ശിശിര പുഷ്പ്പം 15

ഷെല്ലിയെത്തുമ്പോള്‍ മിനി ബ്യൂട്ടിസ്പോട്ടില്‍ ദേവദാരുവിന്‍റെ കീഴില്‍, നിലത്ത് പുല്‍പ്പുറത്ത് ഇരിക്കുകയായിരുന്നു. പിമ്പിലെ നീലക്കുന്നുകള്‍ക്കപ്പുറം മേഘങ്ങള്‍ നിറയാന്‍ തുടങ്ങിയിരുന്നു. ആകാശം ചുവക്കാന്‍ ഇനിയും സമയമുണ്ട്. മലമുകളിലേക്ക് പക്ഷികള്‍ കൂടണയാനും. ദൂരെ നിന്നേ ഷെല്ലി ദേവദാരുവില്‍ ചാരി നീലക്കുന്നുകള്‍ക്കപ്പുറത്തെ മേഘങ്ങളേ നോക്കിയിരിക്കുന്ന മിനിയെ കണ്ടു. സായാഹ്നത്തിന്‍റെ ഇളം വെളിച്ചവും കാറ്റില്‍ പതിയെ ഉലയുന്ന ഇലകളുടെ നിഴലുകളും അവളുടെ കണ്ണുകളുടെ സൌന്ദര്യകാന്തികതയുടെ മേലേ ലയലഹരിയുടെ തിരയിളക്കം നടത്തുന്നതും. ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഷര്‍ട്ടും കറുത്ത മിഡിയുമിട്ട അവളുടെ രൂപത്തിലേക്ക് നോക്കിക്കൊണ്ട് നടന്നടുക്കുമ്പോള്‍ എത്രയെത്ര കിനാവുകളുടെ ഇളം നിറങ്ങളും എത്രയെത്ര പ്രണയ സ്മൃതികളുടെ പൂവനങ്ങളുമാണ് അവള്‍ക്ക് ചുറ്റും നൃത്തം ചെയ്യുന്നതെന്ന് അവനോര്‍ത്തു. ജാതിമല്ലികള്‍ പൂത്ത് കുളിര്‍ന്നുലയുമ്പോളുണ്ടാവുന്ന സുഗന്ധമാണ് നിനക്ക് ചുറ്റും നിറഞ്ഞിരിക്കുന്ന ഇളം വെയിലില്‍, ഷെല്ലി ഓര്‍ത്തു. ചൈത്രത്തിന്‍റെ സായാഹ്നവെയിലില്‍ മയങ്ങിക്കിടക്കുന്ന നീലക്കുന്നുകള്‍ക്കപ്പുറത്തെ മേഘങ്ങളിലേക്ക് നോക്കി നിന്നിരുന്ന അവളുടെ നീള്‍മിഴികള്‍ പെട്ടെന്ന് തന്‍റെ നേരെ നടന്നടുക്കുന്ന ഷെല്ലിയില്‍ പതിഞ്ഞു. സ്വര്‍ണ്ണമന്ദാരങ്ങളെക്കണ്ട മൊണാര്‍ക്ക് ചിത്രശലഭങ്ങളെപ്പോലെ അവളുടെ ശരീര കാന്തിയപ്പോള്‍ അമര്‍ന്നുലഞ്ഞു. ചന്ദനഗന്ധമുള്ള ഒരു മാദകഭാവം തന്‍റെ ധമനികളിലൂടെ പ്രവഹിക്കുന്നതിന്‍റെ സംഗീത സ്വരം അവള്‍ കേട്ടു. ജന്മങ്ങള്‍ക്കും മുമ്പ്, പല ഗര്‍ഭപാത്രങ്ങളുടെയും ഇളംചുവപ്പാര്‍ന്ന അരുണോദയങ്ങളില്‍, ജനിമൃതികളുടെ സാന്ധ്യശോഭയില്‍, ജീവരേണുവായി ഞാന്‍ പാറി നടക്കുമ്പോള്‍ പ്രിയനേ, ഞാന്‍ നിന്നെ കണ്ടിരുന്നു. പല ജന്മങ്ങളുടെയും വെയിലിന്‍റെ വെളിച്ചത്തില്‍, പല വസന്തങ്ങളുടെയും മഴവില്‍ത്തണലില്‍ ഞാന്‍ നിനക്ക് വേണ്ടി കാത്തിരുന്നു. നിനക്ക് വേണ്ടി പ്രണയത്തിന്‍റെ മഴ നനയുകയും നിന്നെ ഒരു മഞ്ഞായി പുണരുകയും ചെയ്തിട്ടുണ്ട് ഞാന്‍…..

ചിത്ര ശലഭം പൂവില്‍ നിന്ന്‍ പറന്നുയരുന്നത് പോലെ അവള്‍ എഴുന്നേല്‍ക്കുന്നത് ഷെല്ലി കണ്ടു. സുഗന്ധിയായ കാറ്റിലും ഇളംവെയിലിലും അവള്‍ അവനെക്കണ്ട് മദഭരയായ ദേഹത്തില്‍ താപം നിറച്ചു. കണ്ണുകള്‍ തുടിയ്ക്കുന്നു. ദേഹം വിറകൊള്ളുന്നു. അധരം വിതുമ്പുന്നു. ഇതുവരെ അറിയാത്ത ഒരു ദാഹം മാറിടത്തില്‍ നിറയുന്നു. നിന്നെ കണ്ടമാത്രയില്‍ എന്‍റെ പ്രിയനേ…. അവന്‍ അടുത്തെത്തിയപ്പോള്‍ അവള്‍ പുഞ്ചിരിച്ചു.

ഷെല്ലിയും മറ്റൊന്നും ചെയ്യാതെ മിഴികളില്‍ പ്രണയത്തിന്‍റെ നനവ്‌ നിറച്ച് അവളെ നോക്കി. “ഷെ ല്ലി-” ജനിമൃതികളുടെ ചില്ലുജാലകങ്ങള്‍ക്കപ്പുറത്ത് നിന്നെന്നപോലെ അവളുടെ ശബ്ദത്തിന്‍റെ ചൂടുള്ള രശ്മികള്‍ അവനെ തൊട്ടു. “മിനി-” അവന്‍റെ ശബ്ദം കുളിര്‍മഞ്ഞിലൂടെ അരിച്ചെത്തുന്ന സൂര്യനാളമാകുന്നു. “വന്നിട്ട് ഒരുപാടായോ?-” “അഞ്ച് മിനിറ്റ്. പക്ഷെ അഞ്ച് വര്‍ഷം കടന്നുപോയത് പോലെ-” കണ്ണുകള്‍ മാറ്റാതെ അവര്‍ പരസ്പ്പരം നോക്കി, അല്‍പ്പ സമയത്തോളം. “എന്താ എന്നെ ആദ്യമായി കാണുകയാണ് മിനി?-” അവന്‍ ചോദിച്ചു. കണ്ണുകള്‍ അവന്‍റെ കണ്ണുകളില്‍ നിന്ന്‍ മാറ്റാതെ അവനെത്തന്നെ നോക്കിയതല്ലാതെ അവള്‍ ഉത്തരം പറഞ്ഞില്ല. “കണ്ടിട്ടുണ്ട്, മുമ്പ്-” സുഖമുള്ള അഗ്നിയില്‍ ചുട്ട്, പഴുപ്പിച്ച് മന്ത്രിക്കുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു. “വര്‍ഷങ്ങള്‍ക്ക് മുമ്പ്. ശബ്ദം കേട്ടിരുന്നു. ഗന്ധം അറിഞ്ഞിരുന്നു. രൂപം കണ്ടിരുന്നു. മുഖം കാണുന്നത് ഇപ്പോഴാണ്-” ബ്യൂട്ടിസ്പ്പോട്ടിന് മുകളിലെ ആകാശത്ത് മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ നിറഞ്ഞു. അവള്‍ മുകളിലേക്ക് നോക്കി. അവനും. അവളുടെ നീള്‍മിഴികളുടെ കാന്തികത ആകാശനീലിമയെ ചൂടിനില്‍ക്കുന്ന മേഘങ്ങള്‍ക്ക് ഡിസൈന്‍ കൊടുക്കുന്ന ചിത്രശലഭങ്ങളില്‍ പതിഞ്ഞു. “മമ്മി പറയുമാരുന്നു, ഷെല്ലി-” അവള്‍ ചിത്രശലഭങ്ങള്‍ നൃത്തം ചെയ്യുന്നത് കണ്ട്‌ പറഞ്ഞു. ഷെല്ലി അവളെ നോക്കി.

“ഇവടം വിട്ട് പോകാത്ത ആത്മാക്കള്‍ ചുവന്ന ബട്ടര്‍ഫ്ലൈസ് ആയിട്ടും വിട്ട്പോയവ മഞ്ഞ ബട്ടര്‍ഫ്ലൈസ് ആയിട്ടും പുനര്‍ജ്ജനിക്കൂന്ന്‍…” അവളുടെ സ്വരത്തില്‍ നിറഞ്ഞ നേര്‍ത്ത കണ്ണുനീര്‍നനവ് ഷെല്ലിയെ തൊട്ടു. “ആസ്ട്രേലിയയില്‍ ഉള്ള ഒരു ജ്യോഗ്രഫിക്കല്‍ വണ്ടര്‍ അയേഴ്സ് റോക്കിനെ പറ്റി കേട്ടിട്ടില്ലേ? അവിടുത്തെ ട്രൈബല്‍ കമ്മ്യൂണിറ്റി അതിനെ വിളിക്കുന്നത് ഉലൂരു എന്നാണ്. അവര്‍ക്കിടയിലെ ഒരു വിശ്വാസമാണ് ഞാന്‍ ഇപ്പോള്‍ പറഞ്ഞത്. ബട്ടര്‍ഫ്ലൈസിനെപ്പറ്റി….” അവള്‍ വീണ്ടും ചിത്ര ശലഭങ്ങളെ നോക്കി. “അതിനര്‍ത്ഥം എന്‍റെ മമ്മി ഇപ്പോള്‍ എന്‍റെ അടുത്ത് ഉണ്ടെന്നാണ്,” “മിനീ,” അവന്‍ വിളിച്ചു. സായാഹ്നത്തിന്‍റെ ഇളം ചൂട് പതിഞ്ഞ അവളുടെ മുഖത്തേക്ക് അവന്‍ നോക്കി. “പറയു, ഷെല്ലി…” ചിത്രശലഭങ്ങളില്‍ നിന്ന്‍ നോട്ടം മാറ്റാതെ അവള്‍ പറഞ്ഞു. “ഇത് വരെ ഒന്നും ഞാന്‍ ഡീറ്റയില്‍ഡായി ചോദിച്ചിട്ടില്ല…” അവള്‍ അപ്പോഴും ചിത്രശലഭങ്ങളുടെ നൃത്തംവെയ്ക്കുന്ന ചിറകുകളില്‍ നിന്നും കണ്ണുകള്‍ മാറ്റിയില്ല. “മിനീടെ മമ്മി എങ്ങനെയാ…എങ്ങനെയാണ് മിനിയെ വിട്ട്പോയത്?” അപ്പോള്‍ അവള്‍ അവനെ നോക്കി.
ഒരു കുഞ്ഞിന്‍റെ വിതുമ്പല്‍ അവള്‍ അവളുടെ മുഖത്ത് അവന്‍ കണ്ടു. ഏറ്റവും നിസ്സഹായയായ, ഏറ്റവും ആശരണയായ, ഏറ്റവും അനാഥയായ ഒരു കുഞ്ഞിന്‍റെ മുഖം. “നമുക്ക് ഇവിടെയിരിക്കാം…” അവള്‍ അവന്‍റെ കൈയില്‍ പിടിച്ചു. പിന്നെ ദേവദാരുവിന്‍റെ ചുവട്ടിലേക്ക് താഴ്ന്നു. മരത്തിന്‍റെ സ്വാന്തനത്തിന്‍റെ പ്രാചീനതയില്‍, സാന്ദ്രമായി നിറഞ്ഞ സ്നേഹതിന്റെ ചുവട്ടില്‍ അവര്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് അഭിമുഖമിരുന്നു. “ഷെല്ലിയെപ്പോലെ സുന്ദരനാണ് എന്‍റെ പപ്പാ. മാത്യു. മാത്യു എം എം. മാളിയേക്കല്‍ മത്തായിച്ചന്‍റെ ഏറ്റവും മൂത്ത മോന്‍…” അവള്‍ പിന്നെ നീലക്കുന്നുകളിലേക്ക് നോക്കി. “അന്ന്‍ സെയ്ന്‍റ് തെരേസാസീന്ന് ഞാന്‍ വീട്ടില്‍ പോയപ്പം ഞങ്ങടെ നൈബര്‍ നേവീന്ന് റിട്ടയര്‍ ചെയ്ത ക്യാപ്റ്റന്‍ ബസന്ത് സിംഗ് സോണ്ടിയ, സോണ്ടിയ അങ്കിള്‍ പറഞ്ഞു…” അവളുടെ കണ്ണുകള്‍ വീണ്ടും ഈറനണിഞ്ഞു.

