ഇരുകാലികളുടെ തൊഴുത്ത്

bY:വികടകവി@kambikuttan.net

നേരം വൈകുന്നു ഉള്ളില്‍ വിശപ്പിന്റെ തീ കത്തി തുടങ്ങിയിരിക്കുന്നു. കൈയിലാണെങ്കില്‍ പണവുമില്ല സുനില്‍ തന്റെ ഒഴിഞ്ഞ പോക്കെറ്റില്‍ നോക്കി ഒന്ന് നെടുവീര്‍പ്പിട്ടു. കടത്തിണ്ണയില്‍ നിന്ന് പയ്യെ എഴുന്നേറ്റു അടുത്ത ചായക്കട ലക്ഷ്യമാക്കി നടന്നു. താനിവിടെ പുതിയതാണ് ആര്‍ക്കും തന്നെ പരിചയമില്ല അത് കൊണ്ട് തന്നെ കടം ചോദിക്കാം എന്ന് വെച്ചാല്‍ തന്നെയും ആരും തരണം എന്നില്ല. എങ്കിലും വിശക്കുന്നവനു എന്ത് ഗീതോപദേശം എന്ന് ചിന്തിച്ചു കൊണ്ട് അവന്‍ അങ്ങോട്ട്‌ നടന്നടുത്തു. കണ്ണില്‍ ഇരുട്ട് കയറി തുടങ്ങിയിരിക്കുന്നു വയറ്റില്‍ കാട്ട് തീ പടര്‍ന്നു തുടങ്ങിയിരിക്കുന്നു. ഇനി ഒന്നും ആലോചിച്ചിട്ട് കാര്യമില്ല, വരുന്നത് വരട്ടെ എന്ന് ചിന്തിച്ചു കൊണ്ട് കടയിലേക്ക് കയറി മൂലയ്ക്കുള്ള ഒരു മേശയ്ക്ക് അരികില്‍ ഒതുങ്ങി ഇരുന്നു. ചുറ്റും ഒന്ന് കണ്ണോടിച്ചു. പഴയ ഒരു കട ആണ്. തിരക്കില്ല, 2 പേര്‍ പുറത്തിരുന്നു പത്രം വായിക്കുന്നു. ചായക്കടയിലെ അലമാരിയില്‍ പലഹാരങ്ങള്‍ അടുക്കി വെച്ചിരിക്കുന്നു. ബോണ്ട, സുഖിയന്‍, പപ്പടബോളി, പരിപ്പുവട, ഏത്തക്കാബോളി അങ്ങനെ പലതരത്തിലുള്ള പലഹാരങ്ങള്‍.

എന്താ കഴിക്കാന്‍ വേണ്ടത്..??? ആ ചോദ്യം കേട്ടാണ് അവന്‍ ഓര്‍മ്മ വിട്ടുണര്‍ന്നത്.

എന്തെങ്കിലും താ ചേട്ടാ.. അവന്‍ തല ഉയര്‍ത്താതെ പറഞ്ഞു.

“എങ്കില്‍ പൊറോട്ടേം കടലക്കറിയും എടുക്കട്ടെ..??” “ഉം…. ” അവനൊന്നു മൂളുക മാത്രം ചെയ്തു. അയാള്‍ അവനെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട്‌ അകത്തേക്ക് കയറിപ്പോയി. അല്‍പസമയം കഴിഞ്ഞു ഒരു കൈയില്‍ പൊറോട്ടയും മറുകൈയില്‍ കടലക്കറിയും കൊണ്ടയാള്‍ വന്നു. അത് മേശപ്പുറത്തു വെച്ചപ്പോള്‍ തന്നെ സുനില്‍ കഴിക്കാന്‍ തുടങ്ങി. “ചായ വേണോ..??” സുനില്‍ വേണ്ട എന്ന് തലയാട്ടി. ചായക്കടക്കാരന്‍ അവനെ ഒന്നൂടെ നോക്കിക്കൊണ്ട്‌ അപ്പുറത്തെ മേശയില്‍ വന്നിരുന്നവരോട് എന്ത് വേണമെന്ന് ചോദിച്ചു അങ്ങോട്ട്‌ ചെന്നു. സുനില്‍ ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ വിശപ്പിന്റെ തീ കെടുത്തുന്ന തിരക്കിലായിരുന്നു. അവസാനത്തെ പൊറോട്ടയുടെ ചുരുളും വായിലേക്ക് വെച്ചപ്പോഴാണ് അവനു മനസിലായത് ഇനിയില്ലാന്നു. “ഇനി വേണോ..??” അയാളുടെ ചോദ്യത്തിന് മുഖം നോക്കാതെ വേണ്ട എന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞിട്ട് അവന്‍ തന്റെ കൈവിരലുകള്‍ നുണഞ്ഞു കൊണ്ട് കൈ കഴുകാന്‍ എണീറ്റു. കൈ കഴുകി മുണ്ടിന്‍ തലപ്പ്‌ കൊണ്ട് മുഖം തുടച്ചു അവന്‍ ചായക്കടക്കാരന്റെ മേശയ്ക്കരികിലെക്ക് നടന്നടുത്തു.

