ട് പരിചയം പുതുക്കി. പിന്നെ രമ്യയുടെ സ്കുട്ടിയില്‍ ഒരു ഔട്ടിംഗിന് പോയി. ചുമ്മാ ഇത്തിരി ഷോപ്പിംഗും പിന്നെ മനസ് തുറന്ന് ഒന്ന് സംസാരിക്കാനും….

ചിന്നുവും രമ്യയും ഷോപ്പിംഗ് കഴിഞ്ഞതിന് ശേഷം അടുത്തുള്ള കുള്‍ബാറില്‍ കയറി. സമയം ഉച്ചയോടടുത്തത് കൊണ്ട് തിരക്ക് കുറവായിരുന്നു. അവര്‍ ഒരു മേശയ്ക്ക് ഇരുവശവുമായി ഇരുന്നു അവിടെ വെച്ച് രണ്ട് ജ്യൂസും ഓര്‍ഡര്‍ ചെയ്തു.

ഓര്‍ഡര്‍ ചെയ്ത ജ്യൂസ് വന്നതിന് ശേഷം അത് കുടിക്കുന്ന സമയം കൊണ്ട് ചിന്നു തന്‍റെ ജീവിതത്തില്‍ രണ്ടുകൊല്ലം മുമ്പ് നടന്ന കാര്യവും അതിനുശേഷമുള്ള അവളുടെ ജീവിതവും പിന്നെ നാട്ടിലെത്തിയപ്പോള്‍ അറിഞ്ഞ കാര്യങ്ങളും രമ്യയോട് പറഞ്ഞു. ലക്ഷ്മി പറഞ്ഞ ചതിയുടെ കാര്യവും അതിന് ചിന്നുവിനുള്ള സംശയങ്ങള്‍ കുടെ അവള്‍ പറഞ്ഞു. അപ്പോഴെക്കും ജ്യൂസ് കുടിച്ച് കഴിഞ്ഞിരുന്നു.

അപ്പോഴാണ് രമ്യയുടെ ഫോണ്‍ അടിച്ചത്…. രമ്യ ബാഗില്‍ നിന്ന് ഫോണേടുത്ത് നോക്കി. ചെറിയ പേടിയും നാണവും നിറഞ്ഞ ഭാവത്തോടെ രമ്യ ചിന്നുവിനെ നോക്കി….

ഉം…. ആരാ ഫോണില്….. ചിന്നു ചോദിച്ചു….

മാനേജരാ…. രമ്യ ചിരിയോടെ പറഞ്ഞു.

അതിന് ഇന്ന് ഓഫല്ലേ…. പിന്നെന്താ…. ചിന്നു സംശയത്തോടെ ചോദിച്ചു….

ബ്രാഞ്ചിന്‍റെ മാത്രമല്ല…. എന്‍റെ കുടെ മാനേജരാ….. രമ്യ നാണം വിടാതെ പറഞ്ഞു….

ഓ….. രോഹിത്തേട്ടനാണല്ലേ…. ഞാനത് വിട്ടുപോയി…. പിന്നെന്താ എടുക്കത്തത്…. ചിന്നു ചോദിച്ചു….

അത്…. ചേട്ടന്‍റെ സ്വഭാവം ഇത്തിരി ഡിഫറന്‍റാ…. എടുത്താല്‍ കുറച്ചധികം നേരം സംസാരിക്കേണ്ടി വരും. ഇല്ലേല്‍ അദ്ദേഹത്തിന് ദേഷ്യം വരും. കാരണം പറഞ്ഞാലോന്നും ചിലപ്പോള്‍ കേള്‍ക്കില്ല….. രമ്യ പരാതി പോലെ പറഞ്ഞു….

അതിനെന്താ…. ആകെ ഓഫ്ഡേ അല്ലേ മുപ്പര്‍ക്ക് സോള്ളാന്‍ കിട്ടു…. നീ സംസാരിക്ക്…. ഞാന്‍ ഇവിടെ കാത്തിരിക്കാം….. അതോ ഞാന്‍ മാറി തരണോ…. ചിന്നു ഒരു കാമുകന്‍റെ മനസറിഞ്ഞ പോലെ രമ്യയെ ഒരു ആക്കിയ ചിരിയോടെ ചോദിച്ചു…..

നീയിവിടെ ഇരി…. ഞാന്‍ ചേട്ടനെ ഒന്ന് പറഞ്ഞ് മനസിലാക്കിയിട്ട് വരാം….

രമ്യ ഇത്രയും പറഞ്ഞു ഫോണ്‍ അറ്റന്‍റ് ചെയ്യാന്‍ പോയപ്പോഴെക്കും റിങ്ടോണ്‍ അവസാനിച്ചിരുന്നു. രമ്യയുടെ ഫോണിന്‍റെ ഡിസ്പ്ലേയില്‍ മിസ്കോള്‍ നൊട്ടിഫിക്കേഷന്‍ ഉയര്‍ന്നു വന്നു…. പക്ഷേ സെക്കന്‍റുകള്‍ക്കകം വീണ്ടും ഫോണ്‍ ശബ്ദിച്ചു…. വീണ്ടും അതെ മുഖം ഡിസ്പ്ലേയില്‍ വന്നു…. രമ്യ ചിന്നുവിനെ നോക്കി… ചിന്നു എടുത്തോളാന്‍ ആംഗ്യം കാട്ടി….

ചിന്നുവിന്‍റെ മുന്നില്‍ വെച്ച് കൊഞ്ചികുഴയാന്‍ കഴിയാത്തത് കൊണ്ട് രമ്യ അവര്‍ ഇരുന്ന മേശയില്‍ നിന്ന് എണിറ്റ് ഒരു മൂലയിലേക്ക് ചെന്നു…. ചിന്നു ഒരു ചിരിയോടെ അവളുടെ നടത്തവും ചിരിയും കണ്ടു….

ചിന്നു അവളുടെ കളിചിരികള്‍ നോക്കി കണ്ടിരുന്നപ്പോള്‍ ഒരു ചെറിയ ചിരിയോടെ സാരിയുടുത്ത സ്ത്രി തന്‍റെ മേശയ്ക്ക് അടുത്തേക്ക് നടന്നു വരുന്നത് കണ്ടു…. പണ്ടെങ്ങോ കണ്ടപരിചയമുള്ള മുഖം…. പക്ഷേ എത്ര ആലോചിച്ചിട്ടും ആരാണെന്ന് ചിന്നുവിന് ഓര്‍മ്മ കിട്ടിയില്ല.

അവള്‍ മേശയ്ക്കടുത്തെത്തി നിന്നു. ചിന്നുവിന്‍റെ മുഖത്തേക്ക് നോക്കി.

ചിന്നുവല്ലേ…. സുന്ദരമായ നാദത്തോടെ ആ സ്ത്രി ചോദിച്ചു.

ആരാണെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാതെ കുഴഞ്ഞിരുന്ന ചിന്നുവിന് തന്‍റെ വിളിപേര് കുടെ കേട്ടതോടെ അത്ഭുതമായി…. അത്രയ്ക്ക് പരിചയമുള്ളവര്‍ മാത്രമേ അവളെ അങ്ങനെ വിളിക്കാറുള്ളു…. ചിന്നു വന്ന സ്ത്രിയുടെ ചോദ്യത്തിന് അത്ഭുതമാര്‍ന്ന ഭാവത്തോടെ തലകുലുക്കി അതെയെന്ന് പറഞ്ഞു…..

വിരോധമില്ലേങ്കില്‍ ഞാനിവിടെ ഇരുന്നോട്ടെ…. വന്ന സ്ത്രി ചോദിച്ചു….

വൈ നോട്ട്…. പ്ലീസ്…. ചിന്നു അടുത്തുള്ള ചെയര്‍ കാണിച്ച് ഇരിക്കനായി പറഞ്ഞു…. വന്ന സ്ത്രി സന്തോഷത്തോടെ അവളുടെ അടുത്തുള്ള ചെയറില്‍ ഇരുന്നു. പിന്നെ ചിന്നുവിനെ നോക്കി പറഞ്ഞു….

ചിന്നുവിന് എന്നെ മനസിലായിട്ടില്ല ലേ…. ആ സ്ത്രി ചോദിച്ചു….

അതെ…. എവിടെയോ കണ്ടിട്ടുണ്ട്…. പക്ഷേ ആരാണെന്ന് കിട്ടുന്നില്ല….

ശരിയാണ്…. ഞാനും ചിന്നുവും പരസ്പരം നേരിട്ട് കണ്ടിട്ടില്ല…. പക്ഷേ ചിന്നു എന്നെ കണ്ടിട്ടുണ്ട്, കുറച്ച് ഫോട്ടോസിലും സി.സി.ടി.വി ഫുട്ടേജിലുമായി….

അവരുടെ ആ വാക്കുകള്‍ കേട്ടതോടെ അത്രയും നേരം അത്ഭുതവും സന്തോഷവും നിറഞ്ഞു നിന്ന ആ മുഖം വാടി. ദേഷ്യമോ സങ്കടമോ നിറഞ്ഞ മുഖത്തിലേക്ക് അത് മാറി തുടങ്ങി….

ഒരു മിന്നല്‍ പോലെ അവളിലേക്ക് ആ രൂപം തെളിഞ്ഞ് വന്നു. താന്‍ മറക്കാന്‍ ശ്രമിക്കുന്ന ആ ഫോട്ടസിലെയും സി.സി.ടി.വി ഫ്യുട്ടേജിലേയും നായിക…. അന്ന് പിറന്നാള്‍ ദിനത്തില്‍ കണ്ണേട്ടന്‍റെയൊപ്പം ചിലവഴിച്ച പെണ്‍കുട്ടി.

ചിന്നുവിന് ദേഷ്യം ഇറച്ച് കയറി. അവള്‍ ആ മുലയ്ക്ക് നില്‍ക്കുന്ന രമ്യയേ നോക്കി. അവളിപ്പോഴും കാമുകനുമായി കിന്നരിക്കുകയാണ്….

ഇപ്പോള്‍ ഓര്‍മ്മ വന്നെന്ന് തോന്നുന്നു….. എനിക്ക് ചിന്നുവിനോട് കുറച്ച് കാര്യം പറയാനുണ്ട്….. ചിന്നു കേള്‍ക്കണം….. ആ സ്ത്രി പറഞ്ഞു.

രമ്യയേ നോക്കിക്കൊണ്ടിരുന്ന ചിന്നു ആ സ്ത്രിയിലേക്ക് നോക്കി…. ചിന്നുവിന്‍റെ മുഖം കറുത്തിരുണ്ടിരുന്നു. എതിര്‍ത്ത് പോകണമെന്നു അവള്‍ക്ക് തോന്നി. പക്ഷേ ഒരിക്കല്‍ ചെയ്ത ഇങ്ങനെയൊരു തെറ്റിന്‍റെ പ്രതിഫലമാണ് താന്‍ അനുഭവിക്കുന്നത്…. എന്തായാലും ആ തെറ്റ് ഇനി ആവര്‍ത്തിച്ചുകുടാ…. കേള്‍ക്കുക തന്നെ…..

എന്താ പറയാനുള്ളത്…. ചിന്നു ഉറച്ച ശബ്ദത്തോടെ ചോദിച്ചു….

ചിന്നു സൗദിയില്‍ ആയിരുന്നല്ലേ….. ആ സ്ത്രി ചോദിച്ചു….

ഹാ… ചിന്നു തല്‍പര്യമില്ലാത്ത രീതിയില്‍ പറഞ്ഞു…

വന്നു കഴിഞ്ഞ് വൈഷ്ണവ് സാറിനെ കണ്ടിരുന്നോ….

കണ്ടിരുന്നു….

സാറിനോട് അന്നത്തെ കാര്യത്തെപറ്റി ചോദിച്ചിരുന്നോ…. സ്ത്രി ചോദിച്ചു. അത് കേട്ടതോടെ ചിന്നുവിന്‍റെ മുഖത്തെ ദേഷ്യം മാറി സങ്കടത്തിലേക്ക് തള്ളിയിട്ടു.

ഇല്ല…. അതിന് കണ്ണേട്ടന്‍ നിന്നു തന്നില്ല…. ചിന്നു തല കുനിച്ച് പറഞ്ഞു….

അന്നത്തെ സംഭവത്തിന് ശേഷം ചിന്നു ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നവരില്‍ ഒരാളാണ് ഞാന്‍. പക്ഷേ അതിന്‍റെ സത്യവസ്ഥ ചിന്നുവറിയണം…. ആ സ്ത്രി പറഞ്ഞു തുടങ്ങി. ചിന്നു അക്ഷമയായി കേട്ടിരുന്നു.

എന്‍റെ പേര് സെലിന്‍…. പക്ഷേ രണ്ടുകൊല്ലം മുമ്പ് വരെ ഞാന്‍ മിഷേല്‍ ആയിരുന്നു. അതായിരുന്നു എന്‍റെ ആ കാലത്തെ പേര്…. സെലിന്‍ പറഞ്ഞു നിര്‍ത്തി…

സെലിന്‍… പെട്ടെന്ന് പിറകില്‍ നിന്ന് ആരോ വിളിച്ചു. ചിന്നുവും സെലിനും തിരിഞ്ഞ് നോക്കി. ഒരു വയസ്സിനടുത്ത് പ്രായമുള്ള ഒരു ആണ്‍കുട്ടിയെ കയ്യിലെടുത്ത് ഒരു ജെന്‍റില്‍മാന്‍ നടന്നു മേശയ്ക്കടുത്തെത്തി നടന്നു വന്നു….

സെലിന്‍ പുഞ്ചിരിയോടെ അവരെ നോക്കി… അയാള്‍ മേശയ്ക്കടുത്തെത്തി നിന്നു.

ചിന്നു ഇത് ഡേവിഡിച്ചായന്‍…. എന്‍റെ ഭര്‍ത്താവാണ്…. കൈയിലുള്ളത് ജെബിന്‍ ഞങ്ങളുടെ മോനാണ്…. സെലിന്‍ ചിന്നുവിനേ നോക്കി പറഞ്ഞു. പിന്നെ നോട്ടം ഡേവിഡിലേക്ക് മാറി…

ഇച്ചായാ…. ഇത് ചിന്നു എന്ന ഗ്രിഷ്മ…. വൈഷ്ണവ് സാറിന്‍റെ….. പറഞ്ഞ് മുഴുവിപ്പിക്കാതെ സെലിന്‍ നിര്‍ത്തി….

ഒക്കെ…. ഒക്കെ…. നിങ്ങള്‍ സംസാരിക്ക് ഞാന്‍ പുറത്തുണ്ടാകും…. ഡേവിഡ് എല്ലാം മനസിലായെന്ന പോലെ അവരെ തനിച്ച് വിട്ട് തിരിഞ്ഞ് പോയി….

നടന്ന് പോകുന്ന ഭര്‍ത്താവിനെ ഒന്നു നോക്കി സെലിന് ചിന്നുവിന് നേരെ തിരിഞ്ഞു….. പിന്നെ പറഞ്ഞുതുടങ്ങി….

