❤️ ❤️ വാരണം ആയിരം

‘മോനേ എന്താടാ മിണ്ടാത്തേ ? ഇപ്പോഴും ഞങ്ങളോടൊക്കെ പിണക്കാണോ ? എന്തേലും പറയെടാ’ അപ്പുറത്തു നിന്ന് അമ്മായിയുടെ ദുർബലമായ സ്വരം ഒഴുകിയെത്തി.

‘എനിക്കാരോടും പിണക്കല്യ അമ്മായീ, പറഞ്ഞോളൂ.’ ചന്തു അവരോടു പറഞ്ഞു.

‘മോനേ മായേടെ കല്യാണാ..എടുപിടീന്നങ്ങട് നടത്ത്വാ, നീയ് എത്തണം.ഭാര്യേം മോനേം ഒക്കെ കൂട്ടി വാടാ എത്ര കാലമായി നിന്നെയൊന്ന് കണ്ടിട്ട്. ഞങ്ങളെയൊക്കെ മറന്നോ നീയ്.’

ഫോൺ പൊടുന്നനെ കട്ടായി.

ഓർമകളുടെ ന്യൂറോണുകൾ ഇരച്ചു കയറിയതുകൊണ്ടാകണം, ചന്തുവിനു കൈകാലുകൾ തളരുന്നതു പോലെ തോന്നി. കസേരയിലേക്ക് ഇരുന്നു.ആ ഇരിപ്പും കണ്ടുകൊണ്ടാണ് മാനസി അരികിലേക്കെത്തിയത്.അവളുടെ കൈയിൽ ആവി പറക്കുന്ന ഒരു ചായക്കപ്പുണ്ടായിരുന്നു.

‘എന്തേ ഇങ്ങനെയിരിക്കണേ ഇന്നാ ചായ കുടിക്ക്.’ അവനു നേരെ ചായ നീട്ടി മാനസി പറഞ്ഞു.

‘അയ്യോ എന്തു പറ്റി ചന്തൂ,’ അവൾ അരികിലേക്ക് ഇരുന്നു. ചന്തു വിയർക്കുന്നുണ്ടായിരുന്നു. തന്റെ വിലകൂടിയ സാരിത്തുമ്പ് കൊണ്ട് അവൾ അവന്റെ വിയർപ്പു തുടച്ചുകൊടുത്തു.

‘തറവാട്ടിൽ നിന്നു ഫോൺകോൾ. മായയുടെ കല്യാണായീന്ന്. നമ്മളോടു ചെല്ലാൻ പറഞ്ഞിരിക്കണു അമ്മായി.’ അവൻ അവളുടെ നേരെ നോക്കി പറഞ്ഞു.

‘ഏത്, ആ ചൊവ്വാദോഷ് മൂലം കല്യാണം മുട്ങ്ങിയ കുട്ടീണോ’ മാനസി അവനോടു ചോദിച്ചു.

മാനസിയുടെ മുറിമലയാളം കേട്ട് ചന്തുവിനു ചിരിപൊട്ടി. അവൾ ഗുജറാത്തിയാണ്. തന്നെ പോലൊരു അനാഥ.പക്ഷേ എങ്കിലും ഭർത്താവിനോടു ഭർത്താവിന്റെ ഭാഷയിൽ തന്നെ സംസാരിക്കണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു.അങ്ങനെ മലയാളം പഠിച്ചു.ചിലവാക്കുകളൊക്കെ പകുതി വിഴുങ്ങുമെങ്കിലും അത്യാവശ്യം നന്നായി തന്നെ സംസാരിക്കും. പാലു നല്ല കുറുകുറെ കുറുക്കി തേയില കടുപ്പത്തിലിട്ടു പഞസാര പാകത്തിലധികമിട്ടു മധുരം കൂട്ടിയ ചായമൊത്തിക്കുടിക്കുന്നതിനിടെ ചന്തു ഓർക്കുകയായിരുന്നു തറവാട്ടിലെ ജീവിതം. അച്ഛനും അമ്മയുമില്ലാത്ത തന്നെ വളർത്തിയത് കേശവനമ്മാവനും അമ്മിണിയമ്മായിയുമായിരുന്നു. അമ്മായിയെ താൻ ഇച്ഛമ്മായി എന്നു വിളിച്ചു. അമ്മാവനും അമ്മായിക്കും രണ്ടു മക്കളായിരുന്നു രാഗിണിയും മായയും. രാഗിണി. ഒരുകാലത്തു തന്റെ എല്ലാമായിരുന്നു അവൾ.തന്റെ സ്വന്തമെന്നു താൻ കരുതിയ മുറപ്പെണ്ണ്.

പക്ഷേ അവനതിനു പാങ്ങില്ലായിരുന്നു. അമ്മാവനോടു ചോദിക്കാനും മടി. ഒടുവിൽ വികാരം അണപൊട്ടിയൊഴുകിയ ഒരു ദിവസം ചന്തു ഒരു പാതകം ചെയ്തു. ഷേവ് ചെയ്യാനുള്ള ബ്ലെയിഡെഡുത്ത് കൈയിൽ ആർ എന്ന അക്ഷരം അങ്ങെഴുതി.

രാഗിണിയുടെ ആദ്യ അക്ഷരം.ബ്ലേഡ് വരഞ്ഞ് ചോര ചീറ്റിയൊഴുകി ആർ ചുമന്നു കിടന്നു. ചോരയുടെ ചുമപ്പ് പോലെ ഉറപ്പുള്ളതാണ് താനും രാഗിണിയും തമ്മിലുള്ള സ്‌നേഹം. അവൻ മനസ്സിൽ പറഞ്ഞു.അന്നു കൈമുറിച്ച വേദനയിലും ചന്തു സുഖമായുറങ്ങി.മുറപ്പെണ്ണിനു വേണ്ടി ഏതോ യുദ്ധം ജയിച്ചതു പോലെ.

സെമസ്റ്റർ കഴിഞ്ഞ് അവൾ വെക്കേഷനു വരുന്നെന്ന വിവരം അറിഞ്ഞത് പിന്നീടാണ്.ഷൊർണൂർ പോയി വിളിക്കണം അവളെ,അന്നു തറവാട്ടിൽ കാറൊന്നും ഇല്ല. അമ്മാവനു വണ്ടികൾ വാങ്ങിച്ചിടാനൊന്നും താൽപര്യവുമില്ല. തനിക്കാണെങ്കിൽ അന്ന് ഒരു വണ്ടിയും ഓടിക്കാൻ അറിയില്ല.സ്വതവേ നല്ല പിശുക്കനായ അമ്മാവൻ അങ്ങോട്ടുമിങ്ങോട്ടും ബസിനു പോയി വരാനുള്ള പൈസയാണ് കൈയിൽ തന്നത്. ഇത്രേം നാളും ബാംഗ്ലൂരിൽ നിന്നിട്ടു വന്ന ഒരു പെണ്ണിനെ ഈ ഒണക്കബസ്സിൽ കൊണ്ടുവരുന്നതെങ്ങനെ.അങ്ങനെ കുടുക്കപൊട്ടിച്ചു. അടുത്ത മാസം ടൗണിൽ പോകുമ്പോൾ പുതിയൊരു ഷർട് വാങ്ങാൻ സ്വരുക്കൂട്ടി വച്ച പൈസയാണ്.ഇപ്പോ ഉള്ള ഷർട്ടുകൾ മൂന്നും പിഞ്ചിയിരിക്കുന്നു.ഒരെണ്ണത്തിൽ കീറലുമുണ്ട്. എന്നാലും സാരമില്ല, ഷർട്ടില്ലേലും സാരമില്ല, തന്‌റെ രാഗിക്കുട്ടി നന്നായി കാറിലിരുന്നു വരണം. കിട്ടിയ ചില്ലറയെല്ലാം കൂട്ടിനോക്കി, നാട്ടിലുള്ള ഒരു ടാക്‌സിക്കാരനെ ചട്ടം കെട്ടി.ഒടുവിൽ ഷോർണൂർ റെയിൽവേസ്‌റ്റേഷനിൽ രാവിലെ തന്നെ എത്തി. രാഗിയുടെ ട്രെയിൻ ഉച്ചയാകുമത്രേ. രാവിലെ ഒന്നും കഴിക്കാതെയാണു ചന്തു പുറപ്പെട്ടത്.കൈയിൽ ടാക്‌സിക്കൂലി കഴിഞ്ഞാൽ 100 രൂപ കാണും. അതുവച്ചു കടയിൽ നിന്നു പ്രാതൽ കഴിക്കാം, വേണ്ടെന്നു വച്ചു.എന്തെങ്കിലും ആവശ്യം വന്നാലോ. അതു നന്നായെന്നു പിന്നീടു മനസ്സിലായി. ‘ചന്ത്വേട്ടാ എനിക്കൊരു ബിരിയാണി കഴിക്കണം.’ രാഗി വന്നിറങ്ങിയപ്പോളേ ആവശ്യപ്പെട്ടത് ഇതാണ്. അടുത്തുള്ള ഹോട്ടലിലേക്കു കയറി, ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. ഒരെണ്ണമാണ് പറഞ്ഞത്.അതിനുള്ള പൈസയേ ഉള്ളൂ, അവൾ അതു കഴിക്കുന്നതും നോക്കി ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ചു ചന്തു അങ്ങനെയിരുന്നു.എന്താണു കഴിക്കാത്തതെന്ന് അവൾ ചോദിച്ചപ്പോൾ അരിഷ്ടം സേവിക്കുന്നതിനാൽ പുറത്തു നിന്നു കഴിപ്പില്ലെന്നു കള്ളം പറഞ്ഞു. ചന്തു അവളെയൊന്നു നോക്കി,പഴയ പട്ടുപാവടയും ധാവണിയുമൊന്നുമല്ല, മുന്തിയ കൂർത്തയും ജീൻസുമാണ് വേഷം.എണ്ണപുരട്ടി തുളസിക്കതിർ ചൂടിയിരുന്ന നീണ്ട വാർമുടി ഇപ്പോളില്ല. അതു ഭംഗിയായി മുറിച്ചു അൽപം ചെമ്പൻ നിറമൊക്കെ പുരട്ടി ഷാംപൂവിട്ടു പറത്തിയിട്ടിരിക്കുന്നു. കണ്ണ് പഴയപോലെ വാലിട്ടെഴുതിയിട്ടില്ല.അവൾ ബാംഗ്ലൂർ നഗരത്തിന്‌റെ പെൺകൊടിയായിരിക്കുന്നു.
തിരിച്ചുള്ള കാർ യാത്രയ്ക്കിടയിൽ അവളെന്തോ പുറത്തെടുത്തു. അതൊരു മൊബൈലായിരുന്നു,അവൾ ബാംഗ്ലൂരിൽ പോയി മൊബൈലൊക്കെ വാങ്ങിയിരിക്കുന്നു.

