കോമിക് ബോയ് 4

“പീറ്റർ എഴുന്നേൽക്ക് എനിക്ക് പേടിയാവുന്നുണ്ട് പീറ്റർ നിനക്ക് എന്താ പറ്റിയത് ഈ ചെറുക്കൻ എഴുന്നേൽക്കുന്നില്ലല്ലോ ”

ജൂലി വേഗം തന്നെ പീറ്ററിന്റെ നെഞ്ചിൽ അമർത്താൻ തുടങ്ങി “പ്ലീസ് പീറ്റർ എഴുന്നേൽക്ക് ഒരു രക്ഷയുമില്ലല്ലോ ദൈവമേ ഇവനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ ഇനിയിപ്പോൾ എന്താ ചെയ്യുക ഉം കൃത്രിമ ശ്വാസം ഇനി അതെ ബാക്കിയുള്ളു ”

ജൂലി പീറ്ററിന്റ ചുണ്ടിലേക്ക് നോക്കി “ഇത് ഞാൻ എങ്ങനെ ചെയ്യും ഇല്ല ജൂലി ഇപ്പോൾ അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ല മറ്റെന്തിനേക്കാൾ വലുത് ഒരു ജീവനാണ് നിന്നെക്കൊണ്ട് പറ്റും ജൂലി you can ”

ജൂലി പതിയെ പീറ്ററിന്റെ ചുണ്ട് തുറന്നു അവളുടെ ചുണ്ട് അവന്റ ചുണ്ടുമായി കോർത്തു പതിയെ ശ്വാസം നൽകാൻ തുടങ്ങി

“ഇവന്റെ ചുണ്ട് എന്താ ഇങ്ങനെ തണുത്തിരിക്കുന്നത് ഒന്നെഴുന്നേൽക്ക് ചെറുക്കാ “ജൂലി വീണ്ടും ശ്വാസം നൽകാൻ തുടങ്ങി

“അഹ്, അഹ് “പീറ്റർ ചുമച്ചുകൊണ്ട് കണ്ണ് തുറന്നു

ജൂലി :പീറ്റർ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ പീറ്റർ എന്തെങ്കിലുമൊന്ന് പറ

പീറ്റർ :മിസ്സ്‌ ജൂലി എന്നെ കറന്റ് അടിച്ചു

ജൂലി : അടിച്ചേങ്കിൽ കണക്കായിപോയി ഞാൻ എത്ര പേടിചെന്ന് നിനക്കറിയാമോ

പീറ്റർ :പരിഭവമൊക്കെ പിന്നെ പറയാം ആദ്യം എന്നെ ഒന്ന് എഴുനേൽക്കാൻ സഹായിക്ക്

ജൂലി :അയ്യോ സോറി പീറ്റർ വാ എഴുന്നേൽക്ക്

ജൂലി പീറ്ററിനെ പതിയെ എഴുനേൽപിച്ചു

ജൂലി :ഇപ്പോൾ പ്രശ്നമൊന്നും ഇല്ലല്ലോ

പീറ്റർ :ഹേയ് ഇപ്പോൾ കുഴപ്പമൊന്നുമില്ല

ജൂലി പീറ്ററിനെ നോക്കി ചിരിക്കാൻ തുടങ്ങി

പീറ്റർ :ഇപ്പോൾ എന്തിനാ ഇങ്ങനെ ചിരിക്കുന്നേ

ജൂലി :അല്ല നിന്റെ ഭാഗ്യം ഓർത്തപോൾ അറിയാതെ ചിരിവന്നുപോയി

പീറ്റർ :ചിരിച്ചോ ചിരിച്ചോ മിസ്സ്‌ ജൂലിക്ക് കിട്ടേണ്ടത് ഞാൻ ഇരന്നു വാങ്ങിയതല്ലേ ഇങ്ങനെ തന്നെ ചെയ്യണം

ജൂലി :സോറി പീറ്റർ ഇനി ഞാൻ ചിരിക്കില്ല പോരെ

ജൂലി പീറ്ററിനെ പതിയെ ബെഞ്ചിലേക്കിരുത്തി

ജൂലി :ഇതാ ഈ വെള്ളം കുടിക്ക് (ജൂലി പീറ്ററിനു ബാഗിലുണ്ടായിരുന്നവെള്ളം നൽകി )

പീറ്റർ :താങ്ക്സ് മിസ്സ്‌ ജൂലി പക്ഷെ ലൈറ്റ് കത്തിയിലല്ലോ ഇവിടെ മുഴുവൻ ഇരുട്ടാവാനും തുടങ്ങി ഇനി നമ്മൾ എന്ത്‌ ചെയ്യും

