നുണക്കുഴി

എന്റെ ജീവിതത്തില ഇതുവരെയുള്ള ഓട്ടത്തിനിടയിൽ ഞാൻ വീണുപോയൊരു കുഴിയുണ്ട്…

നീ..പുഞ്ചിരിച്ചപ്പോൾ നിന്റെ പൂങ്കവിളിൽ വിരിഞ്ഞൊരാ.. നുണക്കുഴി…!

ഹായ് ഫ്രണ്ട്സ്, ഞാൻ ഒരു എഴുത്തുകാരിയല്ല. കഥകളെയും കവിതകളെയും ഇഷ്ടപെടുന്ന ഒരാളാണ്. കഥകളൊക്കെ ഇഷ്ടപെടുന്ന എനിക്ക്ഒരു കഥ എഴുതണമെന്ന് വല്ലാത്തൊരു ആഗ്രഹം, അങ്ങനെ ഞാനും എഴുതാൻ തീരുമാനിച്ചു ഒരു കഥ എന്റെ കഥ യിലെ കഥാപാത്രങ്ങക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ­ ആയി വല്ല ബന്ധം ഉണ്ടെങ്കിൽ അത് തികച്ചും സാങ്കൽപ്പികം മാത്രം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ­ ഒരു വട്ടപൂജ്യമായി പോയെന്നറിയാൻ വൈകുന്ന ഒരു കൂട്ടരുണ്ട് *Pravasikal* കടം വീട്ടാനായി വീടുവിട്ടുപോയി തീരാത്ത കടങ്ങളുടെ നേതാവായി, പിന്നീട് നാട് മറന്നവരും ഇവരിലുണ്ട് മാതാവിന്റെയും പിതാവിന്റെയും സ്നേഹവും ലാളനയും നേരിട്ട് കിട്ടാൻ ഭാഗ്യം ഇല്ലാത്തവരാ… എന്നിട്ടും അവരടിച്ച സ്പ്രേ യുടെ മണം നോക്കി നാട്ടുകാർ പറയും അവൻ ഭാഗ്യവാനാണെന്നും അവനെ പോലെ ആവണം എന്നും അവൻ ആഗ്രഹിച്ചത് പലതും കൊടുത്തത് മരുഭൂമിആണെങ്കിലും പിറന്ന മണ്ണിനോടുള്ള പ്രണയം കാത്തുസൂക്ഷിച്ചവർ പ്രവാസികൾ, ഉറ്റവരെയും ഉടയവരെയും പിറന്നമണ്ണിനേയും ഉപേക്ഷിച്ച് ഈ അറബ് നാട്ടിലേക്ക് പ്രതീക്ഷയുടെ ഒരു വലിയ ഭാണ്ഡം പേറി ചേക്കേറിയവർ, # തുരുമ്പ് പിടിച്ച ഈ ഇരുമ്പ് കട്ടിലിൽ എന്റെ തലയിണയെയും ചേർത്ത് പിടിച്ചു ഞാൻ പറയെട്ടെ ഞാനും ഒരു പ്രവാസിയാണ്

ഞാൻ വർക്ക് ചെയ്യുന്നത് ഒരു മെഡിസിൻ കമ്പനിയിലാണ് കമ്പനിയോട് ചേർന്നുതന്നെ ഒരു ചെറിയ ഫ്ലാറ്റിലാണ് താമസവും തരക്കേടില്ലാത്ത വർക്ക് ആണ്‌ അൽഹംദുലില്ലാഹ് കുഴപ്പമില്ലാത്ത ശമ്പളവും ഉണ്ട് കമ്പനിയിൽ നിന്ന്

നടന്നാൽ ഒരു 5 മിനിറ്റിനുള്ളിൽ റൂമിൽ എത്തും., നീണ്ട രണ്ടുവർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഞാൻ നാട്ടിലേക്കു മടങ്ങുകയാണ്…. $ അതുകൊണ്ടു തന്നെ ഞാൻ ഉച്ചക്കു ശേഷം ലീവ് ആണ്‌ ….കമ്പനിയിൽ ഉള്ളവരോടൊക്കെ യാത്ര പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു ; റൂമിൽ ഞങ്ങൾ 5 പേരുണ്ട് ഞാനും നജീബ്ക്കയും,റഷീദ്ക്ക­യും, ആഷികും പിന്നെ ഞങ്ങളുടെ സ്വന്തം ഹമീദ്ക്കയും ഞങ്ങളുടെ റൂമിൽ ഏറ്റവും പ്രായം ഉള്ള ആളാണ് ഹമീദ്ക്ക. ഏറ്റവും മുകളിലത്തെ നിലയിലാണ് ഞങ്ങളുടെ റൂം, ഞാൻ ഫ്ലാറ്റിൽ ഉള്ള എന്റെ പരിചയക്കാരോടൊക്കെ യാത്ര പറഞ്ഞു നേരെ റൂമിലേക്ക്…….

നജീബ്ക്കയും റശീദ്‌കയും ഡ്യൂട്ടിക് പോവാൻ ഉള്ള തയ്യാറെടുപ്പിലാണ്

ആഷിഖ് ആണെങ്കിൽ അവന്റെ പ്രിയതമയുമായി ഫോണിൽ സൊള്ളിക്കൊണ്ടിരിക്കാ­….

അവൻ ഫുൾടൈം ഫോണിൽ തന്നെയാ, അവനെ കുറ്റം പറയാൻ പറ്റൂലാ നിക്കാഹ്കഴിഞ്ഞു ഒരു മാസം തികയുന്നതിനു മുന്നേ കെട്ടിയ പെണ്ണിനെ തനിച്ചാക്കി സുന്ദരമായ നല്ല നാളുകളും മോഹങ്ങളും കെട്ടിപ്പെറുക്കി തിരികേ പറന്നവന…. ഹമീദ്ക്ക ആണെങ്കിലോ അടുക്കളയിൽ പത്രങ്ങളോട് മല്ലിടുകയാ,

ഡാ….ആഷിഖ് വന്നോന്നു സഹായികടാ…., ഇ സവാള ഒന്നു അരിഞ്ഞു താട ഹമുക്കേ…. ഹമീദ്ക്ക അടുക്കളയിൽ നിന്ന് ഉച്ചത്തിൽ പറയുന്നുണ്ട് അഷികനാണെങ്കിൽ അത് കേട്ടാ ഭാവം പോലും ഇല്ലാ

“അസ്സലാമുഅലൈക്കും അമീദ്ക്കാ “

“വ അലൈകുംസലാം”

ഹമീദ്ക്ക സലാം മടക്കി “ഹാ … നീ നേരത്തെ പോന്നോ…….”

“ആ ഞാൻ ഉച്ചവരെ ഡ്യൂട്ടിക് നിന്നൊള്ളു നാട്ടിൽ പോവുന്നത് പ്രമാണിച്ച് “

“മ് നന്നായി പെട്ടി ഒക്കെ പാക്ക് ചെയ്യാനുള്ളതല്ലേ “

ഇതിനിടയിൽ ആഷിക് ഫോൺ കട്ട് ചെയ്തു ഞങ്ങളുടെ അടുത്തേക് വന്നു

“ടാ നീ പോയി നന്നായി ഒന്നു ഉറങ്ങിക്കോ പെട്ടി ഒക്കെ ഞങ്ങൾ കെട്ടികൊളാം”

“ഓ നിന്റെ ഫോൺ ചെവിന്നു എടുത്തിട്ട് വേണ്ടേ പെട്ടികെട്ടാൻ ഒന്നു പോ.. പഹയാ “

“എന്താണ് ഹമീദ്ക്ക ഇങ്ങള് ഇങ്ങനെ “!ഇങ്ങള് തന്നെ ഇതൊക്കെ പറയണം :ന്റെ ബീവിയെ കണ്ണുനിറച്ചുകാണാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല, ഞാൻ എന്റെ മൊഞ്ചത്തിന്റെ സൗണ്ടെങ്കിലും ഒന്നു കേട്ടോട്ടെ ഇക്കാ……

“ഓ… നീനക്കുമാത്രല്ല ബീവി ഉള്ളൂ ?;”

എന്നും പറഞ്ഞു ഇക്ക അടുക്കളയിലേക്ക് പോയി, കുക്കിങ്ങുഡ്യൂട്ടി ഇന്ന് ഇക്കാക് ആണ്‌

ആഷിക്കും കൂടെയുണ്ട്, ഞാൻ ഡ്രസ്സ് എല്ലാം അഴിച്ചുവെച്ച് ബാത്‌റൂമിൽ പോയി ഒന്നു ഫ്രഷ് ആയി വന്നപ്പോഴേക്കും റഷീദ്ക്കയും നജീബ്ക്കയും എന്നെ വെയിറ്റ് ചെയ്തിരിക്കയിരുന്നു