രാഗിണി വാതിലിനടുത്തേക്കു വന്നു. ഷോർട്‌സായിരുന്നു അവളുടെയും വേഷം.വെളുത്ത അവളുടെ കാലുകൾ മുക്കാലും നഗ്നമായിരുന്നു. ‘ചന്ത്വേട്ടൻ’ അവൾ അവനെ കണ്ടപ്പോൾ പിറുപിറുത്തു,തെളിഞ്ഞു നിന്നിരുന്ന അവളുടെ മുഖം പൊടുന്നനെ ഇരുണ്ടു. ‘ചന്ത്വേട്ടൻ എന്താ ഇവിടെ ഇപ്പോ’ അവൾ അവനരികിലേക്കു വന്നു ചോദിച്ചു. ‘അമ്മാവൻ പറഞ്ഞുവിട്ടതാ, നിന്‌റെ സുഖവിവരമൊക്കെ അന്വേഷിച്ചുവരാൻ,’ അവളെ കണ്ടതിന്‌റെ സന്തോഷം മുഖത്തു പ്രകടമാക്കിക്കൊണ്ട് ചന്തു പറഞ്ഞു. ‘ഈ അച്ഛൻ,മനസ്സമാധാനമായി ഇവിടെ നിന്ന് പഠിക്കാൻ സമ്മതിക്കില്ല,

‘ഓഹ് തോന്നി തോന്നി, ഒരു പിച്ചക്കാരനെ പോലുണ്ട് കാണാൻ’ കൂട്ടുകാരി കമന്‌റടിച്ചു.നെഞ്ചിൽ കത്തി കുത്തിയിറക്കും പോലെയാണ് ചന്തുവിനു തോന്നിയത്. അപ്പോളേക്കും രാഗിണി കിച്ചനിലേക്കു വന്നു. ‘എന്നാലും രാഗി, നീയെന്നെ വാല്യക്കാരനാണെന്നു പറഞ്ഞല്ലോ,’ അവളെ കണ്ടപ്പോളേക്കും ചന്തുവിന്‌റെ ഗദ്ഗദം പൊട്ടിയൊഴുകി.അവന്‌റെ കണ്ണുകൾ നീരണിഞ്ഞു.

‘പിന്നല്ലാതെ, എന്തു വേഷമാണിത് ചന്ത്വേട്ടന്‌റെ,വൃത്തികെട്ട ഒരു ഷർട്ടും അഴുക്കുപിടിച്ച മുണ്ടും.ഞാനെന്തു പറഞ്ഞു പരിചയപ്പെടുത്തും എന്‌റെ കൂട്ടുകാർക്ക്. അവരൊക്കെ വലിയ നിലയിലുള്ളവരാ. ചന്ത്വേട്ടൻ പെട്ടെന്നു മടങ്ങാൻ നോക്ക്,എനിക്കു നാണക്കേടാ. ‘അവൾ പറഞ്ഞു.

രാഗി അങ്ങനെ തന്നെയായിരുന്നു എന്നും.ഇഷ്ടമില്ലാത്തതു കണ്ടാൽ വെട്ടിത്തുറന്ന് പറയും പണ്ടേ.

‘അച്ഛാ, ഞാൻ ബാംഗ്ലൂരിൽ എന്‌റെ സഹപാഠിയുമായി പ്രണയത്തിലാണ്. അയാളുടെ പേര് സുനിൽ ജോർജ്, മലയാളിയാണ്.വിവാഹം കഴിക്കുന്നെങ്കിൽ ഞാനയാളെ മാേ്രത കെട്ടൂ.’അവൾ ഉത്തരം പറഞ്ഞു.

ഇതെല്ലാം കേട്ട് ചന്തു അപ്പുറത്തുണ്ടായിരുന്നു.സുനിൽ ജോർജിനെ അവനു മനസ്സിലായി. അന്നു താൻ ബാംഗ്ലൂരിൽ അവളുടെ വീട്ടിൽ പോയപ്പോൾ ഗിറ്റാർ വായിച്ചിരുന്ന ആൾ.

‘ഫ, കുടുംബത്തിൽ പിറക്കാത്തവളേ, അഹമ്മതി കാട്ടീട്ട് അതു എന്‌റെ മുന്നിൽ വന്നു നിന്നു പറയാൻ നിനക്കെങ്ങനെ ധൈര്യം വച്ചു, ഒരു ക്രിസ്ത്യാനിയെ നീ കെട്ടുവോ കെട്ടുവോടീ.’ വികാരത്താൽ മുറുകിയ നെഞ്ചിൻകൂടു തടവി ചുമച്ചുകൊണ്ട് അമ്മാവൻ ഗർജിച്ചു. പക്ഷേ രാഗി പേടിച്ചില്ല. അവൾ കൈയും കെട്ടി ദൂരേക്കു നോക്കി നിന്നു.

‘നിന്‌റെം ചന്തൂന്‌റെയും വിവാഹം ഞങ്ങൾ പണ്ടേ തീരുമാനിച്ചതാ, നിന്‌റെ പഠിത്തമൊക്കെ നിർത്തിക്കോ, ഉടനെ അതു നടത്താനാ എന്‌റെ തീരുമാനം.
’ അമ്മാവൻ അവളോടു തീക്ഷ്ണസ്വരത്തിൽ പറഞ്ഞു. ‘ആഹാ നല്ല തമാശ.’അവൾ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു.’പത്താംക്ലാസ് വരെ മാത്രം പഠിച്ച ചന്ത്വേട്ടനെ മൗണ്ട് കാർമൽ കോളജിൽ നിന്നു വിദ്യാഭ്യാസം നേടിയ ഞാൻ കെട്ടണമല്ലേ.’ ‘എന്‌റെ മുറച്ചെറുക്കൻ എന്നതിനപ്പുറം എന്ത് അഡ്രസുണ്ട് അയാൾക്ക്? പകലന്തിയോളം പണിയെടുക്കുന്ന ഈ തറവാട്ടിലെ ഒരു മൂരിക്കാള…അതല്ലേ ചന്ത്വേട്ടൻ, ഇനി ഞാനും അതിനൊപ്പം കൂടി ഇവിടത്തെ തൊഴുത്തിൽ നിന്ന് ചാണകം വാരണം അല്ലേ, നടക്കില്ല അച്ഛാ, എനിക്ക് എന്‌റേതായ സ്വപ്‌നങ്ങളുണ്ട്.’ ‘ജോലി, നഗരത്തിലെ ജീവിതം, എന്നെ മനസ്സിലാക്കുന്ന, എനിക്കു പൊരുത്തപ്പെടാനാകുന്ന ഒരു പുരുഷൻ അങ്ങനെ പലതും. പഴയകാലമൊക്കെ പോയി അച്ഛാ, എന്‌റെ കല്യാണം എന്‌റെ ഇഷ്ടമില്ലാതെ നിങ്ങൾക്ക് നടത്താനാകില്ല.’ അവൾ അറുത്തുമുറിച്ചു പറഞ്ഞശേഷം അവിടെ നിന്നു പോയി.

