ചുംബനത്തിലെ വൈവിദ്ധ്യങ്ങൾ

(കൂട്ടുകാരോട് ഒരു വാക്ക്, ഇതൊരു കഥ അല്ല. ചുംബനത്തെ കുറിച്ച് ഞാൻ വായിച്ചിട്ടുള്ള കാര്യങ്ങൾ ഇവിടെ പങ്കുവക്കുന്നു . ഒപ്പം കുറച്ചു വ്യത്യസ്ത ചുംബനരീതികൾ പരിചയപ്പെടുത്താൻ ശ്രമിക്കുന്നു.

നോട്ട് =ചീത്ത വിളിക്കരുത്. നിങ്ങളെ പഠിപ്പിക്കാൻ ഞാൻ ആളല്ല. എന്നാലും ഇവിടെ ഒരു വ്യത്യസ്ഥതക്കു വേണ്ടി ശ്രമിക്കുന്നു.)

ചുംബനം എന്നത് ചുണ്ടുകൾ കൊണ്ടുള്ള സ്പർശനം ആണ്. ഇതിന് എത്രനാളത്തെ പഴക്കം ഉണ്ടെന്ന് നരവംശ ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടില്ല.മനുഷ്യൻ ഉണ്ടായ കാലം മുതൽ ചുംബിച്ചിരുന്നു എന്ന് വേണം കരുതാൻ. മറ്റു ജീവജങ്ങളിലും ഇതുപോലെയോ ഇതിനു സമാനമായതോ ആയ ചേഷ്ടകൾ കാണാൻ സാധിക്കും. ചില മൃഗങ്ങൾ ഇത് കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന രീതിയിലാണെങ്കിൽ , മറ്റുചിലവ ഇണയെ ആകർഷിക്കാനോ അല്ലെങ്കിൽ ചേർച്ചയുള്ള ഇണകളെ കണ്ടെത്തുന്നതിനോ വേണ്ടിയാണ്. മൃഗങ്ങൾ ഫിറമോൺ എന്നെ ഗന്ധം പുറപ്പെടുവിക്കുന്നത് ഇണയെ ആകർഷിക്കാൻ ആണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.വികസിച്ച മൃഗങ്ങളിൽ (മനുഷ്യൻ) ഇത് അനുഭവിക്കാൻ വളരെ അടുത്ത് ചെല്ലണം എന്ന് മാത്രം.

ചുണ്ടുകൊണ്ട് മറ്റൊരാളുടെ ഏതുഭാഗത്തു സ്പർശിക്കുന്നതിനെയും ചുംബനം എന്ന് പറയാം. ചുംബനം സ്നേഹത്തിന്റെ അടയാളമാണ്. അമ്മമാർ മക്കളെ കവിളിലോ, നെറ്റിയിലോ ചുംബിച്ചാണ് സ്നേഹം പ്രകടിപ്പിക്കുന്നത് എങ്കിൽ പ്രണയിക്കുന്നവർ ചുണ്ടുകൾ തമ്മിൽ ഉരസിയാണ് പ്രകടമാക്കുക. അനുംഗ്രഹം തരുന്നതിനായി നെറ്റിയിൽ ചുംബിക്കുന്നത് വാത്സല്യപൂർവ്വമാണ്.ചുംബനത്തിന് പ്രാദേശിക വ്യത്യാസം ഉണ്ടാവാറുണ്ട്.പാശ്ചാത്യർ ചുംബനം പരസ്യമായി ചെയ്യുന്ന കാര്യമാണ് എങ്കിലും ഇന്ത്യ പോലുള്ള ചില രാജ്യങ്ങളിൽ അത്‌ അനുചിതമായി കണക്കാക്കുന്നു.

ചുംബനം പ്രണയത്തിന്റെ ഓട്ടോഗ്രാഫ് എന്നറിയപ്പെടുന്നു.സ്നേഹത്തിന്റെ അടയാളം ആണ് ചുംബനം. ലൈംഗിക കർമത്തിൽ ആനന്ദവും സംതൃപ്തിയും വരണമെങ്കിൽ ചുംബനത്തിൽ ശ്രദ്ധിക്കണം എന്ന് ശാസ്ത്രം പറയുന്നു. “നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാൻ പഠിപ്പിക്കരുത്. അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ്”-ഷേക്സ്പിയർ പറഞ്ഞുവച്ചു.