“ഹാ നിങ്ങള് ഡ്യൂട്ടിക് പോവാണോ ?:

“ആ ഞങ്ങൾ നിന്നേം വെയിറ്റ് ചെയ്തിരിക്കാ !” ‘രാത്രി 12 നല്ലേ ഫ്ലൈറ്റ് “

“അതേ… പുലർച്ചെ 4 നു കൊച്ചിലെത്തും “

“ന്ന ഞങ്ങൾ ഇറങ്ങാണ്, യാത്ര ഒക്കെ സുഗമാവട്ടെ, നാട്ടിൽ എത്തീട്ടു വിളിക്കണം “എന്നും പറഞ്ഞു റഷീദ്ക്ക എന്റെ നേരെ ഒരു കവർ നീട്ടീട്ടു പറഞ്ഞു

” ഇത് കുട്ടികൾക്കു കുറച്ചു ചോക്ലേറ്റ് ആണ്‌, നിനക്കു ബുദ്ധിമുട്ടിലെങ്കിൽ വീട്ടിൽ കൊണ്ടു പോയി കൊടുക്ക് ഇല്ലെങ്കിൽ അനിയൻ വന്നു വാങ്ങിച്ചോളും “

! എന്താ… റഷീദ്ക്ക ഈ പറയുന്നേ എനിക്ക് ബുദ്ധി മുട്ടോ… ഞാൻ ഇത് ഇങ്ങളെ പെരേല് കൊണ്ടോയി കൊടുത്തോളം” എന്നും പറഞ്ഞു അത് വാങ്ങി വെച്ചു്,

“ന്നാ ഓക്കേ പോയിവന്നിട്ട് കാണാം,, സലാം പറഞ്ഞു അവർ ഡ്യൂട്ടിക് പോയി….
.

ആഷിക്കും ഹമീദ്ക്കയും കുക്കിങ്ങിലാണ്, ഞാൻ കുറച്ചു നേരം ഒന്നു മയങ്ങ ട്ടേ , കട്ടിലിൽ കയറി കിടന്നതും എന്റെ ഫോൺ റിംങ്‌ ചെയ്തു @#$&@#$$@@$ മസ്‌ക്കറ്റിൽ നിന്ന് അളിയന്റെ call ആയിരുന്നു അത്. ഞാൻ ഫോണെടുത്തു,

“ഹലോ …. “

“അസ്സലാമുഅലൈക്കും “

“വ അലൈകും സലാം, എന്തൊക്കെ അളിയാ വിശേഷങ്ങൾ ?

“അൽഹംദുലില്ലാഹ്, സുഖമാണ്, നാട്ടിൽ പോവുന്നതിനുള്ള ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞില്ലേ…… ?”

“മ് …, ഇനി പെട്ടി കെട്ടാൻ കൂടിയുണ്ട് , സാധനങ്ങൾ ഒക്കെ വെള്ളിയാഴ്ച പോയി വാങ്ങിച്ചു “

“മ് പൊന്നൂസിന്റെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ടാവും ല്ലേ… ?

“ആ അവൾക്ക് വിളിച്ചാൽ അതൊക്കെ തന്നെ അല്ലെ പറയാനുള്ളു.., ” ” “വെറുതെ ഓരോന്ന് വാങ്ങി കയ്യിലെ ക്യാഷ് ചിലവാക്കേണ്ടാ :.,നൂറു മോളെ നിക്കാഹ് നല്ലരീതിയിൽ നടത്തണം..

“(നൂറുമോൾ എന്റെ കുഞ്ഞനിയത്തി ആണ്)‌ “അതൊന്നും കൊഴപ്പല്ല അളിയാ നമ്മടെ പൊന്നൂസിനല്ലേ….. “പിന്നെ നിക്കാഹിനുള്ളതൊക്കെ ഞാൻ കരുതി വെയ്ച്ചിട്ടുണ്ട് *

“മ് … ഷാഹിനക്ക് വിളിച്ചപ്പോ നീ രണ്ടു ദിവസായി വിളിച്ചിട്ടെന്ന് പറഞ്ഞു,, ? ” (ഷാഹിന എന്റെ ഇത്ത ആണ്‌ )

“ആ പോവുന്നതിനു മുന്നേ ഒന്നു വിളിക്കണം ”

ജോലി തിരക്ക് ഉള്ളത്കൊണ്ടാ വിളിക്കാത്തത് “

“മ്… ” നാട്ടിൽ എത്തിയ നിന്നെ കൊണ്ടു പെണ്ണ് കെട്ടിക്കാനാ അവളുടെ പ്ലാൻ !’

ഞാൻ ഒന്നു ചിരിച്ചു കൊണ്ടു അളിയന് മറുപടി കൊടുത്തു

“പിന്നെ, .. എയർപോർട്ടിൽ എന്റെ ഫ്രണ്ട് നാസർ കാറുമായി വരും ” നിനക്കു അറിയില്ലേ അവനെ… ?”

. “ആ അറിയാം ” “മ്…. ന്ന ഒക്കെ ഞാൻ ഡ്യൂട്ടിലാണ് നീ നാട്ടിൽ എത്തീട്ടു വിളിക്ക് :”

“ആ. “

സലാം പറഞ്ഞു അളിയൻ ഫോൺ കട്ട് ചെയ്തു

ഇത്താക് ഒന്നു വിളിക്കണം എന്നു വിചാരിച്ചു ഫോൺ എടുത്തപ്പോഴേക്കും ദാ… ഇത്താടെ ഒരു മിസ് കാൾ പടച്ചോനെ…, പണിയായിട്ടുണ്ട് : ഇനി വിളിച്ചാൽ പരാതിയുടെ നീണ്ട ലിസ്റ്റ് തന്നെ ഉണ്ടാവും

(ഞാൻ നാട്ടിൽ വരുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടില്ല അവരെ ഒന്നു ഞെട്ടിക്കാനാ എൻറെ പ്ലാൻ )

പെട്ടെന്ന് തന്നെ ഞാൻ കാൾ ചെയ്തു പ്രതികരണം ഞാൻ പ്രതിക്ഷിച്ചത് പോലെ തന്നെ

എല്ലാം കേട്ടു നില്കാല്ലാതെ വേറെ വഴി ഇല്ല

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ ഞാൻ നാളെ വിളിക്കാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു വേറെ വഴിയില്ല?( ( അവർക്ക് അറിയില്ലല്ലോ ഇ ഞാൻ നാളെ അവരുടെ അടുത്തുണ്ടാവും ന്ന്) ഉള്ളിൽ ഒരു കള്ള ചിരി ചിരിച്ച് ഞാൻ വീണ്ടും കട്ടിലിൽ വന്നു കിടന്നു

( എന്റെ ജീവിതത്തെ പറ്റിയാണ് ഞാൻ പറയുന്നതെങ്കിലും ഞാൻ ഇതു വരെ എന്നെ നിങ്ങൾക്ക് പരിചയപെടുത്തിയില്ലല്­ലോ )

ഇനി ഞാൻ എന്നെ പരിചയപ്പെടുത്താo

ഞാൻ ആണ്

*ജാസിം*

തുടരും……….
.

ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ കൂട്ടുകാരേ…. അതെ ഞാൻ ജാസിം

എന്റെ ഷാഹിന ഇത്താടെ ജാസി മോൻ , എന്റെ നൂറു മോൾടെ ഇക്കാക്ക

എന്നെ കുറിച്ചു കൂടുതൽ അറിയണമെങ്കിൽ കുറച്ചു വർഷം പിറകിലോട്ട് പോണം

! ഉമ്മയുടെ സ്നേഹവും, ഉപ്പയുടെ ലാളനയും എന്റെ എട്ടാമത്തെ വയസ്സിൽ നഷ്ട്ടപെട്ടതാ എനിക്ക്, ന്റെ ഉമ്മക്കും ഉപ്പക്കും ഞങ്ങൾ മൂന്നു മക്കൾ ആണ്‌

