ബംഗ്ലാവ്

ബംഗ്ലാവ്  എന്ന kambikuttan കഥയുടെ ത്രസിപ്പിക്കുന്ന അദ്ധ്യായം. ഏറ്റവും പുതിയ കഥകൾക്കായി നിങ്ങൾക്ക് ഈ കമ്പിക്കുട്ടൻ പേജ് സന്ദർശിക്കാം.

ആലസ്യത്തിലമർന്ന തെങ്ങോലകളേയും വ്യക്ഷത്തലപ്പുകളേയും തട്ടിയുണർത്തിയ കാറ്റ്, താഴ്ന്നു പറന്ന കുസൃതിയോടെ കായലിനെ ഇക്കിളിയിട്ടു. ഒരുമാത്ര ഓളങ്ങൾ പുളകം കൊണ്ടുനിന്നു.

മുങ്ങിനിവർന്ന ശിവൻകുട്ടി കുളിർന്നു വിറച്ചുപോയി. ഇന്ന് മുതലാളി സുലൈമാൻ ഹാജിയുടെ ഹൗസ് ബോട്ടിൽ കായലു ചുറ്റി കൊണ്ട് പോകാം എന്ന് ഏറ്റതാണ്. അതാണെങ്കിൽ മുതലാളിയുടെ വീട്ടിൽ വച്ചുതന്നെ വീടർ നേരിട്ടുതന്ന ഓർഡറും!

ശപ്പൻ മുതലാളി മറുത്തൊന്നും മിണ്ടിയില്ല. അങ്ങേരു കായൽ തീരത്തെ രമ്യഹർമ്യത്തിൽ ഗ്രാമത്തിലെ ഏതേലും പെൺകൊടിയെ എത്തിക്കാൻ പ്ലാൻ ചെയ്തിട്ടുണ്ടാകും! പൂത്ത കാശു പലിശക്ക് കൊടുക്കുവല്ലേ. എന്തും വരട്ടെ, പുലരിയിലെ തണുപ്പ് വകവയ്ക്കാതെ ശിവൻകുട്ടി വീണ്ടും മുങ്ങി നിവർന്നു.

മുതലാളിയുടെ വീടർക്കിന്നു കായൽ മീൻ ചൂണ്ടയിട്ടു പിടിച്ചു കൊടുക്കണം, അതിനെ വെട്ടിയരിഞ്ഞു പാകപ്പെടുത്തി അണ്ണാക്കിലേക്ക് തള്ളിക്കൊടുക്കണം. എന്തുചെയ്യാം അനുഭവിക്കുക തന്നെ.

വേഗം കുളിയും കഴിഞ്ഞ് തല തുവർത്തി തോർത്തും തോളിലിട്ട് അവൻ വീട്ടിലേക്ക് നടന്നു.

പ്രേമിച്ചു ഒളിച്ചോടി രജിസ്റ്റർ മാര്യേജു ചെയ്ത ദിവാകരനും വത്സലയും ഇരുപത്തഞ്ച് കൊല്ലം മുൻപാണു ആ കുഗ്രാമത്തിൽ എത്തുന്നത്. അടുത്ത വർഷം തന്നെ അവർക്ക് ഒരു ആൺ കുഞ്ഞ് പിറന്നു.

ശിവൻകുട്ടി ജനിച്ച ഏഴു വർഷം കഴിഞ്ഞാണ് അനിയത്തി ശാലിനി ഉണ്ടായത്. ശാലിനിയുടെ പിതൃത്വത്തിൽ ദിവാകരന് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നു. ഏറെ താമസിയാതെ ഒരു മണ്ണാത്തിപ്പെണ്ണിനൊപ്പം ദിവാകരൻ ആ ഗ്രാമം വിട്ടുപോയി. പിന്നീട് ചകിരിതൊണ്ട് തല്ലിയും കൂലിവേലയെടുത്തുമാണ് വത്സല മക്കളെ വളർത്തിയത്. മൂന്ന് സെൻറ് സ്ഥലം സമ്പാദിക്കാനുമായി.