ചിന്നു…. ഞാനിനി പറയാന്‍ പോകുന്നത് എന്‍റെ കഥയാണ്. അതിലുടെ നിങ്ങളുടെ ജീവിതത്തിലേക്കും….. സെലിന്‍ ഒന്ന് നിര്‍ത്തി…. ചിന്നു സെലിന്‍ പറയാന്‍ പോകുന്നത് കേള്‍ക്കാനായി കാതോര്‍ത്തു.

ഇന്നത്തെ പോലെ ഞാനൊരു കുടുംബിനിയായിരുന്നില്ല അന്ന്…. ഞാന്‍ അന്ന് മിഷേല്‍ എന്ന പിഴച്ചവളായിരുന്നു. പിഴച്ചവള്‍ പറഞ്ഞാല്‍ സാധാരണ ഒരു ലോഡ്ജ് ബേസ് പെണ്ണോന്നുമായിരുന്നില്ല. ബിസിനസ്മാന്‍മാരെയും പോളിറ്റിഷേന്‍സിനെയും ആയിരുന്നു എന്‍റെ കസ്റ്റമേഴ്സ്…. പക്ഷേ അതിന് എന്നെ തേടി വരിക എതിരാളികള്‍ ആയിരുന്നു. എതിരാളികള്‍ പറയുന്ന ആളുകളെ പ്രമുഖമാരെ വശികരിച്ച് രാത്രി അവരെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെത്തിച്ച് അവരുമായുള്ള ഭോഗവിഡിയോ അവരറിയാതെ പകര്‍ത്തി അത് എതിരാളികള്‍ക്ക് നല്‍കികുന്നതായിരുന്നു എന്‍റെ പ്രധാന ജോലി. എതിരാളികള്‍ ആ വിഡിയോ കാണിച്ച് ഭീക്ഷണിപെടുത്തി അവരുടെ കാര്യങ്ങള്‍ സാധിക്കും. എന്തൊക്കെ പറഞ്ഞാലും എത് ഫൈഫ് സ്റ്റാര്‍ ഹോട്ടലിലാണെങ്കിലും പുരുഷന്‍റെ കാമകളിയ്ക്കുള്ള വസ്തു തന്നെയായിരുന്നു ഞാന്‍…. സെലിന്‍ ഒന്ന് നിര്‍ത്തി.

സെലിന്‍ മുന്നിലെ പ്ലേറ്റില്‍ വെച്ചിരുന്ന ഗ്ലാസിലേക്ക് മഗ്ഗില്‍ നിന്ന വെള്ളം എടുത്തു കുടിച്ചു…. ചിന്നു പ്രതിക്ഷിക്കാത്ത കാര്യങ്ങളായിരുന്നു അവിടെ കേട്ടത്…. അവളെ പറഞ്ഞതില്‍ നിന്നും ഒരുപാട് മാറിയതായി അവള്‍ അറിഞ്ഞു…. സെലിന്‍ വെള്ളം കുടിച്ച ഗ്ലാസ് മേശപുറത്ത് വെച്ച് ബാക്കി പറയാന്‍ തുടങ്ങി.

എതൊരു പെണ്ണിനെയും ഈ അവസ്ഥയിലെത്തിക്കേണ്ട പതിവ് പ്രാരബ്ദവും ജീവിതപ്രശ്നങ്ങളും ജോലിയെന്ന് പറഞ്ഞ് വിളിച്ചുള്ള ചതിയും ആയിരുന്നു എന്‍റെ ജീവിതത്തിലും സംഭവിച്ചത്… പിന്നെ അത് ഒരു തൊഴിലായി എടുക്കെണ്ടി വന്നു. പിന്നെ പണം എനിക്കൊരു പ്രശ്നമല്ലാതെ വന്നു. എന്നെ തേടി വരുന്ന ഒരോ അസൈമെന്‍റിനും ഞാന്‍ പറയുന്നതായിരുന്നു പ്രതിഫലം. അതോടെ എന്‍റെ ബാധ്യതകള്‍ എല്ലാം തീര്‍ന്നു. അനിയത്തിമാരെ കല്യാണം കഴിച്ചയച്ചു. നാട്ടില്‍ പുതിയ വീട് വെച്ചു. വണ്ടിയായി അങ്ങിനെ അങ്ങിനെ….

ഒരു പ്രമുഖ വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരം എനിക്ക് കിട്ടിയ അതുപോലുള്ള ഒരു അസൈന്‍മെന്‍റാണ് ജി.കെ ഗ്രൂപ്പിന്‍റെ ഓണറിന്‍റെ മകന്‍ വൈഷ്ണവിനെ ട്രാപ്പ് ചെയ്യാനായിരുന്നു. എന്നാല്‍ ഇതെനിക്ക് എളുപ്പമായ ഒരു മിഷന്‍ ആയിരുന്നു. സാധാരണ ഇരകളോട് പരിചയപ്പെടെണ്ടതും അടുക്കേണ്ടതും എന്‍റെ ഡ്യൂട്ടിയായിരുന്നു. എന്നാല്‍ ഇവിടെ എന്‍റെ ഇര എന്നെ തേടി വരുമെന്ന് എനിക്ക് ഡ്യുട്ടി എല്‍പിച്ച ആള്‍ പറഞ്ഞു. ഒരു ബിസിനസ് കോണ്‍ട്രാക്റ്റിനായി വരുന്ന മില്യണയറായ ഒരു സ്ത്രിയുടെ വേഷമായിരുന്നു അന്ന് ഞാന്‍…. ഒരു ദിവസം എനിക്ക് വേണ്ടി ചിലവഴിക്കാന്‍, എന്നെ സന്തോഷിപ്പിക്കാന്‍ ഉള്ള ആളായാണ് വൈഷ്ണവ് സാര്‍ അന്ന് എയര്‍പോര്‍ട്ടില്‍ വന്നത്…. ഞാന്‍ പ്രതിക്ഷിച്ചതിലും ചെറുപ്പമായിരുന്നു സാര്‍ അന്ന്. ഒരു കോളേജ് പയ്യന്‍…. സെലിന്‍ ഒരു ചിരിയോടെ നിര്‍ത്തി…. ചിന്നുവിനെ നോക്കി…. ചിന്നു കഥ കേള്‍ക്കുന്ന ഒരു കുട്ടിയെപോലെ എല്ലാം കേട്ടിരിക്കുകയാണ്. സെലിന്‍ കുറച്ച് നേരം അത് നോക്കി നിന്നു….

ബാക്കി പറയു…. സൈഡില്‍ നിന്നൊരു ശബ്ദം കേട്ടു. ചിന്നുവും സെലിനും തിരിഞ്ഞു നോക്കി…. രമ്യയായിരുന്നു. ചിന്നുവിന് എതിരായുള്ള സീറ്റിലിരുന്ന കഥ കേള്‍ക്കുകയായിരുന്നു അവള്‍….

ഇതാരാ…. സെലിന്‍ ചിന്നുവിനോട് ചോദിച്ചു…..

ഇതെന്‍റെ ബെസ്റ്റ് ഫ്രെണ്ടാ…. രമ്യ…. ചിന്നു രമ്യയെ പരിചയപ്പെടുത്തി….

ഓ…. വൈഷ്ണവ് സാര്‍ പറഞ്ഞതില്‍ ഓര്‍മ്മയുണ്ട്…. സെലിന്‍ രമ്യയേ നോക്കി ഒരു ചിരിയോടെ പറഞ്ഞു…. അത് കേട്ടപ്പോ രമ്യയും ചിന്നുവും പരസ്പരം നോക്കി…. സെലിന്‍ പിന്നെയും പറഞ്ഞു തുടങ്ങി…..

ആ കോളേജ് പയ്യനെ കണ്ടപ്പോഴെ ഞാന്‍ എന്‍റെ പണി എളുപ്പമാവും എന്ന് വിചാരിച്ചതാണ്. പരസ്പരം പരിചയപ്പെട്ട ശേഷം സാര്‍ എന്നെ സാറിന്‍റെ കാറിലേക്ക് കൊണ്ടുപോയി…. അന്ന് മുഴുവന്‍ സാര്‍ എന്‍റെയൊപ്പമുണ്ടായിരുന്നു. പലതരത്തില്‍ ഞാന്‍ സാറിനെ തെട്ടുയുരുമി സെഡ്യൂസ് ചെയ്തെങ്കിലും ഒരു നോട്ടം കൊണ്ടുപോലും സാര്‍ എന്നെ ശല്യം ചെയ്തില്ല…. എന്‍റെ ആദ്യത്തെ പ്രതിക്ഷകള്‍ തച്ചുതകര്‍ത്താണ് വൈഷ്ണവ് സാര്‍ എന്‍റെയൊപ്പം ഉണ്ടായിരുന്നത്…. ഞാന്‍ എന്‍റെ അത്രയും കാലത്തെ ജോലിയ്ക്കിടയില്‍ ഏറ്റവും ബുദ്ധിമുട്ടിയ മിഷനായിരുന്നു അത്. ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചും ഞാന്‍ അവശ്യപ്പെടുന്നതെല്ലാം സാധിച്ചു തന്നു സാര്‍ എന്ന്. പലതരം ഭക്ഷണങ്ങളും പുതിയ അറിവുകളുമായി സാറിന്‍റെയൊപ്പമുള്ള നിമിഷങ്ങള്‍ ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്തു….

കിട്ടിയ സമയത്തിനുള്ളില്‍ വൈഷ്ണവ് എന്ന വ്യക്തി എന്നെ ഒരുപാട് അകര്‍ഷിച്ചിരുന്നു. ഇനിയും ഒരുപാട് സമയം കുടെ നടക്കാന്‍ തോന്നി. ഞാന്‍ അറിയാതെ പഴയ ആ പാവം നാട്ടുപുറത്തുകാരി പെണ്‍കുട്ടിയായി മാറി. സദി സന്തോഷവനായ എല്ലാരോടും ചിരിയോടെ സംസാരിക്കുന്ന ചുള്ളനായ തന്‍റെ കുടെയുള്ള ആളോട് എനിക്ക് അറിയാതെ പ്രണയവും ആരാധനയും തോന്നി. പക്ഷേ വാങ്ങി പണത്തിന്‍റെ കൂറ് എന്ന ചിന്തയും കുടെ കയറി വന്നതുകൊണ്ട് ഞാന്‍ എന്‍റെ പ്രണയത്തെയും ആരാധനയും സ്വയം കുഴിച്ചുമുടി. പക്ഷേ വേറെ പലരും ഞങ്ങളെ ഫോളോ ചെയ്തിരുന്നു എന്ന് ഞാനറിഞ്ഞത് നിങ്ങള്‍ക്ക് ആ ഫോട്ടോസ് കിട്ടിയെന്നറിഞ്ഞപ്പോഴാണ്….

അന്ന് വൈകിട്ട് ഞാന്‍ കരുതികുടി ബാറിലേക്ക് വിട്ടു. ഈ നശീച്ച ജീവിതത്തില്‍ എപ്പോഴോ കയറി വന്ന ഒരു ദുശീലമായിരുന്നു എന്‍റെ മദ്യപാനം. അന്ന് എന്‍റെ മുമ്പത്തെ പല സെഡ്യൂസില്‍ നിന്നും രക്ഷപ്പെട്ട എന്‍റെ അവസാന അടവായിരുന്നു ആ മദ്യപാനശ്രമം.

അന്ന് ഞാന്‍ അത്യവശ്യം നന്നായി കുടിച്ചെങ്കിലും എത്ര നിര്‍ബന്ധിച്ചെങ്കിലും എന്‍റെ കുടെ കമ്പനി തന്നില്ല. പക്ഷേ എന്‍റെ മദ്യപാനം തീരും വരെ എന്നോടൊപ്പം ആ ക്യാമ്പിനില്‍ നിന്നു.

ബാറില്‍ നിന്ന് ഇറങ്ങിയപ്പോ അന്തരീക്ഷം ആകെ മാറിയിരുന്നു. കനത്ത ഇടിയും മിന്നലും കാറ്റും ഉള്ള ഒരു മഴ എങ്ങും നിറഞ്ഞിരുന്നു. അപ്പോഴെക്കും എന്‍റെ എല്ലാ ബോധവും പോയിരുന്നു. ഞാന്‍ വീണ്ടും ഒരു വെറും പെണ്ണായി മാറുകയായിരുന്നു. ഉള്ളിലെ മദ്യത്തിന്‍റെ ലഹരിയും പ്രകൃതിയുടെ ചലനങ്ങളും ഞാന്‍ ആഘോഷമാക്കി. ഞാന്‍ എന്‍റെ കൊച്ചു കൊച്ചു മോഹങ്ങള്‍ വൈഷ്ണവ് സാറിനോട് പറഞ്ഞപ്പോ സാര്‍ അത് സാധിച്ചു തന്നു. തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും, ആളില്ലാത്ത കുന്നില്‍ കയറി വിളിച്ചുകുവാനും, നടുറോഡില്‍ മഴ നനഞ്ഞ് തുള്ളിചാടാനും അങ്ങനെ ചെറിയ ചെറിയ എന്‍റെ മോഹങ്ങള്‍…. അതിനെല്ലാം സാര്‍ കുടെ നിന്നു. എന്നോടൊപ്പം പരാതിയൊന്നുമില്ലാതെ കുടെ നിന്നു. മഴ നനഞ്ഞു.

അതോടെ ഞാന്‍ ആകെ ക്ഷിണിച്ചിരുന്നു. പിന്നെ എനിക്ക് കിടന്ന മതിയെന്ന് പറഞ്ഞപ്പോ സാര്‍ തനിക്കായ് മുന്‍പ് ബുക്ക് ചെയ്ത ഹോട്ടലിലേക്ക് കൊണ്ടുപോയി…. ബാക്കി ചിന്നു സി.സി.ടി.വി യില്‍ കണ്ടില്ലേ….. സെലിന്‍ പറഞ്ഞു നിര്‍ത്തി…..

ചിന്നുവും രമ്യയും സംശയം തീരാതെ നോക്കി നിന്നു… കാരണം പിന്നെ സംഭവിച്ചതായിരുന്നു അവര്‍ക്കറിയണ്ടേത്….

എന്നിട്ട്…. പിന്നെ എന്ത് സംഭവിച്ചു…. രമ്യയാണ് ചോദിച്ചത്…..

സാര്‍ എന്നെ താങ്ങി പിടിച്ച് റൂമിലേക്ക് കൊണ്ടുപോയി…. ഞങ്ങള്‍ രണ്ടുപേരും തണ്ണുപ്പ് കാരണം തണുത്ത് വിറയ്ക്കുന്നായിരുന്നു. റൂമില്‍ വെച്ച് അറ്റ്ലീസ്റ്റ് ന്യൂഡായിട്ടെങ്കിലും സാറിനെ വളച്ചെടുക്കാനായിരുന്നു എന്‍റെ പ്ലാന്‍…. തണുപ്പും മഴയും എല്ലാം എനിക്ക് അതിനുള്ള അവസരങ്ങള്‍ ഒരുക്കി തന്നു. അന്ന് മുമ്പത്തേക്കാളും

സന്തോഷവതിയായിരുന്നു ഞാന്‍. കാരണം സാറിന്‍റെ ആ ക്യാറക്ടറിനെ ഞാന്‍ അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയിരുന്നു. സാറിന് വേണ്ടി വിവസ്ത്രയാവുന്നതില്‍ ഒരു ഭാര്യയെ അല്ലെങ്കില്‍ കാമുകിയെ പോലെ ഞാന്‍ നാണിച്ചിരുന്നു.

