പോയ വഴിയേ

ചാഞ്ചലമാവും മനസ്സിനെ താളപ്പെടുത്താൻ എന്നവണ്ണം എഴുതി തുടങ്ങിയതാണീ ചെറു കഥ.

കാലത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന നാം മനസ്സിലാക്കാൻ വൈകുന്ന ചിലതുണ്ട്. എല്ലാം നേടി എന്ന് ചിന്തിക്കുന്ന നമ്മൾ ഒന്നുമല്ല എന്ന് കാണിച്ചു തരുന്ന ഒന്നുണ്ട് തിരിച്ചറിവ്. ഇത് എന്റെ കഥയാണ് ചില ഭാവാത്മീകമായ ചിന്തയും കൊറച്ചു തള്ളും കൂട്ടിച്ചേർത്ത ഞാൻ തന്നെ രചിച്ച ഒരു ചെറു കഥ. തുടക്കക്കാരൻ എന്ന നിലക്ക് എന്നാൽ പറ്റാവുന്ന തെറ്റുകൾ എന്നെക്കൊണ്ട് ആവുന്ന വിധം ഞാൻ ഇവിടെ സമർപ്പിച്ചിട്ടുണ്ട് ക്ഷമിക്കണം ഏറ്റെടുക്കണം.

ഓർക്കുമ്പോൾ മനസ്സിൽ വിഷമം തോന്നുന്ന നീണ്ട പത്തു വർഷത്തെ അധ്യാനം, ഒറ്റക്കായിരുന്നു എന്നും ഒറ്റപ്പെട്ടിട്ടെ ഉള്ളു അന്നും ഇന്നും. തിരിച്ചറിവില്ലാത്ത ആ അധ്യയന വർഷങ്ങൾ തീരും വരെയും വിങ്ങൽ ആയിരുന്നു മനസ്സിൽ. ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം ഞാൻ മനു കോഴിക്കോട് ആണ് വീട് ഇപ്പോൾ എന്ത് ചെയ്യുന്നു എന്നതിന് ഒരു ഉത്തരമില്ല എന്നാലും തട്ടി കൂട്ടി ഒരു ഡിപ്ലോമ പാസ്സ് ആയിട്ടുണ്ട്. ഒരു വർഷം ഒരു സ്ഥാപനത്തിൽ മോശമില്ലാത്ത ഒരു ജോലി ഇണ്ടായിരുന്നു കാലത്തിന്റെ വേദിയണം എന്ന് കളിയാക്കി പറയും പോലെ ഇപ്പൊ അതും കളഞ്ഞു വീട്ടിൽ ഇരിക്കുന്നു എന്താ ലേ.

വീട്ടിൽ അമ്മ അച്ഛൻ. അച്ഛൻ അരവിന്ദൻ ഒരു പാവം ഗവണ്മെന്റ് ഉദ്യോഗസ്ഥൻ അമ്മ മൃതുല അതിലും പാവം ഒരു വീട്ടമ്മ. അല്ലലില്ലാതെ തള്ളി നീങ്ങുന്ന കുടുംബം. നഗരത്തിലെ അത്യാവശ്യം തരക്കേടില്ലാത്ത ഒരു CBSE സ്കൂളിൽ ആയിരുന്നു എന്റെ +2 വരെ ഉള്ള പഠനം. എന്നും രാവിലെ അമ്മേടെ വക ഒരു വിളി കിട്ടിയാലേ കിടക്കപ്പയെൽ നിന്നും എനിയ്ക്കാറുള്ളു അതൊരു ശീലമാണ്. എന്നത്തെയും പോലെ അന്നും

അമ്മ: ഡാ നീ ഇനി എഴുന്നേറ്റില്ലെങ്കി ഈ വാതിലു ഞൻ പൊളിക്കും…

ഒരു അശരീരി പോലെ അമ്മയുടെ അവസാന ഭിക്ഷണി കേട്ടത്തോടെ വിളി കേട്ടു ഇല്ലെങ്കിൽ പൊളിക്കും ചിലപ്പോ പറയാൻ പറ്റത്തില്ല

മനു: എന്താ അമ്മേ രാവിലെ തന്നെ..

അമ്മ: രാവിലെയോ ഡാ ചെക്കാ ഉച്ച ആയി എന്നിട്ടും അവനിതുവരെ രാവിലെ ആയിട്ടില്ല ദാ നിന്നെ നോക്കി അച്ചു വന്നിട്ടുണ്ട് വേഗം വാ

മനു: ( ഈ നാറിക്ക് എഴുന്നള്ളാൻ കണ്ട നേരം )11.30 എന്താണാവോ എന്തോ.

നേരെ പോയി ഒന്ന് ഫ്രഷ് ആയി, ജോലി ഒന്നും ഇല്ലാത്തതു കൊണ്ട് പ്രത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ലല്ലോ അതുകൊണ്ടാണ് ഈ സമയത്തുള്ള എഴുന്നല്ലത്. ഒന്ന് ഫ്രഷ് ആയി താഴെ ചെന്ന് നോക്കുമ്പോൾ ഉണ്ട് ദാ കെടക്കുന്നു അമ്മേടെ എടുത്ത്നു കത്തി വെച്ചോണ്ട്മ്മ ഇരിക്കുന്നു നുമ്മ ദോസ്ത്.

ആളെ കുറിച് പറഞ്ഞില്ലല്ലോ ലേ ദിവനാണ് പ്രണവ് എന്റെ കുട്ടികാലം മുതലേ ഉള്ള കൂട്ടുകാരൻ അച്ചു. ഇവൻ ഡിഗ്രി ചെയ്തു കഴിഞ്ഞിട്ട്  ഇപ്പൊ ഒരു pvt കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയ്ട്ട് ആണ് ജോബ് ലീവിന് വന്നതാ വെടല മൈരൻ.

അമ്മ: ദാ വന്നു ഡാ മനു നിനക്ക് ചായ വേണോ.

Achu: ഈ നാട്ടുച്ചക്കോ അമ്മേ.

അമ്മ: ഓ ഞൻ അത് മറന്നു അല്ല എന്താ രണ്ടാളും കൂടെ പരുപാടി ഇന്നെങ്ങും എഴുന്നള്യോ അതോ ഇനി.

മനു: ഓ ഒന്ന് നിർത്തമ്മേ ഞൻ എങ്ങോട്ടും പോയില്ലലോ.

അമ്മ: ഇല്ലെങ്ങി നിനക്ക് കൊള്ളാം അച്ഛൻ ഉച്ചക്ക് വരുന്നുണ്ട് രാഘവൻ മാമേടെ അടുത് പോണം എന്ന് പറഞ്ഞില്ലേ നിന്റെ അഡ്മിഷൻ ശെരിയാക്കാൻ.

(ഓ തൊലച്ചു നോക്കണ്ട ഉണ്ണി ഇത് ഞാൻ അല്ല വേറെ ഒന്നും അല്ല ഇപ്പൊ ജോലിക്ക് കേറാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു വീട്ടിൽ ഇരിപ്പു കൊടിയപ്പോ അച്ഛൻ കണ്ടു പിടിച്ച വഴി ലെറ്റ്‌ ആയി ബിടെക് കേറാൻ സുഭാഷ്. സംഭവം ഒക്കെ അടിപൊളി ആണ് ബട്ട്‌ ഇപ്പോളത്തെ പ്രശ്നം ഇതൊന്നുമല്ല mr അച്ചു ആളോട് ഞൻ ഇതൊന്നും പറഞ്ഞിരുന്നില്ല ഒന്നും മറച്ചു വെക്കാറില്ല ഞങ്ങൾ തന്നിൽ എന്തോ ഇത് മാത്രം പറയാൻ തോന്നില്ല കാരണോം ഇൻടെ. പ്രായം തന്നെ 24 ആയെ).