ശിവൻകുട്ടിക്ക് സുലൈമാൻ ഹാജിയുടെ സാമ്പത്തിക ഇടപാടുകളുടെ നടത്തിപ്പു ചുമതല ഒരു ജോലിയെന്ന നിലക്ക് കിട്ടിയതോടെ ഓല വീട് വാർപ്പ് വീടാക്കാനുള്ള ശ്രമവും തുടങ്ങി. എന്നിട്ടു വേണം അനിയത്തിയെ കെട്ടിച്ചയക്കാനും ബാല്യകാല സഖി ശ്രീകലയെ സ്വന്തമാക്കാനും! തന്റെ സ്വപ്നങ്ങളെല്ലാം ഈ അടുത്ത കാലത്തൊന്നും നടക്കാൻ പോകുന്നില്ലെന്നു അവനു നന്നായറിയാം.

ശിവൻകുട്ടി വീട്ടിലെത്തി ഡബിൾ മുണ്ടും ഷർട്ടും ധരിച്ചപ്പോഴേക്കും വത്സല പ്രാതലുമായെത്തി.

മരച്ചീനി പുഴുങ്ങിയതും, പച്ചമുളക് ചമ്മന്തിയും, കനലിൽ ചുട്ടെടുത്ത പപ്പടവും, കട്ടൻ ചായയും ചേർന്നതാണു പ്രഭാത ഭക്ഷണം.

ശിവൻകുട്ടിക്ക് ഇഷ്ടപ്പെട്ട വിഭവമാണവ.

ശിവൻകുട്ടി കൈകഴുകി തൊടികടന്ന് നടപ്പാതയിലേക്ക് ഇറങ്ങിയപ്പോൾ വീടിന്റെ മുറ്റത്തേക്കിറങ്ങി വത്സല വിളിച്ചു പറഞ്ഞു.

“നീ കുളിക്കാൻ പോയപ്പോൾ രാഘവൻ അന്വേഷിച്ചു വന്നാരുന്നു. നിന്നോടെന്തോ പറയാനുണ്ടെന്ന്. പോകും വഴി അവിടെയൊന്നു കയറിക്കോ.”

ശ്രീകലയുടെ അച്ചനാണു രാഘവൻ. അങ്ങോട്ട് ചെല്ലാൻ മനം തുടിച്ചെങ്കിലും അത് അമ്മയെ അറിയിക്കുന്നത് ശരിയല്ലല്ലോ. അവൻ തെല്ലുറക്കെ പറഞ്ഞു –

“ഇപ്പൊഴേ നേരം വൈകി, പറ്റുമോന്ന് നോക്കട്ടെ…”

ശിവൻകുട്ടി ചെല്ലുമ്പോൾ വീട്ടിൽ ശ്രീകലയും അമ്മ ശാന്തമ്മയുമെ ഉണ്ടായിരുന്നുള്ളൂ. രാഘവൻ കൂലിവേലക്കാരനാണ്. പണിക്ക് പോയിക്കഴിഞ്ഞു. ശ്രീകലയുടെ അനിയത്തി ശ്രീദേവി എസ്.എസ്.എൽ.സി വിദ്യാർത്ഥിനിയാണ്. ട്യൂഷനു പോയി.

“എന്താ ശിവാ ജോലി കിട്ടിയപ്പോ ഈ വഴിയൊക്കെ മറന്നോ?”, ശാന്തമ്മ കുശലം ചോദിച്ചു.

“പണിത്തിരക്കുണ്ട് അമ്മച്ചി”, അവൻ വിനയാന്വിതനായി.

കാര്യം പണിത്തിരക്കല്ലെന്ന് ശ്രീകലക്കറിയാം. താൻ തുന്നൽ പഠിക്കുന്നിടത്ത് കാലത്തും ഉച്ചക്കും ആശാനെത്തും. പോകും വഴിയും വരുമ്പോഴും സംസാരിക്കാൻ നല്ല സൗകര്യം. പിന്നെ വീട്ടിൽ വരുന്നതെന്തിന്.