“ബേട്ടി തും ബില്‍കുല്‍ അപ്നി മാ ജൈസി ദിഖ്തി ഹോ….ബഹുത് മിസ്സ്‌ കര്‍ത്താ ഹും മേ ഉന്‍കോ യാര്‍…” അവളുടെ വിരലില്‍ കോര്‍ത്ത് പിടിച്ച തന്‍റെ കൈയിലേക്ക് കണ്ണുനീര്‍ത്തുള്ളികള്‍ വീണത് ഷെല്ലി കണ്ടു. കൈത്തലത്തെ മാത്രമല്ല മാത്രമല്ല അത് പൊള്ളിക്കുന്നത്. ഉള്ളിലും. “ഞാന്‍ മമ്മിയേപ്പോലാണ് കാണാന്‍ ഇപ്പോള്‍ എന്ന്‍…അങ്കിളിന് മമ്മിയെ ഒത്തിരി മിസ്സ്‌ ചെയ്യുന്നു എന്ന്…” ഷെല്ലി അലിവോടെ അവളെ നോക്കി. “ഗോവന്‍ ആയിരുന്നു എന്‍റെ മമ്മി….കരോലിനാ നെവില്‍. പോര്‍ച്ചുഗീസ് ഒറിജിന്‍. സെയിന്‍റ് സ്റ്റീഫന്‍സില്‍ വെച്ചാണ് മമ്മീം പപ്പേം ആദ്യം കാണുന്നെ…” “മമ്മീടെം പപ്പാടെം ലവ് അവരുടെ പാരമ്പര്യത്തെ ചൊടിപ്പിച്ചു. ലിസ്ബണില്‍ നിന്ന്‍ ഇടയ്ക്കിടെ വീട്ടില്‍ വരുവാരുന്ന അഗോസ്റ്റിഞ്യോ എന്ന വീഞ്ഞ് കച്ചവടക്കാരന്‍ കോടീശ്വരന് മമ്മിയെ കെട്ടിച്ചുകൊടുക്കാമെന്നു ഗ്രാന്‍ഡ്‌പാ പ്രോമിസ് ചെയ്തിരുന്നു. വളരെ കണ്‍സര്‍വേറ്റീവ് കാത്തലിക് ആയിരുന്ന അഡ്രിയാനോ എദ്രോഡോ , എന്‍റെ ഗ്രാന്‍ഡ്‌പാ ഒരിക്കലും ലവ് അഫയറെ അംഗീകരിച്ചിരുന്നില്ല. അന്ന് സോണ്ടിയാ അങ്കിള്‍ കൊച്ചിയില്‍ നേവല്‍ ബേസിലാണ്. ലെഫ്റ്റനന്‍റ്റ് കമാന്‍ഡര്‍. പപ്പാടെ അപ്പാ അവിടെ കമ്മഡോര്‍ റാങ്കിലും. സോണ്ടിയാ അങ്കിള്‍ ലെഫ്റ്റനന്‍റ്റ് കമാന്‍ഡറും. അപ്പാടെ ഫ്രണ്ടാരുന്നെങ്കിലും സോണ്ടിയാ അങ്കിള്‍ ഏറെ അടുപ്പം കാണിച്ചത് എന്‍റെ പപ്പായോടാ. അത് കൊണ്ട് പപ്പാ പ്രോബ്ലം ഉണ്ടായപ്പം അത് ഷെയര്‍ ചെയ്തത് അങ്കിളിനോടാ. അങ്കിള്‍ ധൈര്യം കൊടുത്തു. ഡോണ്ട് വറി നീ കരോലിനായേയും കൂട്ടി ഹൈദരാബാദിലേക്ക് വരൂ എന്ന്‍ പറഞ്ഞു.
അങ്കിള്‍ അവിടെയാണ് സെറ്റില്‍ ചെയ്യാന്‍ ഉദ്ധേശിച്ച് ഒരു വില്ല വാങ്ങിയത്. ബന്‍ജാരാ ഹില്‍സില്‍. അങ്ങനെ പപ്പാ മമ്മീനേം കൊണ്ട് അങ്കിളിന്‍റെ വില്ലേല്‍ താമസം തുടങ്ങി. രണ്ട് വര്‍ഷം സ്റ്റേറ്റ്സില്‍, മൈക്രോസോഫ്റ്റില്‍, ജോലി ചെയ്ത് കഴിഞ്ഞ് പപ്പാ സ്വന്തമായി ബിസിനസ് തുടങ്ങി. ഒരു പാര്‍ട്ട്ണര്‍ കൂടിയുണ്ടായിരുന്നു. ശക്തി സിംഗ്. അയാള് പക്ഷെ അഗസ്റ്റിഞ്യോയുടെ ആളാരുന്നെന്നു പപ്പയ്ക്ക് അറീത്തില്ലാരുന്നു….” മിനി ഒരു നിമിഷം നിര്‍ത്തി. തന്‍റെ വാക്കുകളിലേക്കും മുഖത്തേക്കും ശ്രദ്ധയോടെ നോക്കുന്ന ഷെല്ലിയുടെ മുഖത്തേക്ക് നോക്കി. താന്‍ പറയുന്ന വാക്കുകള്‍ അതീവഗൌരവത്തോടെയാണ് അവന്‍ ശ്രദ്ധിക്കുന്നത് എന്ന്‍ അവള്‍ കണ്ടു. “വൈന്‍ ഇന്‍ഡസ്ട്രീസില്‍ നമ്മുടെ രാജ്യം അന്ന് ഇന്നും സ്ട്രോങ്ങ്‌ ആയി ടൈ അപ് പോര്‍ച്ചുഗലിനോടാ. അതില്‍ത്തന്നെ അഗസ്റ്റിഞ്യോയുടെ കമ്പനീമായിട്ടും. ഡിസ്റ്റിലറീം ഡിസ്ട്രിബ്യൂഷനുമെല്ലാം. അഗസ്റ്റിഞ്യോയുടെ ഇവിടുത്തെ കാര്യങ്ങളുടെ ഒരു ചുമതലക്കാരന്‍ കൂടിയാരുന്നു ആ ശക്തിസിംഗ്. അഗസ്റ്റിഞ്യോ അപ്പോഴൊക്കെ മമ്മീനെ കിട്ടാന്‍ ഭ്രാന്ത് കേറി നടക്കുന്ന സമയവും. ഇതൊന്നും പാപ്പാ അറിഞ്ഞേയില്ല. ഒരു ദിവസം സ്റ്റേറ്റ്സില്‍, സിയാറ്റിലില്‍ വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ പപ്പാ ഇന്ത്യന്‍ ഡെലിഗേറ്റ്സിന്‍റെ ഭാഗമായി പോയപ്പോള്‍ ശക്തി സിംഗ് വീട്ടില്‍ വന്നു. മമ്മിയ്ക്ക് ഭയ്യായെപ്പോലെയാരുന്നു അയാള്‍…”