മനു: അമ്മേ നിങ്ങളൊന്നു പോയെ അത് അച്ഛൻ വന്നിട്ടല്ലേ നോക്കാം. അമ്മ: ആ എന്തേലും ഒക്കെ ചെയ്യാൻ നോക്ക്.

മഹാൻ നമ്മളെ തന്നെ നോക്കി ഇരിപ്പുണ്ട് എന്തെന്തു ജീവി എന്നാ മട്ടിൽ പഠിച്ചിരുന്ന കാലത്തെ മടിയനായി നടന്ന എനിക്ക് ഇങ്ങനെ ഒരു പൂതി ഉള്ളിൽ കേറിയത് ആൾക് അറിയില്ലല്ലോ.

മനു: അമ്മേ ഇപ്പോ വരാമേ.

നൈസ് ആയിട്ട് അവനേം പൊക്കി വീട്ടിന്നു ചാടി ആശാൻ വണ്ടി ഓടിക്കുന്നുണ്ടെങ്കിലും ഒരക്ഷരം മിണ്ടിട്ടില്ല ആ എന്തെരോ എന്തോ. നേരെ പോയി ഉണ്ണിയേട്ടന്റെ കടേലെക്കി.

അച്ചു: ചേട്ടാ 2 കട്ടൻ 2 kings.

ഉണ്ണിയേട്ടൻ: എടാ അച്ചുവേ എപ്പോ എത്തി കണ്ടിട്ട് കൊറേ ആയല്ലോ.

അച്ചു: രണ്ട് ദിവസം ആയെ ഉള്ളു ലീവ് കിട്ടണ്ടേ.

ഉണ്ണിയേട്ടൻ: ആഹ് നടക്കട്ടെ അല്ലടാ മനു നിനക്ക് ജോലി ഒന്നും ആയില്ലേടാ.

മനു: ദേ മനുഷ്യ നിങ്ങള് ചായ അടിക്ക് അല്ലാണ്ട് എനിക്കിട്ട് അടിക്കേണ്ട kings ഞാൻ എടുത്തു.

അല്ല പിന്നെ ഇവർക്കൊക്കെ ഇത് തന്നെ ഉള്ളോ പണി കിട്ടേണ്ടത് കിട്ടിയപ്പോ പുള്ളിക്കാരൻ ഹാപ്പി ഞനും ഹാപ്പി. Sig കത്തിച്ചു രണ്ട് പൊഗ എടുത്തപ്പോളേക്കും നല്ല ചൂട് കട്ടൻ റെഡി.

മനു:എന്താടാ രാവിലെ തന്നെ വിളിച്ചേരക്കി കൊണ്ട് വന്നിട്ട് ഒന്നും പറയാൻ ഇല്ലേ നിനക്ക്.


ഒരു നോട്ടം അത് മാത്രം മനസ്സിലായി ബിടെക് തന്നെ.

മനു: എടാ വേറെ ഒരു പണിം ഇല്ലാഞ്ഞിട്ടാടാ എന്നെകൊണ്ട് ഒന്നും വയ്യ ഈ പ്രായത്തിലു പോയി ജോലി ചെയ്യാൻ വെറുതെ വീട്ടിലരുന്നു മടുത്തു അപ്പൊ അച്ഛനായിട്ട് കൊണ്ട് വന്ന ഭാഗവതിയെ ഞാനായിട്ട് ചവിട്ടി തെരുപ്പിക്കാനോ?..

സംഗതി ഏറ്റന്നു തോനുന്നു ഒരു ചിരി കണ്ടു മുഖത് ആൾക് അറിയാം എന്റെ അവസ്ഥ. മാന്യനാണ് കേട്ടോ ഞാൻ പട്ടിണി ആവുമ്പോ കണ്ടറിഞ്ഞു സഹായിച്ചോളും നേരത്തിനു യെൻ നന്പനെ പോൽ യാരും ഇല്ലേ ഇന്ത ഭൂമിയിലെ.

അച്ചു: സംഭവം ഒക്കെ ശെരിയാ പക്ഷെ എടാ എന്റെ അനിയത്തീടെ പ്രായം ഇല്ല മക്കളാവും കൂടെ ഇണ്ടാവുക ഒന്ന് ഓർത്തു നോക്കിക്കെ.

ആ പറയാൻ വിട്ടു ആൾക്ക് ഒരു പെങ്ങളുണ്ട് അനു ഇപ്പൊ +2 കഴിഞേ ഇല്ലു. ശോ ശെരിയാണല്ലോ ആ നോകാം.

മനു: ചിന്തിക്കാതെ ഇല്ലെടാ വേറെ ഒരു വഴി ഇല്ലാത്തത് കൊണ്ട്…..

അച്ചു: മ്മ്മ്മ്മ്മ്…

മനു: അല്ല നീ എന്താ ഒന്ന് വിളിക്കാതെ കൂടെ വന്നേ എന്നിട്ടൊന്നും പറഞ്ഞില്ല.

അച്ചു: ഓ അത് മറന്നു എടാ നമ്മക്ക് ***** എഞ്ചിനീയറിംഗ് കോളേജ് വരെ ഒന്ന് പോണം.

മനു: എന്തിനു.

അച്ചു: വായ അടക്കേടാ അനു ന്റെ അഡ്മിഷൻ ശെരിയായിട്ടുണ്ട് ഫീ അടക്കണം സിവിൽ ആണ് എടുത്തേ അല്ല നീ ഏത് കോളേജ് ആണ് നോക്കണേ.

മനു: സഭാഷ്.

അച്ചു : എന്തേ

മനു: ഭാഗ്യം ഒരേ ബാച്ച് അല്ല.

അച്ചു: എന്ത് നീ എന്താടാ പിച്ചും പേയും പറയണേ.

മനു: ( ഒരു ഇളിച്ച ചിരി മുഖത്തു ഫിറ്റ് ചെയ്തിട്ട് ) ഏറെക്കോരെ ഞാനും അവിടെ തന്നെ ആണ് മെക്കാട്രോണിക് .

പറഞ്ഞു കഴിഞ്ഞു ചായ കുടിക്കാൻ ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച്ചതാ ദേ തുപ്പി പോയി നായിന്റെ മോന്റെ ഒടുക്കത്തെ ചിരി. ഓ അതിനും മാത്രം ഒന്നും ഇല്ല .

അച്ചു: ആ റൂട്ട് ബസ് ഇല്ലാത്തോണ്ട് എങ്ങനെ അവളെ കൊണ്ടാക്കും എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു അച്ഛൻ അപ്പൊ അതിനൊരു തീരുമാനം ആയി കിട്ടി. പൊന്നു മോനെ അവളിത് അറിഞ്ഞാലിണ്ടല്ലോ ചിരിച് ചിരിച് മണ്ണ് തപ്പും നിന്നെ നാട്ടിക്കുകയും ചെയ്യും.

ചിരി ഒക്കെ അടങ്ങി എന്തോ ഓർത്തെന്ന പോലെ അവൻ

അച്ചു: എടാ അതിനു അടുത്ത ആഴ്ച ക്ലാസ് തുടങ്ങില്ലേ അതയത് മറ്റന്നാൾ. അപ്പൊ നിന്റെ മാച്ചോ.

പറയാൻ വിട്ടു ഒരു കിക്ക് ബോക്സിർ ആണ്. ജാടയൊന്നും ഇല്ല കേട്ടോ.

മനു: ആ അതിനു വേണ്ടിയാ അച്ഛൻ ഉച്ചക്ക് വരണേ രാഘവൻ മാമേടെ അടുത്തേക് പോകാൻ പുള്ളിടെ കെയർ ഓഫിൽ ആണേ സീറ്റ്‌ കിട്ടിയെ അപ്പൊ പുള്ളിയെ ഒന്ന് കാണുകയും വേണം ലീവ് പറയുകയും വേണം.


അച്ചു: അതിനെന്തിനാ നീ അയാളെ കണ്ട് ലീവ് പറയണേ.

മനു: അയാൾ ആണെടാ ആ കോളേജ് പ്രിൻസിപ്പൽ.

