പ്രണയം 5

നേരം ഇരുട്ടി തുടങ്ങി .. അസ്തമയ സൂര്യൻ ഇരുട്ട് വീഴ്‌ത്തുന്ന വയൽ വരമ്പിലേക്ക് കുഞ്ഞോൾ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് സമയം. കുറച്ചായി ,,,,

ഇടയ്ക്ക് സ്റ്റെപ്പുകൾ ഇറങ്ങി വയൽ വരമ്പത്ത്‌ പോയി നോക്കും ഉമ്മ വരുന്നുണ്ടോ എന്ന് …,

കുഞ്ഞോളെ ഇരുട്ടായത് കണ്ടില്ലെ മുറ്റത്തു നിന്ന് അകത്തേക്ക് കയറ്..

തിരികെ സ്റ്റെപ്പ് കയറി കൊണ്ട് കുഞ്ഞോള് പറഞ്ഞു. ഉമ്മയെ നോക്കിയതാ ഇത്താ ..

പോയ ഉമ്മാക്ക് തിരികെ വരാനും അറിയാം.., കുഞ്ഞാറ്റ നിസാരമായി പറഞ്ഞു.

ഇങ്ങനെ വൈകാറില്ലല്ലോ ? ഉമ്മ വരാൻ ഇത്താ അതാ എനിക്ക് ,,,

നീ കേറി പോവുന്നുണ്ടോ കുഞ്ഞോളെ .. വീട്ടിൽ രണ്ട് പ്രായം തികഞ്ഞ പെൺ പിള്ളേര് ഉണ്ടെന്ന് ഓർക്കേണ്ടത് നമ്മളാണോ?..

ഒന്നിനെ അങ്ങനെ കൊലയ്ക്ക് കൊടുത്തു എന്നിട്ടും പഠിച്ചിട്ടില്ല …. കുഞ്ഞാറ്റ ദേഷ്യത്തോടെ അകത്തേക്ക് കയറി പോയി ,,,

ഈ ഇത്താക്ക് എന്താ റബ്ബേ ആ പാവം ജോലിക്ക് പോവുന്നൊണ്ട് അല്ലെ പട്ടിണി ഇല്ലാതെ കഴിയുന്നത് ,,

എന്റെ പത്താം ക്ലാസ് കഴിഞ്ഞിട്ട് തുടർന്ന് പഠിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ,,

ഇത്താക്ക് എന്താ ഉമ്മയെ മനസ്സിലാവാത്തെ ദീദിയെ ആ ദുഷ്ട്ടൻ കൊന്നതിന് പാവം ഉമ്മ എന്ത് പിഴച്ചു ,,..

മോളെ…

വിളി കേട്ട് കുഞ്ഞോൾ മുറ്റത്തേക്ക് തിരിഞ്ഞു നോക്കി …,

ഉമ്മാ … എവിടെനു ഇത്ര വൈകും വരെ ?.. കുഞ്ഞോൾ ഉമ്മാന്റെ കയ്യിലുള്ള കവർ വാങ്ങി കൊണ്ട് ചോദിച്ചു …..

അവിടെ ഒരു വിരുന്ന് ഉണ്ടായി മോളെ അങ്ങനെ വൈകിപോയാതാ … മോള് പേടിച്ചോ ?..

എവിടെ കുഞ്ഞാറ്റ ?..

അകത്ത് ഉണ്ട് അതും പറഞ്ഞു കൊണ്ട് കുഞ്ഞോളും പിന്നാലെ ഉമ്മയും അകത്തേക്ക് കയറി..,,

കയ്യിൽ ഉണ്ടായിരുന്ന കവർ മണപ്പിച്ചു കൊണ്ട് കുഞ്ഞോൾ ചോദിച്ചു അവിടുന്ന് തന്നതാണോ ഉമ്മാ… ബിരിയാണി ,,

ആ..മോളെ. മക്കൾക്ക് കൊടുക്കണേന്ന് പറഞ്ഞിട്ട് തന്നതാണ് ,, പിന്നെ ഉമ്മ വേണ്ടാന്ന് പറഞ്ഞില്ല . ഉമ്മാക്കോ ഇണ്ടാക്കി തരാൻ പറ്റുന്നില്ല …,

ഇങ്ങാനെ ആയിരിക്കും പടച്ചോൻ നമ്മുക്ക് ഇങ്ങനുള്ള ഭക്ഷണം വിധിച്ചിട്ടുള്ളത് ..

നിറഞ്ഞു വന്ന കണ്ണ് തുടച്ചുകൊണ്ട് ഉമ്മ വസ്ത്രം മാറ്റാനായി അടുത്ത മുറിയിൽ കയറി….,,

ഓ…. ബിരിയാണി കൊണ്ട് ഇപ്പൊ ജീവിതം രക്ഷപ്പെട്ടല്ലോ ഇനി എന്ത് പ്രശ്നം ?..

ഉമ്മയുടെ വാക്കിന് മറുപടി എന്നോണം കുഞ്ഞാറ്റ പരിഹാസത്തോടെ പ്രതികരിച്ചു….,,

തുടങ്ങി ഇത്ത.. ഉമ്മ വന്ന് കയറിയില്ല ,, കുഞ്ഞോൾക്ക് നല്ല ദേഷ്യം വന്നെങ്കിലും പുറമെ കാണിച്ചില്ല.

.

കുഞ്ഞോൾ അടുക്കളയിൽ കൊണ്ട് വച്ചു ആ കവർ… ഉമ്മ വന്നിട്ട് ഒന്നിച്ചു തിന്നാം എല്ലാവർക്കും !!

******* ******* ******* *****

ഭായി എനിക്ക് അടുത്ത് തന്നെ പുറത്തിറങ്ങാൻ സാധിക്കും .. രാഹുൽ പ്രതീക്ഷയോടെ പറഞ്ഞു

രാഹുലേട്ടൻ ശിക്ഷാ കാലാവധി കഴിഞ്ഞോ ?.

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടില്ല. പരോളിന് അപേക്ഷിച്ചിട്ടുണ്ട് ..

ശരിക്കും രാഹുലേട്ടൻ ചെയ്തത് ന്യായമാണെന്ന് തോന്നുന്നുണ്ടോ? , അൻവർ ചോദിച്ചു

ആ ചോദ്യം എന്നോട് തന്നെ ഞാൻ എന്റെ അരിശം തീർന്നപ്പോൾ സ്വയം ചോദിച്ചതുമാണ്..,

ഉത്തരം അല്ല എന്ന് മാത്രമാണ് കിട്ടിയത് ,, ഒരാളെ മാത്രം ശിക്ഷിച്ചും മറ്റൊരാളെ വെറുതെ വിട്ടും ഒരു തടവറ മാത്രം എന്നിൽ മിച്ചം ,,, ഇപ്പൊ പരോൾ ഇറങ്ങുന്നത് മറ്റൊന്നും കൊണ്ടല്ല അവൾ എങ്ങനെ ജീവിക്കുന്നു എന്നറിയണം ,,,

എന്നിട്ട് എന്ത് ചെയ്യാനാണ് രാഹുലേട്ടാ ?..

ആദ്യം എന്താന്ന് അറിയട്ടെ എന്നിട്ടാവാം ഭായ് അടുത്ത തീരുമാനം ,,

അവർ എല്ലാം മറന്ന് ജീവിക്കുക ആണെങ്കിലോ ?. അല്ലങ്കിൽ ജീവിതം തകർന്ന് ഇരിക്കുക ആണെങ്കിലോ ?. രാഹുലേട്ടാ ..

അവൾ ജീവിതത്തിന്റെ വർണ്ണങ്ങൾ തേടി പോകുവാനെ ചാൻസ് ഉള്ളു.. അവളെന്നെ കമ്പികുട്ടന്‍.നെറ്റ്സ്നേഹിച്ചുകൊണ്ട് അഭിനയിച്ച്‌ .. വേറെ ഒരുത്തന് സ്നേഹവും എല്ലാം നൽകി ,,

അവൾക്ക് അറിയാം ഞാൻ അവളെ സ്നേഹിച്ചതിന്റെ ആത്മാർത്ഥ എന്നിട്ടും ഞാൻ ഇല്ലാത്തപ്പോൾ അവൾ അവനെ വീട്ടിൽ വിളിച്ചും ,,,,

അരിശം കൊണ്ട് രാഹുലിന്റെ ചുണ്ടൊക്കെ വിറച്ചു ….

കഴിഞ്ഞത് കഴിഞ്ഞു രാഹുലേട്ടാ മറ്റൊന്നും ഇനി പറഞ്ഞിട്ടോ ചികഞ്ഞെടുത്തിട്ടോ ആർക്കും ഗുണമില്ല ..! അൻവർ പറഞ്ഞു

കിടന്നു ഉറങ്ങ് ഡാ…. അവമ്മാരുടെ ഒരു തിരിച്ചറിവ് , കൊന്ന് വന്ന് കിടന്നിട്ട് ഒരു പരസ്പ്പര കുമ്പസാരം മിണ്ടാതെ ഉറങ്ങിക്കോ ,, ഇല്ലങ്കിൽ പിന്നെ രാവിലെ വരെ നിങ്ങളെ ഞാൻ ഉറക്കില്ല ….,,,

സൂപ്രണ്ട് പറഞ്ഞത് ആ ജയിലിലെ എല്ലാ തടവിലും രാക്ഷസ അട്ടഹാസം പോലെ മുഴങ്ങി ,,,

നേരം എട്ട് മണി എങ്ങാനും ആയി കാണു . ഇയാൾക്ക് അഹങ്കാരം കൊണ്ട് ഭ്രാന്ത് ആയി പോയതാ തെണ്ടി… രാഹുൽ ശബ്ദ്ദം താഴ്ത്തി പിറു പിറുത്തു….

****** ********* ******* ****

നിസ്ക്കാര പായയിൽ

ഇരുന്ന് ഹംനയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക ആയിരുന്നു ഉമ്മ….,

എന്റെ മോള് എവിടെയാ ഉറങ്ങുന്നത് എന്ന് ഈ ഉമ്മാക്ക് അറിയില്ല ,,

അന്നും ഇന്നും അറിയാവുന്നത് എന്റെ പൊന്നുമോള് ഒരുപാട് അനുഭവിച്ചാണ് പോയതെന്ന് മാത്രമാണ്…,

അൻവർ എന്തിനാ കുറ്റം ഏറ്റത് എന്ന് ഉമ്മാക്ക് അറിയില്ല മോളെ .
. ഒന്ന് ഉമ്മാക്ക് ഉറപ്പാണ് അവൻ മോളെ കൊല്ലില്ല എന്ന് ,,,

അവസാനമായി ആ മോൻ പറഞ്ഞത് മോൾക്ക് തന്ന വാക്ക് പാലിക്കുന്നു എന്നാ ..

എന്താ പൊന്നുമോളെ നീ ഈ ഉമ്മാനോട് പോലും ഒളിച്ചു നിർത്തിയ സത്യം ,,,..

ഉമ്മാന്റെ കണ്ണ് നിറഞ്ഞൊഴുകി …

കുഞ്ഞാറ്റ മോള് പോയ ശേഷം ഒരുപാട് മാറിപ്പോയി എന്തിനും ഏതിനും ദേഷ്യമാണ് ,,

കുഞ്ഞാറ്റ ചോദിക്കുന്നു മോളുടെയും അൻവറിന്റെയും കാര്യത്തിൽ ഉമ്മ പാലിക്കുന്ന മൗനം തന്നെയാണ് അതിന് കാരണം..

ഉമ്മാക്ക് അറിയാത്തത് എന്താ കുഞ്ഞാറ്റയോട് പറയേണ്ടത് , മോൾക്ക് തന്ന വാക്ക് പാലിക്കുന്ന അൻവറിനെ എന്ത് പറഞ്ഞിട്ടാണ് ഉമ്മ കുറ്റപ്പെടുത്തേണ്ടത് ?..

ഉമ്മാക്ക് അറിയില്ല പൊന്നെ …

ഉമ്മയുടെ തേങ്ങി കരയുന്ന ശബ്ദ്ദം കേട്ട് കുഞ്ഞോൾ വന്ന് നോക്കി ,,,

ആ കാഴ്ച്ച കുഞ്ഞോളുടെയും കണ്ണ് നനയിച്ചു …

ഉമ്മാ വിശക്കുന്നുണ്ട് എനിക്ക് ഒന്ന് വാ ഉമ്മാ….

കുഞ്ഞോൾ ഉമ്മയെ കണ്ണീരിൽ നിന്നും മാറ്റി നിർത്താനായി പറഞ്ഞു…

വേഗം കണ്ണ് തുടച്ചു കൊണ്ട് ഉമ്മ പറഞ്ഞു.. ഉമ്മ ഇപ്പൊ വരാം കുഞ്ഞാറ്റ എന്താ ചെയ്യുന്നെ?..

അവിടെ റൂമിൽ ഉണ്ട് എന്തൊക്കെയോ എഴുതുന്നു ..