ഞാനും, ഷാഹിന ഇത്തയും,നൂറു മോളും ഉപ്പുപ്പാന്റെ ചെറിയ മോൻ ആണ്‌ എന്റെ ഉപ്പ അതുകൊണ്ടു തന്നെ തറവാട്ടുവീട്ടിലാണ് ഞങ്ങളുടെ താമസം ഉപ്പുപ്പായുടെയും ഉമ്മുമ്മയുടെയും മരണ ശേഷം ഞാനും ഉമ്മയും ഇത്താത്തയും നൂറു മോളും തനിച്ചാണ് താമസം ഉപ്പ ഗൾഫിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ വർക്ക് ചെയ്യുകയാണ് രണ്ടുവർഷം കൂടുമ്പോൾ ആണ്‌ ഉപ്പ നാട്ടിൽ വരാ… ഉപ്പ നാട്ടിൽ വന്നാൽ ഞങ്ങൾക്കൊക്കെ ഹജ്ജ് പെരുന്നാൾ വന്നപൊലീവാ…. പുത്തനുടുപ്പ് വാങ്ങലും, ബന്ധു വീടുകളിൽ പോവലും, ബിരിയാണി വെയ്ക്കലും ഒക്കെ ആയി നല്ല രസമായിരിക്കും ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോ ഇത്ത പത്താം ക്ലാസ്സിണ് നൂറു മോൾ അന്നു ചെറിയ കുട്ടിയ… ഉപ്പ വന്നാൽ ഞങ്ങൾ എല്ലാരും കൂടി ഒരുമിച്ച് ഇരുന്നേ ഭക്ഷണം കഴികൊള്ളു എനിക്ക് ഉപ്പ ചോറു വാരി തരുമ്പോ

“അല്ലെങ്കിലും ഉപ്പാക്ക് ജാസിമോനോടാ ഇഷ്ടം കൂടുതൽ :” എന്നു ഇത്ത പറയും

അത് കേൾക്കുമ്പോ ഉമ്മാന്റെ ഒരു ഡയലോഗ് ഉണ്ട്

“മ് ,, ഇങ്ങളൊക്കെ കല്യാണം കഴിഞ്ഞു കെട്ടിയോൻ മാരുടെ കൂടെയങ് പോവും അപ്പോ ഞങ്ങൾക്ക് കൂട്ടിനുന്റെ കുട്ടിയേ ഉണ്ടാവുള്ളു ” അപ്പോ ഞാൻ ഒരു കള്ള ചിരിച്ചിരിച്ച് ഇത്താനെ നോക്കും

അങ്ങനെ ഞങ്ങളുടെ വീട്ടിൽ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീട് അങ്ങോട്ട്

അങ്ങനെ ഇരിക്കെ ആണ്‌ ബ്രോക്കർ വീരാൻക്ക ഇത്താക്ക് ഒരു കല്യാണ ആലോചന ആയി വീട്ടിൽ വരുന്നത് നല്ല ബന്ധം ആയത്കൊണ്ട് ഉപ്പാക്ക് സമ്മതമായിരുന്നു ചെക്ക നോട് വന്നു കണ്ടു പോയിക്കോളാൻ പറഞ്ഞു ഉപ്പ…

വീട്ടിൽ ആണെകിലോ ഇത്താടെ കരച്ചിലും പറച്ചിലും ഇത്താക് പഠിക്കാൻ നല്ല ആഗ്രഹമായിരുന്നു എങ്കിലും ഉമ്മാന്റേം ഉപ്പ ടെം നിർബന്ധം കാരണം ഇത്ത നിക്കാഹ് നു സമ്മതം മൂളി പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു പെണ്ണുകാണലും, നിശ്ചയവും, കത്തടിക്കലും, അങ്ങനെ കല്യണം പറയലും ആരംഭിച്ചു അങ്ങനെ ഒരു ദിവസം ഉപ്പാന്റെ ഫ്രണ്ടിന്റെ വീട്ടിൽ നിക്കാഹ് ക്ഷണിക്കാൻ വേണ്ടി ഉപ്പയും ഉമ്മയും നൂറു മോളും കൂടി കോഴിക്കോട് പോയി ഞാൻ സ്കൂളിലേക്കും, ഇത്ത മാത്രമേ അന്നു വീട്ടിൽ ഉണ്ടായിരുന്നുള്ളു…

സ്കൂൾ വിട്ടു വന്ന ഞാൻ കാണുന്നത് മുറ്റം നിറയെ ആൾക്കാരും വണ്ടികളും ആണ്‌ ഞാനൊന്നു മടിച്ചാണ് വീടിന്റെ പടി കടന്നത് എല്ലാരും എന്നെ നിസ്സഹായായി നോകുനുനുണ്ട് ഞാൻ വരുന്നത് കണ്ടു മൂത്താപ്പ എന്റെ അടുത്തേക് വന്നു

എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു ആ വലിയ ദുരന്തം എന്നോട് പറഞ്ഞു

ന്റെ ഉമ്മയും ഉപ്പയും സഞ്ചരിച്ച കാർ ഒരു ആക്‌സിഡന്റിൽ പെട്ട് അവർ ഞങ്ങളെ തനിച്ചാക്കി പോയി എന്ന വാർത്ത ഉപ്പയെയും ഉമ്മയെയും കോലായിൽ വെള്ളത്തുണി കൊണ്ടു പുതച്ചു കിടത്തിയിരിക്കുന്നു , ചന്ദനതിരി യുടെ ഗന്ധവും, ഖുർആൻ പാരായണവുo,

എൻറെ ഇത്തയുടെ നിലവിളിയും ദൂരെ നിന്ന് തന്നെ എനിക്ക് കേൾക്കാമായിരുന്നു

ഉമ്മയുടെയും ഉപ്പയുടെയും അടുത്തേക്ക് എന്നെ കൊണ്ടു പോയപ്പോ എനക്ക് അവരുടെ മുഖത്തേക്കു നോക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല ഇ എട്ടു വയസ്സുകാരന് എന്നും കൂട്ടിനു ഈ പൊന്നു മോൻ ഉണ്ടാവും എന്ന് പറഞ്ഞിട്ട് എന്നെ ഇത്തനേം നൂറു മോളേം തനിച്ചാക്കി അവരു പോയി പടച്ചോന്റെ അടുത്തേക്ക്

ഉമ്മ ചിരിച്ചു കൊണ്ടാ കിടക്കുന്നത് ഉപ്പയുടെ മുഖം വല്ലാതെ പ്രകാശികുന്നുണ്ട് പെട്ടെന്നാണ് എനിക്ക് നൂറുമോള്ടെ കാര്യം ഓർമ്മ വന്നത് എന്റെ കണ്ണുകൾ അവളെ തിരഞ്ഞു ഇവിടെ എന്താ നടക്കുന്നതെന്ന് മനസിലാവാതെ മൂത്തമ്മാന്റെ മടിയിലിൽ ഇരുന്നു അവൾ എല്ലാരേം നോക്കികൊണ്ടിരികാ ഞാൻ നൂറു മോളെ കെട്ടിപിടിച്ച് കുറെ കരഞ്ഞു

ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരും പോയി

പിന്നെ ആ വീട്ടിൽ ഞങ്ങൾ മൂന്നു പേര് തനിച്ചായി

ഇത്തന്റെ കല്യാണo നീ ട്ടിവെച്ചെങ്കിലുംഅളി­യന് ലീവില്ലാത്തതുകൊണ്ടു രണ്ടുമാസം കഴിഞ്ഞപ്പോ ഇത്താടെ നിക്കാഹ് നടത്തി

ഞങ്ങളെ ഒറ്റക്കാക്കി പോവുന്നതിൽ ഇത്താക്ക് നല്ല വിഷമം ആയിരുന്നു അളിയന്റെ കൂടെ ഇത്ത കാറിൽ കയറിപോവുമ്പോ ഞാൻ കരഞ്ഞില്ല, കരഞ്ഞ ഇത്താക്ക് അത് കൂടുതൽ സങ്കടാകെ ഉള്ളൂ

അങ്ങനെ ഞാനും നൂറു മോളും തനിച്ചായി

ഇത്താടെ നിക്കാഹ് നു ശേഷം ഞങ്ങൾ പിന്നെ ആ വീട്ടിൽ നിന്നിട്ടില്ല

ഞങ്ങൾ കളിച്ചു വളർന്ന,ന്റെ ഉമ്മാടെ മണമുള്ള, ഉപ്പാടെ വാത്സല്യ മുള്ള ഞങ്ങളുടെ വീട്ടിൽ നിന്നും എന്നെന്നേക്കുമായി ഞങ്ങൾ പടി ഇറങ്ങി

പിന്നീടങ്ങോട് ഞങ്ങൾ ഉമ്മാന്റെ വീട്ടിൽ ആയിരുന്നു അവിടെ തന്നെ സ്കൂളിലും ചേർത്തു

പിന്നെ എന്റെയും നൂറു മോൾടേം മാത്രം ലോകമായിരുന്നു ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടിട്ടാണ് ഞാൻ എൻ്റെ പഴയ ആ ഓർമകളിൽ നിന്നും ഉണരുന്നത് നാട്ടിൽ നിന്നും അഫ്സലിന്റെ ഫോൺ ആയിരുന്നു അത്(ഞാൻ നാട്ടിലേക്ക് വരുന്നത് അവനുമാത്രമേ അറിയുള്ളൂ) ഫോൺ എടുക്കാൻ വേണ്ടി നിന്നപ്പോഴേക്കും ഫോൺ കട്ടായി….
തിരിച്ചുവിളിക്കാൻ നിന്നപ്പോഴേക്കും തെ അവന്റെ whatsapp msg