അച്ചു: അടിപൊളി അപ്പൊ മോന്റെ ജീവിതം നായ നക്കി.

മനു : ഓഓഓഓഓഓഓ

അങ്ങനെ കുറച്ചു കഥയൊക്കെ പറഞ്ഞു ഇരുന്ന് സമയം പോയതറിഞ്ഞില്ല അമ്മ വിളിച്ചപ്പോളാ പിന്നെ ഓർമ വന്നേ അങ്ങനെ വീട്ടിലേക്കു പോയി ഭക്ഷണം കഴിഞ്ഞു അച്ഛനേം കൂട്ടി രാഘവൻ മാമ. അമ്മേടെ ജേഷ്ഠൻ ആള് റിട്ടയർഡ് പുലി ആണ് മിലിറ്ററി. അതെല്ലാം ശെരിയാക്കി വൈകുന്നേരത്തോടെ വീട്ടിലെത്തി രാത്രി അത്താഴം ഇല്ല diet ആണേ ഹാ പിന്നെ ഫ്രുഇറ്റ്സ് എന്തെല്മ് ഇടത് കഴിക്കും നേരെ പോയി കേട്ന് എന്തോ ഇന്ന് നിദ്ര ദേവി നേരത്തെ വന്നു വിളിച്ചോണ്ട് പോയി. പിന്നീടുള്ള ദിവസങ്ങൾ ഒരു ഒറ്റമായിരുന്നു മാച്ച് അടുത്തതു കൊണ്ട് പ്രാക്ടീസ് ഇണ്ട് ഡെയിലി ഇടി കൊണ്ട് ഒരു പരുവം ആയി .

അങ്ങനെ  ആ ദിവസം വന്നെത്തി ഫേസ് ഓഫ്‌ ഡേയ്ക്കു ഒരു ചെക്കൻ എന്താ അവന്റെ ഷോ കണ്ടാലേ അറിയാം ഇരന്നു വാങ്ങി പോവും എന്ന് എൽവിൻ ബ്രോ ആണേ എതിരാളി. ഇത് വെറും സെലക്ഷൻ മാച്ച് ആണ് ബെൽറ്റ്‌ മാച്ച് വരുന്നേ ഇല്ലു. അങ്ങനെ വിചാരിച്ചതിലും നല്ല റീതിക്കു വരി കൂട്ടി എന്നാലും വിട്ടു കൊടുത്തില്ല നല്ല ഒരു ഒന്നാന്തരം അപ്പർ കട്ട്‌ ഇൽ ആള് ഫ്ലാറ്റ്. അച്ചു വന്നിരുന്നു അനുവും പിന്നെ കുറച്ചു വേറെ കൂട്ടുകാരും. അച്ഛനും അമ്മേം വന്നില്ല ഇതിലൊന്നും താല്പര്യം ഇല്ല പോലും എവിടുന്നു മകന് അടി കിട്ടണത് കാണാൻ വയ്യാനിട്ടല്ലേ. സർ ഹാപ്പി ഞൻ ഹാപ്പി ബാക്കി എല്ലാരും ഹാപ്പി അങ്ങനെ ആ കടഭ കഴിഞ്ഞു. എന്നാലും ഒരു നല്ല പാടുണ്ട് മുഖത്തു സാരല്ല ബാൻഡ് ഐഡ ഉണ്ടല്ലോ.

അങ്ങനെ മാച്ചിന്റെ വിജയം ഫ്രണ്ട്സിന്റെ കൂടെ നല്ല റീത്തിൽ തന്നെ ആഘോഷിച്ചു. ബോക്സിർ അനു മെയിൻ ആണ് എന്നൊന്നും പറഞ്ഞിട്ട് കാര്യൊള്ള ചെലവ് ചെയ്തില്ലെങ്കി എടുത്തിട്ട് തെക്കും പന്നികൾ.

ആ അത് പറയാൻ മറന്നു മടുത്തെന്നു കരുതിയ ഒറ്റപെട്ട അധ്യയന ജീവിതം മാറി മറിയുന്നത് +1 വച്ചാണ്. കോമേഴ്‌സ് ബാച്ച് 14 ആണ് കുട്ടികളും ഒരു പെണ്ണും ആഹാ നല്ല ഒന്നാന്തരം ക്ലാസ്.

അവിടുന്ന് തുടങ്ങിയ കൂട്ടുകെട്ട വിട്ടു പോയിട്ടില്ല ഒരുത്തനും കൂടെ ഉണ്ട് അന്നും ഇന്നും ഇനിയെന്നും. അങ്ങനെ അവന്മാരുടെ അടുത്തും വെളിപ്പെടുത്തി പഠിക്കാൻ പോണ കാര്യം കേട്ടപ്പാട് തുടങ്ങി ഇളി പന്നികള് കൊറേ വാരി അവസാനം നല്ല കുട്ടികളുടെ നമ്പർ ഒപ്പിച്ചു കൊടുക്കണം എന്നൊക്കെ ആയി അനഗ്നെ ആ ദിവസവും സ്വന്തോഷ പ്പൂർവം കടന്നു പോയി. നാളെയാണ് ആ സുദിനം ക്ലാസ്സ്‌ തുടങ്ങി 4 ദിവസം ആയി എന്താവോ എന്തോ ആ വരുന്നേടുത്തു വച്ചു കാണാം.
ആ കുരുപ്പിനെ കൂടെ കൂട്ടണമല്ലോ, അച്ചു പോയി മാച്ച് കഴിഞു ഇന്നലെ തന്നെ അവൻ സ്ഥാലം കാലി ആക്കി അവിടെ വച്ചേ അവള് പണി തുടങ്ങി കളിയാക്കാൻ ആ കാണം. അങ്ങനെ ഓരോന്ന് ഓർത്തും ഫോണിൽ കളിച്ചും എപ്പോളോ ഉറങ്ങി. രാവിലെ അമ്മ വിളിച്ചപ്പാല പിന്നെ എഴുന്നേറ്റ് ഇന്ന് മടിയൊന്നും കാണിച്ച ഫ്രഷ് ആയി താഴെ ചെന്ന് ക്ലോക്ക് നോക്കിയപ്പോ സമയം 8 മണി വൗ. പേപ്പർ വയനാക്കിടയിൽ അച്ഛൻ ഒന്ന് കണ്ണ് നാട്ടു ദാ എത്തി ഡയലോഗ്.

അച്ഛൻ: പഠിക്കാൻ പോണതൊക്കെ കൊള്ളാം പ്രായം അറിഞ്ഞു കളിക്കുക കഴിഞ്ഞ കോളേജിൽ പോലെ തല്ലും പിടിയും പോലീസ് കേസും ആയി വന്ന ഞൻ തിരിഞ്ഞു നോക്കില്ല.

മനു: ഓഓഓ.

ആദ്യത്തെ കോളേജിൽ പഠിക്കുമ്പോ സീനിയർ ആയിട്ട് അടി ആയി അവസാനം പോലീസ് കേസ് ഒക്കെ ആയി പാർട്ടി ഇടപെട്ടു കംപ്രോമിസ് ആക്കിയതാ. അമ്മേടെ അച്ഛൻ ഒരു നല്ല പാർട്ടി കാരനും ആണ് റിട്ടേഡ് ci കുഞ്ഞിരാമൻ. അച്ഛൻ ഇതൊക്കെ പറയുമെങ്കിലും ആളൊരു ഭീകരനാണ് മച്ചാ മച്ചാ സസിന് ആണ് ഞങ്ങൾ തമ്മിൽ എന്തും ഓപ്പൺ ആയി പറയാം മൈ കൂൾ ബ്രോ. ആലോചിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല 9 മണിക്ക് എത്തണം എന്നാ ഓർഡർ അനു ന്റെ വക ന്തു ചെയ്യാനാ വിധി.

മനു : അമ്മേ ചായ….