ജൂലി :അതാ ഞാനും ആലോചിക്കുന്നത്

പെട്ടെന്ന് എന്തൊ ഓർത്തതുപോലെ ജൂലി തന്റെ ബാഗ് പരിശോദിക്കാൻ തുടങ്ങി

പീറ്റർ :മിസ്സ്‌ ജൂലി എന്താ ഈ തിരയുന്നത്

ജൂലി :ഞാൻ ബാഗിൽ ചെറിയൊരു ലാംബ് ഇട്ടിരുന്നു അത് ഉണ്ടോ എന്ന് നോക്കിയതാ

പെട്ടന്ന് ജൂലി ബാഗിൽ നിന്ന് ചെറിയൊരു ലാംബ് പുറത്തെടുത്തു “ഭാഗ്യം ഇതിനകത്തുണ്ടായിരുന്നു ”

പീറ്റർ :ഇതുണ്ടായിട്ടാണോ എന്നെ ലൈറ്റിടാൻ പറഞ്ഞു വിട്ടത്

ജൂലി :ഇതിന് പറയതക്ക വെളിച്ചമൊന്നും കാണില്ലെടാ കഷ്ടിച്ച് നമുക്ക് രണ്ട്പേർക്കും അങ്ങോട്ടും ഇങ്ങോട്ടും കാണാൻ പറ്റും അത്രതന്നെ

പീറ്റർ :അത്രയെങ്കിലും പറ്റുമല്ലോ അത് തന്നെ മഹാഭാഗ്യം

ജൂലി ലാംബ് കത്തിച്ച് ബെഞ്ചിൽ വച്ചു പെട്ടന്നാണ് സ്വന്തം ചുണ്ടിൽ തൊട്ടുകൊണ്ടിരിക്കുന്ന പീറ്ററിനെ ജൂലി കണ്ടത്

ജൂലി :നീ എന്തിനാടാ ഇങ്ങനെ ചുണ്ടിൽ തൊട്ടു കൊണ്ടിരിക്കുന്നത്

പീറ്റർ :എന്താണെന്ന് അറിയില്ല മിസ്സ്‌ ജൂലി എന്റെ ചുണ്ടിൽ ഇതുവരെ ഇല്ലാത്തൊരു മാറ്റം

ജൂലി :(ദൈവമേ പ്രശ്നമായോ )എന്ത്‌ മാറ്റം

പീറ്റർ :അതാ എനിക്കും മനസ്സിലാകാതത് എന്റെ ചുണ്ടിൽ എന്തൊ ഒരു പ്രേത്യേക ഫീൽ അനുഭവപെടുന്നുണ്ട്

ജൂലി :എന്ത്‌ ഫീൽ ഷോക്കടിച്ചതുകൊണ്ട് നിനക്ക് വെറുതെ തോന്നുന്നതാവും

പീറ്റർ :ചിലപ്പോൾ ആയിരിക്കും എന്നാലും

ജൂലി :ഒരു എന്നാലുമില്ല അത് നിനക്ക് തോന്നുന്നത് തന്നെയാ

പീറ്റർ :ശെരി സമ്മതിച്ചു ഇനി അതിന്റ പേരിൽ വഴക്ക് വേണ്ട നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം

ജൂലി :വേറെന്ത്

പീറ്റർ :ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ജൂലി :എന്ത്‌ കാര്യം

പീറ്റർ :ഞാൻ ഇത് മിസ്സ്‌ ജൂലിയോട് മുൻപും ചോദിച്ചിട്ടുള്ളത് തന്നെയാ മിസ്സ്‌ ജൂലി എന്താ ഒറ്റക്ക് താമസിക്കുന്നത്

ജൂലി :നിനക്ക് വേറൊന്നും ചോദിക്കാനില്ലേ

പീറ്റർ :മിസ്സ്‌ ജൂലിക്ക് പറയാൻ താല്പര്യമില്ലെങ്കിൽ പറയണ്ട അത് രഹസ്യമായിരിക്കുമല്ലേ

ജൂലി :അതിൽ ഒരു രഹസ്യവും ഇല്ല എനിക്ക് ഒറ്റയ്ക്ക് താമസിക്കാനാണിഷ്ടം അതുകൊണ്ട് ഞാൻ ഒറ്റക്ക് താമസിക്കുന്നു അത്ര തന്നെ

പീറ്റർ :അപ്പോൾ മിസ്സ്‌ ജൂലിയുടെ അച്ഛനും അമ്മയും

അൽപനേരം മൗനം പാലിച്ച ശേഷം ജൂലി സംസാരിച്ചു തുടങ്ങി

ജൂലി :മമ്മിയും ഡാഡിയും അവർ എന്നെ വിട്ടുപോയിയിട്ട് ഇപ്പോൾ ഒരു വർഷം കഴിയുന്നു ഒരു കാർ ആക്‌സിഡന്റ് ആയിരുന്നു അതോടുകൂടി ഞാൻ ഈ ലോകത്ത് ഒറ്റപെട്ടു എന്നാൽ ഇപ്പോൾ ഞാൻ ഈ ജീവിതത്തോട് പൊരുത്തപെട്ടുകഴിഞ്ഞു