ഉമ്മ വേഗം നിസ്ക്കാര പായ മടക്കി അടുക്കളയിലേക്ക് കയറി .., കവറിൽ നിന്നും ബിരിയാണി ഒരു കുഞ്ഞു ചെമ്പ് കഴുകി അതിലേക്ക് മാറ്റി ….,

അടുപ്പിൽ നിന്നും ചൂടോടെ ബിരിയാണി മണം ഒഴുകി പരന്നു …..,,,

ഇത്താ വാ ചോർ തിന്നാലോ കുഞ്ഞോൾ വലിയ സന്തോഷത്തോടെ പോയി വിളിച്ചു ,,

എനിക്ക് വേണ്ട .,,

ഇത്താ ബിരിയാണി ആണ് നമുക്ക് ഒരുമിച്ചു തിന്നാലോ ?. കുഞ്ഞോൾ സ്നേഹത്തോടെ വീണ്ടും പറഞ്ഞു

നിന്നോടെന്താ പറഞ്ഞാൽ മനസ്സിലാവില്ലെ കുഞ്ഞോളെ അതും പറഞ്ഞു കൊണ്ട് എണീറ്റു വന്ന കുഞ്ഞാറ്റ റൂമിന്റെ വാതിൽ കുഞ്ഞോൾക്ക് മുന്നിൽ കൊട്ടി അടിച്ചു ….,,,

അപ്പോഴും അടുക്കളയിൽ നിൽക്കുന്ന ഉമ്മാന്റെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു…., ഉമ്മ തിന്നുന്നില്ലെ കുഞ്ഞോൾ ചോർ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു ,,,

മോള് തിന്ന് ഉമ്മയും ഇത്തയും പിന്നെ തിന്നും..,,

ഉമ്മ ആ പറഞ്ഞ വാക്ക് സാധ്യമല്ലാത്ത ഒരു കാര്യമാണെന്ന് കുഞ്ഞോൾക്ക് അറിയാം …

വിശപ്പും കൊതിയും മാറ്റി നിർത്താൻ ആവാത്തത് കൊണ്ട് കുഞ്ഞോൾ ഉമ്മ പറഞ്ഞത് വിശ്വസിച്ച പോലെ ഭക്ഷണം കഴിച്ചു ,,,.

ഉമ്മ രണ്ടു മൂന്ന് വട്ടം കുഞ്ഞാറ്റയുടെ വാതിൽ തട്ടി വിളിച്ചു . മറുപടി ഒന്നും ഉണ്ടായില്ല.
.,,,

അപ്പോയേക്കും കുഞ്ഞോൾ ഉറക്കം പിടിച്ചിരുന്നു. ..,

മക്കൾക്ക് ഇത് വരെ അറിയില്ല ഞാൻ പോവുന്ന ജോലി വീട്ടുപണിക്കല്ല ,, ഒരു ഹോട്ടലിലെ അടുക്കള ജോലിക്കാണ് എന്ന് …, പറഞ്ഞാൽ മക്കൾക്ക് വിഷമാവും ,, .

ഹോട്ടലിലെ അടുക്കള ജോലി ആവുമ്പോ ആരും തന്നെ കാണില്ലല്ലോ …

ഹോട്ടൽ ജോലിക്ക് ഇടയിൽ മുമ്പ് രണ്ടു തവണത്തെ പോലെ ഇന്നും ഞാൻ കുഴഞ്ഞു വീണു..

ഹോട്ടലിന്ന് മുതലാളി ഇന്ന് തീർത്തു പറഞ്ഞു ഇനിയും ഇങ്ങനെ ആണേൽ ജോലിക്ക് വരണ്ട എന്ന് ,,

ഹോസ്പ്പിറ്റലിൽ നിന്നും ഡോക്ടർ വിടുന്നുണ്ടായിരുന്നില്ല ,, മക്കള് തനിച്ചാണെന്ന് പറഞ്ഞപ്പോൾ…. സ്വന്തം റിസ്ക്കിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞു അവസാനം ഡോക്ടർ ,,,,,

മക്കളോട്. വൈകിയതിന്റെ കള്ളക്കഥ പറയാൻ ഹോട്ടലിന്ന് ശമ്പളത്തിന്ന് പിടിക്കാൻ പറഞ്ഞിട്ട് ബിരിയാണി വാങ്ങിയത്..

മൂന്ന് ബിരിയാണി പാർസൽ ആണെന്ന് മക്കൾക്ക് മനസ്സിലാവാതിരിക്കാൻ ആണ്എല്ലാം കൂടി ഒന്നാക്കിയത് ….,,

കുഞ്ഞാറ്റ ഇങ്ങനെ അയാൽ . ഞാൻ പോയാൽ കുഞ്ഞോൾ എന്താവും ?..

കുഞ്ഞാറ്റ അല്ലെ എന്റെ സ്ഥാനത്തു നിൽക്കേണ്ടത് ,,

കുഞ്ഞാറ്റയ്ക്ക് കല്യാണ പ്രായം കഴിയുന്നു , ഒരാളെ കൈ പിടിച്ച്‌ ഏല്പിക്കാം എന്ന് വെച്ചാൽ എന്ത് എടുത്താ നടത്തേണ്ടത്…,,

ആരാ ഒന്ന് സഹായിക്കാൻ ഉള്ളത് ?.. ഈ നാട്ടിൽ ആരുമായും ഇത്ര വർഷമായിട്ടും ഒരടുപ്പത്തിനും പോയിട്ടില്ല..,,

കുഞ്ഞോളും വളർന്നു ഈ പത്താം ക്ലാസ് കഴിഞ്ഞാൽ എങ്ങനെയാ ഞാൻ എന്റെ കുട്ടിയെ പഠിപ്പിക്കേണ്ടത് ,

മിച്ചം വെക്കാൻ മാത്രം ഒന്നും ഇല്ല…, വാടക നിത്യചിലവ് സ്കൂൾഫീസ് കറന്റ് ബില്ല് ഒക്കെത്തിനും കൂടി ഒരു മാസത്തെ ശമ്പളം തികയാറില്ല എന്നതാണ് സത്യം…,,

ഹസീന എങ്കിലും മുന്നോട്ട് വന്ന്… കുഞ്ഞാറ്റയെ ആരെയെങ്കിലും കൈകളിൽ ഏല്പിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവാ…,,

ഹസിക്ക് അറിയാവുന്നതല്ലെ കല്യാണ പ്രായം കഴിഞ്ഞിട്ടും വീട്ടിൽ ഇരിക്കുമ്പോ മനസ്സ് എവിടെയൊക്കെ വേദനിക്കും ജീവിതത്തോട് നിരാശ തോന്നും എന്നൊക്കെ..

ഇപ്പൊ കുഞ്ഞാറ്റ കരുതുന്നതും ഇതൊക്കെയും തന്നെ ആവാം ..,, ആരും എന്നെ സ്നേഹിക്കുന്നില്ല എന്ന് . എന്റെ ജീവിതത്തിന് അർത്ഥമില്ലെന്ന് ;

ഹംന ഉണ്ടായിരുന്നെങ്കിൽ ഉമ്മാക്ക് ഇതൊക്കെ തരണം ചെയ്യാൻ മനോബലം ഉണ്ടാവുമായിരുന്നു ..,,

ഹസീന മൂത്തത് ആയിട്ടും പക്വതയും കുടുംബത്തെ പറ്റിയുള്ള ചിന്തയും എല്ലാം ഹംനമോൾക്ക് ആയിരുന്നു …

എന്റെ മോളെ കണ്ണ് നിറഞ്ഞു കാണാറില്ല ഞാൻ കാണിച്ചിട്ടില്ല അവൾ .
.,, ഇന്നും അത് അജ്ഞാതമായി തുടരുന്നു…,,

വാ…ഉമ്മാ. ചോർ തിന്നാം.

ആ വിളി കേട്ട് ഉമ്മ കണ്ണ് തുറന്നു നോക്കി വാതിൽക്കൽ കുഞ്ഞാറ്റ .

ഉമ്മാക്ക് അത് സ്വപ്നമായി തോന്നി.. ആവളങ്ങനെ വിളിച്ചിട്ടും പറഞ്ഞിട്ടും വർഷങ്ങൾ ആയി …,

കുഞ്ഞാറ്റ അടുക്കളയിലേക്ക് നടന്നു..

വിശപ്പ് കൂടിയപ്പോൾ വെള്ളം എടുത്തു കുടിക്കാം എന്ന് കരുതി അടുക്കളയിലേക്ക് പോവുമ്പോഴാണ് ഉറങ്ങുന്ന കുഞ്ഞോൾക്ക് അരികിൽ ഇരുന്ന് കരയുന്ന ഉമ്മയെ കണ്ടത് ….,

അത് കണ്ടപ്പോൾ ഉള്ളിലൊരു നോവ് ഉണ്ടായി ..,

ഞാൻ ഭക്ഷണം കഴിക്കാത്തത് കൊണ്ട് ഉമ്മയും പട്ടിണി ആയിരിക്കും ..,

ഞാൻ കാരണം ഉമ്മ പട്ടിണി കിടക്കേണ്ട എന്ന് കരുതി വിളിച്ചതാണ് .

രണ്ടു പേരും ഭക്ഷണം കഴിച്ചു അവിടം നിശബ്ദ്ദം ആയിരുന്നു … മനഃപൂർവ്വമോ അല്ലാതെയോ ഒരു അകലം ,,,

******* ******** **********

ഭായ് ഞാനിന്ന് പുറത്തിറങ്ങും 7 ദിവസത്തെ പരോൾ ആണ് …,,

അൻവർ പുഞ്ചിരിച്ചു …

ഭായ് ഇനിയുള്ള ദിവസ്സം തനിച്ചാവും അല്ലെ , അതാ എനിക്കൊരു വിഷമം രാഹുൽ പറഞ്ഞു

ഞാൻ തനിച്ചായിട്ട് വർഷങ്ങൾ കുറെ ആയില്ലെ രാഹുലേട്ടാ . ഇനി എന്ത് ഒറ്റപ്പെടാൻ ഹംനയുടെ ഓർമ്മകൾ നെഞ്ചിൽ മങ്ങൽ ഏൽക്കാതെ നിൽക്കുന്നത് കൊണ്ടാണ് സ്വയം മരണത്തെ പോലും ഞാൻ ക്ഷണിക്കാത്തത് …..,,

രാഹുലേട്ടൻ പോയാൽ തിരികെ വരേണ്ട എന്നാണ് എന്റെ ആഗ്രഹം ,, അതിന് സാധിക്കില്ലല്ലോ ഭായ് .,, ഇവിടെയും നമ്മുക്ക് ഒരു പരുധി നിശ്ചയിച്ചിട്ടുണ്ട് അത് മറി കടന്നാൽ അതിലും കൂടും ശിക്ഷ ..

എന്നാ ശരി ഭായ് പോയി വരാം രാഹുലിന്റെ കണ്ണ് നിറഞ്ഞിരുന്നു ,,,

അപ്പൊയും അൻവർ പുഞ്ചിരിക്കുക ആയിരുന്നു…

******** ******** **********

പുതിയൊരു വെളിച്ചത്തിലേക്ക് ഇറങ്ങിയ അനുഭൂതി ആണ് രാഹുലിന് ഉണ്ടായത് …

ബസ്സ് കയറി നേരെ പോയത് താൻ അവസാനമായി എവിടെ നിന്നാണോ തടവറയിലേക്ക് പോയത് അവിടേക്ക് തന്നെ …,,

ഏഴു വർഷങ്ങൾക്ക് ശേഷം ആ വാടക വീട്ടിൽ .. അവിടം മുറ്റം നിറയെ പൂന്തോട്ടം ആയിരുന്നു കാടുകളൊക്കെ വെട്ടി വൃത്തിയാക്കി ഇരിക്കുന്നു ….,,

അതൊരു കൊലപാതകം നടന്ന വീടാണെന്ന് ആരും പറയില്ല. .അകത്തു നിന്നും ശബ്ദ്ദത്തിൽ ഉയർന്നു കേൾക്കാം കേട്ട് പരിചയം ഇല്ലാത്തൊരു ഗാനം ..,,,,

മനസ്സിൽ വീണ്ടും ഓരോ ചിന്തകളും കാട് കയറി ..

വിഡ്ഢിയായ ഞാൻ ഇതാ വീണ്ടും വിജയിച്ചു നിൽക്കുന്ന അവൾക്ക് മുന്നിൽ എത്തിപ്പെടുകയാണ് ….,,

അവൾക്ക് കാമുകൻ കൊല്ലപ്പെട്ടാൽ എന്ത് ?. താലി കെട്ടിയവൻ ജയിലിൽ അയാൽ എന്ത് ?.

ജീവിക്കണം അത് ആരെ കൂടെ ആണെങ്കിലും അരിശത്തോടെ രാഹുൽ ഡോർ ബെല്ല് നീട്ടിഅടിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി നിന്നു … ,,,

ഗാനത്തിന്റെ ശബ്ദ്ദം കുറഞ്ഞു , അകത്തു നിന്ന് ഡോർ തുറന്ന് കർട്ടൻ സൈഡിലാക്കി ഒരു യുവാവ് പുറത്തേക്ക് വന്നു പത്തിരുപത്തി എട്ട് വയസ്സ് തോന്നിക്കും ….,

ഒറ്റ നോട്ടത്തിൽ ആരും ഒന്ന് നോക്കി പോവുന്ന അഴകുണ്ട് അവനിൽ രാഹുൽ ഓർത്തു ..

ആരാണ് ?. അതിഥിയെ മനസ്സിലാവാതെ വീട്ടുകാരൻ ചോദിച്ചു ..

അപ്പോഴാണ് അകത്തു നിന്നും ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടത് ..,

രാഹുൽ മറുപടി പറയും മുമ്പ് ആ യുവാവ് ഇങ്ങോട്ട് പറഞ്ഞു..

വൈഫ് കുളിക്കുകയ കുഞ്ഞിനെ എടുത്ത് വരാം.. പറഞ്ഞു തീർന്നതും ആ യുവാവ് അകത്തേക്ക് ഓടി…..,,

അപ്പൊ കുഞ്ഞും ഭർത്താവും ഒക്കെ ആയി നീ ജീവിതം ആസ്വദിക്കുന്നു വൃത്തിക്കേട്ട ജന്മം .. രാഹുൽ ഒരു പൂവ് ഞെരിച്ചു ഉടച്ചു….,

കയ്യിൽ ഒരു പിഞ്ചു കുഞ്ഞുമായി ആ യുവാവ് വീണ്ടും വന്നു .