ടാ നീ എപ്പോഴാ അവിടുന്ന് കയറുന്നത്….. “രാത്രി 12ന് കയറും ഇൻഷാഅല്ലാഹ് അവിടെ രാവിലെ 5:20ന് ഇറങ്ങും” ” എയർപോർട്ടിൽ ഞാൻവരണോ ” ” വേണ്ടടാ നീ എങ്ങാനും പോരുന്നത് നിന്റെ വീട്ടിൽ അറിഞ്ഞാൽ ഉടനെ അത് എന്റെ വീട്ടിലും അറിയും, അളിയന്റെ ഫ്രണ്ട് വണ്ടിയുമായി വരാന്നുപറഞ്ഞിട്ടുണ്ട­് ” “ടാ നീ നാളെ എങ്ങോട്ടും പോവരുത് അവിടെ ഉണ്ടാവണട്ടോ..” ” ഇല്ലട ഞാബടെ ഉണ്ടാവും നീ വന്നുപോയിട്ടേ ഇനി ഞാൻ പണിക്കുപോവുന്നുള്ളു പേരെ …. “മ്മ് മതി ” ” എന്നാ ഒക്കെടാ നാളെ വീട്ടിൽ വന്നിട്ട് കാണാം”

“മ്മ് ഒക്കെടാ “

“ടാ നീ വരുമ്പോൾ ക്ക് എന്താ കൊണ്ട് വരുന്നേ “?

“നീ ആലോചിച്ചു തലപുണ്ണാക്കണ്ട “നിനക്ക് ഞാൻ ഒന്നും കൊണ്ടുവരുന്നില്ല ” ” അല്ലങ്കിലും നിന്റെ അടുത്ത്നിന്നും ഒന്നും കിട്ടുമെന്ന പ്രതീക്ഷയും എനിക്കില്ല ..ഫ്രണ്ട് ആണത്രേ ഫ്രണ്ട് ” ? നീ ഒന്ന് വച്ചിട്ട് പൊടപഹയാ

മ്മ് ഒക്കെ”

അവനിക്ക് റിപ്ലൈ കൊടുത്ത് വീണ്ടും ഞാൻ ചുമരിൽ ഒരു വിശ്രമവും ഇല്ലാതെ കറങ്ങി കൊണ്ടിരിക്കുന്ന ക്ലോക്കിലെ സൂചിയെ നോക്കി കിടന്നു …എന്റെ മനസ്സ് അഫ്‌സലിന്റെയും നൂറുമോളുടെയും ഓർമകളിലേക്ക് വഴുതി പോയി … ഉമ്മാടെ വീട്ടിൽ ആയിരുന്ന ഞങ്ങൾക്ക് ഒന്നിനും ഒരുകുറവും ഉണ്ടായിരുന്നില്ല നുരുമോളുടെ കാര്യങ്ങൾ ഒക്കെ ഞാനാനോക്കിയിരുന്നത് ആ കുഞ്ഞുമനസിനെ വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ നോവിച്ചിരുന്നില്ല എന്തു കുസൃതികൾ ചെയ്താലും എന്നെ നോക്കി ഒരു കള്ളചിരിയുണ്ട് ഞാൻ ഒന്ന് പിണങ്ങിയാൽ ഇക്കാക്കാന്നും വിളിച്ചിട്ടൊരു വരവുണ്ട് ആ വിളിഇന്നും എന്റെ കാതിൽ മുഴങ്ങാറുണ്ട് …. പത്തിൽ പഠിക്കുമ്പോൾ തന്നെ ഞാൻ ഒരു കടയിൽ സെയിൽസ് ബോയ് ആയി പണിഎടുത്തിരുന്നു അവിടെ വച്ചാണ് ഞാൻ അഫ്സലിനെ പരിചയപ്പെടുന്നത് പിന്നെയുള്ള ജീവിതത്തിൽ എന്നും എന്റെ കൂടെ ഉണ്ടാവൻ തല്ല്കൊള്ളാനാണെങ്കില­ും മേടിച്ചു തരാനാണെങ്കിലും അവനിക്ക് പെങ്ങമാരില്ലാത്തതു കൊണ്ട് ന്റെ നൂറു മോളെ അവൻ പൊന്നു പോലെയാ നോക്കിയിരുന്നത് എന്നെക്കാൾ ഏറെ നൂറു മോൾക്ക് കളിപ്പാട്ടവും ഉടുപ്പും മിട്ടായിയും അവനാ ഓള് ക്ക് വാങ്ങികൊടുത്തിട്ടുള്­ളത് ന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ നല്ല ഒരു സുഹൃത്ത് …പ്ലസ് ടു ഞങ്ങൾ ഒപ്പമായിരുന്നു പഠിച്ചിരുന്നത് തല്ലുകൊള്ളികൾ എന്നായിരുന്നു നാട്ടുകാർ ഞങ്ങളെ വിളിച്ചിരുന്നത്

ഇതിനിടയിൽ അളിയൻ പുതിയ വീട് വച്ച് അവിടേക്ക് താമസം മാറി കൂടെ ഞങ്ങളെയും കൊണ്ട് പോയി ആ പുതിയവീട്ടിലേക്ക് അങ്ങനെ ഞങ്ങൾ വീണ്ടും ഒരുമിച്ചു… പക്ഷെ ന്റെ ഇത്താടെ മുഖത്തുപണ്ടത്തെ ആ സന്തോഷം ഒന്നും ഇല്ലായിരുന്നു കല്യാണം കഴിഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും പടച്ചോൻ അവർക്ക് ഒരു കുഞ്ഞിനെ കൊടുത്തില്ല …. വർഷങ്ങൾ പിന്നെയും കടന്നു പോയി ….പി പ്ലസ് ടു കഴിഞ്ഞുഞാൻ ജോലിക്ക് try ചെയാൻ തുടങ്ങി … പക്ഷെ ഒന്നും തന്നെ ശരിയായില്ല അങ്ങനെ കുറെ മാസങ്ങൾ … ഇന്റെ ഇത്താടെ പ്രാർത്ഥനയോ അതോ കണ്ണീരിന്റെ ഫലമോ ഇത്താക്ക് ഒരു കുഞ്ഞുണ്ടായി …ഒരു പെൺകുഞ്ഞു … ഞങ്ങടെ സ്വന്തം “”പൊന്നൂസ് “”

” അത് ശെരി ഉറങ്ങാനെന്നും പറഞ്ഞു പോന്നിട്ടു വെറുതെ ആലോചിച്ചിരിക്ക…”

ഹമീദ് ഇക്കാടെ ചോത്യം ആണ് എന്നെ പഴയആ ഓർമയിൽ നിന്നും തട്ടി വിളിച്ചത് കഥകള്‍.കോം അപ്പോഴും ഒരു ലക്ഷ്യവും ഇല്ലാതെ ക്ലോക്കിലെ സൂചികറങ്ങി കൊണ്ടിരികാ ” ഹമീദ്ക്കാ… ഫുഡ് ഒക്കെ റെഡിആയോ ?” “മ് അതൊക്കെ എപ്പോഴേ റെഡി” ഫുഡ് കഴിക്കാൻ വേണ്ടി നിലത്തുപേപ്പർ വിരിച്ചുകൊണ്ടിരിക്കു­ന്ന ആഷിക്കിന്റെ ആയിരുന്നു ആ മറുപടി

അപ്പോഴേക്കും ഹമീദ് ഇക്ക ബിരിയാണി കൊണ്ടുവന്നു… ഞാൻ പോവുന്നത് പ്രമാണിച്ചു ഇന്ന് റൂമിൽ എന്റെ വക പാർട്ടിയാ പ്രവാസികളുടെ ഫുഡ് കഴിക്കൽ ഒരു രസമുള്ള കാഴ്ചയല്ലേ അവിടെ ജാതിയും മതവും ഒന്നും ഇല്ല എല്ലാരും ഒപ്പം ഇരുന്നുഒരു ഉമ്മയുടെ മക്കളെ പോലെ ഒരു പത്രത്തിൽനിന്നും സ്‌നേഹവും സന്തോഷവും പങ്കിട്ട് അത് ഒരു