ഇതെല്ലാം കേട്ടു നിൽക്കുകയായിരുന്നു ചന്തു, താനുരുകി തീർന്നെന്ന് അവനു തോന്നി. മൂരിക്കാള.ഇത്രയുമേ താൻ ഉണ്ടായിരുന്നുള്ളോ രാഗിയുടെ മനസ്സിൽ. അവന്‌റെ മനസ്സിൽ അതൊരു വലിയ മുറിവു തീർത്തു. രാഗി വസ്ത്രങ്ങൾ പായ്ക്കു ചെയ്യുകയായിരുന്നു, തിരികെ പോകാൻ. അവൻ അവളുടെ അടുത്തേക്കു ചെന്നു. ‘രാഗി നീ’ അവൻ അത്രയുമേ പറഞ്ഞുള്ളൂ, അതിനു മുൻപേ എല്ലാദേഷ്യവും അവനു മേലേക്ക് അവൾ ചീറി. ‘മിണ്ടരുത് നിങ്ങൾ , എന്നെ കെട്ടാൻ വന്നേക്കുന്നു. ഇതിനെല്ലാം കാരണം നിങ്ങളാണെന്ന് എനിക്ക് അറിയാം. ബാംഗ്ലൂരിൽ നിന്നു വന്നിട്ട് എന്നെപ്പറ്റി അച്ഛനോട് ഏഷണി പറഞ്ഞ് വിവാഹം നടത്താമെന്ന് കരുതിയല്ലേ…വൃത്തികെട്ടവൻ.’ ചന്തു തകർന്നു പോയി. മനസ്സാവാചാ അറിയാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇവൾ പറയുന്നത്. ‘ചന്ത്വേട്ടാ,ഒന്നറിഞ്ഞോ… സുനിലിനെ പ്രേമിക്കുക മാത്രമല്ല ഞാൻ ചെയ്തത്, അവന് എല്ലാ രീതിയിലും ഞാൻ എന്നെ സമർപ്പിച്ചു കഴിഞ്ഞു. ഇനിയും നിങ്ങളെന്തിനാണ് ഞങ്ങളുടെ ജീവിതത്തിൽ….ശ്ശേ.’ തീക്ഷ്ണമെങ്കിലും പതർച്ചയില്ലാതെ അവൾ പറഞ്ഞ ആ സംഭാഷണത്തിൽ എല്ലാമുണ്ടായിരുന്നു. തറവാട്ടിൽ അസ്വാരസ്യങ്ങൾ നീണ്ടു വന്നു.രാഗി പിടിവാശിയിൽ ഉറച്ചു നിന്നു. ഒടുവിൽ അമ്മാവൻ വഴങ്ങി.അദ്ദേഹം ചന്തുവിനെ അടുക്കലേക്കു വിളിപ്പിച്ചു. ‘മോനേ ചന്തൂ…’ ദുർബലമായി അദ്ദേഹം വിളിച്ചു.ഓർമവച്ചശേഷം ആദ്യമായാകണം അദ്ദേഹം തന്നെ മോനേയെന്നു വിളിച്ചത്. ‘ നീയും രാഗിണിയുമായുള്ള കല്യാണം നടക്കില്ല മോനേ. നിനക്കറിയാമല്ലോ എല്ലാം,നിങ്ങൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്.ഏതെങ്കിലും നാട്ടിൻപുറത്തുകാരി കുട്ടിയാ മോനു യോജിച്ചത്.നീ ഒരുപാടു കൊതിച്ചിട്ടുണ്ടെന്ന് എനിക്കറിയാം.
വിധിയില്ല, മോൻ അതു മറന്നുകള.’ അമ്മാവൻ അവന്‌റെ മുഖത്തു നോക്കാതെ അത്രയും പറഞ്ഞു.

ഒന്നും മിണ്ടിയില്ല ചന്തു, അവൻ തിരികെ നടന്നു. പിന്നീട് സുനിലും വീട്ടുകാരും ഏറമംഗലത്തു വന്നു.വിവാഹം ഉറപ്പിച്ചു. ഏറമംഗലത്തെ കേശുമേനോന്‌റെ മോൾ നസ്രാണിയെകെട്ടി എന്നൊക്കെ നാട്ടുകാർ ആദ്യം അടക്കം പറഞ്ഞു. പക്ഷേ വിവാഹം നടന്നു.എല്ലാ ഒരുക്കങ്ങൾക്കും ചന്തു ഓടി നടന്നു. ഉള്ളു വലിഞ്ഞു പൊട്ടുന്നുണ്ടായിരുന്നു. ദുഖത്തിന്‌റെ കാർമേഖങ്ങൾ മനസ്സിൽ മുഴുവൻ കൂടുകൂട്ടിയിട്ടുണ്ടായിരുന്നു. പക്ഷേ അവനതൊന്നും ആരെയും അറിയിച്ചില്ല. അമ്മാവനും ഇച്ഛമ്മയായിയും ഒഴികെ ആരും അതറിഞ്ഞില്ല. കൂട്ടുകാർക്ക് അവനെ കളിയാക്കാൻ പുതിയോരു കാരണം കിട്ടി എന്നുമാത്രം. കല്യാണസന്ധ്യ കഴിഞ്ഞ് തേങ്കുറിശ്ശിയിലെ പാടത്തേക്ക് ഒരു ലക്ഷ്യവുമില്ലാതെ ചന്തു നടന്നു. പാടത്ത് തളം കെട്ടിക്കിടക്കുന്ന ചെളിയിലേക്ക് അവൻ അമർന്നുപുതഞ്ഞു കിടന്നു.മനസ്സിൽ കൂടുകൂട്ടിയ ദുഖങ്ങളുടെ അണക്കെട്ട് പൊട്ടിയൊലിച്ചു. ചെളിയിൽ കൈകളിട്ടടിച്ച് അവൻ അലമുറയിട്ടു കരഞ്ഞു. അവന്‌റെ കരച്ചിൽ പാലക്കാടൻ മലയിടുക്കുകളിൽ തൊട്ടു പ്രതിഫലിച്ചു. മുകളിൽ ഉദിച്ചു നിന്ന പൂർണചന്ദ്രനും ആ മലകളുമൊളികെ ആരുമറിഞ്ഞില്ല, ആരും സാന്ത്വനിപ്പിച്ചില്ല. വിവാഹം കഴിഞ്ഞു രാഗിയും ഭർത്താവും ബാംഗ്ലൂരിലേക്കു തിരിച്ചു. ചന്തുവിനു തന്‌റെ ആത്മാവ് നഷ്ടമായെന്നു തോന്നി.അവൻ ഒരു മൂരിക്കാളയെപ്പോലെ പണിയെടുത്തു. ദിവസത്തിന്‌റെ മുക്കാലും പണിയെടുത്തു രാത്രി ഏറുമാടത്തിലുറങ്ങി. ഒന്നിനെപ്പറ്റിയും ചിന്തയില്ലാതെ ഒരു മൃഗജീവിതം. കുറേനാൾ അങ്ങനെ പോയി.രാഗിയുടെ ഓർമകൾ പതിയെ മനസ്സിനെ വേട്ടയാടി.എല്ലാവരുടെ ജീവിതത്തിലും ലക്ഷ്യങ്ങളുണ്ടാകും, അവന്‌റെ ജീവിതത്തിലെ ഒരേയൊരു സ്വപ്‌നവും ലക്ഷ്യവുമായിരുന്നു രാഗി. അതു നഷ്ടമായിരിക്കുന്നു.ഇനിയെന്ത്? അവന്‌റെ പ്രിയപ്പെട്ട തേങ്കുറിശ്ശിയെ അവൻ വെറുത്തു.അവിടെ നിന്ന് എങ്ങനെയും പുറത്തുകടക്കാൻ അവനാഗ്രഹിച്ചു. ആയിടയ്ക്കാണ് അതിന് അവസരം വന്നത്. ചന്തു മുംബൈയ്ക്ക് വണ്ടി കയറി.

………………………………………..