“നീയിരിക്ക്, ഞാൻ ചായയെടുക്കാം”, ശാന്തമ്മ അകത്തേക്ക് പോയി.

“എന്നതാടി കാര്യം?”, അവൻ ശ്രീകലയോട് ആരാഞ്ഞു.

“എനിക്കറിയില്ല”, അവൾ കൈ മലർത്തി. കാര്യമെന്തെന്ന് അവൾക്കറിയാമെന്നും അതവൾ മറയ്ക്കക്കാൻ ശ്രമിക്കുകയാണെന്നും അവനു മനസ്സിലായി. നാണത്താൽ പൂത്തുലഞ്ഞ് നിൽപ്പാണ് അവൾ.

“ഹാ.. പറയെടി പെണ്ണെ .”

എനിക്കറിയത്തില്ലെന്ന് പറഞ്ഞു അവൾ അകത്തേക്ക് പോകാനാണത്തു.

“ആട്ടെ, തുന്നൽപിണി ഏകദേശമായല്ലോ. അടുത്ത പ്ലാനെന്താ?”

“എംബ്രോയ്ഡറി”

“നീ റെഡിമെയ്ഡ് കട തുടങ്ങാൻ പോക്വാ?”, അവൻ കളിയാക്കി.

“പരിഹസിക്കണ്ട”,അവളുടെ മുഖം വാടി.

“കയ്യിൽ കാശില്ലാഞ്ഞിട്ടാ. അല്ലേൽ ഞാൻ നേഴ്സിങ്ങിനു ചേർന്നേനേ”.

“കാശില്ലാത്തതെന്തായാലും നന്നായി. നേഴ്സസിങ്ങും കഴിഞ്ഞ് നീയങ്ങ് ലണ്ടനിലേക്ക് പറന്നാൽ ഞാൻ പിന്നെ വേണ്ടാതാവും. കൊത്തിക്കൊണ്ടുപോകാൻ രാജകുമാരന്മാരും വരും. നിന്റെ അച്ഛൻ ആ കള്ളുകുടിയൻ താന്തോന്നി മോളെ പത്തു പുത്തനുള്ളോർക്ക് ആലോചിക്കും. നിന്റെ അച്ഛന്റെ കാശില്ലാത്തത് എന്റെ ഭാഗ്യം.”

അവളുടെ മുഖം ദീപ്തമായി. അവൻ തുടർന്നു., “ശബരിമല ശാസ്താവെ, ഇവളുടെ അച്ഛനെ ദരിദ്രവാസിയാക്കണേ..


അവന്റെ പ്രകടനം കണ്ട് ശ്രീകല ചിരിച്ചുപോയി.

“അങ്ങനെ തന്നെ പ്രാർത്ഥിക്ക്. ഒടുക്കം എന്നെ പിടിച്ച് ഇയാളുടെ കയ്യിൽ തരുമ്പോൾ കൈതാരിൽ രാഘവൻ പറയും, ശബരിമല ശാസ്താവ് കനിഞ്ഞ് നിനക്ക് തരാൻ ഇവള് മാത്രമേ എന്റെ കയ്യിലുള്ളൂ മരുമകനെന്ന്. അല്ല ശിവേട്ടാ, കൈപ്പറമ്പിൽ അനിലേടെ കാര്യം എന്തായി? നേഴ്സ്സിങ്ങിനു അഡ്മിഷൻ കിട്ടിയോ?”

“ങാ.. കിട്ടി. എന്റെ മുതലാളിയാ അഡ്മിഷനുള്ള പണം കൊടുത്തേ. പലിശ കൂടിക്കൊണ്ടിരിക്കുവാ”

“ഒറ്റ മോളല്ലേ, വീടു വിറ്റായാലും അവരാ കടം തീർക്കും”.

