കാലം മായ്ക്കാത്ത ഓർമ്മകൾ

bY: കാലം സാക്ഷി

ഈ കഥ തികച്ചും സാങ്കല്പികമാണ്. ഇതിലെ കഥയോ കഥാ പത്രങ്ങളോ ആരോടെങ്കിലും സാദൃശ്യം തോന്നുന്നെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം.

ഒരു നല്ല കാറ്റു വീശി.അപ്പോഴാണ് അവൻ ഉറക്കത്തിൽ നിന്നും ഉണർന്നത്.അവന്റെ അടുത്ത തന്നെ അവന്റെ  ബാഗ് ഉണ്ടായിരുന്നു. അവന്റെ പേര് സൂരജ്.സൂരജ് ഇന്ന് രാവിലെ 4 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതാണ്.ഇപ്പോൾ അവൻ അവന്റെ വീട്ടിനോടടുത്തുള്ള കാടിന്റെ ഏതോ മുലയിലാണ്.അവൻ ഓർക്കുന്നു ഇന്ന് രാവിലെ അവൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എല്ലാവരും നല്ല ഉറക്കമായിരുന്നു.അവന് അവിടെ നിൽക്കാൻ ആഗ്രഹമില്ലാത്തത് കൊണ്ടല്ല.അവന്റെ സാഹചര്യം അതായിപോയി.ആഗ്രഹങ്ങളിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടമായിരുന്ന അത്.അവൻ നേരെ കാട്ടിലേക്കാണു പോയത്.പോകാൻ വേറെ സ്ഥലം ഇല്ലാത്തത് കൊണ്ടല്ല കയ്യിൽ കാശില്ലാതെ വേറെ എവിടെ പോകാൻ.അവൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ നല്ല ഇരുട്ടായിരുന്നു.എന്നിട്ടും അവൻ വെളിച്ചത്തിന് വേണ്ടി തന്റെ കയ്യിലുള്ള ആകെ പ്രകാശമായ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചില്ല.കാരണം അവൻ ആ വഴികളെല്ലാം അവന്റെ കൈ വെള്ള പോലെ പരിചയം ആയിരുന്നു.അവൻ ജനിച്ചു വളർന്ന വീടും നാടും.കാട്ടിലേക്ക് കയറുമ്പോൾ അവന്റെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി. അവൻ ഇവിടെയാണ് ജനിച്ച് വളർണ്ണതെങ്കുലും ഒരിക്കലും ഈ സമയത്ത് കട്ടിൽ വന്നിട്ടില്ല.അവൻ കയ്യിലിരുന്ന ഫോണിന്റെ സ്‌ക്രീൻ ഓൺ ചെയ്തു.അതിന്റെ ചെറു വെട്ടത്തിൽ അവൻ നടന്നു.ആനയിറങ്ങുന്ന കാടാണത്. അത് അവന് നന്നായി അറിയുകയും ചെയ്യാം എന്നാൽ ആ അനയെക്കാൾ വലിയ പ്രശ്നമായിരുന്നു അവന്റെ ജീവിതത്തിൽ. കാട്ടിലൂടെ നടക്കുന്തോറും ഇരുട്ടും ഏതോ ജീവികളുടെ ശബ്ദങ്ങളും അവനിൽ ഭയം ഉണ്ടാക്കി.അവൻ ഏകദേശം കാട്ടിലൂടെ നന്നായി നടന്നു കഴിഞ്ഞിരുന്നു.അവൻ നടന്ന വഴികൾ അവൻ മറന്നിരുന്നു.പെട്ടെന്ന് അവന്റെ വലത് വശത്ത് നിന്നും ഒരു ശബ്ദം അവൻ കേട്ടു. അതൊരാനായുടെ വിളിയാണെന്ന് അവന് മനസിലായി.അത് അവന്റെ അടുത്തേക്ക് വരുന്നതായി അവനു തോന്നി.അവൻ രക്ഷപെടാനായി ഓടി.ഇരുട്ടത്ത് അവൻ ഓടിയതെങ്ങോട്ടാണെന്നറിയില്ല.അവൻ ഒരു കുഴിയിലേക്ക് പതിച്ചു.അവിടെ നിന്നും മരണ ഭയത്താൽ അവൻ വേഗം എഴുന്നേറ്റ്.എങ്ങനെയോ അവൻ മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കി ഓടി.കുറച്ച് കഴിഞ്ഞപ്പോൾ ആനയുടെ ശബ്ദം കേൽക്കാതെയായി.അവൻ എങ്ങോട്ടെന്നില്ലാതെ നടന്നു എങ്ങനെയും കാട്ടിൽ നിന്നും വെളിയിൽ കടക്കാൻ അവൻ ആഗ്രഹിച്ചു.കാട്ടിലേക്ക് വരാൻ തീരുമാനിച്ച നിമിഷത്തെ അവൻ പഴിച്ചു.

ഒരു വെളിച്ചം തേടി അവൻ നടന്നു.

എനിക്കൊന്നും മനസിലായില്ല by:ശശി ഡോക്ടര്‍ …ആര്കെങ്കിലും മനസിലായാല്‍ കമന്റ്‌ ചെയ്തു അറിയിക്കണം …എന്താണ് എഴുത്തുകാരന്‍ ഉദേശിച്ചത്‌ എന്ന് ..

Comments:

No comments!

Please sign up or log in to post a comment!