പീറ്റർ :മിസ്സ്‌ ജൂലിക്ക് മറ്റു ബന്ധുക്കൾ ആരുമില്ലേ

ജൂലി :ചില അകന്ന ബന്ധുക്കൾ ഉണ്ട് അവർ എന്നെ അവരുടെ കൂടെ പോകാൻ വിളിച്ചതുമാണ് എന്നാൽ അതൊന്നും എന്നോടുള്ള സ്‌നേഹം കൊണ്ടല്ല എന്റെ സ്വത്ത്‌ കണ്ടിട്ടാണു അതുകൊണ്ട് തന്നെ ഞാൻ ഈ ജീവിതം തിരഞ്ഞെടുത്തു ഒരു പെൺകുട്ടിക്കെന്താ ഒറ്റക്ക് ജീവിക്കാൻ കഴിയില്ലേ?

പീറ്റർ :സോറി മിസ്സ്‌ ജൂലി ഞാൻ ഇതൊന്നും ചോദിക്കാൻ പാടില്ലായിരുന്നു

ജൂലി :ഹേയ് നീ വിഷമിക്കണ്ട ഇതൊന്നും ഇപ്പോൾ എനിക്ക് ഒരു പ്രശ്നമേ അല്ല.

അതിരിക്കട്ടെ സാഫ്രോൺ സിറ്റിയിൽ നിനക്ക് ആരെല്ലാമുണ്ട്

പീറ്റർ :അതൊക്കെ വലിയ തമാശയാ മിസ്സ്‌ ജൂലി എനിക്ക് എന്റെ അച്ഛനും അമ്മയും ആരാണെന്നു പോലും അറിയില്ല ഞാൻ സാഫ്രോൺ സിറ്റിയിലെ അനാഥാലയത്തിലാണ് വളർന്നത് ഇവിടെ വന്നതിനു ശേഷമാണ് ഞാനോക്കെ എഴുത്ത് കാരന്റെ ഓരോ വികൃതികളാണെന്ന് പോലും മനസ്സിലായത്. അല്ല ഞാൻ ഇതൊക്കെ ഇപ്പോൾ എന്തിനാവോ പറയുന്നത് അല്ലെങ്കിൽ തന്നെ ഇതൊക്കെ പറയാൻ പറ്റിയ ഒരു സമയമാണോ ഇത് നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം അല്ലെ മിസ്സ്‌ ജൂലി

പെട്ടെന്നാണ് പീറ്റർ ജൂലിയുടെ കയ്യിൽ കിടക്കുന്ന വാച്ച് കണ്ടത്

പീറ്റർ :ഇത് കൊള്ളാമല്ലോ മിസ്സ്‌ ജൂലി ഈ വാച്ച് ഇത് എപ്പോൾ വാങ്ങി

ജൂലി :ഓ ഇതോ ഇത് എന്റെ കൂട്ടുകാരൻ ജോൺ ബർത്ത്ഡേ ഗിഫ്റ്റായി തന്നതാ 15000 രൂപ വില വരുമെന്നാ അവൻ പറഞ്ഞത് കൊള്ളാമല്ലേ

പീറ്റർ :ഹേയ് എനിക്ക് ഇഷ്ടപെട്ടില്ല കണ്ടാലേ അറിയാം ഏതോ ഡ്യൂപ്ലിക്കേറ്റ് സാധനമാണെന്ന് പിന്നെ ഈ വാച്ച് തന്നവൻ അവനും ആൾ അത്ര ശെരിയല്ല

ജൂലി :അതെങ്ങനെ നിനക്കറിയാം അവനെ നീ കണ്ടിട്ടു പോലുമില്ലല്ലോ

പീറ്റർ :കാണുന്നതെന്തിനാ അവന്റെ പേര് കേട്ടാൽ അറിയാം അവൻ ശെരിയല്ലേന്ന്

ജൂലി :നീ വായിൽ തോന്നുന്നത് വിളിച്ചു പറയാതെ മിണ്ടാതിരുന്നേ ജോണിനെ എനിക്ക് കുട്ടികാലം മുതലേ അറിയാവുന്നതാ