രാഹുൽ ആ കുഞ്ഞിന്റെ മുഖത്തുനോക്കി നിന്നു ..

അവൾ ജീവിക്കട്ടെ അവളുടെ അത്യാഗ്രഹത്തിന് ആ യുവാവിന്റെയും കുഞ്ഞിന്റെയും ജീവിതം തകർക്കണ്ട ,,,

വീട് മാറി പോയെന്ന് കള്ളം പറഞ്ഞു കൊണ്ട് രാഹുൽ തിരിഞ്ഞു നടന്നു ,,,

********* ********** ********* ***********

വൈകുന്നേരം ജോലി കഴിഞ്ഞു അൻവറിനെ സെല്ലിൽ കയറ്റുമ്പോൾ പ്രായം ചെന്ന ആ പോലീസുക്കാരൻ സൗകര്യം എന്നോണം പറഞ്ഞു ,,, സൂപ്രണ്ട്‌ സാർ രാഹുലിന് എത്രയും പെട്ടന്ന് പരോൾ കിട്ടുവാൻ നന്നായി ഉത്സാഹിച്ചിരുന്നു ….,,

അത് ഇവിടെ നിന്നെ തനിച്ചു കിട്ടാൻ ആണെന്ന് ആരോടോ സർ പറയുന്നത് കേട്ടു നിന്നു ….., നീ ഒന്ന് കരുതി ഇരുന്നോ മോനെ , ആ പോലീസുകാരൻ അതും പറഞ്ഞു കൊണ്ട്‌ നടന്നു പോവുന്നത് നോക്കി നിന്നു അൻവർ ….,,,, ഇരുൾ പരന്ന മഞ്ഞ വെളിച്ചത്തിൽ ഏകനായി അൻവർ ഇരുന്നു ,,,

രാഹുലേട്ടൻ ഉണ്ടായിരുന്നെങ്കിൽ പുള്ളി എന്തെങ്കിലുമൊക്കെ സംസാരിച്ചു കൊണ്ടിരുന്നേനെ …,

ഇപ്പൊ എവിടെ ഉണ്ടോ ആവോ ,, ആരോടെങ്കിലും പറയുന്നുണ്ടാവും ചതിക്കപ്പെട്ട ഭർത്താവിന്റെ തടവ് നാളുകൾ ….,

എന്താ ഡാ ഉറങ്ങാൻ ആയില്ലെ നിനക്ക് ?.. അതോ തോഴാൻ ഇല്ലാത്ത സങ്കടമോ ?..

സെല്ല് തുറന്ന സൂപ്രണ്ട് ആ ചോദ്യത്തോടെ അകത്തേക്ക് കയറി ..

അൻവർ നിലത്തു പായയിൽ നിന്നും എണീറ്റു ..

അയ്യോ സാറിന് ഈ പാവം സുപ്രണ്ടിനോടൊക്കെ ബഹുമാനമോ ?.. എനിക്ക് അത്ഭുതം തോന്നുന്നു ,,,

സൂപ്രണ്ടിന്റെ പരിഹാസം കേൾക്കാത്ത മട്ടിൽ അൻവർ പുറത്തേക്ക് നോക്കി നിന്നു…

അത് ശ്രദ്ദിച്ച സൂപ്രണ്ട് സെല്ലിന് അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു…

നമ്മുക്ക് ഈ സെല്ല് അങ്ങ് ലോക്ക് ചെയ്തു കളയാം സാറിന് എങ്ങാനും പുറത്തേക്ക് ഓടി പോവാൻ തോന്നിയാൽ പാവം പോലീസുക്കാര് കഷ്ടപ്പെടണം ..

സൂപ്രണ്ട് അയിക്കുള്ളിലൂടെ കൈ കടത്തി സെല്ല് പുറത്തു നിന്ന് ലോക്ക് ചെയ്തു ..

വീണ്ടും അൻവറിന്റെ അടുത്തേക്ക് നടന്നു …..,

ചിലന്തി വലയിൽപ്പെട്ട ഒരു ഇരയാണ് തനിപ്പോ എന്ന് തോന്നി അൻവറിന് ..,

********* ********* ********

ഉമ്മ ജോലിക്കും കുഞ്ഞോൾ സ്കൂളിലും പോയി.

അല്ലെങ്കിലും മിക്ക നാളുകളും താൻ പകൽ വെട്ടത്ത്‌ ഒറ്റയ്ക്ക് ആണല്ലോ..,

കുഞ്ഞാറ്റ അടുക്കള ജോലിയൊക്കെ തീർത്തിട്ട് ..,

എന്നുമുള്ള പോലെ എഴുതി തീർക്കാൻ ആവാതെ പോയ സങ്കടങ്ങളുടെ ലോകത്തേക്ക് ബുക്കും പേനയും കൊണ്ടിരുന്നു…,,

ഇതിപ്പോ ശീലമായി ബുക്കിൽ രണ്ടു വരി എഴുതതിരുന്നാൽ മനസ്സമാധാന ക്കേടാണ് ….,

ഇവിടെ ആരുമില്ലെ”

ആരാ ഇപ്പൊ ഈ സമയത്ത്‌? ബുക്ക് അടച്ചു കൊണ്ട് കുഞ്ഞാറ്റ പോയി വാതിൽ തുറന്നു…,,

ഭംഗിയിൽ ചുറ്റിയിട്ട തട്ടത്തിനുള്ളിൽ ഒരു മെലിഞ്ഞ മുഖവുമായി പുഞ്ചിരിയോടെ ഒരു സ്ത്രീ കയ്യിൽ കുറച്ചു ഫയലും മറുകയിൽ ഹാങ്ബാഗുമായി നിൽക്കുന്നു…

ആരാണ് ?.. ഞാൻ ഇവിടെ അംഗണവാടിയിലെ ടീച്ചർ ആണ് ..

വീട്ടു നമ്പർ റേഷൻ കാർഡ് ഐഡി കാർഡ് ഒക്കെ വേണം ചെറിയൊരു സെൻസേഷൻ…

ടീച്ചർ കയറി ഇരിക്ക് ഞാൻ കൊണ്ട് വരാം..

ടീച്ചർ , കുഞ്ഞാറ്റ ഇട്ടു കൊടുത്ത കസേരയിൽ ഹാളിൽ ഇരുന്ന് കൊണ്ട് അകമാകെ വീക്ഷിച്ചു …,,

കുഞ്ഞാറ്റ ടീച്ചർ പറഞ്ഞത് കൊണ്ട് വന്ന് കൊടുത്തു . റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ ചോദിച്ചു..

ഇത് ഇവിടെ ഉള്ള കാർഡ് അല്ലല്ലോ ?.

അല്ല ഇവിടെയുള്ള കാർഡ് ഇല്ല…!

അപ്പൊ റേഷൻ കടയിന്ന് ഒന്നും വാങ്ങിക്കറില്ലെ ?..

കുഞ്ഞാറ്റ ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി.. മറുപടി പറയാതെ.

എന്താ ഇയാളെ പേര് ?.

ഹിബ എന്നാണ്. കുഞ്ഞാറ്റ എന്ന് വീട്ടിൽ വിളിക്കും …,

മൂന്നാമത്തെ ആളാണല്ലെ ?.. റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ ചോദിച്ചു ,,,,

മ്മ്മ്… അതെ.

എവിടെ ബാക്കി ഉള്ളവർ ?.. ഹിബ മാത്രമേ ഉള്ളു ഇവിടെ?..

അത് ….ഉമ്മ വീട്ടു ജോലിക്ക് പോയിരിക്കുകയ..

റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ ഹസീനയെ അന്വേഷിച്ചു ,

കല്യാണം കഴിഞ്ഞു പോയി.. കുഞ്ഞാറ്റ ചുമർ ചാരി നിന്നു കൊണ്ട് പറഞ്ഞു..

ഹംന ?…

കൊല്ലപ്പെട്ട് പോയി……!

കൊല്ലപ്പെട്ടന്നൊ ?.. എങ്ങനെ ?..

അഞ്ചു വർഷം മുമ്പ് ഒരു ദുഷ്ട്ടൻ കൊന്നു എന്റെ ദീദിയെ .. അവസാനമായി ഒന്ന് കാണാൻ പോലും സമ്മതിക്കാതെ വെട്ടി നുറുക്കി അവൻ കൊക്കയിലേക്ക്…… ബാക്കി പറയാൻ ആവാതെ കുഞ്ഞാറ്റയുടെ തൊണ്ട വിറച്ചു …,,,

അവൻ പുഴുത്തു ചാവും.. ഒരു കാലത്തും അവനും അവന് ജന്മം നൽകിയ അവന്റെ ഉമ്മയ്ക്കും കുടുംബത്തിനും സ്വസ്ഥത കിട്ടില്ല നരകിച്ചു ചാവും…

കുഞ്ഞാറ്റയുടെ സങ്കടം നിമിശനേരം കൊണ്ട് പകയായി മാറുന്നത് ഞെട്ടലോടെ ടീച്ചർ നോക്കി ഇരുന്നു….,,

വിഷമിക്കാതെ ഹിബാ.. പടച്ചോന്റെ തീരുമാനമേ നടക്കു മനുഷ്യരായ നമ്മൾ എല്ലാ കഴിവും ഉണ്ടായാലും നിസഹാരായി നോക്കി നിൽക്കേണ്ടി വരും ചില സമയങ്ങളിൽ..,,,

ആരെയും ശപിക്കാനോ ദ്രോഹിക്കാനോ നമ്മൾ അർഹരല്ല മോളെ …,,

ടീച്ചർക്ക് അത് മനസ്സിലാവില്ല അവൻ ഒരാൾ കാരണം നശിച്ചു പോയതാ ഈ കുടുംബം..

എന്റെ ഇത്താത്ത വർഷങ്ങളായി ഇങ്ങോട്ട് വരാറൊ മിണ്ടാറോ ഇല്ല ,,

ഉമ്മ വീട്ടുജോലിക്ക് പോവുന്നു ഈ വീട് പട്ടിണി അവാതിരിക്കാൻ

അനിയത്തി ഹീന ഈ വർഷം കൂടിയേ പഠിക്കു അത് കഴിഞ്ഞാൽ ജീവിതത്തെ വെറുത്തു കൊണ്ട് എന്നെ പോലെ അവളും ഇവിടെ തളയ്ക്കപ്പെടും ,,

ഹേയ്… ഹിബാ.. ഇങ്ങനെ കാട് കയറി ചിന്തിക്കാതെ ,,

അല്ല ഹിബയ്ക്ക് ജോലിക്കൊന്ന് ശ്രേമിച്ചൂടെ ?.

ഉമ്മാക്കും അനിയത്തിക്കും അതൊരു ഗുണമാവില്ലെ ,,

ജോലി ഈ നാട്ടിൽ എനിക്കാര് തരാനാണ് ടീച്ചർ..

അതിന് ഹിബ അന്വേക്ഷിച്ചിരുന്നോ ജോലിക്ക് ?..

ഇല്ല …., പുറത്തേക്ക് ഇറങ്ങാൻ ഒന്നും ആഗ്രഹിക്കാത്ത ആളാണ് ഞാൻ .,,

ഞാൻ ഒന്ന് അന്വേഷിക്കാം

ഹിബ പോവാൻ തയ്യാറാണെങ്കിൽ…

കുഞ്ഞാറ്റ ഒന്നും മിണ്ടിയില്ല പോവാണോ വേണ്ടയോ എന്ന് തീരുമാനം മനസ്സിൽ തെളിഞ്ഞു വന്നില്ല,,,,

ടീച്ചർ ഹാങ്ബാഗ് തോളിൽ ഇട്ട് കൊണ്ട് പറഞ്ഞു ഞാൻ നോക്കട്ടെ ജോലി..

വീട്ടിൽ ഒറ്റയ്ക്ക് ഇരുന്നാൽ മനസ്സ് മുരടിക്കാനും വേണ്ടാത്ത ചിന്തകൾ കാട് കയറാനും ഒക്കെ അവസരം ഉണ്ടാവും… ഹിബയ്ക്ക്. അതിലൂടെ എടുത്തു ചാട്ടവും ദേഷ്യവും ഒക്കെ കൂടും….

അതിൽ നിന്നൊക്കെ ഒരു റിലീഫ് കിട്ടും ഒരു ജോലിയ്ക്കെ ആയാൽ ,,

ശരി എന്ന . ഞാൻ പിന്നെ വരാം കുഞ്ഞാറ്റെ ..,, കസേരയിൽ നിന്നും എണീറ്റ് കൊണ്ട് ടീച്ചർ പറഞ്ഞു..

എനിക്ക് കുഞ്ഞാറ്റ എന്ന് വിളിക്കലോ ?.

വിളിക്കാം ടീച്ചർ ടീച്ചർ ഒന്നും കുടിച്ചില്ലല്ലോ ?.. ഞാൻ വിട്ടു പോയതാണ് ഇപ്പൊ കുടിക്കാൻ എടുക്കാം ,,

ഒരു മിനിറ്റ് കുഞ്ഞാറ്റ അടുക്കള ഭാഗത്തേക്ക് നീങ്ങി…

ഒരു ചെറു പുഞ്ചിരിയോടെ ടീച്ചർ പറഞ്ഞു … കുഞ്ഞാറ്റ എന്ന ഒരു ക്ലാസ് പച്ചവെള്ളം തന്നെക്കു വേറെ ഒന്നും വേണ്ട ,,,,

ശരി ടീച്ചർ …

*********** ********* *******

അൻവറിന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല…

തലേന്ന് രാത്രി സൂപ്രണ്ട് പറഞ്ഞിട്ട് പോയ ഓരോവാക്കുകളും മനസ്സിലിട്ട് എത്രയോ വട്ടം അൻവർ റിവൈന്റ് ചെയ്തു നോക്കി ,, എന്നിട്ടും അതിനുള്ള ഉത്തരം കിട്ടിയില്ല…

മനസ്സ് ഏകാകൃതമാക്കി അൻവർ കണ്ണടച്ചു കൊണ്ട് സൂപ്രണ്ട് സെല്ലടച്ചു തന്റെ അരികിൽ വന്നത് മുതൽ ഒന്നും കൂടെ ഓർത്തു ….,,

നിനക്ക് എന്താ ഡാ ഇപ്പൊ പുറത്തേക്ക് ഇറങ്ങാൻ ഒരു തിടുക്കം ?….