ചന്തുവിനു മുംബൈയിൽ തമ്പി എന്നൊരു കൂട്ടുകാരനുണ്ടായിരുന്നു.അവന്‌റെ പ്രശ്‌നങ്ങൾ അറിയാവുന്ന ഒരാൾ.രാഗിയുടെ കല്യാണം കഴിഞ്ഞു കുറച്ചുനാളുകൾക്കു ശേഷം തമ്പി ചന്തുവിനെ വിളിച്ചു.തേങ്കുറിശ്ശിയിൽ കിടന്നു നരകിക്കാതെ മുംബൈയ്ക്കു വരാൻ ആവശ്യപ്പെട്ടു.അങ്ങനെയാണു ചന്തു പുറപ്പെട്ടത്. കൈയിൽ ഉണ്ടായിരുന്നു ആകെ സമ്പാദ്യമായ കാൽപവൻ മോതിരം വിറ്റു. ടിക്കറ്റിനും അത്യാവശ്യം രണ്ടു ജോഡി പാന്‌റ്‌സിനും ഷർട്ടിനുമുള്ള തുക അങ്ങനെ കിട്ടി. ആദ്യമായാണ് അവൻ പാന്‌റ്‌സ് ധരിച്ചത്.ആ വേഷം അവനിഷ്ടപ്പെട്ടു. തമ്പിക്ക് മുംബൈയിൽ പഴക്കച്ചവടമായിരുന്നു. മൊത്തക്കച്ചവടക്കാരിൽ നിന്നു പഴങ്ങൾ വാങ്ങും. എന്നിട്ട് ഉന്തുവണ്ടിയിൽ പഴങ്ങൾ നിറച്ചു വീടുകളിലും തെരുവുകളിലും കൊണ്ടുനടന്നു വിൽക്കും.അധികം പൈസയൊന്നും ലാഭമില്ല, എന്നാൽ ജീവിക്കാനുള്ളത് കിട്ടും. തമ്പിയുടെ കൂടെ ചന്തുവും കൂടി. ഒരു വണ്ടി അവനും കിട്ടി. അതിൽ പഴങ്ങളുമായി മുംബൈയിലെ ചൗപ്പാട്ടിയിൽ വിൽപന. മുംബൈയിലെ കുപ്രസിദ്ധമായ തെരുവാണു ചൗപ്പാട്ടി, കള്ളൻമാരും കൊള്ളക്കാരും വേശ്യാഗൃഹങ്ങളുമൊക്കെ നിറഞ്ഞ തെരുവ്.അവിടത്തെ കച്ചവടം നന്നായി നടന്നു.എന്നാൽ ലാഭം കിട്ടുന്നതിൽ പകുതിയേ അവനു കിട്ടിയുള്ളൂ. പകുതി മുനിസാഹിബിനായിരുന്നു.ചൗപ്പാട്ടിയെ ഭരിക്കുന്ന ഗുണ്ട.ഹഫ്ത കൊടുക്കാതെ അവിടെ നിലനിൽക്കാൻ പറ്റില്ല. രാഗിണിയുടെ സംഭവത്തിനു ശേഷം സ്ത്രീകളോടു പൊതുവേ വെറുപ്പായിരുന്നു ചന്തുവിന്,അവന്‌റെ മനസ്സിൽ ഇപ്പോൾ അത്തരം സ്വപ്‌നങ്ങളില്ലായിരുന്നു,ചൗപ്പാട്ടിയിലെ സുന്ദരികളായ പെൺകൊടികളിലൊന്നും അവന്‌റെ നോട്ടം പോയില്ല.മനസ്സു മരവിച്ചവന് എന്തു സൗന്ദര്യം.

്പക്ഷേ ഒരിക്കൽ… ഒരു സന്ധ്യയിൽ ഒരു സംഭവമുണ്ടായി. കച്ചവടം കഴിഞ്ഞു തന്‌റെ വണ്ടിയുമുന്തി വരികയായിരുന്നു ചന്തു. അവിടെയടുത്തുള്ള ഒരു പൊതുക്കിണറിൽ നിന്നു കുടങ്ങളിൽ വെള്ളവുമായി വരുന്ന ഒരു നീളമുള്ള പെൺകുട്ടി.ഒരു നരച്ച സാൽവറായിരുന്നു അവളുടെ വേഷം.മറാത്തിയല്ലെന്നു കണ്ടാൽ അറിയാം.ഗുജറാത്തിയോ രാജസ്ഥാനിയോ ആണ്. വെളുത്തു തുടുത്ത മുഖത്ത് ശ്രീത്വം തെളിഞ്ഞു നിൽക്കുന്നു. അവൾ നെറ്റിയിൽ കുങ്കുമമിട്ടിട്ടില്ല. എണ്ണ പുരളാത്ത അവളുടെ ചെമ്പൻ മുടി പറന്നു കിടന്നു. ഗുണ്ടകളേപ്പോലെ തോന്നുന്ന കുറേ ചെറുപ്പക്കാർ അവിടെ ഒരു ഒഴിഞ്ഞ കടത്തിണ്ണയിൽ മദ്യപിച്ചു നിൽപ്പുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ടതും അവർ അവളുടെ അരികിലേക്കു ചെന്നു.അവരിലൊരുത്തൻ അവളുടെ കൈയിൽ പിടിച്ചു.ബാക്കിയുള്ളവർ ചേർന്ന് അവളെ പിടിച്ചുവലിച്ചു കൊണ്ടുപോകാൻ നോക്കുന്നു.അവൾ ദിഗന്തം പൊട്ടുമാറുച്ചത്തിൽ അലറിവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല. ഏതോ ഒരു ഉൾവിളി. നിസ്സഹായയായ ഒരു പെൺകുട്ടിയെ ഒരു പറ്റം മൃഗങ്ങൾ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്‌റെ ദാരുണമായ ദൃശ്യം. ഒട്ടു നിമിഷത്തേക്കു ചന്തു സ്ത്രീവിദ്വേഷം മറന്നു. അവൻ അങ്ങോട്ടേക്കു കുതിച്ചു.

‘ഉസ്‌കോ ചോഡോ’ അവൻ ഗുണ്ടകളിൽ ഒരുവനോടു പറഞ്ഞു. കൈയുയർത്തി ഒരിടിയായിരുന്നു മറുപടി.ചന്തു പിന്നോട്ടു മലച്ചു. അവന്‌റെയുള്ളിൽ ദേഷ്യം നിറഞ്ഞു.ഉള്ളിൽ പാലക്കാടൻ വികാരം കുതിച്ചുപൊന്തി. മുഖത്തിനിട്ടാണ് ഇടി കിട്ടിയത്. കവിൾ തിരുമ്മി എഴുന്നേറ്റ ഉടൻ അവൻ തന്നെയടിച്ചവനെ ഒറ്റച്ചവിട്ടായിരുന്നു.അവൻ തെറിച്ചുവീണു. അവന്‌റെ കൂട്ടാളികൾ ചന്തുവിനെ ഇടിക്കാനായി പാഞ്ഞുവന്നു. കുറേനേരം ചെറുത്തു നിന്നെങ്കിലും നിരന്തരം ചന്തുവിന് ഇടി കിട്ടി. അപ്പോളേക്കും അടുത്തുള്ള വേശ്യാഗൃഹത്തിലെ മാമിസാൻ അങ്ങോട്ടേക്ക് ഓടി വന്നു.വേശ്യാഗൃഹം നടത്തുന്ന മുതിർന്ന സ്ത്രീയെയാണ് മാമിസാൻ എന്നു വിളിക്കുന്നത്.