“നിന്റെ അച്ഛൻ ഏതാണ്ട് വാങ്ങീട്ടുണ്ട്. വേഗം കൊടുത്തു തീർക്കാൻ പറഞ്ഞോ. വീട് വേണ്ടെന്നു വെക്കാൻ ഒറ്റ മോൾ ഒന്നുമല്ലല്ലോ നീ? ”

“ചിങ്ങോത്തെ അയ്യപ്പേട്ടന്റെ വീട് ഏതാണ്ട് പോകുന്ന മട്ടാ. മേലേതോപ്പിലെ ഉമ്മാച്ചുക്കുട്ടിയും കെണിഞ്ഞിരിപ്പാ..”, അവൻ വിവരിച്ചു.

ശാന്തമ്മ കോലായിലേക്ക് വന്നു. ആവി പറക്കുന്ന ചായ ഗ്ലാസ് നീട്ടി. അതുവാങ്ങി മൊത്തിക്കുടിക്കെ അവൻ തിരക്കി.

“ഇവളുടെ അച്ഛൻ എന്നെ ചോദിച്ച് വീട്ടിൽ വന്നിരുന്നത്രെ. എന്നതാ കാര്യം?”

“അതങ്ങേരോടു തന്നെ ചോദിച്ചാപ്പോരെ?”, ശാന്തമ്മയും കൈയൊഴിഞ്ഞു.

“ഹൊ, ഇത് മനുഷ്യരെ വടിയാക്കുന്ന ഏർപ്പാടാണല്ലോ! അമ്മേം മോളും മിണ്ടണില്ല”, അവൻ ചായ മോന്തവെ പരിഭവിച്ചു.

“അത് മോനേ”, ശാന്തമ്മ പറയാനാഞ്ഞു. അതോടെ ശ്രീകല അകത്തേക്ക് വലിഞ്ഞു. ശാന്തമ്മ പറയുകയായിരുന്നു.

“കല മോൾക്ക് ഒന്നുരണ്ട് ആലോചനകൾ വന്നാരുന്നു. അവളുടെ അച്ഛന്റെ സ്വഭാവം നിനക്കറിയാലോ? വെട്ടൊന്ന് തുണ്ടം രണ്ട്. കള്ളുകുടിച്ചാൽ പ്രത്യേകിച്ച്. ഞാൻ പറയുക ആയിരുന്നു നിന്നെ വന്നു കാണാൻ”, അവർ വെളിപ്പെടുത്തി.

ശിവൻകുട്ടി എന്തു പറയണമെന്ന് അറിയാതെ തെല്ലുനേരം മൗനമാചരിച്ചു.

“എന്താ നീയൊന്നും മിണ്ടാത്തെ?”

“പഞ്ചായത്തീന്ന് വീടിനു പണം പാസായിട്ടുണ്ട്. തറ കെട്ടാൻ കരികല്ല് ഇറക്കീട്ടുമുണ്ട്. പണി ഉടനെ തുടങ്ങും. ഒരു മുറിയും അടുക്കളയെങ്കിലും പണിതീർത്താൽ വേണ്ടില്ലായിരുന്നു. എന്തായാലും കലേടെ അച്ചനെ ഇന്നുതന്നെ ഞാൻ കണ്ടോളാം”, അവൻ ചായ ഗ്ലാസ്സ് തിരികെ കൊടുത്തു.

“അതുമതി”, ശാന്തമ ചിരിക്കാൻ ശ്രമിച്ചു. “പോയിട്ടിത്തിരി പണിയുണ്ട്”, അവൻ എഴുന്നേറ്റു.

“ശരി. പക്ഷെ, ഇക്കാര്യം മറക്കല്ലേ.”

അവൻ ചിരിച്ചുകൊണ്ട് ഇറങ്ങി. ശ്രീകലയെ നോക്കിയപ്പോൾ കണ്ടില്ല. അകത്തിരിപ്പാകും. അനിയത്തിയെ കെട്ടിച്ചിട്ട് അവളെ സ്വന്തമാക്കാം എന്നാണു കരുതിയിരുന്നത്.
ഇനിയിപ്പോൾ നോക്കിയിട്ടു കാര്യമില്ല.