സാര്‍ നനഞ്ഞ എന്നെ അവിടെയുള്ള ഒരു ചെയറില്‍ ഇരുത്തി തിരിച്ച് കാറില്‍ പോയി എന്‍റെ ബാഗെടുക്കാന്‍ പോയി…. കിട്ടിയ തക്കത്തിന് ഞാന്‍ എന്‍റെ ലക്ഷ്യത്തിനുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങി. ഞാന്‍ എന്‍റെ ഓരോ വസ്ത്രങ്ങളായി ഊരിയെറിഞ്ഞു. അത്രയ്ക്ക് ഫിറ്റായില്ല എങ്കിലും ഞാന്‍ ഫിറ്റായി തന്നെ അഭിനയിച്ചു. സാര്‍ കാറില്‍ നിന്ന് എന്‍റെ ട്രോളി ബാഗ് കൊണ്ടു വരുമ്പോഴേക്കും ഞാന്‍ പൂര്‍ണ്ണനഗ്നയായിരുന്നു. ചിന്നുവിന്‍റെ മുഖം ടെന്‍ഷന്‍ കൊണ്ട് നിറഞ്ഞു. അവള്‍ ചുരിദാറിന്‍റെ ഷാള്‍ പിടിച്ച് കൈ വിരലില്‍ ചുറ്റികൊണ്ടിരുന്നു. രമ്യ ഒരു പുഞ്ചിരിയോടെ കഥ കേള്‍ക്കാനായി കാത്തിരുന്നു.

സാര്‍ കയറിവരുമ്പോ ഞാന്‍ പൂര്‍ണ്ണ നഗ്നനായി ഒരു ചുമരില്‍ ചാരി നില്‍ക്കുകയായിരുന്നു. എന്നെ അങ്ങനെ കണ്ട് വാതിലില്‍ സാര്‍ വാ പൊളിച്ച് നിന്നൊരു നില്‍പ്പുണ്ട്…. എനിക്ക് ആദ്യരാത്രി ഭര്‍ത്താവിന്‍റെ മുന്നില്‍ നിന്ന പോലുള്ള നാണം എവിടെ നിന്നോ കയറി വന്നു…. സെലിന്‍ ഒരു ചിരിയോടെ പറഞ്ഞു നിര്‍ത്തി…..

മതി…. എനിക്കിനി ഒന്നും കോള്‍ക്കണ്ട…. രമ്യ വാ പോവാം…. ചിന്നു ദേഷ്യത്തോടെ ചെയറില്‍ നിന്ന് എണിറ്റു…. സെലിന്‍ ചിന്നുവിന്‍റെ കൈയില്‍ കയറി പിടിച്ചു

ശ്ശോ…. അങ്ങനെ അങ്ങ് പോവല്ലേ…. മുഴുവന്‍ കേള്‍ക്ക്…. പ്ലീസ്…. സെലിന്‍ പറഞ്ഞു….

ചിന്നു രമ്യയേ നോക്കി…. രമ്യ ചിരിയോടെ ഇരിക്കനായി പറഞ്ഞു….മനസില്ല മനസ്സോടെ ചിന്നു വീണ്ടും ചെയറില്‍ ഇരുന്നു… സെലിന്‍ തുടര്‍ന്നു.

ഒരു നിമിഷം അന്തം വിട്ട് നിന്നിരുന്ന സാര്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത പോലെ ശ്രദ്ധ മാറ്റി… സാര്‍ എന്‍റെ വലയില്‍ വീണു എന്ന് വിചാരിച്ച എന്‍റെ പ്രതിക്ഷയെ എല്ലാം തല്ലി തകര്‍ത്ത് സാര്‍ കാറില്‍ നിന്ന് കൊണ്ടുവന്ന ബാഗില്‍ നിന്ന് എന്‍റെ ഒരു ജോഡി ഡ്രസെടുത്ത് എനിക്ക് എടുത്ത് എന്നെ അണിയിച്ചു. സ്വകാര്യഭാഗങ്ങളില്‍ ആ കൈ കൊള്ളുമ്പോ ഞാന്‍ ഒന്ന് പിടച്ചു പോയി….

പക്ഷേ സാര്‍ മറ്റൊരു വികാരവുമായി കാണിക്കാതെ എനിക്ക് ഡ്രെസ് ഉടുപ്പിച്ച് തന്നു. പിന്നെ എന്നെ ബെഡില്‍ കിടത്തി പുതപ്പിച്ച് തന്ന് പോവാന്‍ ഒരുങ്ങി. സത്യം പറയാലോ…. എനിക്ക് എറ്റ ഏറ്റവും വലിയ അടിയായിരുന്നു അത്. എതു പുരുഷനെയും വളച്ചു വിഴ്ത്താന്‍ കഴിയും എന്ന എന്‍റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി. തിരിഞ്ഞു നടക്കുമ്പോ അവസാനമായി ഞാന്‍ ആ കയ്യില്‍ കയറി പിടിച്ചു. പക്ഷേ സാര്‍ തിരിഞ്ഞ് നിന്ന് രാവിലെ വരാം… ഇപ്പോ സുഖമായി ഉറങ്ങിക്കൊള്ളു എന്ന് പറഞ്ഞ് കൈ നിര്‍ബന്ധിച്ച് വിടിവിപ്പിച്ചു…. പിന്നെ പുറത്തേക്ക് നടന്നു. പോയി…. സെലിന്‍ ഒന്ന് നിര്‍ത്തി ഒരു നെടുവിര്‍പ്പിടെ ചിന്നുവിനെ നോക്കി. ചിന്നുവിന്‍റെ മുഖത്ത് കുറ്റബോധവും സങ്കടവും നിഴലഴിച്ചു. സെലിന്‍ വീണ്ടും പറഞ്ഞ് തുടങ്ങി.

ആ ജോലിയില്‍ കയറിയിട്ട് തോല്‍വിയുടെ ആദ്യ പാഠം. സ്ത്രിയെ വെറുമൊരു ഭോഗ വസ്തുവായി കാണാത്ത പുരുഷന്‍മാരും ഈ ലോകത്തുണ്ടെന്ന് ഞാനറിഞ്ഞത് അന്നാണ്. അതുവരെ തന്‍റെ ചുറ്റുമുള്ളവരുടെ നോട്ടത്തില്‍ നിന്ന് എനിക്ക് മനസിലായ ഒരു കാര്യമാണ് അന്ന് സാര്‍ തെറ്റിച്ചത്….. തോല്‍വിയിലും എന്‍റെ മനസ് സന്തോഷിച്ചു. എന്നിലെ പ്രണയം അതോടെ പൂര്‍വ്വ സ്ഥിതിയിലായി. അന്നത്തെ എന്‍റെ ഉറക്കം നഷ്ടപ്പെട്ടു. അന്ന് മുഴുവനായി നടന്ന കാര്യങ്ങള്‍ മനസില്‍ ഓടി വന്നു. ഞാന്‍ സന്തോഷിച്ച ഓരോ നിമിഷങ്ങള്‍… എന്നും കുടെയുണ്ടാവണമെന്നുള്ള എന്‍റെ ആഗ്രഹം പൊന്തി വന്നു. ചിന്നു വിശ്വസിക്കനാവാതെ സെലിനെ നോക്കി…. അത് കണ്ട് സെലിന്‍ പറഞ്ഞു….

എനിക്കറിയാം ചിന്നുവിന് ഇതൊന്നും വിശ്വാസം വരുന്നില്ല എന്ന്…. അത് തെളിയിക്കാന്‍ എന്‍റെല്‍ ഒരു തെളിവുണ്ട്….. ഇത്രയും പറഞ്ഞ് സെലിന്‍ തന്‍റെ ഫോണ്‍ എടുത്തു. കുറച്ച് തപ്പി നോക്കി അവള്‍ അത് ചിന്നുവിന് നേരെ നീട്ടി….

ഇത് അന്ന് ഞാന്‍ സാറിനെ ട്രാപ്പ് ചെയ്യാന്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തതാണ്. സാറ് കാറില്‍ നിന്ന് ബാഗേടുക്കാന്‍ പോയ തക്കത്തിന് ഞാന്‍ റൂമില്‍ ഒളിപ്പിച്ച് വെച്ചതാണ്. സെലിന്‍ പറഞ്ഞു നിര്‍ത്തി.

ചിന്നു ആ ഫോണ്‍ വാങ്ങി വിഡിയോ പ്ലേ ചെയ്തു. രമ്യ അത് കാണാന്‍ ഒന്ന് എന്തിവലിച്ച് നോക്കിയെങ്കിലും ചിന്നു ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയപ്പോള്‍ അവള്‍ തിരിച്ചിരുന്നു.

വിഡിയോയില്‍ സെലിന്‍ പറഞ്ഞ കാര്യം കൃത്യമായി ഉണ്ടായിരുന്നു. ആദ്യം അവള്‍ ഫോണ്‍ സെറ്റ് ചെയ്യുന്നതും ഡ്രെസുകള്‍ അഴിച്ച് ചുമരില്‍ ചാരി നിന്നതും, ട്രോളി ബാഗും കൊണ്ട് കണ്ണന്‍ വന്ന് വാതില്‍ തുറന്ന് വരുന്നതും, സെലിനെ കണ്ട് അന്തം വിട്ട് നില്‍ക്കുന്നതും, പിന്നെ നോട്ടം മാറ്റിയതും, ഡ്രസെടുത്ത് നഗ്നമായ സെലിന്‍റെ ശരീരത്തില്‍ ഉടുപ്പിടുന്നതും, അവളെ ബെഡില്‍ കിടത്തി പുതപ്പിക്കുന്നതും, അവസാനം എന്തോ കൈയില്‍ കയറി പിടിച്ച സെലിനോട് എന്തോ പറഞ്ഞ് തിരിച്ച് പോകുന്നതും, പിന്നെ ചിന്തയില്‍ നിന്ന സെലിന്‍ ഫോണിനടുത്തേക്ക് വരുന്നതും ആ വിഡിയോയില്‍ ഉണ്ടായിരുന്നു.

എല്ലാം കണ്ടു കഴിഞ്ഞപ്പോ ചിന്നുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു. കുറ്റബോധം അവളില്‍ അലയടിച്ചുകൊണ്ടിരുന്നു. ചിന്നു ഫോണ്‍ സെലിന് നല്‍കി. സെലിന്‍ അത് വാങ്ങി ചിന്നുവിന്‍റെ പുറത്ത് ഒന്നു തട്ടി സമാധാനിപ്പിച്ചുകൊണ്ട് ബാക്കി പറയാന്‍ തുടങ്ങി.

എന്‍റെ പ്രണയം പിറ്റേന്ന് സാറിനെ അറിയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനായി പിറ്റേന്ന് നേരത്തെ എണിറ്റ് കുളിച്ച് സുന്ദരിയായി ഞാന്‍ സാറിനെ കാത്തിരുന്നു. സാര്‍ കൃത്യസമയത്ത് തന്നെ എത്തി. ഒരുക്കി വെച്ച ട്രാളി ബാഗ് ആദ്യം കാറില്‍ കൊണ്ടുപോയി വെച്ചു. പിന്നെ എന്നെ വിളിക്കാനായി വീണ്ടും റൂമിലേക്ക് വന്നു. എന്നോട് ഇറങ്ങാന്‍ പറഞ്ഞ് റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ നേരം ഞാന്‍ ഒരു സോറിയോടെ എന്‍റെ മനസിലെ കാര്യങ്ങള്‍ പറഞ്ഞു. സാര്‍ പുഞ്ചിയോടെ കേട്ട് സാര്‍ ബാഗേടുത്ത് വാതില്‍ തുറന്ന് പുറത്തേക്ക് നടന്നു. എന്‍റെ ഇഷ്ടം സ്വീകരിച്ചു എന്ന് വെച്ച് നാണത്തോടെ ഞാനും പിറകെ നടന്നു.

ചിന്നു ഒരു നിമിഷം അവസാന വിഡിയോ ഓര്‍ത്തുപോയി. അതില്‍ സെലിന്‍ അവസാനം പറഞ്ഞ കാര്യം അതുപോലെ തന്നെയുണ്ട്…. ചിന്നു അതോര്‍ത്തുകൊണ്ട് തന്നെ സെലിന്‍ പറയുന്നത് കേട്ടിരുന്നു.

അന്ന് ഞാന്‍ ബാഗ്ലൂരിലേക്ക് പോവുകായായിരുന്നു. മുന്‍പ് പണം വാങ്ങിയ ഒരു മിഷനുണ്ടായിരുന്നു. കൊച്ചിയില്‍ നിന്നായിരുന്നു ഫ്ലൈറ്റ്…. അന്ന് ഇവിടെ നിന്ന് കൊച്ചിയിലേക്കുള്ള വഴിയിലാണ് സാര്‍ എല്ലാം പറയുന്നത്. നിങ്ങളെ പെണ്‍കാണാന്‍ വന്നതും യുവജനോത്സവവും ട്രിപ്പുകളും കല്യാണവും ഹണിമുണും കോളേജ് ദിനങ്ങളും അങ്ങിനെ എല്ലാം. ചിന്നുവിനെയും ജാതകത്തെ പറ്റിയും രണ്ടു വര്‍ഷമായി കാത്തിരിക്കുന്നതിനെ പറ്റിയും എല്ലാം എന്നോടന്ന് പറഞ്ഞിരുന്നു. ഇങ്ങനെ സ്നേഹിക്കുന്ന രണ്ടാളുടെ മുന്നില്‍ എന്‍റെ പ്രണയം ഒന്നുമല്ലെന്നെനിക്ക് ആ കാറില്‍ വെച്ച് മനസിലായി.

എയര്‍പോര്‍ട്ടില്‍ എന്നെ ഡ്രോപ്പ് ചെയ്ത് സാര്‍ തിരിച്ച് പോയി. എയര്‍പോര്‍ട്ടില്‍ കയറി ഞാന്‍ ആദ്യം പോയത് വാഷ്റൂമിലേക്കാണ്…. അത്രയും നേരം കേട്ടിരുന്ന കഥയില്‍ നിന്ന് ഒരുപാട് ഞാന്‍ പഠിച്ചിരുന്നു. ഇതുപോലെ പ്രണയിക്കാനും കുടെ നില്‍ക്കാനും എനിക്കാരുമില്ലലോ എന്ന് ആലോചിച്ചപ്പോ അറിയാതെ എന്‍റെ കണ്ണുനിറഞ്ഞ് പോയി. ഞാന്‍ അന്ന് തന്നെ എന്നെ ജോലി എല്‍പിച്ചവരെ വിളിച്ച് തോല്‍വി സമ്മതിച്ചു. തന്ന പണം തിരിച്ച് നല്‍കുകയും ചെയ്തു.