അമ്മ : ഡാ കെടന്നു കാരണ്ട എടുത്ത് വെച്ചിട്ടുണ്ട് വാ.

അങ്ങനെ അമ്മേന്റെ അടുത്ത ചെന്ന് നോക്കുമ്പോ ദീ കെടക്കുന്നു നുമ്മ മച്ചാൻ thor. തെറ്റുധരിക്കണ്ട നല്ല ഒന്നാന്തരം ലാബ് ആണ് മൈ ഡോഗ്, ആൾക്ക് വല്യ മൈൻഡ് ഇല്യ ന്താണാവോ എന്തോ. അനഗ്നെ ഫുഡ് ഒക്കെ കഴിച്ചു സെറ്റ് ആയി നേരെ ഇറങ്ങി rx 135 നുമ്മ രാജ +2 കഴിഞ്ഞു കാല് പിടിച്ചു വാങ്ങിയതാ പഴയ ഓർണർ പൊന്നു പോലെ കൊണ്ട് നടന്ന മഹാനായ വ്യെക്തി ആണ് എന്റെ കയ്യിൽ കിട്ടിയെ പിന്നെ ആൾക് റസ്റ്റ്‌ ഇല്ല ഫുൾ ടൈം ഓട്ടം. എന്തൊക്കെ പറഞ്ഞാലും കെടന്നു ഓടിക്കോളും. അനഗ്നെ അവനേം പൊക്കി നേരെ വിട്ടു അച്ചുന്റെ വീട്ടിൽക്  ചെന്ന് നോക്കുമ്പോ അനു ഇതുവരെ ഒരുക്കം കഴിഞ്ഞിട്ടില്ല ഹാ അത് പിന്നെ അനഗ്നെ ആണല്ലോ ഞാൻ നേരെ ചെന്ന് കാരി ആമ്മ… പറയാൻ വിട്ടു അച്ചുന്റെ വീട്ടിൽ അവന്റെ അമ്മ അച്ഛൻ പിന്നെ അനു. നമ്മളെ പോലെ തന്നെ ചെറിയ കുടുംബം

അമ്മ : ആ നീ വന്നോ അവള് ദീ ചായ കുടിക്യ നീ വായോ ചായ കുടിച് പോവാം.

മനു : വേണ്ട അമ്മ ഞൻ കഴിച്ചു അച്ഛൻ എന്തിയെ.

അമ്മ :  രാവിലെ തന്നെ നടക്കാൻ പോയി വന്നിട്ടില്ല ആരെയെങ്കിലും കണ്ടിട്ടുണ്ടാവും കത്തി വെക്കാൻ .

അങ്ങനെ സംസാരിച്ചു നിന്നപോലെ അനു വന്നു മം കൊള്ളാം ഒരു ചുരിദാരാണ് വേഷം. ആളൊരു കൊച്ചു സുന്ദരി ആണ് ട്ടോഹ്  വായാടിയും ചെവിക്ക് സോര്യം തരില്ല. എന്തൊക്കെ പറഞ്ഞാലും ആളൊരു പാവം ആണ് ഓ വന്നപ്പോൾ തുടങ്ങി അവളുടെ വാഗ ഒരു ആക്കൽ ഇനി എന്തൊക്ക കാണണമോ എന്തോ. അങ്ങനെ അവളെയും കൂട്ടി നേരെ വിട്ടു പുതിയ കോളേജിലേക് പോകുന്ന വഴിക്ക് ഓരോന്ന് ചൊറിയുന്നുണ്ട് ആള് എല്ലാത്തിനും മൂളി കേട്ട് ഞൻ നേരെ വിട്ടു ചെറിയ ഒരു ടെൻഷൻ ഉണ്ട്.

അങ്ങനെ അവസാനം പൂത്തുലഞ്ഞ ഗുൽമോഹർ മരങ്ങളൊന്നും ഇല്ലാത്ത മതിൽ കെട്ടിന് മുന്നിലെ കവാടം കടന്നു ഞൻ മെല്ലെ ബൈക്ക് കൊണ്ട് പോയി പാർക്ക്‌ ചെയ്തു ഇറങ്ങി ഒന്ന് വെക്ഷിച്ചു 3 കൊള്ളാം ഇനി ഇവിടെ ഹാാാ ഒരു ദിർഗ്ഗ ശ്വാസം വിട്ടു സൈഡിലോട്ട് തിരഞ്ഞു നോക്കുമ്പോ ദീ നിക്കാണ് ഭ്രാന്തി എന്നെ തന്നെ നോക്കി മുപ്പത്രണ്ട് പല്ലും കാട്ടി ഇളിച്ചോണ്ട്. എന്താടി പോത്തേ എന്നും പറഞ്ഞു ഒന്ന് കൊടുത്തു തലക്കിട്ടു.

അതോടെ ഇളി നിന്ന് കിട്ടി ഒരു കുത്ത് പല്ലക്കിട്ട് തന്നെ സന്ദോഷം.

മനു: ഡീ.. ഔഫ് രാവിലെ തന്നെ ചൊറിയല്ലേ.

Anu: പിന്നെ എന്റെ തലക്കിട്ടു കൊട്ടിട്ടല്ലേ.

മനു : ഓ തർക്കിക്കാൻ ഇല്ല മോളെ . അല്ല ഈ പ്രിൻസിപ്പാലിന്റെ റൂം എവിടെയാ

ചുറ്റിലും ഒന്ന് കണ്ണോടിച്ചു കൊണ്ട് ഞൻ അവളോട്‌ ചോദിച്ചു. അവിടെ ഇവിടെ ആയി കുറച്ചു കണ്ണുകളുടെ ഏറു നോട്ടം കാണാം. ഹാ തെറ്റ് പറയാൻ പറ്റില്ലല്ലോ ഗ്ലാമർ ഉണ്ടായി പോയില്ലേ കാണാനും കൊള്ളാം വെളുത്ത നിറം അത്യാവശ്യത്തിനു ഉയരം ഉറച്ച ശരീരം ആരായാലും നോക്കി പോവും .

Anu: ആ നേരെ കാണുന്ന ബിൽഡിംഗ്‌ ന്റെ താഴെ ആണ് ചേട്ടാ അല്ല നിനങ്ങളെന്തിനാ പ്രിൻസിപ്പലിനെ കാണുന്നെ.

മനു : എടി പോത്തേ എന്റെ മാമനാടി നിന്റെയൊക്കെ ഇവിടുത്തെ പ്രിൻസിപ്പൽ ഒന്ന് കണ്ടു അന്വേഷണം പറഞ്ഞു വരാം.

Anu: എന്നിട്ട് അച്ചവേട്ടൻ പറന്നില്ലല്ലോ.

അങ്ങനെ ഞങ്ങക്ക് സംസാരിച്ചു നിക്കുമ്പോ ഞങ്ങളുടെ അടുത്തേക്ക് 3 കുട്ടികൾ വന്നു. അനുവിന്റെ കൂടെ പഠിക്കുന്ന മക്കൾ. ആഹ് ഇത് കൊള്ളാലോ വൗ. അങ്ങനെ അവരോടും സുലാൻ പറഞ്ഞു നേരെ പോയി മാമനെ കാണാൻ സോറി പ്രിൻസിപലനെ കാണാൻ. നേരെ ചെന്ന് നോക്കിയപ്പോ ഉള്ളിൽ ആളുണ്ട് വെയിറ്റ് ചെയ്തു പേരെന്റ്സ് ആണെന്ന് തോനുന്നു ഹ നോകാം. അങ്ങനെ അവരിറങ്ങി ഞൻ നേരെ കേറി.

മനു : സർ മെയ്‌ ഐ കം ഇൻ. ഒട്ടും കുറക്കാൻ പാടില്ലല്ലോ

പ്രിൻസിപ്പൽ : ഡാ ഡാ മതി മതി കേറി വാ.