പീറ്റർ :ഞാൻ പറയാനുള്ളത് പറഞ്ഞു സൂക്ഷിച്ചാൽ ദുഃഖിക്കണ്ട

ജൂലി :എന്നെ സൂക്ഷിക്കാൻ എനിക്കറിയാം നിനക്ക് അസൂയയാ നല്ല മുഴുത്ത അസൂയ

പീറ്റർ :എന്റെ പള്ളി അവസാനം ഞാൻ അസൂയകാരനായി ഇതാ ഞാൻ ആരോടും ഒരു സത്യവും പറയാത്തത്

ജൂലി :നീ എന്നോട് മിണ്ടാതിരിക്കുന്നതിനു ഞാൻ എന്ത്‌ തരണം

പീറ്റർ :ഒന്നും തരണ്ടാ ഇനി ഞാൻ മിസ്സ്‌ ജൂലിയോട് മിണ്ടാൻ വരുന്നില്ല

ഇതും പറഞ്ഞ് പീറ്റർ പുറം തിരിഞ്ഞിരുന്നു

അല്പസമയത്തെ മൗനത്തിനു ശേഷം പീറ്റർ

പീറ്റർ :മിസ്സ്‌ ജൂലി

ജൂലി :ഒന്നും മിണ്ടില്ലാന്നു പറഞ്ഞിട്ട്

പീറ്റർ :അതല്ല ഒരു കാര്യം ചോദിച്ചോട്ടെ

ജൂലി :എന്ത്‌ കാര്യം?

പീറ്റർ :മിസ്സ്‌ ജൂലിക്ക് പേടിയുണ്ടോ

ജൂലി :എന്തിനാ ഞാൻ പേടിക്കുന്നെ

പീറ്റർ :അല്ല ഞാൻ ഒരു ആൺ കുട്ടിയല്ലേ എന്റെ കൂടെ ഒറ്റയ്ക്കിരിക്കാൻ മിസ്സ്‌ ജൂലിക്ക് പേടിയില്ലേ അതും ഈ ഒരു സിറ്റുവേഷനിൽ

ജൂലി :അയ്യടാ ഒരു ആൺ കുട്ടി വന്നിരിക്കുന്നു നിന്നെയൊക്കെ ആരെങ്കിലും പേടിക്കുമോ

പീറ്റർ :എന്തൊക്കെ പറഞ്ഞാലും മിസ്സ്‌ ജൂലിയുടെ ഉള്ളിൽ നല്ല പേടിയുണ്ടെന്നു എനിക്കറിയാം മിസ്സ്‌ ജൂലി പേടിക്കണ്ട ഞാൻ ഒന്നും ചെയ്യില്ല

ജൂലി :നിനക്കിത് എന്തിന്റെ കേടാ ചെറുക്കാ ഒന്നും ചെയ്യില്ല പോലും ചെയ്യാൻ ഇങ്ങോട്ട് വന്നു നോക്ക് അപ്പോൾ അറിയാം ഞാൻ ആരാണെന്ന്

പീറ്റർ :ഞാൻ ഒന്നിനുമില്ലേ രാത്രി വെറുതേ പേടിക്കണ്ട എന്ന് കരുതി പറഞ്ഞു പോയതാ ഷെമിച്ചേക്ക്

ജൂലി :നിർത്ത് ചെറുക്കാ സമയം ഒരുപാടായി ഇനി നമുക്ക് കിടക്കാം നാളെ രാവിലെ തന്നെ എഴുനേൽറ്റാലെ എവിടുന്ന് പോകാൻ പറ്റു നീ അപ്പുറത്തെ ബെഞ്ചിൽ കിടന്നോ

ഇതും പറഞ്ഞ് ജൂലി ബെഞ്ചിൽ തിരിന്നു കിടന്നു

പീറ്റർ :മിസ്സ്‌ ജൂലി

ജൂലി :ഹോ നാശം എന്നെ ഉറങ്ങാനും സമ്മതിക്കില്ലേ

പീറ്റർ :എനിക്ക് വിശക്കുന്നു

ജൂലി :അയ്യോ മോനുനു വിശക്കുന്നൊ എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി ഞാൻ ഉടനെ എത്തിക്കാം

പീറ്റർ :കളിയാക്കല്ലേ മിസ്സ്‌ ജൂലി എന്റെ വയറ്റിൽ നിന്ന് ഏതൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട് ഇന്ന്‌ എനിക്ക് ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല

ജൂലി :ഞാൻ എന്ത്‌ ചെയ്യാനാടാ നീ കാണുന്നില്ലേ ഞാൻ പട്ടിണിതന്നെയാ കിടക്കുന്നത് അല്ല നീ ഉച്ചക്ക് ഒന്നും കഴിച്ചില്ലേ

എന്നാൽ പീറ്ററിൽ നിന്ന് ഒരു മറുപടിയും ഉണ്ടായില്ല

“എടാ നീ എന്താ ഒന്നും മിണ്ടാതത് പിണങ്ങിയോ “ജൂലി എഴുനേറ്റ് പീറ്ററിനെ നോക്കി

“അയ്യോ ഇവൻ ഇത്ര പെട്ടെന്ന് ഉറങ്ങിയോ പാവം നല്ല വിശപ്പ് കാണും നേരത്തെ ഉറങ്ങിയത് എന്തായാലും നന്നായി ”