അത്രയും കാലം സ്വന്തം ശരീരം വിറ്റ് വീടും വീടുകാരെയും നല്ല രീതിയിലെത്തിച്ചപ്പോഴും സ്വന്തം കാര്യത്തില്‍ ഞാനൊരു പരാജയമായി തോന്നി. ബാഗ്ലൂരിലെ മിഷന്‍ തന്‍റെ ആ ജോലിയിലെ അവസാന മിഷനാണെന്ന് ഞാന്‍ തിരിമാനിച്ചുറപ്പിച്ചാണ് ഞാന്‍ അന്ന് അവിടെ നിന്ന് പോയത്.

അവസാന മിഷന് അത്യവശ്യം സമയം വേണ്ടി വന്നിരുന്നു. അതിനാല്‍ അത് കഴിഞ്ഞ് മിഷേല്‍ എന്ന എന്‍റെ ജീവിതത്തോട് ഗുഡ ബൈ പറഞ്ഞ് വന്നപ്പോഴെക്കും ഏകദേശം ഒന്നര മാസം കഴിഞ്ഞിരുന്നു.

നാട്ടിലെത്തിയ ഞാന്‍ ഇവിടെത്തെ ക്രൈസ്റ്റ് ഹോസ്പിറ്റലില്‍ നേഴ്സായി ജോലി നേടി. ജീവിതം പുതിയ തരത്തിലേക്ക് മാറുകയായിരുന്നു. അവിടെ വെച്ചാണ് ഇച്ചായന്‍ എന്ന കാണുന്നത്. ഇച്ചായന്‍ അവിടത്തെ ഡോക്ടറാണ്. കുറച്ച് നാള് കൊണ്ട് ഞങ്ങള്‍ അടുത്തു. ഒരു ദിവസം എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാന്‍ എന്‍റെ ഇരുണ്ട ഭൂതകാലം ഇച്ചായനോട് പറഞ്ഞു. ഇച്ചയാന് അതൊന്നും ഒരു കുഴപ്പമായിരുന്നില്ല. ഇച്ചായന്‍ അമ്മയോട് വന്ന് പെണ്ണ് ചോദിച്ച് എന്നെ അങ്ങ് കെട്ടി….. സെലിന്‍ പറഞ്ഞു നിര്‍ത്തി…

പിന്നെ ചേച്ചി കണ്ണേട്ടനെ കണ്ടിട്ടില്ലേ…. ചിന്നു ചോദിച്ചു…. കാരണം ചിന്നുവിന് ലക്ഷ്മിയമ്മയെ കാണാന്‍ കണ്ണേട്ടന്‍ വന്നപ്പോള്‍ സെലിന്‍ കുടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടായിരുന്നു….

ഉവ്വ്… ഒരിക്കല്‍…. ഞാന്‍ ജോലിയും കല്യാണതിരക്കുമായി ചെറിയ ഓട്ടത്തിലായിരുന്നു. അന്ന് യാദൃശികമായാണ് ഒരു ട്രാഫിക് സിഗ്നലില്‍ വെച്ച് സാറിനെ കാണുന്നത്. ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആ മുഖം

എനിക്ക് മറക്കാന്‍ സാധിക്കുമായിരുന്നില്ല. കാരണം അന്നത്തെ എന്‍റെ സുന്ദര ജീവിതത്തിന് കാരണമായ ആളായിരുന്നു സാര്‍. എന്നെ അവിടെ വെച്ച് സാര്‍ കണ്ടിരുന്നില്ല. സാര്‍ വെറേ വഴിയെ പോയപ്പോള്‍ ഞാന്‍ പിറകെ വെച്ചുപിടിച്ചു. ഒരു നന്ദിയെങ്കിലും പറയണമെന്നുണ്ടായിരുന്നു. ആ യാത്ര ചെന്ന് എത്തിയത് ഒരു അമ്പലത്തിന് മുന്നിലാണ്. സാര്‍ അവിടെയുള്ള ഒരു ആലിന് ചോട്ടില്‍ ഇരുന്നു. ഞാന്‍ സാറിനടുത്തേക്ക് നടന്നു ആലിന്‍ ചോട്ടില്‍ കുടെ ഇരുന്നു. അദ്ദേഹം അമ്പലത്തിന്‍റെ നടയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു.

ആ മുഖം അന്ന് ഞാന്‍ മുമ്പ് കണ്ടതിലും ദയനീയവും ദുഃഖപൂര്‍ണ്ണവുമായിരുന്നു. ഞാന്‍ കാര്യം ചോദിച്ചപ്പോഴാണ് ഞാന്‍ കാരണം എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് സാറെന്ന് മനസിലായത്. ഒരുപക്ഷേ സാര്‍ കാരണം എനിക്ക് സന്തോഷവും സമാധാനവും നല്ല കുടുംമ്പവും തിരിച്ചു വന്നപ്പോള്‍ ഞാന്‍ കാരണം സാറിന്‍റെ എല്ലാം നഷ്ടമാവുകയായിരുന്നു.

അത്രയും നാള്‍ ലോകത്ത് ഏറ്റവും സന്തോഷവനായ വ്യക്തിയായ ഞാന്‍ കരുതിയ ആള്‍ അന്ന് ദുഃഖത്തില്‍ മുങ്ങികിടക്കുകയായിരുന്നു. ഞാന്‍ ഉണ്ടായ കാര്യങ്ങള്‍ എല്ലാം പറഞ്ഞ് സോറി പറഞ്ഞെങ്കിലും മൗനമായിരുന്നു എനിക്കുള്ള മറുപടി. സത്യം പറഞ്ഞാല്‍ ചെയ്ത തെറ്റിന് ഒരടി കിട്ടിയ ചിലപ്പോള്‍ കുറച്ച് കാലം കഴിഞ്ഞ അത് മറന്നു പോവും പക്ഷേ തെറ്റ് നമ്മള്‍ മനസിലാക്കി അയളോട് സോറി പറയുമ്പോള്‍ അതിന് മറുപടി ഒന്നും തരാതെ നമ്മളെ അവോയ്ഡ് ചെയ്താല്‍ ചെയ്ത തെറ്റത്തിന്‍റെ കുറ്റഭാരം നമ്മളെ വേട്ടയാടും എന്ന് പറയുന്നത് വളരെ ശരിയായിരുന്നു. ഇന്നും ഞാന്‍ ആ കുറ്റഭാരത്തിലാണ് ജീവിക്കുന്നത്. പല രാത്രികളും ആ നിശബ്ദമായ മുഖം എന്‍റെ ഉറക്കം കെടുത്തുന്നുണ്ട്. ഒന്ന് നിര്‍ത്തി കുറച്ച് നേരം അലോചിച്ചിരുന്ന ശേഷം സെലിന്‍ തുടര്‍ന്നു.

അന്ന് അമ്പലത്തില്‍ നിന്ന് ഒരു അമ്പതുവയസു തോന്നിക്കുന്ന സ്ത്രി കടന്നു വരുന്നത് കണ്ടതും സാര്‍ ഓടി അവരുടെ അടുത്തേക്ക് ചെന്നു. അവര്‍ തമ്മില്‍ കുറെ നേരം എന്തോക്കെയോ സംസാരിച്ചു. ശേഷം ആ സ്ത്രീ എന്തോ പറഞ്ഞപ്പോ ഉണ്ടായ വിഷമത്തില്‍ തിരിച്ചുപോകുന്ന സാറിനെയാണ് ഞാന്‍ അവസാനമായി കണ്ടത്. ഇനി ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം എനിക്കില്ല…. അതാണ് പിന്നെ ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെല്ലാത്തത്.

ചിന്നുവിന്‍റെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ധാര ഉല്‍ഭവിച്ചിരുന്നു. അവള്‍ തല കുനിച്ചിരുന്നു എല്ലാം കേട്ടിരുന്നു.

ഞാന്‍ ചിന്നുവിനെ കാണാന്‍ വേണ്ടി ചിന്നുവിനെ അമ്പേഷിട്ട് നിങ്ങളുടെ നാട്ടില്‍ വന്നിരുന്നു. അപ്പോഴാണ് ചിന്നു ഗള്‍ഫില്‍ പോയ കാര്യം അറിഞ്ഞത്. അതോടെ ആ പ്രതിക്ഷയും നഷ്ടമാവുകയായിരുന്നു.

ചേച്ചിയെന്തിനാ കണ്ണേട്ടനെ സാര്‍ എന്നോക്കെ വിളിക്കുന്നേ…. രമ്യ ചോദിച്ചു….

ഹോ…. അതോ…. ഞാന്‍ ജീവിതത്തില്‍ ആരാധനയോടെ നോക്കിയിട്ടുള്ള രണ്ടു പുരുഷന്‍മാരേ ഉള്ളു. ഒന്ന് പുരുഷന്‍ സ്ത്രിയെ സുഖത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത് എന്ന എന്‍റെ അബദ്ധചിന്തഗതി മാറ്റിയ നിങ്ങളുടെ കണ്ണേട്ടനാണ്.. അവളുടെ ഇഷ്ടത്തിനും സന്തോഷത്തിനും ആഗ്രഹങ്ങള്‍ക്കും കുടെ നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ പുരുഷന്‍ എന്ന് വൈഷ്ണവ് സാര്‍ എന്നെ പഠിപ്പിച്ചു. രണ്ടമത്തെത് സ്ത്രിക്ക് തുടകള്‍ക്കിടയിലല്ല അവളുടെ മനസ് കാത്തുസുക്ഷിക്കുന്നതെന്നും തെറ്റുകള്‍ പൊറുക്കാനുള്ളതാണെന്നും എന്ന മനസിലാക്കി തന്നെ എന്‍റെ ഇച്ചായനാണ്. അതിയാനെ ഇച്ചായാ എന്നു വിളിക്കുന്നതാണ് എറ്റവും വലിയ ആരാധാന. വൈഷ്ണവിനെ അങ്ങനെ പറ്റില്ലലോ…. എന്‍റെ മനസില്‍ നിന്ന് ആ പേര് പറയുമ്പോള്‍ കുടെ സാര്‍ എന്ന് അറിയാതെ കടന്നു വരും….. സെലിന്‍ പറഞ്ഞു.

ചിന്നു.. കഴിഞ്ഞ കാലത്തിലെ ഓര്‍മകള്‍ ഞാന്‍ മറന്നുകളയാനായി ഞാന്‍ ഡൈവില്‍ അപ്പ്ലോഡ് ചെയ്തിരുന്ന എന്‍റെ ഇരകളുടെ വിഡിയോ ഡിലിറ്റു ചെയ്യുമ്പോഴാണ് ഈ വിഡിയോ കണ്ണില്‍ പെട്ടത്. എന്നെങ്കിലും

ഇതുപോലെയൊരു അവസരം വന്നാല്‍ ചിന്നുവിന് കാണിച്ചുതരാമെന്ന് വെച്ചാണ് അത് ഡിലിറ്റ് ചെയ്യാതിരുന്നത്. ഇനി ഇതും ഡിലിറ്റ് ചെയ്യാം… ചിന്നുവിന് എന്തിനെലും ആവശ്യമുണ്ടോ ഇത്…. സെലിന്‍ ചോദിച്ചു….

ചിന്നു തല കുനിച്ച് നില്‍ക്കുന്നതിനിടെ തലയാട്ടി ഇല്ലയെന്ന് കാണിച്ചു. സെലിന്‍ അവരുടെ മുന്നില്‍ വെച്ച് വിഡിയോ ഡിലിറ്റ് ചെയ്തു….

ചിന്നു നടന്നത് ഒന്നും വിചാരിച്ചത് പോലെയല്ല. ഇനിയെങ്കിലും സാറിനോട് ഒരു സോറിയെങ്കിലും പറയണം. പാവം ഒരുപാട് വേദനിച്ച് കാണും…. അപ്പോ ശരി…. ഞാനിറങ്ങുന്നു…. സെലിന്‍ പോവാനായി ചെയറില്‍ നിന്ന് എണിറ്റു. പെട്ടെന്ന് ചിന്നു സെലിന്‍റെ കൈയ്ക്ക് കയറി പിടിച്ചു…. സെലിന്‍ ചിന്നുവിനെ നോക്കി….

ആരാ കണ്ണേട്ടന്‍ നേരെ ആ മിഷന്‍ തന്നത്….. ചിന്നു ചോദിച്ചു…..

അത്…. ചിന്നു അത് അറിയണോ…. സെലിന്‍ ചെറിയ ടെന്‍ഷനോടെ ചോദിച്ചു….

വേണം….. ഇത്രയും പറഞ്ഞ സ്ഥിതിക്ക് അതും പറഞ്ഞിട്ട് പോയാ മതി…. ചിന്നു ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

◆ ━━━━━━━━━ ◆ ❃  ◆━━━━━━━━━◆

നിമിഷങ്ങള്‍ക്കുള്ളില്‍ സെലിന്‍ പുറത്തുള്ള ഡേവിഡിനടുത്തെത്തി. ഒക്കത്തിരിക്കുന്ന കുഞ്ഞിനെ സ്വന്തം കയ്യിലേക്ക് വാങ്ങി. അവര്‍ കാറില്‍ കയറി. കാര്‍ റോഡിലേക്ക് കയറി ദൂരെയ്ക്ക് അകന്നുപോയി….

കുള്‍ബാറിനുള്ളില്‍ തലകുനിച്ച് കരയുകയായിരുന്നു ചിന്നു. കേട്ടതിന്‍റെ വിഷമവും താന്‍ ചെയ്ത തെറ്റിന്‍റെ കുറ്റബോധവും അവളെ വേട്ടയാടി. രമ്യ അവളുടെ അടുത്തെത്തി. തോളില്‍ കൈ വെച്ച് പറഞ്ഞു….

ചിന്നു…. കരയല്ലേ….. എല്ലാം കഴിഞ്ഞില്ലേ…..

ഇല്ല…. ഞാന്‍ തെറ്റ് ചെയ്തു… എന്‍റെ എല്ലാം എല്ലാമായ കണ്ണേട്ടനെ കുറച്ച് ഫോട്ടോസിന്‍റെയും വിഡിയോസിന്‍റെയും പേരില്‍ സംശയിച്ചു. കണ്ണേട്ടന്‍ പറയാനുള്ളത് കേട്ടതുപോലുമില്ല. ചിന്നു വീണ്ടും കരയാന്‍ തുടങ്ങി….

മാഡം എന്താ പ്രശ്നം….. കരയുന്ന ചിന്നുവിനെ നോക്കി കുള്‍ബാറിലെ സപ്ലൈയര്‍ ചോദിച്ചു….

ഒന്നുമില്ല…. പേള്‍സണല്‍ വിഷയമാണ്…. ഞാന്‍ നോക്കിക്കൊള്ളാം…. രമ്യ അയാള്‍ക്ക് മറുപടി നല്‍കി. അയാള്‍ തിരിച്ച് പോയി….

മതി ഇവിടെയിരുന്ന് കരഞ്ഞത്…. വാ നമ്മുക്ക് പോവാം….. രമ്യ ചിന്നുവിനെ പിടിച്ചെഴുന്നേല്‍പിച്ചു.