പതിയെ പതിയെ അവർ തമ്മിൽ പരിചയം വളർന്നു. എന്നും വേശ്യാഗൃഹത്തിനു സമീപം അവൻ കച്ചവടത്തിനു വരും. ആപ്പിൾ വാങ്ങാനെന്ന വ്യാജേന അവളിറങ്ങിവരും.കുറച്ചുനേരം സംസാരിക്കും. അങ്ങനെയാണ് അവളുടെ ജീവിതകഥ അവനറിഞ്ഞത്. താൻ വിചാരിച്ചുവച്ചിരുന്നത് പോലെ ഒരു വേശ്യയല്ല അവൾ. കന്യകയായ ഒരു പത്തൊൻപതുകാരി.പൊന്നും വിലയുള്ള ഒരു വിൽപനച്ചരക്ക്. മാനസി ബാരോട്ട് എന്നാണ് അവളുടെ പേര്.ഗുജറാത്തിലെ മധാപൂരിലുള്ള ഒരു സമ്പന്ന വൈശ്യകുടുംബത്തിലാണ് അവൾ ജനിച്ചത്.ജനിച്ചതിനു പിന്നാലെ അച്ഛനുമമ്മയും മരിച്ചു.അവിടങ്ങളിൽ കുട്ടികൾ ജനിച്ചുകഴിഞ്ഞാൽ മാതാപിതാക്കൾ മരിച്ചാൽ ആ കുട്ടി അപശകുനമായാണ് കണക്കാക്കുന്നത്. ചിറ്റപ്പന്‌റെ ഭാര്യയുടെ ആട്ടും തുപ്പുമേറ്റാണു പതിനെട്ടു വയസ്സു വരെ മാനസി ജീവിച്ചത്. പിന്നീട് മാനസിയെ ഒരു ലക്ഷം രൂപയ്ക്ക് ചിറ്റമ്മ മുനിസാഹിബിനു വിറ്റു. കന്യകളായ സുന്ദരിപ്പെൺകിടാങ്ങൾക്ക് വിപണിയിൽ വലിയ വിലയാണ്.അറബികളും സായിപ്പൻമാർക്കുമൊക്കെ ഇത്തരം പെൺകുട്ടികളെ വലിയ ഡിമാൻഡാണ്.പതിനഞ്ചു ലക്ഷം രൂപയ്ക്കാണ് മുനിസാഹിബ് മാനസിക്കു കച്ചവടമുറപ്പിച്ചിരിക്കുന്നത്.ഏതോ ഒരു സായിപ്പുമായിട്ട്. പെൺകടത്തലിനെതിരെ വലിയ ജാഗ്രതയുള്ളതിനാൽ വിമാനം വഴി പറ്റില്ല. കണ്ടെയ്‌നറിൽ അടച്ചുവേണം മാനസിയെ പോർച്ചുഗലിലുള്ള സായിപ്പിന്‌റെടുക്കൽ എത്തിക്കാൻ.അതിനുള്ള കപ്പൽ അടുത്തമാസമാണ് മുംബൈ തുറമുഖത്തെത്തുക.അതുവരെ അവളുടെ കന്യകാത്വത്തിന് ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കാൻ മുനിസാഹിബ് ബാധ്യസ്ഥനാണ്.അതിനായാണ് തന്‌റെ വിശ്വസ്തയായ മാമിസെന്നിന്‌റെ വേശ്യാഗൃഹത്തിൽ അവളെ പാർപ്പിച്ചിരിക്കുന്നത്. അടുത്തമാസം കപ്പൽ വരും. അതു മാനസിയെ പോർച്ചുഗലിലെത്തിക്കും. അവിടെയുള്ള അവളുടെ ഉടമസ്ഥൻ സായ്പ് അവളെ അനുഭവിച്ച ശേഷം ഏതെങ്കിലും വേശ്യാലയത്തിൽ വിൽക്കും.ഒരു സ്ത്രീജീവിതം അങ്ങനെയൊടുങ്ങും.

‘നീയോ….ഹ ഹ ഹ…’ മുനിസാഹിബ് പൊട്ടിച്ചിരിച്ചു.എന്നിട്ടു നിർത്തി.’ഇനി നിനക്ക് തരാൻ പറ്റുമെന്നു തന്നെയിരിക്കട്ടെ.15 ലക്ഷം പോരാതെ വരും. കച്ചവടമുറപ്പിച്ചു പിൻമാറിയാൽ സായ്പും ഞാനുമായി തെറ്റും.ഭാവിയിൽ എനിക്ക് ഒരു കസ്റ്റമറെ ആണ് നഷ്ടപ്പെടുന്നത്.അതിന്‌റെ നഷ്ടം കൂടി നീ നികത്തണം.’ മുനിസാഹിബ് തണുത്ത സ്വരത്തിൽ പറഞ്ഞു. ‘ഞാൻ നിങ്ങൾക്ക് എത്ര പണം നൽകണം.’ ചന്തുവിന്‌റെ സ്വരത്തിൽ എന്തോ ഉറപ്പുണ്ടായിരുന്നു. ‘ഇരട്ടി. മുപ്പതു ലക്ഷം രൂപ റൊക്കം.കപ്പൽ വരാൻ ഇനി 21 ദിവസമുണ്ട്. അതിനുള്ളിൽ അതു തരാൻ പറ്റിയാൽ മാനസി നിനക്ക് സ്വന്തം.പറ്റില്ലെങ്കിൽ ഇപ്പോൾ തന്നെ മറന്നുകള.’ അടുത്ത സിറിഞ്ച് കൈയിലെടുത്തു കൊണ്ട് മുനിസാഹിബ് പറഞ്ഞു.

‘അതൊന്നും എനിക്കറിയില്ലെടാ, പക്ഷേ ഇവളെ രക്ഷിക്കണം രക്ഷിച്ചേ പറ്റൂ.പൈസയില്ലെങ്കിൽ പോകട്ടെ .പൊലീസ് സ്റ്റേഷനിൽ അവളുമായി പോയി ഒരു പരാതി കൊടുത്താൽ എന്തെങ്കിലും നടക്കുമോ? ‘ചന്തു ആകാംഷയോടെ ചോദിച്ചു.

‘നടക്കും. നിന്‌റെ ശവം ഇവിടെ ഒഴുകി നടക്കും. മുനിസാഹിബ് ഒരു വലിയ ക്രിമിനൽ ശൃംഖലയിലെ ഏറ്റവും താഴത്തെ ഒരു കണ്ണിയാണ്. ഒരു പരാതി ചെന്നാൽ പൊലീസുകാർ തന്നെ അവനെ വിളിച്ച് നിന്‌റെ അഡ്രസഡക്കം പറഞ്ഞു കൊടുക്കും.ഇതു മുംബൈയാണു ചന്തൂ, പൊലീസും ഗുണ്ടകളുമൊക്കെ ഒരു നാണയത്തിന്‌റെ രണ്ടു വശങ്ങളാണ് ഇവിടെ.’ തമ്പി അവനെ നിരുത്സാഹപ്പെടുത്തി. ചന്തു തലകുമ്പിട്ടു മിണ്ടാതെയിരുന്നു.കുറച്ചു നേരം കഴിഞ്ഞപ്പോൾ തമ്പിക്കു വിഷമമായി. ഒരു പ്രതീക്ഷയുമില്ലാതെയിരുന്ന ചന്തുവിന്‌റെ തോളിൽ അവൻ കൈവച്ചു. ‘ഡാ ഒരു വഴിയുണ്ട്.30 ലക്ഷം കി്ട്ടും. പക്ഷേ പാളിപ്പോയാൽ നിന്‌റെ ജീവിതം അതോടെ തീരും. ധൈര്യമുണ്ടോ ഏറ്റെടുക്കാൻ.’ തമ്പി ചോദിച്ചു. തന്‌റെ ജീവിതത്തിന്‌റെ ഇപ്പോളത്തെ ഒരേയൊരു ലക്ഷ്യം മാനസിയുടെ രക്ഷയാണെന്നു ചന്തുവിനു നല്ല ബോധ്യമുണ്ടായിരുന്നു.അതിനു വേണ്ടി ചാകാനും തയാർ. ‘നീ വഴി പറ’ ചന്തു താൽപര്യപൂർവം ചോദിച്ചു. ‘ഇവിടെ ഒരു മലയാളിക്കച്ചവടക്കാരനുണ്ട്. മീസാൻ സേഠ്, കച്ചവടം എന്നു പറഞ്ഞാൽ സംഗതി ഡ്രഗ്‌സാ.’തമ്പി പറഞ്ഞു നിർത്തി. ചന്തുവിന്‌റെ ഉള്ളൊന്നു കാളി. ‘അതിന് ‘ അവൻ ചോദിച്ചു. ‘വെനസ്വേലയിൽ നിന്നു കൊക്കെയ്‌നും എൽഎസ്ഡീമായിട്ടു വന്ന ഒരു കപ്പൽ പുറംകടലിൽ നങ്കൂരമിട്ടു കിടപ്പുണ്ട്. ഇരുപതു കോടീടെ മാലാണു അവർ കൊണ്ടു വന്നിരിക്കുന്നത്. പുറംകടലിൽ പോയി കപ്പലിൽ നിന്ന് ആ ചരക്കു മുംബൈയിൽ ബോട്ടുവഴി എത്തിക്കണം.പ്രതിഫലമായി നീ ചോദിച്ച സംഖ്യ ലഭിക്കാൻ സാധ്യതയുണ്ട്.’ തമ്പി പറഞ്ഞു. ചന്തുവിന് അതു സമ്മതമായിരുന്നു ‘ഞാൻ തയാർ’ അവൻ പറഞ്ഞു. ‘എന്തു തയാർ, നിനക്കു ബോട്ടോടിക്കാൻ അറിയുമോ’ തമ്പി ചോദിച്ചു. ‘അറിയാം, ഞാൻ മലമ്പുഴയിൽ പണ്ടു ബോട്ടോടിക്കാൻ പഠിച്ചിട്ടുണ്ട്, ലൈസൻസുമുണ്ട്’ ചന്തു പറഞ്ഞു.