ചരിച്ച കൊണ്ട് ഉള്ളിലേക്കു കയറി മുമ്പ് വന്നിട്ടുള്ളത് കൊണ്ട് പരിചയ കുറവുണ്ടായില്ല മുന്നിലുള്ള കസേരകളിൽ ഒന്നിൽ ഇരുന്നു.

Ragavan: എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു മാച്ച്  നന്ദു പറഞ്ഞു നല്ലോണം വരി കൊട്ടി എന്ന് സമയം ഇല്ലാത്തോണ്ട് വീഡിയോ കാണാൻ പറ്റിയില്ല .

മനു : അതെ വാങ്ങിയിട്ടുണ്ടെങ്കിൽ അതുപോലെ തന്നെ തിരിച്ചു കൊടുത്തിട്ടും ഉണ്ട് ഓ.

നന്ദു നന്ദന പുള്ളികാരന്റെ ഒറ്റ മോളെ ഡോക്ടർ അവൻ പഠിക്യ, യൂട്യൂബ് ലൈവ് ഇണ്ടർന്നു ബോക്സിങ് അവളും കണ്ടു അതാണ് ഇപ്പോൾ കിട്ടിയ റിപ്പോർട്ട്‌ ആളെന്റെ മുറപ്പെണ്ണായിട്ടു വരും സംഭവം അങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങൾ അതൊന്നും ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയം ആണ് അവൾക്കു ആൾറെഡി ഒരു ആളുണ്ട് എനിക്കും അറിയാം തരക്കേടില്ലാത്ത ഒരാളായത് കൊണ്ട് ഞാനും സപ്പോർട്ടേയ്യും ഇനി ഈ മുന്നിൽ ഇരിക്കുന്ന കക്ഷി അറിഞ്ഞാലാണ് പുകിൽ. എന്നാലും അവന്റെ ഭാഗ്യം കെട്ടി കഴിഞ്ഞാൽ ലോട്ടറി ആണ് മോനെ കണക്കില്ലാത്ത സ്വത്തുണ്ട് കിളവന്റെ കയ്യിൽ. അങ്ങനെ പുള്ളിക്കാരന്റെ അടുത്ത കത്തി അടിച്ചു ഇരുന്നോണ്ട് നിക്കുമ്പോ ദേ വേർന്നു ഒരു അശരീരി.

May i come in sir…..

ഞങ്ങൾ രണ്ടു പേരും ഒരേ സമയം തിരഞ്ഞു നോക്കി ആഹാ ഐശ്വര്യം തുളുമ്പുന്ന മുഖം ഒറ്റ തവണയേ നോക്കിയുള്ളു കണ്ണെടുക്കാൻ തോന്നിയില്ല നല്ല മെറൂൺ കളർ സാരിയുടുത്ത ശാലീന സുന്ദരി മുടി പിന്നിൽ വിടർത്തി ഇട്ടിട്ടുണ്ട് നീളനും അല്ല ചുരുളനും അല്ലാത്ത ഇടച്ചേർന്ന മുടി നല്ല ഏതോ എന്നെടേയ് മണം ഹാ.

രാഘവൻ : യെസ് കം ഇൻ അഞ്ജലി മിസ്സ്‌.

ഓ ടീച്ചറണോ കൊള്ളാം…..

അഞ്ജലി : സർ രജിസ്റ്റർ..

രാഘവൻ : എവിടെയായിരുന്നു ടീച്ചർ രണ്ടു ദിവസം.

അഞ്ജലി : അമ്മക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു സർ പെട്ടെന്നായതു കൊണ്ട് വിളിച്ചു പറയാനും പറ്റിയില്ല അരുണ മിസ്സ്‌ നോട് പറഞ്ഞിരുന്നു ഒന്ന് റിപ്പോർട്ട്‌ ചെയ്യാൻ.

രാഘവൻ : ഹാ അറിഞ്ഞിരുന്നു എന്നിട്ട് എങ്ങനെ ഉണ്ട് അമ്മക്ക്

അഞ്ജലി : ബേധമുണ്ട് സർ പെട്ടെന്ന് ഒരു നെഞ്ച് വേദന അന്നൊക്കെ പറഞ്ഞു ടെൻഷൻ അടുപ്പിച്ചു കുഴപ്പം ഒന്നുമില്ല.

രാഘവൻ : ആഹ് അമ്മേയോട് അന്വേശനം പറയണം ഹാ ഇത് മനു ടീച്ചർക്കു അറിയില്ലേ ഇവനെ വീട്ടിൽ ഇടയ്ക്കു വരാറുണ്ടല്ലോ എന്റെ മരുമകൻ ആണ്.

അവളെന്നെ ഒന്ന് നോക്കി ഒരു പാൽ പുഞ്ചിരി ഹാ. അല്ല ഇവൾക്കെങ്ങനെ എന്നെ അറിയാന വീട്ടിൽ വരാനോ?. . എനിക്ക് തോന്നിയ അതെ സംശയം അവൾക്കും തോന്നി കാണും.

രാഘവൻ : എടാ ഇത് നമ്മട ധമോധരട്ടന്റെ മകളാണ്  നമ്മടെ വീടിന്റെ വഴിക്കു ഇല്ലേ.

മനു : ആഹ് പക്ഷെ കണ്ടതായി ഓർക്കുന്നില്ല.

ഞാനും നോക്കി ഒരു ചിരി ചിരിച്ചു കൊടുത്തു.

അഞ്ജലി : എങ്കിൽ ഞാൻ പൊക്കോട്ടെ സർ ഇന്ന് ലാബ് ഡ്യൂട്ടി ആണ്.

രാഘവൻ: ഓക്കേ അഞ്ജലി u carry on  പിന്നെ ഇയാളും നിങ്ങടെ ക്ലാസ്സിലാവും ട്ടോ ലെറ്റ്‌ ആണ് മനു ഇതാണ് നിന്റെ pneumatics ഇൻചാർജ് കേട്ടോ.

ആദ്യം പൊക്കോളാൻ അനുവാദം കൊടുത്തപ്പോ ഒരു പാൽ പുഞ്ചിരി ഞങ്ങൾക്ക് സമ്മാനിച്ചു പിരിയാൻ നിന്ന ആൾ രണ്ടാമത് പറഞ്ഞ ഡയലോഗ് കേട്ടു വിശ്വസിക്കാൻ ആവാതെ എന്നെയും മാമനെയും നോക്കുന്നു. താടിയും മീശയും അതികം ഇല്ലെങ്കിലും ശരീര ഘടന വെച്ച ഒരാളുടെ പ്രായം ഊഹിക്കാമല്ലേ. അവൾ വിചാരിച്ചു കാണും ഈ തടിമടണോ എന്ന് .

രാഘവൻ: ആള് ഡിപ്ലോമ കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു വർക്കയർന്നു പിന്നീട് അവിടുന്ന് റിസൈൻ ചെയ്തു ഇപ്പൊ ഇവിടെ എത്തി.

ഓ ഈ കെളവൻ ആളെ നാട്ടിക്കുയല്ലോ. നമ്മലല്ലേ എന്നാ ഭാവത്തിൽ ഒരു ചിരി അങ്ങട് കൊടുത്തു ഇതൊക്കെ എന്ത്.

പിന്നീടാധികം നേരം നിന്നില്ല രണ്ടു മൂന്ന് ഡയലോഗ് അവള് പോയി കുറച്ചു കഴിഞ്ഞു പൂനെ ചേട്ടൻ വന്നു പറഞ്ഞു പുറത്ത് പേരെന്റ്സ് കാത്തിരിപ്പുണ്ടെന്ന് അതുകൊണ്ട് ഞാനും മെല്ലെ അവിടുന്ന് വലിഞ്ഞു നേരെ നമ്മടെ ക്ലാസും തപ്പി നടപ്പായി ഹാവു കിട്ടി കിട്ടി.

