കാത്തിരിപ്പിന്റെ സുഖം 4

കഴിഞ്ഞ പാർട്ട്‌ എല്ലാർക്കും ഇഷ്ടം ആയില്ല എന്ന് മനസ്സിലായി. അതിൽ ക്ഷമ ചോദിക്കുന്നു. പക്ഷെ ഞാൻ ഈ കഥ പൂർത്തിയാക്കും.

അപ്പൊ ബാക്കി കഥയിലേക്ക് പോകാം അല്ലെ…..

അങ്ങനെ അവൻ കേരളത്തിൽ എത്തി..

11am ക്ലാസ്സിലേക്ക് ആയോണ്ട് അവൻ നാട്ടിൽ വന്നിട്ട്  ആരുന്നു അഡ്മിഷൻ കാര്യം ഒക്കെ ചെയ്തേ.

അവനു സിമോണിന്റെ കൂടെ അവന്റെ അപ്പന്റെ പെങ്ങളുടെ വീട്ടിൽ ആയിരുന്നു താമസം. അവർക്കും അത് ഒരുപാട് സന്തോഷം ആയിരുന്നു.

അവൻ വന്ന ഉടനെ തന്നെ അവന്റെ അമ്മയോടും അച്ചാച്ചനോടും (അപ്പന്റെ പെങ്ങളുടെ ഭർത്താവ്) പറഞ്ഞിരുന്നു.. അവനു വല്യ സ്കൂളിൽ ഒന്നും അഡ്മിഷൻ വേണ്ട, ഏതെങ്കിലും ചെറിയ സ്കൂളിൽ മതി എന്ന്. ആദ്യം അവർ സമ്മതിച്ചില്ല എങ്കിലും അവൻ അവരെ കൊണ്ട് സമ്മതിപ്പിച്ചു.

അവൻ അങ്ങനെ പറയാൻ കാരണം അവനു അധികം ആരോടും കൂട്ട് കൂടാൻ താല്പര്യം ഇല്ലാരുന്നു. അപ്പൊ ചെറിയ സ്കൂൾ ആണെങ്കിൽ പിള്ളേർ കുറയുമ്പോൾ അത്രെയും ബുദ്ദിമുട്ട് കുറയുമെല്ലോ.

അങ്ങനെ അവന്റെ അച്ചാച്ചൻ ഒരു സ്കൂളും കണ്ട് പിടിച്ചു. അവൻ പണ്ട് പഠിച്ചിരുന്ന സ്കൂളിലെ പ്രിൻസിപ്പൽ തന്നെ ജോലി ചെയ്യുന്ന വേറെ ഒരു സ്കൂൾ. അങ്ങനെ അവൻ അവിടെ ചേർന്നു.

റിസൾട്ട്‌ വന്നപ്പോൾ അവനു വളരെ നല്ല മാർക്ക്‌ ഉണ്ടായിരുന്നു. അങ്ങനെ അവൻ സ്കൂൾ തുറക്കുന്ന ദിവസത്തിനായി കാത്തിരുന്നു

അങ്ങനെ ആ ദിവസം വന്നെത്തി അവൻ സ്കൂളിൽ ചെന്നു. അവൻ ആഗ്രഹിച്ച പോലെ വെറും 13 പേർ(4 ബോയ്സ് 9 ഗര്ലസ്) ആയിരുന്നു അവരുടെ ക്ലാസ്സിൽ മൊത്തം ഉണ്ടായിരുന്നത്. അതും എല്ലാ ഡിപ്പാർട്മെന്റ് സ്റ്റുഡന്റസ് കൂട്ടുമ്പോൾ (Science and Commerce). ക്ലാസ്സിൽ കേറിയപ്പോൾ അടുത്ത ബോംബ്. ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് ആണ് ബെഞ്ചിൽ ഇരിക്കുന്നത്. അവനു അതിൽ തീരെ താല്പര്യം ഇല്ലാരുന്നു. പക്ഷെ ആവാം അങ്ങനെ ഇരിക്കേണ്ടി വന്നു. അവന്റെ അടുത്ത് ഇരുന്നതഗ് 2 പേർ ആരുന്നു. ഒരു ആണും പെണ്ണും. ഇവന്റെ സ്വഭാവം

അറിയാല്ലോ. അവൻ അവരോട് പേര് ചോദിച്ചു പോലും ഇല്ല. അവരോട് എന്നല്ല.. ആരോടും ചോദിച്ചില്ല. പക്ഷെ പിള്ളാര്‌ അവനെ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു. ചിലർ ഒക്കെ അവനോട് ഇങ്ങോട്ട് പേരും പറഞ്ഞു. തിരിച്ചു ഒരു ചിരി കൊടുത്തത് അല്ലാതെ അവൻ ഒന്നും പറഞ്ഞില്ല. അധികം വൈകാതെ അവനു ഒരു കാര്യം മനസ്സിലായി. അവൻ മാത്രം ആണ് ആ ക്ലാസ്സിലെ പുതിയ അഡ്മിഷൻ. ബാക്കി എല്ലാം പഴയ പിള്ളേർ ആണ്. അതുപോലെ തന്നെ അവനു വേറെ ഒരു കാര്യം കൂടി മനസ്സിലായി. അവന്റെ അപ്പുറത്തു ഇരിക്കുന്ന രണ്ട് പേർ കൂട്ടുകാർ ആണ്.