മിനി വീണ്ടും നിര്‍ത്തി. നീലമലകള്‍ക്കപ്പുറത്ത് മേഘങ്ങള്‍ ചുവക്കുന്നത് നോക്കിനിന്നു. മലനിരകള്‍ക്കപ്പുറത്ത് നിന്ന്‍ നിരാലംബമായ സ്വരത്തില്‍ ഒരു പക്ഷി ശബ്ദമിട്ടു. “അയാള് മമ്മിയെ അയാള്‍ടെ വീട്ടിലേക്ക് ഒരു പാര്‍ട്ടിക്ക് വിളിച്ചു. അയാള്‍ടെ മോന്‍ ..അവന്‍റെ ബര്‍ത്ത്ഡേ ആണ്…മമ്മി പോയി…എനിക്കന്ന് ഒന്‍പത് വയസ്സ് ആണ് ഷെല്ലി…ഞാനും മമ്മിയും ചെല്ലുമ്പോള്‍ പാര്‍ട്ടി നടക്കുകയാണ്. പാട്ടും ഡാന്‍സും ഒക്കെ. ഇടയ്ക്ക് അയാള്‍ മമ്മിയ്ക്ക് ഷാമ്പെയിന്‍ കൊടുത്തു. മമ്മി കുടിച്ചു. എന്തോ അസ്വാസ്ഥ്യം തോന്നിയപ്പോള്‍ അയാള്‍ വിശ്രമിക്കാന്‍ പറഞ്ഞു ഒരു മുറി കാണിച്ചുകൊടുത്തു. മമ്മി വിശ്രമിച്ച് കിടക്കുമ്പോള്‍ അങ്ങോട്ടയാള്‍ വന്നു….” ഷെല്ലിയുടെ മുഖം ഭീതിദമായി. “മിനീ…” അവളുടെ കൈയില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് അവന്‍ വിളിച്ചു. “അഗസ്റ്റിഞ്യോയെ ഭ്രാന്ത് പിടിപ്പിച്ച പെണ്ണല്ലേ കരോലിനാ നീ എന്ന്‍ ചോദിച്ചു. മമ്മിയ്ക്ക് അയാള്‍ പറയുന്നത് ആദ്യം ഒന്നും മനസ്സിലായില്ല…അയാള്‍ക്ക് മാത്രമല്ല ആര്‍ക്കും ഭ്രാന്ത് വരും.
.ഉദാഹരണത്തിന് എനിക്കും എന്നും പറഞ്ഞ് അയാള്‍ മമ്മിയെ കയറിപ്പിടിച്ചു. ഡ്രഗ്ഡ് ആയിരുന്നെങ്കിലും മമ്മിയ്ക്ക് കാര്യങ്ങള്‍ ക്ലിയര്‍ ആയി മനസ്സിലായി…അയാള്‍ മമ്മിയെ റേപ് ചെയ്തു. പിന്നെ പേടിയായി മമ്മി ജീവിച്ചിരുന്നാല്‍ പ്രോബ്ലം ആണ് എന്ന്‍ മനസ്സിലാക്കി അയാള്‍ മമ്മിയെ കഴുത്ത് ഞെരിച്ച്…” മിനി നിര്‍ത്തി. നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ കവിള്‍ നനച്ച് ഒഴുകാന്‍ അനുവദിച്ചു. “അന്നേരം ആണ് ഞങ്ങടെ ഡ്രൈവര്‍ സായി അങ്കിള്‍ അങ്ങോട്ട്‌ ഓടി വരുന്നത്. മമ്മി മരിച്ചു എന്ന്‍ കരുതി അയാള്‍ മുറിയില്‍ നിന്ന്‍ പോയപ്പം. സായി അങ്കിള്‍ മമ്മീനെ എടുത്ത് ഹോസ്പിറ്റലില്‍ കൊണ്ട്പോയി. വഴീല്‍ വെച്ച് അല്‍പ്പപ്രാണനും വെച്ച് മമ്മി ഉണ്ടായത് മൊത്തം സായി അങ്കിളിനോട് പറഞ്ഞു. അങ്കിള്‍ പപ്പയ്ക്ക് ഫോണ്‍ ചെയ്തു. പിറ്റേന്ന് പപ്പാ പറന്നെത്തിയെങ്കിലും മമ്മി പോയിരുന്നു ഷെല്ലി….” “അപകടം മണത്ത് ശക്തി സിംഗ് സ്ഥലം വിട്ടു. എങ്കിലും ഒരേയൊരു സാക്ഷിയായ സായി അങ്കിളിനേം അയാള്‍ ആളെ വിട്ട് കൊല്ലിച്ചു…” “എന്നിട്ട്?” ഷെല്ലി ചോദിച്ചു.

“എന്നിട്ട് പപ്പാ അയാളെ അന്വേഷിച്ചില്ലേ? അയാളെ പിടിച്ചില്ലേ? കേയ്സ് ഒന്നും…” മിനി ഷെല്ലിയുടെ മുഖത്തേക്ക് നോക്കി. അവള്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് മൊബൈല്‍ ശബ്ദിച്ചു. “ചേച്ചിയാണല്ലോ,” മൊബൈലില്‍ പ്രസ് ചെയ്ത് കൊണ്ട് മിനി പറഞ്ഞു. പിന്നെ അവള്‍ ഷാരോണിനോട്‌ സംസാരിച്ചു. “ആശ്വിനീടെ ബര്‍ത്ത്ഡേ ആണ് ഇന്ന്‍ ഷെല്ലി. അവര് എന്നെ കാത്തിരിക്കുവാ…വാ നമുക്ക് പോകാം,” അവര്‍ എഴുന്നേറ്റു. “ക്രിസ്മസ് ഹോളിഡേയ്സിനു എന്താ ഷെല്ലി പ്ലാന്‍?” ഹോസ്റ്റലിലേക്ക് ഒരുമിച്ച് നടക്കവേ മിനി ചോദിച്ചു. “ഇപ്രാവശ്യത്തെ ക്രിസ്മസിന് പപ്പാ വീട്ടില്‍ ഉണ്ടാവില്ല…” ഷെല്ലി വിഷമത്തോടെ പറഞ്ഞു. “ക്വസ്റ്റ്യന്‍ പേപ്പര്‍ ഉണ്ടാക്കുന്ന പാനലില്‍ പപ്പാ ഉണ്ട്. അതിന്‍റെ ..പിന്നെ അവരുടെ ഡിപ്പാര്‍ട്ട്മെന്‍റ്റിന്‍റെ വേറെ എന്തൊക്കെയോ പ്രോഗ്രാം കാരണം ഒരാഴ്ച്ച കക്ഷി ടൂറിലാ…അത് കൊണ്ട് ഞാന്‍ ഹോസ്റ്റലിത്തന്നെ ഉണ്ടാവും…” മിനി അവനെ നോക്കി. “എന്താ മിനീടെ പ്ലാന്‍? ഹൈദരാബാദ് പോകുന്നില്ലേ?” “എന്‍റെ കൂടെ വരാവോ?” “ഹൈദരാബാദ്?” “അല്ല..ഹൈറേഞ്ച്,” ” ഹൈറേഞ്ച്? അവിടെയെവിടെ?” “അവിടെ ആനച്ചാല്‍…ഈട്ടിസിറ്റി…” “ഈട്ടിസിറ്റിയൊ? വലിയ സിറ്റിയാണോ?” “ഏയ്‌ സിറ്റി ഒന്നുമല്ല..ബ്യൂട്ടിഫുള്‍ വില്ലേജ്…” “അവിടെയാരാ?” “അവിടെ പപ്പാ ഒരു എസ്റ്റേറ്റ് വാങ്ങീട്ടുണ്ട്…കുറെ മുമ്പ്..ഞാന്‍ ഇതുവരെ പോയിട്ടില്ല …ഞാന്‍ ഇന്ന്‍ രാവിലെ വിളിച്ചു ചോദിച്ചാരുന്നു…പപ്പാ പൊക്കോളാന്‍ പറഞ്ഞു…” “ആരുടെ കൂടെയാണ് എന്ന്‍ ചോദിച്ചില്ലേ പപ്പാ?” “ഇല്ല. പക്ഷെ ഞാന്‍ പറഞ്ഞു….ഞാന്‍ പറഞ്ഞു ഷെല്ലീടെ കൂടെയാണെന്ന്…” “എന്‍റെ കൂടെ!! അന്നേരം??” “അന്നേരം എന്നാ? വണ്ടി അറേഞ്ച് ചെയ്യേട്ടെ എന്ന് ചോദിച്ചു…പപ്പായ്ക്ക് പപ്പാടെ മോളെ അറിയാം ഷെല്ലി…” ഷെല്ലി ആലോചിച്ചു.

“അവിടെ നിറച്ചും മലയാ. ഹെയര്‍പിന്‍ വളവുകളും അതിലെ ഡ്രൈവ് ചെയ്യുന്നത് കച്ചറയാ,” “കച്ചറയോ? കച്ചറന്ന്‍ വെച്ചാ എന്നതാ? ഹിന്ദീല്‍ കച്ചറ എന്ന്‍ പറഞ്ഞാല്‍ വെയ്സ്റ്റ്….” “ങ്ങ്ഹാ ഇതും അങ്ങനെയാ..ലൈഫ് വെയ്സ്റ്റ് ആകും അതിലെ ഡ്രൈവ് ചെയ്‌താല്‍…പണ്ട് അവിടെ ബൈസണ്‍വാലി എന്ന്‍ പറയുന്ന ഒരു സ്ഥലത്ത് പോയിട്ടുണ്ട്…എന്റമ്മോ..കാണാന്‍ സൂപ്പര്‍. അവിടുന്ന്‍ തിരിച്ച് വരാന്‍ തോന്നില്ല. അത്രേം നല്ല സ്ഥലം. പക്ഷെ ഡ്രൈവിംഗ്…” “ട്രെയിന്‍ ബസ്സ്‌ ഒക്കെയില്ലേ? അങ്ങനെ പോകാം” ഷെല്ലി വീണ്ടും ആലോചാനാമഗ്നനായി. “എന്തിനാ കൂടുതല്‍ ആലോചിക്കുന്നെ?” ഹോസ്റ്റലിലേക്ക് തിരിയുന്നിടമെത്തിയപ്പോള്‍ അവള്‍ ചോദിച്ചു. “സമ്മതിക്കുന്നെ? ഏതായാലും വീട്ടില്‍ പപ്പായില്ലല്ലോ. ഒന്ന്‍ രണ്ട് ദിവസത്തെ കാര്യമല്ലേ..പ്ലീസ്…” “ഓക്കേ,” അവന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “താങ്ക്യൂ,” അവളും പുഞ്ചിരിച്ചു. ************************************************ ആലുവയില്‍ ട്രെയിനിറങ്ങിയപ്പോള്‍ സമയം പതിനൊന്നായിരുന്നു. “മടുത്തോ?” ബാക്ക്പാക്കറിന്‍റെ സ്ട്രാപ്പുകള്‍ തോളിലിട്ടുകൊണ്ട് മിനി ചോദിച്ചു. “ഇല്ല,” “ഞാന്‍ മടുത്തല്ലോ. ഷെല്ലിയെന്താ മടുക്കാത്തെ?” എന്ട്രന്സിലേക്ക് നടക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു. “ഞാന്‍ മിനീടെ കൂടെയല്ലേ?” ഒരു നിമിഷം അവള്‍ നിന്നു. അവനും. പ്രണയം കത്തുന്ന മിഴികളോടെ അവള്‍ അവനെ നോക്കി. “എന്താ?” അവന്‍ ചോദിച്ചു. അവള്‍ പുഞ്ചിരിച്ചുകൊണ്ട് ഒന്നുമില്ല എന്ന അര്‍ത്ഥത്തില്‍ തല കുലുക്കി.