ആരാ അതിന് പുറത്തേക്ക് പോവുന്നത് ,, സൂപ്രണ്ടിന്റെ ചോദ്യം കേട്ട് ഞാൻ ഓർത്തു..

നിന്നെ ഇറക്കാൻ ആരൊക്കെയോ കാര്യമായി ശ്രെമിക്കുന്നുണ്ട് . ഡാ …മോനെ എനിക്കും ഇപ്പൊ ചിലതൊക്കെ തെളിഞ്ഞു വരുന്നുണ്ട് ,,

നിന്റെ കള്ളകഥകൾ .. അണിയറയിൽ എന്തെങ്കിലും പ്ലാനിങ് ഉണ്ടങ്കിൽ അതങ്ങു കളഞ്ഞേക്ക്…

പല്ല് ഞെരിച്ചു കൊണ്ട്. അടുത്തു വന്ന് സൂപ്രണ്ട് പറഞ്ഞു ….

നീ എവിടെ ഒളിപ്പിച്ചാലും കണ്ടെത്തും നിന്റെ മറ്റവളെ ഞാൻ… അത് നിങ്ങളെ രക്ഷിക്കാൻ അല്ലെന്ന് അറിഞ്ഞോ നീ… .

അതും പറഞ്ഞയാൾ ഇറങ്ങി പോയി..

എനിക്ക് ഇപ്പോയും മനസ്സിലാവുന്നില്ല ഹംന അയാൾ. പറഞ്ഞത് ഒന്നും..

ആരാ എന്നെ പുറത്തു ഇറക്കാൻ ശ്രെമിക്കുന്നത് ?.

ഭൂമിക്ക് മുകളിൽ ഇല്ലാത്ത എന്റെ മുത്തിനെ അയാൾ എങ്ങനെ കണ്ടെത്തും ?..

എന്തൊക്കെയാ അയാൾ പറഞ്ഞത് എനിക്ക് എത്ര ആലോജിച്ചും മനസ്സിലാവുന്നില്ല ഹംന.. മാസങ്ങൾക്ക് ശേഷമുള്ളൊരു സുപ്രഭാതം..

മോളെ കുഞ്ഞാറ്റെ … ഇന്നാ പൊതി ചോർ മുഴുവനും തിന്നണെ ,,

ഉമ്മ ലഞ്ച്ബോക്സ് തട്ടത്തിൽ തുടച്ചു കൊണ്ട് അവളുടെ ബാഗിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു…,,

ഈ ഉമ്മാക്ക് എന്നും ഇതേ പറയാൻ ഉള്ളു.. ഞാൻ തിന്നാറുണ്ട് . പിന്നെ സൂപ്പർമർക്കറ്റ് ആയത് കൊണ്ട് തിന്നുമ്പോ കസ്റ്റമർ വന്നാ അപ്പൊ ഓടണം …,,

എന്നാ ഞാൻ ഇറങ്ങുകയാണേ ഉമ്മാ.. കുഞ്ഞോളെ വൈകുന്നേരം കണാട്ടോ ,

ഇൻ ഷാ അല്ലാഹ് കൂട്ടി പറയ് മോളെ …

ഉമ്മ പറഞ്ഞു..

ഇനി പറയാം മറന്നു പോവുന്നതാ … അതും പറഞ്ഞു കൊണ്ട് കുഞ്ഞാറ്റ സ്റ്റെപ്പ് ഇറങ്ങി വയൽ വരമ്പിലൂടെ നടന്നു..,,

ഇത്താക്ക് ഒത്തിരി മാറ്റം ഉണ്ടല്ലെ ഉമ്മാ ഇപ്പൊ ,, കുഞ്ഞോൾ ചോദിച്ചു..

അതെ മോളെ ആ ടീച്ചറാണ് ഇതിനൊക്കെ കാരണം ആ ടീച്ചറോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ഇടയ്ക്ക് ഇടയ്ക്ക് വന്നുള്ള അവരുടെ ഉപദേശവും സ്നേഹവും ഒക്കെ എന്റെ കുഞ്ഞാറ്റയെ ഒരുപാട് മാറ്റി എടുത്തു….,,

ശെരിയാ .. ആ ടീച്ചറോട് സംസാരിച്ചാൽ എനിക്ക് തന്നെ വല്ലാത്തൊരു സുഖമാണ് മനസ്സിന് ..

കുടുംബശ്രീ സൂപ്പർമാർക്കറ്റ് ആയത് കൊണ്ട് ഇവിടെ എനിക്ക് ആധി ഇല്ലാതെ ഇരിക്കാൻ പറ്റുന്നുണ്ട്…, പിന്നെ വൈകുന്നേരം ആയാൽ നിങ്ങൾ രണ്ടു പേരും എത്തും വരെ ബല്ലാത്തൊരു ബേജറാണ് ഉള്ളിൽ…,, ഉമ്മ പറഞ്ഞു നിർത്തി .

ബേജറായിരിക്കാതെ ന്റെ ഉമ്മക്കുട്ടി ഇപ്പൊ കുഞ്ഞോൾക്ക് ഭക്ഷണം എടുത്ത് താ.. അപ്പോയേക്കും ഞാൻ മുടി കെട്ടിയിട്ട് വരാം …,

സ്കൂളിൽ പോകാൻ ഒരുങ്ങുന്ന കുഞ്ഞോൾക്ക് ഉള്ള ഭക്ഷണം വിളമ്പാൻ ഉമ്മ അടുക്കളയിലേക്ക് നടന്നു…..

കുഞ്ഞാറ്റയുടെ മാറ്റമാണ് വലിയൊരു ആശ്വാസം ജോലിക്ക് പോയി തുടങ്ങിയ ഒരാഴിച്ച കഴിഞ്ഞപ്പോൾ ആണ് , കുഞ്ഞാറ്റ എന്നോട് പറഞ്ഞത് ഉമ്മ ഇനി ജോലിക്ക് പോവേണ്ട എന്ന്…

എനിക്ക് കിട്ടുന്ന ശമ്പളം ഉമ്മാക്ക് കിട്ടുന്നതിലും കൂടുതൽ ആണ്. അത് കൊണ്ട് ഞാൻ നോക്കും ഇനി ഉമ്മാനെയും കുഞ്ഞോളെയും …..,,,, ഇനി എനിക്കെന്റെ ഹസിമോളും കൂടി ഒന്ന് കാണണം അവളെ കുറ്റം പറയാൻ ഒക്കുലാ .,

അവളിപ്പോ ഒരു മകള് മാത്രം അല്ല മരുമകളല്ലെ സ്വന്തം ആയി തീരുമാനം എടുത്ത് ആഗ്രഹിച്ചാലും അവർ അറിയാതെ ഇങ്ങോട്ട് ഓടി വരാൻ ആവില്ല…

ഉമ്മാ… ഞാൻ ഇറങ്ങുവാണെ … എന്ന കുഞ്ഞോളുടെ വിളിയാണ് ഉമ്മയെ ചിന്തകളിൽ നിന്ന് ഉണർത്തിയത് …,,,

മോളെ ശ്രേദ്ദിച്ചു പോവണെ , കഴിവതും ഒറ്റയ്ക്ക് നടക്കരുത്ട്ടോ “

ഓർമ്മയുണ്ട് ഉമ്മാ.. ഉമ്മ ടെൻഷൻ അടിക്കാതെ ഇരുന്നോ ,,

കുഞ്ഞോളും പോയപ്പോൾ ഉമ്മ അകത്തു കയറി വാതിലടച്ചു..,,

********** ********** *******

രാഹുലേട്ടൻ പരോൾ കഴിഞ്ഞു വന്നത് തൊട്ട് തന്നോട് മിണ്ടിയിട്ടില്ല ..

ചോദിക്കുന്നതിന് മ്മ്മ്.. എന്ന ഒരു മൂളൽ ആണ് മറുപടി

ഇവിടെ ആരോടും മിണ്ടുന്നില്ല എപ്പോഴും മൂകമായി ഇരിക്കും എന്തായിരിക്കും രാഹുലേട്ടന് പറ്റിയത് ?..

കുറച്ചു ദിവസം കൊണ്ട് രാഹുലേട്ടൻ ക്ഷീണിച്ചിട്ടുണ്ട് ഒത്തിരി പ്രായം ആയപോലെ . എന്തായാലും ഒന്ന് കൂടെ അന്വേഷിച്ചു നോക്കാം …,, അൻവർ രാഹുലിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ആ വരാന്തയിൽ ,

രാഹുലേട്ടാ….

രാഹുൽ തായ്‌തിയിട്ട തല ഉയർത്തി അൻവറിനെ നോക്കി ആ കണ്ണുകൾ ചുവന്നിരുന്നു പക്ഷെ മുഖം എപ്പോ വേണേലും തളർന്നു വീഴും പോലെ ആണ് ഉണ്ടായത്..

എന്താ ഏട്ടാ .. എന്താ ഇങ്ങനെ വിഷമിക്കാൻ കാരണം ?..

എന്തിനാ മോനെ ഞാൻ പരോളിന് ഇറങ്ങിയത് ?.. എന്തിനാ ഈ സത്യങ്ങൾ ഞാൻ അറിഞ്ഞത് ?..

അൻവർ രാഹുലിനെ ഒന്നും മനസ്സിലാവാതെ നോക്കി ഇരുന്നു .. ഭായ് എന്നുള്ള വിളി മോനെ എന്നാക്കിയതും അൻവർ ശ്രേദ്ധിച്ചു,,,

രാഹുലേട്ടൻ ഭാര്യയെ കണ്ടോ ?..

കണ്ടു… എന്നെ ഒരു നോക്ക് കാണാൻ കാത്തിരിക്കുക ആയിരുന്നു അവൾ… രാഹുൽ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു ,,

അവർ എന്താ രാഹുലേട്ടനോട് പറഞ്ഞത് ?..

രാഹുലിന്റെ പരവശവും അൻവറിന്റെ ചോദ്യങ്ങളും ശ്രേദ്ദിച്ച് ചില തടവ് പുള്ളികളും രണ്ട് കാവൽ പോലീസും .. രാഹുലിന്റെ വാക്കുകൾക്ക് വേണ്ടി കാതോർത്തു…

ഇതൊന്നും ശ്രേദ്ദിക്കാതെ രാഹുൽ പറഞ്ഞു തുടങ്ങി…

അന്ന് പരോൾ കിട്ടിയ ഞാൻ നേരെ പോയത് ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്കാണ് …

അവളെ കണ്ടില്ല പകരം പുതിയൊരു യുവാവും കുഞ്ഞിനേയും കണ്ടു അവൾ കുളിക്കുക ആണെന്നാ പറഞ്ഞത് … ആ യുവാവിന് എന്നെ മനസ്സിലായില്ലെന്ന് എനിക്ക് തോന്നി…

വീട് മാറി പോയെന്ന് കള്ളം പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി .. ഒന്ന് നിർത്തിയിട്ട് രാഹുൽ കിതപ്പോടെ വീണ്ടും പറഞ്ഞു തുടങ്ങി..

എല്ലാം അവിടെ തീർന്നെന്ന് കരുതി ഇനി അറിഞ്ഞോ അറിയാതെയോ അവൾക്ക് മുന്നിൽ പോയി പ്പെടരുത് എന്നാഗ്രഹിച്ചു,,, പക്ഷെ ?..

അപ്പോഴാണ് എല്ലാരേയും ഞെട്ടിച്ച് കൊണ്ട് സൂപ്രണ്ടിന്റെ അട്ടഹാസം

എന്താ ഡാ ഇവിടെ ,,, നിന്റെയൊക്കെ ഭാര്യ വീടാണെന്ന് കരുതിയോ ഇത് സുഖിച്ചിരുന്ന് കഥ പറയാൻ … പിരിഞ്ഞു പോടാ എല്ലാം…..,,

കാലൻ വന്നു .. അതും പതിയെ പറഞ്ഞു കൊണ്ട് തടവു പുള്ളികൾ പിരിഞ്ഞു നടന്നു..

ഇയാളെ ഒർജിനൽ കാലന് പോലും വേണ്ടെന്നാ തോന്നുന്നത് …

ഈ ജയിലിൽ ഉള്ള ശിക്ഷയേക്കാളും വലുത ഇയാളെ നാവ് …,,,

എല്ലാരുടെ നിശബ്ദ്ദമായ പ്രാക്കും കൊണ്ടയാൾ സൂപ്രണ്ട് എന്ന അധികാരത്തിൽ നടന്നു….

*********** ******** ********

ഇവിടെ ആരുമില്ലെ ?.

കുഞ്ഞോളെ ഒന്ന് പോയി നോക്ക് ആരെന്ന് ,

ഉമ്മയും കുഞ്ഞാറ്റയും ഓരോ ജോലിയിൽ ആയിരുന്നു അടുക്കളയിൽ …

കുഞ്ഞോൾ പോയി നോക്കി ഒരു ചേച്ചി ആയിരുന്നു അത്,,

ആരാ ?..