പറയാൻ ആണെങ്കിൽ അവനും മധുവും പോലെ.  അത്കൊണ്ട് തന്നെ അവനു അവരോട് ഒരു പ്രേത്യേക അടുപ്പം പോലെ തോന്നി. പക്ഷെ അവൻ അത് പുറത്ത് കാണിച്ചില്ല. അവരുടെ പേര് അഭിനവ് and ദേവാലക്ഷ്മി എന്നും ആണ്. ഇവന്റെ സ്വഭാവം കണ്ട് എല്ലാരും അവനു ഒരു മുദ്ര അങ്ങു കുത്തി ‘ജാഡ’

പക്ഷെ ഇവന്റെ കൂടെ ഇരുന്ന അഭിക്കും ദേവക്കും അങ്ങനെ തോന്നിയില്ല. അവർക്ക് തോന്നിയത് അവന്റെ ഉള്ളിൽ എന്തോ ഉണ്ട് എന്ന് ആണ്. പക്ഷെ അത് അവനെ കൊണ്ട് എങ്ങനെ പറയിക്കും എന്ന് അവർക്ക് അറില്ലാരുന്നു. ആദ്യം അവനോട് അവർ അത് നേരിട്ട് ചോദിച്ചു, അവൻ ഒന്നും ഇല്ല എന്ന് പറഞ്ഞു പെട്ടെന്ന് തന്നെ അവരുടെ അടുത്ത് നിന്നും ഒഴിഞ്ഞുമാറി. അപ്പോ അവർക്ക് ഉറപ്പ് ആയി എന്തോ ഉണ്ടെന്ന്. ദിവസങ്ങൾ അങ്ങനെ കടന്നു പോയി. പക്ഷെ അവന്റെ കാര്യത്തിൽ മാത്രം ഒരു മാറ്റവും ഇല്ലാരുന്നു. പക്ഷെ അഭിക്കും ദേവക്കും അവനെ വിടാം ഉദ്ദേശം ഇല്ലാരുന്നു.

ഒരു ദിവസം അവർ രണ്ടു പേരും കൂടി അവനെ അവരുടെ നടുക്ക് ഇരുത്തി. എന്നിട്ട് ചോദിക്കാൻ തുടങ്ങി. ആദ്യം അവൻ മുങ്ങാൻ ശ്രേമിച്ചെങ്കിലും അവർ അവനെ വിട്ടില്ല അവസാനം അവൻ സമ്മതിച്ചു. പറയാം എന്നും പറഞ്ഞു. അവന്റെ ഭാഗ്യത്തിന് അന്നേരം തന്നെ ബെൽ അടിച്ചു. അങ്ങനെ ആ ദിവസം കടന്ന് പോയി.

അവൻ വിചാരിച്ചു അവർ അതെല്ലാം മറന്നു കാണും എന്ന്. പക്ഷേ അവര് അതൊന്നും വീട്ടിട്ടില്ലായിരുന്നു. പിറ്റേദിവസം അവർ അവനോട് വീണ്ടും ഇതേ ചോദ്യം ചോദിച്ചു. അവസാനം അവൻ എല്ലാം അവരോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൻ അവരിൽ ഒരു അമ്പരപ്പ് ആണ് കാണാൻ സാധിച്ചത്. ദേവക്ക് എല്ലാം കേട്ടിട്ട് കണ്ണ് നിറയാൻ വരെ തുടങ്ങി. എല്ലാം കഴിഞ്ഞു അവർ അവനെ ആശ്വസിപ്പിച്ചു. എന്നിട്ട്  അവനോട് പറഞ്ഞു,

ദേവ : എടാ, നീ പറഞ്ഞത് ഒക്കെ ശെരി. പക്ഷെ നി എന്തിനാ നിന്നെ തന്നെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നെ. നിനക്ക് ആൾക്കാരുമായി ഒക്കെ ഇടപഴകികൂടെ. ഇന്ന് മുതൽ നീ മാരേണം.

അഭി : അതേടാ, അവൾ പറഞ്ഞതാ ശെരി. നീ മാറണം. നീ ഇനിയും മുതൽ ഞങ്ങളുടെ കൂടെയ. എന്നും ഞങ്ങളുടെ കൂടെ വേണം താനും. കേട്ടെല്ലോ

അലക്സ്‌ : അതൊന്നും ശെരിയാക്കില്ല.

ദേവ : അയ്യോ… നിന്നോട് ചോദിക്കുവല്ലാരുന്നു. പറയുവാരുന്നു. നീ എന്നും കൂടെ കാണേണം.