‘വരിൻ റൂട്ടു പറഞ്ഞുതരാം.’ മീസാൻ സേഠ് എഴുന്നേറ്റു. ചന്തു കൂടെച്ചെന്നു. പുറംകടലിൽ കപ്പൽ കിടക്കുന്ന സ്ഥാനം കൃത്യമായി സേഠ് അടയാളപ്പെടുത്തിക്കൊടുത്തു. ‘നീ തന്നെ ബോട്ട് ഒപ്പിക്കണം.ഞങ്ങൾ തരൂല്ല, കേട്ടല്ലോ’ സേഠ് പറഞ്ഞു. ചന്തു തലയാട്ടി. സേഠ് മേശവലിപ്പു തുറന്ന് ഒരു സാധനം കൈയിലെടുത്തു. അതു ചന്തുവിന്‌റെ കൈയിലേക്കു കൊടുത്തു.സാധനത്തിലേക്കു നോക്കിയതും ചന്തു ഞെട്ടിത്തരിച്ചു. അതൊരു റിവോൾവറായിരുന്നു. ‘നിറതോക്കാ, ആറു ബുള്ളേറ്റ്,’ സേഠ് പറഞ്ഞു. ചന്തു വീണ്ടും തലയാട്ടി. ‘ഹമുക്കേ തലയാട്ടൽ നിർത്തിക്കോ.ഇതെന്തിനാ തന്നേന്നു നെനക്കു വല്ല പുടീമൊണ്ടോ’ അയാൾ ചോദിച്ചു. ‘ഇല്ല’ ചന്തു സത്യമങ്ങു പറഞ്ഞു. ‘പൊലീസുകാരു പൊക്കുമെന്നു തോ്ന്നിയാൽ, ഉറപ്പായാൽ ആരെയെങ്കിലും തട്ടീട്ടു മാലുമായിട്ടു രക്ഷപ്പെടാൻ നോക്കണം.എന്തായാലും പിടിവീഴുമെന്ന് ഉറപ്പായാൽ സ്വയം വെടിവച്ചു അങ്ങു ശത്തോ.അവരുടെ പുടീലാകുന്നതും നല്ലത് അതാ.’ ഒരു ഭാവഭേദവുമില്ലാതെ സേഠു പറഞ്ഞു.അപായം തന്‌റെ മേലേക്കു വരുന്നുണ്ടെന്നു ചന്തുവിനു തോന്നി,പക്ഷേ അവന്‌റെ ഉള്ളിൽ മാനസിയുടെ നിഷ്‌കളങ്കമായ ചിരിക്കുന്ന മുഖമായിരുന്നു.ആ ചിരി മായാതിരിക്കാൻ എ്ന്തും ചെയ്യും.ചന്തു റിവോൾവർ തന്‌റെ പാന്‌റ്‌സിന്‌റെ പോക്കറ്റിൽ ഒളിപ്പിച്ചു.

സേഠിന്‌റെ കെട്ടിടത്തിൽ നിന്നു പുറത്തു കടന്ന ഉടനെ തമ്പി അവനെ വട്ടം പിടിച്ചു. ‘നീയെന്നെ കൊലയ്ക്കു കൊടുക്കോടാ’ ചന്തൂ തമ്പി ചോദിച്ചു. ‘ഇല്ലടാ, എന്നെ വിശ്വസിക്കാം.ഞാൻ കാരണം നിനക്കൊന്നും വരില്ല.’

ചത്തിട്ടായാലും രക്ഷിച്ചിരിക്കും……..

മാനസിയുടെ കമ്മൽ വിറ്റതും കൈയിലുണ്ടായിരുന്ന പൈസയും കൂടിയായപ്പോൾ ബോട്ടു വാടകയ്‌ക്കെടുക്കാനുള്ള തുകയായി.ഹാർബറിൽ നിന്ന് ഒരു ഫിഷിങ് ബോട്ട് വാടകയ്‌ക്കെടുത്തു.തമ്പിയും ഹാർബറിൽ വന്നിരുന്നു. ബോട്ടിൽ കയറുന്നതിനു മുൻപ് അവൻ ചന്തുവിനെ കെട്ടിപ്പിടിച്ചു. ‘എടാ ചന്തുക്കുട്ടാ. നാട്ടിൽ രണ്ടു പെങ്ങൻമാരും വയ്യാത്ത അമ്മയുമുണ്ട്. അല്ലെങ്കിൽ ഞാനും നിന്‌റൊപ്പം വന്നേനെ. എല്ലാം ശരിയാക്കി തിരിച്ചുവരണേടാ.’ അവൻ കരയുന്നുണ്ടായിരുന്നു. ചന്തു അവന്‌റെ പുറത്തുതട്ടി ആശ്വസിപ്പിച്ചു. കാറും കോളും നിറഞ്ഞതായിരുന്നു കടൽ. തിരയടിച്ച തീരക്കടലിൽ നിന്ന് ആഴക്കടലിലേക്കു ചന്തു ബോട്ടു പായിച്ചു. പുഴവെള്ളത്തിൽ ബോട്ടോടിക്കുന്നതു പോലെയല്ല കടലിലെന്ന് അവൻ മനസ്സിലാക്കി.തീരക്കടലിൽ ചെറുവള്ളങ്ങളും ബോട്ടുകളുമൊക്കെ ധാരാളമുണ്ടാകും.എന്നാൽ ആഴക്കടലിൽ എത്തുമ്പോൾ നിശബ്ധതയാണ്.ഏകാന്തതയും.എങ്ങും നോക്കിയാൽ കടൽ മാത്രം.നിശബ്ധയായി വിഴുങ്ങാനെന്ന പോലെ കിടക്കുന്ന ആഴി. മീസാൻ സേഠു തന്ന മാപ്പും കോംപസും ഉപയോഗിച്ച് അവൻ മുന്നോട്ടു

ക്ഷമയുടെ നെല്ലിപ്പലക കണ്ടിരുന്നു ചന്തു.അവന്‌റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി.ഇതു മുംബൈ പട്ടണമാണെന്നും താൻ എതിരിടുന്നതു കൊടിയ ഗുണ്ടകളോടാണെന്നും അവൻ മറന്നു. മീസാൻ സേഠ് നൽകിയ റിവോൾവർ ഇപ്പോഴുമുണ്ടായിരുന്നു കൈയിൽ.അതവൻ തിരിച്ചു കൊടുത്തിരുന്നില്ല. പോക്കറ്റിൽ നിന്ന് അവൻ തോക്കു വലിച്ചെടുത്തു.മുനിസാഹിബിനു നേർക്കു നീട്ടി.’ഹേ’ മുനിസാഹിബ് കൈയുയർത്തിയപ്പോഴേക്കും വെടിപൊട്ടി.ആ തന്തയില്ലാത്തവന്‌റെ ഹൃദയത്തിൽ തന്നെ അതു തുളതീർത്തു. ഒരാർത്തനാദത്തോടെ മുനി മറിഞ്ഞുവീണു മരിച്ചു.

മുംബൈയിലെ അധോലോകത്തിനു ഒരു പ്രശ്‌നമുണ്ട്. ഒരു തലവന്‌റെ ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ് അവർ. തലവൻ നഷ്ടപ്പെട്ടാൽ എത്ര കരുത്തുറ്റ സംഘവും നിലംപൊത്തിവീഴും.അവർക്കു പിന്നെ നിലനിൽപില്ല. മുനിസാഹിബ് വെടിയേറ്റു വീണതോടെ ഗുണ്ടകൾ നാലുപാടും ചിതറിയോടി അപ്രത്യക്ഷരായി.അവർ നന്നായി പേടിച്ചിരുന്നു.ചന്തുവിന്‌റെ കൈയിൽ തോക്കു കാണുമെന്നു സ്വപ്‌നത്തിൽ പോലും മുനിസാഹിബും വിചാരിച്ചു കാണില്ല.ഏതായാലും ആ ഗുണ്ടാത്തലവൻ മരിച്ചു വിറങ്ങലിച്ചു തെരുവിൽ കിടന്നു.