ബസ്സില്‍ക്കയറി പത്ത് മിനിറ്റിനുള്ളില്‍ മിനി ഷെല്ലിയുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് ഉറങ്ങി. അവളുടെ മുഖത്തിന്‍റെ മൃദുത്വം തന്‍റെ നെഞ്ചില്‍ അമര്‍ന്നിരിക്കുമ്പോള്‍ അവന്‍ കൈകൊണ്ട് താളത്തില്‍ അവളുടെ തോളില്‍ തട്ടിക്കൊണ്ടിരുന്നു. ബസ് പെരുമ്പാവൂരും കോതമംഗലവും കടന്ന്‍ നേര്യമംഗലത്ത് എത്തിയപ്പോള്‍ അവള്‍ ഉണര്‍ന്നു. “ഓ…!” കോട്ടുവായിട്ടുകൊണ്ട് അവള്‍ ചോദിച്ചു. “ഞാന്‍ ഒരുപാട് നേരം ഉറങ്ങിയോ ഷെല്ലി?” “രണ്ട് മണിക്കൂര്‍,”

“രണ്ട് മണിക്കൂര്‍! എന്നിട്ട് എന്നെ വിളിക്കാഞ്ഞതെന്തെ?” “പാവം പിടിച്ച് ഇങ്ങനെ ഉറങ്ങുന്നത് കണ്ടാല്‍ ആര്‍ക്ക് വിളിക്കാന്‍ തോന്നും?” “ഓ റിയലി?” “റിയലി. മാഡത്തിന് രാത്രിയില്‍ ഉറക്കം കുറവാണോ?” “ഇന്നലെ ഉറങ്ങീപ്പം ഒരു മണി ആയി ഷെല്ലി…ഇപ്പം ഏകദേശം ആ സമയത്ത് ഒക്കെയാണ് ഉറക്കം…നേരത്തെ പത്ത് മണിയായാ കൂര്‍ക്കം വലിച്ച് ഉറങ്ങാന്‍ തുടങ്ങുവാരുന്നു….” “കച്ചറ എന്ന മനോഹരമായ പദം കേട്ടിട്ടില്ല….കൂര്‍ക്കംവലി എന്ന വൃത്തികെട്ട വാക്കാണേല്‍ അറിയാം താനും,” അവള്‍ ചിരിച്ചു. “ആട്ടെ എന്താ ഉറക്കം ഇത്ര ലേറ്റ് ആയിട്ട്? കൊതുക് ശല്യം?” “അതെ കൊതുക് ശല്യം,” ബസ് നേര്യമംഗലം പാലത്തിനു മുകളിലൂടെ നീങ്ങവേ പുറത്തേ ഭംഗിയിലേക്ക് നോക്കി മിനി പറഞ്ഞു. “ഒരു മുട്ടന്‍ കൊതുക്. നല്ല സുന്ദരന്‍ കൊതുക് ..ഒരു കാമുകന്‍ കൊതുക് ….ഇപ്പം ഉറങ്ങാന്‍ കെടന്നാലും എന്‍റെ മേത്ത് ..മുഖത്ത് ഒക്കെ വന്നിരുന്നു മൂളിക്കൊണ്ടിരിക്കും…ഒരു ഷെല്ലിക്കൊതുക്….” അവള്‍ കയെത്തിച്ച് അവന്‍റെ കയ്യില്‍ പിടിച്ചു. “എവിടെ നോക്കിയായാലും ഷെല്ലിയാ ചുറ്റും…മെസ്സ് ഹാളില്‍ ..ക്ലാസ്സില്‍ ….ഞാന്‍ ചുമ്മാ ഓരോന്ന്‍ ഇങ്ങനെ മാഡ് ആയിപ്പറയുന്നതല്ല ഷെല്ലി….ഷെല്ലിയെ ഓര്‍ത്തോര്‍ത്ത് കിടക്കും ഓര്‍ത്തോര്‍ത്ത് ഉറങ്ങും ഉറങ്ങിയാല്‍ സ്വപ്നത്തില്‍ വരും….എത്ര പ്രാവശ്യം സ്വപ്നത്തില്‍ ഞെട്ടിയെഴുന്നേറ്റിട്ടുണ്ട് എന്നറിയോ….സ്വപ്ന ആരുന്നു എന്നറിയുമ്പോ വിഷമം വരും പിന്നെ ചിരിക്കും ..തലയെണയെടുത്ത് കെട്ടിപ്പിടിച്ച് പിന്നേം കെടക്കും…” അവളുടെ മൃദുവിരലുകളില്‍ നിന്ന്‍ തന്നിലേക്ക് താപം നിഷ്ക്രമിക്കുന്നത് ഷെല്ലിയറിഞ്ഞു. ചന്ദന ഗന്ധമുള്ള വാക്കുകളാല്‍ അവള്‍ അവനെ മദിപ്പിച്ചു. പ്രണയത്തിന്‍റെ ചന്ദ്രിക സ്പര്‍ശമുള്ള നിശ്വാസം തന്‍റെ കവിളില്‍ തൊടുന്നത് ഷെല്ലിയറിഞ്ഞു. “ഷെല്ലി എന്നെ ഓര്‍ക്കില്ലേ?”

ചുണ്ടുകള്‍ അവന്‍റെ കവിളിനോട് വളരെയടുപ്പിച്ച് കൊണ്ട് അവള്‍ ചോദിച്ചു. “എപ്പോഴെങ്കിലും മറന്നിട്ട് വേണ്ടേ ഓര്‍ക്കാന്‍?” നാണം പൂത്തുലഞ്ഞ ലാവണ്യസ്വപ്നമായി അവള്‍ മാറി. മാദകത്വം മൌനത്തില്‍ നിറച്ച് അവള്‍ അവനെ നോക്കിയപ്പോള്‍ കാമസുഗന്ധതിന്‍റെ നീരാട്ട് അവന്‍ അവളുടെ കണ്ണുകളില്‍ കണ്ടു. അവന്‍റെ കയ്യിലെ അവളുടെ പിടി മുറുകി. അവളുടെ അധരം വിതുമ്പുന്നത് ഷെല്ലി കണ്ടു. മിഴിയിതളുകളുടെ നീലിമയില്‍ പ്രണയ സ്മൃതികള്‍ നൃത്തം ചെയ്യുന്നതും. “ഷെല്ലി…” കാമദീപ്തി ശബ്ദത്തില്‍ നിറച്ച് അവള്‍ വിളിച്ചു. “മിനി…” അധരത്തില്‍ ഹര്‍ഷോന്മാദം തുടുക്കുന്നു. ആയിരം രാവുകളുടെ അഭിലാഷങ്ങള്‍ ചിറകുവിടര്‍ത്തിയാടുകയാണ് അവളുടെ ചുണ്ടുകളിലും കണ്ണുകളിലും. “ഐം ജസ്റ്റ് എയ്റ്റീന്‍ നൌ…” അവള്‍ പറഞ്ഞു. “ഐം ജസ്റ്റ് ട്വന്റി വണ്‍..സോ?” “സോ…സോ…ഐ ഡോണ്ട് നോ…” “പറയൂ..” ഓരോ മാത്രയും പ്രണയവെളിച്ചമായി കത്തുകയാണ്. ഓരോ നിമിഷവും പ്രണയനദിയായി കുതിച്ചോഴുകുന്നു. തങ്ങളുടെ നെഞ്ചില്‍ കിനാവുകളുടെയും ആഗ്രഹങ്ങളുടെയും നാളങ്ങള്‍ കത്തിയുയരുന്നത് ഇരുവരുമറിഞ്ഞു. “ആര്‍ വി ലൈസെന്‍സ്ഡ് റ്റു മാരി ഇന്‍ ദിസ് ഏജ്?” ഷെല്ലി ചിരിച്ചു. “എന്താ ചിരിക്കുന്നെ?” “നമ്മള്‍ മാരി ചെയ്തല്ലോ…” അവള്‍ അവന്‍റെ നേരെ അവിശ്വസനീയതയോടെ നോക്കി. “എനിക്ക് മംഗല്‍സൂത്രം ഇടണം…” “മംഗല്‍സൂത്രവോ? അതെന്നതാ?” “ശ്യോ..ഈ ഷെല്ലി ….!! കല്യാണം കഴിക്കുമ്പം അമ്പലത്തി വെച്ച് പെണ്ണിന്‍റെ കഴുത്തില്‍ കെട്ടിക്കൊടുക്കില്ലേ…അതിന് മംഗല്‍ സൂത്രം എന്നല്ലേ പറയുക….?” “താലി?” “ആ..അതെ ..താലി…അത് ഇടണം..പിന്നെ നെറ്റിയേല്‍ സിന്ദൂരം ഇടണം…പള്ളീല്‍ വെച്ച് കെട്ടിക്കഴിഞ്ഞ് നമുക്ക് അമ്പലത്തി വെച്ചും വേണം..ഇഷ്ടമാ എനിക്ക് പണ്ഡിറ്റ്‌ജി ഒക്കെ ഇരുന്ന്‍ മംഗലം ഭഗവാന്‍ വിഷ്ണു എന്നൊക്കെ മന്ത്രം ഒക്കെ ചൊല്ലുന്ന കേട്ട് …ഷഹനായി ഒക്കെ പ്ലേ ചെയ്തിട്ട്…ഡ്രം ഒക്കെ ….” “ഡ്രം അല്ല മദ്ധളം…മൃദംഗം…”

“ഉം അതൊക്കെ പ്ലേ ചെയ്ത്…എന്നിട്ട് നമ്മടെ തലേല്‍ ഒക്കെ അരി ഒക്കെ ഇട്ട്…” “തലേല്‍ അരിയോ?” “ഉം..ഞാന്‍ കണ്ടിട്ടുണ്ട് …ഷെല്ലി കണ്ടിട്ടില്ലേ…? അമ്പലത്തിവെച്ച് മാരി ചെയ്യുമ്പം അതൊക്കെ ഉണ്ടാവും…പിന്നെ സെവെന്‍ ടൈംസ് തീയുടെ മുമ്പി മൂവ് ചെയ്യണം സര്‍ക്കുലര്‍ ആയി…” “മനസ്സിലായില്ല…തീയുടെ മുമ്പില്‍?” “അത്…” അവള്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. “ഓ..! മനസ്സിലായി,” “അഗ്നി സാക്ഷിയായി ഏഴു തവണ വലം വെയ്ക്കുക…ദാറ്റ്സ് ഇറ്റ്‌,” “ഇത്രേം ഹൈ മലയാളം എനിക്കറിയില്ല…അത് തന്നെ അഗ്നി സാക്ഷിയായി ഏഴുതവണ വലം വെയ്ക്കുക…” “ഓക്കേ എപ്പഴാ ഇതൊക്കെ ചെയ്യണ്ടെ?” “ഇപ്പം,” “ഇപ്പം? ഈ ഓടുന്ന ബസ്സിലോ?” “അങ്ങനെയൊക്കെ തോന്നുവാ, ഷെല്ലി…” “ഇന്ന്‍ തന്നെ കല്യാണം കഴിക്കുമ്പം വേറേം പ്രശ്നം ഉണ്ട്,” “ഒരു പ്രശ്നോം ഇല്ല ഷെല്ലി. നമുക്ക് ഇന്ന്‍ കല്യാണം കഴിക്കണം,” “പ്രശ്നം ഉണ്ടെന്നേ,” “എന്ത് പ്രശ്നം?” “ഇന്ന്‍ തന്നെ ഫസ്റ്റ്‌ നൈറ്റ് വേണ്ടി വരും,” “അയ്യേ…ച്ചി…” അവള്‍ അവന്‍റെ തോളില്‍ അടിച്ചു. “അയ്യേന്നോ? അപ്പം കല്യാണം കഴിക്കുന്നെ എന്നെത്തിനാ?” “കല്യാണം കഴിക്കുന്നത് ഫസ്റ്റ്‌ നൈറ്റിനു വേണ്ടിയാണോ ഷെല്ലി?” “പിന്നെ എന്നെത്തിനാ,” “കല്യാണം കഴിക്കുന്നത് ഫാമിലി ഉണ്ടാവാന്‍. നല്ല ക്യൂട്ട് കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍…” “അതിനാ പോത്തെ ഞാന്‍ പറഞ്ഞെ ഫസ്റ്റ്‌ നൈറ്റ് വെണന്ന്‍?” “അതിനു ഫസ്റ്റ്‌ നൈറ്റ് എന്നേത്തിനാ?” “ശരി ഫസ്റ്റ്‌ നൈറ്റ് വേണ്ട..സെക്കണ്ട് നൈറ്റ്,” “പോ..ഞാന്‍ കൂട്ടില്ല…” “പിന്നെ എങ്ങനെയാ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നെ?” “ആ എനിക്കറീത്തില്ല. എങ്ങനെയാ?” “മിനി ഏത് നാട്ടുകാരിയാ?”