അവന്‍ ഒരു വിളറിയ ചിരി ചിരിച്ചു അയാളും ഒരു ചിരി ചിരിച്ചെന്നു വരുത്തി. “അപ്പൊ 4 പൊറോട്ടയും കടലക്കറിയും…ഉം.. മൊത്തം 52 ആയി 50 തന്നാ മതി കേട്ടോ..” അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് അവന്റെ മുഖം ഒന്ന് കോടി എങ്കിലും അത് പുറത്തു കാണിക്കാതെ അവന്‍ ചോദിച്ചു “നല്ല ഭക്ഷണം.. കുറച്ചു ദിവസായെ ഇത് പോലുള്ള നല്ല ഭക്ഷണം കഴിച്ചിട്ട്.. എന്താ ചേട്ടന്റെ പേര്..???” അത് കേട്ട് അയാള്‍ “ചന്ദ്രപ്പന്‍” എന്ന് മറുപടി നല്‍കി. പിന്നെ അവന്‍ ചന്ദ്രപ്പന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് അതേയ് ചേട്ടാ ഇപ്പം എന്റെ കൈയില്‍ കാശില്ലാ ഞാന്‍ പിന്നെ തന്നാ മതിയോ..??” അത് കേട്ടതോടെ ചന്ദ്രപ്പന്റെ മുഖം പതിയെ മറ്റൊരു അവതാരം കൈക്കൊണ്ടു “അതേയ്.. അത് കൊള്ളാല്ലോ.. ഞാനിവിടെ ചായക്കട നടത്തുന്നതെ എനിക്കും എന്റെ കുടുംബത്തിനും ജീവിക്കാനാ അല്ലാതെ വിശക്കുന്നോരെ ഊട്ടാനല്ല. മോന്‍ കാശ് വെച്ചിട്ട് പോകാന്‍ നോക്ക്.” സുനില്‍ ചുറ്റും നോക്കി ആള്‍ക്കാര്‍ പതിയെ കൂടുന്നു പക്ഷെ ആരിലും ദയ എന്ന രണ്ടക്ഷരം മാത്രം കണ്ടില്ല. അവന്‍ ഒന്നും പറയാതെ തല കുമ്പിട്ടു നിന്നു.

“അആഹാ… അവന്റെ നില്‍പ്പ് കണ്ടില്ലേ.?? നല്ല തണ്ടും തടിം ഒക്കെയുണ്ടല്ലോടാ ആള്‍ക്കാരെ പറ്റിക്കാതെ വല്ല പണിയുമെടുത്തു ജീവിച്ചു കൂടെടാ..?? ഒന്നുവല്ലേലും ഇത്രേം പ്രായമായില്ലേ..??” ആരോ അങ്ങനെ വിളിച്ചു പറഞ്ഞു അന്തരീക്ഷം മാറുന്നു അവനൊന്നും മിണ്ടാതെ തല കുനിച്ചു തന്നെ നിന്നു. “ഒഹ്ഹ.. അവന്റെ മുഖം കണ്ടാല്‍ പറയുമോ തട്ടിപ്പ് വീരനാണെന്ന്.. കൊള്ളാം. എന്തായാലും പോലിസിനെ വിളി ചന്ദ്രപ്പന്‍ ചേട്ടാ..” കളം മാറുന്നു സുനില്‍ കണ്ണോന്നടച്ചു തുറന്നു. ഇനി രക്ഷയില്ല വരുന്നത് വരട്ടെ.. “അതൊന്നും വേണ്ടാ. അവനെത്രയാ തരാനുള്ളത്‌..??” ഒരു പെണ്‍ശബ്ദം അവന്‍ ഞെട്ടി കണ്ണ് തുറന്നു. “50” “ശരി. ഇതാ..” അവനാ പെന്ശബ്ദതിന്റെ ഉടമയെ പരതി. ഒരു 4൦ വയസോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. മുണ്ടും ബ്ലൊസും ആണ് വേഷം. നെഞ്ചിനു കുറുകെ ഒരു വെള്ള തോര്‍ത്ത്‌ കിടപ്പുണ്ട്. നാല്പതിന്റെ പ്രാരാബ്ദം ശരീരത്തില്‍ പ്രകടമല്ല നല്ല ഒരു ആരോഗ്യ സംപുഷ്ട്ടമായ ശരീരം. നെറ്റിയില്‍ ചുവന്ന ഒരു വട്ടപ്പോട്ടുണ്ട്. ഇരുനിറത്തില്‍ അഞ്ചരയടിയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീഗാംഭീര്യം.. അവനൊന്നു കണ്ണെടുക്കാന്‍ തോന്നിയില്ലാ.. കാശും കൊടുത്തു അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവര്‍ തിരിഞ്ഞു നടന്നു. അവനാ നടപ്പ് തന്നെ ഒരു പ്രത്യേക അഴക്‌, നല്ല തലയെടുപ്പ്.. അവനറിയാതെ കൈ കൂപ്പി നിന്നു പോയി.
അവന്റെ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു.

(തുടരും..)

നിങ്ങള്‍ക്കാവശ്യമുണ്ടെങ്കില്‍ മാത്രം.. 🙂

Comments:

No comments!

Please sign up or log in to post a comment!