മാന്ത്രിക തകിട് 03

PREVIOUS PART MANTHRIKA THAU

വർണ വിസ്മയങ്ങളും നിഗൂഢതകളും നിറഞ്ഞ നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ഹൊറർ നോവൽ…..

300 വർഷത്തെ പ്രതികാരം തീർക്കാൻ അവൾ വരുന്നു…….

ഭാഗം  മൂന്ന് ഇതാ നിങ്ങള്ക്ക് മുന്നിൽ……….

മാന്ത്രിക തകിട്…

കല്ല്യാണിക്ക് തന്റെ മിഴികളെ വിശ്വസിക്കാൻ ആയില്ല…

അശ്വതിയുടെ പാന്റ് താഴ്ന്നു കിടന്നു, അവളുടെ അരയിൽ മുത്തച്ഛൻ കെട്ടികൊടുത്ത തകിടും ഉണ്ടായിരുന്നു…

എന്നാൽ കല്ല്യാണിയെ അത്ഭുതപ്പെടുത്തിയത് അതൊന്നും ആയിരുന്നില്ല.. അശ്വതിയുടെ അരയിൽ ഇടുപ് എല്ലിനോട് ചേർന്ന് ഒരു മറുക്…

അതിനു പത്തിവിടർത്തി നിൽക്കുന്ന ഒരു പാമ്പിന്റെ രൂപം ആയിരുന്നു..

“അച്ചൂ എന്താ ഇത്..??” ഉള്ളിൽ തിങ്ങിവിങ്ങി വന്ന ആകാംഷയെ കാടിഞ്ഞാണിട്ടു നിർത്തികൊണ്ട കല്ല്യാണി ചോദിച്ചു…

കല്ല്യാണിയുടെ മുഖത്തെ ആകാംക്ഷയും ഞെട്ടലും ഒരുമിച്ച് കണ്ട അശ്വതി, ബെഡിൽ നിന്നും പതുക്കെ എണീറ്റുകൊണ്ട പറഞ്ഞു…

“അതോ അത് മറുകാടി… അത് എങ്ങനെയോ ഷേപ്പ് അങ്ങനെ ആയിപ്പോയി… അത്രേ ഒള്ളു…” ഇടയ്ക്കു എന്തോ പറയാൻ വന്ന ബാലുവിനെ അശ്വതി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു ഭയപ്പെടുത്തി..

അശ്വതി പറഞ്ഞതോന്നിലും താൻ സമ്പ്തൃപ്ത അല്ല എങ്കിലും കല്ല്യാണി അങ്ങനെ അഭിനയിച്ചു..

…….ഇതേ സമയം ശേഖരൻ തിരുമേനിയുടെ മുറിയിൽ….

അരണ്ട വെളിച്ചം മാത്രമുള്ള ഒരു വലിയ മുറി ആയിരുന്നു തിരുമേനിയുടേത്.. ഒരു വശത്തായി പൂജാസമഗ്രികളും ഭക്തി ഫോട്ടോകളും മാത്രം.. മറുവശത്ത് ചില മരപ്പെട്ടികൾ കാണാം..റൂമിന്റെ ഒരു വശത്തായി അതായത് മൂലയിൽ താഴേക്കുള്ള ഒരു കോണിപ്പടി..

ദേവിപുരത്തെ മുഴുവൻ രഹസ്യങ്ങളും നിറഞ്ഞ നിലവറയിലേക്കുള്ള വഴി ആയിരുന്നു അത്…

ഇങ്ങനൊരു നിലവറ ഈ വീട്ടിൽ ഉള്ളകാര്യം അറിയാവുന്നത് 3 പേർക്ക് മാത്രം

ഒന്ന് ശേഖരൻ തിരുമേനി , മറ്റൊന്ന് അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരി മരുമകൾ സുഭദ്ര…മറ്റൊന്ന് ഈ നിലവറ പണിത പെരിങ്ങോട് തച്ചൻ…

“സുഭദ്ര മോളെ….” മുറിയിലെ കസേരയിൽ ഇരുന്ന് ചില താളിയോലകൾ മറിച്ചു നോക്കിക്കൊണ്ട് തിരുമേനി വിളിച്ചു പറഞ്ഞു….