അത് ഒരു പുതിയ തുടക്കം ആയിരുന്നു. എന്നും ഒറ്റക്ക് മാത്രം നിന്ന് അലക്സ്‌നു കൂട്ടുകാർ ആരെങ്കിലും വേണം ഏന്മകജെ തോന്നിയ നിമിഷം ആയിരുന്നു അത്. അവൻ അവരുടെ കൂടെ കൂടി. ആ കൂട്ട് കേട്ട് അവനിൽ നല്ല മാറ്റം ഉണ്ടാക്കി.
അവൻ വളരെ ആക്റ്റീവ് ആയി തുടങ്ങി. അവന്റെ കാര്യങ്ങൾ ആരോടും പറയെരുത് എന്നും പറഞ്ഞു. അവർ അവനു വാക്കും കൊടുത്തു.

അത് അവന്റെ അമ്മയ്ക്കും അച്ചാച്ചനും ഒരുപാട് സന്തോഷം ആയി. അവർ അഭിയേയും ദേവയെയും ആ വീട്ടിലെ ആൾക്കാരെ പോലെ കണ്ടു. അവർക്ക് രണ്ട് പേർക്കും അലെക്സിന്റെ വീട്ടിൽ അവനെ പോലെ അല്ലെങ്കിൽ അവനെ കാളും സ്വത്തിന്ദ്ര്യം ആയി.

സ്കൂളിൽ ആണെങ്കിലും അവൻ വളരെ വികൃതി ആയി. പടുത്തം മാത്രം അല്ല…. എല്ലാ കാര്യങ്ങളിലും അവൻ മുമ്പിൽ ആയി. അങ്ങനെ പതിവ് പോലെ ഒരു ദിവസം അവന്റെ  വീട്ടിൽ ഇരിക്കുമ്പോൾ ആണ് അവന്റെ അമ്മ ഒരു കാര്യം പറയുന്നത്

അമ്മ : മക്കളെ, നിങ്ങൾക്ക് ഒരു കാര്യം അറിയാമോ….ഇവന്റെ ഈ സ്വഭാവം മാറാൻ ഇവന്റെ അപ്പൻ എന്താ ചെയ്തതെന്ന്…. ഇവനെ കൊണ്ട് കരാട്ടെ പഠിപ്പിച്ചിരിക്കുന്നു

ദേവ : ശെരിക്കും.. എന്നിട്ട് അവൻ ഇത് ഞങ്ങളോട് പറഞ്ഞില്ലല്ലോ

അമ്മ : പറയത്തില്ല…. അവൻ ആരോടും പറയത്തില്ല…അവനെ ഒരു മലയാളി മാഷ് ആരുന്നു പഠിപ്പിച്ചിരുന്നേ. പുള്ളിയെ അവനു വല്യ കാര്യം ആയിരുന്നു. അവൻ ബ്ലാക്ക് ബെൽറ്റ്‌ ആയപ്പോൾ ഒരു ആക്‌സിഡന്റിൽ പുള്ളി മരിച്ചു പോയി. പിന്നെ അവന്റെ അപ്പൻ കൊറേ പറഞ്ഞതാ വീണ്ടും പഠിക്കാൻ പോവാൻ. പക്ഷെ അവൻ ഇനിയും കരാട്ടെ ഇല്ലാബന്ന് പറഞ്ഞു നിർത്തി. അവന്റെ മാഷ് അവനു കൊടുത്ത ഒരു ഉപദേശം ഉണ്ട്….’ ഒരാളുടെയും മുന്നിൽ ആളാവാൻ ഫൈറ്റ് ചെയ്യരുത് സ്വയരക്ഷക്കോ അല്ലെങ്കിൽ മറ്റുള്ളവരെ രക്ഷിക്കാനോ മാത്രമേ ഫൈറ്റ് ചെയ്യാവു ‘…. ഈ കാര്യം ഇവന്റെ മനസ്സിൽ നിന്ന് പോയില്ല. അതുകൊണ്ട് തന്നെ അവൻ ആരോടും പറയത്തില്ല.

അഭി : അപ്പൊ ആന്റി.. അവൻ ഫൈറ്റ് ചെയ്തിട്ടുണ്ടോ??

അമ്മ :ഫൈറ്റ് ചെയ്തിട്ടോണ്ടോ എന്നോ…വല്യ വല്യ ടൂർണമെന്റ് ഒകെ പോകുവാരുന്നു…അതും അവന്റെ രണ്ട് ഇരട്ടി വലിപ്പം ഉള്ളവരുടെ കൂടെ അടി ഉണ്ടാക്കാൻ…

ദേവ : അതെന്താ ആന്റി…. അത്രെയും വലിപ്പം ഉള്ളവരുടെ കൂടെ അടി ഉണ്ടാക്കുന്നെ… അവനു വട്ട് ആണോ