അതിനു വേണ്ടി കാത്തിരുന്നാൽ കലയെ തനിക്കു നഷ്ടമാകും. അല്ലെങ്കിലും ശാലിനിക്ക് പതിനേഴ് തികയുന്നതേയുള്ള. ഇനിയും സമയമുണ്ട്. അവൻ പാടവരമ്പിലൂടെ നടന്നു.

പെട്ടെന്ന് ഒരു ലാൻസർ കാർ അവനരികെ ബ്രേക്ക് ചെയ്തു. സുലൈമാൻ ഹാജിയുടെ കാർ!

“ഇജ്ജ് എബടെ പോയ്ക്ക് കെടക്കണ്.. ഫരീദ് കാത്തിരുന്നു മുഷിഞ്ഞു”, മുൻസീറ്റിലിരുന്നു ഹാജി ദേഷ്യപ്പെട്ടു.

“അത് ഞാൻ, പിന്നെ”, ശിവൻകുട്ടി തല ചൊറിഞ്ഞു.

“മാണത്താളം കൊബാതെ കേറിയിരിക്ക്”, അയാൾ ചൂടായി.

അവൻ ബാക്ക് ഡോർ തുറന്ന് അകത്ത് കേറിയിരുന്നു. ഡ്രൈവിംഗ് സീറ്റിൽ താരീഖായിരുന്നു. മുതലാളിയുടെ വിനീത വിധേയൻ. കാറിന്റെ ടയറുകൾ പഞ്ചായത്തു റോഡിന്റെ മാറുപിളർന്നു പാണത്തുപോയി. പഞ്ചായത്ത് ഓഫീസ് ചുറ്റിത്തിരിഞ്ഞ് കാർ ആദ്യത്തെ ഹെയർപിൻ വളവിലെ പാടത്തിനരികിലായി നിന്നു.

“ഇജ്ജാ ബലാലിനെ ബിളിച്ചോണ്ടു വാ”, അയാൾ താരീഖിനോട് കൽപ്പിച്ചു.

ഡോർ തുറന്ന് അവൻ റോഡിലിറങ്ങി.

“അല്ലേൽ ബേണ്ട, ഞമ്മളും വരണ്”, ഹാജി ഡാഷ്ബോർഡ് തുറന്ന് ചെറിയൊരു കുപ്പിയെടുത്ത് മൂടി തുറന്ന് സിൽക്ക് ജുബ്ബയിൽ പുരട്ടി. ചന്ദനത്തിന്റെ ഗന്ധം പ്രസരിച്ചു.

അയാൾ പുറത്തിറങ്ങി. പിന്നാലെ ശിവൻ കുട്ടിയും ഇറങ്ങി. ചിങ്ങോത്ത് അയ്യപ്പന്റെ വീട്ടിലേക്കാണെന്ന് അവനു വ്യക്തമായി. മൂവരും പാടവരമ്പിലൂടെ ഇറങ്ങി നടന്നു. തേപ്പ് കഴിഞ്ഞിട്ടില്ലാത്ത ഒരു വീട്ടുമുറ്റത്തെത്തി.

അവരെ കണ്ട് ദാവണി ചുറ്റിയ ഒരു പെൺകൊടി കോലായിലേക്ക് വന്നു.

“അയ്യപ്പന്നില്ലേ”, ഹാജി ചോദിച്ചു.

“പനിച്ചു കിടക്കുവാണ്…”, മുത്തു പൊഴിയും പോലെ അവൾ മറുപടി പറഞ്ഞു.

“ഇപ്പത്തെ പനി സൂക്ഷിക്കണം. മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി, പന്നിപ്പനി”, അയാൾ ഗൗരവം പൂണ്ടു.

“അത്തരം ഒരു പനിയാ ഞമ്മള്. സൂക്ഷിക്കണം. മോള് ചെന്ന് അബനെ വിളിച്ചോണ്ടു ബാ.”