ഒരു ദീർഘ നിശ്വാസനം എടുത്ത് നേരെ കേറി ഹാവു സ്വിച്ച് ഇട്ടപോലെ നിന്ന് എല്ലാ ബഹളവും ഏതാടാ ഇവൻ എന്നുള്ള റീതിയിലുള്ള നോട്ടവും. അഹ് കൊള്ളാം നല്ല ക്ലാസ്സ്‌, സാധാരണ ലെറ്റ്‌ എന്ന് പറയുമ്പോ 1st ഇയർ കഴിഞ്ഞു വരുന്നവരുടെ കൂടെ ഇടലാണല്ലോ പതിവ് ഇവിടേം അത് തന്നെ അവസ്ഥ മൊത്തത്തിലൊന്നു നോക്കി ലാസ്റ്റ് ബെഞ്ച് കളിയല്ല തോട്ട് മുന്നിലത്ത സീറ്റിൽ പോയി ഇരിപ്പുറപ്പിച്ചു. അപ്പോളേക്കും ബാക്കി എല്ലാവരും അവരവരുടെ ചർച്ചങ്ങളിൽ മുഴുങ്ങി. ചില കണ്ണുകൾ എന്നെ നോക്കുന്നതും കാണാം നമ്മളാതൊന്നും ശ്രെദ്ധിക്കാതെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു അങ്ങനെ ടീച്ചർ വരുന്നതു വരെ കുറച്ചു പേരെ പരിചയ പെട്ടു അജ്മൽ, ഷാഫി, അജയ്, റിജോയ്, റോയ്, രാഹുൽ… അനഗ്നെ കറച്ചു പേർ അവരോച് ചോദിച്ചു മനസ്സിലാക്കിയത് വെച്ച ക്ലാസ്സിൽ മൊത്തം 32 പേര്, 12 ഗര്ലസ് 20 ബോയ്സ് അതിൽ ലെറ്റ്‌ വരും 8 പേര്. ആഹാ അന്തസ് അങ്ങനെ ഓരോ കാര്യം പറഞ്ഞു ഇരുന്നപ്പോൾ ടീച്ചർ വന്നു. ഇതിനിടക്കേപ്പോളാ ബെൽ അടിച്ചേ ആവോ… അഹ് ഇത് നമ്മടെ ടീച്ചർ ആണല്ലോ.

അഞ്ജലി : സൊ സ്റ്റുഡന്റസ് ഗുഡ്മോർണിംഗ്.

ഗുഡ്മോർണിംഗ് മിസ്സ്‌… ഒരു മാറ്റോം ഇല്ല

അഞ്ജലി : ഓക്കേ ചെറിയ എമർജൻസി കാരണം രണ്ടു ദിവസം ലീവ് ആയി, സൊ ഇന്ന് തോറ്റു നമ്മൾക്ക് പോർഷൻസ് എടുത്തു തുടങ്ങാം ഇന്ന് ലാബ് ആണ് സൊ എല്ലാവരും ലാബിലേക്ക് വരുക.

അനഗ്നെ നിർദ്ദേശങ്ങൾ തന്നു കഴിഞ്ഞു പുള്ളിക്കാരി രജിസ്റ്റർ എടുത്തു അറ്റെൻഡൻസ് എടുക്കാൻ തുടങ്ങി എന്റെ പേരും വിളിച്ചു മനു അരവിന്ദ്. പ്രേസേന്റ് പറഞ്ഞു അപ്പോളാണ് പുള്ളിക്കാരെ എന്നെ ശ്രെദ്ധിക്കുന്നതു അങ്ങനെ അറ്റന്റസ് ഒക്കെ എടുത്തു കഴിഞ്ഞപാടി കിട്ടി പണി ഇൻട്രോടുസ് ചെയ്യാൻ വേറെ നിവർത്തി ഇല്ലാത്തതു കൊണ്ട് പോയി വേലമ്പി. പ്രായവും ജോലി ചെയ്തതും ഒഴിച്ച് ചെറിയ ഒരു ഇനട്രോ കൊടുത്ത് പൊന്നു. അങ്ങനെ എല്ലാം അവസാനിച്ചു ലാബിലേക്കായി യാത്ര.

റോയ് : എടാ മനു നിനക്കെത്ര വയസ്സായി.

ലാബിലേക്കുള്ള നടത്താതിനിടെ പന്നി പണി തന്നു അവൻ ചോദിച്ച പാടെ എല്ലാരുടേം നോട്ടം എന്റെ മേലായി ഭാഗ്യത്തിന് ഞങ്ങള് കുറച്ചു പേരെ ഉള്ളു ബാക്കി എല്ലാവരും നടന്നു നീങ്ങുകയാ.

മനു : 24.

ആഹാ പഷ്ട് ചേട്ടാ ചേട്ടന് വല്ല പണിക്കും പൊക്കുടേരണോ എന്നുള്ളൊരു ചോദ്യം. നോക്കുമ്പോ അരുൺ ആണ് നേരത്തെ പരിചയപ്പെറ്റത്തിനിടയിൽ കണ്ടതാ ലെറ്റ്‌ അല്ല.

ഒരു ഇളിഞ്ഞ പുഞ്ചിരി ഞൻ സമ്മാനിച്ചതോടെ ചെറിയ രീതിയിൽ ഒരു ചിരി എല്ലാവരിലും പടർന്നു. അങ്ങനെ ഓരോന്ന് സംസാരിചു  ലാബിൽ എത്തി എത്തിയപാടെ ഓരോന്നു ഓരോ മുലക്കലേക് പോയി. ഞാനും അജ്മലും റോയും കൂടെ ഒരു സൈഡിൽ മാറി നിന്ന് അവന്മാരും ലെറ്റ്‌ ആണ് ബാക്കി വന്ന ലെറ്റ്‌ ടീംസ് ഒക്കെ പഠിപ്പി പിള്ളേര് കണ്ടാലറിയാം. ഇവന്മാരും എങ്ങദേശം എന്റെ പ്രായം തന്നെ 22 കഴിയുന്നു രണ്ടാൾക്കും അങ്ങനെ ടീച്ചർ വന്നു ഓരോ എക്യുഐപിമെൻറ്സ് ഉസാജ്. ഒരു ചെറിയ ഇൻട്രോ. അനഗ്നെ ക്ലാസ്സ്‌ മുന്നേറി കൊണ്ട് നിക്കുമ്പോ.

അജ്മൽ : എടാ മിസ്സ്‌ എന്തിനാടാ ഇടക്കെടക്ക് നമ്മളെ നോക്കണേ വല്ല പ്രശ്നോം ഇണ്ടോ?.

ആളൊരു കോഴിക്കോട്ടു കാരൻ തന്നെ ആണ് ട്ടോഹ്  വാപ്പച്ചി ദുഫായ് ഒരു ഇക്ക ഒരു പെങ്ങൾ ഇക്കയും ദുബായിൽ ആണ് എന്തോ ബിസിനസ്‌ പെങ്ങള് +2 പഠിക്കുന്നു ഇവിടെ തന്നെ പിന്നെ ഉമ്മ വീട്ടിലെ ഭരണാധികാരി.

റോയ് : ഞാനും ശ്രെദ്ധിക്കായ്ക ഇല്ല വന്നപോലെ ഇണ്ട്.

ഇനി റോയ് ആള് കണ്ണൂരാണ് ഇവിടെ ഹോസ്റ്റൽ നിക്കുന്നു വീട്ടിൽ അമ്മ അച്ഛൻ ഒറ്റ മോനാണ്. അച്ഛൻ നാട്ടിലെ വലിയ പ്രമാണി ആണെന്ന് തോനുന്നു ഋച്ച് ആണ്.