“ഹൈദരാബാദ്..” “മൊത്തം മരുഭൂമി ആണോ അവിടെ?” “അയ്യേ..പോ ഷെല്ലി..ഇറ്റ്സ് എ ബ്യൂട്ടിഫുള്‍ സിറ്റി…” അവന്‍ ചിരിച്ചു. “മിനി പൊട്ട് കളിക്കുവാണോ അതോ ശരിക്കും അറിയില്ലേ എങ്ങനാ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നേന്ന്‍?” “അതൊക്കെ എനിക്കറിയാം ഷെല്ലി..ഞാന്‍ ബയോളജി ബുക്കില്‍ പഠിച്ചിട്ടുണ്ട്…” ബസ് ചീയപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് എത്തി. മിനിയുടെ കണ്ണുകള്‍ വെള്ളച്ചാട്ടത്തിന്‍റെ ഉത്തുംഗതയിലേക്ക് നീണ്ടു. “എന്തൊരു തണുപ്പാണ് അല്ലേ?” അവന്‍ ചോദിച്ചു. “ഷെല്ലി അടുത്തിരിക്കുന്നത് കൊണ്ട് തണുപ്പ് അറിയുന്നില്ല,” അവന്‍റെ കൈയില്‍ അമര്‍ത്തി അവള്‍ പറഞ്ഞു. “എന്‍റെ മേത്ത്ന്ന്‍ ചൂട് കിട്ടുന്നില്ലേ ഷെല്ലിക്ക്…? ഇല്ലേല്‍ അല്‍പ്പം കൂടി ചേര്‍ന്ന്‍ ഇരിക്ക്…” കറുപ്പും പച്ചയും ഇടകലര്‍ന്ന ഡിസൈനിലുള്ള ഷര്‍ട്ടില്‍ നിറഞ്ഞുകിടന്ന മാറിടത്തിന്‍റെ മാര്‍ദവം തന്‍റെ തോളില്‍ അമര്‍ന്നത് ഷെല്ലി അറിഞ്ഞു. ദേഹം മുഴുവന്‍ കുളിര്‍ന്നുലഞ്ഞു അപ്പോള്‍. പെണ്ണിന്‍റെ ഗന്ധം, സ്പര്‍ശം, ശബ്ദം, നിശ്വാസം എല്ലാം മദിപ്പിക്കുന്നു. അവനോട് അമര്‍ന്നിരുന്നപ്പോള്‍ മിനിയുമോര്‍ത്തത് അതുതന്നെയായിരുന്നു. മാറിടം തുടുക്കുന്നത് അവള്‍ അറിഞ്ഞു. ഷെല്ലിയുടെ തോളിലമര്‍ന്നിരിക്കയാണ് മാറിടം. പതിയെ അമര്‍ത്തുമ്പോള്‍ എന്തൊരു സുഖമാണ്! പുരുഷന്‍ എന്തൊരദ്ഭുതം! അവന്‍റെ രൂപം, ശബ്ദത്തിലെ ഗാംഭീര്യം, അവന്‍റെ മാറിലേ ദൃഡത. ബസ്സില്‍ കയറിയപ്പോള്‍ അവന്‍റെ മാറില്‍ മുഖമര്‍ത്തിക്കിടന്നത് ഉറങ്ങാനാണ് എന്നാണ് ഷെല്ലി കരുതിയത്. അവന്‍റെ മാറിന്‍റെ ചൂടില്‍ മുഖം ചേര്‍ക്കാനാണ് താന്‍ ഉറക്കം നടിച്ചു കിടന്നതെന്ന് ഷെല്ലി അറിയുന്നില്ലല്ലോ. ഇന്ന്‍ രാത്രി അത് പറയണം. കള്ളത്തരം ഒളിപ്പിച്ചു വെയ്ക്കാന്‍ തനിക്കറിയില്ലല്ലോ. ബസ്സിലെ പെണ്‍കുട്ടികളില്‍ പലരും ഷെല്ലിയെ കണ്ണുകള്‍ മാറ്റാതെ നോക്കുന്നത് മിനി കണ്ടു. “എന്നെ ഓര്‍ത്ത് അസൂയപ്പെടുവാ ഷെല്ലി ഗേള്‍സ്‌ ഒക്കെ,” അവള്‍ പറഞ്ഞു. അവന്‍ അവളെ നോക്കി. “കണ്ടില്ലേ എല്ലാ സുന്ദരിക്കുട്ടികളും നോക്കുന്നെ?” “എല്ലാ ആണുങ്ങളും എന്നെ ശപിച്ച് കൊല്ല്വേം,” “എന്ന്‍ വെച്ചാല്‍?”

“കണ്ടില്ലേ എല്ലാരും മിനിയെ കണ്ണുകള്‍ മാറ്റാതെ നോക്കുന്നെ?” അവര്‍ ചിരിച്ചു. “അവിടെ ഒരു ജോസ്‌ ചേട്ടന്‍ ഉണ്ട്,” മിനി പറഞ്ഞു. “ജോസ്‌ ചേട്ടനാ എസ്റ്റേറ്റ് ഒക്കെ നോക്കി നടത്തുന്നെ…കുഴപ്പമില്ലാത്ത ഒരു വില്ല ഉണ്ട്. ജോസ്‌ ചേട്ടന്‍ കീയുമായി വരും. നമ്മള് അനച്ചാല്‍ എത്തുമ്പം ടാക്സിയുമായി ചേട്ടന്‍ വെയിറ്റ് ചെയ്യും,” “ബസ് ഇറങ്ങീട്ടു പിന്നേം ടാക്സിക്ക് പോണോ?” ഷെല്ലി ചോദിച്ചു. “ഇല്ലന്നേ ഒരഞ്ചു മിനിറ്റ് ഡ്രൈവ് മാത്രേ ഉള്ളൂന്നാ പപ്പാ പറഞ്ഞെ,” “എന്നാല്‍ നടന്നാല്‍ പോരേ? രസമല്ലേ ഇതുപോലെ ഒരു അറ്റ്‌മോസ്ഫിയറില്‍ വര്‍ത്താനോം ഒക്കെ പറഞ്ഞ് നടന്ന് പോകുന്നെ?” “ശരിയാട്ടോ ഞാനോര്‍ത്തില്ല…എന്ത് രസവാ ഷെല്ലീടെ കൂടെ കയ്യേലോക്കെ പിടിച്ച് വര്‍ത്താനോം പറഞ്ഞ്…ജോസ്‌ ചേട്ടനോട് ടാക്സി വേണ്ട എന്ന്‍ പറഞ്ഞാലോ?” “ഇനി തിരിച്ചു പറയണ്ട. കക്ഷി കഷ്ട്ടപ്പെട്ട് സംഘടിപ്പിച്ചതാരിക്കും,” “പിന്നെ അഞ്ചു മിനിറ്റ് ഡ്രൈവിന് എന്തിനാ കഷ്ട്ടപ്പെട്ടു സംഘടിപ്പിക്കുന്നെ?” ബസ് തോക്കുപാറയെത്തി. “അനച്ചാല്‍എത്തിക്കഴിഞ്ഞ് ഫുഡ് എന്തേലും വാങ്ങിക്കൊണ്ട് പോകാം. ഈ ഈട്ടിസിറ്റി വില്ലേജ് ആണെന്നല്ലേ പറഞ്ഞെ?” “ഫുഡ് ഒന്നും വാങ്ങിക്കണ്ട,” മിനി ചിരിച്ചു. “ഈ തീറ്റക്കൊതിയന് നല്ല മട്ടന്‍ കറിയും ചപ്പാത്തീം പിന്നെ വേറെ എന്തൊക്കെയോ ഉണ്ടാക്കീട്ടൊണ്ട് ജോസ്‌ ചേട്ടന്‍റെ മിസ്സിസ്…അത് കൊണ്ട് ഫുഡ് ഒന്നും വാങ്ങിച്ചേക്കല്ല് എന്ന്‍ ജോസ്‌ ചേട്ടന്‍ പ്രത്യേകം പറഞ്ഞു…” “കുഴപ്പമില്ല…ഇനി ഒന്നും കിട്ടീല്ലേല്‍ ഞാന്‍ മിനിയെ പിടിച്ചു തിന്നും,” “ശരി ശരി!!” അവള്‍ ചിരിച്ചു. “ഞാന്‍ ഷെല്ലിയേം തിന്നോളാം…” ഷെല്ലി ചിരിച്ചു. “എന്നാ ചിരിക്കുന്നെ?” അവള്‍ ചോദിച്ചു. “നമ്മള് പറഞ്ഞെന് എന്തേലും ബാഡ് മീനിംഗ് ഉണ്ടോ?”