ഇനി എന്ത് ചെയ്യാനാ ഉദ്ദേശ്യം….. രമ്യ ചിന്നുവിന്‍റെ ഒപ്പം നടക്കുന്നിടയില്‍ ചോദിച്ചു…

അറിയില്ല…. ഒന്ന് കണ്ണേട്ടനെ കാണണമെന്നുണ്ട്…. പക്ഷേ…. ചിന്നു പറഞ്ഞു നിര്‍ത്തി…. എന്ത് പക്ഷേ….

അത്…. നിനക്കറിയാലോ ഇവിടെ വന്നിട്ട് ആകെ ഒരു വട്ടമാണ് കണ്ണേട്ടനെ കണ്ടത്. അതും ആ ഗൗണ്ടില്‍ വെച്ച്…. ഇനി അങ്ങോട്ട് വരുന്നില്ല എന്ന് പറഞ്ഞാണ് അന്ന് പോയത്…. ഞാന്‍ ഇനി എവിടെ പോയി കാണും….. ഞാന്‍ പ്രതിക്ഷിച്ച സ്ഥലത്തോന്നും കണ്ണേട്ടനെ കണ്ടില്ല. ഞാന്‍ പോയതില്‍ പിന്നെ

നഷ്ടങ്ങളോടൊപ്പമാണ് ജീവിച്ചത്…. അച്ഛന്‍, അമ്മ, കമ്പനി….. ഇപ്പോ എന്ത് ചെയ്യുകയാണെന്ന് പോലും എനിക്കറിയില്ല…. ചിന്നു കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞു.

രമ്യ പോയി ബില്ല് പേ ചെയ്തു. പിന്നെ ചിന്നുവിനടുത്തേക്ക് വന്നു ചോദിച്ചുു.

ഗൗണ്ടിലോട്ട് വരില്ല എന്ന് പറഞ്ഞിട്ട് നീയെന്തിനാ രാവിലെ അവിടെ പോയി ഇരിക്കുന്നത്….. രമ്യ ചോദിച്ചു….

അറിയത്തില്ല…. ഇനി കുറച്ച് ദിവസം കുടെ ഞാന്‍ ഇവിടെ ഉള്ളു. എന്നെങ്കിലും കണ്ണേട്ടന്‍ വന്നലോ…. ഒരു സോറിയെങ്കിലും പറയണം…. മനസ് നീറുകയാണ്….

അതുപോട്ടെ…. നീ ആ സെലിന്‍ ചേച്ചി പറഞ്ഞത് വിശ്വസിച്ചോ…. രമ്യ ചോദിച്ചു.

ഉം…. അത് ശരിയാവും…. ആ ചേച്ചി അമ്പലത്തില്‍ വെച്ച് കണ്ടത് എന്‍റെ അമ്മയെയാണ്. പിന്നെ മറ്റേ കാര്യം അതിന് നീ എന്നെ ഒന്ന് സഹയിക്കണം…. ചിന്നു പറഞ്ഞു….

എന്ത് സഹായം വേണേലും ഞാന്‍ ചെയ്യാം…. നീ കാര്യം പറ….

ഹാ… ഞാന്‍ പറയാം.. നീയാദ്യം വണ്ടി എടുക്ക്….

രമ്യ ചിന്നുവിനെ വീട്ടില്‍ ഡ്രോപ്പ് ചെയ്ത് അവളുടെ വീട്ടിലേക്ക് പോയി. അന്നത്തെ ദിവസം മറ്റു പ്രത്യകതയൊന്നുമില്ലാതെ കഴിഞ്ഞു പോയി. പിറ്റേന്ന് ഞായറാഴ്ച ചിന്നു പതിവുപോലെ ഗൗണ്ടില്‍ പോയിയിരുന്നു.

അന്ന് അവളുടെ ആഗ്രഹം സാധിച്ചു. കുറച്ച് നേരം കഴിഞ്ഞപ്പോ കണ്ണന്‍ ഗൗണ്ടിലേക്ക് വരുന്നത് അവള്‍ കണ്ടു. സന്തോഷം കൊണ്ട് ചിന്നുവിന്‍റെ കണ്ണു നിറഞ്ഞു. അവള്‍ ഗൗണ്ടിനടുത്തേക്ക് വന്നു. ചുറ്റും നോക്കുന്നതിനിടയില്‍ കണ്ണന്‍ ചിന്നുവിനെ കണ്ടു. മുഖം പെട്ടെന്ന് ദയനീയമായി. അവന് എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ചിന്നു കണ്ണനെ തന്നെ നോക്കി നിന്നു. വിളിച്ചടുത്ത് ഇരുത്തണമെന്നുണ്ട്. പക്ഷേ ഒരു പേടി…

വേറെ വഴിയില്ലാതെ കണ്ണന്‍ ചിന്നുവിനടുത്തേക്ക് വന്നു….. ചിന്നു സന്തോഷത്തില്‍ പുഞ്ചിരിച്ചു.

ഗ്രിഷ്മ തിരിച്ച് പോയിക്കാണും എന്ന് ഞാന്‍ വിചാരിച്ചു. അതാണ്…. കണ്ണന്‍ അവളുടെ അടുത്തെത്തിയപ്പോ പറഞ്ഞു.

ഒരാഴ്ച കുടെ ഉള്ളു…. ഇവിടെ….. ചിന്നു അല്‍പം വിഷമത്തോടെ പറഞ്ഞു.

എന്നാല്‍ ഞാന്‍ പോവുകയാണ്….. താന്‍ ഇവിടെ ഇരുന്നോ…. കണ്ണന്‍ പറഞ്ഞു പുറത്തേക്കായി പോവാന്‍ ഒരുങ്ങി….

അയ്യോ…. കണ്ണേട്ടാ പോവല്ലേ….. എനിക്ക് കുറച്ച് സംസാരിക്കുനുണ്ട്…. ചിന്നു പറഞ്ഞു….

ഉം…. എന്താ…. കണ്ണന്‍ ചോദിച്ചു…..

നമ്മുക്ക് അവിടെ ഇരിക്കാം…. ഒരു ഇരുപിടം ചുണ്ടി ചിന്നു പറഞ്ഞു.

അത് വേണോ….. കണ്ണന്‍ ചിന്നുവിനെ നോക്കി പറഞ്ഞു….

വേണം…. ഒരു ഫ്രെണ്ടായെങ്കിലും എന്നെ കണ്ടുടെ….. പ്ലീസ്…. ചിന്നു ദയനീയമായി കെഞ്ചി….

ഉം…. ഒക്കെ….. അല്‍പം ചിന്തിച്ച ശേഷം കണ്ണന്‍ പറഞ്ഞു….

അവര്‍ ഇരുവരും അവിടെയുള്ള ഒരു ഇരുപിടത്തില്‍ ഇരുന്നു. കുറച്ച് നേരത്തെ നിശബ്ദയ്ക്ക് ശേഷം ചിന്നു സംസാരിച്ച് തുടങ്ങി….

കണ്ണേട്ടാ….. സോറി….

സോറിയോ !!! എന്തിന്….. അതും എന്നോട്…..

എനിക്ക് കണ്ണേട്ടന്‍റെ അച്ഛന്‍റെയും അമ്മയുടെയും കാര്യം അറിയില്ലായിരുന്നു. അന്ന് ഞാന്‍ അവരെ പറ്റി ചോദിച്ചപ്പോ കണ്ണേട്ടന്‍ വിഷമമായില്ലേ….. ഞാന്‍ കാരണം വീണ്ടും കണ്ണേട്ടന്‍ വിഷമിക്കുന്നത് എനിക്ക് സഹിക്കുന്നില്ല….. പറഞ്ഞു തീരും മുമ്പ് ചിന്നു കരഞ്ഞു തുടങ്ങിയിരുന്നു. കണ്ണുകള്‍ നിറയുന്നതിനൊപ്പം ശബ്ദം മുറിഞ്ഞ് പോവുകയും എങ്ങലുകള്‍ ഉയരുകയും ചെയ്തു….

കണ്ണന്‍ ഒരു നിമിഷം പകച്ച് പോയി…. എന്ത് ചെയ്യണമെന്നറിയാതെ അവന്‍ അവളെ നോക്കി.

ഹേയ്…. ഗ്രിഷ്മ…. ഇങ്ങനെ കരയല്ലേ…… കണ്ണന്‍ അവളോടായി പറഞ്ഞു. അറിയാതെ കൈ അവളെ സമാധാനിപ്പിക്കാനായി തോളില്‍ വെച്ചു. പെട്ടെന്ന് ഒരു സ്പര്‍ശനം അറിഞ്ഞ ചിന്നു ഒന്നു ഞെട്ടി…. പിന്നെ തിരിഞ്ഞ് നോക്കി… അപ്പോഴാണ് കൈ അവളുടെ തോളിലുള്ള കാര്യം കണ്ണന്‍ അറിഞ്ഞത്.

സോറി…. കണ്ണന്‍ കൈ പിന്‍വലിച്ചു. ചിന്നു ഇരു കണ്ണുകള്‍ തുടച്ചു.

കണ്ണേട്ടന്‍ ഇപ്പോ എന്താ ചെയ്യുന്നേ…. ചിന്നു കണ്ണന്‍റെ ജോലിയെ പറ്റി ചോദിച്ചു….. ഒന്ന് ചിന്തിച്ച ശേഷം കണ്ണന്‍ പറഞ്ഞ് തുടങ്ങി.

അച്ഛനും അമ്മയും പോയതോടെ ഞാന്‍ വൈഷ്ണവത്തില്‍ ഒറ്റയ്ക്കായി. ആ വീട്ടില്‍ താന്‍ സ്നേഹിച്ച പലരുടെയും ഓര്‍മകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. അതോടെ അത് തനിക്കൊരു നരകമായി മാറി. കുടെ അച്ഛന്‍റെ ബിസിനസ് നോക്കന്‍ കഴിയാതെയായി. അതുകൊണ്ട് ഞാന്‍ ജി.കെ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. അവിടത്തെ ബാധ്യതകളെല്ലാം തീര്‍ത്തപ്പോള്‍ എന്‍റെ കൈയില്‍ ബാക്കി വൈഷ്ണവവും കുറച്ച് പണവും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്ത് ചെയ്യണമെന്നറിയാതെ രണ്ടു ദിവസമെ ഞാന്‍ വൈഷ്ണവത്തില്‍ നിന്നുള്ളു. പല ഓര്‍മ്മകള്‍ എന്നെ വലിഞ്ഞു മുറുക്കി വേദനിപ്പിച്ചുകൊണ്ടിരുന്നു. അതോടെ ഞാന്‍ അവിടെ നിന്നിറങ്ങി. ഒരു ലോഡ്ജ് റൂം എടുത്ത് അങ്ങോട്ട് താമസം മാറ്റി. പിന്നെയും ജീവിക്കണമെന്ന മോഹമൊന്നുമുണ്ടായിരുന്നില്ല…. പക്ഷേ മരിക്കാന്‍ മനസ് അനുവദിച്ചില്ല…. ജീവിക്കാനായി ജോലി തേടി ഇറങ്ങി…. പല ജോലികള്‍ ചെയ്തു, പക്ഷേ ഒന്നിലും വിജയിക്കനായില്ല…. ഇപ്പോഴും ജോലി തേടി നടക്കുന്നു. എങ്ങിനെലും ജീവിക്കണ്ടേ…. കണ്ണന്‍ പറഞ്ഞു നിര്‍ത്തി.

ചിന്നു എന്തു പറയണമെന്നറിയാതെ കണ്ണനെ നോക്കിയിരുന്നു….. കണ്ണന്‍ തുടര്‍ന്നു…

വിഷമം ഒരുപാട് വന്നപ്പോ അത് മറിക്കടക്കാന്‍ ഞാന്‍ ശ്രമിച്ചു. ഇനി കരയുകയില്ലേന്ന് പ്രതിജ്ഞയെടുത്തു. എല്ലാം നഷ്ടമായവന് പിന്നെ നേടാന്‍ മാത്രമല്ലേ ഉള്ളു. അതിനുള്ള വഴിയും തേടിയാണ് ഇപ്പോ അലയുന്നത്…. പുതിയ ഏത് ഫീല്‍ഡില്‍ ജോലി അന്വേഷിച്ചു പോയാലും എക്സ്പീരിയന്‍സ് ചോദിക്കും….. ജോലി കിട്ടിയല്ലലേ എക്സ്പീരിയന്‍സ് കിട്ടു. പിന്നെ വേണ്ടത് റെക്കമെന്‍റഷനാണ്…. അനാഥനെ ആര് റെക്കമെന്‍റ് ചെയ്യനാണ്…..

കണ്ണേട്ടാ…. ഞാനൊരു കാര്യം പറയട്ടെ….. ചിന്നു ചോദിച്ചു….

ഉം….. എന്താ…..

കണ്ണേട്ടന് വിരോധമില്ലേങ്കില്‍ ഞാന്‍ എന്‍റെ സി.ഇ.ഒ യോട് ചോദിച്ചു നോക്കട്ടെ കണ്ണേട്ടന് വേണ്ടി….. ചിലപ്പോള്‍ ഒരു ജോലി കിട്ടിയാലോ….. ചിന്നു ആവേശത്തോടെ പറഞ്ഞു കണ്ണനെ നോക്കി. മറുപടിക്കായ് അവളുടെ കാതുകള്‍ കാത്തിരുന്നു.

അത്…. അത് വേണ്ട ഗ്രിഷ്മ….. ഞാന്‍ ഇനിയും തന്നെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല….. കണ്ണന്‍ പറഞ്ഞു….

കണ്ണേട്ടന്‍ വേണ്ടി ബുദ്ധിമുട്ടന്‍ എനിക്ക് വിരോധമൊന്നുമില്ല…. കണ്ണേട്ടന്‍ കുഴപ്പമൊന്നുമില്ലലോ…..

എന്നാലും…. അത്….. കണ്ണന്‍ മറുപടി പറയാന്‍ കഴിയാതെ കുഴങ്ങി…..

ഒരെന്നാലും ഇല്ല…. ഞാന്‍ വിളിച്ച് നോക്കിയിട്ട് നാളെ പറയാം….

മ്….. ജോലി ഇപ്പോ എന്‍റെ അത്യവശ്യമാണ്…. അതിനി എത് വഴിയേ ആയാലും വേണ്ടില്ല….. ചോദിച്ച് നോക്കു….. കണ്ണന്‍ പറഞ്ഞു….

ശരി…. എന്നാല്‍ ഞാന്‍ പോവുകയാണ്…. ചിന്നു ഒരു ചിരിയോടെ പറഞ്ഞു….

ഹാ…. ശരി….. കണ്ണനും മറുപടി നല്‍കി….

പിന്നേയ് നാളെ ഇവിടെ ഉണ്ടാവണം കേട്ടോ…. ഞാനുണ്ടാവും എന്ന് വെച്ച് വരാതിരിക്കരുത്…..

ഹാ… നാളെ ഞാന്‍ ഇവിടെയുണ്ടാവും….. എന്തായാലും ഗ്രിഷ്മ നാളെ വന്ന് പറയു….. ആവശ്യം എന്‍റെയായിപോയില്ലേ…..

