Minnaminug New Kambikatha

ഒരു പാവമായിരുന്നു അവൾ.., സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പച്ചപാവം……! എന്നെ വഞ്ചിക്കെണ്ടി വരും എന്ന ആശങ്കയും…., അച്ഛനെന്ന സ്നേഹക്കടൽ ഒറ്റ നിമിഷം കൊണ്ട് വറ്റിവരണ്ടു പോവുകയും ചെയ്തതോടെ.., അവൾ ഒറ്റക്കായി പോയി….! രണ്ടിൽ ഒരാളെയെ സ്വീകരിക്കാനാവൂ എന്ന ഘട്ടം വന്നതോടെ…., വരണമാല്യത്തിനും താലിമാലക്കും പകരം ചകിരി കയർ കഴുത്തിലണിഞ്ഞ് അവൾ ഞങ്ങൾ ഇരുവരെയും ജയിപ്പിച്ചു ആർക്കും ആർക്കുമില്ലാതെ……! ഇന്നേക്ക് ഏഴു ദിവസമായി ഞാൻ പുറം ലോകവും പകൽ വെളിച്ചവും കണ്ടിട്ട് മുറി വിട്ട് പുറത്തിറങ്ങിട്ട്…, അമ്മ നിർബന്ധിച്ച് കഴിപ്പിക്കുന്ന കുറച്ചു ഭക്ഷണം മാത്രം…, അതും അമ്മയുടെ കണ്ണീരിനു മുന്നിൽ തോറ്റു പോവുന്നതു കൊണ്ട്……! അവളുടെ ശബ്ദം ഇനി ഒരിക്കലും എന്നെ തോടി എത്താത്തതു കൊണ്ടു തന്നെ…, ഫോണിലെ സിം കാർഡ് പോലും ഞാൻ ഒഴിവാക്കി….! എങ്കിലും ഇടക്കെ ഞാൻ ഫോൺ ഒാണാക്കി നോക്കും ഡിസ്പ്ലെയിൽ.., അപ്പോൾ അവളുടെ മുഖം തെളിയും കൂടെ എന്റെ കണ്ണീരും……! ദിവസം ഇത്രയായിട്ടും അന്നാണ് ഞാൻ ആദ്യമായ് അതു ശ്രദ്ധിച്ചത്….., ഒരു മിന്നാമിനുങ്ങ്….” അത് വന്ന് എന്റെ ഫോൺ ഡിസ്പ്ലേയിലെ അവളുടെ ചിത്രത്തിനു മുകളിൽ വന്നിരുന്നു….., എന്റെയുള്ളിലൊരു ഇടിവാൾ മിന്നി….., അതെ അവളുടെ മരണശേഷം അത് എല്ലാ ദിവസവും എന്റെ മുറിയിൽ വരാറുണ്ടായിരുന്നു…., കൂറെ നേരം വട്ടമിട്ടു പറന്ന ശേഷം ഞാൻ ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടു മുന്നേ അത് തിരിച്ചു പോവാറാണു പതിവ്…, അവൾ മരിച്ചതിന്റെ ദു:ഖം കാരണം അതു ശ്രദ്ധയിൽ പെട്ടില്ലന്നേയുള്ളൂ….., വിണ്ടും അതെന്റെ ശരീരത്തിനു മുകളിലൂടെ വട്ടമിട്ടു പറന്നു….., പിന്നെ പതിയെ കണ്ണാടിച്ചില്ലിൽ ചെന്നിരുന്നു……, എന്റെ സംശയം ഏറി വന്നു അതവളാണോ….?

അടുത്ത പേജിൽ തുടരുന്നു Minnaminug new kambikatha

എന്റെ പ്രിയപ്പെട്ടവൾ..? ഒരോ നിമിഷം കഴിയും തോറും എന്റെയുള്ളിൽ സംശയവും ബലപ്പെട്ടു വന്നു…, ഈശ്വരാ…….? മരണത്തിനപ്പുറത്തു നിന്നും അവളെന്നെ തിരഞ്ഞു വന്നുവോ…..? അത്രയെറെ അവളെന്നെ സ്നേഹിക്കുന്നുവോ….? സംശയം ഒന്നു തീർക്കാനായി മേശവലിപ്പു തുറന്ന് അവൾ പണ്ട് എനിക്കു സമ്മാനമായി തന്ന…, ഒരു കൂളിങ്ങ് ഗ്ലാസ് എടുത്ത് മേശയുടെ അങ്ങേയറ്റത്തു വെച്ചു…., അടുത്ത നിമിഷം ശരവേഗത്തിൽ അത് അതിൽ പറന്നു വന്നിരുന്നു….! ഒറ്റ നിമിഷം കൊണ്ട് എന്റെ സകല നാഡീഞരമ്പുകളും തളർന്ന് ഇരുന്ന ഇരുപ്പിൽ ഞാൻ മേശമേലെക്ക് മുഖം ചേർത്തു വെച്ചിരുന്നു പോയി….., അതിനെ നോക്കിയിരിക്കേ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കണ്ണീർത്തുള്ളികൾ മേശമേൽ പടർന്നു….

, ഞാൻ മുഖം പിൻവലിച്ച് കണ്ണീർത്തുടച്ച് കട്ടിലിൽ ഇരിക്കവേ….., അത് മേശമേൽ അടർന്നു വീണ എന്റെ കണ്ണീർത്തുള്ളിയിൽ പറന്നിറങ്ങി…., ആ സമയം ചുമ്മരിലെ ക്ലോക്കിൽ സമയം പത്തടിച്ചു ആ ശബ്ദം കേട്ടതും…., അത് പറന്ന് ജനാലക്കമ്പിയിലെത്തി ജനാലക്കമ്പിയിലിരുന്ന് ഒന്നു കൂടി എന്നിലെക്ക് നോക്കിയ ശേഷം വീണ്ടും പുറത്തേക്ക് പറന്നകന്നു…., അതോടെ അതവൾ തന്നെയാണന്ന് ഞാൻ ഉറപ്പിച്ചു…., കാരണം എന്നും രാത്രി പത്തു മണിക്കാണ് ഞാൻ ഉറങ്ങാൻ കിടക്കുക എന്നവൾക്കറിയാമായിരുന്നു……, കൂടാതെ ഇപ്പോഴവൾ പോയിരിക്കുന്നതു ം അവർ അറിഞ്ഞാലും ഇല്ലെങ്കിലും എന്നും പതിനൊന്ന് മണിക്കുറങ്ങുന്ന അവളുടെ അച്ഛനെ കാണാനാണ് എന്നും എനിക്കറിയാം….., ഇപ്പോൾ എന്നും ഉള്ളിൽ രാത്രിയായി കിട്ടാനുള്ള വെമ്പലാണ്…., എന്നെ തേടി വരുന്ന എന്റെ സ്വന്തം എന്നു എവിടെയും എനിക്കു ചങ്കൂറ്റത്തോടെ വിളിച്ചു പറയാൻ കഴിയുന്ന…., ആ ” പ്രകാശത്തിന്റെ പുത്രിയെ” കാണാനുള്ള അടങ്ങാത്ത വെമ്പൽ……

Comments:

No comments!

Please sign up or log in to post a comment!