“എന്താ അച്ഛാ..??” അടുക്കളയിൽ നിന്നും സാരിതുമ്പിൽ കൈ തുടച്ചോണ്ട് സുഭദ്ര മുറിയിലേക്ക്  വന്നു…

“മോളെ നീ ഇവിടെ ഇരിക്ക്…” തിരുമേനി സുഭദ്രയുടെ കൈ പിടിച്ചു തന്റെ അടുത്തുള്ള കട്ടിലിൽ ഇരുത്തി… എന്നിട്ട് സൗമ്യമായി പറഞ്ഞു….

“മോളെ , കല്ല്യാണിയുടെ ഈ വരവ്… എനിക്കെന്തോ ഉള്ളിൽ ചില  സംശയങൾ…” അസ്വസ്ഥമായ മനസ്സോടെയും മുഖഭാവതോടെയും തിരുമേനി പറഞ്ഞു….



“എന്തേലും കുഴപ്പണ്ടോ അച്ഛാ.?” കലുഷിതമായ മനസ്സോടെ സുഭദ്ര തിരിച്ചു ചോദിച്ചു…

കസേരയിലേക്ക് അമർന്നു കിടന്നുകൊണ്ട് തിരുമേനി പറഞ്ഞു..

“ആയില്യം , അതാണ് അവളുടെ നക്ഷത്രം….. ഇപ്പോൾ അവളുടെ ജാതകം നോക്കുമ്പോൾ ചില അനീഷ്ടങ്ങൾ കാണുന്നുണ്ട്… ഈ സമയവും ഇപ്പോൾ ഉള്ള അവളുടെ ഈ വരവും എല്ലാം എന്തോ നിമിത്തമായാണ് തോന്നുന്നത്…

ഏതായാലും പണിക്കരെ ഒന്നു വരുത്തണം.. പിന്നെ… പണിക്കർ വന്നു ഒരു തീരുമാനം ആവുന്ന വരെ ഇനി ഇങ്ങോട്ട് ആരും വരേണ്ട സാഹചര്യം ഉണ്ടാവരുത്…”

“ശരി അച്ഛാ…” സുഭദ്ര കലുഷമായ മനസ്സോടെ മറുപടി പറഞ്ഞു…

….. “എടീ അച്ചൂ….,, എനിക്ക് ബോർ അടിക്കുന്നു നീ വാ നമുക്ക് പുറത്തൊക്കെ ഒന്നു പോയിട്ടു വരാം….”

ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു അശ്വതി… അശ്വതിയുടെ നിതംബത്തിൽ തലവച്ചു കല്ല്യാണി ചെരിഞ്ഞു കിടക്കുന്നു…. നല്ല ഉറക്കത്തിൽ ആയിരുന്ന അശ്വതി കല്ല്യാണി വിളിച്ചതോന്നും കേട്ടില്ല…

ദേഷ്യം വന്ന കല്ല്യാണി അശ്വതിയുടെ നിതംബത്തിൽ ഒരു നുള്ളു കൊടുത്തു…

“ആ അമ്മേ…. എന്താടി…?” ഞെട്ടി എണീറ്റ അശ്വതി കല്യാണിയോട് ചോദിച്ചു…

“നീ വാ നമുക്ക് പുറത്തൊക്കെ ഒന്നു പോയിട്ടു വരാം…”

“Mm ശരി ഒരു മിനിറ്റ് ഞാൻ ഒന്ന് മുഖം കഴുകട്ടെ…”

അങ്ങനെ അശ്വതിയും കല്ല്യാണിയും കൂടി ഡ്രസ് ഒക്കെ മാറി താഴേക്കു വന്നു.. മുതഛന്റെ  അനുവാദവും വാങ്ങി ഇരുവരും ഇറങ്ങാൻ നിന്നപ്പോൾ പുറകിൽ നിന്നും സുഭദ്ര വിളിച്ചു പറഞ്ഞു….