പങ്കാളിയുടെ ഇഷ്ടത്തോടെ ആവണം ചുംബിക്കേണ്ടത്.ഇണകളുടെ പരസ്പര പൊരുത്തം ആണ് ചുംബന ത്തിന്റെ വിജയരഹസ്യം. അല്ലെങ്കിൽ അവ ചുണ്ടുകളുടെ കൂടിച്ചേരൽ ആയൊതുങ്ങും. ചുംബനത്തിനും തലോടലിനും ബന്ധങ്ങളെ കൂട്ടിയുറപ്പിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ദൃഢമായ ചുംബനവും തലോടലും വികാരങ്ങളെ ഉണർത്തുന്നതിനും പരസ്പരം ഉള്ള വിശ്വാസവും സ്നേഹവും ശക്തിപ്പെടുത്തുന്നതിനും സഹായകമാവുന്നു.

ചുംബനങ്ങൾ പുരുഷൻ മറന്നുകളയും, എന്നാൽ സ്ത്രീ മറക്കില്ല. അതവൾക്ക് അവന്റെ പ്രേമത്തിന്റെ അളവുകോൽ ആണ്.

പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. നല്ലൊരു ചുംബനത്തിന് വീഞ്ഞിനേക്കാൾ ലഹരി നൽകാൻ സാധിക്കും. അതുകൊണ്ടൊക്കെ ആകണം ഷേക്സ്പിയർ മുതൽ ബൈറൻ വരെയുള്ള പ്രണയ കവികൾ ചുംബനത്തിന്റെ മാജിക്കിനെക്കുറിച്ച് പാടിയത്.

ജീവനുള്ള എല്ലാ ജീവജാലങ്ങൾക്കും ഉത്തേജനം നൽകുന്ന പ്രക്രിയയാണ് ചുംബനം. ഏതെങ്കിലും തരത്തിൽ ചുംബിക്കാത്ത മനുഷ്യനോ ജീവജാലങ്ങളോ ഉണ്ടാകില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ചുംബിക്കാത്തവരോ ചുംബനം ഇഷ്ടപ്പെടാത്തവരോ ഉണ്ടാകില്ല.അതിനാൽ ഓരോ ചുംബനങ്ങളും ആസ്വാദ്യകരമാക്കുക. മടിയില്ലാതെ തന്റെ ഇണയെ പുണരുക, ചുംബിക്കുക……

നിങ്ങൾക്കായി കുറച്ചു ചുംബനരീതികൾ പരിചയപ്പെടുത്തട്ടെ.

1)എയ്ജൽ കിസ്സ് — ഇണയുടെ കൺപോളകളിലോ, കണ്ണിന്റെ വശങ്ങളിലോ മൃദുവായി ചുംബിക്കുന്നു.

2)കിസ്സ് ഓൺ ദി ഹാൻഡ് —കുനിഞ്ഞു ഇണയുടെ കരം പിടിച്ചു കൈത്തണ്ടയുടെ പുറത്ത് നൽകുന്ന അതിപുരാതനമായ ചുംബനരീതി.

3)വുഡ്പെക്കർസ് കിസ്സ് — മരംകൊത്തി മരത്തിൽ കൊത്തുന്നത് പോലെ വേഗത്തിൽ കഴിക്കുന്ന ചുംബനം. ജോലിക്കും തിരക്കിനുമിടയിൽ ആണ് ഇത് സാധാരണയായി നൽകാറുള്ളത്.

4)സ്പൈഡർമാൻ കിസ്സ് —സ്‌പൈഡർമാൻ മൂവി കണ്ടവർക്ക് എളുപ്പം മനസ്സിലാവും. ഇണകളിൽ ഒരാളുടെ മുഖത്തിന്റെ മേൽഭാഗം താഴെയായി വരുന്ന രീതിയിൽ ആവണം പൊസിഷൻ. അപ്പോൾ നിങ്ങളുടെ മേൽചുണ്ട് ഇണയുടെ കീഴ്ച്ചുണ്ടിലും, ഇണയുടെ മേൽചുണ്ട് നിങ്ങളുടെ കീഴ്ച്ചുണ്ടിലും സ്പർശിക്കും.

5)സിപ് കിസ്സ് —ഇണകൾക്ക് ഇഷ്ടമുള്ള പാനീയം വായിൽ നിറച്ചു അല്പാല്പമായി അധരങ്ങളിൽ പകർന്നു നൽകുന്ന ചുംബനം.

6)ടൈഗർ കിസ്സ് — കടുവയെപ്പോലെ പതുങ്ങി വന്നു ഇണയെ ഞെട്ടിച്ചുകൊണ്ട് നൽകുന്ന ചുംബനം. ഞെട്ടൽ അകലും മുൻപ് കഴുത്തിലും നൽകാം.