“ഒരു ബാഡ് മീനിങ്ങും ഇല്ല. ബൈബിള്‍ വാക്യം പോലെ ശുദ്ധം സുന്ദരം,” “ഉം…” അവള്‍ അമര്‍ത്തി മൂളി. “എനിക്കറിയാം!” “അനച്ചാല്‍ ആനച്ചാല്‍…അനച്ചാല്‍ ഇറങ്ങാന്‍ ഒള്ലൊരു ഇറങ്ങിക്കോ…” കണ്ടക്റ്റര്‍ വിളിച്ചു പറഞ്ഞു. ബസ് നിന്നു. അവരിരുവരും ഇറങ്ങി. “ഹാവൂ…” മിനി കൈകള്‍ വിടര്‍ത്തി. “സച്ച് എ ടയറിംഗ് ജേണി…!” ആളുകള്‍ കടകളില്‍ നിന്നും പാതയോരത്ത് നിന്നും തങ്ങളെ നോക്കുന്നത് അവര്‍ കണ്ടു. “ഐം ഡയിംഗ് ഫോര്‍ എ കോഫി ഷെല്ലി,” “വാ,” അവന്‍ ചുറ്റും നോക്കി. “അതാ ഒരു കോഫി ഷോപ്പ്,” “ചായക്കട എന്ന്‍ പറയൂ. അതാ കേള്‍ക്കാന്‍ രസം,” അവള്‍ ചിരിച്ചു. “കച്ചറ എന്ന്‍ പറഞ്ഞാല്‍ അറിയില്ല. എന്നിട്ടാ,” അവനും ചിരിച്ചു. കടയിലുള്ളവരുടെ കണ്ണുകള്‍ ഈച്ച പൊതിയുന്നതുപോലെ മിനിയെ ചുറ്റുന്നത് ഷെല്ലി കണ്ടു. “എങ്ങോട്ടാ?” കാപ്പിയുമായി വന്ന പ്രൌഡയായ ഒരു സ്ത്രീ ചോദിച്ചു. അവരായിരിക്കണം കടയുടമ. കരോലിനാ എസ്റ്റേറ്റ് ഇല്ലേ, ഈട്ടിസിറ്റീല്‍ അങ്ങോട്ടാ,” ആളുകള്‍ അവളുടെ വാക്കുകള്‍ ശ്രദ്ധിച്ചു. “ഓ..ഹൈദരാബാദ് ഉള്ള ഒരു മാത്തച്ചന്‍ മുതലാളീടെ… ഈയിടെ വാങ്ങിയത്…അല്ലേ?” “അതെ” മിനി ചിരിച്ചു. “മുതലാളീടെ മോള്‍…ആണോ?” വശ്യമായി ചിരിച്ചുകൊണ്ട് ആ സ്ത്രീ ചോദിച്ചു. “അതെ..” അവളും ചിരിച്ചു. “എന്നിട്ട് ബസ്സിനാണോ വന്നേ? കാറെന്ത്യെ?”

“ചേട്ടാ അത് റോഡത്ര പരിചയം ഇല്ല…നല്ല വളവും പിന്നെ കൊക്കയും ഒക്കെ…അതുകൊണ്ടാ,” “ആ അത് ശരിയാ…” വേറൊരാള്‍ അഭിപ്രായപ്പെട്ടു. “ഹൈറേഞ്ചിക്കൊടെ പരിചയം ഇല്ലേല്‍ വണ്ടി ഓടിക്കാന്‍ പാടാ,” മിനി അതിനിടയില്‍ ജോസ്‌ ചേട്ടനെ ഫോണിലൂടെ വിളിച്ച തങ്ങള്‍ ആനച്ചാല്‍ എത്തിയെന്നും ഒരു കോഫി ഷോപ്പില്‍ ഉണ്ടെന്നും പറഞ്ഞു. “ഷെല്ലി അതാ ജോസ്‌ ചേട്ടന്‍ നില്‍ക്കുന്നു,” മിനി പുറത്തേക്ക് വിരല്‍ ചൂണ്ടി. പ്രസരിപ്പാര്‍ന്ന ചലനങ്ങളോടെ മധ്യപ്രായമെത്തിയ ഒരാള്‍ അങ്ങോട്ടു വന്നു. “ജോസ്‌ ചേട്ടന് കോഫി വേണോ?” അവള്‍ ചോദിച്ചു. “ഓ എനിക്ക് വേണ്ട മോളെ. ഞാന്‍ ദാ ഇപ്പം ഒന്ന്‍ കുടിച്ചതേയുള്ളൂ,” അയാള്‍ വിനയം ഭാവിച്ചു. അവിടെ നിന്ന്‍ അവര്‍ ജോസിന്റെ കൂടെ പുറത്തേക്ക് നടന്നു. പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ സമീപമെത്തി. “സാറ് വിളിച്ചാരുന്നോ മോളെ?” “പപ്പാ ഇപ്പം ബിസിയാ ജോസ്‌ ചേട്ടാ. ഉച്ചയ്ക്ക് വിളിച്ചാരുന്നു…ഇനി വില്ലേല്‍ ചെന്നിട്ട് വിളിക്കണം,” കാര്‍ നീങ്ങി. പറഞ്ഞത് പോലെ അഞ്ചു നിമിഷത്തെ ഡ്രൈവിന് ശേഷം അവര്‍ വില്ലയിലെത്തി. ചെറിയ ഒരു മൊട്ടക്കുന്നിന് മേലേ ആയിരുന്നു വില്ല. അതിനു മുമ്പില്‍ കണ്ണെത്താത്ത ദൂരത്തോളം തേയില ചെടികള്‍ വളര്‍ന്ന്‍ നിന്നു. അല്‍പ്പം ദൂരെ ഈട്ടിസിറ്റി എന്നഗ്രാമം. “മോളെ എന്‍റെ വീട് ദാ ആ കാണുന്നതാ,” വീടിനകമെല്ലാം കാണിച്ചുകൊടുത്തിട്ട് ജോസ്‌ ചേട്ടന്‍ പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു. അവര്‍ അങ്ങോട്ടു നോക്കി. അല്‍പ്പം ദൂരെ, മലഞ്ചരിവില്‍, സായാഹ്ന വെളിച്ചത്തില്‍ ഭംഗിയുള്ള ഒരു കൊച്ച് വീട് അവര്‍ കണ്ടു. “കഴിക്കാനുള്ളതൊക്കെ എടുത്ത് മൂടി വെച്ചിട്ടുണ്ട്. തണുപ്പിക്കാതെ കഴിച്ചോണം. വേറെ എന്താവശ്യമുണ്ടേലും എന്നെ വിളിച്ചാ മതി. ചുറ്റാനോ കറങ്ങാനോ പോണേല്‍ കാറ് ഇവിടെ വെച്ചിട്ടുണ്ട്,” “വേണ്ട, കാറ് ജോസ്‌ ചേട്ടന്‍ കൊണ്ടുക്കോളൂ…ഞങ്ങള്‍ക്ക് ഇവിടേം നടന്നു കാണാനാ ഇഷ്ടം,”

മിനി പറഞ്ഞു. “എന്നാലും വേണ്ട. വണ്ടിയിവിടെ കിടക്കട്ടെ,” അതു പറഞ്ഞു അയാള്‍ സായാഹ്നവെളിച്ചത്തിലൂടെ നടന്നു പോയി. “ഒന്ന്‍ കുളിക്കണം ഷെല്ലി…എന്നാലെ ഒരു മൂഡ്‌ വരൂ…” ആവര്‍ അകത്തേക്ക് നടന്നു. മിനി കുളിമുറിയില്‍ കയറിയപ്പോള്‍ ഷെല്ലി കിടക്കയിലേക്ക് ചാഞ്ഞു. കിടന്നതേ ഉറങ്ങിപ്പോയി. കണ്ണുതുറക്കുമ്പോള്‍ മുറി നിറയെ പ്രകാശമാണ്. ക്ലോക്കിലേക്ക് നോക്കി. ഞെട്ടിപ്പോയി. എട്ടുമണി. രണ്ട് മണിക്കൂര്‍ ഉറങ്ങി. മിനിയെവിടെ? അവന്‍ ഉറക്കച്ചടവോടെ എഴുന്നേറ്റു. അടുക്കളഭാഗത്ത് നിന്ന്‍ നല്ല മണം വരുന്നത് അറിഞ്ഞുകൊണ്ട് അവന്‍ വാഷ് ബേസിനില്‍ കൈയും മുഖവും കഴുകി. പിന്നെ അടുക്കളയിലേക്ക് ചെന്നു. അവന്‍ അദ്ഭുതപ്പെട്ടു. മിനി കാര്യമായെന്തോ പാകം ചെയ്യുകയാണ്. അവളുടെ വേഷം അവനെ വിസ്മയിപ്പിച്ചു. വെളുത്ത ഒരു സ്ലീവ്ലെസ്സ് ഗൌണ്‍ ആണ്. മുട്ടൊപ്പമെത്തി നില്‍ക്കുന്നു. അഴകാര്‍ന്ന കാലുകള്‍. വശങ്ങളിലൂടെ കാണാവുന്ന അവളുടെ നിറമാറിന്‍റെ വജ്ര ഭംഗി. സമൃദ്ധമായ മുടിയിഴകള്‍ വശ്യമായി പിമ്പോട്ടു വീണുകിടക്കുന്നു. അരക്കെട്ടിന്‍റെ ഭംഗി. വിടര്‍ന്ന നിതംബഭംഗി. ഗൌണിനുള്ളിലൂടെ കാണുന്ന ബ്രായുടെയും പാന്റിയുടെയും പാടുകള്‍. “ആ സ്ലീപ്പി ഹെഡ് വന്നോ?” അവന്‍റെ സാന്നിധ്യമറിഞ്ഞുകൊണ്ട് മുഖം തിരിച്ച് അവള്‍ ചോദിച്ചു. “എന്താ ഇങ്ങനെ നോക്കുന്നെ? എന്നെ ആദ്യായിട്ട്‌ കാണുവാണോ?” അവന്‍റെ കണ്ണിലെ വിസ്മയം അളന്നുകൊണ്ട് അവള്‍ ചോദിച്ചു. ഷെല്ലി പെട്ടെന്ന് നോട്ടം മാറ്റി. “ആ ഉറക്കം കണ്ടപ്പോള്‍ കുളിക്കാന്‍ പോകാന്‍ പറയാന്‍ തോന്നിയില്ല…ഉറങ്ങട്ടെ എന്ന് വെച്ചു. അതാ വിളിക്കാഞ്ഞേ…” അവള്‍ പറഞ്ഞു. “എന്ന് വെച്ച് ഇവിടെ ഇങ്ങനെ നിക്കണ്ട. വേഗം പോയി കുളിച്ചിട്ട് വാ…” അവള്‍ ഇളക്കികൊണ്ടിരുന്ന സ്പൂണ്‍ അവന്‍റെ നേരെ ഉയര്‍ത്തി. “അതൊക്കെ ചെയ്യാം…ആദ്യം മിനി എന്താ ഉണ്ടാക്കുന്നേ? അത് പറ,” “അതൊക്കെ സസ്പെന്സാ…പോയി കുളി മാഷേ,” അവള്‍ അവനെ കുളിമുറിയുടെ നേരെ ഉന്തിവിട്ടു. ഷെല്ലി കുളികഴിഞ്ഞ് എത്തിയപ്പോഴേക്കും മിനി ഡൈനിംഗ് ടേബിളില്‍ കഴിക്കാനുള്ളതൊക്കെ എടുത്ത് വെച്ചിരുന്നു. കുളി കഴിഞ്ഞ് ഒരു ചുവന്ന ലുങ്കിയുടുത്ത് തോര്‍ത്ത് ദേഹത്തിട്ടുകൊണ്ട് ഡൈനിംഗ് ടേബിളിന്‍റെ മുമ്പിലൂടെ പോയ ഷെല്ലിയുടെ രോമങ്ങള്‍ നിറഞ്ഞ മാറില്‍ മിനിയുടെ കണ്ണുകളുടക്കി. “എന്ത് രസാ…” അവള്‍ മന്ത്രിച്ചു.