“സന്ധ്യക്ക്‌ മുന്നേ ഇങ്ങു വന്നേക്കണം കേട്ടോ….”

“ശരി അമ്മേ” ഇരുവരും കൈ കോർത്തു നടന്നു…..

നെൽ  വയലുകൾ കല്ല്യാണിക്ക് ഒരു അത്ഭുതമായി തോന്നി…

നെല്ലോലകളെ തഴുകിയും തലോടിയും അവർ ഇരുവരും നടന്നു….

എങ്ങും ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ദേവിപുരം. ഇടക്കിടെ ചെറിയ കവലകൾ മാത്രം..

ചെറിയ ഒരു ഗ്രാമപ്രദേശം ആയതിനാൽ അവിടുത്തുകാർക്ക് അത്രയും സൗകര്യങ്ങൾ ധാരാളം ആയിരുന്നു…

അശ്വതിയും കല്ല്യാണിയും കൈകൾ കോർത്ത തോളോട് തോൾ ചേർത്ത് നടന്നു….

നടന്നു..നടന്നു അവർ ഒരു ചയക്കടയുടെ മുന്നിൽ എത്തി, അവിടെ തിളങ്ങുന്ന ഒരു ചില്ലുഭരണിയിൽ മഞ്ഞയും ഓറഞ്ചും കളറിൽ ഉള്ള നാരങ്ങാ മിട്ടായി കണ്ടു വായിൽ വെള്ളം ഊറിയ അശ്വതിയും കല്ല്യാണിയും അത് വാങ്ങിക്കാനായി കടയിൽ കയറി…

ഒരു നീല കളർ ഷർട്ടും ചുവപ്പു കളർ മിനി സ്കേർട്ടും ആയിരുന്നു കല്ല്യാണിയുടെ വേഷം… അശ്വതിയാവട്ടെ  ചുരിദാർ ആയിരുന്നു ധരിച്ചത്.
.

കടയിൽ ചായ കുടിക്കാൻ കേറിയ മുഴുവൻ കാരണവന്മാരുടെയും കണ്ണ്‌ സ്കേർട്ടിനു വെളിയിൽ കാണുന്ന കല്ല്യാണിയുടെ വെളുത്തു തുടുത്ത കാലുകളിൽ ആയിരുന്നു.

എങ്ങനെ നോക്കാതിരിക്കും.. ഒരു രോമം പോലും ഇല്ലാതെ മിനുസമായിരുന്നു അവളുടെ കാലുകൾ.. പാദത്തിൽ നല്ല വീതിയുള്ള ഒരു തങ്ക കൊലസും ഒരു കറുത്ത ചരടും. വിരലുകളിൽ ചുവപ്പു നെയിൽപോളിഷും ഒരു വെള്ളി മിഞ്ചിയും ഉണ്ടായിരുന്നു…

നോക്കുന്നവരുടെ വായിൽ നിന്നും വെള്ളം വീഴുന്നുണ്ടോ എന്നുപോലും തോന്നിപ്പോകും….

കമദേവന്മാരുടെ കണ്ണുകൊണ്ടുള്ള ശരവർഷം കണ്ട അശ്വതി വേഗം അവിടുന്നു കല്ല്യാണിയെയും കൂട്ടി നടന്നു….

“അച്ചൂ…” നാരങ്ങാ മിട്ടായി വായിൽ ഇട്ടു ഊമ്പികൊണ്ടു കല്ല്യാണി വിളിച്ചു…

“ആ പറ കല്ലൂ…” വളരെ ലാഘവതോടെ അശ്വതി മറുപടിയും പറഞ്ഞു…

“എടീ ഇവിടെ ഒരു പാട് അമ്പലങ്ങളും കാവുകളും ഒക്കെ ഉണ്ട് എന്ന് ‘അമ്മ പറഞ്ഞിട്ടുണ്ടല്ലോ…, എന്നിട്ടു നമ്മൾ ഇത്രേം നേരം നടന്നിട്ട് ഞാൻ ഒന്ന് പോലും കണ്ടില്ലല്ലോ…” സംശയ രൂപേണ കല്ല്യാണി ചോദിച്ചു…

“എടീ അതൊക്കെ പല പല സ്ഥലങ്ങളിൽ ആയിട്ടാണ്… എല്ലായിടത്തും നമുക്ക് പോവാം.., പിന്നെ ഇവിടുത്തെ ഏറ്റവും വലിയ കാവ് നമ്മുടെ വീട്ടിലാ… നീ കണ്ടിട്ടില്ലല്ലോ…?”