രസമല്ലേ …അങ്ങനെ ഞങ്ങൾ ഫുഡ് കഴിച്ചു തുടങ്ങി പരസ്പരം സംസാരിച് നാട്ടിലെ ഓരോ കൂട്ടങ്ങളും പറഞ്… ” അതിനിടയിൽ ഹമീദ്ക്ക അല്ല ജാസി എയർപോർട്ടിൽ പോവാൻ എപ്പോഴാ വണ്ടി വരിക ” “8മണിക്ക് ഫൈസൽക്ക വണ്ടി കൊണ്ടുവരും “(ഞാൻ പണിയെടുക്കുന്ന കമ്പനിയിലെ സൂപ്പർവൈസറാണ് ഫൈസൽക്ക) ഞങ്ങൾ ഒരു നാട്ടുകാരാണ് സമയം അടുക്കുതോറും എന്റെ ഹൃദയമിടിപ്പും കൂടിക്കൂടി വരാ….(അത് ഇവിടെ ഉള്ള കഷ്ട്ടപാടിൽ നിന്നും രക്ഷപെടാനുള്ള കൊതികൊണ്ടല്ല പിറന്ന നാടും വീടും കാണാനുള്ള കൊതികൊണ്ട) ഫുഡ് കഴിക്കൽ കഴിഞ്ഞു ആഷിക്ക് പറഞ്ഞു ഇനി ഞമ്മക്ക് പെട്ടികെട്ടാം സമയം ആയിതുടങ്ങി ഹമീദ്ക്ക എന്റെ കട്ടിലിന്റെ താഴെനിന്നും സാധനങ്ങൾ ഒക്കെ പെറുക്കി കൂട്ടിതുടങ്ങി …(നാട്ടിൽ നിന്നും വന്ന അന്നുമുതൽ പ്രവാസിയുടെ സ്റ്റോർ ആണ് കട്ടിലിനടി) ” ന്ന ഇങ്ങള് പെട്ടികെട്ടിൻ ഞാൻ പോയി ഒന്ന് മുടിയൊക്കെ വെട്ടീട്ടു വരാം . ഹമീദ്ക്ക മ് വേഗം പോയിവ … ഞാൻ വരുമ്പോഴേക്കും അവർ പെട്ടിഎല്ലാം കെട്ടി കഴിഞ്ഞു ഞാൻ പോയി ഒന്ന്കുളിച്ചു വന്നു സമയം എട്ടുമണി ഫൈസൽക്ക വണ്ടികൊണ്ടുവന്നു ഞാനും ആഷിക്കും ഹമീദ്ക്കയും കൂടി നേരെ എയർ പോർട്ടിലേക്ക്,, “അല്ല ഫൈസൽക്കാ ഇങ്ങള് എന്ന ഇനി നാട്ടിലേക്ക് ” ടാ പോയി വന്നിട്ട് 6മാസം ആവുന്നേ ഉള്ളു പിന്നെപ്പോ വീട് പണിനടക്കല്ലേ അത് കഴിയട്ടെ അതിനിടയിൽ നടക്കൂല “മ്” “ഫൈസൽക്ക ഇക്കും ഈ പോക്കിൽ ഒരു വീട് പണിതുടങ്ങണം എത്രഎന്നുവച്ച അളിയനെ ഇടങ്ങേറാക്ക” അപ്പോൾ നീ ഈ പോക്കിൽ പെണ്ണൊന്നും നോക്കുന്നില്ല “വേണ്ട മോനെ വേണ്ട വീടൊക്കെ വച്ചിട്ട് കടമൊക്കെ വീടീട്ടു പെണ്ണ് കെട്ടിയാൽ മതി അല്ലങ്കിൽ എന്നെപോലെ ഓളെയും അവിടെ ഒറ്റക്കാക്കി ഇവിടെ വന്ന്കിടക്കേണ്ടി വരും ആഷിക്കിന്റെ മറുപടിയായിരുന്നു അത്

അതൊക്കെ കേട്ട് ഞാൻ ഒരു ചിരിയിൽ മറുപടി ഒതുക്കി ഇതൊക്കെ കേട്ട് ഹമീദ്ക്ക ഇരുന്ന് ചിരികാർന്നു …… എയർപോർട്ടിൽ എത്താൻ 20മിനിറ്റ് എടുത്തു ഇനി അഞ്ചുമിനിറ്റു കൂടി ബാക്കി…. വണ്ടിയിൽ എലാവരും നല്ല സന്തോഷത്തിലാ ഒരാൾ നാട്ടിൽ പോവല്ലേ….. എയർ പോർട്ടിൽ എത്തി ടെർമിനൽ 2 ആയിരുന്നു എനിക്കുള്ള ടെർമിനൽ ….സൈഡ് പാർക്കിങ്ങിൽ വണ്ടി നിറുത്തി……ആഷിക് പോയി ട്രോളി എടുത്തുവന്നു എന്റെ സാധനം എടുത്തു വച്ചു പാർക്കിങ്ങിനു പൈസ ഇടേണ്ട കാരണം ഞാൻ അവരോടു നിൽക്കണ്ട പോയികൊന്നുപറഞ്ഞു സലാം പറഞ്ഞു നാട്ടിൽ പോയി വിളിക്കാന്നും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു …ഞാൻ എയർ പോർട്ടിനുള്ളിൽ കയറി ലഗ്ഗേജ് ചെക്കിങ് കഴിഞ്ഞു ബോഡിങ് പാസും കിട്ടി എമിഗ്രെഷനും കഴിഞ്ഞു … ഇനി ഫ്ലൈറ്റിനു വേണ്ടിയുള്ള കാത്തിരിപ്പ് ..ഞാൻ ഒന്ന് അവിടെ ഇരുന്നതേ ഉള്ളു അപ്പോഴേക്കും വന്നു അൽഔസ് വന്നു ഫ്ലൈറ്റി കയറാൻ പറഞ്ഞുകൊണ്ട് .,എല്ലാവരും കൂടി തിരക്ക് കൂട്ടി കയറി തുടങ്ങി ….എന്റെ സീറ്റ് 23f വിൻഡോ സീറ്റ് ഞാൻ ഇരുന്നു സീറ്റ് ബെൽറ്റും ഇട്ടുചാരി ഇരുന്നു ഫ്ലൈറ്റ് നീങ്ങി തുടങ്ങി ………… കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നു എന്ന അറിയിപ്പ് കിട്ടിയതോടെ മനസിന്റെ ഉള്ളിൽ എനിക്ക് വല്ലാത്ത ഒരു സന്തോഷം തോണി ഞാൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി വെളിച്ചം മാത്രമേ കാണാൻ കഴിയുന്നുള്ളു പുറത്തു നിന്ന്‌…. എല്ലാവരും തിരക്ക് കൂട്ടിയിറങ്ങാൻ ശ്രമിക്കുന്നു സ്വന്തക്കാരെ കാണാനുള്ള ആഗ്രഹം മനസിന്റെ ഉള്ളിൽ അലതല്ലുന്ന ഒരു കൂട്ടം പച്ചയായ മനുഷ്യർ പുറത്തിറങ്ങി എയർപോർട്ടിനുള്ളിലെ എമിഗ്രേഷനും ചെക്കിങ്ങും ഫ്ലൈറ്റിൽ നിന്നും കിട്ടിയ ഫോമും ഫിൽചെയ്തു കൊടുകലും കഴിഞ്ഞു ഞാൻ എന്റെ ലെഗേജിനു വേണ്ടികാത്തുനികാ …ലഗേജ് ബെൽറ്റിലൂടെ ഓരോന്നായി വന്നുകൊണ്ടിരിക്കുന്ന­ു ആ എന്റെയും വരുന്നുണ്ട് അതും എടുത്ത് ട്രോളിയിൽ വച്ച് ഞാൻ എന്റെ മുഖത്തുനോക്കുന്നവർക്­ക് ഒരുപുഞ്ചിരിയും കൊടുത്ത് ഞാൻ ഡോറിലൂടെ പുറത്തേക്ക് നോക്കി മുന്നിലോട്ടു നടന്നു … പുറത്ത് എന്നെ കാത്തുനിൽക്കുന്ന നാസർക്കാനേ ആപ്പോഴാണ് ഞാൻ കണ്ടത് നാസർക്കാനും വിളിച്ചുസലാം പറഞ്ഞു കെട്ടിപിടിച്ചു … നാസർക്കാ ഇങ്ങള് വന്നിട്ട് കുറെ നേരമായോ