പെൺകുട്ടി ഭീതിയോടെ പിന്തിരിഞ്ഞു.

നിമിഷങ്ങൾക്കകം കമ്പിളി ചുറ്റിയ ഒരു രൂപം കോലായിലെത്തി. പിന്നെ പടിയിറങ്ങി മുറ്റത്തെത്തി.

“മുതലാളി. അകത്തോട്ടിരിക്കാം”, അയ്യപ്പൻ വിറക്കുന്നുണ്ടായിരുന്നു.

“ഞമ്മളു അകത്തോട്ടു കേറിയാ ഇജ്ജ് പുറത്താകും, അയ്യപ്പാ. ഇതിന്റെ പ്രമാണം ഞമ്മന്റെ ഷെൽഫിലല്ലേ?”, മൂർച്ചയേറിയ കഠാര പോലെയായിരുന്നു ആ ചോദ്യം.

അയാൾ തുടർന്നു, “അന്റെ മോളെ പേരെന്തായിരുന്നു അയ്യപ്പാ?”

“വൃന്ദ…”, അയ്യപ്പന്റെ സ്വരവും വിറച്ചു.


“ഓൾ ഗർഭിണിയാകും, ഏത്?”

“മൊതലാളി”, അയ്യപ്പൻ കരഞ്ഞു.

“ഇജ്ജ് ബേജാറാവണ്ട, ഞമ്മന്റെ കായെട്. മുതലും പലിശേം ഇതു വിറ്റാൽ പോലും കിട്ടത്തില്ല”.

“അത്.. അത് ഞാൻ തരാം, മുതലാളി.”

ഒറ്റ അടിയായിരുന്നു അയ്യപ്പന്റെ കരണത്ത്. അയാൾ നിലത്തു വീണുപോയി.

“അരുത് മുതലാളീ…”, ശിവൻകുട്ടി ഹാജിയാരെ തടഞ്ഞു.

അയ്യപ്പൻ ബദ്ധപ്പെട്ട് എഴുന്നേൽക്കുമ്പോഴേക്കും നിലവിളിയോടെ വൃന്ദയും അനിയൻ നവീനും അയ്യപ്പന്റെ ഭാര്യ സരസുവും ഓടിയെത്തി.

“അങ്ങേരെ ഒന്നും ചെയ്യരുതേ മുതലാളീ”, സരസു കരഞ്ഞു

“ഹേയ് ഞമ്മളെന്തു ചെയ്യാൻ. ഒക്കെ പടച്ചോനല്ലേ ചെയ്യേണ്ടത്?” സുലൈമാൻ ഹാജി വികൃതമായി ചിരിച്ചു.

“ഞമ്മക്കൊരു തെറ്റുപറ്റി. ഞമ്മള് ഇങ്ങടെ കാലു പിടിക്കാം”, അയാൾ സരസുവിന്റെ കാലു പിടിക്കാനാഞ്ഞു . അവർ ഭയന്നു പിന്നോട്ടു നീങ്ങി.

ഹാജി അയ്യപ്പന്റെ തോളിൽ കയ്യിട്ടു. പിന്നെ തെല്ലപ്പുറത്തേക്ക് കൊണ്ടുപോയി. പതിയെ അയാളുടെ ചെവിയിൽ മന്ത്രിച്ചു,

“അനക്ക് ഞമ്മളു രണ്ടവസരം തരാം. ഒന്ന് ഈ വീട് വിറ്റ് ഞമ്മന്റെ കടം വീട്ട്, അല്ലേൽ ഇതിന്റെ ആധാരം അനക്ക് ഞമ്മൾ തരാം. പക്ഷേ ഒരു ചെറിയ പണിയൊണ്ട്. ഞമ്മന്റെ കായലോരത്തെ വീട് അനക്കറിയില്ലെ? ഇന്നന്നെ ഇജ് അവിടെ വരണം.ഒറ്റക്കല്ല, അന്റെ മോളുണ്ടല്ലോ; ആ മൊഞ്ചത്തിയേം കൊണ്ട്. ഒറ്റ മണിക്കുറു അവിടെ നിന്നാ…അനക്ക് അന്റെ ആധാരം തിരികെ കിട്ടും. ഞമ്മ തമ്മിലുള്ള എടപാടും തീരും . അല്ലേൽ ഞമ്മ നാളെ വരും ഓർത്തോ.”