ഇവര് പറഞ്ഞപ്പോൾ ഞാനും ഒന്ന് നോക്കി ശെരിയാണ് ഇടക്ക് അവള് ഇങ്ങോട്ട് നോക്കുന്നുണ്ട്. ആഹാ ഇത് കൊള്ളാമല്ലോ അങ്ങനെ ബാക്കി സംസാരം നിർത്തി ടീച്ചറിലേക്കായ് ഞങ്ങടെ 3 പേരുടെയും ശ്രെദ്ധ. അനഗ്നെ ഒരു കത്തിയും ചിരിയും കളിയും ആയി 3 മണിക്കൂർ ലാബ് കഴിന്ന് പോണ പൊക്കിൾ അവൾക്കൊരു ചിരിയും കൊടുത്തു. നല്ല മുഖം ആരും നോക്കി പോകും.

പിന്നീടുള്ള ഒരു ഹയർ ഫ്രീ ആയിരുന്നു ആരോ വന്നില്ല. അഹ് സന്ദോഷം അങ്ങനെ ആ പീരിയഡ് എല്ലാവരെയും ചെറുതായ് ഒന്ന് പരിചയപെട്ടു ഏറെക്കുറെ ക്ലാസ്സിന്റെ ധാരണ കിട്ടി. സീറ്റും മാറി ബാക്ക് ബെഞ്ചിൽ ആയി ഞാൻ അജ്മൽ റോയ് എന്റെ സൈഡിൽ അരുൺ. അങ്ങനെ ഓരോന്ന് സംസാരിച്ചു ഉച്ച ആയി ലഞ്ച് ബ്രേക്ക്‌, ക്ലാസ്സ്‌ തുടങ്ങി 3-4 ദിവസം ആയതു കൊണ്ട് റാഗിങ് ഒന്നും നോക്കണ്ട അല്ലെങ്കിലും എന്ത് നോക്കാന് ലെറ്റ്‌ അല്ലെ ആരും മൈൻഡ് ചെയ്യാറില്ല.

ഞങ്ങള് മൂന്ന് പേരും നേരെ ഇറങ്ങി ക്യാന്റീനിൽ നോക്കിയപ്പോ ഒടുക്കത്ത തിരക്ക്. അങ്ങനെ പുറത്തു പോയി കഴിക്കാൻ ധാരണ ആയി പുറത്തേക് പോകുമ്പോളാണ് ഫോൺ അടിക്കുന്നത്.

അനു കാളിങ്….

അനു : ചേട്ടാ എവിടെയാ.

മനു : ഞാൻ ഇതാ ഇവിടെ ഗേറ്റിന്റെ അടുത്ത പുറത്തു പോവാ ഫുഡ് കഴിക്കാൻ. എന്താ അനു.

അനു : ആണോ ഞാൻ കാന്റീൻറെ അടുത്ത ഫുഡ്‌ കൊണ്ട് വന്നിട്ടുണ്ട് അപ്പൊ ഇവിടിരുന്നു കഴിക്കാം എന്ന് വെചു

മനു : ആണോ ശെരി എന്നാ ഞാൻ പോർത്തു പോയി കഴിച്ചിട്ട് വരാം.

അനു : അയ്യോ വെക്കല്ലേ വെക്കല്ലേ ഒരു ഹെല്പ് വേണം..

ഗേറ്റ് കടന്നു അവന്മാരുടെ കൂടെ നടക്കുന്നതിനിടയിൽ ഞാൻ തിരക്കി എന്താടി വേഗം പറ.

അനു : അത് മനുവേട്ട ഒരു സാധനം വാങ്ങി തെരുവോ.

മനു : നീ കളിക്കാതെ പറ വേഗം.

അനു : അത് ഏറ്റവും എന്റെ ഫ്രണ്ടിന് പെരിയഡ്‌സ് ആയി ഒരു പാട് വാങ്ങി തെരുവോ ഞങ്ങൾ ഫസ്റ്റ് യീര്സിനു ക്യാമ്പസ്സിന്റെ പുറത്ത് കടക്കാൻ പറ്റില്ല അതാ പൈസ ഞൻ വന്നിട്ട് തരാം.

മനു : അതാണോ പറഞ്ഞ പോരെ പിന്നെ പൈസ നിന്റെ തന്ത ദേവനു കൊണ്ട് കൊടക്.

അനു : ഡോ തടിയാ valya ഇടി കാരൻ ആണെന്നൊന്നും നോക്കില്ല അച്ഛനെ പറഞ്ഞ മൂക്കിന്റെ ഷേപ്പ് ഞാൻ മറ്റും.

മനു : ഓ പോടീ അവിടുന്ന് ഞാൻ വാങ്ങിട്ടു വരാം നീ എവിടെയാ ഇണ്ടാവാ.

അനു : മം കാണാം ആഹ് ഞാൻ ഇവിടെ കാന്റീൻ സൈഡിൽ ഇണ്ടാവും ഏട്ടൻ വന്നിട്ട് വിളിച്ച മതി.

മനു : ഒകെ

അങ്ങനെ ഫോണും വെച്ച് അവന്മാരുടെ കൂടെ കേറി ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു ബില്ല് ഒക്കെ അവരെന്ന് കൊടുത്തേ ഹ എന്തെരോ എന്തോ. അത് കഴിഞ്ഞു ഒരു മെഡിക്കൽ ഷോപില് കേറി ഒരു പാക്ക് പാട് വാങ്ങി അപ്പോള ഓർത്തത് ബാഗ് എടുത്തില്ലലോ എന്ന് റോയ് ബാഗ് എടുത്തത് നന്നായി അവന്റെ ബാഗിൽ വരച്ച നേരെ കോളേജിലേക് ചെന്ന്. അനുനെ വിളിച്ചു നോക്കിയപ്പോ അവളവിടെ തന്നെ ഇണ്ട് നേരെ അങ്ങോട്ട് വെചു പിടിച്ചു ഞങ്ങൾ.

ദൂരെ നിന്ന് കണ്ടപ്പോ കൈ കൊണ്ട് കോപ്രായം കാട്ടുന്നുണ്ട് കക്ഷി.

മനു : ദാ  ഈ ബാഗിൽ ഉണ്ട് എടതിട്ട് വേഗം ബാഗ് തായോ.

അവള് വേഗം എന്റെ കയ്യിൽന് ബാഗ് വാങ്ങി അവളുടെ കൊട്ടുരിക്ക് കൊടുത്തു ആ കുട്ടി അത് വേഗം ബാഗിൽ എടുത്ത് വെച്ച ഒരു ചിരിയും തന്നു.

അനു : ഏട്ടാ ഇതാ പൈസ.

മനു : നേരത്തെ പറഞ്ഞത് ഓർമ ഇണ്ടല്ലോ.

അത് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം മാറി വിഷയം മാറ്റാൻ എന്നോണം ഞാൻ എന്റെ ഫ്രണ്ട്സിനെ അവൾക്കു പറിച്ചപ്പെടുത്തി അവളേം. അവളും പരിചയപ്പെടുത്തി തന്നു അവളുടെ മൂന്ന് ഫ്രണ്ട്സിനെ അഞ്ചു, നിഖില, വൈഗ. അങ്ങനെ സംസാരിച്ചു പിരിയാൻ നിക്കുമ്പോളാണ് എന്താ റോയ് ഇവിടെ റാഗിങ് ആണോ….. ഒരു അശരീരി തിരിഞ്ഞു നോക്കുമ്പോ ദേ നിക്കുന്നു നമ്മടെ വനമാല അഞ്ജലി.

മനു : ഏയ്‌ ഒന്നുമില്ല മിസ്സ്‌ ഇതിന്റെ ഫ്രണ്ട് ന്റെ അനിയത്തി ആണ് സൊ ഒന്ന് കാണാൻ വന്നതാ.

അഞ്ജലി : ഓ അങ്ങനെ ആണോ.