ഇല്ല ഇപ്പോ വന്നെള്ളു മ് ന്ന യ്യ് ഇവടെ നിക്ക് ഞാൻ പാർക്കിങ്ങിൽ പോയി വണ്ടി എടുത്തിട്ട് വരാം … നാസർക്ക വണ്ടിയും കൊണ്ട് വന്നുലഗേജ് എല്ലാം എടുത്ത് വണ്ടിയിൽ വച്ച് ഞങ്ങൾ യാത്ര തുടങ്ങി നാസർക്കാ വണ്ടിയുടെ ഗ്ലാസ് ഒക്കെകയറ്റി A/c യും ഇട്ടാണ് വണ്ടി ഓടിക്കുന്നത് “നാസർക്കാ ഞമ്മക്ക് ഈ ഗ്ലാസ് ഒന്ന് താത്തല്ലേ” അപ്പോൾ അനക്ക് a/c ഒന്നുംവേണ്ടേ ജാസി ഇവടെ ഇപ്പോൾ എല്ലാരും ഓട്ടംവിളിക്കുബോൾ ആദ്യംചോയ്ക്ക വണ്ടീല്A/C ഉണ്ടോന്ന …. എന്ത് a/c ഇക്ക ഞമ്മക് നമ്മടെ പുറത്തെ കാറ്റ്‌ കൊണ്ടാൽ മതീന്നും പറഞ്ഞു ഗ്ലാസ്സ് താത്തി….പുറത്തൂടെ ഒന്ന് കണ്ണോടിച്ചു ഒഹ് നാടൊക്കെ ആകെ മാറിയിരിക്കുന്നു… രാവിലെ ആയതിനാൽ മഞ്ഞുമൂടിയ കാലാവസ്ഥ ആയിരുന്നു അതിനാൽ മഞ്ഞുകണങ്ങൾഏറ്റു തലപൊക്കാൻ കഴിയാത്ത പൂവുകളും …പുലരിയിലെ ആ മഞ്ഞുത്തുള്ളികൾ കൊണ്ട് കുളിച്ചുകിടക്കുന്ന ആ പുല്ലുകളും എവിടെ നിന്നോ കേൾക്കുന്ന കിളികളുടെ കരച്ചിലുകളും ശരിക്കും ഞാൻ ആസ്സ്വതിച്ചു …മലകളും കാടുകളും മരങ്ങളും തഴുകിവരുന്ന ആ കാറ്റ് എന്നിൽ സ്പർശിച്ചപ്പോൾ എന്തോ എനിക്ക് വല്ലാത്തൊരു അനുഭൂതി തോന്നി…ആകാറ്റിന് വല്ലാത്തൊരു സുഗന്ധം എന്റെ നാടിന്റെ പിറന്ന മണ്ണിന്റെ ഗന്ധം …. ” അല്ല നീ ഇപ്പോൾ പോയിട്ട് 2കൊല്ലം ആയില്ലേ നാസർക്കാടെ സൗണ്ട് “സത്യത്തിൽ നാസർക്കാടെ കാര്യം ഞാൻ മറന്നിരുന്നു ഇതിനിടയിൽ “ആ ഇക്ക 2 വർഷം കഴിഞ്ഞു ” “മ് അല്ല അളിയൻ ഇപ്പോൾ വരുന്നുടോ” “ഇപ്പോൾ ഇല്ലെന്ന ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത് ” ഇങ്ങള് ഇവടെ തന്നെ കൂടിയോ നാസർക്കാ… ആട ജാസി ഞാൻ ഇവടെ തന്നെ കൂടി വയ്യ കുറേകാലം അവിടെ നിന്നതല്ലേ ഇപ്പോൾ വയ്യാണ്ടായി ആ ചൂടും തണുപ്പും ശരീരം മരവിച്ചതോടൊപ്പം മനസും മരവിച്ചു പിന്നെ മോന്റെ കല്യാണം കഴിഞ്ഞുഅവനിപ്പോൾ നിന്റെ അളിയന്റെ അടുത്തുണ്ട് പിന്നെ അകെ ഉള്ളത് ഒരു മോളല്ലേ ഒളിപ്പോൾ പഠിക്കാ ബാക്കി ഒക്കെ വരുന്നിടത്ത് വച്ച് നോക്കാം പടച്ചോൻ കാക്കട്ടെ …

എനിക്ക് ഒരു ചായ വേണം നാസർക്കാ ഇന്നലെ ഒന്നും കാര്യമായിട്ട് തിന്നില്ല പിന്നെ കിട്ടിയത് ഒരു ബൺ ആണ് ഫ്ലൈറ്റിൽനിന്നു പറഞ്ഞു തീർക്കും മുന്നേ നാസർക്ക വണ്ടി ഒരു ചായക്കടയുടെ മുന്നിൽ വണ്ടി നിറുത്തി ഞങ്ങൾ ഇറങ്ങി ഞാൻ ഉള്ളിലേക്ക് നോക്കി ഒരു ചായയും ചുണ്ടിൽ വച്ച് ഇന്നലത്തെ t v ന്യൂസിലെ കഥയും പറഞ്ഞിരിക്കുന്ന കാക്കാമാരും ചുണ്ടിൽ ഒരു കുറ്റി ബീഡിയും കയ്യിൽ ചന്ദ്രിക പേപ്പറും പിടിച്ചു കുറച്ചപ്പുറത്ത് നുണയും പറഞ്ഞിരിക്കുന്ന ഒരുകൂട്ടകാരും ..ഞങ്ങൾ ഒരു കാലിച്ചായയും കുടിച്ചിറങ്ങി വണ്ടിയിൽ കയറും ബോഴാണ് എന്റെ കണ്ണിൽ അത് പെട്ടത് തലയിൽ പുള്ളിതട്ടവും വെള്ളത്തൊപ്പിയും വച്ച് കുറച്ചു പൈതങ്ങൾ മദ്രസയിലേക്ക് പോവുന്ന ആ കാഴ്ച ന്റെ ഉപ്പാടെയും ഉമ്മാടേയും മരണം കഴിഞ്ഞു നൂറു മോളെ ഞാൻ മദ്രസയിൽ ആക്കി കൊടുക്കാറ നടക്കാൻ വെയികൂലന്ന് പറയുമ്പോൾ ഞാൻ ഓളെ എടുക്കും അപ്പോൾ അവൾ എന്റെ കവിളിൽ ന്ന ന്റെ ഇക്കാക്കാക്ക് ഒരു സമ്മാനം ന്നു പറഞ്ഞു ഒരു ഉമ്മയും തരും …. വണ്ടി നീങ്ങി തുടങ്ങി ….ഞാൻ ചുറ്റും നോക്കിയപ്പോൾ ആണ് അത് കണ്ടത് താമരയും .അരിവാളും .കയ്യും കൊണ്ട് മതിലുകളും റോഡ് നിറഞ്ഞു നിൽക്കുന്ന ആ പോസ്റ്ററുകൾ ഒരു മതിൽ പോലും വെറുതെ വിട്ടിട്ടില്ല … സ്കൂളിൽ പഠിക്കുന്ന സമയത്തു ഞാനും അഫ്സലും sfi കാരായിരുന്നു “”സ്വതത്രം ജനാതിപത്യം ” “”ജനാധിപത്യം സോഷ്യലിസം” “”സോഷ്യലിസം സിന്താബാ “” ഇതങ്ങു പറയുമ്പോൾ ഉണ്ടാവുന്ന സുഖവും സമാധാനവും ധൈര്യവും ഒന്ന് വേറെതന്നെയാ … പണ്ട് ഞങ്ങൾ കളിച്ചും ചിരിച്ചും നടന്നസ്ഥലങ്ങളിലൂടെ വണ്ടി പോയിക്കൊണ്ടിരിക്കുന്­നത് ഒരു വളവ്കഴിഞ്ഞാൽ വീട് എത്തി ഓർകുമ്പോൾ എന്തോ വല്ലാത്ത ഒരു സുഖം നൂറു മോളെയും പൊന്നൂസും ഇത്തയും എന്നെ കാണുമ്പോൾ ഉണ്ടാവുന്നഞെട്ടൽ ആലോചിച്ചുഇപ്പോൾ തന്നെ എനിക്ക് ചിരുവരുന്നു വീട്ടിനു മുന്നിൽ വണ്ടി നിറുത്തി ഞങ്ങൾ പെട്ടിയെല്ലാം വീടിനു മുന്നിൽ ഇറക്കി വച്ചു …നൂറു മോൾ കോളേജിൽ പോവാനുള്ള തിരക്കിലായിരിക്കും പൊന്നൂസ് നീച്ചിട്ടും ഉണ്ടാവില്ല ഇത്ത അടുക്കളയിൽ തിരക്കിലും ആവും എന്ന് എന്റെ മനസ്സ് പറയുന്നു ….ഞാൻ വീടിന്റെ ഉമ്മറത്തു കയറി ബെൽ അടിച്ചു റിംഗ് റിംഗ് റിംഗ് ….