ഞാൻ ഇവിടെയുള്ള അങ്കണവാടി ടീച്ചർ ആണ് ..

കുഞ്ഞോൾ അവരോട് കയറാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് ഓടി ..

ഉമ്മാ. അങ്കണവാടിയിലെ ടീച്ചർ വന്നിരിക്കുന്നു ..,,

ആഹാ ടീച്ചർ വന്നോ എന്നിട്ടെന്താ ഇങ്ങോട്ട് കയാറാതിരുന്നത് ?.. കുഞ്ഞാറ്റ കൈ കഴുകി കൊണ്ട് ചോദിച്ചു

അതിന് ആ ടീച്ചർ അല്ല ഇത്. ഇതൊരു ചേച്ചിയാണ്…., കുഞ്ഞോൾ പറഞ്ഞു..

ചേച്ചിയൊ ? അതും ചോദിച്ച്‌ തട്ടത്തിൻ കൈ തുടച്ചു കൊണ്ട് ഉമ്മ കുഞ്ഞാറ്റയ്ക്കും കുഞ്ഞോൾക്കും പിന്നാലെ കോലായിലേക്ക് നടന്നു….,,,

ടീച്ചർ ഇരിക്ക് … ഉമ്മ പറഞ്ഞു.

ഇരിക്കാൻ സമയം ഇല്ല ഇനിയും ഒരുപാട് വീടുകളിൽ കയറാൻ ഉണ്ട് ,,

ഞാൻ വന്നത് അങ്കണവാടിയിൽ നാളെ ഒരു ക്യാമ്പ് ഉണ്ട് സൗജന്യം ആയിട്ട് മരുന്ന് അടക്കം നൽകും.. നിങ്ങളൊക്കെ വരണം…

ടീച്ചർ പറയുന്നത് ശ്രേദ്ധിക്കാതെ കുഞ്ഞാറ്റ ചോദിച്ചു.. മറ്റെ ടീച്ചർ പോയോ ?..

ഏത് ടീച്ചർ ?.. കഴിഞ്ഞ രണ്ടു വർഷമായി ഞാനാണ് അങ്കണവാടിയിൽ പഠിപ്പിക്കുന്നത് .. ആ ടീച്ചർ പറഞ്ഞു.

അല്ല ഒരു മുസ്‌ലിം ടീച്ചർ ?.. ഉമ്മ സംശയത്തോടെ ചോദിച്ചു..

ഇല്ല ഉമ്മാ.. ഇവിടെ ഈ ഒരു അങ്കണവാടിയെ ഉള്ളു ഞാൻ വരും മുമ്പ് ഒരു പ്രായം ചെന്ന മുത്തശ്ശി ആണ് അവിടെ ഉണ്ടായിരുന്നത് ,,

എന്നാ ശരി ഞാൻ പോട്ടെ .. ഇനിയും കുറച്ചു വീടുകളിൽ പോവാൻ ഉണ്ട്..

അപ്പൊ പിന്നെ ടീച്ചർ ആണെന്ന് പറഞ്ഞു കൊണ്ട് ഇവിടെ വന്നോണ്ടിരുന്നത് ആരാ ?..

കുഞ്ഞോളുടെ ചോദ്യത്തിൽ

മൂന്ന് പേരും ഉത്തരമില്ലാതെ മുഖത്തോട് മുഖം നോക്കി നിന്നു..!!! വൈകുന്നേരം വരാന്തയിലേക്ക് നടന്നു അൻവർ … രാഹുലേട്ടനെ ആരോ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട് പോയതാണ്….,,

അതെ അറിഞ്ഞില്ലെ ?..

ആ ചോദ്യം കേട്ട് അൻവറും ശ്രെദ്ധിച്ചു എന്താന്ന് അറിയാൻ ,,

അപ്പോയേക്കും ചോദ്യം ഉന്നയിച്ച ആളെ എല്ലാരും കൂടി വളഞ്ഞു . . എന്താ.. എന്ന് ചോദിച്ചു കൊണ്ട് ,,

സൂപ്രണ്ടിന്റെ മോൾ റേപ്പ് ചെയ്യപ്പെട്ടിട്ട് ഇപ്പൊ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ആണ് … സൂപ്രണ്ട് വാലിന് തീ പിടിച്ച പോലെ പോവുന്നത് കണ്ടു…

ആര് പറഞ്ഞു ?.. പിന്നെ ഒരുപാട് ചോദ്യങ്ങൾ അയാൾക്ക് ചുറ്റും കൂടിയവർ ചോദിച്ചു കൊണ്ടിരുന്നു..

അൻവർ അവിടെ നിന്നും എണീറ്റ് സെല്ലിലേക്ക് നടന്നു..

ആർക്കും ആ പെണ്ണിന്റെ കാര്യത്തിൽ ഉൽക്കണ്ഠ ഇല്ല , അറിയേണ്ടത് എത്ര പേർ കൂടിയിട്ട് ?എവിടെ വെച്ചിട്ട് ?എപ്പോ? എങ്ങനെ ? അങ്ങനെ ഉള്ള ശവം തീനി കാര്യങ്ങൾ മാത്രം…,,

ആ പെണ്ണിന്റെ കുടുംബത്തിന്റെ വേദന മാനസികാ അവസ്ഥ ഒന്നും മനസ്സിലാക്കാതെ ഈ .ലോകം മുഴുവൻ അവർക്ക് പിന്നാലെ പോവും…

ബാക്കി വെച്ച അഭിമാനവും ജീവനും കൂടി എടുക്കാൻ ഹംന നീ ആണ് ശരി കൊത്തി പറിക്കാൻ നിൽക്കുന്ന ഈ ലോകത്തു നിന്ന് ഒരു നീതിയും കിട്ടുമായിരുന്നില്ല ,,,

അൻവർ….

വിളികേട്ട് അൻവർ ചിന്തകളിൽ നിന്നും വഴി മാറി..

ആരാ രാഹുലേട്ടനെ കാണാൻ വന്നത് ?.. അൻവർ മനഃപൂർവം സൂപ്രണ്ടിന്റെ മകളുടെ കാര്യം ചോദിക്കാതിരുന്നു…

ഞാൻ പുറത്തു ഇറങ്ങിയപ്പോൾ പുതിയൊരു കൂട്ടുകാരനെ കിട്ടിയിരുന്നു…, അവൻ എന്നെ കാണാൻ വന്നതാണ് ,, രാഹുൽ പറഞ്ഞു.

ഏട്ടൻ പരോൾ ഇറങ്ങി വന്നതിന് ശേഷം ഒരുപാട് മാറി പോയി… പിന്നെ അവിടുന്ന് എങ്ങോട്ടേക്കാ രാഹുൽ ഏട്ടൻ പോയത് ?.. അൻവർ ചോദിച്ചു…

ഇരുൾ പരക്കുന്ന ആകാശം നോക്കി കൊണ്ട് രാഹുൽ പറഞ്ഞു തുടങ്ങി..

ഞാൻ ആ വീടിന്റെ മുറ്റത്തു നിന്ന് റോഡിലേക്ക് ഇറങ്ങി എങ്ങോട്ട് പോവണം എന്ത് ചെയ്യണം എന്നൊന്നും അറിയാത്തൊരു അവസ്ഥ… പരോളിന് ഇറങ്ങുമ്പോ ഉണ്ടായ കണക്ക് കൂട്ടലുകൾ എല്ലാം നിമിഷ നേരം കൊണ്ട് ആ മുറ്റത്തു നിന്നപ്പോൾ എന്നിൽ നിന്നും ഇല്ലാതായി…,,

റോഡിൽ ഒരു ദിവസം മുഴുവൻ അലഞ്ഞു സ്വന്തം വീട്ടിൽ പോയില്ല ഈ കേസിൽ ഞാൻപ്പെട്ട ശേഷം എന്റെ ഏട്ടൻമ്മാരോ അനിയന്മാരോ കാണാൻ വന്നില്ല…,

അങ്ങോട്ട് പോയി അവരെ അപമാനപ്പെടുത്തെണ്ട എന്ന് തോന്നി….,,

പിറ്റേന്ന് രാവിലെ ബീച്ചിന്റെ ബഞ്ചിൽ കിടന്നുറങ്ങിയ എന്നെ ഒരാൾ വിളിച്ചുണർത്തി ..,,

കണ്ണ് തുറന്നപ്പോൾ കണ്ടത് എന്റെ ഭാര്യയുടെ അമ്മാവനെയാണ് .. പുള്ളി ഒരു മുസ്‌ലിം യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചത് കൊണ്ട് കുടുംബത്തിൽ നിന്ന് പുറത്തായതാണ് ,,

എങ്കിലും ഞാനും അവളും വേറെ വീട് എടുത്തു മാറിയപ്പോൾ . ഇടയ്ക്ക് ഭാര്യയേയും കൂട്ടി വരുമായിരുന്നു..

ഞാനും എന്റെ ഭാര്യ മിനിയും അവരെ സ്നേഹിച്ചു സൽക്കരിച്ചു മിനിയുടെയും എന്റെയും വീട്ടുകാർ അറിയാതെ…..,,

സ്നേഹിക്കാൻ മാത്രം അറിയാവുന്ന നന്മ ഉള്ള അമ്മാവനും അമ്മായിയും ആയിരുന്നു അത് …,,

അമ്മാവന്റെ നിർബന്ധത്തിന് ഞാൻ അമ്മാവന്റെ വീട്ടിലേക്ക് പോയി ,,

വീട് എത്തും വരെ അമ്മാവൻ ഒന്നും സംസാരിച്ചില്ല , വീട്ടുമുറ്റത്തു നിന്ന് അകത്തേക്ക് കയറാൻ ഞാൻ മടിച്ചപ്പോൾ ,,

വാ കയറ് മോനെ എന്ന് പറഞ്ഞു കൊണ്ട് അമ്മാവൻ വീണ്ടും ക്ഷണിച്ചു ..,,

കൈ കയുകിട്ട് വാ മോനെ ഭക്ഷണം കഴിക്കാം അമ്മായി ആയിരുന്നു അത് . ഇന്നലെ മുതൽ ഒന്നും തിന്നിട്ടുണ്ടാവില്ലല്ലോ വാ…

അവരുടെ നിർബന്ധവും എന്റെ വിശപ്പും വിളമ്പി വെച്ച ഭക്ഷണത്തിന് മുന്നിൽ എന്നെ എത്തിച്ചു… എന്ത്കൊണ്ടോ ഭക്ഷണം കഴിക്കുംന്തോറും കണ്ണ് നിറഞ്ഞു കൊണ്ടേ ഇരുന്നു….,,,

പിന്നീട് ഒരു മുറി കാണിച്ചു തന്നിട്ട് എന്നോട് വിശ്രമിക്കാൻ പറഞ്ഞു.. വേണ്ടന്നുള്ള എന്റെ വാക്ക് ഒരച്ഛനെ പോലെ അധികാരം കാണിച്ചു കൊണ്ട് അമ്മാവൻ വിശ്രമിക്കാൻ കണിശമായി പറഞ്ഞു…..

എത്ര നേരം വരെ ഉറങ്ങിയെന്ന് അറിയില്ല . പകൽ വെട്ടത്തിൽ ഉറങ്ങിപ്പോയ ഞാൻ എണീറ്റത് അസ്തമയ നേരത്താണ് ….,

തടവറക്കുള്ളിലെ ജീവിതം എന്നെ എത്ര മാത്രം തളർത്തി ഒറ്റപ്പെടുത്തിയിരുന്നു എന്ന് എനിക്ക് ആ വീട്ടിൽ നിന്നും മനസ്സിലായി ..

ഇനിയും ഇവിടെ നിന്ന് ഇവരെ ബുദ്ധിമുട്ടിപ്പിക്കരുത് എന്നുള്ള തീരുമാനം കൊണ്ട് ഞാൻ അവിടെ നിന്നും പുറപ്പെടാൻ ഒരുങ്ങി….,,,

അമ്മാവനോട് യാത്ര ചോദിച്ച എന്നോട്പറഞ്ഞു…,

രാഹുൽ ഇരിക്ക് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്”

മണ്ണ് കൊണ്ട് കെട്ടി പൊക്കിയ ആ സീറ്റിൽ അമ്മാവന് അടുത്തായി ഞാനും ഇരുന്നു .., എങ്ങോട്ടാ ഇനിയുള്ള യാത്ര പരോൾ കഴിയും വരെ ?..

അറിയില്ല ഭൂമി പരന്നു കിടക്കുകയല്ലെ അമ്മാവാ..,

നിനക്ക് നിന്റെ ഭാര്യ മിനിയെ കാണേണ്ട ?..

എന്തിന് ?.. ഞാൻ പോയിരുന്നു ആ വീട്ടിൽ ഇന്നലെ,,

അവൾ സന്തോഷായി ജീവിക്കുക അല്ലെ പുതിയ ഭർത്താവും കുഞ്ഞുമൊക്കെ ആയി … അവള് ജീവിക്കട്ടെ ,,,,

രാഹുൽ കണ്ടോ അവളെ അവിടെ ?… ചോദ്യം അമ്മായിയുടെ ആയിരുന്നു..

ഇല്ല കുളിക്കുക ആണെന്നാ പറഞ്ഞത് ,,

രാഹുൽ ഇപ്പോഴും കഥ അറിയാതെ ആടുക ആണല്ലോ ഇതിന് ഒരു മാറ്റം വരുത്താൻ ആയില്ലെ ?.. അമ്മാവൻ ശബ്ദ്ദം ഉയർത്തി ചോദിച്ചു …..,,

അമ്മാവന്റെ പെട്ടന്നുള്ള മാറ്റം കണ്ട് ഞെട്ടി ഇരിക്കുന്ന എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് മറ്റൊരു ശബ്ദ്ദം കേട്ടു….,,

തിരിഞ്ഞു നോക്കിയ ഞാൻ ആ കാഴ്ച്ച വിശ്വസിക്കാൻ ആവാതെ നോക്കി നിന്നു…,

മിനി !!!!