അമ്മ : ആദ്യം എനിക്കും തോന്നി.. അവനു വട്ട് ആണെന്ന്.. പിന്നെയാ അവന്റെ പ്രശ്നം മനസ്സിലായെ… അവനു ചെറുപ്പം മുതൽ ഒരു പ്രശ്നം ഉണ്ട്… അവനു പ്രായത്തിനു അനുസരിച് ഉണ്ടാകേണ്ടതിനേക്കാൾ weight കൂടുതലാ. പക്ഷെ അത് ശരീരത്തിൽ കാണിക്കത്തില്ല. സാധാരണ കുട്ടികൾക്കു 3kg തൂക്കം വരുന്ന പ്രായത്തിൽ അവനു 7kg ഉണ്ടായിരുന്നു. ഈ ടൂർണമെന്റിൽ ഒക്കെ പ്രായം അല്ല നോക്കുന്നെ.. തൂക്കം ആണ് നോക്കുന്നെ… ആ തൂക്കത്തിന് അനുസരിച്ചുള്ള എതിരാളികളെ ആണ് തിരഞ്ഞെടുക്കുന്നെ.
പക്ഷെ അവൻ നല്ല ഇടി ആരുന്നു കേട്ടോ…അവന്റെ മമ്മി എപ്പോളും പറയും അവന്റെ ഫൈറ്റ് കാണാൻ പോകാൻ അവൾക് പേടി ആണെന്ന്. അവിടുന്ന് ഇഷ്ടം പോലെ ട്രോഫിയും കിട്ടിയിട്ടുണ്ട്… നിങ്ങൾക്ക് കാണണോ

ഇതും പറഞ്ഞു അവൻ അവന്റെ അമ്മ അവരെ എല്ലാം കാണിച്ച കൊടുത്തു. ഇത് കേട്ട് അവർ ശെരിക്കും അമ്പരന്നു. അപ്പോൾ ആണ് അലക്സ്‌ അവരുടെ അടുത്തേക്ക് വരുന്നത്.

അലക്സ്‌ : എന്താ അമ്മയും മക്കളും കൂടി വല്യ ചർച്ച…..

അമ്മ : ഒന്നും ഇല്ലെടാ… നിന്റെ പഴയ കരാട്ടെ ട്രോഫി ഒക്കെ കാണിക്കുവാരുന്നു.

പെട്ടെന്ന് അവൻ അത് കേട്ടപ്പോൾ ഞെട്ടി. കാരണം അവൻ അത് അവരോട് പറഞ്ഞിട്ടില്ലാരുന്നു. അവരിൽ നിന്ന് നല്ല ചീത്ത കേക്കും എന്ന് അവനു മനസ്സലായി. അവൻ അവിടുന്ന് നൈസ് ആയി മുങ്ങാൻ നോക്കി. പക്ഷെ ദേവ അവനെ പൊക്കി….ഒരു ചമ്മിയ മുഖത്തോടെ അവൻ അവരെ നോക്കി…

ദേവ : എന്താടാ… നീ വല്യ മൈക്ക് റ്റൈസൺ ആണെന്ന് കേട്ടെല്ലോ.. എന്നെ ഇടിക്കെണോ…

അലക്സ്‌ : ഈൗ

അഭി : എന്നാ നല്ല ഇളി… ഇതിന് മാത്രം ഒരു കുറവും ഇല്ല….. നിനക്ക് എന്നാടാ ഇതൊക്കെ ഞങ്ങളോട് പറഞ്ഞാൽ.. നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ലല്ലോ

അലക്സ്‌ : അതൊക്ക ഞാൻ വിട്ടതാടാ… അതൊന്നും ഓർക്കാറ് പോലും ഇല്ല

ദേവ : ഈ പ്രാവിശ്യം ക്ഷമിക്കുന്നു.. ഇനിയും ഇതുപോലെ എന്തെങ്കിലും വന്നാൽ…. കൊല്ലും ഞാൻ… അറിയാലോ എന്നെ

അലക്സ്‌ : ഉത്തരവ് പോലെ….

അങ്ങനെ അവൻ സ്കൂളിൽ രാജാവ് പോലെ തന്നെ പോയി. ചെറിയ സ്കൂൾ അയ്യോണ്ട് അന്നത്തെ 12 ക്ലാസ്സിൽ 5 പേരെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ 12in വോയിസ്‌ ഇല്ലാരുന്നു.

ഒരു ദിവസം PTA മീറ്റിംഗ് വന്നേ അമ്മയ്ക്കും അച്ചാച്ചനും അതിശയം ആരുന്നു. പഠിത്തം മാത്രം അല്ല… അവൻ ഉൾപ്പെട്ടിട്ടുള്ള എല്ലാ കാര്യത്തിലും അവൻ ആയിരുന്നു മുന്നിൽ. തൊട്ട് പിന്നാലെ തന്നെ അഭിയും ദേവയും ഒണ്ടാരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് അവരുടെ സ്പോർട്സ് ഡേ ഡേറ്റ് വന്നത് . രണ്ട് ദിവസത്തിന് ശേഷം ആയിരുന്നു പരിപാടി. അപ്പോൾ ആണ് അവനു മനസ്സിൽ ഒരു ബുദ്ദി തോന്നിയത്. സ്കൂളിന്റെ ചുറ്റളവിൽ ഒന്നും കടകൾ ഇല്ല. അപ്പൊ ആ ഒരു ദിവസത്തേക്ക് കൊറച്ചു ബേക്കറി സാധനങ്ങൾ മേടിച് സ്കൂളിൽ വിറ്റാൽ… ലാഭം ഉണ്ടാക്കാമെല്ലോ. ഇത് അവൻ അവരോടും പറഞ്ഞു… ആവർക്കും അത് നല്ല ഒരു ബുദ്ദി ആയി തോന്നി