ഹോർണിങ് ബെല്ല് അടിച്ചു അതികനേരം എനിക്ക് കാത്ത്നിൽക്കേണ്ടി വന്നില്ല ഉടനെ കതക് തുറന്നു …

എല്ലാരേയും ഞെട്ടിക്കാൻ നിന്നഞാൻ ഞെട്ടി പോയി

“” ആരാ …എന്ത് വേണം”” ന്നും ചോദിച്ചു എനിക്ക് പരിചയം ഇല്ലാത്ത ഒരു പെൺകുട്ടി മുന്നിൽ വന്നു നിൽകുന്നു… ഞാൻ അകെ ഷോകായി പോയി ഞാൻ വീടും പരിസരോം ഒന്ന് കണ്ണോടിച്ചുനോക്കി ഇല്ല ക്ക് വീടൊന്നും മാറീട്ടില്ല ….. അപ്പോഴേക്കും … “ഇങ്ങളോട ചോതിച്ചത് ആരാന്ന്””എന്താ ചെവികേൾക്കൂലേ “”” പടച്ചോനെ വീട് മാറീട്ടില്ല ഇത് തന്നെ ഇന്റെ വീട്ടിൽ വന്ന് എന്നോട് ആരാന്ന് ചോദിക്കാൻ ഇവൾ ആരാണാവോ ….. എന്തായാലും വേണ്ടില്ല ഇന്നേ ഒന്ന് പരിചയ പെടുത്താന് ഞാൻ കരുതി പറയാൻ തുടങ്ങുബോഴേകും ഇത്തയുടെ സൗണ്ട് അടുക്കളയിൽ നിന്നും …. “” ആരാ മോളെ അവിട വന്ന്കണത്””

“” അറീലത്താ…ഒന്നും പറയുന്നില്ല ഇങ്ങള് ഒന്നിങ്ങട്ടുവരിം… ഇത്ത ആരാന്ന് നോക്കാൻ വേണ്ടി ഉമ്മറത്തേക്ക് വന്നതും എന്റെ ഇത്താന് ഉള്ള വിളിയും ഒപ്പമായിരുന്നു….

എന്നെ കണ്ടതും ഇത്ത ആകെ ഷോക്ക് ആയിപോയി ഇത്താടെ ചുണ്ടുകൾ എന്തോ പിറുപിറുക്കുന്നുണ്ട്­….

“”ജാസിമോൻ ന്റെ ജാസിമോൻ “”

ഇത്താനും വിളിച്ചുഞാൻ ഇത്താടെ അരികിലേക്ക് പോയി

എന്ത് പറയണം എന്ത് ചെയ്യണം പറയണം എന്നറിയാതെ ഇത്ത അന്തം വിട്ട്നിൽകാർന്നു പാവം …. അപ്പോൾ ഇത്താടെ ആ മുഖം ഒന്ന്‌ കാണണം …ഇത്താടെ ആ നിൽപ്പ് കണ്ടിട്ട് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല ഞാൻ ഇത്താടെ അടുത്ത് പോയി കെട്ടിപിടിച്ചു ., “”ഇത്താ ഇത് ഞാനാ ന്റെ ഇത്താടെ ജാസിമോൻ””

ഇത്ത അപ്പോൾ ദേഷ്യവും സങ്കടവും സന്തോഷവും എല്ലാമൊരുമിച്ചു വന്ന അവസ്ഥയിലായിരുന്നു

“പോടാ ജ്ജ് ഇന്നേ തൊടണ്ട, ഇന്നലെ കൂടി വിളിച്ചതല്ലേ നീ അപ്പളും പറഞ്ഞില്ലല്ലോ ജ്ജ് വരുന്ന കാര്യം ഇന്നേ തൊടണ്ട മാറിനിക്ക് ജ്ജ്

അയ്യോ ഇന്റെ ഇത്ത എന്നോട് പിണങ്ങല്ലേ ഞാൻ നിങ്ങളെ ഒക്കെ ഞെട്ടിക്കാൻ വേണ്ടി പറയാതെ വന്നതല്ലേ പറഞ്ഞിട്ട് വന്ന ഇക്ക് ഇത്താടെ ഈ മുഖം കാണാൻ പറ്റോ … അപ്പോൾ ഇത്താക്ക് ഒരു ചിരിയൊക്കെ വന്നു “” എവിടെ ഇത്താ നൂറുമോളും പൊന്നൂസും “” ചോദിച്ചു നാവെടുത്തില്ല പൊന്നൂസിന്റെ കരച്ചിൽ ഉമ്മാച്ചീന്നുംപറഞ്..­.

“”അവൾ ഉണർന്നൂന്ന് തോനുന്നു നൂറു റൂമിൽ ഉണ്ട് കോളേജിൽ പോവാൻ ഒരുങ്ങികൊണ്ടിരികാ””

ഇത്ത കുട്ടിനെ എടുക്കാൻ റൂമിലൊട്ടും ഞാൻ ഞാൻ നൂറമോൾടെ റൂമിലൊട്ടും പോയി ഞാൻ വാതിൽ പതിയെ തുറന്നു അകത്തോട്ടുനോക്കി നൂറു കണ്ണാടിക്കുമുന്നിൽ നിന്ന് ഒരുങ്ങികൊണ്ടിരിക്കാ … “” ആരെ കാണിക്കാനാടി ഇത്രക്കങ്ങോട്ട് ഒരുങ്ങുന്നത് “” ഇന്റെ ചോദ്യം കേട്ടതും നൂറു പെട്ടന്ന് തിരിഞ്ഞു

ഇന്നേ കണ്ടതും അവൾ ഇക്കാക്ക ന്നും പറഞ്ഞുകണ്ണും തുറിച്ചു ഒരേ നിൽപ്പാ … ഞാൻ ചിരിച്ചും കൊണ്ട് അവളുടെ അടുത്തേക്ക് പോയി … “”ഇക്കാക്ക “” “അതേടി അന്റെ ഇക്കാക്ക തന്നെ ” ഇക്കാക്ക ന്നും വിളിച്ചു അവൾ എന്റെ നെഞ്ചിലൊട്ടു വീണു … ഇവൾ എത്രയൊക്കെ വലുതായാലും എനിക്ക് ആ പഴയ 4 വയസുകാരി തന്നെയാ “” ഇക്കാക്ക എന്താ പറയാതെ വന്നത് “” “”പറഞ്ഞിട്ട് വന്നാൽ ഇക്ക് അന്റെ ഈ അന്തം വിട്ട മുഖം കാണാൻ പറ്റോ “” ഒന്ന് പോഇക്കാക്കാനും പറഞ് അവൾ ചിരിച്ചു അപ്പോഴേക്കും പൊന്നൂസിനെ എടുത്ത് ഇത്ത റൂമിലേക്ക് വന്നു “അല്ല ആരാപ്പോത് ഞമ്മടെ പൊന്നുസോ ” ഞാൻ അവളെ എടുക്കാൻ വേണ്ടിപോയി

പക്ഷെ വന്നില്ല ഇത്തനെ പറ്റിപിടിച്ചു ഇത്താടെ ഒക്കത്ത് തന്നെ ഇരുന്നുഅവൾ ഞാൻ ബലം പ്രയോഗിക്കാൻ നിന്നില്ല ഉറങ്ങി നീറ്റല്ലേഉള്ളു ഇപ്പോൾ അവൾക്ക് കുറുമ്പുണ്ടാവും

“ഇത്ത പറഞ്ഞു കൊടുക്കുന്നുണ്ട് മാമയാ മോൾടെ മാമ നോക്കിനോക്ക്

ഞാൻ പോയി ബാഗിൽ നിന്നും ചോക്ലേറ്റ് എടുത്തുപൊന്നൂസിന് നേരെ നീട്ടി അവൾ അത് വാങ്ങി എന്നെ നോക്കി ഒരു ചിരി

ഇതല്ലാം കണ്ടു അന്തം വിട്ടുനിൽകാർന്നു എനിക്ക് വാതിൽ തുറന്ന് തന്ന ആ പെൺകുട്ടി

അവളെ നോക്കി ഞാൻ ഒന്ന് ചിരിച്ചുകൊണ്ട്

“”ഇത്താ ഇത് ആരാ “”

ഇത്ത അവൾ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി .., “ഇത് ഉപ്പാടെ ഫ്രണ്ട് മജീദ്ക്കാ ടെ മോളാ” നിനക്ക് ഓർമയില്ലേ ഇവളെ ?” ഇവരിപ്പോൾ ഇവിടെയാതാമസം ഇവിടെ അടുത്ത് ഒരു വീട് വാങ്ങിച്ചു ഇപ്പോൾ കവലയിൽ ഒരു സ്റ്റേഷനറി കട നടത്താമൂപ്പര്,നിന്നോ­ട് ഞാൻ പറഞ്ഞിരുന്നല്ലോ “