പെട്ടെന്നാണ് ജൂലി പീറ്ററിന്റെ ചുണ്ട് കണ്ടത്

“ഇവൻ പറഞ്ഞത് ശെരിയാണല്ലോ ഇവന്റെ ചുണ്ട് എന്താ ഇങ്ങനെ ചുമന്നിരിക്കുന്നത് ഏതായാലും കാണാൻ നല്ല രസമുണ്ട് അയ്യോ ജൂലി നീ എന്തൊക്കെയാ ഈ പറയുന്നത് ഇങ്ങനെയൊന്നും പറയാൻ പാടില്ല സമയം ഒരുപാടായി ഇനി കിടന്നുറങ്ങാം ”

ജൂലി പതിയെ ബെഞ്ചിൽ കിടന്നു കണ്ണുകൾ അടച്ചു

പിറ്റേ ദിവസം രാവിലെ ജൂലി പതിയെ കണ്ണ് തുറന്നു

“ഹോ ഈ നശിച്ച ബെഞ്ചിൽ കിടന്ന് മനുഷ്യന്റെ നടുവൊടിഞ്ഞു ”

ജൂലി കണ്ണും തിരുമി വാച്ചിലേക്ക് നോക്കി സമയം 8:20

“ദൈവമേ സമയം ഒരുപാടായല്ലോ എത്രയും പെട്ടെന്ന് എവിടുന്ന് പുറത്ത് കടക്കണം അല്ല ഈ ചെറുക്കൻ ഇതുവരെ എഴുന്നേറ്റില്ലേ ഇവന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു

ജൂലി പീറ്ററിനെ വിളിക്കാൻ തുടങ്ങി

ജൂലി :പീറ്റർ എഴുന്നേൽക്ക് നമുക്ക് പോകണ്ടേ

പീറ്റർ :മിസ്സ്‌ ജൂലി നല്ല സുന്ദരിയാ

ജൂലി :ഉറക്കത്തിലും ഇവൻ ഇങ്ങനെ തന്നെയാണോ എടാ ചെറുക്കാ വേഗം എഴുനേൽക്കാൻ

പീറ്റർ :മിസ്സ്‌ ജൂലി ആ ജോൺ ആളു ശെരിയല്ല

ജൂലി :ഇവനെ ഇങ്ങനെ വിളിച്ചാൽ ശെരിയാകില്ല

ജൂലി ഉടനെ പീറ്ററിനെ ബെഞ്ചിൽ നിന്ന് താഴേക്ക് വലിച്ചിട്ടു

പീറ്റർ :അയ്യോ എന്നെ കൊല്ലല്ലേ മാസ്റ്റർ ഞാൻ ഒന്നും ചെയ്തിട്ടില്ല

ജൂലി :എടാ കിടന്ന് വിളിക്കാതെ ഇത് ഞാനാ

പീറ്റർ :മിസ്സ്‌ ജൂലി ഞാൻ എങ്ങനെ താഴെ വീണു

ജൂലി :അതാണോ ഇപ്പോൾ വലിയ കാര്യം നീ വേഗം എഴുനേറ്റേ നമുക്ക് വേഗം പുറത്ത് കടക്കണം

പീറ്റർ :ശെരി മിസ്സ്‌ ജൂലി

പീറ്ററും ജൂലിയും വേഗം തന്നെ താഴേക്ക് എത്തി

പീറ്റർ :മിസ്സ്‌ ജൂലി കതക് തുറന്നിട്ടുണ്ട്

ജൂലി :ഞാൻ കണ്ടു ഇനി എത്രയും വേഗം പുറത്ത് കടക്കണം ഇപ്പോൾ ആരും പുറത്ത് കാണില്ല വേഗം വാ

ജൂലിയും പീറ്ററും വളരെ വേഗം കോളേജിനു പുറത്തെത്തി

ജൂലി :നമുക്ക് ഭാഗ്യമുണ്ട് അതുകൊണ്ടാ ആരുടെയും കണ്ണിൽ പെടാതെ പുറത്ത് കടക്കാൻ സാധിച്ചത്

പീറ്റർ :വേഗം പോകാം മിസ്സ്‌ ജൂലി എനിക്ക് നന്നായി വിശക്കുന്നുണ്ട്

ജൂലി :ശെരി ശെരി നമുക്ക് വല്ല ഓട്ടോയും കിട്ടുമോയെന്ന് നോക്കാം

കുറച്ച് സമയത്തിനുള്ളിൽ തന്നെ ജൂലിയും പീറ്ററും വീട്ടിലേക്ക് എത്തി

ജൂലി :ഹോ വീട്ടിൽ എത്തിയപ്പോഴാ ഒരു സമാദാനം കിട്ടിയത് എടാ ചെറുക്കാ നീ പോയി പല്ലൊക്കെ തേച്ചു റെഡിയാകു അപ്പോഴേക്കും ഞാൻ ആഹാരം ചൂടാക്കി വക്കാം