“ഞാൻ എങ്ങനെ കാണാനാണ്, കാണിക്കണം എന്നു നിനക്കും ഒരു കൂട്ടവും ഇല്ലാല്ലോ…” നിരാശ ഭാവേന കല്ലു മറുപടി പറഞ്ഞു….

“അതുകൊണ്ടല്ല കല്ലു, കാവിൽ അങ്ങനെ എപ്പോളും പോവാനൊന്നും പാടില്ല പെണ്കുട്ടികൾ.., നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞാൽ ആരോടും പറയരുത്…” വളരെ ഭയത്തോടെ കല്ല്യാണിയുടെ സമ്മതം കിട്ടും മുന്നേ സ്വകാര്യം പോലെ അശ്വതി പറഞ്ഞു….

“ശരിക്കും നമ്മുടെ കാവിൽ ദൈവികത അല്ല…!! അവിടെ കുടികൊള്ളുന്നത് പൈശാചീകത ആണ്….” കണ്ണിലും നെഞ്ചിലും ആളി വന്ന ഭയത്തെ അടക്കി നിർത്തി അശ്വതി പറഞ്ഞു… അവളുടെ മാറിടം ഉയർന്നു താഴ്ന്നു…

“നീ എന്താ പറയുന്നേ…? പിന്നെ എന്തിനാ അവിടെ നിങ്ങൾ വിളക്ക് വെക്കുന്നതും പൂജ നടത്തുന്നതും ഒക്കെ….? ” കല്ല്യാണിയുടെ കണ്ണിൽ തന്നോളം ആഗാംശ…

“പ്രീതി പെടുത്താൻ.…..!!”

“പ്രീതിപ്പെടുത്താനോ ..? ആരെ.?”

അശ്വതി പതുക്കെ വിജനത നോക്കി മുന്നോട്ടു നടന്നു….എന്നിട്ടു പയ്യെ പറഞ്ഞു….

“ഏകദേശം 300 വർഷങ്ങൾക്കു മുൻപ്……………………..”

****അന്ന് ദേവിപുരം ഇങ്ങനെ ഒന്നും അല്ല .. ഇന്ന് കാണുന്ന വയൽ നിരപ്പുകളെക്കാൾ അന്ന് ഇവിടെ കാടുകൾ ആയിരുന്നു… റെയിൽവേ സ്റ്റേഷൻ ഇല്ലായിരുന്നു… ചയക്കടകളോ ഒന്നും തന്നെ ഇല്ലായിരുന്നു….
എന്നാൽ പതിവിലും പ്രൗഢിയോടെ ഒന്നു മാത്രം ഉണ്ടായിരുന്നു, ‘പുല്ലൂർമന’…

മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ അന്ന് ഈ നാട് ദേവിപുരം അല്ലായിരുന്നു… പുല്ലൂർ ആയിരുന്നു…

നാട്ടിലെ പ്രധാന പ്രമാണിയും നാട്ടുകാരുടെ കൺ കണ്ട ദൈവവും ആയിരുന്നു പുല്ലൂർ മനക്കലെ ദത്തൻ തിരുമേനി…

ആഭിചാര കർമ്മങ്ങൾക്കും താന്ത്രിക പ്രയോഗങ്ങൾക്കും ആഗ്രകന്യൻ ആയിരുന്നു അദ്ദേഹം…

നാട്ടിൽ ആർക്കു എന്തു പ്രശ്നമുണ്ടായാലും പരിഹാരം തിരുമേനിയുടെ പക്കൽ ഉണ്ടാവും….