ഭക്ഷണം… സെല്ലിന്റെ അടിയിൽ കൂടെ പ്ലെയിറ്റ് തള്ളി കൊണ്ട് ഒരു പോലീസുക്കാരൻ വിളിച്ചു പറഞ്ഞു …,

രാത്രിയിൽ ഫുഡ് സെല്ലിനകത്താണ് തരാറുള്ളത് …,

********* ********** ********

ആശുപത്രിയിൽ രോഗികളെക്കാൾ കൂടുതൽ പത്രക്കാരും ക്യാമറകണ്ണുകളും പോലീസും ഒക്കെ ആയി രാത്രി ആയിട്ടും വലിയൊരു കൂട്ടം തമ്പടിച്ചിരിക്കുന്നു…,,

അതിനിടയിൽ കൂടി ഒരു യുവതി ചുറ്റുമുള്ളത് ഒന്നും ശ്രേദ്ദിക്കാതെ icuവിന് അടുത്തുള്ള മുറിയിൽ കയറി,, അവൾക്ക് പിന്നാലെ രണ്ടു യുവാക്കളും ..

ഞങ്ങൾ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് യുവാക്കൾ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി…,,

സൂപ്രണ്ടിനെ നോക്കി നിന്നു അവർ .. പല്ല് കൊഴിഞ്ഞ സിംഹത്തെ പോലെ അയാൾ icuവിന് മുന്നിൽ ഇരുന്ന് വെപ്രാളപ്പെട്ടു കൊണ്ടിരുന്നു..,, ഓരോരുത്തരും ഫോണിൽ എന്തൊക്കെയോ സംസരിക്കുന്നു ..,,

സാർ… താങ്കൾ ഇവിടെ ഇങ്ങനെ ഇരുന്ന് വിഷമിക്കാതെ വരൂ ആ റൂമിലേക്ക് മാറി ഇരിക്കാം…,, ആ യുവാക്കാൾ അടുത്ത് വന്ന് കൊണ്ട് പറഞ്ഞു…,,

സുപ്രണ്ടിനും തോന്നി ഇനി ഇവിടെ ഇരുന്നാൽ താൻ തളർന്നു വീഴും ..,, രാഷ്ട്രീയ നേതാക്കളെ ചോദ്യവും സഹതാപവും കണ്ടു മടുത്തു കുറഞ്ഞ നേരം കൊണ്ട് …

അയാൾ ഭാര്യയെയും കൂട്ടി യുവാക്കൾ കാണിച്ചു കൊടുത്തു റൂമിലേക്ക് വിശ്രമത്തിനായി നടന്നു…,,

പിന്നാലെ വന്ന മറ്റു ആളുകളെ യുവാക്കൾ തടഞ്ഞു… വിശ്രമത്തിന് തടസം ഉണ്ടാക്കരുത് എന്ന് പറഞ്ഞിട്ട് ….,,

സൂപ്രണ്ടും ഭാര്യയും റൂമിൽ കയറിയതും വാതിൽ അടഞ്ഞു ലോക്ക് ആയി ,,

ചെറിയൊരു പരിഭ്രമത്തോടെ സൂപ്രണ്ടും ഭാര്യയും വാതിൽ ചാരി നിൽക്കുന്ന അവളെ നോക്കി …,,

ഒരു യുദ്ധത്തിന് എന്ന പോലെ അവൾ അവർക്ക് മുന്നിലേക്ക് നടന്നു പറഞ്ഞു…,

ദൈവത്തിന്റെ മാത്രം ഇടപെടലാണ് ഈ കൂടി കാഴ്ച്ച ,, വിഷമം ഉണ്ട് ഇങ്ങനൊരു സാഹചര്യം ഉണ്ടായതിൽ നിങ്ങൾക്കല്ല ട്ടോ ,, നിങ്ങളുടെ മകൾക്ക് ..,

എന്ന് കരുതി ദൈവം നൽകുന്ന അവസരം മനുഷ്യരായ നമ്മൾ കൃത്യ സമയത്തിന് ഉപയോഗിക്കണം വേണ്ടേ സാർ ?…

എന്താണ് നടക്കാൻ പോവുന്നതെന്ന് അറിയാതെ സൂപ്രണ്ട് ഭാര്യയുടെ കൈ പിടിച്ചു കൊണ്ട് പിന്നോട്ടേക്ക് നീങ്ങി നിന്നു അത്രയ്ക്ക് ഉണ്ടായിരുന്നു അവളുടെ കണ്ണുകളിലെ അഗ്നി…… ഏക മകളുടെ ഒട്ടും പ്രതീക്ഷിക്കാത്ത ദുരന്തം അയാളെ വല്ലാതെ തളർത്തിയിരുന്നു….,

അതിന്റെ മേലെയാണ് ഇപ്പൊ പുതിയൊരു അവതാരം ഒരു വാൾ ഏന്തി നിൽക്കുന്ന പോലെ തോന്നി സൂപ്രണ്ടിന് …

സാറിന് എന്നെ അറിയില്ല. എനിക്ക് സാറിനെ അറിയാം ,, സാറെ എന്നല്ല നിങ്ങളെ വിളിക്കേണ്ടത് ,, എന്റെ സംസ്ക്കാരം മറ്റൊന്നും വിളിക്കാൻ എന്നെ അനുവദിക്കാത്തത് കൊണ്ട് സാറേ എന്ന് തന്നെ വിളിക്കുന്നു…..,

ആ യുവതി പറഞ്ഞു.

എന്താ നിനക്ക് വേണ്ടത് എന്ത് തന്നെ ആയാലും ഇപ്പൊ സംസാരിക്കാൻ പറ്റില്ല…, പുറത്തിറങ് സൂപ്രണ്ട് തീർത്തു പറഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു…!

ഇപ്പോയെ പറയാൻ പറ്റു സാർ .. ഇപ്പോ പറഞ്ഞാലെ സാറിന് അത് മനസ്സിലാവൂ…,,

ഡീ നിനക്കറിയില്ല എന്നെ.. ഇറങ്ങി പോടീ.., സൂപ്രണ്ട് കലിതുള്ളി..

ഒച്ച വെച്ചിട്ട് ക്ഷീണിക്കണ്ട പറയേണ്ടത് പറഞ്ഞിട്ടെ ഞാൻ പോവുകയുള്ളൂ…,, സാറിന് ഇപ്പൊ നെഞ്ചുരുകുന്നുണ്ട് അല്ലെ ?..

സാറിന്റെ മോളെ പിച്ചി ചീന്തിയവരെ ഞാൻ കാണിച്ചു തന്നാൽ സാർ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് അർഹിക്കുന്ന ശിക്ഷ നൽകാൻ തയ്യാറാണോ ?.. യുവതി ഒരു പുഞ്ചിരിയോടെ ചോദിച്ചു …

നീ കണ്ടോ ? നിനക്കറിയോ ? അവൻ ആരാണ് എന്ന് ?.. അവനെ എന്റെ കയ്യിൽ കിട്ടിയാല്‍…..!!

സൂപ്രണ്ടിന്റെ ആവേശവും ദേഷ്യവും കണ്ട് ഇടയ്ക്ക് കയറി യുവതി പറഞ്ഞു.

സാർ ഒരാൾ അല്ല ഡോക്ക്ട്ടർ അരമണിക്കൂർ മുമ്പ് വിട്ട ന്യൂസ് ബുള്ളറ്റ് കെട്ടില്ലേ ?.. ഒന്നിൽ കൂടുതൽ പേർ ഉണ്ടായിട്ടുണ്ട് എന്നാണ് ..

സൂപ്രണ്ടിന്റെ ഭാര്യ അത് കേട്ടതും അത് വരെ നിശബ്ദ്ദമായി കരഞ്ഞത് ശബ്ദ്ദത്തിൽ ഉയർന്നു….,

സാറിന് അവരെ കാണിച്ചു തന്നാൽ പോലും സാർ ഒരു ചുക്കും ചെയ്യില്ല അവരെയൊന്നും…, ചെയ്യാൻ സാറിന്റെ ബഹുമാനവും പണത്തിന്റെ തൂക്കവും മുട്ട് മടക്കും…,, അവൾ ശൗര്യത്തോടെ പറഞ്ഞു..

എന്റെ മകൾക്ക് വിലായിടാൻ ഒരുത്തനും ഇല്ല.. അത്ര ധൈര്യം ഉള്ളവനെ ഈ ഭൂമിക്ക് മുകളിൽ വെച്ചേക്കില്ല ഞാൻ…, സൂപ്രണ്ട് തളർച്ചയിലും ശൗര്യത്തോടെ മറുപടി പറഞ്ഞു…”

സാറിന് അൻവർ എന്നൊരു ചെറുപ്പക്കാരനെ അറിയുമോ ?… അവനെ ആ ജയിലിൽ ഇട്ട് കൊല്ലാ കൊല ചെയ്യാൻ കിട്ടിയ പണം കൊണ്ടല്ലെ നിങ്ങളെ മകളെ ഈ കഴിഞ്ഞ രണ്ട് രണ്ടര വർഷം പഠിപ്പിച്ചത് “ ഭാര്യയെയും മകളെയും കൂടെ ഇരുത്തി ഊട്ടിയത് …,

സാർ ആ നേരം മറന്നു പോയ ഒന്നുണ്ട് . ഇത് പോലെ ഒന്ന് മറച്ചു വെക്കുമ്പോൾ അതിന് നേരെ നീതിന്യായങ്ങൾ കണ്ണടയ്ക്കുമ്പോൾ അവർ കാമം തീർക്കാൻ പുതിയ ഇരകളെ തേടി കൊണ്ടിരിക്കും എന്ന്….,,

ആ സമയത്ത്‌ കാമം കൊണ്ട് കണ്ണ് കാണാത്ത ചെന്നായിക്കൾ നോക്കില്ല സൂപ്രണ്ടിന്റെ മോളാണോ , മന്ത്രിയുടെ മോളാണോ എന്നൊന്നും …..,,,

പണം വാരിയെറിഞ്ഞു തന്ന വമ്പൻമ്മാരുടെ മക്കളുടെ കൈ ഒന്ന് മണപ്പിച്ചു നോക്ക് ഒരു പക്ഷെ നിങ്ങളുടെ മകളുടെ കണ്ണുനീരിന്റെയും രക്തത്തിന്റെയും മണം ഇപ്പോഴും ഉണ്ടവാം അവരുടെ കൈകളിൽ ,,,,,..

സൂപ്രണ്ടിന്റെ വായ് അടഞ്ഞു പോയി…!!

അൻവർ കൊലയാളി ആണെന്ന് അവൻ പറഞ്ഞു.. എന്നാ അവനെ പോലെ സാറിനും അറിയാം ആ പെണ്ണ് അതിന് കുറച്ചു മുമ്പ് മൃഗീയമായി റേപ്പ് ചെയ്യപ്പെട്ടു എന്ന് , അത് അൻവറിന്റെ കൈ കൊണ്ട് അല്ലെന്നും ….,,

അവൾ കിതക്കുകയായിരുന്നു സങ്കടവും ദേഷ്യവും കൊണ്ട് .

തല തായ്‌ത്തി ഇരിക്കുന്ന സുപ്രണ്ടിനോട് അവൾ തുടർന്ന് പറഞ്ഞു..

അൻവറിന് എന്നെങ്കിലും മനം മാറ്റം ഉണ്ടായി ഹംന മരണത്തിന് മുമ്പ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മറ്റാരോടെങ്കിലും തുറന്ന് പറയുമോ എന്ന് ഭയന്നിട്ടാണ് ,,

അതിന് പിന്നിൽ ഉള്ള തെമ്മാടികൾ നിങ്ങളെ പോലെ കണ്ണിൽ ചോര ഇല്ലാത്ത ഒരാൾക്ക് പണം വാരി എറിഞ് അവിടെ എത്തിച്ചത് ,,,, എന്നാല്‍ അവര്‍ക്ക് തെറ്റി

ദൈവം എന്നുള്ളത് വെറും വാക്കല്ല സത്യമാണ് മിസ്റ്റർ നീതി ന്യായങ്ങൾ പണത്തിനും കള്ള സാക്ഷിക്കും മുന്നിൽ കണ്ണടച്ച് നിൽക്കുമ്പോൾ .