“ആ ഇത്ത എന്നോട് പറഞ്ഞിരുന്നു ” “പടച്ചോനെ ഇത് ആ കുട്ടിയാണോ ….ഇവളങ്ങുവലുതായല്ല­ോ %% ഇവള് നൂറുമോളുടെ ശത്രു ആയിരുന്നല്ലോ ചെറുപ്പത്തിൽ?,,, അത് പറഞ്ഞു നാവ് വായിലേക്ക് ഇട്ടില്ല അപ്പോഴേക്കും നൂറു മോൾ ഇടയിൽ കയറി …

“ഹേയ് അതൊക്കെ പണ്ട് .ഇപ്പോൾ ഇവൾ എന്റെ best ഫ്രണ്ടാ ഹന്ന”

അവൾ തല പൊക്കി എന്നെ നോക്കി ഒന്ന് ചിരിച്ചു “പണ്ട് നൂറു മോൾക്ക് വേണ്ടി കുറെ കരയി പിച്ചിട്ടുണ്ട് ഞാനിവളെ.രണ്ടാളും കൂടി കളിക്കുമ്പോൾ നൂറുമോള് എന്തങ്കിലും കുരുത്തക്കേട് ഒപ്പിക്കും അവസാനം അവള് തന്നെ കരയും എന്നിട്ടുഎന്നോട് വന്ന് ഒരു പരാതി പറയലും അത് കേട്ടപാതി ഞാൻ അവളെ പോയി വഴക്ക് പറയും അപ്പൊ കരഞ്ഞു കലങ്ങിയ കണ്ണുമായി എന്നെ നോക്കി വീട്ടിലേക്ക് ഒരു ഓട്ടം ഉണ്ട് ഇവളുടെ ഈ നിൽപ്പ് കാണുമ്പോൾ എനിക്ക് ആ മുഖമാഓർമ വരുന്നത് അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു .,

“” അല്ല ഹന്ന ഇപ്പോൾ എന്താ ചെയ്യുന്നേ “”

അവൾ പറയാൻ നിന്നപ്പോഴേക്കും നൂറു ചാടി കേറിപറഞ്ഞു

“”അവൾ എന്റെ കൂടെ തന്നെയാ ഡിഗ്രിക്ക് പഠിക്കുന്നത്.ഇക്കാക്­ക പറഞ്ഞു നിക്കാൻ സമയം ഇല്ല ഞങ്ങൾക്ക് കോളേജിൽ പോവാനുള്ള ടൈം ആയി “”മ് ന്നാ ഇങ്ങള് പോയിക്കോ” അപ്പോഴേക്കും നൂറു ബാഗും തോളിലിട്ട് പൊന്നൂസിന് ഒരു ഉമ്മയും കൊടുത്ത് എന്റെ അടുത്തേക്ക് വന്നു ഇക്കാക്ക ഞങ്ങൾ പോയിട്ട് വരാനും പറഞ്ഞുഅവർ പോയി

ഇത്താ ഇക്ക് നല്ല വിശപ്പുണ്ട് വല്ലതും കഴിക്കാൻ എടുത്തുവക്കിൻ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ,,, “”ഞാൻ നേരെ റൂമിലോട്ടു പോയി “” കുളികഴിഞ്ഞു വന്നപ്പോഴേക്കും ഫുഡ് എല്ലാം ടേബിളിൽ നിരത്തിയിരിക്കുന്നു.­പൊന്നൂസ് കുറെ കളിപ്പാട്ടവും എടുത്ത് കളിക്കാ…

ഞാൻ പൊന്നൂസിന്റെ അടുത്ത് പോയി അവളെ എടുത്തു ഭാഗ്യത്തിന് കരഞ്ഞില്ല അവൾ എന്നെ നോക്കി നിഷ്കളങ്കമായ ഒരു ചിരി സമ്മാനിച്ചു അവളെ മടിയിലും വച്ച് ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നു

“”പടച്ചോനെ ദോശയും ചമ്മന്തിയും”” എന്റെ ഇഷ്ട്ട ഭക്ഷണം കുറെ കാലമായി ദോശ കഴിച്ചിട്ട് ഞമ്മടെ നാട് വിട്ടാൽ ഇതൊന്നു പിന്നെ നല്ല രുചിയോടെ കഴിക്കാൻ സാധിക്കില്ലല്ലോ

ഇത്ത പൊന്നൂസിനെ എന്റെ മടിയിൽ നിന്നും എടുത്ത് അവൾക്ക് ഭക്ഷണം കൊടുത്തു ചായകുടിച്ചുകൊണ്ടിരിക­്കുമ്പോൾ പുറത്തുനിന്നും ഒരു ബൈക്കിന്റെ സൗണ്ട്

ആരാണെന്നറിയാൻ ഞാനും ഇത്തയും പുറത്തേക്ക് നോക്കി ഇരിക്കാ….

ഞാൻ അത് പറഞ്ഞപ്പോൾ ഇത്താടെ മുഖം അങ്ങോട്ട് വല്ലാതായി

“ഇത്താനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ എന്നായാലും വേണം ഒരു വീട് ,എത്രയെന്നുവച്ച അളിയനെ ബുദ്ധിമുട്ടിക്കാ”

” അത് ജാസി പറഞ്ഞതിലും കാര്യം ഉണ്ട് ഇത്താ”…എന്തൊക്കെ പറഞ്ഞാലും ഇവര് ഇവിടുത്തെ താമസക്കാരാ നിങ്ങൾ ഇറങ്ങാൻ പറഞ്ഞാൽ ഇവര് ഇറങ്ങി കൊടുകേണ്ടിവരും ഇപ്പോൾ ജാസി പറഞ്ഞത് നല്ല ഒരു തീരുമാനം ആണ്

എന്നും പറഞ്ഞു അവൻ എന്റെ ഒപ്പം കൂടി

“ഞാൻ എന്റെ ഇത്താനെ വിട്ടുഅതിക ദൂരം ഒന്നും പോവില്ല ഇത്താടെ അടുത്ത് തന്നെ ഉണ്ടാവും ഇത്ത ഒന്ന് വിളിച്ചാൽ വിളികേൾകുന്ന ദൂരത്ത്” അളിയന്റെ വീടിനോട് ചേർന്ന് തന്നെ ഒരു 5 സെന്റ് ഭൂമി ഉണ്ട് അത് വാങ്ങാനാ എന്റെ തീരുമാനം ” തെ ഈ കിടക്കുന്ന സ്ഥലം അങ്ങോട്ട് വാങ്ങിച്ചാലോ ഇത്താ”

” ടാ അതിനൊക്കെ ഒരുപാട് ക്യാഷ് വേണ്ടേ നിന്റെ അടുത്ത് അതിനൊക്കെ ഉള്ള പൈസ ഉണ്ടോ .നൂറു മോളുടെ കല്ല്യാണത്തിന് തന്നെ വേണം കുറെ ക്യാഷ് …

ഒക്കെ ശരിയാവും ഇത്താ എല്ലാത്തിനും പടച്ചോൻ ഒരു വഴി കാണിച്ചുതരും .,അളിയനോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട് “മ് ന്നാ ഇനി എന്താചെങ്കിൽ നിങ്ങൾ ചെയ്യിൻ” ഇത്ത പൊന്നൂസിനെയും കൂട്ടി അകത്തേക്ക് പോയി അപ്പോഴേക്കും സമയം ളുഹർ ബാങ്ക് കൊടുത്തു

“ടാ നമുക്ക് പള്ളി വരെ ഒന്ന് പോണം ഉമ്മാടേയും ഉപ്പാടെയും ഖബറിന്റെ അടുത്തേക്ക് ” “”ആ എപ്പോഴാ പോവാ ?”” “”ഇപ്പോൾ തന്നെ പോവാ നീ ഫ്രീ അല്ലെ ” “ആ” (ഇത്താ….ഞങ്ങൾ പുറത്തുപോയി ഇപ്പോൾ വരാം …) “എങ്ങോട്ടാ രണ്ടാളും കൂടി ഭക്ഷണം കഴിക്കാൻ ഇങ്ങോട്ടു എത്തില്ലേ” “ആ ഇപ്പൊ വരാം ഉമ്മാന്റെയും ഉപ്പാടെയും അടുത്ത് പോണം എന്നിട്ട് കവലയിൽ പോയി ഒന്ന് കറങ്ങിയിട്ട് വരാം ഇത്ത ഫുഡ് ടേബിളിൽ വെക്കുംബോഴേക്കും ഞങ്ങൾ എത്തും “

” ആ സൂക്ഷിച്ചുപോയിവാ”

ഞാനും അഫ്സലും വണ്ടിയിൽ കയറി യാത്രയായി ഉമ്മയും ഉപ്പയും ഉറങ്ങുന്ന ആ മണ്ണിലേക്ക്……

Comments:

No comments!

Please sign up or log in to post a comment!