അവളുടെ കണ്ണുകളിലെ മാരഭാവം തിരിച്ചറിഞ്ഞ് അവന്‍ തോര്‍ത്തുകൊണ്ട് മാറിടം മറച്ചു. അത് കണ്ട്‌ അവള്‍ ചിരിച്ചു. “എന്തിനാ ഇങ്ങനെ നാണിക്കുന്നെ?” അവള്‍ ചോദിച്ചു. “എനിക്ക് കാണാനുള്ളതല്ലേ…അല്ലേ അത്?” അവളെ അവന്‍ ആകെയൊന്ന് നോക്കി. “ശരിയാ…എനിക്ക് കാണാനുള്ളതാ അതൊക്കെ….” “അയ്യേ…ഈ ചെറുക്കന്‍….!” അവള്‍ അവന്‍റെ നേരെ ചെന്നു. എന്നിട്ട് അവനെ അടുത്ത മുറിയിലേക്ക് തള്ളിവിട്ടു. “വേഗം പോയി ഡ്രസ്സ് ചെയ്തിട്ട് വാ…എനിക്ക് വിശക്കുന്നു,” ഷെല്ലി ഡ്രസ്സ് ചെയ്യാന്‍ പോയപ്പോള്‍ മിനി ഷെല്ലിയുടെ നോട്ടത്തെപ്പറ്റി ഓര്‍ത്തു. ഓര്‍ക്കുംതോറും ദേഹം ചൂട് പിടിച്ചു വന്നു. എന്തൊരു കാന്തശക്തിയാണ് ഷെല്ലിയുടെ കണ്ണുകള്‍ക്ക്. മാറിലേക്ക് നോക്കിയപ്പോള്‍ എന്തൊക്കെയോ സുഖകരമായി കുത്തിക്കയറുന്ന ഒരു അനുഭവം. ശരീരം മുഴുവന്‍ വിടര്‍ന്നുലയുന്നു. രഹസ്യഭാഗങ്ങള്‍ ഒക്കെ ചൂടിലും നനവിലും നിറയുന്നു. അവള്‍ അധരം അമര്‍ത്തിക്കടിച്ചു. “ഇതാണ് സസ്പെന്‍സ്,” ചുവന്ന ടീ ഷര്‍ട്ട് ധരിച്ച്, ഡൈനിംഗ് ടേബിളിനടുത്ത് അവള്‍ക്കഭിമുഖമായി ഇരുന്നപ്പോള്‍ അവള്‍ പറഞ്ഞു. മൂടി വെച്ചിരുന്ന ഒരു കാസറോള്‍ അവള്‍ തുറന്നു. ഏലത്തിന്‍റെയും ഗ്രാമ്പുവിന്‍റെയുമൊക്കെ സുഖകരമായ ഗന്ധം അവിടെ നിറഞ്ഞു. “കടവുളേ പായസം!!” ഷെല്ലി പറഞ്ഞു. “ഈശ്വരാ..ഇവിടെ അടുത്തെങ്ങാനും നല്ല ഹോസ്പിറ്റല്‍ ഒക്കെ കാണുമോ എന്തോ?” അവളുടെ മുഖം വാടി. “ആദ്യം മോന്‍ ഒന്ന്‍ കഴിച്ചുനോക്ക്. എന്നിട്ട് പറ,” അവള്‍ പാത്രത്തിലേക്ക് പായസം പകര്‍ന്ന്‍ സ്പൂണിട്ട് അവന്‍റെ നേരെ നീക്കി. ഷെല്ലി സ്പൂണില്‍ എടുത്ത് അല്‍പ്പം കഴിച്ചു. “എന്ത് പറ്റി?” ഷെല്ലിയുടെ കണ്ണുകള്‍ നനയുന്നത് കണ്ടിട്ട് മിനി ചോദിച്ചു. “മമ്മീനെ മിസ്സാകുന്നു…” അവന്‍ പറഞ്ഞു. “എനിക്കും…” അവള്‍ പറഞ്ഞു.

“ഗോവന്‍ ക്യിസൈനും ഹൈദരാബാദി, കേരളാ വറൈറ്റി ഒക്കെ നല്ല അസ്സല്‍ ആയി മമ്മി ഉണ്ടാക്കുംന്ന്‍ പപ്പാ എപ്പഴും പറയുവാരുന്നു…” “മിനി ഇതൊക്കെ എപ്പോള്‍ പഠിച്ചു…?” “ഷെല്ലിയ്ക്ക് വേണ്ടി എന്തായാലും എനിക്ക് പഠിക്കണ്ടേ ഇതൊക്കെ?” “ഭാര്യേടെ ജോലി കുക്കിംഗ് ആണ് എന്നൊക്കെ കരുതുന്ന ഒരു മൂരാച്ചി ഹസ്ബന്‍ഡ് അല്ല പെണ്ണേ ഞാന്‍,” “മൂരാച്ചി?” അവള്‍ പുരികം ചുളിച്ചു. “എന്ന്‍ വെച്ചാല്‍ മെയില്‍ ഷോവനിസ്റ്റ്…” “ഓ..” പരസ്പ്പരം നോക്കിക്കൊണ്ട് അവര്‍ കഴിക്കാന്‍ തുടങ്ങി. “ഫെയിസ് റ്റു ഫെയിസ് ഇരുന്നില്ലേല്‍ എനിക്ക് ഷെല്ലീടെ മുഖം കാണത്തില്ല…ഫെയിസ് റ്റു ഫെയിസ് ഇരുന്നാല്‍ എനിക്ക് ഷെല്ലിടെ വായി വെച്ച് തരാനും പറ്റത്തില്ല…” എങ്കിലും കയ്യെത്തിച്ച് അവള്‍ അവന്‍റെ വായിലേക്ക് ചപ്പാത്തിയും മട്ടന്‍ കറിയും വെച്ചുകൊടുത്തു. അപ്പോള്‍ അവളുടെ മൃദുവിരലുകള്‍ അവന്‍ പതിയെ വലിച്ചീമ്പി. “ഓഹ്…” അവള്‍ കണ്ണുകള്‍ പതിയെ അടച്ചു. പിന്നെ അവന്‍ അവളുടെ വായില്‍ വെച്ച് കൊടുത്തു. അവള്‍ തിരിച്ചും അവന്‍റെ വിരലുകള്‍ ഈമ്പി. “ഇഷ്ടായോ?” അവന്‍റെ വിരലുകള്‍ വായില്‍ നിന്നെടുത്ത് അവള്‍ ചോദിച്ചു. അവന്‍ കണ്ണുകള്‍ പതിയെ അടച്ചുകാണിച്ചു. സംസാരിച്ച്, ആഹാരം പകുത്ത്കൊടുത്ത്, സ്നേഹിച്ച് സമയമൊത്തിരിയെടുത്ത് അവര്‍ ഭക്ഷണം കഴിച്ചു. ചുറ്റും നിലാവ് നിറഞ്ഞു നിറഞ്ഞിരുന്നു. തേയിലക്കാടുകളും ദൂരെ ഗ്രാമവും അഭൌമമായ ഭംഗിയോടെ മുമ്പില്‍ നിറഞ്ഞു. “വരൂ..ഷെല്ലി..നമുക്കീ നിലാവില്‍ ലോണില്‍ ഇരിക്കാം,” കൈ കഴുകി ബ്രഷ് ചെയ്ത് കഴിഞ്ഞ് പുറത്തേക്കിറങ്ങി അവള്‍ പറഞ്ഞു. വില്ലയുടെ മുമ്പിലെ ലോണില്‍ ഒന്ന്‍ രണ്ട് ബെഞ്ചുകള്‍ ഉണ്ടായിരുന്നു. ഇറങ്ങുന്നതിനു മുമ്പ് അകത്തുപോയി ഒരു ലിപ്ബാം ട്യൂബ് എടുത്തുകൊണ്ട് വന്നു. “എന്താ ഇത്?”