ചന്ദ്രശേഖർ മേനോൻ. ദി ബിസിനസ് ടൈക്കൂൺ ഫ്രം കേരള. തേങ്കുറിശ്ശിയലും കുറേസ്ഥലം വാങ്ങി അവിടെയൊരു ബംഗ്ലാവ് അവൻ പണികഴിപ്പിച്ചു.കേരളത്തിലെ സുഹൃത്തുക്കളാണ് അതു നടത്തിക്കൊടുത്തത്. ചന്തു പിന്നീട് നാട്ടിലേ പോയിട്ടില്ലായിരുന്നു. മാനസിക്കു പിന്നീടൊരിക്കലും ദുഖിക്കേണ്ടി വന്നിട്ടില്ല.ഭർത്താവിനു പിന്നിൽ ഒരു പാറ പോലെ അവൾ ഉറച്ചുനിന്നു.മിക്കപ്പോളും അവൾ അവനെ ചന്തുവെന്നു വിളിച്ചു. ഭയങ്കരസ്‌നേഹം വരുമ്പോൾ ച്‌ന്ത്വേട്ടൻ, സ്‌നേഹവും ബഹുമാനവും കൂടി വരുമ്പോൾ പതിദേവ് എ്ന്നും വിളിച്ചു. അവൾക്കവൻ ദൈവമായിരുന്നു.അപമാനത്തിന്‌റെ കുഴിയിൽ നിന്നു ജീവൻ പണയം വച്ചു തന്നെ രക്ഷിച്ച തന്‌റെ പതിദേവൻ. മാനസിയുടെ കാര്യത്തിൽ ചന്തുവിന് ഒരു കോംപ്രമൈസും ഇല്ലായിരുന്നു. വിലകൂടിയ തുണിത്തരങ്ങൾ കൊണ്ടും ആഭരണങ്ങൾ കൊണ്ടും അവൻ അവളുടെ പൂവുടൽ മൂടി.അവൾ വീട്ടിലുടുക്കുന്ന വസ്ത്രത്തിനു പോലും ലക്ഷങ്ങൾ വിലമതിച്ചു.ആഢംബരത്തിൽ വലിയ താൽപര്യമില്ലായിരുന്നു മാനസിക്ക്. എന്നാലും ഭർത്താവിന്‌റെ താൽപര്യം മനസ്സിലാക്കി സന്തോഷത്തോടെ അവൾ അതെല്ലാം ധരിച്ചു.

ഓർമകളുടെ കുത്തൊഴുക്ക്,ചായ കുടിച്ചു കപ്പ് മേശപ്പുറത്തു വച്ച് ചന്തു ചിന്താമഗ്നനനായി ഇരുന്നു. ‘നമുക്ക് പോകേണ്ടേ കല്യാണത്തിന്’ മാനസി ചോദിച്ചു. ‘പോണോ, എന്താ നിന്‌റെ അഭിപ്രായം.’ ചന്തു തിരിച്ചു ചോദിച്ചു. ‘പോണം.അവർ ഇത്രകാലം കഴിഞ്ഞു വിളിച്ചതല്ലേ.മാത്രമല്ല, ചന്തുവിന്‌റെ നാട് ഞാനിതുവരെ കണ്ടിട്ടില്ലാല്ലോ, അവിടത്തെ നമ്മുടെ വീടും കണ്ടിട്ടില്ല,നമുക്ക് പോകാം, തനുവിനേം കൊണ്ടുപോണം.അച്ഛന്‌റെ ബന്ധുക്കളെ അവനും കാണണ്ടേ.’ ‘പോകാം നമുക്ക് പോകാം…’ തല കുലുക്കിക്കൊണ്ടു ചന്തു പറഞ്ഞു.

…………………………………………………. മായയുടെ കല്യാണത്തിനു രണ്ടു ദിവസം മുൻപാണു ചന്തു നാട്ടിലെത്തയത്. തന്‌റെ ആഡംബരക്കാറായ റോൾസ് റോയ്‌സ് ഗോസ്റ്റിൽ.തെങ്കുറിളശ്ശിയിൽ ആദ്യമായാകും അങ്ങനെയൊരു കാർ എത്തിയിരിക്കുക.നാട്ടുകാരെല്ലാം തടിച്ചുകൂടി.ചന്തുവും മാനസിയും മകൻ തനുവും പിന്നെ മുംബൈയിൽ നിന്നു ചന്തുവിന്‌റെ വിശ്വസ്ത ഡ്രൈവറായ അച്ചായനെന്ന ജേക്കബുമായിരുന്നു കാറിൽ. തെങ്കുറിശ്ശിയിലേക്കെത്തിയതും ചന്തു കാർ ഒന്നു നിർത്താൻ പറഞ്ഞു,അവൻ വെളിയിലിറങ്ങി ആ മണ്ണിന്‌റെ ഗന്ധമുള്ള വായു അൽപനേരം ശ്വസിച്ചു,നിറഞ്ഞ പച്ചപ്പും തെളിനീരും പുൽപ്പാടങ്ങളമുള്ള തന്‌റെ തേങ്കുറിശ്ശി. അവന്‌റെ ഉള്ളിൽ ഗൃഹാതുരത്വത്തിന്‌റെ ഓർമകൾ അലയടിച്ചുവന്നു. 10 വർഷങ്ങൾക്കു മുൻപ് ആരായിരുന്നു താൻ. ഈ തേങ്കുറിശ്ശിയും പാലക്കാടുമാണ് ലോകമെന്നു ധരിച്ചുനടന്ന ഒരു പാവം ഇരുപത്തിനാലുകാരൻ. ഇന്നു 35ാം വയസ്സിലേക്കു കടക്കുമ്പോൾ താനാരാണ്. യുദ്ധങ്ങൾ ഒരുപാടു ജയിച്ച, സാമ്രാജ്യങ്ങൾ പിടിച്ചടക്കി തന്‌റേതാക്കിയ ഒരു വ്യവസായചക്രവർത്തി. ഏറമംഗലം തറവാട്ടിലേക്കു പോകുന്നതിനു മുൻപ് താൻ തേങ്കുറിശ്ശിയിൽ പണികഴിപ്പിച്ച വീട്ടിലൊന്നു പോണമെന്നു ചന്തുവിനു തോന്നി.മാനസിയുടെയും അഭിപ്രായം അതായിരുന്നു.ഇതുവരെ അവരാരും ആ വീടു നേരിൽ കണ്ടിട്ടില്ല. പണിതീർന്ന ശേഷം നാണു വാര്യർ എന്നൊരാളെ കാര്യസ്ഥനാക്കി നോക്കാനേൽപിച്ചിരിക്കുകയായിരുന്നു. പുഴയോരത്തോടു ചേർന്നായിരുന്നു ചന്തുവിന്‌റെ മനോഹരമായ ആ വീട്.മാനസി പാലസെന്നായിരുന്നു അതിന്‌റെ പേര്.പേരു പോലെ തന്നെ ഒരു കൊട്ടാരമായിരുന്നു അത്. വിസ്തൃതമായ ലോണുകളും നിറയെ ചെടികളും മരങ്ങളുമൊക്കെയുള്ള മുറ്റം കടന്നു കാർ മാനസി പാലസിന്‌റെ പോർച്ചിൽ വന്നു നിന്നു. ‘അച്ചാ എന്തൊരു പംഗി…’ കൊച്ചു തനു ഇറങ്ങിയതും പൂന്തോട്ടത്തിലേക്കോടി. എട്ടുവയസ്സുകാരനായ തനുവിന് കേരളം നന്നായി ഇഷ്ടപ്പെട്ടിരുന്നു. മാനസിമഹൽ വൃത്തിയായി സൂക്ഷിച്ചിരുന്നു നാണു വാര്യർ. മുതലാളിയും കുടുംബവും വരുന്നതറിഞ്ഞ് അയാൾ കിടപ്പുമുറിയുൾപ്പെടെ എല്ലാ്ം ഭംഗിയായി ഒരുക്കിയിട്ടിരുന്നു. യാത്രാക്ഷീണം തീർക്കാൻ ഒരു കുളി കഴിഞ്ഞിറങ്ങിയ ചന്തുവിനെ മാനസി ഒരു ചായയുമായി എതിരേറ്റു. ‘നല്ല അടുക്കള’ അവൾ അവനോടു പറഞ്ഞു. ചന്തു ചിരിയോടെ ചായവാങ്ങി കുടിച്ചു. കുറച്ചു സമയത്തിനു ശേഷം ഏറമംഗലത്തേക്കു പോകാൻ അവർ തയാറായി.ഗൂച്ചിയുടെ വിലകൂടിയ വെളുത്ത ഷർട്ടും കറുത്ത പാന്‌റസും ധരിച്ച് അർമാനിയുടെ ഷൂസ് കാലിലും ലക്ഷക്കണക്കിനു രൂപ വില വരുന്ന കാൾട്ടിയറിന്‌റെ വാച്ച് കൈയിലും.പെർഫ്യൂം പൂശുന്നതിനിടെ ചന്തു നിലക്കണ്ണാടിയിലേക്കു നോക്കി. തനിക്കു വന്ന മാറ്റം.വർഷങ്ങൾക്കു മുൻപ് കീറിപ്പറിഞ്ഞ ഷർട്ടും വെയിലേറ്റു കരുവാളിച്ച മുഖവുമായി കണാരേട്ടന്‌റെ തയ്യൽക്കടയിലെ 200 രൂപയുടെ തിരുപ്പൂർ ഷർട് സ്വപ്‌നം കണ്ടു നടന്ന താൻ ഇന്നിടുന്നത് ഡിസൈനർ ഷർട്ടുകൾ.നന്നായി വെളുത്തു ചുവന്നിട്ടുമുണ്ട് താൻ.മുംബൈയിലെ ആഢംബരജീവിതത്തിനു നന്ദി.