ചിന്നു തിരിഞ്ഞ് നടന്നു പോയി. കണ്ണന്‍ തിരിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങി. ചിന്നു വളരെ സന്തോഷത്തിലായിരുന്നു. കണ്ണേട്ടന്‍ തന്നോട് കുറച്ച് നേരം സംസാരിച്ചു. സോറി പറയാന്‍ പറ്റി. തന്നെ തോളില്‍ തൊട്ട് ആശ്വസിപ്പിച്ചു…. ഇനി കണ്ണേട്ടന്‍റെ ജോലി. തന്നെ വേണ്ട എന്നു പറഞ്ഞാലും കണ്ണേട്ടന്‍ നന്നായി ജീവിക്കണം. അതിനിപ്പോ വേണ്ടത് ഒരു ജോലിയാണ്. തന്‍റെ കമ്പനിയില്‍ ജോലി ഒഴിവു ഉണ്ടാവുമോ ആവോ…. ഒരുപാട് ബ്രാഞ്ചുള്ളതല്ലേ….. ചിലപ്പോള്‍ എവിടെയെങ്കിലും ഒഴിവു ഉണ്ടാവും…. സി.ഇ.ഒ സാറിനോട് ചോദിക്കണം…. നല്ല മനുഷ്യനാണ്. തന്നോട് സ്നേഹവും വിശ്വാസവുമുണ്ട്. ഹാ…. എന്തായാലും വിളിച്ചു നോക്കണം…. ചിന്നു ഒരോന്ന് ചിന്തിച്ച് വിട്ടിലേത്തി. കുറച്ച് നേരം അമ്മയോടൊപ്പം അടുക്കളയില്‍ ചിലവഴിച്ചു. അമ്മയോട് ഇന്നലത്തെയും ഇന്നത്തെയും കാര്യം പറഞ്ഞിട്ടില്ല. പ്രതിക്ഷകള്‍ കൊടുക്കണ്ട…. എല്ലാം ഒത്തുവന്നാല്‍ പറയാം…. ഇല്ലെങ്കില്‍ ഇപ്പോ ഉള്ളത് പോലെ പോട്ടെ…..

പത്തുമണിയോടടുത്ത് ചിന്നു സി.ഇ.ഒ യെ വിളിച്ചു. റിംഗ് തീരും മുമ്പ് പതിവുപോലെ ബിസിയാക്കി. പിന്നെ ഒരു ടെക്സ്റ്റ് മേസേജും….

നൗ ഐയം ബിസി…. ഐ വില്‍ കോള്‍ യു ഇന്‍ ഇവനിംഗ്…. എനി എമര്‍ജേന്‍സി ടെക്സ്റ്റ് മീ…..

ചിന്നു പിന്നെ മെസേജയക്കാനോ വിളിക്കാനോ പോയില്ല. വൈകുന്നേരം വരെ കാത്തിരിക്കാന്‍ തിരുമാനിച്ചു. വൈകിട്ട് നാലുമണിയോടെ സി.ഇ.ഒ യുടെ കോള്‍ വന്നു.

ചിന്നു: ഗുഡ് ഇവനിംഗ് സര്‍….

സി.ഇ.ഒ: ഗുഡ് ഇവനിംഗ് ഗ്രിഷ്മ…. അമ്മയ്ക്ക് ഇപ്പോ സുഖമല്ലേ….

ചിന്നു: അതെ സാര്‍…. സുഖമായിരിക്കുന്നു….

സി.ഇ.ഒ: ഗുഡ്…. ഗ്രിഷ്മയുടെ ലീവ് തീരാറായില്ലേ…

ചിന്നു: ആയി സാര്‍…. ജസ്റ്റ് വണ്‍ വീക്കുകുടെ….

സി.ഇ.ഒ: കൊച്ചിയില്‍ വരാമെന്ന് ഉറപ്പ് തന്നിരുന്നു….

ചിന്നു: ഓര്‍മ്മയുണ്ട സാര്‍…. വരുന്നുണ്ട്

സി.ഇ.ഒ: ഒക്കെ…. എന്തായിരുന്നു എന്നെ വിളിക്കാന്‍ കാരണം…..

ചിന്നു: അത് സര്‍…. സാര്‍ എന്നെ ഒന്ന് ഹെല്‍പ് ചെയ്യണം….

സി.ഇ.ഒ: ലീവ് നീട്ടി തരുന്നത് ഒഴിച്ച് എനിക്ക് സാധിക്കുന്ന എന്തു ഹെല്‍പും ചോദിക്കാം….

ചിന്നു: സാര്‍…. ഇത് എന്‍റെ ഫ്രെണ്ടിന് വേണ്ടിയാണ്….

സി.ഇ.ഒ: ഒക്കെ…. ടെല്‍ മി….

ചിന്നു: നമ്മുടെ കമ്പനിയില്‍ ഒരു ജോബ് കിട്ടുമോ എന്നറിയാനായിരുന്നു….

സി.ഇ.ഒ: അത്…. ഇപ്പോ…..

ചിന്നു: എനിക്ക് വേണ്ടപ്പെട്ട ഒരാളാണ് സാര്‍…..ഒരു ജോലി കിട്ടിയ വലിയ ഉപകാരമായിരുന്നു.

സി.ഇ.ഒ: ഒക്കെ….. ഇപ്പോ നമ്മുടെ കമ്പനിയില്‍ ആകെ ഒരു വാക്കന്‍സിയെ ഉളളു. അത് ഹെഡ് ഓഫിസില്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലാണ്…. അതിനുള്ള ക്വോളിഫിക്കേഷന്‍ തന്‍റെ ആള്‍ക്ക് ഉണ്ടോ….

ചിന്നു: ഉണ്ട് സാര്‍…. ആള്‍ പി.ജി പാസ്സാണ്…..

സി.ഇ.ഒ: ഒക്കെ…. സാധാരണ ബോര്‍ഡ് തിരുമാനം കഴിഞ്ഞാണ് പബ്ലിക്ക് ഇന്‍ര്‍വ്യൂ…. ഇതിപ്പോ ഗ്രിഷ്മ പറഞ്ഞത് കൊണ്ട് നമ്മുക്ക് ആദ്യം താന്‍ പറഞ്ഞ ആളെ ഇന്‍റര്‍വ്യൂ

ചെയ്യാം…. പറ്റിയില്ലെങ്കില്‍ പിന്നെ പബ്ലിക്ക് ഇന്‍റര്‍വ്യൂ നോക്കാം…..

ചിന്നു: മതി സാര്‍…. നോക്കിയിട്ട് മതി…..

സി.ഇ.ഒ: ഒക്കെ എന്നാല്‍ ആയാളോട് ഇന്‍റര്‍വ്യൂവിന് വരാന്‍ പറഞ്ഞോളു….

ചിന്നു: എന്നു വരണം സാര്‍….

സി.ഇ.ഒ: ഹോ…. അടുത്ത രണ്ടു ദിവസം ഞാന്‍ ലീവാണ്…. പറ്റുമെങ്കില്‍ ഫ്രൈഡേ വരാന്‍ പറയു….

ചിന്നു: ഒക്കെ സാര്‍…. ഞാന്‍ പറയാം….

സി.ഇ.ഒ: അല്ലാ….. ഗ്രിഷ്മയും വരുന്നുണ്ടോ അന്ന്…..

ചിന്നു: ഉറപ്പിച്ചിട്ടില്ല സാര്‍…. നോക്കട്ടെ…. പറ്റുമെങ്കില്‍ ഞാനും വരാം….

സി.ഇ.ഒ: ഒക്കെ….. വേറെയൊന്നുമില്ലലോ….

ചിന്നു: ഇല്ല സാര്‍…..

സി.ഇ.ഒ: അപ്പോ ഫ്രൈഡേ കാണാം…. ബൈ….

ചിന്നു: ബൈ സാര്‍….

ഫോണ്‍ കട്ടാക്കി…. ചിന്നുവിന് സന്തോഷം കൊണ്ട് തുള്ളിചാടാന്‍ തോന്നി. ഈ സന്തോഷ വാര്‍ത്ത കണ്ണേട്ടനെ അറിയിക്കാന്‍ അവള്‍ക്ക് അതിയായ അഗ്രഹം തോന്നി…. പക്ഷേ വിളിക്കാന്‍ നമ്പറോ, ചെന്നുകാണാന്‍ താമസിക്കുന്ന സ്ഥലമോ അറിയില്ല എന്നത് അവളെ പിടിച്ചു നിര്‍ത്തി…. നമ്പര്‍ വാങ്ങാത്തതിന്‍റെ അബദ്ധം അവള്‍ക്ക് ബോധ്യമായി…. ഇനി നാളെ രാവിലെ വരെ കാത്തിരിക്കണം….. ചിലപ്പോള്‍ ഒന്നിച്ചൊരു ട്രിപ്പിന് വഴിയൊത്തു വന്നിട്ടുണ്ട്….

ഈശ്വരാ…. തന്‍റെ സ്വപ്നങ്ങള്‍ ഈ യാത്രയില്‍ സഫലമാവണേ….. ചിന്നു പ്രാര്‍ത്ഥിച്ചു…..

പിറ്റേന്ന് പതിവുപോലെ ചിന്നു വാക്കിംഗിന് ഇറങ്ങി…. സന്തോഷം നിറഞ്ഞ മനസ് മുഖത്തിന് ഭംഗിയേകി. അവള്‍ സന്തോഷത്തോടെ പാര്‍ക്കില്‍ എത്തി. ആദ്യമേ കണ്ണേട്ടനെ നോക്കി…. ഇല്ല… വന്നിട്ടില്ല…. കാത്തിരിക്കുക തന്നെ…. കാത്തിരിപ്പിനും ഒരു സുഖമുണ്ട്….

അധികം വൈകാതെ കണ്ണേട്ടന്‍ പാര്‍ക്കിന്‍റെ ഗേറ്റ് കടന്ന് വരുന്നത് കണ്ടു. ചിന്നു ഇരുപ്പിടത്തിലിരുന്ന കൈ പൊക്കി അങ്ങോട്ടും ഇങ്ങോട്ടും ആട്ടി. ആദ്യ തവണ കണ്ടില്ലേലും രണ്ടാമത് ചെയ്തപ്പോ കണ്ണന്‍ തിരിഞ്ഞ് അങ്ങോട്ട് നോക്കി. കണ്ണനും കൈ പൊക്കി കണ്ട കാര്യം അറിയിച്ചു…

കണ്ണന്‍ ചിന്നുവിനടുത്തേക്ക് നടന്നടുത്തു. മുഖത്ത് വലിയ സന്തോഷമൊന്നുമില്ല. അവന്‍ അവളുടെ അരികില്‍ വന്ന് നിന്നു.

എന്തായി….. വന്നപാടെ കണ്ണന്‍ ചോദിച്ചു….

ഇരിക്ക് കണ്ണേട്ടാ…. എന്നിട്ട് പറയാം…. ചിന്നു ഇരിപിടത്തില്‍ കൈ കൊണ്ട് തട്ടി കാണിച്ചുകൊണ്ട് പറഞ്ഞു….

കണ്ണന്‍ ആകാംഷയോടെ അവിടെ ഇരുന്നു.

പറ എന്തായി…. വല്ല സ്കോപ്പുണ്ടോ….. കണ്ണന്‍ വീണ്ടും ചോദിച്ചു….

ഫ്രൈഡേ ഇന്‍റര്‍വ്യൂന് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്…. കിട്ടുമോ ഇല്ലയോ എന്ന് അത് കഴിഞ്ഞ് അവിടെന്നെ അറിയു…. ചിന്നു പറയു….

ഹാ…. അല്ലാ…. എതാ തന്‍റെ കമ്പനി…. എവിടെ ഓഫിസ്…. കണ്ണന്‍ സംശയത്തോടെ ചോദിച്ചു….

ചിന്നുവിന് ചിരിയാണ് വന്നത്…. ഇതുവരെ അതുപോലും കണ്ണന്‍ അറിഞ്ഞിട്ടില്ല എന്ന് അറിഞ്ഞപ്പോ…. അല്ല എങ്ങനെ അറിയാനാണ് ആര് പറയാനാണ്….

കൊച്ചിയിലാ ഓഫീസ്….. കമ്പനി അവിടെ ചെല്ലുമ്പോള്‍ അറിയാം…. ചിന്നു ചിരിയോടെ പറഞ്ഞു….

ഫ്രൈഡേ കൊച്ചിയിലെത്തണം അല്ലേ…. ഹാ…. കുഴപ്പമില്ല…. ഇതെങ്കിലും കിട്ടിയാ മതിയായിരുന്നു…. കണ്ണന്‍ ആരോന്നായി പറഞ്ഞു….

കണ്ണേട്ടാ…. ഞാനൊരു കാര്യം ചോദിച്ചോട്ടെ….. ചിന്നു ചോദിച്ചു…..

പഴയ കാര്യം അല്ലാതെ എന്ത് വേണേലും ചോദിച്ചോളു…. കണ്ണന്‍ മറുപടി നല്‍കി….

കണ്ണേട്ടന്‍ എങ്ങിനെയാ പോകുന്നത്…..

ബസ്സിലോ ട്രെയിനിലോ നോക്കണം…. പുലര്‍ച്ചേ ഇവിടെ നിന്ന് പുറപ്പെട്ട പത്തുമണി പത്തരയാവുമ്പോ അവിടെയെത്താം….

എന്നാലെ നമ്മുക്കൊരു ടാക്സി പിടിച്ച് പോവാം…. ചിന്നു പറഞ്ഞു….

നമ്മളോ…. ഗ്രിഷ്മയും വരുന്നുണ്ടോ…. കണ്ണന്‍ ചോദിച്ചു…..

ഉണ്ട്…. എനിക്ക് ഹെഡോഫിസില്‍ പോയി സി.ഇ.ഒ യെ കാണാനുണ്ട്…. കണ്ണേട്ടന്‍ പോവുമ്പോ എന്നെയും കൂട്ടുമോ…. ചിന്നു ദയനീയമായി ചോദിച്ചു….

അത് വേണോ….. കണ്ണന്‍ സംശയം പ്രകടിപ്പിച്ചു….

വേണം. പ്ലീസ് ഒരുമിച്ച് പോവാം…. എനിക്ക് ഒറ്റയ്ക്ക് പോവാന്‍ പേടിയാ….. ചിന്നു പറഞ്ഞു….

മ്…. എന്നാല്‍ ഞാന്‍ ആരുടെലും കാര്‍ ഒപ്പിക്കാം…. ഇനി ടാക്സി നോക്കി പോകണ്ട…. കണ്ണന്‍ പറഞ്ഞു…..

ശരി…. അത് മതി…. അതേയ് ഈ കോലത്തിലാണോ ഇന്‍റര്‍വ്യൂന് പോകുന്നത്…. ചിന്നു ചോദിച്ചു….

അല്ല…. ഒന്ന് മൊരുക്കിയെടുക്കണം…. കവിളിലെ താടിയില്‍ തഴുകികൊണ്ട് കണ്ണന്‍ പറഞ്ഞു.