അനു നേം കൂട്ടുകാരികളേം ഒന്ന് നോക്കി. അപ്പോളാണ് അവരുടെ കൂടെ നിന്ന വേറെ രണ്ടു ടീച്ചറിൽ ഒരാൾ

ശെരി പരിചയ പെടലൊക്കെ കഴിഞ്ഞില്ല ബ്രേക്ക്‌ കഴിയാറായി ക്ലാസ്സിലേക്ക് പൊക്കോളാൻ

ആ  പറഞ്ഞത് ഇഷ്ടപ്പെട്ടിലെങ്കിലും മറിച്ചൊന്നും പറയാതെ ഞങ്ങൾ പിരിഞ്ഞു തിരിച്ചു പോരുന്ന വഴിക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോ ദേ നമ്മുടെ മിസ്സ്‌ ഒന്ന് നോക്കി വേഗം ഞൻ നോക്കി എന്ന് കണ്ടപ്പോ കണ്ണെടുത്തു.

റോയ് : ഡാ ഡാ രാവിലെ തൊട്ട് ശ്രെദ്ധിക്കുന്നത് എന്താ രണ്ടാളും തമ്മിൽ ഒരു കണ്ണ് കളി.

റോയുടെ ആ ചോദ്യമാണ് എന്റെ അവളിൽ നിന്നും ഉള്ള നോട്ടം പിൻവലിപ്പിച്ചത്.

മനു : എന്ത് കളി ഒന്നും മനസ്സിലാവാത്തവനെ പോലെ ഞാനും നിന്ന്

അജ്മൽ : മോനെ മനുവേട്ട കളിക്കല്ലേ എന്തോ ഉണ്ട് ലാബിൽ വച്ചേ നോക്കിയതാ പുള്ളിക്കാരിയുടെ നോട്ട.

മനു : ഹാ ഞാൻ എങ്ങും ശ്രെദ്ധിച്ചില്ലാ

റോയ് : വേണ്ട ഞങ്ങള് ശ്രെധിച്ചു ഇപ്പോളത്തേക്ക് വിട്ടു വൈഗത്തെ പിടിച്ചോളാം.

മനു :  ഓഓഓഓഓഓ

അങ്ങനെ നേരെ ക്ലാസ്സിലേക്ക് കേറി ചെന്നു അവിടെയുണ്ട് നമ്മടെ ബെഞ്ചിൽ അരുൺ ഇരിക്കുന്നു വേറെ നടക്കട്ടെ പയ്യന്മാരും pinne 3 പെൺകുട്ടികളും. ഞങ്ങളെ കണ്ടപ്പോ എല്ലാവരും ഒന്ന് ചിരിച്ചു

അരുൺ : നിങ്ങളെങ്ങാട്ടെ പോയെ ഞാൻ ഇവിടെ നോക്കിയപ്പോ കണ്ടില്ല.

അജ്മൽ : ക്യാന്റീനിൽ ഒടുക്കത്തെ തിരക്ക് പിന്നെ പുറത്തു പോയി.

അരുൺ : ശെടാ നഷ്ടമായി.

മനു : സാരോല്ലടാ നാളെയാക്കാം.

ഒകെ ടണ് അവനോടു സംസാരിച്ചു നിന്നപ്പോളാണ്.

ചേട്ടന്റെ വീടെവിടെയാ…

ദേ മുന്നിൽ നിക്കാൻ ഒരു പെണ്ണ് ചേട്ടൻ വിളി കേട്ടപ്പോലെ മനസ്സിലായി ഈ തെണ്ടി പണി തന്നു എന്ന് അവനെ നോക്കിയപ്പോ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്നാ മട്ടിലാണ് പുള്ളി.

മനു : ഇവിടെ അടുത്ത തന്നെ പാവങ്ങട്, പിന്നെ ചേട്ടാ എന്നൊന്നും വിളിക്കണ്ട പേര് വിളിച്ചോ അതാ നല്ലത്. നിങ്ങടെ ഒക്കെ പേരെന്താ

മൃതുല : എന്റെ പേര് മൃതുല ഇത് ഗീതു അത് മീര. എല്ലാവർക്കും ഒരു ചിരി അങ്ങട് കൊടുത്ത്.

ഗീതു : രാവിലെ ഇയാളുടെ കൂടെ വന്ന പെൺകുട്ടി ഏതാ.

മനു : അതെന്റെ കൂട്ടുകാരന്റെ പെങ്ങള അവളും എവിടെയാ 1st year  സിവിൽ

മീര : കണ്ടിട്ടുണ്ട് അനു എന്നല്ലേ പേര് . എന്നും പറഞ്ഞു അരുണിനെ നോക്കി ഒരു ആക്കിയ ചിരി.

അപ്പോളാണ് ഞാൻ അവനെ നോക്കണേ എന്തോ കേൾക്കാൻ പാടില്ലാത്തതു കേട്ട പോലെ നെറ്റി ഇരിക്യാ ചെക്കൻ. എന്താ എന്ന് അവളോട്‌ ചോദിച്ചപ്പോ.

മീര : ഇന്നലെ ഇവൻ പറഞിട്ടു പോയി പേരും വീടും ലൈൻ ഉണ്ടോ എന്നും ഒക്കെ ചോദിച്ചു വെചൂ.

മനു : മോനെ അരുണേ……

അജ്മൽ : ഇവന് ഇത് തന്നെ ആണോ പണി കഴിഞ്ഞ ദിവസം വേറെ ഒന്നിനെ നോക്കി വെള്ളം ഇറക്കുന്നത് കണ്ടല്ലോ.

അങ്ങനെ അവനേം വാരി ചിരിച്ചും കളിച്ചും ഇരുന്നപ്പോ വേറെ രണ്ട് പെൺപിള്ളേരും കൂടെ അവര് ലെറ്റ്‌ അനു അതിൽ ഒന്ന് അനു ഇവിടെ കോഴിക്കോട് തന്നെ മറ്റേത് സ്നേഹ പാലക്കാട്ടുകാരി. പെട്ടെന്നു ബെൽ അടിച്ചപ്പോ എല്ലാവരും അവരവരുടെ സീറ്റിലേക്ക് പോയി ഞങ്ങളും. പിന്നീടുള്ള ക്ലാസ്സ്‌ നല്ല സുഖമായിട്ട് ഉറങ്ങി ഹാ എന്തൊരു സുഖം. Angane ക്ലാസ്സ്‌ കഴിഞ്ഞു

അനുവിനെ കൂട്ടി നേരെ തെറിച്ചു. വീട്ടിലെത്തി കൊർച് അമ്മേനോട് കഥ പറഞ്ഞു ഇരുന്നു. അത് കഴിഞ്ഞു നേരെ ക്ലബ്ബിലേക്ക് വിട്ടു അവിടേം 2 പുതിയ പയ്യന്മാർ വന്നിട്ടുണ്ട് എത്ര കാലം കാണുവോ എന്തോ. അങ്ങനെ അന്നത്തെ പ്രാക്ടീസ് ഒക്കെ കഴിഞ്ഞു നേരെ വീട്ടിലേക്കു വിട്ടു സമയം 11. അടിപൊളി… കേറി ചെന്നപാടെ കിട്ടി.

അമ്മ : ഡാ ഇത്രേം കാലം കള കളിച്ചു നടന്നത് പോലെ അല്ല ക്ലാസ്സ്‌ തുടങ്ങു നേരത്തെ വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും 10 മണി വീട്ടിൽ കേറി കൂളനം.

മനു : ഓ ഉത്തരവ് തമ്പുരാട്ടി…

നേരെ ചെന്ന് ഫ്രഷ് ആയി ഫുടും അടിച്ചു കേറി ചെന്ന് കിടന്നു രാവിലെ നമ്പർ കൈമാറിയപ്പോ തന്നെ ആഡ് ചെയ്തു വ്ചത്സ് ആപ്പ് ഗ്രൂപ്പിൽ. “റോയൽ mech”. എന്തുവാടേ ഇവർക്കൊന്നും ബുദ്ധി ഉദിച്ചിട്ടില്ലേ ഹാ കണ്ടറിയാം അങ്ങനെ കുറച്ചു നേരം അതിൽ തോണ്ടി ഇരുന്ന് പിന്നെ എപ്പോളോ മയങ്ങി.

തുടരും….

Comments:

No comments!

Please sign up or log in to post a comment!