ദേവ : പക്ഷെ നമ്മൾ ശെരിക്കും ഉള്ള വിലക്ക് മേടിച്ചിട്ട് ഇവിടെ വില കൂട്ടി കൊടുത്താൽ ആരെങ്കിലും മേടിക്കുമോ…?

ഇത് കേട്ടിട്ട് അവരു രണ്ട് പേരും ചിരിച്ചു…

അഭി : എന്റെ പൊന്ന് മണ്ടി.
. അതിന് നമ്മൾ ശെരിക്കും ഉള്ള വിലക്ക് ആണ് മേടിക്കുന്നെ എന്ന് നിന്നോട് ആര് പറഞ്ഞു

ദേവ : പിന്നെ നിന്റെ വെല്യപ്പൻ തരുമോ വില കൊറച്ചു…

അഭി : എന്റെ വെല്യപ്പന് പറഞ്ഞാലാണ്….

അലക്സ്‌ : തുടങ്ങി രണ്ടും….ഡാ.. നീ മിണ്ടാതെ ഇരിക്കു……എന്റെ ദേവ അതിന് വഴി ഉണ്ട്.. നമ്മൾ ഐസ് ക്രീം ഒക്കെ ഫാക്ടറി നിന്ന് മേടിക്കും… അപ്പൊ വില കൊറച്ചു കിട്ടും.. അതുപോലെ ഈ ബോർമയിൽ നിന്ന് പപ്സും വടയും ഒക്കെ മേടിച്ചാൽ അവിടെയും വില കുറയും..

ദേവ : അങ്ങനെ ഒക്കെ പറ്റുമോ…. പക്ഷെ ഇത് രണ്ടും എവിടാ ഉള്ളെ…?

അലക്സ്‌ : അതെനിക്കും അറിയില്ല..

അഭി : ഇനിയും എനിക്ക് പറയാമോ

ദേവ : മണ്ടത്തെരം ആണെങ്കിൽ വേണ്ട….

അഭി : ഡീീ……

അലക്സ്‌ : ഡീ… അടങ്ങി ഇരിക്ക്… നീ പറയെടാ

അഭി : ഈ രണ്ട് സാധനം എനിക്ക് അറിയാം… ആ കാര്യത്തിൽ നിങ്ങൾ ഭേജാറാവേണ്ടാ..

ദേവ : ഇതിന് ആണോടാ നീ ഇത്ര ജാട ഇട്ടത്

അഭി : ഈൗ

അങ്ങനെ അവരുടെ പ്ലാനിങ് എല്ലാം തീർന്നു. അഭി ഏറ്റടുത്ത കാര്യം അവൻ വൃത്തി ആയി ചെയ്തു… സാധനങ്ങൾ അവൻ പറഞ്ഞ സമയത്തു സ്കൂളിൽ എത്തിച്ചു… അങ്ങനെ പരിപാടി കേമമായി….. മൊടക്കു മൊതലിന്റെ രണ്ട് ഇരട്ടി അവർക്ക് ലാഭം കിട്ടി. അത് കഴിഞ്ഞു 11il നടത്തിയ എല്ലാ പരിപാടിക്കും കട ഇട്ടു… ലാഭവും കിട്ടി…

അങ്ങനെ അവരുടെ 11 ജീവിതം അടിപൊളി ആയി തീർന്നു… അവരെല്ലാം 12ലേക്കും കേറി.

അങ്ങനെ അവധിക്ക് ഒക്കെ ശേഷം അവൻ വീണ്ടും സ്കൂളിൽ പോയി. കൊറച്ചു ദിവസം ഒക്കെ കഴിഞ്ഞു അവരുടെ 11il പിള്ളാരും വന്നു… അവിടെ ഈ പ്രാവിശ്യവും ഒരു കുട്ടി മാത്രമേ പുതിയത് ഉള്ളാരുന്നു. അത് ഒരു പെങ്കൊച്ചും ആയിരുന്നു. പേര് എൽസ.