ശിപ്ര കോപിയും ശിപ്ര പ്രസാധിയും ഉഗ്ര പ്രമാണിയും ആയിരുന്നു ദത്തൻ തിരുമേനി…

അദ്ദേഹത്തിന് എതിരായി പ്രവർത്തിച്ചാൽ പിന്നീട് അയാളെ ജീവനോടെ കാണില്ല എന്നതരിയുന്ന നാട്ടുകാർ അദ്ദേഹത്തെ എതിർക്കാറില്ലായിരുന്നു…

ആഭിചാര കർമ്മങ്ങളും മറ്റും ആണ് പ്രധാന പണി എന്നുണ്ടെങ്കിലും ദത്തൻ തിരുമേനി നാടിനു പ്രിയപ്പെട്ടവൻ ആയിരുന്നു….

അദ്ദേഹത്തിന് ഒരു ഭാര്യയും മകളും ഉണ്ടായിരുന്നു….. കാണാൻ അതി സുന്ദരി ആയിരുന്നു തിരുമേനിയുടെ ഭാര്യ , പേര് ലക്ഷ്മി… എപ്പോളും സെറ്റമുണ്ട് മാത്രം ഉടുക്കുന്ന അവർ കാഴ്ചക്കും ലക്ഷ്മി ആയിരുന്നു…

ദത്തൻ തിരുമേനിയുടെ മകളെപ്പറ്റി പറയാൻ ആണെങ്കിൽ വർണിക്കാൻ വാക്കുകൾ കിട്ടാതെ കുഴഞ്ഞു പോവും….. വാലിട്ടെഴുത്തിയ കണ്ണുകൾ… ചോര തുടിക്കുന്ന ചുണ്ടുകൾ, മുല്ലമൊട്ടുപോലുള്ള പല്ലുകൾ…. അവൾ ചിരിച്ചാൽ ശരിക്കും മുത്തുചിതറുമയിരുന്നു…

20 വയസു മാത്രം പ്രായമുള്ള അവൾ മഹാ കുറുമ്പി ആയിരുന്നു… പാലപ്പൂവിന്റെ നിറമായിരുന്നു അവൾക്കു….

“കല്ലൂ നേരം സന്ധ്യ ആവാനായി ബാക്കി പിന്നെ പറയാം ഈ നേരത്തൊന്നും ഇവിടെ നിക്കാൻ പാടില്യ…” അശ്വതി കഥ നിർത്തി കല്ലുവിനെ വിളിച്ചു…

മായലോഗത്തുനിന്നും ഞെട്ടി ഉണർന്ന കല്ല്യാണി.. “അച്ചൂ എനിക്ക് ബാക്കി കൂടി കേൾക്കണം പറ…”

“കല്ലു ഞാൻ പറഞ്ഞില്ലേ പറയാം നിൽക്കു… ഇപ്പൊ നമുക്ക് പോവാം…” അശ്വതി ധൃതി കൂട്ടി….

“ശരി എങ്കിൽ ആ കുട്ടീടെ പേരെങ്കിലും പറ….” കല്ല്യാണി ചോദിച്ചു..

ഒരു ചിരിയോടെ അശ്വതി പറഞ്ഞു…

“അത് പറയാം അതിനു മുൻപ് മറ്റൊന്ന് പറയാം… ഈ കഥയൊക്കെ പറയുമ്പോ ‘അമ്മ പറയും ഈ കുട്ടിക്ക് നമ്മുടെ കല്ല്യാണിയുടെ ചായ ആണെന്നു…”

കല്ല്യാണിയുടെ കണ്ണുകൾ ഒരു നിമിഷം വിടർന്നു…”അതിനു ആന്റി ആ കുട്ടിയെ കണ്ടിട്ടുണ്ടോ..?”

“ചിത്രത്തിൽ കണ്ടതാടി…”

“ശരി നീ പേരു പറ…” കല്ല്യാണി തിടുക്കം കൂട്ടി….

ഒരു നെടുവീർപ്പിനൊടുവിൽ അശ്വതി പറഞ്ഞു….


“ദേവി…. ശ്രീ ദേവി……”

(തുടരും)

Comments:

No comments!

Please sign up or log in to post a comment!