പീറ്റർ :ശെരി മിസ്സ്‌ ജൂലി

ജൂലിയും പീറ്ററും ഭക്ഷണത്തിനു ശേഷം

പീറ്റർ :ഹയ്യോ ഇപ്പോഴാണു ഒന്ന് ആശ്വാസമായത് അല്ല മിസ്സ്‌ ജൂലി ഇന്ന്‌ കോളേജിൽ പോകുന്നില്ലേ

ജൂലി :ഹേയ് ഇല്ല ഇന്നലത്തെ ഉറക്കം ശെരിയായില്ല എനിക്ക് നല്ല ഷീണവുമുണ്ട് ഞാൻ ഒന്ന് കിടക്കട്ടെ നീ വേണമെങ്കിൽ കിടന്നോ

പീറ്റർ :ഹേയ് എനിക്ക് ഷീണമൊന്നുമില്ല മിസ്സ്‌ ജൂലി പോയി കിടന്നോ

ജൂലി :എന്നാൽ ശെരി നീ പ്രശ്നമൊന്നും ഉണ്ടാക്കരുത്

പീറ്റർ :അതൊക്കെ ഞാൻ ഏറ്റു മിസ്സ്‌ ജൂലി ഉറങ്ങി എഴുനേൽക്കുമ്പോൾ എന്റെ വക ഒരു സർപ്രൈസ് ഉണ്ടാകും

ജൂലി :എന്ത്‌ സർപ്രൈസ്

പീറ്റർ :അതൊക്കെയുണ്ട്

ജൂലി :നീ എന്തെങ്കിലും ചെയ്യ് ഞാൻ പോയി ഉറങ്ങട്ടെ

ഉച്ചയായതോട് കൂടി ജൂലി പതിയെ കണ്ണ് തുറന്നു “ഹോ എന്തായാലും നന്നായൊന്ന് ഉറങ്ങി ”

ജൂലി ക്ലോക്കിലേക്ക് നോക്കി സമയം 12

“നേരം ഇത്രയുമായോ അല്ല ഇതുവരെയും പീറ്ററിന്റെ അനക്കമൊന്നുംമില്ലല്ലോ ഇനി കോമിക്കിലേക്ക് തന്നെ തിരിച്ചു പോയി കാണുമോ ഹേയ് അവൻ അങ്ങനെയൊന്നും ഒഴിഞ്ഞു പോകില്ല ഏതായാലും പുറത്ത് ചെന്ന് നോക്കാം ”

ജൂലി റൂമിന് പുറത്തേക്കെത്തി

“അവൻ ഇതെവിടെ പോയി ഇവിടെയൊന്നും കാണുന്നില്ലല്ലോ ”

പെട്ടെന്നാണ് അടുത്ത മുറിയിൽ നിന്ന് ചില ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയത് ജൂലി വേഗം അങ്ങോട്ടേക്ക് ചെന്നു

പീറ്റർ :മിസ്സ്‌ ജൂലി ഉണർന്നോ

ജൂലി :നീ ആരോട് ചോദിച്ചിട്ടാ ഇതിനുള്ളിൽ കയറിയത്

പീറ്റർ :ഈ റൂം എപ്പോഴും അടച്ചിട്ടിരിക്കുകയല്ലേ അതുകൊണ്ട് ഒന്ന് കയറി നോക്കിയതാ നോക്കുമ്പോൾ ഇവിടെ ഒരുപാട് പഴയ സാദനങ്ങൾ എല്ലാം ഞാൻ ആ സ്റ്റോർ റൂമിൽ കൊണ്ട് വച്ചിട്ടുണ്ട് പിന്നെ ദാ ഈ ഷൂസ് ഞാൻ എടുത്തു കുറച്ച് വലുതാണു എങ്കിലും സാരമില്ല

ജൂലി :നിന്നോട് ആരെങ്കിലും പറഞ്ഞോ ഇതൊക്കെ ചെയ്യാൻ

പീറ്റർ :ഇതൊക്കെ ചെയ്യാൻ ആരെങ്കിലും പറയണോ ഞാൻ മിസ്സ്‌ ജൂലിയെ സഹായിച്ചതല്ലേ

ജൂലി :ഇത് എന്റെ അച്ഛന്റെയും അമ്മയുടെയും റൂമാ ഇവിടെ ഞാൻ അല്ലാതെ മറ്റാരും കയറുന്നത് എനിക്ക് ഇഷ്ടമല്ല അപ്പോഴാ നീ ഇവിടുത്തെ സാധങ്ങളൊക്കെ എടുത്ത് മാറ്റിയത്

പീറ്റർ :മിസ്സ്‌ ജൂലി ഇങ്ങനെ ദേഷ്യപെടാതെ അതൊക്കെ പഴയ സാധങ്ങളല്ലേ അത് കാണുമ്പോൾ മിസ്സ്‌ ജൂലിക്ക് വീണ്ടും സങ്കടമാകും അതുകൊണ്ട് അത് സ്റ്റോർ റൂമിൽ ഇരിക്കുന്നത് തന്നെയാ നല്ലത്