എന്താണെന്ന് അറില്ല… കൊച്ചിന് നമ്മുടെ അലക്സ്നെ കാണുമ്പോൾ ഒരു ഇളക്കം. അവനോട് സംശയം ചോദിക്കു…ബ്രേക്ക് ടൈം ഒക്കെ ഇവനോട് വന്നു സംസാരിക്കുന്നു….അങ്ങനെ കൊറേ

ദേവക്കും അഭിക്കും അവളുടെ സൂക്കേട് പിടികിട്ടി. പക്ഷെ അവർ ഒന്നും പറഞ്ഞില്ല. അവന്റെ മനസ്സ അറിയാൻ ഇവര് അവനോട് ഒന്നു ചോദിച്ചു… ഒരു പൊട്ടിച്ചിരി ആയിരുന്നു അവന്റെ മറുപടി

അലക്സ്‌ : നിങ്ങൾ എന്താടി വിചാരിച്ചേ.. ഞാൻ പൊട്ടൻ ആണെന്നോ… അവളുടെ സൂക്കേട് എനിക്ക് നേരത്തെ മനസ്സിലായി… ഞാൻ മൈൻഡ് ചെയ്യാത്തത് ആണ്.. എന്റെ സ്വഭാവമേ മാറീട്ട് ഉള്ളു… മനസിൽ നിന്ന് അവൾ പോയിട്ട് ഇല്ല… അവളെ ഞാൻ കണ്ട് പിടിക്കും…. കൂടെ നിക്കാൻ പറ്റുമെങ്കിൽ നിങ്ങക്കും നിക്കാം.

അഭി : ഏതു പാതാളത്തോട്ട് ആണേലും ഞാൻ ഉണ്ട്… നിനക്ക് അത് പോരെ….

അങ്ങനെ ആ ചർച്ച അവിടെ അവസാനിച്ചു…. പക്ഷെ അവർക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല…. ഒരു ആഴ്ച കഴിഞ്ഞപ്പോൾ തന്നെ അവൾ ഇവനോട് ഇഷ്ടം പറഞ്ഞു….അവൻ വരെ ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞു അവളിൽ നിന്ന് നൈസ് ആയി ഒഴിഞ്ഞുമാറി…

പക്ഷെ എൽസ എല്ലാരോടും പറഞ്ഞു…. അവനു വേറെ കാമുകി ഉണ്ടെന്നു.. അവന്റെ സ്വന്തം ക്ലാസ്സിലെ ആൾകാർക് വരെ അത് ഒരു പുതിയ അറിവ് ആരുന്നു… അവർ ഓരോന്ന് ഒക്കെ പറയാൻ തുടങ്ങി പക്ഷെ അവൻ അവരോട് ഒഴിഞ്ഞു മാറാൻ ഒരു വഴി പറഞ്ഞതാ എന്ന് പറഞ്ഞു ഒഴിഞ്ഞു. അങ്ങനെ ആ പ്രശ്നം അവിടെ തീർന്നു.

കാലം പിന്നെയും കടന്നു പോയി. അങ്ങനെ ഇരിക്കുമ്പോൾ ആണ് പ്രിൻസിപ്പൽ ഒരു ദിവസം ഇവരെ 3 പേരെയും പിന്നെ എൽസയെയും വിളിക്കുന്നെ… അവരുടെ ടൂറിന്റെ കാര്യം തീരുമാനിക്കാൻ (ഇവരെ മൂന്ന് പേരെ വിളിക്കാൻ കാരണം അലക്സ്‌ ഹെഡ് ബോയ്… ദേവ ഹെഡ് ഗേൾ… അഭി അസിസ്റ്റന്റ് ഹെഡ് ബോയ്… എൽസ അസിസ്റ്റന്റ് ഹെഡ് ഗേൾ)

അങ്ങനെ അവർ റൂമിൽ എത്തിയപ്പോൾ ആണ് അവിടെ വേറെ ഒരു ആൾ കൂടി ഇരിപ്പുണ്ടായിരുന്നു. പക്ഷെ എൽസ ടൂറിനു വരുന്നില്ല എന്ന് പറഞ്ഞു തിരിച്ചു പോയി. അപ്പൊ ഇവർ 3 പേരും പ്രിൻസിപ്പളും ആ പുള്ളിയും ആയി.

പ്രിൻസിപ്പൽ : അലക്സ്‌, ഇത് Mr. വിനോദ്… വേണി ട്രാവെൽസ് നിന്നും ആണ്. ഇവർ ആണ് ടൂർ പ്ലാൻ ചെയ്യുന്നേ.അപ്പൊ നിങ്ങൾക് ഇപ്പോൾ ഡിസ്‌കസ് ചെയ്യാം.. എവിടെ എപ്പോ എന്നൊക്കെ…

അലക്സ്‌ : ok mam

അങ്ങനെ അവർ എല്ലാരും സംസാരിച്ചു… തീരുമാനം എടുക്കാൻ ഒരുപാട് വൈകി അതുകൊണ്ട് തന്നെ വിനോദ് കൊറച്ചു ദേഷ്യത്തിൽ ആയി… അവസാനം അവർ മൈസൂർ ഒറപ്പിച്ചു. റേറ്റ് പറഞ്ഞപ്പോൾ അത് കൊറച്ചു കൂടുതൽ ആയിരുന്നു