സത്യത്തിന്റെയും ന്യായത്തിന്റെയും ഭാഗത്ത്‌ നിന്ന് ചെയ്യേണ്ടത് ചെയ്യാൻ ദൈവം വൈകില്ല …,,,

ഒരു മകൾ ഉണ്ടായിട്ടാണ് നിങ്ങൾ മറ്റൊരു പെൺകുട്ടിയെ റേപ്പ് ചെയ്തവരെ രക്ഷിക്കാന്‍ അവരുടെ കയ്യിൽ നിന്ന് പണം വാങ്ങി അന്യായം ചെയ്തത് ,,,,

സൂപ്രണ്ട് എന്തോ പറയാൻ ഒരുങ്ങിയപ്പോൾ അത് തടഞ്ഞു കൊണ്ടവൾ പറഞ്ഞു…,,

അറിയാം നിങ്ങളെ പോലെ പണത്തിനും പ്രസക്തിക്കും മാത്രം വില കൽപ്പിക്കുന്ന പലരും ഈ കേസ് അൻവറിൽ മാത്രം ഒതുങ്ങി കിട്ടാൻ ഭിക്ഷ വാങ്ങിയിട്ടുണ്ടെന്ന് ….,,

വരും തീർച്ചയായും നിങ്ങളെ തേടി പണവുമായി സമൂഹത്തിലെ വമ്പമ്മാർ നിങ്ങളുടെ മകളുടെ മാനത്തിന് വില ഇടാൻ കേസ് ഇല്ലാതക്കാൻ അവരുടെ മക്കളെ രക്ഷിക്കാൻ ഇല്ലെങ്കിൽ വേണ്ടപ്പെട്ടവരെ രക്ഷിക്കാൻ ,,

അത് നിങ്ങൾ വാങ്ങണം എന്നിട്ട് ആ പണം ഭാര്യയെയും മകളേയും തീറ്റിക്കണം … അപ്പൊ മനസ്സിലാവും നിങ്ങൾ ഇത് വരെ തിന്നും ജീവിച്ചും കൊണ്ട് നടന്ന പണം വിലയുള്ളത് ആയിരുന്നോ ?.. അതല്ല ഒരു പെണ്ണിന്റെ ചോരയും കണ്ണീരും ആയിരുന്നോ എന്ന് ,,,,, സൂപ്രണ്ടിന്റെ ഭാര്യ അയാളെ പകയോടെ നോക്കി…. ആ നോട്ടത്തിൽ സൂപ്രണ്ട് ഉരുകുന്നതായി തോന്നി അവൾക്ക് …,,

ചെയ്യുന്ന ജോലിയോട് ആത്മാർത്ഥ ഇല്ലാ എന്നത് നിങ്ങൾ തെളിയിച്ചു ….

ഇനി ഉള്ളത് നിങ്ങൾ ഒരച്ഛൻ എന്നുള്ളതാണെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ട് വാ മകളെ ഈ അവസ്ഥയിൽ എത്തിച്ചവരെ …

അൻവർ ഇറങ്ങും എത്രയും പെട്ടന്ന് തന്നെ ജയിലിൽ നിന്നും ,, ഇറക്കും ഞങ്ങൾ..

അവൻ പെണ്ണിന്റെ മാനത്തിന് വില കല്പിക്കുന്നവനാണ്.. ഏതൊരു സ്ത്രീക്കും ബഹുമാനം തോന്നുന്ന പുരുഷൻ ,,,

പ്രാർത്ഥിക്കാം നിങ്ങളുടെ മകൾ സുഖം പ്രാപിക്കാൻ അതിൽ ഉപരി ആ മനസ്സിന് ശക്തി നൽകാൻ.. നഷ്ട്ടപ്പെട്ട മാനത്തിന്റെ വില അന്തസ്സുള്ള പെണ്ണിനെ മനസ്സിലാവൂ….,

ഇരുപത്തി ഒന്ന് എന്ന് പറയുന്നത് ചെറിയ പ്രായം ആണ് സാർ .. ഇപ്പൊ നിങ്ങളുടെ മകളുടെ അതെ വയസ്സ് തന്നെ ആയിരുന്നു അഞ്ചു വർഷം മുമ്പ് ഹംന എന്ന പെൺകുട്ടിക്കും….!!

വിഷമം ഉണ്ട് നിങ്ങൾക്ക് കിട്ടേണ്ടത് നിങ്ങളുടെ ഒന്നുമറിയാത്ത മകൾക്ക് സംഭവിച്ചതിന് …,,

അതും പറഞ്ഞവൾ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു പുറത്തു കാത്തു നിന്ന രണ്ടു പുരുഷൻമാരും അവൾക്കൊപ്പം ചേർന്നു..,,,

******** ********* **********

രാഹുലേട്ടാ…

അൻവർ ഉറങ്ങിയില്ലെ ?.

ഇല്ല എന്തോ ഉറക്കം വരുന്നില്ല കുറച്ചു ദിവസമായി മനസ്സിന് വല്ലാത്തൊരു പിടച്ചൽ ,, അൻവർ പറഞ്ഞു

ശരിയാ പരോൾ കിട്ടും മുമ്പ് ഇത് തന്നെ ആയിരുന്നു എന്റെയും അവസ്ഥ ,,

അതിന് ഞാൻ പരോൾ ഒന്നും ഇറങ്ങുന്നില്ലല്ലോ രാഹുലേട്ടാ?.. അല്ല രാഹുലേട്ടന്റെ ഭാര്യ അമ്മാവന്റെ വീട്ടിൽ എങ്ങനെ ?..

അത് ഞാൻ ചുരുക്കി പറയാം കാരണം വിശദീകരിച്ചാൽ എന്റെ ചങ്ക് പൊട്ടി ഇല്ലാതായി പോവും ,,

അൻവർ ആ ഇരുട്ടിൽ രാഹുൽ കിടന്ന ഭാഗത്തേക്ക് തല ഉയർത്തി നോക്കി..

രാഹുലിനെ കാണാൻ കഴിഞ്ഞില്ല അവരുടെ ജീവിതം പോലെ അവിടം വ്യക്തമാവാത്ത രാഹുലിന്റെ നിഴലനക്കം കണ്ടു…,,

മിനിയുടെ ഏട്ടാ എന്നുള്ള വിളി എന്നെ ഞെട്ടിച്ചു രാഹുൽ പറഞ്ഞു തുടങ്ങി..

അവിടുന്ന് ഒന്നും മിണ്ടാതെ ഇറങ്ങി നടക്കാൻ എണീറ്റ എന്നെ അമ്മാവൻ തടഞ്ഞു കൊണ്ട് പറഞ്ഞു…,

മിനി പറയുന്നത് കേൾക്കാൻ അല്ലെ നിനക്ക് പറ്റാതെ ഉള്ളു ഞാൻ പറയുന്നത് കേട്ടിട്ട് രാഹുലിന് പോവണമെങ്കിൽ പോവാം …!

ഇപ്പോഴും നീ വിശ്വസിക്കുന്നുണ്ടോ മോനെ മിനിയുടെ കാമുകനെ ആണ് നീ കൊന്നത് എന്ന് ,, ചോദ്യം അമ്മയിയുടെ ആയിരുന്നു …!

ഞാനില്ലാത്തപ്പോൾ എന്റെ വീട്ടിൽ വന്ന് പോവുന്ന ചാരൻ പിന്നെ ആരാന്ന് ഞാൻ വിശ്വസിക്കണം അമ്മായി .. എന്റെ കണ്ണ് കൊണ്ട് ഞാൻ കാണുകയും ചെയ്തു ഞങ്ങളുടെ ബെഡ്റൂമിൽ അവനെ കെട്ടിപിടിച്ചു നിൽക്കുന്ന ഇവളെ ആയിരുന്നു ഞാൻ കൊല്ലേണ്ടിയിരുന്നത്,,,,

അമ്മായിയുടെ ചുമലിൽ തല ചായ്ച്ചു കൊണ്ട് മിനി അപ്പോഴും കരയുന്നുണ്ടായിരുന്നു ….,,

നിന്നെ ഞാൻ എന്നേക്കാൾ ഏറെ സ്നേഹിച്ചിട്ടില്ലെ ?. നിന്റെ ഇഷ്ടത്തിന് അപ്പുറം എന്തെങ്കിലും ഞാൻ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടോ ?. എന്നെ വേണ്ടായിരുന്നെങ്കിൽ എന്നെ ഒയിവാക്കിയിട്ട് നിനക്ക്….,, കണ്ണീരും സങ്കടം കൊണ്ട് എന്റെ വാക്കുകൾ മുറിഞ്ഞു…,,

രാഹുൽ പറഞ്ഞത് ശരിയാ രാഹുൽ മിനിയെ സ്നേഹിച്ചു ഒരുപാട് .. പക്ഷെ അതിനേക്കാൾ കൂടുതൽ മിനി രാഹുലിനേയും സ്നേഹിച്ചു,,, അത്‌ തിരിച്ചറിയാൻ വൈകി പോയ മഹാപാപി ഞാൻ ആണ്,, അമ്മാവൻ കിതപ്പോടെ അതും പറഞ്ഞിട്ട് വീണ്ടും പോയി സീറ്റിൽ ഇരുന്നു ……,,,

അന്നത് മറച്ചു വെച്ചതിന് അങ്ങനൊരു കലാശകൊട്ട് ഞാൻ പ്രതീക്ഷിച്ചില്ല മോനെ എല്ലാം ഈ കിളവന്റെ പിഴച്ചു പോയ കണക്കു കൂട്ടൽ ആയിരുന്നു……!!

അമ്മാവൻ എന്താ പറഞ്ഞു വരുന്നത് എന്നറിയാതെ ഞാൻ തരിച്ചുനിന്നു ….,

അൻവറിന്റെ ഹൃദയമിടിപ്പും രാഹുലിന്റെ വാക്കുകൾക്കായി തുടിച്ചു കൊണ്ടിരുന്നു….,,,,, അമ്മാവൻ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞത് ഒന്നും ഇപ്പോഴും എനിക്ക് ഓർക്കാൻ പോലും ശക്തിയില്ല….,,

എന്താ രാഹുലേട്ടാ ?.. അമ്മാവൻ എന്താ പറഞ്ഞത് ?… അൻവർ ചോദിച്ചു……

അമ്മാവൻ പറഞ്ഞതിൽ ചിലതു മാത്രമേ ഞാൻ കേട്ടുള്ളൂ…, പക്ഷെ അമ്മാവൻ ഒരുപാട് പറഞ്ഞിരുന്നു……

അമ്മാവന്റെ ചെറിയ പെങ്ങളാണ് മിനിയുടെ അമ്മ,,,, നാല് ജേഷ്ഠന്മാർക്കുള്ള ഒരേ ഒരു പെങ്ങൾ നാട്ടിൽ അറിയപ്പെടുന്ന തറവാടാണ് മിനിയുടെ അമ്മ വീട്…,,

എന്റെ കുഞ്ഞുപെങ്ങൾക്ക് കല്യാണ നിശ്ചയം ആണെന്ന് ഞാൻ അറിഞ്ഞത് വീട്ടിലെ കാര്യസ്ഥൻ വന്ന് പറഞ്ഞപ്പോഴാണ്…,, അമ്മാവൻ അമ്മായിയെ നോക്കി കൊണ്ട് പറഞ്ഞു ഇവളെ ഞാൻ പ്രണയിച്ചു എന്നതിന് വീട്ടിൽ നിന്നും ഇറക്കി വിട്ടു … സത്യത്തിൽ ഞങ്ങൾ പ്രണയിച്ചിരുന്നില്ല…,, മതം നോക്കാതെ കൂടെ പഠിച്ച കൂട്ടുക്കാരിയോടുള്ള സൗഹൃദം അതിനപ്പുറം ഒന്നും ഇല്ലായിരുന്നു…..!

അത് ഊതി വീർപ്പിച്ച്‌ തറവാട്ടിൽ പോയി ആരോ പൊട്ടിച്ചു… മൂന്ന് ജേഷ്ട്ടമ്മാരും കൂടി എന്നെയും പൊട്ടിച്ചു നന്നായിട്ട്….

ചെയ്യാത്ത തെറ്റിന് തല്ല് കൊണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു . അന്ന് എടുത്തു ചാടി പറഞ്ഞു “ഞാനും അവളും പ്രണയത്തിലാണ് എന്താ എന്ന് , കാരണം ഞാൻ കാല് പിടിക്കും പോലെ പറഞ്ഞ സൗഹൃദത്തെ അവർ നിഷേധിച്ചു എന്നത് തന്നെ…

അന്ന് വീട്ടിന്ന് ഇറങ്ങി പോവാൻ പറഞ്ഞു എന്നോട് അമ്മാവൻമ്മാരും കൂടെ പിറപ്പുകളും ..

ഇവള് കാരണം ആണല്ലോ ഞാൻ വീട്ടിന്ന് പുറത്തായത് എന്നുള്ള കുറ്റബോധം കൊണ്ട് , സൈനു എനിക്കെന്നും ആരും കാണാതെ ഭക്ഷണം എത്തിക്കുമായിരുന്നു.. ഞാൻ അന്തിയിറങ്ങുന്ന പിഷാരടി ചേട്ടന്റെ കടയോട് ചേർന്ന കുഞ്ഞ്‌ ചായ്പ്പിൽ..

അപ്പോഴും ഞങ്ങൾ പ്രണയിച്ചിരുന്നില്ല..

വീട്ടിലേക്ക് മടങ്ങി പോവാനും . വിഷമിക്കാതിരിക്കാനും ഇവളെന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു…,,

അങ്ങനെ ഒരിക്കൽ ഭക്ഷണ കള്ളകടുത്ത്‌ ഇവളുടെ വീട്ടുകാർ കയ്യോടെ പിടിച്ചു എന്റെ ചായ്‌പ്പിൽ വെച്ച് ,,

ഒരുപാട് തല്ലും മുറിയിൽ പൂട്ടി ഇടലും ഒക്കെ ആയി സൈനൂന്‍റെ വീട്ടുകാർ

കാണാതിരിന്നപ്പോഴാണ് സൗഹൃദത്തിനും അപ്പുറം ഞങ്ങളുടെ ഉള്ളിൽ പ്രണയം ഉണ്ടെന്ന് പരസ്പ്പരം തിരിച്ചറിയുന്നത് ..,,

ജോലിക്കായി അലഞ്ഞു ഒരുപാട് . ജോലി കിട്ടിയപ്പോൾ ഒരു വാടക വീട് എടുത്തു താമസം തനിച്ചായി…,,

അതിനിടയ്ക്ക് രണ്ട് മൂന്ന് വട്ടം ഞാൻ ഇടയ്ക്ക് വീട്ടിൽ പോയി അമ്മയെയും കുഞ്ഞുപെങ്ങളെയും കണാം എന്നോർത്തിട്ട് .