അവന്‍ ചോദിച്ചു. “ലിപ്ബാം,” “എന്ന്‍ വെച്ചാല്‍? ലിപ്സ്റ്റിക്കോ?” “ലിപ്സ്റ്റിക്ക് അല്ല. ഷെല്ലി ഇവിടെ തണുപ്പ് കൂടുതലാ. അന്നേരം ലിപ്സ് ഡ്രൈ ആയിപ്പോകും…ഇതിട്ടില്ലേല്‍ ലിപ്സ് മൊത്തം വൈറ്റ് കളര്‍ ആരിക്കും നാളെ എഴുന്നേല്‍ക്കുമ്പോള്‍,” അവര്‍ ഇരുവരും ലോണിലെ ബെഞ്ചില്‍, നിലാവില്‍ ഇരുന്നു. മിനി ചൂണ്ടുവിരലില്‍ ബാമെടുത്ത് ചുണ്ടില്‍ പുരട്ടി. “ഇന്നാ ഇടൂ…ഇപ്പഴേ ലിപ്സ് ഒക്കെ ഡ്രൈ ആയി,” അവള്‍ ട്യൂബ് ഷെല്ലിയ്ക്ക് കൊടുത്തു. ഷെല്ലി അത് വാങ്ങി. പെട്ടെന്ന് മിനി അത് അവന്‍റെ കയ്യില്‍ നിന്ന്‍ തിരികെ വാങ്ങി. “അല്ലെങ്കില്‍ ഞാന്‍ ഷെല്ലിക്ക് ഇട്ടുതരാം…” അവള്‍ പറഞ്ഞു. അവളുടെ ശബ്ദം അല്‍പ്പം വിറച്ചുപോയത് അവന്‍ ശ്രദ്ധിച്ചു . മിനി ട്യൂബിന്‍റെ അടപ്പ് തുറന്നു. അല്‍പ്പം ബാം എടുത്ത് വിരലിലിട്ടു. അവളുടെ വിരല്‍ തന്‍റെ ചുണ്ടിനെ സ്പര്‍ശിക്കാന്‍ സമീപിക്കുന്നത് ഷെല്ലി കാത്തു. പക്ഷെ മിനി ബാം വീണ്ടും സ്വന്തം ചുണ്ടുകളിലാണ് തേച്ചത്‌. ഷെല്ലി നെറ്റി ചുളിച്ചു. “ഞാന്‍ ഷെല്ലീടെ ചുണ്ടില്‍ ബാം ഇട്ടുതന്നാല്‍ പോരേ?” അവള്‍ മുഖം അവന്‍റെ മുഖത്തോട് അടുപ്പിച്ചു. അവളില്‍ നിന്ന്‍ സ്ത്രീയുടെ മസൃണമായ ഗന്ധമുയര്‍ന്നു. അവളുടെ മുഖം ഇപ്പോള്‍ അവന്‍റെ മുഖത്തെ തൊട്ടു. പിന്നെ തന്‍റെ ചുണ്ടുകള്‍ക്ക് മേല്‍ അവളുടെ ചുണ്ടുകള്‍ അമരുന്നതും. നിലാവില്‍ ലോണിനപ്പുറത്തെ ബോഗൈന്‍വില്ലകള്‍ ഉലഞ്ഞു. നിലാവ് സാന്ദ്രമായി. ചുണ്ടുകളോടൊപ്പം അവളുടെ നിറമാറ് തന്‍റെ മാറില്‍ അമര്‍ന്നു. അവളുടെ കൈകള്‍ തന്‍റെ ദേഹത്തെ വലയം ചെയ്യുന്നതും. പലതവണ അവളുടെ ചുണ്ടുകള്‍ അവന്‍റെ ചുണ്ടില്‍ അമര്‍ന്നുലഞ്ഞു. പ്രണയ രഥം ഓരോ കോശത്തിലൂടെയുമുരുളുകയാണ്. “എന്നെ മുറുക്കെ മുറുക്കെ കെട്ടി..കെട്ടിപ്പിടിക്ക്…” ചുണ്ടുകള്‍ സ്വതന്ത്രമാക്കി അവള്‍ പറഞ്ഞു. ഷെല്ലിയുടെ കൈകള്‍ അവളെ പൊതിഞ്ഞു. പനിനീര്‍പ്പൂക്കളെ മഴവില്ലുകള്‍ പൊതിയുന്നത് പോലെ. മാറിടങ്ങള്‍ പരസ്പ്പരം പോരടിച്ച് മുന്നേറി. ഷെല്ലിയുടെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകളില്‍ നിന്ന്‍ കഴുത്തിലേക്ക്‌ നീങ്ങി. കഴുത്തിന്‌ ചുറ്റും അവന്‍റെ ചുണ്ടുകള്‍ പ്രണയപ്രദക്ഷിണം ചെയ്യുമ്പോള്‍ മിനിയില്‍ നിന്ന്‍ ചുടുനിശ്വാസവും മര്‍മ്മരങ്ങളുമുയര്‍ന്നു. അവളുടെ കൈകള്‍ അവന്‍റെ ശിരസ്സിന്റെ പിമ്പില്‍ അമര്‍ന്നു. കഴുത്തിന്‌ താഴേക്ക് ഷെല്ലിയുടെ ചുണ്ടുകള്‍ നീങ്ങിയപ്പോള്‍ വാള്‍ ക്ലോക്ക് ഒന്പതടിച്ചു. പെട്ടെന്ന് മിനി ഷെല്ലിയുടെ മുഖം തന്‍റെ ശരീരത്തില്‍ നിന്ന്‍ മാറ്റി. “ഇത്രേം..ഇത്രേം മതി…ഷെല്ലി…” ഷെല്ലിയും പരിസരത്തിലേക്ക് തിരികെ വന്നു. അവന്‍ അവളുടെ മുഖത്തേക്ക് നോക്കി. “അങ്ങനെ നോക്കല്ലേ…ഷെല്ലി…”

അവള്‍ ഷെല്ലി കൈകൊണ്ട് അവന്‍റെ മുഖം മറച്ചു. “ഇങ്ങനെ നോക്കിയാ എനിക്ക് പിന്നെ….” അവന്‍ അവളുടെ മുഖം കയ്യിലെടുത്തു. “ഇല്ല മോളെ…” അവന്‍ പറഞ്ഞു. “എനിക്കും വിഷമമാണ് നീ ഇങ്ങനെ ഒരു മാലാഖയെപ്പോലെ എന്‍റെ മുമ്പില്‍ ഇരിക്കുമ്പോള്‍….പക്ഷെ നമുക്ക് രണ്ടുപേര്‍ക്കും നമ്മുടെ മമ്മി…അവര് രണ്ടും എപ്പോഴും അടുത്തുണ്ട്….നമ്മളെ സൂക്ഷിക്കാന്‍…” മിനി അവന്‍റെ കൈ തന്‍റെ കൈയിലെടുത്തു. “എത്ര നാളായി ഞാന്‍ കൊതിക്കുന്നതാന്ന്‍ അറിയാവോ..ഷെല്ലിയെ ഒന്ന്‍ ഉമ്മ വെയ്ക്കാന്‍…ഷെല്ലി എന്നെ ഒന്ന്‍ കെട്ടിപ്പിടിക്കാന്‍….മുമ്പേ കിച്ചണില്‍ വെച്ച് എന്നെ നോക്കീല്ലേ..അന്നേരം മൊത്തം ബോഡിയിങ്ങനെ ചുട്ട് പഴുത്ത് ഇരിക്കുവാ….” “അവിടെ നോക്കീപ്പഴോ?” ഷെല്ലി അവളുടെ മാറിലേക്ക് നോക്കി. “ഉം…” അവള്‍ പറഞ്ഞു. “പക്ഷെ നമ്മള്‍…എന്തേലും അരുതാത്തത് ഒക്കെ..കാണിച്ചാല്‍…. ഇവിടെ വരുമ്പോള്‍ ഇങ്ങനെ ഒക്കെ ഉണ്ടാകൂന്ന് എന്‍റെ മനസ്സ് പറയുന്നുണ്ടാരുന്നു. ഷെല്ലിയേപ്പോലെ ഒരു കുട്ടിയാണ് എന്‍റെ കൂടെ…” “കുട്ടിയല്ല പുരുഷന്‍,” അവന്‍ തിരുത്തി. “ഓ! പുരുഷന്‍! ശരി ഷെല്ലിയെപ്പോലെ ഒരു പുരുഷന്‍ ആണ് എന്‍റെ ..എന്‍റെ ലവര്‍ ..അപ്പോള്‍ ഒരു നൈറ്റ് ഒക്കെ ഒരു വീട്ടില്‍ തന്നെ താമസിക്കുമ്പം വേണ്ടാത്തത് ഒക്കെ സംഭവിക്കുമോ എന്നൊക്കെ ..ഒരു പേടി ഉണ്ടാരുന്നു…പക്ഷെ…” അവള്‍ നിര്‍ത്തിയിട്ട് അവനെ നോക്കി. പിന്നെ അവള്‍ അവന്‍റെ മടിയിലേക്ക് തലവെച്ച് കിടന്നു. “പക്ഷെ എനിക്കിപ്പം വിശ്വാസമായി…എനിക്ക് എന്നെ വിശ്വാസവില്ലേലും ഷെല്ലിയെ വിശ്വസിക്കാന്ന്‍…” അവള്‍ അവന്‍റെ മുഖം കയ്യിലെടുത്തു. “കുഴപ്പമില്ല…പക്ഷെ സെല്‍ഫ് കണ്ട്രോളിന് എനിക്ക് കുറഞ്ഞത് ഒരു ഭാരതരത്ന എങ്കിലും കിട്ടണം…” അവള്‍ അവന്‍റെ മുഖം പിടിച്ച് താഴ്ത്തി അവന്‍റെ ചുണ്ടുകളില്‍ വീണ്ടും ചുംബിച്ചു.

“ഭാരത്‌രത്ന ഒന്നുമില്ല…പകരം ഇങ്ങനെ ഇടയ്ക്കിടെ തരാം…” വീണ്ടും. ഇത്തവണ അവന്‍റെ അധരത്തില്‍ അവള്‍ പതിയെ കടിച്ചു. “നമ്മള്‍ നമ്മുടെ പ്രേമത്തെ ബഹുമാനിക്കുന്നു ഷെല്ലി. അതിന്‍റെ അന്തസ്സിനെ പ്രോറ്റക്റ്റ് ചെയ്യേണ്ടത് നമ്മുടെ ഡ്യൂട്ടിയല്ലേ…? എന്നിട്ടും പ്രോബ്ലം ആയാല്‍ പിന്നെ ഒന്ന്‍ കൂടിയുണ്ട്…നമ്മുടെ രണ്ട് പേരുടെയും മമ്മിമാരെ അങ്ങ് ഓര്‍ക്കുക….എല്ലാം കണ്ട്രോള്‍ ചെയ്യാന്‍ പറ്റും… ഒരു ബെഡില്‍ കിടന്ന്‍ ഉറങ്ങിയാല്‍പ്പോലും…” “ങ്ങ്ഹേ? അപ്പം നമ്മള് ഒരു ബെഡില്‍ ആണോ ഇന്ന്‍ ഉറങ്ങുന്നെ?” “അയ്യടാ!” അവള്‍ അവന്‍റെ കവിളില്‍ പതിയെ അടിച്ചു. “അത് എന്തായാലും വേണ്ട…എന്‍റെ കയീന്ന് കാര്യങ്ങള്‍ ഒക്കെ പിടിവിട്ട് പോകും മോനേ…പക്ഷെ ഒരു ബെഡില്‍ കെടന്ന് കൊറേ വര്‍ത്താനം പറഞ്ഞ് കൊറേ നേരം കഴിഞ്ഞ് വേറെ വേറെ റൂമില്‍ പോകും നമ്മള്…” അതുപോലെ തന്നെ സംഭവിച്ചു. രാവേറെ പുണര്‍ന്നു കിടന്ന് ഇടയ്ക്ക് ചുണ്ടുകളില്‍ ചുണ്ടുകള്‍ കോര്‍ത്ത് അവര്‍ സംസാരിച്ചു. പിന്നെ ഉറങ്ങാന്‍ പോയി. വെളുപ്പിന് ഷെല്ലി വൈകിയാണ് എഴുന്നേറ്റത്. കണ്ണുകള്‍ തുറന്നയുടന്‍ അവന്‍റെ കണ്ണുകള്‍ പോയത് ക്ലോക്കിലേക്കാണ്. എഴുമണി! “ഗെറ്റ് അപ് യങ്ങ് മാന്‍!” ഗാംഭീര്യമുള്ള ഒരു ശബ്ദം അവന്‍ കേട്ടു. ഷെല്ലി കണ്ണു തിരുമ്മി നോക്കി. മുമ്പില്‍ സുന്ദരനായ ഒരു മധ്യവയസ്ക്കന്‍. നീല ടീഷര്‍ട്ടും വെളുത്ത ബര്‍മുഡയും ധരിച്ച്. സ്വര്‍ണ്ണനിറമുള്ള കണ്ണടയും. ഷെല്ലി എഴുന്നേറ്റു. അയാളുടെ പിമ്പില്‍ നിന്ന്‍ മിനി മുമ്പിലേക്ക് വന്നു. “പപ്പാ,” മിനിയുടെ ശബ്ദം അവന്‍ കേട്ടു. “ഇന്നലെ രാത്രി പപ്പാ വന്നു ഷെല്ലി…ഷെല്ലി നല്ല ഉറക്കാരുന്നു. പപ്പയാ വിളിക്കണ്ട എന്ന്‍ പറഞ്ഞെ,”

Comments:

No comments!

Please sign up or log in to post a comment!