പ്രിൻസിപ്പൽ : Mr. വിനോദ്.. ഞങ്ങളുടെ ഒരു ചെറിയ സ്കൂൾ ആണ്.. ഇത്രയും വല്യ റേറ്റ് കൊടുക്കാതെ എന്തെങ്കിലും ഡിസ്‌കൗണ്ട് കൂടി തന്നുടെ…

വിനോദിന് ആകെ ദേഷ്യത്തിൽ ആയിരുന്നു. ഇതുടെ കേട്ടപ്പോൾ അവൻ പൊട്ടി തെറിച്ചു

വിനോദ് : നിങ്ങൾ എന്താണ് മിസ്റ്റർ നീ പറയുന്നത്… ആകെ ഇച്ചിരി സ്റ്റുഡന്റസ് ഉള്ളു അതിന്റ കൂടെ ഡിസ്‌കൗണ്ടും…

ഇത് കേട്ടപ്പോൾ പ്രിൻസിപ്പാലിന്റെ വായ അടഞ്ഞു.. പുള്ളിക്ക് ഒന്നും പറയാൻ ഇല്ലാരുന്നു

ഇതെയും നേരം ഒന്നും മിണ്ടാതെ ഇരുന്ന് അലക്സ്‌ പെട്ടെന്ന് എഴുന്നേറ്റു….

അലക്സ്‌ : വേണി ട്രാവെൽസ് എന്ന് അല്ലെ പറഞ്ഞത്.

വിനോദ് : അതെ… എന്താ

ഒരു പൂച്ച ഭാവത്തിൽ വിനോദ് പറഞ്ഞു.

അലക്സ്‌ : ഇപ്പോളും മാത്തച്ഛൻ തന്നെ അല്ലെ ഓണർ. ആൾ ഇപ്പോൾ കറക്കം ആണോ.. അതോ വീട്ടിൽ ഉണ്ടോ

പെട്ടെന്ന് തന്റെ ഉടമസ്ഥന്റെ പേരും ഒക്കെ പറഞ്ഞപ്പോൾ വിനോദ് ഒന്ന് പേടിച്ചു… ഇതെല്ലാം കേട്ട് ബാക്കി 3 പേർ വായും പൊളിച്ചിരിക്കുവാ.

വിനോദ്: ആ… അതെ….ഇപ്പോൾ വീട്ടിൽ ഉണ്ട്

വിനോദ് വിക്കി വിക്കി പറഞ്ഞു.

അലക്സ്‌ : വീട്ടിൽ ചെന്നിട്ട് പുള്ളിയോട് ഒന്നും ചോദിക്ക്… കവലയിൽ മാണികുഞ്ഞിന്റെ കൊച്ചുമോൻ വന്നു… ഡിസ്‌കൗണ്ട് കൊടുക്കെണോ എന്ന്.. എന്നിട്ട് നാളെ നിങ്ങൾ വാ.

വിനോദ് : ഏഹ്….

അലക്സ്‌ : mam.. ഇനിയും ഇവിടെ നിന്നിട്ട് കാര്യം ഇല്ലെല്ലോ.. ഞങ്ങൾ പോയേക്കുവാ…

ഇതും പറഞ്ഞു അവർ 3 പേരും ഇറങ്ങി….

ദേവ : ഡാ ചെക്കാ… നീ എന്തൊക്കെയാ അവിടെ പറഞ്ഞിട്ട് വന്നേ…..

അഭി : നിനക്ക് ഇവരെ ഒക്കെ എങ്ങനെ അറിയാം….

അലക്സ്‌ ചുമ്മ ചിരിച്ചു.

അലക്സ്‌ : എല്ലാം നാളെ അറിയാം.. ക്ലാസ്സിൽ ആരോടും ഇപ്പോൾ ഒന്നും പറയേണ്ട

ദേവ : സത്യം പറയെടാ… നീ അധോലോകം ആണോ

ഇത് കേട്ടു അലക്സ്‌ പൊട്ടി ചിരിച്ചു. അത് കഴിഞ്ഞു അവർ അവിടുന്ന് പോയി. എന്നിട്ട് നാളത്തേക്ക് കാത്തിരുന്നു. അവരെ കാൾ കാത്തിരുന്ന വേറെ ഒരാൾ ഉണ്ടായിരുന്നു. അവരുടെ പ്രിൻസിപ്പൽ…അയാൾ ഇത്വരെ കാണാതെ അലെക്സിന്റെ ഒരു രൂപം ആയിരുന്നു ഇന്ന് കണ്ടത്. പിറ്റേ ദിവസം രാവിലെ അവർ സ്കൂളിൽ ചെന്നു കൊറച്ചു കഴിഞ്ഞപ്പോൾ അവരെ പ്രിൻസിപ്പൽ വിളിച്ചു.