പടിപ്പുരയുടെ വാതിൽ മുറ്റത്തു നിന്നും പ്രവേശനം നിഷേധിച്ചു കാർണവന്മാരും ജേഷ്ട്ടന്മാരും അവളോട് മിണ്ടില്ലന്ന് ഞാൻ വാക്ക് നൽകാതെ കയറ്റില്ല എന്നായിരുന്നു വാശി.,,

ഞാൻ ആ വാശിക്ക് നിന്നില്ല…

സൈനൂന്റെ നിക്കാഹ് വീട്ടുകാർ എടിപിടി എന്ന് ഉറപ്പിച്ചു.. ഉള്ളിലെ പ്രണയത്തിന്റെ അഗ്നി പേറി മൈലാഞ്ചി രാവിൽ ഞാൻ സൈനുവിന് ആശംസനേരാൻ ഇരുട്ടിന്റെ മറവിൽ അവിടെ പോയി… ജനാല വഴി ഹൃദയത്തിന്റെ വേദന മറച്ചു കൊണ്ട് ഞാൻ സൈനുവിന് ആശംസ പറഞ്ഞപ്പോൾ വല്ലാതെ വിതുമ്പി പോയി കൂടെ അവളും….,,

പക്ഷെ അപ്പോഴും ചാരകണ്ണുകൾ ഞങ്ങൾ ഒളിച്ചോടാൻ പ്ലാൻ ഇടുന്നു എന്ന് നിമിഷ നേരംപറഞ്ഞു പരത്തി…,, ചോദ്യങ്ങൾ ചോദിച്ചു ഉത്തരം നൽകാൻ സമ്മതിക്കാതെ കല്യാണ വീട്ടിലെ കാക്കാമാരുടെ തല്ല് എന്നെ തളർത്തി ഇട്ടപ്പോ,, സൈനു അകത്ത്‌ ആത്മഹത്യക്ക് ശ്രേമിച്ചു ആസ്പത്രിയിൽ ആയി…,,

ഒരേ ആസ്പത്രിയിൽ ഞങ്ങൾ icuവിൽ കിടന്നു… പിന്നീട് ഉറച്ച തീരുമാനത്തോടെ ഞങ്ങൾ ജീവിതത്തിലേക്കും…,,

അതോടെ വീട്ടിൽ എനിക്ക് ഇരിക്ക പിണ്ഡവും വെച്ചു…

അങ്ങനെ ഇരിക്കുമ്പോഴാണ് കാര്യസ്ഥൻ കുഞ്ഞുപെങ്ങളെ കല്യാണ നിശ്ചയം പറഞ്ഞത് , ഞാൻ ഉണ്ടാക്കിയ നാണക്കേട് മാറ്റാൻ മറ്റൊരു വലിയ തറവാട്ടിൽ നിന്നും സംബദ്ധം…,

ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു , ഇതുമായിട്ട് എന്ത് ബന്ധമാണ് അമ്മാവാ എനിക്ക് ?..

അമ്മാവൻ തുടർന്നു…

കാര്യസ്ഥൻ വീണ്ടും വന്നു വീട്ടിൽ നടന്ന ഭൂകമ്പത്തെ കുറിച്ച് പറഞ്ഞത്. ,,

എന്റെ പ്രശ്നം പുറത്തു നടക്കുമ്പോൾ തറവാടിന് അകത്ത്‌ അതിലും വലിയ ഭൂകമ്പം നടക്കുക ആയിരുന്നു…,, പുറം ലോകം അറിയാതെ എന്റെ കുഞ്ഞുപെങ്ങൾ പ്രസവിച്ചു… വ്യക്തമായി പറഞ്ഞാൽ പിഴച്ചു പ്രസവം…..,,

അതിനെ കാര്യസ്ഥൻ വഴി ഉപേക്ഷിക്കാൻ കാരണവമ്മർ കൊടുത്തു വിട്ടു…,

കാര്യസ്ഥന്റെ രണ്ടാം ഭാര്യയുടെ കുഞ്ഞായി തറവാടുക്കാർ. അറിയാതെ ദൂരെ നാട്ടിൽ ആ കുഞ്ഞ്‌ വളർന്നു…

ആ സമയത്ത്‌ എന്റെ കുഞ്ഞുപെങ്ങളുടെ കല്യാണം ആർഭാടമായി കഴിഞ്ഞു..,

രണ്ടു വയസ്സിന്റെ ഇളയതായിരുന്നു മിനിമോള് നാട് കടത്തിയ കുഞ്ഞുമായിട്ട് ,,

എന്റെ ഉള്ളം കിടുങ്ങാൻ തുടങ്ങി എനിക്ക് അമ്മാവൻ പറഞ്ഞു വരുന്നത് എന്താണെന്ന് ഏകദേശം മനസ്സിലായി എങ്കിലും മുഴുവനും അറിയാൻ വേണ്ടി ഒരു കേൾവിക്കാരൻ ആയി …,,

മിനിമോളുടെ കല്യാണത്തിന് ശേഷം മോന്റെ ജോലിയും മറ്റുമായി നിങ്ങൾ ഈ നാട്ടിൽ വന്ന് താമസമാക്കി..,

കാര്യസ്ഥൻ ഒരു ദിവസം എന്റെ മുന്നിൽ വന്ന് നിന്നു ഒരു യുവാവുമായി.. എന്റെ കുഞ്ഞുപെങ്ങളുടെ മകനായിരുന്നു അത് . സ്വന്തം പെറ്റമ്മ പോലും കാണാത്ത മോൻ….,,,

പ്രായം ചെന്ന മനസ്സിന് രഹസ്യങ്ങൾ താങ്ങി നിർത്താൻ ആയില്ല..!

വളർത്തു മകനാണ് എന്നുള്ള സത്യം അറിയാതെ ഒരിക്കൽ പറഞ്ഞു പോയി…,

ആരോടും അവകാശം ചോദിക്കാനോ സ്ഥാപിക്കാനോ അല്ല.., എല്ലാരേയും ഒന്ന് കാണണംക’മ്പി’കു’ട്ട’ന്‍നെ’റ്റ്എന്ന് പറഞ്ഞപ്പോൾ ഒരു അമ്മാവനെ കാണിച്ചു തരാം എന്ന് പറഞ്ഞിട്ടാണ് എന്റെ മുന്നിൽ കൊണ്ട് വന്നത്….,,

അവന്റെ യാചന കണ്ടപ്പോൾ മിനി മോളെ കാണിച്ചു കൊടുക്കാം എന്ന് ഈ കിളവന് തോന്നി പോയി…,,

മിനിമോള് എന്നോട് പറഞ്ഞതാണ് എത്രയോ വട്ടം എനിക്ക് ഇങ്ങനൊരു ഏട്ടൻ ഉണ്ടെന്ന് രാഹുലേട്ടനോട് പറയട്ടെ എന്ന് …,,

അത് കേട്ടതും അൻവർ ഞാൻ അവിടെ തളർന്ന് വീണ് പോയി….,, ഞാനാണ് മോനെ മിനിയെ അതിൽ നിന്നും വിലക്കിയത് മോൻ ഇതറിഞ്ഞാൽ മിനിയുടെ അമ്മയെ വെറുക്കും എന്ന് ഭയന്നു ഞാൻ ,,,

രാഹുലേട്ടനോട് പറയാൻ വയ്യാതെ ഓരോ ദിവസവും ഞാൻ വീർപ്പ് മുട്ടി… സ്വന്തം ഏട്ടൻ പെങ്ങളുടെ ജീവിതം തകരാതിരിക്കാൻ വേണ്ടി ഒളിച്ചും പാത്തും വന്നു ..,, അത്രയ്ക്ക് ഇഷ്ടമായിരുന്നു എന്നോട്.. മിനിയാണ് അത് പറഞ്ഞത് ഒരു പാവം ഏട്ടൻ ആയിരുന്നു അത് ,,

വലിയ തറവാട്ടുക്കാരനായ രാഹുലേട്ടൻ ഇതറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന ഭയം അമ്മാവൻ എന്നോട് പങ്കു വെച്ചപ്പോൾ എനിക്കും ഭയമായി….,,

ഏട്ടൻ അന്ന് വന്നത് അവസാനമായി എന്നോട് യാത്ര ചോദിക്കാൻ ആണ് .,

ഏട്ടന് ദൂരെ നാട്ടിൽ ജോലി കിട്ടിയെന്നും എനി എന്നെ കാണാൻ ഇങ്ങനെ വരാൻ പറ്റില്ലെന്നും പറഞ്ഞിട്ട്..,

അന്നാദ്യമായി എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു….,, പക്ഷെ കാര്യം അറിയാതെ അപ്പോയേക്കും രാഹുലേട്ടൻ ഏട്ടനെ !!!…

ആ മോൻ ഒരു ക്യാൻസർ രോഗി ആയിരുന്നു ഡോക്ക്റ്റമാർ കൈ വിട്ട അവസാന നാളുകളിൽ ആയിരുന്നു മിനിമോളെ അടുത്തേക്ക് ഇടയ്ക്കിടെ വന്നത് ..,, അമ്മാവനും വിതുമ്പി…

കള്ള കാമുകനെ അകത്തു കൂട്ടിയവൾ എന്ന് ഈ നാടും കേരളവും പരിഹസിച്ചു കാർക്കിച്ചു തുപ്പിയപ്പോയും ന്റെ കുട്ടി ആരെ മുന്നിലും സത്യം തിരുത്താൻ പോയില്ല…!

അങ്ങനെ തിരുത്തിയാൽ അമ്മയുടെയും കൂടെ പിറപ്പുകളുടെയും എല്ലാം ജീവിതം പപ്പടം പോലെ പൊടിഞ്ഞു പോവും എന്നോർത്തിട്ട് ചങ്കിൽ കൊണ്ട് നടന്നു ഈ സത്യം…

പെറ്റമ്മ വന്ന് ശപിച്ചും തല്ലിയും മുന്നിൽ നിന്ന് കുടുംബത്തിന്റെ അഭിമാനത്തെ കുറിച്ച് പറഞ്ഞിട്ടും മറുത്തൊരു അക്ഷരം മിണ്ടിയില്ല ന്റെ കുട്ടി… അമ്മായി പറഞ്ഞു…,,

എനിക്ക് അറിയാം രാഹുലേട്ടാ .. ഏട്ടന് എന്നോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ഈ കൈ പിഴവ് സംഭവിച്ചത് എന്ന്…. രാഹുലേട്ടനെ കുറ്റപ്പെടുത്താൻ എനിക്കാവില്ല ,,

അന്നത് ഞാൻ തുറന്നു പറയാതിരുന്നത് പോലെ രാഹുലേട്ടൻ എന്നോട് ചോദിച്ചുമില്ല…,, ഞാൻ പറഞ്ഞിരുന്നെങ്കിൽ ഇന്നെനിക്ക് ഇങ്ങനെ……,,,

മിനിയെ നോക്കാൻ പോലും ശക്തി ഇല്ലാതെ ഞാൻ തകർന്നു പോയി എന്തൊരു മഹാപാപിയാണ് ഞാൻ ….,,

രാഹുലിന്റെ ശബ്ദ്ദം കേൾക്കാതായപ്പോൾ അൻവർ വിളിച്ചു നോക്കി

രാഹുലേട്ടാ….

ഒരു തേങ്ങൽ അൻവർ കെട്ടു പിന്നീട് ഒന്നും മിണ്ടാതെ നിശബ്ദ്ദമായി അൻവർ കണ്ണടച്ചു കിടന്നു…,,,

********* *********** ******* കുഞ്ഞോളെ നിനക്ക് ഒന്ന് അടുക്കളയിൽ ലീവ് ഉള്ളപ്പോ എങ്കിലും സഹായിച്ചുടെ ?…

കുഞ്ഞാറ്റ മുറ്റത്തു ചെടികളുടെ ഭംഗി നോക്കി നിൽക്കുന്ന കുഞ്ഞോളോടായി ചോദിച്ചു …

അതിന് ഉമ്മയും ഇത്തയും ഇല്ലെ ,, കുഞ്ഞോൾ ചോദിച്ചു.

തിന്നാൻ കൈ കഴുകി ഇരിക്കുമ്പോ എന്താ ഇങ്ങനെ പറയാത്തത് ഉമ്മയും ഇത്തയും ഉണ്ടാക്കിയതല്ലേ നിങ്ങള് തിന്നോ എന്ന് ,,, കുഞ്ഞാറ്റയുടെ ചോദ്യം കേട്ട് കൊണ്ട് അടുക്കളയിൽ നിന്നും വന്ന ഉമ്മ പറഞ്ഞു..

എന്തൊക്കെയാ കുഞ്ഞാറ്റെ പറയുന്നത് , ഭക്ഷണ കാര്യത്തിൽ അങ്ങാനൊന്നും പറയരുത് ..

മ്മ്മ്… ഉമ്മയാ അവളെ ഇങ്ങനെ വഷളാക്കുന്നത് , കുഞ്ഞാറ്റ അതും പറഞ്ഞു കൊണ്ട് അകത്തേക്ക് പോവാൻ തിരിയുമ്പോഴാണ്

കുഞ്ഞോൾ മുറ്റത്തു നിന്ന് വയലിലേക്ക് നോക്കി കൊണ്ട് പറഞ്ഞത് അതാ ടീച്ചറ് വരുന്നു …,,

ഉമ്മയും കുഞ്ഞാറ്റയും വയലിലേക്ക് നോക്കി…

ഇന്നാ ടീച്ചറെ കള്ള കളി ഞാൻ പൊളിക്കും കുഞ്ഞാറ്റ മനസ്സിൽ ഉറപ്പിച്ചു…

പുഞ്ചിരിയോടെ ടീച്ചർ വീടിന്റെ പടിക്കെട്ടുകൾ കയറി വന്നു .. തുടരും

Comments:

No comments!

Please sign up or log in to post a comment!