ഡാ…. നീ കളിക്കാനുണ്ടോ….. ഗ്രൗണ്ടില്‍ നിന്ന് ഒരുത്തന്‍ വിളിച്ചുചോദിച്ചു…. ദാ…. വരുന്നു….. കണ്ണന്‍ തിരിച്ച് അവന് മറുപടി കൊടുത്തു…. പിന്നെ ചിന്നുവിന് നേരെ തിരിഞ്ഞു….

അപ്പോ ശരി…. അതേയ് നാളെ എനിക്ക് ബാംഗ്ലൂര്‍ ഒരു ഇന്‍റര്‍വ്യൂ ഉണ്ട്….. അതുകൊണ്ട് രണ്ടു ദിവസം ഞാന്‍ ഇങ്ങോട്ട് ഉണ്ടാവില്ല…. ഫ്രൈഡേ പുലര്‍ച്ചേ അഞ്ചു മണിക്ക് ഗ്രിഷ്മയുടെ നാട്ടിലെ ബസ് സ്റ്റോപ്പില്‍ ഞാന്‍ കാറുമായി വരാം…. കണ്ണന്‍ ഇത്രയും പറഞ്ഞ് ഇരുപിടത്തില്‍ നിന്ന് എണിറ്റു….

ഇനി ആ ഇന്‍റര്‍വ്യൂ ന് പോണോ…. ചിന്നു ചോദിച്ചു….

എവിടെയാ ഭാഗ്യമുണ്ടാവുക എന്നറിയില്ല…. നോക്കാം….. അപ്പോ ബൈ…. ഫ്രൈഡേ കാണാം…. കണ്ണന്‍ പറയാലും ഗ്രൗണ്ടിലേക്ക് ഓടുകയും ചെയ്തു….

ചിന്നു പിന്നെ അവിടെ കാത്തു നിന്നില്ല…. എണിറ്റ് വീട്ടിലേക്ക് നടന്നു. വീട്ടിലേക്ക് കയറിയപ്പോഴാണ് കണ്ണന്‍റെ ഫോണ്‍ നമ്പര്‍ ചോദിക്കാന്‍ മറന്നതിന്‍റെ ഓര്‍മ്മ വന്നത്…. കണ്ണേട്ടനെ കണ്ട ധൃതിയിലും സംസാരിച്ചതിന്‍റെ സന്തോഷത്തിലും ചിന്നു എല്ലാം മറന്നു പോയി….

വിഷമത്തിന് ചെറിയ ഒരാശ്വസം കിട്ടിയ പോലെയായിരുന്നു ചിന്നു അപ്പോള്‍… തന്‍റെ ജീവിതം ചതിച്ചവരെ പറ്റി അവള്‍ ചിന്തിച്ചു. അതിനുള്ള കാരണം ആലോചിച്ചപ്പോ അവള്‍ക്ക് അവരോട് ദേഷ്യവും പകയും നുരഞ്ഞ് പൊങ്ങി. പക്ഷേ അവളുടെ ആദ്യ മുന്‍ഗണന കണ്ണേട്ടനായിരുന്നു. അതിനാല്‍ അവള്‍ ക്ഷമിച്ചിരുന്നു. നല്ലൊരു അവസരത്തിനായി….

അന്ന് പതിനൊന്നു മണിയോടെ ചിന്നുവിന്‍റെ ഫോണ്‍ ശബ്ദിച്ചു… ചിന്നു എടുത്തു നോക്കി. രമ്യയാണ്….

ചിന്നു: ഹലോ, പറയടി….

രമ്യ : ഹാ…. ചിന്നു….. നീ പറഞ്ഞ കാര്യം ഞാന്‍ നോക്കി….

ചിന്നു: എന്നിട്ട്…..

രമ്യ : നിന്‍റെ സംശയം ഒക്കെ ശരിയാണ്.

ചിന്നു: നീ അതിന്‍റെ ഡീറ്റേല്‍സോന്ന് മെയില്‍ ചെയ്യുമോ….

രമ്യ : ഹാ ഞാന്‍ ചെയ്യാം….

ചിന്നു: വേഗം ആയിക്കോട്ടെ

രമ്യ : ഞാന്‍ ഇത്തിരി തിരക്കിലാ…. മെയില്‍ ഞാന്‍ അയക്കാം…. പിന്നെ ഇത് പുറത്ത് ആരും അറിയണ്ടട്ടോ….

ചിന്നു: ഒക്കെ…. നമ്മള് മാത്രമേ ഇത് അറിയു….

രമ്യ : എന്നാ ശരിയെടി… ബൈ…..

ഫോണ്‍ രമ്യ കട്ടാക്കി. ചിന്നു കുറച്ച് കഴിഞ്ഞ് മെയില്‍ തുറന്ന് പുതുതായി വന്ന മെയില്‍ തുറന്ന് അതിലെ അറ്റാച്ച്മെന്‍റ്സ് നോക്കി. തന്‍റെ സംശയങ്ങളെ സാധൂകരിക്കാന്‍ പോന്ന തെളിവുകാളിരുന്നു അതില്‍…. മുന്‍പേ പ്രതിക്ഷിച്ചതിനാല്‍ അവളില്‍ ഭാവമാറ്റങ്ങളൊന്നുമുണ്ടായില്ല… ശത്രുവിനെ തിരിച്ചറിഞ്ഞതിന്‍റെ ആനന്ദം മാത്രം….. മൂന്ന് ദിവസം കുടെ കടന്നുപോയി. അങ്ങിനെ ആ വെള്ളിയാഴ്ച വന്നെത്തി. ചിന്നു നേരത്തെ എണിറ്റ് റെഡിയായി. തലേന്ന് അമ്മയോട് പറഞ്ഞിരുന്നു. നേരത്തെ എണിറ്റ് പോകുന്നതിന്‍റെ കാര്യം…. അതിനാല്‍ ആരേയും പുലര്‍ച്ചേ ബുദ്ധിമുട്ടിക്കാന്‍ നിന്നില്ല…. അഞ്ചുമണിയായപ്പോള്‍ അവള്‍ റോഡിലേക്കിറങ്ങി.

കുരാകുരിരുട്ടാണ്…. കയ്യിലെ മോബൈല്‍ ഫോണിന്‍റെ ഫ്ളാഷ് ലൈറ്റിന്‍റെയും ഇടയ്ക്കിടെ വരുന്ന സ്ട്രീറ്റ് ലൈറ്റിന്‍റെയും ധൈര്യത്തില്‍ ചിന്നു മുന്നോട്ട് നടന്നു. അധികം വൈകാതെ ബസ് സ്റ്റോപ്പിലെത്തി. എങ്ങും ശൂന്യത മാത്രം…. അഞ്ചുമണി കഴിഞ്ഞിരുന്നു. എന്നിട്ടും കണ്ണനെ കണ്ടില്ല…. ചിന്നുവിന് ചെറിയ ടെന്‍ഷനും പേടിയും ഉടലെടുത്തു. വിളിച്ച് ചോദിക്കാന്‍ നമ്പര്‍ പോലും അറിയില്ല… കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ലാതെയായി. അവള്‍ ബസ് സ്റ്റോപ്പിന്‍റെ തണുത്തുറഞ്ഞ തിണ്ണമേല്‍ അക്ഷമയായി കാത്തിരുന്നു.

അധികം വൈകാതെ റോഡിന്‍റെ വളവില്‍ ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. ചിന്നുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു. അവള്‍ ആ പ്രകാശം വന്ന ഭാഗത്തേക്ക് നോക്കി നിന്നു. പ്രകാശം കുടി കുടി ആ വളവ് കടന്ന് ഒരു കാര്‍ വന്നടുത്തു. കാറില്‍ നിന്ന് ഒരു ഹോണ്‍ കേട്ടതോടെ ചിന്നു തിണ്ണയില്‍ നിന്ന് എണിറ്റ് റോഡിനടുത്തേക്ക് വന്നു. അവളുടെ പ്രതിക്ഷ പോലെ അത് കണ്ണനായിരുന്നു. അവളുടെ അടുത്തെത്തിയതും കാര്‍ ചാവിട്ടി നിര്‍ത്തി. ഡ്രൈവറുടെ ഡോറിന് മുകളിലുടെ പുറത്തേക്ക് തലയിട്ട് കണ്ണന്‍ ചിന്നുവിനെ നോക്കി….

കണ്ണന്‍റെ മുഖം കണ്ട് ചിന്നു അത്ഭുതപ്പെട്ടു. കാടന്‍ വേഷത്തില്‍ നിന്ന് താടി മൊത്തമായി ഷേവ് ചെയ്ത മുഖം. പണ്ട് ആ മുഖത്തേക്ക് നോക്കുമ്പോള്‍ കിട്ടിയ മുഖകാന്തി തിരിച്ചു വന്ന പോലെ… അന്നത്തെ പൊടിമിശക്കാരനില്‍ നിന്ന് ഇന്ന് നല്ല കട്ടിയുള്ള മീശയുള്ള ആളായിരിക്കുന്നു. മുടി നല്ല രീതിയില്‍ ചീകി വെച്ചിരിക്കുന്നു. ഒരു ലൈറ്റ് ബ്ലൂ ഷര്‍ട്ടാണ് വേഷം…. ചിന്നു കണ്ണനെ കണ്ടതോടെ കാറിന്‍റെ സൈഡിലേക്ക് നടന്നു. മുന്‍വാതില്‍ തുറന്ന് അകത്തേക്ക് കയറി.

സോറി…. ഇത്തിരി ലേറ്റായി…. ഗ്രിഷ്മ വന്നിട്ട് കുറെ നേരമായോ…. കണ്ണന്‍ ഗൗരവഭാവം വിടാതെ തന്നെ ചോദിച്ചു….

ഇല്ല… ഇപ്പോ വന്നേ ഉളളു…. ചിന്നു ചുമ്മ ഒരു കള്ളം പറഞ്ഞു.

ഹാ…. എന്നാല്‍ പോവാം….. കണ്ണന്‍ ചോദിച്ചു….

ഉം…. ചിന്നു ഒരു മൂളലോടെ സമ്മതം നല്‍കി….

കണ്ണന്‍ ഡ്രൈവിംഗ് ആരംഭിച്ചു. ചിന്നു നേരെ നോക്കി ഇരുന്നു. ഇടയ്ക്ക് ഇടംകണ്ണിട്ട് കണ്ണേട്ടനെ നോക്കും…. പണ്ട് കണ്ണേട്ടന്‍റെ സ്ഥായി ഭാവം ചിരിയായിരുന്നു എങ്കില്‍ ഇപ്പോ അത് ദേഷ്യമാണെന്ന് തോന്നും. ആ മുഖത്ത് ചിരി വന്നു കാണുന്നേ ഇല്ല…. ചിരിക്കാന്‍ മറന്നുപോയ ഒരാളെ പോലെ…..

എന്തെങ്കിലും മിണ്ടണമല്ലോ എന്ന ചിന്തയില്‍ ചിന്നു ചോദിച്ചു തുടങ്ങി….

എങ്ങനെയുണ്ടായിരുന്നു ഇന്‍റര്‍വ്യു….

ങേ…. എന്താ…. എന്തോ ചിന്തയില്‍ ഉണ്ടായിരുന്ന കണ്ണന്‍ പെട്ടെന്ന് തിരിഞ്ഞ് ചോദിച്ചു….

അല്ലാ…. ബാംഗ്ലൂര്‍ ഇന്‍റര്‍വ്യു എങ്ങിനെയുണ്ടായിരുന്നു എന്ന്…

ഹാ…. കുഴപ്പമില്ല….. കണ്ണന്‍ നിസാരമായി പറഞ്ഞു.

അവര്‍ എന്തുപറഞ്ഞു….. ചിന്നു വീണ്ടും അതിനെ പറ്റി തന്നെ ചോദിച്ചു….

സ്ഥിരം പല്ലവി തന്നെ…. തിരുമാനിച്ച് വിളിക്കാം എന്ന്….. കണ്ണന്‍ താല്‍പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു….

ഹാ….. നോക്കാം…..

നേരം വെളുത്തു തുടങ്ങിയിരുന്നു. പാടങ്ങള്‍ക്ക് മുകളിലേക്ക് സൂര്യരശ്മി പതിക്കുമ്പോള്‍ മഞ്ഞില്‍ വെള്ള പുകമറ രൂപപ്പെട്ടിരുന്നു. ജനങ്ങള്‍ രാവിലത്തെ നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്…. പലയിടത്തും ജനങ്ങള്‍ സൊറ പറഞ്ഞിരിപ്പുണ്ട്…. പത്രം പാല്‍ അങ്ങിനെ രാവിലെത്തെ എല്ലാ കാഴ്ചകളും റോഡിന്‍ സൈഡിലുണ്ട്….

മെയിന്‍ റോഡിലെത്തിയപ്പോഴെക്കും കാറിന്‍റെ വേഗത കുടിയിരുന്നു. നിരന്ന് കിടക്കുന്ന ഒഴിഞ്ഞ റോഡിലുടെ കാര്‍ പാഞ്ഞു പോയി തുടങ്ങി…

ചിന്നു കണ്ണന്‍റെ ഡ്രൈവിംഗ് ശ്രദ്ധിച്ചു. പണ്ടേത്തേക്കാള്‍ ഒരുപാട് മാറിയിരുന്നു. പണ്ട് അല്‍പം ഭയത്തോടെയാണ് കണ്ണേട്ടന്‍ കാര്‍ ഓടിച്ചിരുന്നത്. അറുപത് കിലോമിറ്റര്‍ സ്പീഡ് കടന്ന് പോവുകയെ ഇല്ല…. പക്ഷേ ഇന്ന് ആ ആച്ചടക്കമൊന്നും ആ ഡ്രൈവിംഗിലില്ല. ഒരു കൈ കൊണ്ട് സ്റ്റീയറിംഗ് നിയന്ത്രിക്കുന്നത്. അതും ഗംഭീരമായി തന്നെ. വാഹനത്തിന്‍റെ സ്പീഡ് പലപ്പോഴും എണ്‍പതും തൊണുറും വരെയെത്തുന്നുണ്ട്…. മുഖത്ത് ഇപ്പോഴും എന്തോ ചിന്തയോ ദേഷ്യമോ ആണ്…. സദാ മൗനമാണ് അവിടം….

ഒന്നര മണിക്കുര്‍ നേരം കാര്‍ നിശബ്ദമായിരുന്നു. റോഡില്‍ വാഹനങ്ങള്‍ കൂടി വന്നപ്പോള്‍ ഇടയ്ക്ക് ബ്ലോക്കുകള്‍ വന്നു തുടങ്ങി. അതോടെ കാറിന്‍റെ വേഗതയും കുറഞ്ഞു.

ഒരു ട്രാഫിക്ക് സിഗ്നലില്‍ വെച്ച് കണ്ണന്‍ കാറിലെ എഫ് എം ഓണാക്കി. പാട്ടിടുന്നതിന് പെണ്‍ഡ്രൈവോന്നും അതില്‍ ഉണ്ടായിരുന്നില്ല….. പഴയ ഏതോ ഒരു പാട്ട് അതില്‍ നിന്ന് പാടി കൊണ്ടിരുന്നു.