ഈ രംഗങ്ങൾ ദൂരെ നിന്നു മാനസി വീക്ഷിച്ചത് ആരുമറിഞ്ഞില്ല.അവളുടെ മനസ്സിൽ ഏതോ ഒരു മഞ്ഞുതുള്ളി വീണു. ചന്തു അതു കഴിഞ്ഞു നേരെ പോയത് അമ്മാവന്‌റെ അരികിലേക്കാണ്.കല്യാണം കഴിഞ്ഞിട്ടും എന്തോ ചിന്തയിൽ ആകുലനായിരുന്നു ആ പാവം വൃദ്ധൻ. ഇനി വയസ്സാംകാലത്ത് അടച്ചുതീർക്കേണ്ട ബാധ്യതകളെക്കുറിച്ചാകും. ചന്തു ഒരു ചെക്ക് അമ്മാവനു നേർക്കു നീട്ടി,എന്താണ് അവന്‌റെ ഉദ്ദേശ്യമെന്നു മനസ്സിലായില്ലെങ്കിലും അയാളതു കൈയിൽ വാങ്ങി. അതിലെഴുതിയിരിക്കുന്ന തുക കണ്ട് അദ്ദേഹം ഞെട്ടി സ്തബ്ധനായി നിന്നു. ‘ഇത്’ അമ്മാവൻ ചോദിച്ചു. ‘അമ്മാവനു വൻ കടബാധ്യത ഉണ്ടെന്ന് എനിക്കറിയാം.അതെത്രയായാലും ഈ തുക കൊണ്ടു വീട്ടാനൊക്കും.കുറേയധികം കാശ് അധികവും വരും. ആ പണം ബാങ്കിലിട്ട് അമ്മാവനും അമ്മായിയും ഈ തറവാട്ടിൽ തന്നെ സുഖമായി ജീവിക്കണമെന്നാണ് എന്‌റെ ആഗ്രഹം.’ അവൻ ഒറ്റ വാചകത്തിൽ പറഞ്ഞു.

അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും ഒഴുകി നിൻ ആത്മാവിൻ ആഴങ്ങളിൽ വീണു പോലിയുമ്പോഴാണെൻറെ സ്വർഗം നിന്നിൽ അലിയുന്നതേ നിത്യസത്യം

‘ചന്ത്വേട്ടാ,’ കുറച്ചുനേരം അവിടെ നിന്ന ശേഷം അവൾ അവനെ വിളിച്ചു. ‘ങൂം,’ അവൻ ഒരു ഞെട്ടലോടെ എഴുന്നേറ്റു. ‘എന്താ’ അവൻ അവളോടു ചോദിച്ചു. ‘ഇന്നലെ ഞാനും രാഗിണിയും ഒരുമിച്ചാണു കിടന്നത്’ അവൾ പറഞ്ഞു. ‘അതിനിപ്പോൾ എന്താണ്’ ചന്തു അവളോടു ചോദിച്ചു. ‘അവളുടെ ജീവിതത്തിലെ കാര്യങ്ങളെല്ലാം അവളെന്നോടു പറഞ്ഞു.അവൾക്കു തെറ്റു മനസ്സിലായി, ചന്തുവേട്ടന്‌റെ സ്‌നേഹം ഇപ്പോളവൾ തിരിച്ചറിഞ്ഞിട്ടുണ്ട്’ മാനസി പറഞ്ഞു. ‘ആയിക്കോട്ടേ, അതിനിപ്പോ എന്താണ്’ നേരീയ മുഷിപ്പോടെ ചന്തു ചോദിച്ചു. ‘ചന്ത്വേട്ടന് അവളോട് ഒരു ഫീലിങ്‌സും തോന്നണില്ലേ’ ചങ്കിടിപ്പോടെ അവൾ ചോദിച്ചു. ‘എന്തു ഫീലിങ്‌സ് എനിക്കൊന്നും തോന്നണില്ല,’ ചന്തു തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു. ‘ചന്തുവേട്ടന്‌റെ ആദ്യ സ്‌നേഹമല്ലേ അവൾ, പെഹ് ലി പ്യാർ, അവൾ ഇങ്ങനെ മാറിയതിൽ ഒട്ടും സന്തോഷമില്ലാന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ലാട്ടോ’ അവൾ വീണ്ടും പറഞ്ഞു. ‘മാനസീ എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ടു പറയണം, ഇങ്ങനെ വളച്ചുകെട്ടിയാൽ എനിക്കു മനസ്സിലാകില്ല കേട്ടോ’ അവൻ ഈർഷ്യയോടെ പറഞ്ഞു. മാനസി ഒരു നിമിഷം മിണ്ടാതെ നിന്നു. ‘ചന്തുവേട്ടന് എന്നെക്കാളും സ്‌നേഹമായിരുന്നോ രാഗിണിയോട്.എല്ലാവരും പറയുന്നു ചന്തുവേട്ടൻ അവളെ ഒരുപാടു മോഹിച്ചിരുന്നെന്ന്.ഇപ്പോഴും അങ്ങനെയൊക്കെ മനസ്സിലുണ്ടോ.’ അവൾ താഴേക്കു നോക്കി ചോദിച്ചു. ‘ഷട്ടപ്പ’് ചന്തു ബാൽക്കണിയുടെ കൈവരിയിൽ കൈ വലിച്ചടിച്ചു,അവന്‌റെ മുഖം ചുവന്നിരുന്നു.അവന്‌റെ ഭാവപ്പകർച്ച കണ്ട് അവൾ ഞെട്ടിപ്പോയി.സൗമ്യനായ ചന്തുവിനെ മാത്രമേ അവൾക്കു

‘വാരണം ആയിരം എന്നു പറഞ്ഞാൽ ആയിരം ആനകൾ എന്നാണ് അർഥം.ആയിരം ആനകളുടെ കരുത്ത്.’ ‘ രാഗിണി എന്‌റെ ആദ്യ സ്‌നേഹമായിരുന്നു.അവൾ പോയപ്പോൾ ഞാൻ ഒരുപാടു വേദനിച്ചു.ലോകത്തിലെ ഏറ്റവും വലിയ വേദന അതാണെന്ന് അന്നു ഞാൻ കരുതി.’ അവനൊന്നു നിർത്തി. ‘പക്ഷേ അതു തെറ്റായിരുന്നു.ഒരു കടിയനുറുമ്പു കടിക്കുന്ന വേദന മാേ്രത ഉണ്ടായിരുന്നുള്ളൂ എന്നു പിന്നീടു ഞാൻ തിരിച്ചറിഞ്ഞു.’

‘പക്ഷേ നീയുണ്ടല്ലോ മാനസി, വാരണം ആയിരമാണ്. ആയിരം ആനകളുടെ കരുത്തോടെയാണ് നീ എന്‌റെ മനസ്സിലുള്ളത്.’ വികാരത്താൽ അവന്‌റെ വാക്കുകൾ മുറിഞ്ഞു.

‘എന്നെ സംശയിക്കരുത്……’

‘ആയിരം രാഗിണിമാർ വരുമോ പോകുകയോ ചെയ്യും.പക്ഷേ മാനസീ, നിന്നെപ്പോലൊരുത്തി ഒരിക്കലേ വരൂ, നീയില്ലെങ്കിൽ ഞാൻ തീർന്നു മാനസി. നിൻ ആത്മാവിൻ ആഴങ്ങളിൽവീണു പോലിയുമ്പോഴാണെൻറെ സ്വർഗം,നിന്നിൽ അലിയുന്നതേ നിത്യസത്യം ..’അവസാനം കേട്ട സിനിമാപ്പാട്ടിന്‌റെ വരികൾ അവൻ അവൾക്കുവേണ്ടി പാടി. വസന്തകാലത്തു പൂകൊണ്ടു നിറയുന്ന ഗുൽമോഹർ മരം പോലെ മാനസി പൂത്തുലഞ്ഞു.അവളവനെ തെരുതെരെ ഉമ്മവച്ചു.

‘എന്‌റെ പൊന്നാണ്, ഖൽബാണ്,ജീവനാണ്…മേരി പ്യാരി പതിദേവ്.’

അവനെ കെട്ടിപ്പുണർന്നുകൊണ്ട് അവൾ പറഞ്ഞു.

തേങ്കുറിശ്ശിപ്പാടങ്ങൾക്കപ്പുറം അസ്തമനസൂര്യൻ ഈ രംഗം കണ്ടു നാണിച്ചു ചെതലിമലയുടെ മടിത്തട്ടിലേക്ക് പോയൊളിച്ചു.ഏതോ കോവിലിൽ കത്തിച്ച ചന്ദനത്തിരികളുടെ ഗന്ധം വഹിച്ചുകൊണ്ടു കാറ്റ് മാനസിമഹലിലേക്കു വിരുന്നുമെത്തി.

(പൂർണം)

Comments:

No comments!

Please sign up or log in to post a comment!