റൂമിൽ ചെന്നപ്പോൾ ഇന്നലത്തെ വിനോദും വേറെ ഒരു പ്രായം ഉള്ള മനുഷ്യനും ഉണ്ടായിരുന്നു. അവർ ടൂറിന്റെ കാര്യം എല്ലാം പറഞ്ഞു… നല്ല ഡിസ്‌കൗണ്ട് ഒക്കെ വെച്ച് സംസാരിച്ചു. ഇന്ന് ആ പ്രായം ഉള്ള മനുഷ്യൻ മാത്രമേ സംസാരിച്ചുള്ളൂ.. വിനോദ് മിണ്ടാതെ ഇരിക്കുവാരുന്നു.. ചർച്ച കഴിഞ്ഞിട്ട് ആ പ്രായം ഉള്ള മനുഷ്യൻ പറഞ്ഞു….

മാത്തച്ഛൻ : എന്റെ പേര് മാത്തൻ, ഞാൻ ഈ ട്രാവൽസിന്റെ ഉടമസ്ഥൻ ആണ്. ആരാ മാണിച്ചായന്റെ കൊച്ചുമോൻ.

അലക്സ്‌ : ഞാനാ…. ഞാൻ കവലയിലെ വർക്കിടെ മകനാണ്.

മാത്തച്ഛൻ : എനിക്ക് തോന്നി…മാണിച്ചായൻ മരിച്ചപ്പോൾ ഞാൻ അവിടെ വന്നായിരുന്നു. മോൻ വർക്കിടെ അടുത്ത് പോയതല്ലേ….. എപ്പോളാ തിരിച്ചു വന്നേ ….മാണിച്ചായൻ തന്ന പൈസ കൊണ്ടാണ്… ഞാൻ രക്ഷപെട്ടത്.. ഇവന് അത് ഒന്നും അറില്ല… ഇവൻ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ അങ്ങ് ക്ഷമിച്ചേക്ക്…

അലക്സ്‌ : ഞാൻ കഴിഞ്ഞ വർഷം വന്നു…….ഏയ്യ് അതൊന്നും വേണ്ടാ…..ഞാൻ ചുമ്മ പറഞ്ഞു എന്നെ ഉള്ളു….മാത്തച്ഛയാ,  Mam ഞങ്ങൾ ക്ലാസ്സിലേക്ക് പോയേക്കുവാ

അതും പറഞ്ഞു അവർ തിരിച്ചു പോയി… മാറ്റവരോട് അവൻ പ്രേത്യേകിച് ഒന്നും പറയേണ്ടി വന്നില്ല… എല്ലാം അയാൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ അങ്ങനെ അവർ ടൂർ ഒക്കെ പോയി… അടിച്ചു പൊളിച്ചു…. തിരിച്ചു വന്നു.

അങ്ങനെ അവരുടെ Annual ഡേ അടുത്തു.

അഭി : എടാ, എനിക്ക് ഒരു കട അറിയാം… അവിടെ 100രൂപേടെ ബിരിയാണിക്ക് 60 ഉള്ളു.. നമുക്ക് അവിടുന്ന് സാധനം എടുത്തിട്ട് സ്കൂളിൽ 110രൂപക്ക് വിറ്റാലോ.

അലക്സ്‌നു അത് നല്ലയൊരു ബുദ്ധി ആയി തോന്നി.. അവൻ കാര്യങ്ങൾ അന്വേഷിച്ചു.. എന്നിട്ട് സ്കൂളിൽ നിന്ന് അനുവാദം മേടിച്ചിട്ട് കടയുടെ കൂടെ ബിരിയാണി കൂടി സെറ്റ് ചെയ്തു. അത് വല്യ ഒരു ലാഭം ആയിരുന്നു…

അവരുടെ രണ്ട് വർഷത്തെ കച്ചവടം എല്ലാം ചേർത്ത ആവർ 3 പേരും ഏതാണ്ട് 15000രൂപ അടുത്ത് അവരുടെ പോക്കറ്റ് മണി ആയി സൂക്ഷിച്ചു….

അങ്ങനെ അവരുടെ 12 ഫൈനൽ എക്സാം ആയി. 3 പേരും നല്ല മാർക്കോടെ തന്നെ പാസ്സ് ആയി…3 പേരും സ്കൂൾ ടോപ്പേഴ്സ്.

അങ്ങനെ അവർ 3 പേരും വീട്ടിൽ നിന്ന് മാറാൻ തീരുമാനിച്ചു എന്നാൽ ഒരുപാട് ദൂരെ പോകാനും താല്പര്യം ഇല്ലാരുന്നു. ആദ്യം ദേവയുടെ വീട്ടിൽ സമ്മതിച്ചില്ല…. പിന്നെ ഇവർ രണ്ടും കൂടെ ഉണ്ടെന്നു കേട്ടപ്പോൾ അവരും സമ്മതിച്ചു.

അവർ 3 പേരും എറണാകുളത്തു ഒരു കോളേജിൽ എലെക്ട്രിക്കൽ എഞ്ചിനീയറിംഗിന് അഡ്മിഷൻ എടുത്തു.

അങ്ങനെ അവർ പോകാൻ ഒരുങ്ങി…..

തുടരും

എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

Comments:

No comments!

Please sign up or log in to post a comment!