വിളിപ്പാടു ചാരെ വീശുന്ന ചേലില്‍

കിഴക്കിന്‍റെ ചൂണ്ടില്‍ പൂശുന്ന ചേലില്‍

അടുക്കുന്നു തീരം ഇനിയില്ല ദൂരം

കണ്ണീര്‍ക്കായലിലേതോ

കടലാസിന്‍റെ തോണി

അലയും കാറ്റിലുലയും

രണ്ടു കരയും ദൂരെ ദൂരെ

മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും

കൂടെയില്ലൊരാളും കുട്ടിന്നു വേറെ

ആ പാട്ട് അവസാനിച്ചതും പാട്ടിന് കണ്ണേട്ടന്‍റെ ഇന്നത്തെ ജീവിതവുമായി ബന്ധമുള്ളത് പോലെ ചിന്നുവിന് തോന്നി. ചിന്നു കണ്ണനെ നോക്കി പറയത്തക്ക മാറ്റങ്ങാളൊന്നുമില്ല ആ മുഖത്ത്…. അപ്പോഴെക്കും എഫ്. എമ്മില്‍ നിന്ന് അടുത്ത പാട്ട് പാടി തുടങ്ങി….

അഴലിന്‍റെ ആഴങ്ങളില്‍

അവള്‍ മാഞ്ഞുപോയ്…

നോവിന്‍റെ തീരങ്ങളില്‍

നാശം…. ഇത്രയും പറഞ്ഞ് കണ്ണന്‍ എഫ്.എം ഓഫാക്കി…. സിഗ്നല്‍ കിട്ടിയപ്പോ കാര്‍ മുന്നോട്ടെടുത്തു. ചിന്നുവിന് കണ്ണന്‍റെ ആ പ്രവൃത്തിയില്‍ ചിരി വന്നെങ്കിലും ആ മുഖത്തേ രൗദ്രഭാവത്തില്‍ അവള്‍ സ്വയം നിയന്ത്രിച്ചു.

തൃശ്ശുരെത്തിയപ്പോ ഒരു ഹോട്ടലില്‍ കയറി രാവിലത്തെ ഭക്ഷണം കഴിച്ചു. ആര മണിക്കുര്‍ അവിടെ ചിലവഴിച്ചിരുന്നു. പ്രാതല്‍ കഴിഞ്ഞപ്പോഴേക്കും സമയം ഒമ്പതു മണിയായിരുന്നു. പിന്നെയും രണ്ടു മണിക്കുറിന്‍റെ യാത്രയുണ്ടായിരുന്നു അവരുടെ ലക്ഷ്യ സ്ഥാനത്തേക്ക്…..

അവര്‍ കാറില്‍ കയറി യാത്ര തുടര്‍ന്നു. അതിരാവിലത്തെ യാത്ര ചിന്നുവില്‍ തലവേദനയുണ്ടാക്കിയിരുന്നു…. അതിനാല്‍ അവള്‍ സീറ്റില്‍ ഇരുന്ന് കണ്ണടച്ചിരുന്നു. എപ്പോഴോ മയങ്ങിപോയി…..

ഗ്രിഷ്മ….. ഗ്രിഷ്മ….. കണ്ണന്‍റെ വിളിയിലാണ് ചിന്നു പിന്നെ ഉണര്‍ന്നത്….. മുഖത്ത് പഴയഭാവം തന്നെയായിരുന്നു. ചിന്നു മുഖവും കണ്ണും തുടച്ച് നേരെയിരുന്നു.

കൊച്ചിയെത്തി…. ഇവിടെ നിന്ന് എങ്ങിനെയാ…. കണ്ണന്‍ ചോദിച്ചു….

ചിന്നു വാച്ചില്‍ നോക്കി…. സമയം പത്തര…. ഇത്രപെട്ടെന്ന് ഇവിടെയെത്തിയോ…. ചിന്നു അത്ഭുതത്തോടെ കണ്ണനെ നോക്കി. കണ്ണന്‍ വഴി ചോദിച്ചതിന്‍റെ മറുപടിയ്ക്ക് കാത്തിരിക്കുകയായിരുന്നു. ആ നോട്ടത്തില്‍ നിന്ന് ചിന്നുവിനത് മനസിലായി. ചിന്നു ചുറ്റും നോക്കി സ്ഥലം മനസിലാക്കി വഴി പറഞ്ഞുകൊടുത്തു. അധികം വൈകാതെ അവര്‍ ലക്ഷ്യസ്ഥാനത്തെത്തി.

ഗേറ്റിന് പുറത്ത് കാര്‍ നിര്‍ത്തി അവിടെ പുറത്തുള്ള വി.ജി ഗ്രുപ്പിന്‍റെ വലിയ ബോര്‍ഡ് കണ്ടതും കണ്ണന്‍റെ മുഖം വിഷമത്തിലായി… അത് കണ്ട ചിന്നു കണ്ണനോട് ചോദിച്ചു….

കണ്ണേട്ടാ…. എന്തു പറ്റീ…..

ഇതാണോ…. ഗ്രിഷ്മയുടെ ഓഫീസ്….. കണ്ണന്‍ ചോദിച്ചു….

അതെ…. എന്താ…..

ഇത് അവിടെന്നെ പറഞ്ഞിരുന്നേല്‍ ഞാന്‍ വരുമായിരുന്നില്ല….. കണ്ണന്‍ പറഞ്ഞു… അതെന്താ…..

ഇവിടെ ഞാന്‍ മുന്‍പ് ഇന്‍റര്‍വ്യൂ ന് വന്നിട്ടുണ്ട്…. അന്ന് അവര്‍ എന്നെ പറഞ്ഞയച്ചു…. കണ്ണന്‍ വിഷമഭാവത്തില്‍ തന്നെ പറഞ്ഞു…..

അത് അന്നല്ലെ…. ഇന്ന് എന്‍റെ ഫ്രെണ്ടായി ആണ് വന്നത്…. അപ്പോ നമ്മുക്ക് നോക്കാം….. ചിന്നു കണ്ണന് ധൈര്യം നല്‍കി.

വേണ്ട…. അത് ശരിയാവില്ല…. ഗ്രിഷ്മ പോയി സി.ഇ.ഒ യെ കണ്ടിട്ട് വാ…. ഞാന്‍ ഇവിടെ കാത്തിരിക്കാം…. കണ്ണന്‍ പറഞ്ഞു….

അത് പറ്റില്ല…. ജോലി കിട്ടിയില്ല എങ്കില്‍ വേണ്ട…. പക്ഷേ ഇന്‍റര്‍വ്യൂ ന് പങ്കെടുക്കണം…. ചിന്നു നിര്‍ബന്ധം പറഞ്ഞു….

അപ്പോഴെക്കും ഗേറ്റ് തുറന്നു. കണ്ണന്‍ കാര്‍ ഉള്ളിലേക്ക് കയറ്റാതെ മടിച്ചു…

എന്നാലും അത്…. കണ്ണന്‍ സംശയത്തോടെ ചിന്നുവിനെ നോക്കി

ഒരെന്നാലും ഇല്ല…. കാര്‍ കൊണ്ടുപോയി പാര്‍ക്ക് ചെയ്യ്. ചിന്നു പറഞ്ഞു…

കണ്ണന്‍ വേറെ വഴിയില്ലാതെ കാര്‍ ഉള്ളിലേക്ക് കയറ്റി. പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ട് പോയി പാര്‍ക്ക് ചെയ്തു. രണ്ടുപേരും ഇറങ്ങി. കണ്ണന്‍ പിറകിലെ ഡോര്‍ തുറന്ന് സര്‍ട്ടിഫിക്കറ്റിന്‍റെ ഫയല്‍ എടുത്തു.

ഗ്രിഷ്മ, താന്‍ കയറിക്കോ…. ഞാന്‍ അഞ്ച് മിനിറ്റ് കഴിഞ്ഞ് വരാം…. കണ്ണന്‍ ഡോറടിക്കും നേരം പറഞ്ഞു….

അതെന്താ…. മുങ്ങാനുള്ള ഭാവമാണോ….. ചിന്നു ചോദിച്ചു….

അല്ല…. ഞാനൊന്ന് സ്മോക്ക് ചെയ്തിട്ട് വരാം…. വല്ലാത്ത ടെന്‍ഷന്‍….. കണ്ണന്‍ പറഞ്ഞു…. സ്മോക്ക് ചെയ്യണ്ട എന്ന് പറയണമെന്നുണ്ടായിരുന്നു ചിന്നുവിന്. പക്ഷേ, അതിനുള്ള അധികാരം അവള്‍ക്കില്ലാ എന്നവള്‍ മനസിലാക്കി.

അവള്‍ നിര്‍വാഹമില്ലാതെ സമ്മതിച്ചു. കണ്ണന്‍ ഒഴിഞ്ഞ ഒരു ഭാഗത്തേക്കും ചിന്നു കമ്പനിയുടെ ഉള്ളിലേക്കും നടന്നു.

വിശാലമായ ഒരു ഹാളില്‍ കുറെ ക്യാമ്പിനുകള്‍. പലരും അതില്‍ തങ്ങളുടെ ജോലി ചെയ്യുന്നു. ചിന്നുവിന് ആരുടെ അടുത്ത് ചോദിക്കണമെന്നറിയാതെ വന്നു. അധികം പുരുഷന്‍മാരാണ്. കുട്ടത്തില്‍ മുപ്പത് മുപ്പത്തഞ്ച് വയസ് തോന്നിക്കുന്ന ഒരു സ്ത്രിയെ കണ്ടപ്പോള്‍ ചിന്നു അവരുടെ അടുത്തേക്ക് നിങ്ങി.

അടുത്തെത്തി ആളെ ആ സ്ത്രി നോക്കി… ചിന്നു ഒരു പുഞ്ചിരി നല്‍കി…. സ്ത്രീ തിരിച്ചും….

നന്ദകുമാര്‍ സാറിനെ കാണണമായിരുന്നു…. എതാ സാറിന്‍റെ ക്യാമ്പിന്‍… ചിന്നു ആ സ്ത്രിയോട് ചോദിച്ചു….

സാര്‍ എത്തിയിട്ടില്ലലോ….. പിന്നെ പ്രിയാ….. ആ സ്ത്രി കുറച്ചപ്പുറത്തേക്ക് നോക്കി വിളിച്ചു…. അവിടെ നിന്നൊരു സ്ത്രി തല പൊക്കി നോക്കി.

അത് സാറിന്‍റെ പേഴ്സണല്‍ സെക്രട്ടറിയാണ്. അവരോട് ചോദിച്ചോളു…. സ്ത്രി പറഞ്ഞു ജോലിയില്‍ തുടര്‍ന്നു.

പ്രിയ എന്ന് അഭിസംഭോദന ചെയ്ത സ്ത്രിയുടെ അടുത്തേക്ക് ചിന്നു ചെന്നു. പ്രിയ ഒരു ചിരി പാസാക്കി….

ഗ്രിഷ്മ അല്ലേ….. റിയാദിലെ….. പ്രിയ ചോദിച്ചു….

അതെ…. ചിന്നു മറുപടി നല്‍കി….

സാര്‍ പറഞ്ഞിരുന്നു വരുമെന്ന്…. സാര്‍ വരാന്‍ ആര മണിക്കുര്‍ കുടെ എടുക്കും…. അതുവരെ സാറിന്‍റെ ക്യാമ്പിനില്‍ ഇരിക്കാന്‍ പറഞ്ഞു. പ്രിയ ചിന്നുവിനോട് പറഞ്ഞു….

അല്ലാ…. അത് ഞാന്‍ ഒറ്റയ്ക്ക്….. ചിന്നു സംശയം ചോദിച്ചു….

ഒറ്റയ്ക്കല്ലാ…. അവിടെ സാറിന്‍റെ മോള് ഉണ്ട്….. പ്രിയ പറഞ്ഞു….

എനിക്ക് അവരെ പരിജയമില്ല… അവര്‍ക്ക് എന്നെയും…. ഞാന്‍ എങ്ങനെ….

ഇങ്ങനെയല്ലേ പരിജയപ്പെടുകാ…. ചിലപ്പോള്‍ നന്ദകുമാര്‍ സാര്‍ എല്ലാം മോളെ എല്‍പിക്കുമെന്നാണ് കേട്ടത്…. അപ്പോ പുതിയ സി.ഇ.ഒ യെ ഇപ്പോഴെ പരിജയപ്പെടാമല്ലോ….

ഹാ…. ഒക്കെ…

അല്ലാ…. കുടെ ഇന്‍റര്‍വ്യുന് ഒരാളുണ്ടാവും എന്ന് പറഞ്ഞിരുന്നല്ലോ…. എവിടെ… പ്രിയ എന്തോ ഓര്‍ത്ത പോലെ ചോദിച്ചു….

ഇപ്പോ വരും…. ചിന്നു പുറത്തേക്ക് നോക്കി പറഞ്ഞു….

അത് ഞാന്‍ നോക്കിക്കൊള്ളാം…. ഗ്രിഷ്മ ഇപ്പോ ക്യാമ്പിനിലേക്ക് ചെന്നോളു…. പ്രിയ ഇത്രയും പറഞ്ഞ് സി.ഇ.ഒ യുടെ ക്യാമ്പിന്‍ കാണിച്ചു കൊടുത്തു….

ചിന്നു പ്രിയയ്ക്ക് ഒരു ചിരിയില്‍ നന്ദി പ്രകാശിപ്പിച്ച് ആ ക്യാമ്പിനടുത്തേക്ക് ചെന്നു.

പുതിയ സി.ഇ.ഒ ആവാന്‍ പോകുന്ന ആളെ മുമ്പ് കണ്ട് പരിചയം പോലുമില്ല. എന്താവും എന്നറിയില്ല…. എന്നാലും കയറി പരിചയപ്പെടുക തന്നെ…. ക്യാമ്പിന് മുന്നിലെത്തിയ ചിന്നു ചിന്തിച്ചു.

മെ ഐ കമീന്‍ മേഡം….. ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറുവാനുള്ള അനുവാദം ചോദിച്ചു….

യെസ് കമീന്‍…… ഉള്ളില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം അനുവാദം തന്നു. ചിന്നു ചിരിച്ച മുഖത്തോടെ വാതില്‍ തുറന്നു.

പക്ഷേ…. ക്യാമ്പിനുള്ളിലെ ചെയറില്‍ ഇരിക്കുന്ന ആളുടെ മുഖം കണ്ട് ചിന്നു ഒന്ന് ഞെട്ടി…. മുഖത്തെ സന്തോഷം അത്ഭുതത്തിലേക്കും ഒരുപാട് സംശയത്തിലേക്കും വഴി തെളിയിച്ചു….

(തുടരും) ◆━━━━━━━━━ ◆ ❃ ◆━━━━━━━━━◆

വൈഷ്ണവം ക്ലൈമാക്സിലേക്ക്….😌

അടുത്ത പാര്‍ട്ട് അടുത്ത ആഴ്ച വരുന്നതാണ്….🙌🏻

◆━━━━━━━━━ ◆ ❃ ◆━━━━━━━━━◆

Stay Safe…. 😇🤗

Comments:

No comments!

Please sign up or log in to post a comment!