7)ഫിംഗർ കിസ്സ് —ഇണയുടെ വിരലുകളുടെ അഗ്രങ്ങൾ വികാരപരമായി ചുംബിക്കുന്ന രീതിയാണിത്. വിരലുകളുടെ അഗ്രം സെൻസിറ്റീവ് ആയതിനാൽ ഈ രീതി അവരിൽ ഉത്തേജനം ഉണ്ടാക്കും.

8)ബട്ടർഫ്ലൈ കിസ്സ് — ഇണകളുടെ കൺപീലികൾ ചേർന്നിരിക്കത്തക്ക വിധം മുഖം ചേർത്ത് കൺപോളകൾ തുടരെ അടക്കുകയും തുറക്കുകയും ചെയ്യുന്ന രീതി.

9)ഫ്രഞ്ച് കിസ്സ് —പങ്കാളികളുടെ നാവുകൾ തമ്മിൽ സ്പർശിച്ചുകൊണ്ടുള്ള അധരചുംബനം. ചെയ്യാൻ എളുപ്പം എന്ന് തോന്നുമെങ്കിലും വൈദഗ്ധ്യം നേടാൻ സമയം എടുക്കും

10)കൂൾ കിസ്സ് —വായിൽ ചെറിയ ഐസ് ക്യൂബ് വച്ചു ഇണയുടെ ചുണ്ടുകളിൽ ചുംബിക്കുന്ന രീതിയാണിത്.


11)നെക്ക് കിസ്സ് —പിറകിലൂടെ വന്ന് ഇണയെ മൃദുവായി ആലിംഗനം ചെയ്ത് പിൻകഴുത്തിൽ ചുംബിക്കുന്ന രീതിയാണ് ഇത്. പിന്നെയിത് കഴുത്തിന്റെ വശങ്ങളിലേക്ക് പുരോഗമിക്കും.

12)എസ്കിമോ കിസ്സ് —കണ്ണുകൾ അടച്ച് ഇണകൾ പരസ്പരം മൂക്കുകൾ തമ്മിൽ മുന്നോട്ടും പിന്നോട്ടും ഉരസുന്നതാണ് ഇതിൽ ചെയ്യുന്നത്. എസ്കിമോകൾക്കിടയിലെ ഒരു രീതി ആയതിനാൽ ആണ് ഈ പേര് വന്നത്.

13)ആന്റി കിസ്സ് —കവിളിൽ അധരത്തിന്റെ അടയാളം പതിയുന്നത്ര തീവ്രമായി നൽകുന്ന ചുംബനം

14)ഷോൾഡർ കിസ്സ് — ഇതൊരു പ്രണയ ചുംബനം ആണ്. പിന്നിലൂടെ വന്ന് ഇണയുടെ ആനാവൃതമായ ചുമലുകളിൽ തുടരെ ചുംബിക്കുകയാണ് ചെയ്യുക.

15)കിസ്സ് ഓൺ ദി ചീക് —വായടച്ചു പിടിച്ചു ഇണയുടെ കവിളിൽ ചുംബിക്കുന്ന രീതിയാണിത്. സൗഹൃദ സന്ദേശം നൽകാനാണ് ഇത് സാദാരണ ഉപയോഗിക്കുന്നത്.

16)കിസ്സ് ഓൺ ദി ഫോർഹെഡ് —ഇണയുടെ നെറ്റിയിൽ നൽകുന്ന ചുംബനം വാത്സല്യത്തിന്റെയും സൗഹൃദത്തിന്റെയും അടയാളമാണ്.

17)കിസ്സ് ഓൺ ഇയർലോബ് — ഇത് ഒരു പ്രണയചുംബനം ആണ്. അധര ചുംബനത്തിൽ നിന്നും വ്യത്യസ്തമായി ഇണയുടെ കീഴ്‌ച്ചെവി ചുണ്ടുകൾക്കിടയിൽ ആക്കി മൃദുവായി താഴേക്ക് വലിക്കുന്ന രീതിയാണ് ഇത്.

18)സിംഗിൾ ലിപ് കിസ്സ് — ഇത് ഒരു പ്രണയചുംബനം ആണ്. ഇണയുടെ ഒരു ചുണ്ട് മാത്രം ചുണ്ടാൽ തഴുകി നുകരുകയാണ് ചെയ്യേണ്ടത്. ഇത് ഫോർപ്ലേയുടെ ഭാഗം കൂടിയാണ്. അതുകൊണ്ട് തന്നെ ഇണയിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാൻ ഇതിന് കഴിയും. സാധാരണ കിസ്സ് ഡേയിൽ ഇത് ഉപയോഗിക്കാറുണ്ട്.