ജൂലി :അത് നീയാണോ തീരുമാനിക്കേണ്ടത് നിന്നോട് പറഞ്ഞിട്ട് കാര്യമില്ല അച്ഛനും അമ്മയും ഉണ്ടെങ്കിലല്ലേ അവരുടെ വിലയറിയാൻ പറ്റു

പീറ്റർ :കൊള്ളാം മിസ്സ്‌ ജൂലി ഞാൻ തന്ത ഇല്ലാത്തവനാണെന്ന് അല്ലേ

ജൂലി :ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല

പീറ്റർ :മിസ്സ്‌ ജൂലി അത് തന്നെയാ ഉദേശിച്ചത്‌

ജൂലി :അതെ അത് തന്നെയാ അതിനിപ്പോൾ എന്താ

പീറ്റർ :ഒരു തെറ്റും ചെയ്യാതെ എന്നെ ഏതെങ്കിലും പറഞ്ഞാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കുമെന്ന് കരുതേണ്ട

ജൂലി :ശെരിയാ നീ ഒരു തെറ്റും ചെയ്തിട്ടില്ല ഞാനാ തെറ്റ് ചെയ്തത് നിന്നെ ഇവിടെ താമസിക്കാൻ അനുവദിച്ചില്ലേ അതാ ഞാൻ ചെയ്ത തെറ്റ് നിനക്ക് ഞാൻ കൂടുതൽ സ്വാതന്ത്ര്യം തന്നുപോയി അതും ഞാൻ ചെയ്ത തെറ്റാ

പീറ്റർ :നിർത്ത് ജൂലി മതി

ജൂലി :ഹോ നീ എന്റെ പേര് വിളിക്കാനും തുടങ്ങിയോ

പീറ്റർ :എന്നോട് മര്യാദയില്ലാതെ പെരുമാറിയാൽ എനിക്കും അങ്ങനെ പെരുമാറേണ്ടി വരും

ജൂലി :അതൊക്കെ നിന്റെ സാഫ്രോൺ സിറ്റിയിൽ മതി എന്റെ വീട്ടിൽ വേണ്ട

പീറ്റർ :ശെരി ഇനി ഞാൻ ഇവിടെ നിക്കുന്നില്ല എന്റെ ഗതികേട് കൊണ്ടാ ഇത്രയും നാൾ ഇവിടെ നിന്നത് ഇനിയില്ല

ജൂലി :ഹോ വലിയ ഉപകാരം വേഗം ഇറങ്ങി പൊക്കോ

പീറ്റർ :ഇറങ്ങാൻ തന്നെയാ പോകുന്നത് പോകുന്നതിനു മുൻപ് പറ്റുമെങ്കിൽ എനിക്ക് ആ കോമിക് ബുക്ക്‌ തന്നേക്ക് എനിക്ക് തിരിച്ചു പോകാൻ ചിലപ്പോൾ അത് വേണ്ടി വരും

ജൂലി വേഗം ഷെൽഫിൽ നിന്ന് ബുക്ക്‌ എടുത്ത് പീറ്ററിനു നൽകി

ജൂലി :ഇതാ പിടിക്ക് ഇത് കിട്ടാത്തത് കൊണ്ട് നീ പോകാതിരിക്കാണ്ടാ

പീറ്റർ :ഇതാ എനിക്ക് വാങ്ങി തന്ന സാധങ്ങൾ ഞാൻ ഒന്നും കൊണ്ട് പോകുന്നില്ല ഇനി ഒരിക്കലും കാണാതിരിക്കട്ടെ

പീറ്റർ വേഗം വീടിനു പുറത്തിറങ്ങി വാതിൽ വലിച്ചടച്ചു

ജൂലി :എവിടെയെങ്കിലും പോയി തുലയ് നാശം

പടികെട്ടുകൾ ഇറങ്ങി പീറ്റർ വീടിനു പുറത്തേക്കെത്തി തെരുവിലൂടെ നടന്നു

“എന്ത്‌ ദുഷ്ടയാ അവൾ എന്നെ ഒന്ന് തടഞ്ഞു പോലുമില്ല അല്ല അവളെന്തിനാ എന്നെ തടയുന്നത് ഞാൻ അവൾക്കൊരു ശല്യമല്ലേ ”

പീറ്റർ തെരുവിലൂടെ കുറച്ച് ദൂരം കൂടി നടന്നു പെട്ടെന്ന് പീറ്ററിനു കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി “അമ്മേ എനിക്കിതെന്താ പറ്റുന്നത് ”