അയാൾ അയ്യപ്പന്റെ തോളിലെ പിടിവിട്ട് വയൽ വരമ്പിലേക്കിറങ്ങി. പിന്നാലെ ശിവൻകുട്ടിയും താരീഖും. വരമ്പിലൂടെ അവർ നടന്നു.

ലാൻസർ സ്റ്റാർട്ടായി. അത് റോഡിലൂടെ പാഞ്ഞു. ചീറിച്ചെന്ന കാർ മനക്കൊടിയിൽ ബംഗ്ലാവിന്റെ പോർച്ചിൽ നിന്നു.

കാറിന്റെ ശബ്ദം കേട്ട സുലൈമാൻ ഹാജിയുടെ ഭാര്യ ഫരീദാ ബീവി സിറ്റൗട്ടിലേക്കു വന്നു. പർദ്ദയാണു വേഷം. അവർക്ക് ഏതു വേഷവും ഇണങ്ങുമെന്നു ശിവൻകുട്ടിക്ക് തോന്നി. അത്രമേൽ സുന്ദരിയാണു ഫരീദ.

മുതലാളിക്ക് അൻപതിനടുത്തായെങ്കിലും ഇനിയും മുപ്പത് തികഞ്ഞിട്ടില്ലാത്ത താരുണ്യമാണ് അവൾ.

“പറ്റാത്ത പണി ഏൽക്കണോ, ശിവാ”, ശാന്തസ്വരമായിരുന്നെങ്കിലും വല്ലാത്ത മൂർച്ചയുണ്ടായിരുന്നു വാക്കുകൾക്ക്.

ശിവൻകുട്ടിക്ക് വാക്കുകൾ നഷ്ടമായി. ശ്രീകലയെ കാണാനും സൊള്ളാനുമുള്ള അവസരമാണ് ഈ പെണ്ണൊരുത്തി നശിപ്പിക്കുന്നത്.

“ഫരീദ, ഇജ്ജൊന്നു കേട്ടോളിൻ”, ഹാജി ശിവൻകുട്ടിയുടെ രക്ഷക്കെത്തി.

“അന്റെ കുട്ടിക്കളിക്കിരിക്കില്ല ഞമ്മന്റെ ആൾക്കാര്. ഓർക്ക് നൂറുകൂട്ടം പണീണ്ട്. മൈസൂർ കാട്ടീന്ന് ചന്ദനമെത്തീട്ടും ഫാക്ടറീലു പണി നടക്കണില്ല. എന്താ കാര്യം? ആനയെ വാങ്ങിയപ്പം തോട്ടി കിട്ടാനില്ലെന്നു പറയണപോലെ, അകിലു കിട്ടാനില്ല. ചൊട്ടപ്പൻ അകിലേ! അയിനു പറഞ്ഞയക്കാനിരുന്നതാ ശിവനേം താരീഖിനേം. ഇന്നിപ്പം ഇജ്ജത് മൊടക്കി. മേലാൽ ഇപ്പണി നടപ്പില്ല ഓർത്തോളിൻ.”

മുതലാളിയുടെ പെർഫോമൻസ് ശിവൻകുട്ടിക്ക് പെരുത്തങ്ങ് പിടിച്ചു. പക്ഷെ, ഫരീദക്ക് ദഹിച്ചില്ല.

Thudarum

ഈ kambikuttan കഥകൾ എല്ലാവർക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക.

നിങ്ങൾ ഇതുവരെ വായിക്കാത്ത അടിപൊളി കമ്പികഥകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments:

No comments!

Please sign up or log in to post a comment!