19)മുഴുനീളചുംബനം — മുഖം മുഴുവൻ നൽകുന്ന ചുംബനം ആണിത്. ചുംബനത്തിൽ റൊമാന്റിക് ആണിവൻ. ചുണ്ടിൽ തുടങ്ങി, കവിളിലൂടെ മൂക്കിൽ സ്പർശിച്ചു നെറ്റിവഴി അത്‌ മുഖം മുഴുവൻ ഓടി നടക്കും.

20)കിസ്സ് ഓൺ ദി ജോ—വളരെ മൃദുവായി ഇണയുടെ താടിയെല്ലിന്റെ ഭാഗത്ത്‌ ചുംബിക്കുന്ന രീതി. വളരെ അടുത്ത ബന്ധം പുലർത്തുന്നവരിൽ ആണ് ഈ രീതി സാധാരണയായി കണ്ടുവരുന്നത്

21)ലിങ്കെറിങ് കിസ്സ് — വളരെ സമയം നീണ്ടു നിൽക്കുന്ന ചുണ്ടുകൾ തമ്മിലുള്ള ചുടു ചുംബനം ആണിത്. ഇണകൾ തീവ്രമായ ആവേഗത്തോടെയും,ആവേശത്തോടെയും ഇതിൽ പത്രമാവുന്നു.

22)കിസ്സ് ഓൺ ദി ഫൂട് —കാലുകളിൽ തലോടി, മൃദുവായി ഇണയുടെ ഉള്ളംകാലിലും വിരലുകളിലും ചുംബിക്കുന്ന രീതി. സെൻസിറ്റീവ് ആയ ഭാഗം ആയതിനാൽ പങ്കാളിക്ക് ഉത്തേജനം ലഭിക്കാൻ ഇത് ഇടയാക്കും.

23)വാമ്പെയർ കിസ്സ് — ഡ്രാക്കുളയുടെ കഥ വിഷ്വൽ ചെയ്തത് കണ്ടിട്ടുള്ളവർക്ക് ഈ രീതി എളുപ്പം മനസിലാകും.
ഇണയുടെ കഴുത്തിൽ കടിച്ചും ചുണ്ടുകൾ കൊണ്ട് സക്ക് ചെയ്യുന്നതും ഒക്കെ ഈ രീതിയുടെ പ്രത്യേകതകൾ ആണ്.

24)ക്ലോസ്ഡ് ഐ കിസ്സ് —കണ്ണുകൾ അടച്ച്, പരിസരം മറന്ന്, പരസ്പരം ലയിച്ചു അധരം അധരത്തിൽ ഏൽപ്പിക്കുന്ന ചുംബനം. ആഴത്തിലുള്ള പ്രണയത്തിന്റെ സൂചനയാണ് ഇത്തരം ചുംബനങ്ങൾ

25)ദി പെക്ക് കിസ്സ് —വേഗത്തിൽ ദൃഢമായി ഇണയുടെ ചുണ്ടിലോ കവിളിലോ ചുംബിക്കുന്ന രീതി. സാധാരണയായി ഫ്രണ്ട്ഷിപ് എക്സ്പ്രസ്സ്‌ ചെയ്യുവാൻ ആണ് ഈ രീതി ഉപയോഗിക്കുന്നത്.

അല്പം കിസ്സിങ് ടിപ്സ്

*ഒരിക്കലും ധൃതി കാണിക്കരുത് *ശ്വാസം ഫ്രഷ് ആണെന്ന് ഉറപ്പുവരുത്തുക *ഇണയോട് ഏറ്റവും അടുത്ത് നിൽക്കുക *കണ്ണുകളിൽ നോക്കുക *വയലന്റ് ആവരുത് *ചുംബനം ആഗ്രഹിക്കുന്ന പോലെ കൊടുക്കാനും മടിക്കരുത് *ചുംബിക്കുമ്പോൾ അതിൽ മാത്രം ശ്രദ്ധിക്കുക

എവിടൊക്കെയോ വായിച്ചത് പങ്കുവച്ചു എന്നേയുള്ളു. ഓരോ ചുംബനവും ആസ്വാദ്യകരമാക്കാൻ ശ്രമിക്കുക. ആസ്വദിച്ചു ചുംബിക്കുക.

?എന്റെ എല്ലാ കൂട്ടുകാർക്കും മനോഹരമായ ഉയർപ്പുതിരുന്നാൾ മംഗളങ്ങൾ നേരുന്നു.?

???ഏൻഡ്???

ആൽബി….

Comments:

No comments!

Please sign up or log in to post a comment!