പീറ്ററിനു ചുറ്റും കറങ്ങുന്നതായി തോന്നി പീറ്റർ കണ്ണുകൾ ഇറുക്കി അടച്ചു

അല്പസമയത്തിനു ശേഷം പീറ്റർ പതിയെ കണ്ണ് തുറന്നു

“അമ്മേ കുറച്ച് മുൻപ് എനിക്ക് എന്താ സംഭവിച്ചത് ഇതിനു മുൻപ് എനിക്ക് ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ ഇവിടെ വന്നതിനു ശേഷം എല്ലാം വിചിത്രമായ നടക്കുന്നത് അതൊന്നു പറഞ്ഞിട്ട് കാര്യമില്ല എത്രയും പെട്ടെന്ന് തിരിച്ചു പോകാനുള്ള വഴി കണ്ടെത്തണം പക്ഷെ അതുവരെ ഞാൻ എന്ത്‌ ചെയ്യും ഇവിടെ ജീവിക്കണമെങ്കിൽ പണം വേണം അതിന് എന്തെങ്കിലും ജോലി ചെയ്യണം പക്ഷെ എനിക്ക് ആര് ജോലി തരാനാണു “

പീറ്റർ ചുറ്റും നോക്കി പെട്ടെന്ന് ഒരു ഓഫീസിന്റെ ബോർഡ് പീറ്റർ വായിച്ചു

“നിങ്ങൾക്ക് ജോലി ആവശ്യമുണ്ടെങ്കിൽ ഇങ്ങോട്ടേക്ക് വരൂ ”

“ഹോ ഇതാ പറയുന്നത് തേടിയ വള്ളി കാലിൽ ചുറ്റിയെന്ന് ”

പീറ്റർ വേഗം ആ ഓഫീസിലേക്ക് കയറി

ഒരു മുറി മാത്രമുള്ള ചെറിയൊരു ഓഫീസായിരുന്നു അത് അവിടെ അധികം പ്രായമില്ലാത്ത ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ

പീറ്റർ വേഗം അയാളുടെ അടുത്തേക്കെത്തി

“ഹലോ എന്താണ് വേണ്ടത് ”

പീറ്റർ :ഞാൻ ജോലി തേടി വന്നതാണ്

“ശെരി ആദ്യം ഡീറ്റെയിൽസ് പറയു പേര് എന്താണ് ”

“പീറ്റർ ”

“വീട് ”

“സാ.
. അല്ല ഇവിടെ തന്നെയാ ”

“ഫോൺ നമ്പർ ”

“എന്റെ കയ്യിൽ ഫോൺ ഇല്ല ”

“ഫോൺ ഇല്ലേ ഇക്കാലത്ത് ഫോൺ ഇല്ലാത്ത ആരെങ്കിലും കാണുമോ ഏതായാലും ഞാൻ ഇവിടുത്തെ നമ്പർ എഴുതാം നിനക്ക് പറ്റിയ എന്ത്‌ ജോലി ഉണ്ടെന്ന് നോക്കട്ടെ ഉം കിട്ടി ഒരു ഡെലിവറി ബോയ്യുടെ വേക്കൻസി ഉണ്ട് എന്താ പറ്റുമോ ”

” പറ്റും പക്ഷെ എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല ”

“വണ്ടി ഓടിക്കാനും അറിയില്ലേ ഇനിയിപ്പോൾ നിനക്ക് ഏത് ജോലി തരും ”

“എനിക്ക് അധികം ദേഹം അനങ്ങാത്ത എന്തെങ്കിലും ജോലി മതി ”

“ദേഹം അനങ്ങാ ജോലിയല്ല നോക്കട്ടെ ഉം ഒന്നുണ്ട് ദിവസം 800രൂപ കിട്ടും അധികം പണിയില്ല അത് മതിയോ ”

പീറ്റർ :അത് മതി

“എങ്കിൽ 200രൂപ ഫീസ് തന്നിട്ട് ജോലിക്ക് കയറിക്കോ ”

പീറ്റർ :എന്റെ കയ്യിൽ കാശില്ല

“കയ്യിൽ കാശുമില്ല ഉം ശെരി ശമ്പളം കിട്ടുമ്പോൾ എന്റെ ഫീസ് കൊണ്ട് തന്നേക്കണം കേട്ടോ ”

പീറ്റർ :ശെരി ചേട്ടാ

“എന്നാൽ ഇതാ അഡ്രെസ്സ് വേഗം പൊക്കോ ഞാൻ വിളിച്ചു പറഞ്ഞേക്കാം ”

പീറ്റർ :താങ്ക്സ് ചേട്ടാ

“ഉം ശരി പിന്നെ ഫീസിന്റെ കാര്യം മറക്കണ്ട ”

പീറ്റർ വേഗം ഓഫീസിനു പുറത്ത് വന്നു

പീറ്റർ :ഇനി ഈ അഡ്രെസ്സ് കണ്ട് പിടിക്കണം

തുടരും……

ഒട്ടും സമയം കിട്ടാത്തത്‌ കൊണ്ടാണ് ഈ പാർട്ട്‌ വൈകിയത് എല്ലാവരും അഭിപ്രായം അറിയിക്കുക

Comments:

No comments!

Please sign up or log in to post a comment!